മമ്മൂട്ടിയോടും മോഹൻലാലിനോടും അക്കാര്യം ചോദിക്കാൻ ‘ധൈര്യ’മില്ലാതിരുന്ന വിജയകാന്ത്; മണിയുടെ ആരാധകന്; രജനിയെയും തിരുത്തിയ ‘ക്യാപ്റ്റന്‍’
തൊണ്ണൂറുകളുടെ തുടക്കം. തമിഴ് സിനിമയില്‍ വിജയകാന്ത് കത്തിനില്‍ക്കുന്ന കാലം. രജനീകാന്ത്, കമൽഹാസന്‍, വിജയകാന്ത്... അങ്ങനെയാണ് അക്കാലത്ത് തമിഴിലെ താരക്രമം. വിജയകാന്തിന്റെ നൂറാമത്തെ പടമായ 'ക്യാപ്റ്റന്‍ പ്രഭാകര'ന്റെ ഷൂട്ടിങ് ചാലക്കുടിക്കു സമീപം അതിരപ്പിള്ളി കാടുകളില്‍ പുരോഗമിക്കുന്നു. ഷൂട്ടിങ് കാണാന്‍ വന്ന ഒരു സംഘം ചെറുപ്പക്കാര്‍ കൂട്ടംകൂടിയിരുന്ന് ഉച്ചത്തില്‍ പാട്ടുപാടുന്നതു വിജയകാന്ത് കണ്ടു. ഇരുണ്ടു മെലിഞ്ഞൊരു ചെറുപ്പക്കാരനാണ് പാട്ട് പാടിക്കൊടുക്കുന്നത്. കൂട്ടുകാര്‍ കൂടെപ്പാടുന്നു. നല്ല താളമുള്ള പാട്ട്. വിജയകാന്തിന് ആ പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടു. ഉടന്‍ സഹായിയെ വിട്ട് പാട്ട് ടേപ് റിക്കോര്‍ഡറില്‍ പകര്‍ത്തി. ‘ക്യാപ്റ്റന്‍ പ്രഭാകരന്‍’ പുറത്തുവന്ന് വമ്പന്‍ ഹിറ്റായതിനു പിന്നാലെ വിജയകാന്തിന്റെ അടുത്ത പടം പുറത്തിറങ്ങി: ‘മൂന്‍ട്രെഴുത്തില്‍ എന്‍ മൂച്ചിരുക്കും’. പിന്നീടു നടനായ, സമീപകാലത്ത് അന്തരിച്ച മനോബാല സംവിധാനം ചെയ്ത ആ പടം കേരളത്തില്‍ അധികമാരും കണ്ടുകാണില്ല. പക്ഷേ, കണ്ടവരെല്ലാം അതിലെ ‘ചന്ദനക്കിളി രണ്ട് തകതിമി തക്കോം എന്‍ട്ര്’ എന്ന പാട്ടു കേട്ട് ഞെട്ടി: ‘ഇത് ആ പാട്ടല്ലേ?’. യശശ്ശരീരനായ വാഴപ്പള്ളി മുഹമ്മദ് എഴുതി വി.എം.കുട്ടി ഈണമിട്ട് യേശുദാസ്പാടിയ ‘സംകൃത പമഗിരി’ എന്ന സൂപ്പര്‍ഹിറ്റ് മൈലാഞ്ചിപ്പാട്ടിന്റെ ഈണമായിരുന്നു വിജയകാന്തിന്റെ പുതിയ പടത്തിലെ പുതിയ പാട്ടിന് (ആദ്യകാലത്ത് വി.എം. കുട്ടിതന്നെ പാടി ജനപ്രിയമാക്കിയ പാട്ട് പിന്നീട് തരംഗിണി കസെറ്റ്‌സിനു വേണ്ടി യേശുദാസ് പാടി കൂടുതല്‍ പ്രശസ്തമാവുകയായിരുന്നു). അതിരപ്പിള്ളിയില്‍ ഷൂട്ടിങ് കാണാന്‍ വന്ന ചെറുപ്പക്കാരില്‍നിന്നു കേട്ടു പകര്‍ത്തിയ പാട്ടിന്റെ ഈണം അതേപടി വിജയകാന്ത് പുതിയ പടത്തില്‍ ഉപയോഗിച്ചതാണ്. യേശുദാസിനെക്കൊണ്ടുതന്നെ പാടിക്കുകയും ചെയ്തു.
തൊണ്ണൂറുകളുടെ തുടക്കം. തമിഴ് സിനിമയില്‍ വിജയകാന്ത് കത്തിനില്‍ക്കുന്ന കാലം. രജനീകാന്ത്, കമൽഹാസന്‍, വിജയകാന്ത്... അങ്ങനെയാണ് അക്കാലത്ത് തമിഴിലെ താരക്രമം. വിജയകാന്തിന്റെ നൂറാമത്തെ പടമായ 'ക്യാപ്റ്റന്‍ പ്രഭാകര'ന്റെ ഷൂട്ടിങ് ചാലക്കുടിക്കു സമീപം അതിരപ്പിള്ളി കാടുകളില്‍ പുരോഗമിക്കുന്നു. ഷൂട്ടിങ് കാണാന്‍ വന്ന ഒരു സംഘം ചെറുപ്പക്കാര്‍ കൂട്ടംകൂടിയിരുന്ന് ഉച്ചത്തില്‍ പാട്ടുപാടുന്നതു വിജയകാന്ത് കണ്ടു. ഇരുണ്ടു മെലിഞ്ഞൊരു ചെറുപ്പക്കാരനാണ് പാട്ട് പാടിക്കൊടുക്കുന്നത്. കൂട്ടുകാര്‍ കൂടെപ്പാടുന്നു. നല്ല താളമുള്ള പാട്ട്. വിജയകാന്തിന് ആ പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടു. ഉടന്‍ സഹായിയെ വിട്ട് പാട്ട് ടേപ് റിക്കോര്‍ഡറില്‍ പകര്‍ത്തി. ‘ക്യാപ്റ്റന്‍ പ്രഭാകരന്‍’ പുറത്തുവന്ന് വമ്പന്‍ ഹിറ്റായതിനു പിന്നാലെ വിജയകാന്തിന്റെ അടുത്ത പടം പുറത്തിറങ്ങി: ‘മൂന്‍ട്രെഴുത്തില്‍ എന്‍ മൂച്ചിരുക്കും’. പിന്നീടു നടനായ, സമീപകാലത്ത് അന്തരിച്ച മനോബാല സംവിധാനം ചെയ്ത ആ പടം കേരളത്തില്‍ അധികമാരും കണ്ടുകാണില്ല. പക്ഷേ, കണ്ടവരെല്ലാം അതിലെ ‘ചന്ദനക്കിളി രണ്ട് തകതിമി തക്കോം എന്‍ട്ര്’ എന്ന പാട്ടു കേട്ട് ഞെട്ടി: ‘ഇത് ആ പാട്ടല്ലേ?’. യശശ്ശരീരനായ വാഴപ്പള്ളി മുഹമ്മദ് എഴുതി വി.എം.കുട്ടി ഈണമിട്ട് യേശുദാസ്പാടിയ ‘സംകൃത പമഗിരി’ എന്ന സൂപ്പര്‍ഹിറ്റ് മൈലാഞ്ചിപ്പാട്ടിന്റെ ഈണമായിരുന്നു വിജയകാന്തിന്റെ പുതിയ പടത്തിലെ പുതിയ പാട്ടിന് (ആദ്യകാലത്ത് വി.എം. കുട്ടിതന്നെ പാടി ജനപ്രിയമാക്കിയ പാട്ട് പിന്നീട് തരംഗിണി കസെറ്റ്‌സിനു വേണ്ടി യേശുദാസ് പാടി കൂടുതല്‍ പ്രശസ്തമാവുകയായിരുന്നു). അതിരപ്പിള്ളിയില്‍ ഷൂട്ടിങ് കാണാന്‍ വന്ന ചെറുപ്പക്കാരില്‍നിന്നു കേട്ടു പകര്‍ത്തിയ പാട്ടിന്റെ ഈണം അതേപടി വിജയകാന്ത് പുതിയ പടത്തില്‍ ഉപയോഗിച്ചതാണ്. യേശുദാസിനെക്കൊണ്ടുതന്നെ പാടിക്കുകയും ചെയ്തു.
തൊണ്ണൂറുകളുടെ തുടക്കം. തമിഴ് സിനിമയില്‍ വിജയകാന്ത് കത്തിനില്‍ക്കുന്ന കാലം. രജനീകാന്ത്, കമൽഹാസന്‍, വിജയകാന്ത്... അങ്ങനെയാണ് അക്കാലത്ത് തമിഴിലെ താരക്രമം. വിജയകാന്തിന്റെ നൂറാമത്തെ പടമായ 'ക്യാപ്റ്റന്‍ പ്രഭാകര'ന്റെ ഷൂട്ടിങ് ചാലക്കുടിക്കു സമീപം അതിരപ്പിള്ളി കാടുകളില്‍ പുരോഗമിക്കുന്നു. ഷൂട്ടിങ് കാണാന്‍ വന്ന ഒരു സംഘം ചെറുപ്പക്കാര്‍ കൂട്ടംകൂടിയിരുന്ന് ഉച്ചത്തില്‍ പാട്ടുപാടുന്നതു വിജയകാന്ത് കണ്ടു. ഇരുണ്ടു മെലിഞ്ഞൊരു ചെറുപ്പക്കാരനാണ് പാട്ട് പാടിക്കൊടുക്കുന്നത്. കൂട്ടുകാര്‍ കൂടെപ്പാടുന്നു. നല്ല താളമുള്ള പാട്ട്. വിജയകാന്തിന് ആ പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടു. ഉടന്‍ സഹായിയെ വിട്ട് പാട്ട് ടേപ് റിക്കോര്‍ഡറില്‍ പകര്‍ത്തി. ‘ക്യാപ്റ്റന്‍ പ്രഭാകരന്‍’ പുറത്തുവന്ന് വമ്പന്‍ ഹിറ്റായതിനു പിന്നാലെ വിജയകാന്തിന്റെ അടുത്ത പടം പുറത്തിറങ്ങി: ‘മൂന്‍ട്രെഴുത്തില്‍ എന്‍ മൂച്ചിരുക്കും’. പിന്നീടു നടനായ, സമീപകാലത്ത് അന്തരിച്ച മനോബാല സംവിധാനം ചെയ്ത ആ പടം കേരളത്തില്‍ അധികമാരും കണ്ടുകാണില്ല. പക്ഷേ, കണ്ടവരെല്ലാം അതിലെ ‘ചന്ദനക്കിളി രണ്ട് തകതിമി തക്കോം എന്‍ട്ര്’ എന്ന പാട്ടു കേട്ട് ഞെട്ടി: ‘ഇത് ആ പാട്ടല്ലേ?’. യശശ്ശരീരനായ വാഴപ്പള്ളി മുഹമ്മദ് എഴുതി വി.എം.കുട്ടി ഈണമിട്ട് യേശുദാസ്പാടിയ ‘സംകൃത പമഗിരി’ എന്ന സൂപ്പര്‍ഹിറ്റ് മൈലാഞ്ചിപ്പാട്ടിന്റെ ഈണമായിരുന്നു വിജയകാന്തിന്റെ പുതിയ പടത്തിലെ പുതിയ പാട്ടിന് (ആദ്യകാലത്ത് വി.എം. കുട്ടിതന്നെ പാടി ജനപ്രിയമാക്കിയ പാട്ട് പിന്നീട് തരംഗിണി കസെറ്റ്‌സിനു വേണ്ടി യേശുദാസ് പാടി കൂടുതല്‍ പ്രശസ്തമാവുകയായിരുന്നു). അതിരപ്പിള്ളിയില്‍ ഷൂട്ടിങ് കാണാന്‍ വന്ന ചെറുപ്പക്കാരില്‍നിന്നു കേട്ടു പകര്‍ത്തിയ പാട്ടിന്റെ ഈണം അതേപടി വിജയകാന്ത് പുതിയ പടത്തില്‍ ഉപയോഗിച്ചതാണ്. യേശുദാസിനെക്കൊണ്ടുതന്നെ പാടിക്കുകയും ചെയ്തു.
തൊണ്ണൂറുകളുടെ തുടക്കം. തമിഴ് സിനിമയില്‍ വിജയകാന്ത് കത്തിനില്‍ക്കുന്ന കാലം. രജനീകാന്ത്, കമൽഹാസന്‍, വിജയകാന്ത്... അങ്ങനെയാണ് അക്കാലത്ത് തമിഴിലെ താരക്രമം. വിജയകാന്തിന്റെ നൂറാമത്തെ പടമായ 'ക്യാപ്റ്റന്‍ പ്രഭാകര'ന്റെ ഷൂട്ടിങ് ചാലക്കുടിക്കു സമീപം അതിരപ്പിള്ളി കാടുകളില്‍ പുരോഗമിക്കുന്നു. ഷൂട്ടിങ് കാണാന്‍ വന്ന ഒരു സംഘം ചെറുപ്പക്കാര്‍ കൂട്ടംകൂടിയിരുന്ന് ഉച്ചത്തില്‍ പാട്ടുപാടുന്നതു വിജയകാന്ത് കണ്ടു. ഇരുണ്ടു മെലിഞ്ഞൊരു ചെറുപ്പക്കാരനാണ് പാട്ട് പാടിക്കൊടുക്കുന്നത്. കൂട്ടുകാര്‍ കൂടെപ്പാടുന്നു.
നല്ല താളമുള്ള പാട്ട്. വിജയകാന്തിന് ആ പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടു. ഉടന്‍ സഹായിയെ വിട്ട് പാട്ട് ടേപ് റിക്കോര്‍ഡറില്‍ പകര്‍ത്തി. ‘ക്യാപ്റ്റന്‍ പ്രഭാകരന്‍’ പുറത്തുവന്ന് വമ്പന്‍ ഹിറ്റായതിനു പിന്നാലെ വിജയകാന്തിന്റെ അടുത്ത പടം പുറത്തിറങ്ങി: ‘മൂന്‍ട്രെഴുത്തില്‍ എന്‍ മൂച്ചിരുക്കും’. പിന്നീടു നടനായ, സമീപകാലത്ത് അന്തരിച്ച മനോബാല സംവിധാനം ചെയ്ത ആ പടം കേരളത്തില്‍ അധികമാരും കണ്ടുകാണില്ല. പക്ഷേ, കണ്ടവരെല്ലാം അതിലെ ‘ചന്ദനക്കിളി രണ്ട് തകതിമി തക്കോം എന്‍ട്ര്’ എന്ന പാട്ടു കേട്ട് ഞെട്ടി: ‘ഇത് ആ പാട്ടല്ലേ?’.
യശശ്ശരീരനായ വാഴപ്പള്ളി മുഹമ്മദ് എഴുതി വി.എം.കുട്ടി ഈണമിട്ട് യേശുദാസ് പാടിയ ‘സംകൃത പമഗിരി’ എന്ന സൂപ്പര്‍ഹിറ്റ് മൈലാഞ്ചിപ്പാട്ടിന്റെ ഈണമായിരുന്നു വിജയകാന്തിന്റെ പുതിയ പടത്തിലെ പുതിയ പാട്ടിന് (ആദ്യകാലത്ത് വി.എം. കുട്ടിതന്നെ പാടി ജനപ്രിയമാക്കിയ പാട്ട് പിന്നീട് തരംഗിണി കസെറ്റ്‌സിനു വേണ്ടി യേശുദാസ് പാടി കൂടുതല്‍ പ്രശസ്തമാവുകയായിരുന്നു). അതിരപ്പിള്ളിയില്‍ ഷൂട്ടിങ് കാണാന്‍ വന്ന ചെറുപ്പക്കാരില്‍നിന്നു കേട്ടു പകര്‍ത്തിയ പാട്ടിന്റെ ഈണം അതേപടി വിജയകാന്ത് പുതിയ പടത്തില്‍ ഉപയോഗിച്ചതാണ്. യേശുദാസിനെക്കൊണ്ടുതന്നെ പാടിക്കുകയും ചെയ്തു.
ഇളയഗംഗൈ എന്ന പുതുമുഖമായിരുന്നു ‘മൂണ്‍ട്രെഴുത്തിന്റെ’ സംഗീതസംവിധായകന്‍. ‘ചന്ദനക്കിളി’ പാട്ടിനും ക്രെഡിറ്റ് ഇളഗംഗൈയ്ക്കു തന്നെ. (ഇളയരാജയുടെയും ഗംഗൈഅമരന്റെയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത പേരുമായി രംഗപ്രവേശം നടത്തിയ ഇളയഗംഗയെപ്പറ്റി പിന്നീടു കേട്ടിട്ടില്ല). കഥ അവിടെയും തീരുന്നില്ല. അന്ന് അതിരപ്പിള്ളിയില്‍ ഷൂട്ടിങ് കാണാനെത്തി പാട്ട് പാടിയ ആ ചെറുപ്പക്കാരന്റെ കടുത്ത ആരാധകനായി പില്‍ക്കാലത്ത് വിജയകാന്ത്. മാത്രമല്ല, 10 കൊല്ലം കഴിഞ്ഞ് ആ ചെറുപ്പക്കാരനെ തന്റെ പടത്തില്‍ വില്ലനാക്കുകയും ചെയ്തു. അപ്പോഴേക്കും ആ ചെറുപ്പക്കാരന്‍ മിമിക്രിയിലും പാട്ടിലും നടിപ്പിലും കഴിവു തെളിയിച്ച് കലാഭവന്‍ മണി എന്ന പേരില്‍ കേരളം കടന്ന് തമിഴകത്തും താരമായിക്കഴിഞ്ഞിരുന്നു!
∙ മമ്മൂട്ടിയുടെ, മോഹൻലാലിന്റെ, മലയാള സിനിമയുടെ ആരാധകൻ
വിജയകാന്തിന് കേരളത്തില്‍ അത്രയൊന്നും ആരാധകര്‍ ഇല്ലായിരിക്കാം. പക്ഷേ, എക്കാലത്തും കേരളത്തിന്റെയും മലയാള സിനിമയുടെയും ആരാധകനായിരുന്നു അദ്ദേഹം. തമിഴല്ലാതെ മറ്റൊരു ഭാഷയിലും അഭിനയിക്കില്ലെന്നു വാശിയുണ്ടായിരുന്നതുകൊണ്ടു മാത്രം അദ്ദേഹം മലയാളത്തില്‍ അഭിനയിച്ചില്ല. മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമൊപ്പം തമിഴില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അവരോട് അക്കാര്യം ചോദിക്കാന്‍ തനിക്ക് ധൈര്യമില്ലായിരുന്നെന്നും വിജയകാന്ത് പറഞ്ഞിട്ടുണ്ട്. മലയാളികളെയും മലയാള സിനിമയെയും ആരാധനയോടെയും ആദരവോടെയും അദ്ദേഹം നോക്കിക്കണ്ടു.
മോഹന്‍ലാലിന്റെ ‘നരസിംഹം’ കണ്ട് ഹരം കയറിയാണ് വിജയകാന്ത് 2001ല്‍ ഷാജി കൈലാസിനെത്തന്നെ സംവിധായകനാക്കി ‘വാഞ്ചിനാഥന്‍’ എന്ന പടം നിര്‍മിച്ചത്. നരസിംഹത്തില്‍ മോഹന്‍ലാല്‍ സാര്‍ ചെയ്യുന്നതു പോലെ വെള്ളത്തില്‍ മുങ്ങി നിവര്‍ന്നുവരുന്നൊരു ഷോട്ട് വിജയകാന്തിന്റെ സ്വപ്‌നമായിരുന്നു. വാഞ്ചിനാഥനില്‍ കലാഭവന്‍ മണിയായിരുന്നു വില്ലന്‍. ‘നരസിംഹ’ എന്ന പേരില്‍തന്നെ ഒരു പടം അതേവര്‍ഷം വിജയകാന്ത് നിര്‍മിക്കുകയും ചെയ്തു. മലയാള സിനിമയില്‍ ദിലീപ് മുന്‍നിര താരമായി മാറുന്നതു കണ്ട് വിജയകാന്ത് 2002ല്‍ ‘രാജ്യം’ എന്ന തമിഴ് പടത്തില്‍ ദിലീപിനെ നായകതുല്യമായ കഥാപാത്രമാക്കി തന്നോടൊപ്പം അഭിനയിപ്പിച്ചു.
മമ്മൂട്ടിയെ നായകനാക്കി സിദ്ദീഖ് സംവിധാനം ചെയ്ത ‘ക്രോണിക് ബാച്ചിലര്‍’ കണ്ട് മതിമറന്നു പോയ വിജയകാന്ത് ആ പടം ‘എങ്കള്‍ അണ്ണാ’ എന്ന പേരില്‍ തമിഴിലെടുത്തു. സിദ്ദീഖിനെത്തന്നെ സംവിധായകനാക്കി (മലയാളത്തില്‍ ലാലു അലക്സ് അവതരിപ്പിച്ച കഥാപാത്രം തമിഴില്‍ ലാല്‍ ചെയ്തു. ലാലിന്റെ തമിഴ് അരങ്ങേറ്റമായിരുന്നു അത്).
കേരളത്തിലും ആന്ധ്രയിലും കര്‍ണാടകയിലുമെല്ലാം ആരാധകരുണ്ടായിരുന്നെങ്കിലും തമിഴില്‍ മാത്രമേ അഭിനയിക്കൂ എന്നു വാശിയുണ്ടായിരുന്നു വിജയകാന്തിന്. പൂര്‍വികരുടെ തെലുഗു ബന്ധം വിമര്‍ശകര്‍ ഇടയ്ക്കിടെ കുത്തിപ്പൊക്കുന്നതിനെ ഭയപ്പെട്ടായിരുന്നിരിക്കണം അത്. ‘തമിഴന്‍ എന്‍ട്രു സൊല്ലടാ, തലൈ നിമിര്‍ന്ത് നില്ലടാ’ എന്നു പറഞ്ഞുകൊണ്ടാണ് ഓരോ പ്രസംഗവും അവസാനിപ്പിച്ചതുതന്നെ.
വിജയകാന്തിന്റെതന്നെ ഉടമസ്ഥതയില്‍ ചെന്നൈ കോയമ്പേട് സ്ഥിതിചെയ്തിരുന്ന ആണ്ടാള്‍ അളഗര്‍ കല്യാണമണ്ഡപത്തില്‍ 2003 ഒക്ടോബറില്‍ ‘എങ്കള്‍ അണ്ണാ’യുടെ ഷൂട്ടിങ്ങിനിടെ ഈ ലേഖകൻ നേരിട്ടു കാണുമ്പോള്‍ അദ്ദേഹം തിരക്കോടു തിരക്കിലായിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങാനൊരുങ്ങുന്നു എന്ന വാര്‍ത്ത സജീവമായി അന്തരീക്ഷത്തിലുള്ള സമയമാണ്. നടികര്‍ സംഘം പ്രസിഡന്റ് എന്ന നിലയിലും പിടിപ്പതു പണികള്‍. അഭിമുഖങ്ങള്‍ നല്‍കുന്നതു തല്‍ക്കാലം നിര്‍ത്തി വച്ചിരുന്നു. സിനിമയില്‍ കാല്‍നൂറ്റാണ്ടു പൂര്‍ത്തിയാക്കുന്നതു പ്രമാണിച്ചാണ് അഭിമുഖത്തിനു ശ്രമിച്ചത്. മലയാള മനോരമയില്‍ നിന്നാണെന്നു പറഞ്ഞു വിളിച്ചപ്പോള്‍ അഭിമുഖത്തിനു നിരുപാധികം തയാറായി.
ആണ്ടാള്‍ അളഗര്‍ കല്യാണമണ്ഡപത്തില്‍ ഒരാഴ്ചയോളം ഷൂട്ടിങ്ങുണ്ടാവും. എന്നു വരണം എന്ന ചോദ്യത്തിന്, താങ്കള്‍ക്കു സൗകര്യമുള്ള ദിവസം വന്നോളൂ എന്ന മറുപടി അദ്ഭുതപ്പെടുത്തി. സ്വന്തം സ്ഥലം. സ്വന്തം പടം. സ്വന്തം പണം. ആരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ലല്ലോ(അച്ഛന്റെയും അമ്മയുടെയും സ്മാരകമായാണ് വിജയകാന്ത് ആ കല്യാണമണ്ഡപം നിര്‍മിച്ചത്. രണ്ടു വര്‍ഷം കഴിഞ്ഞ് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചപ്പോള്‍ പാര്‍ട്ടി ആസ്ഥാനവും അവിടെയായിരുന്നു. പക്ഷേ, 2007ല്‍ ഡിഎംകെ സര്‍ക്കാര്‍ റോഡ് വികസനത്തിന്റെ പേരില്‍ ആ കെട്ടിടം പൊളിച്ചുനീക്കി. രാഷ്ട്രീയസഖ്യത്തിനു വിജയകാന്ത് തയാറാകാത്തതില്‍ കരുണാനിധി പകരംവീട്ടുകയായിരുന്നു എന്നു വിശ്വസിക്കുന്നവരുമുണ്ട്).
ഫൊട്ടോഗ്രാഫര്‍ ജെ.സുരേഷുമൊത്ത് ചെല്ലുമ്പോള്‍ സിദ്ദീഖ് സുപ്രധാനമായൊരു സംഘര്‍ഷ രംഗം ചിത്രീകരിക്കുകയായിരുന്നു. വിയര്‍ത്തുകുളിച്ച് വിജയകാന്തും ലാലും സീനില്‍. ഞങ്ങള്‍ എത്തിയതറിഞ്ഞ് വിജയകാന്ത് സംവിധായകനോടു പറഞ്ഞു: 'സാര്‍, ഞാന്‍ ശീഘ്രം വരാം. ബാക്കി അതു കഴിഞ്ഞ് എടുത്താല്‍ പോരേ?' (നിര്‍മാതാവും നായകനുമായ വിജയകാന്തിനു തിരക്കില്ലെങ്കില്‍ തനിക്കെന്ത് എന്ന മട്ടില്‍ നിര്‍വികാരനോ നിസ്സഹായനോ ആയി സിദ്ദീഖ് ഇരുന്നു. തുടക്കക്കാരന്റെ അങ്കലാപ്പോടെ, അധികമാരാലും തിരിച്ചറിയപ്പെടാതെ ലാലും അടുത്തിരിപ്പുണ്ടായിരുന്നു).
കല്യാണമണ്ഡപത്തിനു പിന്നിലെ ശീതീകരിച്ച ഗ്രീന്‍ റൂമിലിരുന്ന് സംസാരിച്ച വിജയകാന്തിനോട് കരിയറിനെക്കുറിച്ചും രാഷ്ട്രീയ പദ്ധതികളെക്കുറിച്ചുമാണു ചോദിച്ചതെങ്കിലും അദ്ദേഹം പറഞ്ഞു തുടങ്ങിയതു മലയാള സിനിമയെക്കുറിച്ചും കേരള രാഷ്ട്രീയത്തെക്കുറിച്ചുമായിരുന്നു. മമ്മൂട്ടി സാറിനെക്കുറിച്ചും മോഹന്‍ലാൽ സാറിനെക്കുറിച്ചും പറയുമ്പോള്‍ ആരാധനകൊണ്ടും ഭക്തികൊണ്ടും ബഹുമാനംകൊണ്ടും ശബ്ദം ആര്‍ദ്രമായി. കലാഭവന്‍ മണി സാറിനൊപ്പം ‘വാഞ്ചിനാഥനി’ല്‍ അഭിനയിച്ചതും ദിലീപ് സാറിനൊപ്പം ‘രാജ്യ’ത്തില്‍ അഭിനയിച്ചതും തിലകന്‍ സാറിനൊപ്പം ‘ക്ഷത്രിയനി’ല്‍ അഭിനയിച്ചതും മറ്റും അഭിമാനത്തോടെ പറഞ്ഞു.
തമിഴക രാഷ്ട്രീയത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ കരുതലോടെ മറുപടി പറഞ്ഞു. രാഷ്ട്രീയത്തിന്റെ ഗുണഗണങ്ങള്‍ പറഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തനത്തിലെ ദോഷങ്ങളെക്കുറിച്ചു പറഞ്ഞു. കേരളത്തെക്കുറിച്ചാണു പക്ഷേ, കൂടുതല്‍ സംസാരിച്ചത്. കേരള രാഷ്ട്രീയത്തെക്കുറിച്ച് ആദരം കലര്‍ന്ന നിരീക്ഷണങ്ങള്‍ പങ്കുവച്ചു. ‘സാര്‍, ഞാനൊരു വെറും നടന്‍ മാത്രമാണെന്നും എനിക്കു ലോകവിവരമില്ലെന്നും അതുകൊണ്ടു ഞാന്‍ രാഷ്ട്രീയത്തിലിറങ്ങരുതെന്നും ചിലരൊക്കെ പറയുന്നുണ്ട്. ഞാന്‍ പത്താം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. പക്ഷേ എത്ര തിരക്കുണ്ടെങ്കിലും ഞാന്‍ ദിവസവും പത്രം വായിക്കും. ടിവിയില്‍ ന്യൂസ് കാണും. ഈ ലോകത്ത് എന്തു നടക്കുന്നുവെന്ന് എനിക്കറിയാം. യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നമ്മുടെ സാനിയ മിര്‍സ നേടിയ നേട്ടങ്ങള്‍ എനിക്കറിയാം.
നിങ്ങളുടെ എറണാകുളം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസിലെ കെ.കരുണാകരന്‍ വിഭാഗവും എതിര്‍വിഭാഗവും തമ്മിലുണ്ടായ തര്‍ക്കത്തെപ്പറ്റി എനിക്കറിയാം. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കൊലപ്പെടുത്താന്‍ നക്സലൈറ്റുകള്‍ അല്‍പം മുന്‍പു നടത്തിയ ആക്രമണത്തെപ്പറ്റിയും എനിക്കറിയാം സാര്‍..’ - സ്വന്തം കരിയറില്‍ കാല്‍നൂറ്റാണ്ടു തികയ്ക്കുന്ന ക്യാപ്റ്റന്‍, മൂന്നോ നാലോ കൊല്ലം മുന്‍പു മാത്രം പണി തുടങ്ങിയൊരു യുവപത്രപ്രവര്‍ത്തകനോടു നിഷ്‌കളങ്കനായും വിനയാന്വിതനായും പറഞ്ഞുകൊണ്ടേയിരുന്നു. ‘രാഷ്ട്രീയത്തിലിറങ്ങാന്‍ എനിക്കു യോഗ്യതയില്ലേ സര്‍’ എന്നു ചോദിക്കുന്നതു പോലെയുണ്ടായിരുന്നു അത് (മാധ്യമപ്രവര്‍ത്തകരോടുള്ള അതിരുവിട്ട പ്രതികരണങ്ങളുടെ പേരില്‍ അദ്ദേഹം പലതവണ വിവാദങ്ങളില്‍ പെട്ടത് പില്‍ക്കാല ചരിത്രം).
∙ വിജയനും രജനിയും ചേര്‍ന്ന ‘കറുപ്പ് എംജിആര്‍’
മധുരയില്‍, തെലുഗു പാരമ്പര്യമുള്ള കുടുംബത്തിലെ അളകര്‍സ്വാമിയുടെയും ആണ്ടാളിന്റെയും മകന്‍ നാരായണസ്വാമിക്കു വീട്ടില്‍ ഇഷ്ടം പോലെ കാശും സ്വത്തുമുണ്ടായിരുന്നു. അച്ഛന് അരിമില്ലും മറ്റു ബിസിനസുകളുമുണ്ട്. പഠിക്കാനും പഠിക്കാതിരിക്കാനും സൗകര്യവും സ്വാതന്ത്ര്യവുമുണ്ടായിരുന്നു. നാരായണസ്വാമി പത്താം ക്ലാസ് കഴിഞ്ഞു പഠിത്തം നിര്‍ത്തി. സിനിമകാണല്‍ തന്നെ ഹരം. എംജിആറായിരുന്നു ഇഷ്ടനായകന്‍. പേര് വിജയരാജ് എന്നു പരിഷ്‌കരിച്ചു. സിനിമാമോഹവുമായി മദ്രാസിലേക്കു വണ്ടി കയറി.
ഒരുകാലത്ത്, കാര്യമായ ജോലിയും കൂലിയുമില്ലാത്ത സഹസംവിധായകര്‍ക്ക് വിജയകാന്തിന്റെയും ഇബ്രാഹിം റാവുത്തറുടെയും ഓഫിസിലായിരുന്നു മൂന്നു നേരം ഭക്ഷണം. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു പഠിത്തം കഴിഞ്ഞിറങ്ങുന്ന ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കാനും ക്യാപ്റ്റന്‍ പ്രത്യേകം ശ്രദ്ധിച്ചു.
കോടമ്പാക്കത്തെ സ്റ്റുഡിയോകളിലും സംവിധായകരുടെ വീടുകളിലും കയറിയിറങ്ങി ഏതാനും വര്‍ഷങ്ങള്‍. കരിങ്കറുപ്പു നിറവും ചോരച്ചുവപ്പുനിറഞ്ഞ കണ്ണുകളുമുള്ള മധുരക്കാരന്‍ പയ്യനെ പലരും ആട്ടിയോടിക്കുക വരെ ചെയ്തിട്ടുണ്ട്. ‘കറുത്ത നിറമുള്ളവര്‍ക്കെല്ലാം രജനീകാന്ത് ആവാമെന്നാണോ വിചാരം?’ എന്നും മറ്റും പരിഹാസങ്ങള്‍ കേട്ടെങ്കിലും തളരാതെ പിടിച്ചു നിന്നു. നാട്ടിലെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ ആദ്യത്തെ പടം (ഇനിക്കും ഇളമൈ-1979) കിട്ടി. അതിന്റെ സംവിധായകന്‍ എം.എ.കാജയാണ് രജനീകാന്തിനെ മാതൃകയാക്കി പേര് വിജയകാന്ത് എന്നു പിന്നെയും പരിഷ്‌കരിച്ചത്.
രജനീകാന്ത് ന്യൂജെന്‍ താരമായി കത്തിനില്‍ക്കുന്ന കാലമാണ്. 1979-80ല്‍ തമിഴ് സിനിമയില്‍ പൊടുന്നനെ ജ്വലിച്ചുയര്‍ന്ന മലയാളിയായ തിരൂര്‍ സ്വദേശി വിജയന്റെ താരമൂല്യവും കണക്കിലെടുത്ത് പേരിലെ ‘വിജയ്’ നിലനിര്‍ത്തി. ‘ഇനിക്കും ഇളമൈ’ നിരാശപ്പെടുത്തിയെങ്കിലും നിരാശനായില്ല. ഇപ്പോഴത്തെ സൂപ്പര്‍താരം വിജയ്‌യുടെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ‘സട്ടം ഒരു ഇരുട്ടറൈ’ (1981) ആണു തലവര മാറ്റിയത്. പിന്നീട് രണ്ടു പതിറ്റാണ്ടുകാലം തമിഴ്ത്തിരൈയില്‍ വിജയകാന്തിന്റെ തേരോട്ടമായിരുന്നു. രജനീകാന്തും കമൽഹാസനും കഴിഞ്ഞാല്‍ മറ്റൊരു താരമില്ലായിരുന്നു.
പുരട്ചി കലൈഞ്ജര്‍ (വിപ്ലവ കലാകാരന്‍) എന്നും കറുപ്പ് എംജിആര്‍ എന്നും ക്യാപ്റ്റന്‍ വിളിക്കപ്പെട്ടു. അക്കാലത്തെ ഒട്ടുമിക്ക തമിഴരെയും പോലെ തമിഴ്പുലി നേതാവ് വേലുപ്പിള്ളൈ പ്രഭാകരന്റെ ആരാധകനായിരുന്നു വിജയകാന്തും. അനീതിയും അന്യായവും രാജ്യദ്രോഹവും ചോദ്യം ചെയ്യുന്ന വീരനായകന്റെ വേഷം തന്നെ ഒട്ടുമിക്ക പടങ്ങളിലും അണിഞ്ഞു. അതേസമയം തന്നെ ഗ്രാമത്തിലെ സ്‌നേഹസമ്പന്നനായ വല്യേട്ടനായും വേഷമിട്ടു. എംജിആറിനും രജനീകാന്തിനും ശേഷം നഗരപ്രേക്ഷകരെയും ഗ്രാമീണ പ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ച ആദ്യ താരമായി.
കേരളത്തിലും ആന്ധ്രയിലും കര്‍ണാടകയിലുമെല്ലാം ആരാധകരുണ്ടായിരുന്നെങ്കിലും തമിഴില്‍ മാത്രമേ അഭിനയിക്കൂ എന്നു വാശിയുണ്ടായിരുന്നു അദ്ദേഹത്തിന്. പൂര്‍വികരുടെ തെലുഗു ബന്ധം വിമര്‍ശകര്‍ ഇടയ്ക്കിടെ കുത്തിപ്പൊക്കുന്നതിനെ ഭയപ്പെട്ടായിരുന്നിരിക്കണം അത്. ‘തമിഴന്‍ എന്‍ട്രു സൊല്ലടാ, തലൈ നിമിര്‍ന്ത് നില്ലടാ’ എന്നു പറഞ്ഞുകൊണ്ടാണ് ഓരോ പ്രസംഗവും അവസാനിപ്പിച്ചത്. വിജയകാന്തിന്റെ പടങ്ങളില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും എന്നു വേണ്ട, അമേരിക്കന്‍ പ്രസിഡന്റ് വരെ തമിഴ് മാത്രമേ സംസാരിക്കൂ എന്നും പലരും പരിഹസിക്കുമായിരുന്നു.
∙ പ്രതിപക്ഷ നേതാവായി ഭരണപക്ഷ ബെഞ്ചില്‍!
ഒരേസമയം ദ്രാവിഡ രാഷ്ട്രീയത്തെയും ജാതിരാഷ്ട്രീയത്തെയും വെല്ലുവിളിക്കാനാണു രാഷ്ട്രീയത്തിലിറങ്ങാന്‍ വിജയകാന്ത് തീരുമാനിച്ചത്. അച്ഛന്‍ കോണ്‍ഗ്രസുകാരനായിരുന്നുവെന്ന് അഭിമുഖങ്ങളില്‍ അഭിമാനത്തോടെ പറഞ്ഞു. ദ്രാവിഡനാണെങ്കിലും ദ്രാവിഡ പാര്‍ട്ടികളോടു തെല്ലും മതിപ്പുണ്ടായിരുന്നില്ല. എങ്കിലും അവസാനം ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്നാണു പാര്‍ട്ടിക്കു പേരിട്ടത്. പാര്‍ട്ടി നടത്താന്‍ ഒരു രൂപ പോലും സംഭാവന വാങ്ങില്ലെന്നു പ്രഖ്യാപിച്ചിരുന്നു. കയ്യില്‍നിന്നു കാശെടുത്തുതന്നെയാണു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്.
പാര്‍ട്ടി തുടങ്ങാന്‍ വേണ്ടി സ്വത്തുക്കള്‍ കുറേ വിറ്റു. എംജിആറിനും ജയലളിതയ്ക്കും ശേഷം തമിഴകത്തു രാഷ്ട്രീയ പാര്‍ട്ടിയെ നയിച്ച് വിജയിപ്പിച്ച സിനിമാതാരം വിജയകാന്ത് മാത്രമായിരുന്നു. ഡിഎംകെയും അണ്ണാഡിഎംകെയും കഴിഞ്ഞാല്‍, അടിത്തട്ടില്‍ വരെ ശക്തമായ കേഡര്‍ സംവിധാനമുള്ള ഏക പാര്‍ട്ടി ഡിഎംഡികെ ആയിരുന്നു. പാര്‍ട്ടി രൂപീകരിക്കുന്നതിനു വളരെ മുന്‍പേതന്നെ ഫാന്‍സ് അസോസിയേഷനില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും അഭിഭാഷകര്‍ക്കും ഓട്ടോഡ്രൈവര്‍മാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമെല്ലാം വെവ്വേറ വിഭാഗങ്ങള്‍ രൂപീകരിച്ചിരുന്നു.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിച്ചിട്ടും വിജയകാന്തിന്റെ ഒരൊറ്റ സീറ്റില്‍ മാത്രമാണു ജയിക്കാനായത്. എങ്കിലും 10 ശതമാനം വോട്ട് നേടി രാഷ്ട്രീയ സ്വാധീനവും സാന്നിധ്യവും തെളിയിക്കാന്‍ വിജയകാന്തിനും ഡിഎംഡികെയ്ക്കും കഴിഞ്ഞു എന്നതു ദ്രാവിഡ കക്ഷികളെ ഞെട്ടിക്കുകതന്നെ ചെയ്തു. അതുകൊണ്ടുതന്നെ വിജയകാന്തിനെ സഖ്യകക്ഷിയാക്കാന്‍ ഡിഎംകെയും അണ്ണാഡിഎംകെയും ഒരുപോലെ ആഗ്രഹിച്ചു. ജയലളിതയുടെ സഖ്യകക്ഷിയായിരുന്ന 2011ല്‍, മത്സരിച്ച 41 സീറ്റില്‍ 29ലും ജയിച്ച് വിജയകാന്തിന്റെ പാര്‍ട്ടി കരുണാനിധിയുടെ പാര്‍ട്ടിയെ ഞെട്ടിച്ച് ജയലളിതയുടെ അണ്ണാഡിഎംകെയ്ക്കു പിന്നില്‍ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി.
വിജയകാന്തിന്റെ പാര്‍ട്ടിയെ മന്ത്രിസഭയിലെടുത്തില്ലെങ്കിലും വിജയകാന്തിനു പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക പദവി കൊടുത്ത് കരുണാനിധിയെ പിന്നെയും ഞെട്ടിച്ചു ജയലളിത. ഭരണമുന്നണിയിലെ അംഗംതന്നെ പ്രതിപക്ഷ നേതാവായിരിക്കുന്ന കൗതുകക്കാഴ്ച. അവഹേളിതനായ കരുണാനിധി ആ നിയമസഭയില്‍ ഒരിക്കല്‍ പോലും ഹാജരായില്ല. അംഗത്വം നഷ്ടപ്പെടാതിരിക്കാന്‍ നിശ്ചിത ഇടവേളകളില്‍ നിയമസഭയുടെ വരാന്തയില്‍ വന്ന് ഹാജര്‍ പുസ്തകം ഒപ്പിടുക മാത്രം ചെയ്തു.
പ്രതിപക്ഷ നേതാവിനോടു യുദ്ധം ചെയ്യാതെ സഭ നടത്തുന്നതെങ്ങനെയെന്നു ജയലളിതയ്ക്ക് അറിയില്ലല്ലോ. കരുണാനിധിയുടെ അഭാവത്തില്‍ സഭയില്‍ അമ്മയുടെ ശകാരം കേള്‍ക്കേണ്ട വിധിയും വിജയകാന്തിന്റേതായി മാറി. അണ്ണാഡിഎംകെ- ഡിഎംഡികെ ബാന്ധവം അധികം നീണ്ടില്ല. ഡിഎംഡികെയില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിമാറ്റി വിജയകാന്തിനു പ്രതിപക്ഷനേതൃപദവി അവകാശപ്പെടാനുള്ള യോഗ്യത നഷ്ടപ്പെടുത്തി സന്തോഷിച്ചു പുരട്ച്ചിത്തലൈവി. പിന്നീടൊരിക്കലും വിജയകാന്തിന്റെ പാര്‍ട്ടിക്കു വിജയങ്ങളുണ്ടായിട്ടില്ല. 2016ല്‍ സ്വന്തം മണ്ഡലത്തില്‍ പോലും കെട്ടിവച്ച കാശുനഷ്ടപ്പെട്ടു. ക്യാപ്റ്റന്റെ ആരോഗ്യം ക്ഷയിച്ചതോടെ ഡിഎംഡികെ പൂര്‍ണമായും ഭാര്യ പ്രേമലതയുടെയും, ഭാര്യാസഹോദരന്‍ സുധീഷിന്റെയും നിയന്ത്രണത്തിലായി.
∙ ‘നൻപാ, തിരിച്ചു വാ..'
സിനിമയിലാകട്ടെ, തലമുറമാറ്റത്തിനു മുന്‍പില്‍ തളര്‍ന്നു പോയി ക്യാപ്റ്റന്‍. നടികര്‍ സംഘത്തിന്റെയും പാര്‍ട്ടി രൂപീകരണത്തിന്റെയും തിരക്കുകള്‍ക്കിടയില്‍ സ്വന്തം കരിയറില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാതെ പോയതു വിജയകാന്തിനു വൻ തിരിച്ചടിയായിരുന്നു. ഇളയമകന്‍ ഷണ്‍മുഖപാണ്ഡ്യനെ നായകനാക്കി ഭാര്യാസഹോദരന്റെ പേരില്‍ വന്‍തുക മുടക്കി നിര്‍മിച്ച ‘സഹാബ്ദം’ എന്ന പടം എട്ടുനിലയില്‍ പൊട്ടിയത് വിജയകാന്തിനെ നിരാശനാക്കി. മധുരയിലെ പള്ളിക്കൂടക്കാലം തൊട്ടുള്ള കളിക്കൂട്ടുകാരനും സിനിമാജീവിതത്തിലെ മാര്‍ഗദര്‍ശിയുമായിരുന്ന ഇബ്രാഹിം റാവുത്തറുമായുണ്ടായ അകല്‍ച്ചയും വിജയകാന്തിനെ തളര്‍ത്തി.
വിജയകാന്തിന് ആദ്യചിത്രത്തിനു വഴിയൊരുക്കിക്കൊടുത്തത് റാവുത്തറാണ്. കരിയറിന്റെ ആദ്യകാലങ്ങളില്‍ പലപല അപകടങ്ങളില്‍നിന്നും അബദ്ധങ്ങളില്‍നിന്നും വിജയകാന്തിനെ രക്ഷപ്പെടുത്തിയതും റാവുത്തര്‍തന്നെ. കൂട്ടുകാരനു വേണ്ടി കഥ കേള്‍ക്കുന്നതും തിരക്കഥ തിരഞ്ഞെടുക്കുന്നതും റാവുത്തറായിരുന്നു. പുലന്‍ വിചാരണ, ക്യാപ്റ്റന്‍ പ്രഭാകരന്‍, ഉഴവന്‍ മകന്‍, ഭരതന്‍, രാജദുരൈ, പൂന്തോട്ട കാവല്‍ക്കാരന്‍, പാട്ടുക്കൊരു തലൈവന്‍, സിംഹാസനം തുടങ്ങി വിജയകാന്തിനെ നായകനാക്കി പതിനഞ്ചിലധികം ചിത്രങ്ങള്‍ റാവുത്തര്‍ നിര്‍മിച്ചു. അവര്‍ നിര്‍മാണ പങ്കാളികളുമായിരുന്നു.
വിജയകാന്തിന്റെ വിവാഹത്തിനു ശേഷം സൗഹൃദത്തില്‍ വിള്ളലുണ്ടായി. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനു പിന്നാലെ ഇരുവരും പൂര്‍ണമായി അകലുകയും ചെയ്തു. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ നിയമനടപടികള്‍ വരെയുണ്ടായി. എങ്കിലും, 2015ല്‍ റാവുത്തര്‍ രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതറിഞ്ഞ് വിജയകാന്ത് കാണാനെത്തി. ബോധമറ്റു കിടക്കുന്ന തോഴനെക്കണ്ട് കണ്ണീര്‍ വാര്‍ത്തു. ആശുപത്രിയില്‍നിന്നു മടങ്ങിയ ശേഷം വിജയകാന്ത് കൂട്ടുകാരനു വികാരനിര്‍ഭരമായൊരു കത്തെഴുതി. ‘നൻപാ’, എന്നു തുടങ്ങുന്ന ആ കത്ത് ഇങ്ങനെയാണ് അവസാനിക്കുന്നത്:
‘‘ഇന്ന് നിന്നെ കണ്ടപ്പോള്‍ നമ്മുടെ കുട്ടിക്കാലം, നമ്മുടെ സൗഹൃദം, എന്റെ കണ്‍മുന്‍പിലൂടെ കടന്നു പോയി. ജീവിതത്തില്‍ വിജയിച്ചു കാണിക്കണമെന്ന വാശിയോടെ മധുരയില്‍നിന്നു ചെന്നൈയില്‍ വന്ന് സിനിമാഉലകത്തില്‍ യുദ്ധം ചെയ്ത് നമ്മള്‍ നേടിയ വിജയങ്ങളും തോല്‍വികളും എന്റെ കണ്‍മുന്‍പില്‍ വന്നു നിന്നു. കാലത്തിന്റെ ഓട്ടപ്പാച്ചിലില്‍ നമുക്കിടയില്‍ എത്രയോ സന്തോഷങ്ങളും സങ്കടങ്ങളും വന്നു പോയിരിക്കാം. എങ്കിലും ഒരിക്കലും നിന്നെ ഞാന്‍ മറന്നിട്ടില്ല. ഇബ്രാഹിം, നീ വീണ്ടും ആരോഗ്യവാനായി തിരിച്ചുവരാന്‍ ഞാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നു. നൻപാ, തിരിച്ചു വാ..’
∙ രജനീകാന്തിനെപ്പോലും തിരുത്തിയ ‘ക്യാപ്റ്റന്‍’
അഭിനേതാക്കളുടെ കൂട്ടായ്മയായ തെന്നിന്ത്യന്‍ നടികര്‍ സംഘത്തിന്റെ പ്രസിഡന്റായി വിജയകാന്ത് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ സംഘടന കടക്കെണിയിലായിരുന്നു. ഹബീബുല്ലാ റോഡിലെ ഓഫിസ് പോലും ജപ്തിയുടെ വക്കിലായിരുന്നു. സാക്ഷാല്‍ രജനീകാന്ത് അടക്കമുള്ള നടീനടന്മാരെ ഒപ്പം കൂട്ടി നാട്ടിലും മറുനാട്ടിലും അദ്ദേഹം താരനിശകള്‍ സംഘടിപ്പിച്ചു. അങ്ങനെ നടികര്‍സംഘത്തെ കരകയറ്റി. അവശനടികര്‍കള്‍ക്ക് സഹായമെത്തിച്ചു. രജനീകാന്തിനേക്കാള്‍ മനുഷ്യസ്നേഹിയായിരുന്നു വിജയകാന്തെന്ന് സിനിമാമേഖലയിലെ ‘ഏഴകള്‍’ ഇന്നും സാക്ഷ്യപ്പെടുത്തും. സ്വന്തം സെറ്റുകളില്‍ ലൈറ്റ് ബോയ്സിനും നായകനും ഒരേ ഭക്ഷണം വിളമ്പണമെന്നു വിജയകാന്തിനു നിര്‍ബന്ധമുണ്ടായിരുന്നു.
ഒരുകാലത്ത്, കാര്യമായ ജോലിയും കൂലിയുമില്ലാത്ത സഹസംവിധായകര്‍ക്ക് വിജയകാന്തിന്റെയും ഇബ്രാഹിം റാവുത്തറുടെയും ഓഫിസിലായിരുന്നു മൂന്നു നേരം ഭക്ഷണം. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു പഠിത്തം കഴിഞ്ഞിറങ്ങുന്ന ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കാനും ക്യാപ്റ്റന്‍ പ്രത്യേകം ശ്രദ്ധിച്ചു. അച്ഛനും അമ്മയ്ക്കും സ്മാരകമായി കല്യാണമണ്ഡപം മാത്രമല്ല, എന്‍ജിനീയറിങ് കോളജും സ്ഥാപിച്ചിരുന്നു. നൂറുകണക്കിനു പാവപ്പെട്ട കുട്ടികളെ സൗജന്യമായി പഠിപ്പിച്ചു.
പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ സിനിമയിലെ പല സഹപ്രവര്‍ത്തകരും കൂടെ വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ്. പലരെയും നിരുത്സാഹപ്പെടുത്തി തിരിച്ചയച്ചു. ‘‘നീ വരണ്ട. നിനക്ക് ഇപ്പോള്‍ത്തന്നെ പടങ്ങളില്ല. ഇനി എന്റെ കൂടെ വന്നാല്‍ ഉള്ള ചാന്‍സും പോവും. വളര്‍ന്നു വരുന്ന കലാകാരന്മാര്‍ ആരുടെയും പക്ഷം പിടിക്കാതെ, ആരെയും പിണക്കാതെ നില്‍ക്കുന്നതാണു നല്ലത്’’ എന്നും പറഞ്ഞു വിജയകാന്ത് തന്നെ തിരിച്ചയയ്ക്കുകയായിരുന്നുവെന്ന് അക്കാലത്തെ ഒരു പ്രമുഖ ഹാസ്യതാരം പിന്നീടു വെളിപ്പെടുത്തിയിട്ടുണ്ട്.
പറയാനുള്ളത് ആരോടും പറയാതിരുന്നിട്ടില്ല വിജയകാന്ത്. രജനീകാന്തിനെപ്പോലും പൊതുവേദികളില്‍ തിരുത്താന്‍ ധൈര്യപ്പെട്ടു. തമിഴകത്തെ ജാതിരാഷ്ട്രീയത്തിന്റെ മേധാവിയായിരുന്ന പാട്ടാളി മക്കള്‍ കക്ഷി നേതാവ് ഡോ.രാമദാസിനെ വരെ മുട്ടുകുത്തിച്ചിട്ടുണ്ട്. സിനിമകളുടെ പ്രദര്‍ശനം തടയുമെന്നു ഭീഷണി മുഴക്കി രജനീകാന്തിനെപ്പോലും വിറപ്പിച്ച രാമദാസ് തോറ്റുപോയതും വിജയകാന്തിനോടു മാത്രമായിരിക്കും. രാമദാസിന്റെ മകന്‍ അന്‍പുണി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുക പോലും ചെയ്യാതെ കേന്ദ്രമന്ത്രിയായപ്പോള്‍ വിജയകാന്ത് കളിയാക്കിയിരുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാനറിയാത്തവരെ പാര്‍ലമെന്റിലെത്തിക്കുന്ന രാജ്യസഭ എന്ന ഏര്‍പ്പാട് നിര്‍ത്തണമെന്നു ക്യാപ്റ്റന്‍ പ്രസംഗിച്ചതാണു രാമദാസിനെ പ്രകോപിപ്പിച്ചത്. വിജയകാന്തിന്റെ പടങ്ങള്‍ തമിഴകത്തെ ഒരു തിയറ്ററിലും കളിക്കാന്‍ അനുവദിക്കില്ലെന്നു ഭീഷണിയുണ്ടായി. പോനാല്‍ പോകട്ടും പോടാ എന്നു പുച്ഛിക്കുകയാണു ‘പുരട്ചികലൈഞ്ജർ’ ചെയ്തത്. രാമദാസിനു ഭീഷണി പിന്‍വലിക്കേണ്ടി വന്നു. അതേ രാമദാസ് പിന്നീടു വിജയകാന്തിന്റെ പാര്‍ട്ടിയുടെ സഖ്യകക്ഷിയാവുകയും ചെയ്തു.
∙ ചിറകുകള്‍ കുഴഞ്ഞ്...
ലഹരിയുടെ ചിറകുകള്‍ യൗവനകാലം തൊട്ടേ വിജയകാന്തിന്റെ കൂടെയുണ്ടായിരുന്നു. വലിയ വലിയ വിജയങ്ങളുടെ കാലങ്ങളില്‍ ലഹരിയുടെ ഗരുഡന്‍ചിറകുകളിലേറിപ്പറക്കുകയായിരുന്നു അദ്ദേഹം. കത്തിനിന്ന കാലത്ത്, കൂടെ അഭിനയിച്ചിരുന്ന നായികയുടെ വീടിനു മുന്‍പില്‍ പാതിരാത്രി മദ്യലഹരിയിൽ ഗേറ്റിനു മുട്ടിവിളിച്ച് ബഹളമുണ്ടാക്കിയെന്നും മറ്റും വാര്‍ത്തകള്‍ വന്നു. പില്‍ക്കാലത്ത്, നിയമസഭയില്‍ പോലും മദ്യവുമായാണു വരുന്നതെന്ന് ആരോപണമുണ്ടായി. വാർത്താസമ്മേളനങ്ങളില്‍ വരെ ക്യാപ്റ്റന്റെ നാവു കുഴഞ്ഞു. വിജയകാന്ത് പറയുന്നതെല്ലാം കോമഡികളായി പരിഹസിക്കപ്പെട്ടു. ട്രോളുകളായി സമൂഹമാധ്യമങ്ങളിൽ ആഘോഷിക്കപ്പെട്ടു. ലഹരിയുടെ ചിറകുകള്‍ ക്യാപ്റ്റനെ താഴെയിറക്കിയില്ല പിന്നീടൊരിക്കലും ഒരിക്കലും.