ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം അശോക് കുമാർ. പേരെടുത്ത ബ്രിട്ടിഷ്– ഇന്ത്യൻ നടൻ സയീദ് ജെഫ്രി. ഇവരുമായി അമ്മ വഴി അടുത്ത ബന്ധമുള്ള ഒരു പെൺകുട്ടി. അശോക് കുമാറിന്റെ കൊച്ചുമകളെന്നുതന്നെ വിളിക്കാം. ‘നെപ്പോട്ടിസ’ത്തിനു കുപ്രസിദ്ധിയാർജിച്ച ബോളിവുഡിൽ അത്തരമൊരു പെൺകുട്ടിക്ക് ഒരു നടിയാകാൻ അധികം ബുദ്ധിമുട്ടേണ്ടിയൊന്നും വരില്ല. പക്ഷേ കിയാര അഡ്വാനിയുടെ ജീവിതത്തില്‍ സംഭവിച്ചത് നേരെ മറിച്ചാണ്. ഒരു സിനിമാക്കാരും അവളെ തേടി വന്നില്ല. ബോളിവുഡില്‍ അവൾക്ക് ഗോഡ് ഫാദർമാരും ഉണ്ടായിരുന്നില്ല. അവസരങ്ങൾക്കായി ഫോട്ടോകൾ അയച്ചും ഓഡിഷനുകളിൽ പങ്കെടുത്തും ഏറെ ബുദ്ധിമുട്ടിത്തന്നെയാണ് അവൾ ബോളിവുഡിൽ തന്റേതായ സ്ഥാനമുറപ്പിച്ചത്. ആദ്യ സിനിമയിറങ്ങി ഒരു ദശാബ്ദമാകാനിരിക്കുന്നതേയുള്ളൂ. അപ്പോഴേക്കും ചലച്ചിത്രലോകത്തെ ഏറ്റവും അധികം പേർ തിരയുന്ന താരമായി മാറാൻ കിയാരയ്ക്കു സാധിച്ചു. ബോളിവുഡിൽ മാത്രമല്ല, 2023ൽ ഗൂഗിളിൽ ഇന്ത്യയിൽ ഏറ്റവുമധികം പേർ തിരഞ്ഞ പേരും മറ്റാരുടെയുമല്ല– കിയാരയുടേതാണ്. ആരാണ് കിയാര? എങ്ങനെയാണ് ഈ മുപ്പത്തിയൊന്നുകാരി ഇന്ത്യയിലെ ‘മോസ്റ്റ് ഗൂഗിൾഡ് പേഴ്സനായി’ മാറിയത്?

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം അശോക് കുമാർ. പേരെടുത്ത ബ്രിട്ടിഷ്– ഇന്ത്യൻ നടൻ സയീദ് ജെഫ്രി. ഇവരുമായി അമ്മ വഴി അടുത്ത ബന്ധമുള്ള ഒരു പെൺകുട്ടി. അശോക് കുമാറിന്റെ കൊച്ചുമകളെന്നുതന്നെ വിളിക്കാം. ‘നെപ്പോട്ടിസ’ത്തിനു കുപ്രസിദ്ധിയാർജിച്ച ബോളിവുഡിൽ അത്തരമൊരു പെൺകുട്ടിക്ക് ഒരു നടിയാകാൻ അധികം ബുദ്ധിമുട്ടേണ്ടിയൊന്നും വരില്ല. പക്ഷേ കിയാര അഡ്വാനിയുടെ ജീവിതത്തില്‍ സംഭവിച്ചത് നേരെ മറിച്ചാണ്. ഒരു സിനിമാക്കാരും അവളെ തേടി വന്നില്ല. ബോളിവുഡില്‍ അവൾക്ക് ഗോഡ് ഫാദർമാരും ഉണ്ടായിരുന്നില്ല. അവസരങ്ങൾക്കായി ഫോട്ടോകൾ അയച്ചും ഓഡിഷനുകളിൽ പങ്കെടുത്തും ഏറെ ബുദ്ധിമുട്ടിത്തന്നെയാണ് അവൾ ബോളിവുഡിൽ തന്റേതായ സ്ഥാനമുറപ്പിച്ചത്. ആദ്യ സിനിമയിറങ്ങി ഒരു ദശാബ്ദമാകാനിരിക്കുന്നതേയുള്ളൂ. അപ്പോഴേക്കും ചലച്ചിത്രലോകത്തെ ഏറ്റവും അധികം പേർ തിരയുന്ന താരമായി മാറാൻ കിയാരയ്ക്കു സാധിച്ചു. ബോളിവുഡിൽ മാത്രമല്ല, 2023ൽ ഗൂഗിളിൽ ഇന്ത്യയിൽ ഏറ്റവുമധികം പേർ തിരഞ്ഞ പേരും മറ്റാരുടെയുമല്ല– കിയാരയുടേതാണ്. ആരാണ് കിയാര? എങ്ങനെയാണ് ഈ മുപ്പത്തിയൊന്നുകാരി ഇന്ത്യയിലെ ‘മോസ്റ്റ് ഗൂഗിൾഡ് പേഴ്സനായി’ മാറിയത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം അശോക് കുമാർ. പേരെടുത്ത ബ്രിട്ടിഷ്– ഇന്ത്യൻ നടൻ സയീദ് ജെഫ്രി. ഇവരുമായി അമ്മ വഴി അടുത്ത ബന്ധമുള്ള ഒരു പെൺകുട്ടി. അശോക് കുമാറിന്റെ കൊച്ചുമകളെന്നുതന്നെ വിളിക്കാം. ‘നെപ്പോട്ടിസ’ത്തിനു കുപ്രസിദ്ധിയാർജിച്ച ബോളിവുഡിൽ അത്തരമൊരു പെൺകുട്ടിക്ക് ഒരു നടിയാകാൻ അധികം ബുദ്ധിമുട്ടേണ്ടിയൊന്നും വരില്ല. പക്ഷേ കിയാര അഡ്വാനിയുടെ ജീവിതത്തില്‍ സംഭവിച്ചത് നേരെ മറിച്ചാണ്. ഒരു സിനിമാക്കാരും അവളെ തേടി വന്നില്ല. ബോളിവുഡില്‍ അവൾക്ക് ഗോഡ് ഫാദർമാരും ഉണ്ടായിരുന്നില്ല. അവസരങ്ങൾക്കായി ഫോട്ടോകൾ അയച്ചും ഓഡിഷനുകളിൽ പങ്കെടുത്തും ഏറെ ബുദ്ധിമുട്ടിത്തന്നെയാണ് അവൾ ബോളിവുഡിൽ തന്റേതായ സ്ഥാനമുറപ്പിച്ചത്. ആദ്യ സിനിമയിറങ്ങി ഒരു ദശാബ്ദമാകാനിരിക്കുന്നതേയുള്ളൂ. അപ്പോഴേക്കും ചലച്ചിത്രലോകത്തെ ഏറ്റവും അധികം പേർ തിരയുന്ന താരമായി മാറാൻ കിയാരയ്ക്കു സാധിച്ചു. ബോളിവുഡിൽ മാത്രമല്ല, 2023ൽ ഗൂഗിളിൽ ഇന്ത്യയിൽ ഏറ്റവുമധികം പേർ തിരഞ്ഞ പേരും മറ്റാരുടെയുമല്ല– കിയാരയുടേതാണ്. ആരാണ് കിയാര? എങ്ങനെയാണ് ഈ മുപ്പത്തിയൊന്നുകാരി ഇന്ത്യയിലെ ‘മോസ്റ്റ് ഗൂഗിൾഡ് പേഴ്സനായി’ മാറിയത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം അശോക് കുമാർ. പേരെടുത്ത ബ്രിട്ടിഷ്– ഇന്ത്യൻ നടൻ സയീദ് ജെഫ്രി. ഇവരുമായി അമ്മ വഴി അടുത്ത ബന്ധമുള്ള ഒരു പെൺകുട്ടി. അശോക് കുമാറിന്റെ കൊച്ചുമകളെന്നുതന്നെ വിളിക്കാം. ‘നെപ്പോട്ടിസ’ത്തിനു കുപ്രസിദ്ധിയാർജിച്ച ബോളിവുഡിൽ അത്തരമൊരു പെൺകുട്ടിക്ക് ഒരു നടിയാകാൻ അധികം ബുദ്ധിമുട്ടേണ്ടിയൊന്നും വരില്ല. പക്ഷേ കിയാര അഡ്വാനിയുടെ ജീവിതത്തില്‍ സംഭവിച്ചത് നേരെ മറിച്ചാണ്. ഒരു സിനിമാക്കാരും അവളെ തേടി വന്നില്ല. ബോളിവുഡില്‍ അവൾക്ക് ഗോഡ് ഫാദർമാരും ഉണ്ടായിരുന്നില്ല. 

അവസരങ്ങൾക്കായി ഫോട്ടോകൾ അയച്ചും ഓഡിഷനുകളിൽ പങ്കെടുത്തും ഏറെ ബുദ്ധിമുട്ടിത്തന്നെയാണ് അവൾ ബോളിവുഡിൽ തന്റേതായ സ്ഥാനമുറപ്പിച്ചത്. ആദ്യ സിനിമയിറങ്ങി ഒരു ദശാബ്ദമാകാനിരിക്കുന്നതേയുള്ളൂ. അപ്പോഴേക്കും ചലച്ചിത്രലോകത്തെ ഏറ്റവും അധികം പേർ തിരയുന്ന താരമായി മാറാൻ കിയാരയ്ക്കു സാധിച്ചു. ബോളിവുഡിൽ മാത്രമല്ല, 2023ൽ ഗൂഗിളിൽ ഇന്ത്യയിൽ ഏറ്റവുമധികം പേർ തിരഞ്ഞ പേരും മറ്റാരുടെയുമല്ല– കിയാരയുടേതാണ്. ആരാണ് കിയാര? എങ്ങനെയാണ് ഈ മുപ്പത്തിയൊന്നുകാരി ഇന്ത്യയിലെ ‘മോസ്റ്റ് ഗൂഗിൾഡ് പേഴ്സനായി’ മാറിയത്?

ADVERTISEMENT

∙ അഭിനയത്തിലെ ‘കുട്ടിത്തം’

1992 ജൂലൈ 31ന് മുംബൈയിൽ ഒരു സിന്ധി കുടുംബത്തിലാണ് കിയാരയുടെ ജനനം. അച്ഛൻ ബിസിനസുകാരനായ ജഗ്ദീപ് അഡ്വാനി. അമ്മ പ്രീ–സ്കൂൾ അധ്യാപികയായ ജെനെവീവ് ജെഫ്രി. നടൻ സയീദ് ജെഫ്രിയുടെ സഹോദരൻ ഹമീദിന്റെയും ബ്രിട്ടിഷ് പൗരയായ ആദ്ദേഹത്തിന്റെ ആദ്യ ഭാര്യയുടെയും മകളാണ് ജെനെവീവ്. ഹമീദ് പിന്നീട് ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തു. രണ്ടാമത് വിവാഹം ചെയ്ത ഭാരതി ഗാംഗുലി അശോക് കുമാറിന്റെ മകളായിരുന്നു. എന്നാൽ ഈ ബന്ധമെല്ലാം താനറിഞ്ഞത് പിന്നീട് സിനിമാ മോഹവുമായി ബോളിവുഡിൽ അലഞ്ഞുതിരിയുമ്പോഴാണെന്ന് കിയാര പറഞ്ഞിട്ടുണ്ട്. 

കിയാര അഡ്വാനിയുടെ പിതാവ് ജഗ്‌ദീപും അമ്മ ജെനെവീവും (File Photo courtesy: instagram.com/kiaraaliaadvani)

ജഗ്ദീപിന്റെയും ജെനെവീവിന്റെയും മൂത്ത മകളായിരുന്നു കിയാര. അനിയൻ മിഷാൽ. ജനിച്ച് ഏതാനും മാസങ്ങൾക്കിപ്പുറം അമ്മയോടൊപ്പം വിപ്രോ ബേബി സോഫ്റ്റ് സോപ്പിന്റെ ടിവി പരസ്യത്തിൽ അഭിനയിച്ചുകൊണ്ടാണ് കിയാരയുടെ അഭിനയത്തുടക്കമെന്നു പറയാം. നടൻ സൽമാൻ ഖാനും നടി ജൂഹി ചാവ്‌ലയുമെല്ലാം ജെനെവീനിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. മുംബൈയിലെ ബാന്ദ്രയിലായിരുന്നു കിയാരയുടെ വീട്. ബാന്ദ്രയാകട്ടെ ബോളിവുഡ് സെലിബ്രിറ്റികളുടെ കേന്ദ്രവും. 

∙ ആദ്യം പഠനം, പിന്നെ സിനിമ

ADVERTISEMENT

ചെറുപ്പം മുതലേ നൃത്തത്തിലും പാട്ടിലുമെല്ലാം സജീവമായ പെൺകുട്ടി. ഇവള്‍ ഒരു സൂപ്പർ താരമാകുമെന്ന് ആദ്യമായി ജെനെവീവിനോടു പറയുന്നത് സൽമാൻ ഖാനാണ്. പ്ലസ് ടുവിന് 92% മാർക്ക് നേടിയായിരുന്നു കിയാര മുംബൈയിലെ കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളിൽനിന്നു ജയിച്ചത്. എന്നാൽ പഠനം പതിയെ പിന്നോട്ടു പോയത് ബിരുദകാലത്തായിരുന്നു. മുംബൈ ജയ് ഹിന്ദ് കോളജിൽനിന്ന് മാസ് കമ്യൂണിക്കേഷനിലായിരുന്നു ബിരുദം. അക്കാലത്തുതന്നെ സിനിമ തലയ്ക്കു പിടിച്ചതിനാൽ ക്ലാസ് കട്ട് ചെയ്തുള്ള ഓഡിഷൻ പോക്കു വരെയുണ്ടായിരുന്നു. 

കിയാര അഡ്വാനി (Photo courtesy: instagram.com/kiaraaliaadvani)

എന്നാൽ ആദ്യം ബിരുദം പിന്നീട് അഭിനയം എന്ന് അമ്മയും അച്ഛനും ഒരേ സ്വരത്തിൽ പറഞ്ഞതോടെ കിയാര ബിരുദപഠനം തീരും വരെ തന്റെ അഭിയന സ്വപ്നങ്ങളെയെല്ലാം ഒരുവിധം അടക്കി നിർത്തി. പഠനം തീർന്നതിനു പിന്നാലെ ഓഡിഷനുകൾക്കു പിന്നാലെയുള്ള ഓട്ടവും തുടങ്ങി. റോഷൻ തനേജ സ്കൂൾ ഓഫ് ആക്ടിങ്ങിലും അനുപം ഖേറിന്റെ ആക്ടർ പ്രിപ്പയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിലുമായി അതിനിടെ അഭിനയ പഠനവും പൂർത്തിയാക്കി. അപ്പോഴും അച്ഛന് എതിർപ്പായിരുന്നു. മകൾ തന്നെപ്പോലെ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. അതിനിടയിലെപ്പോഴോ അദ്ദേഹം ത്രീ ഇഡിയറ്റ്സ് എന്ന സിനിമ കണ്ടതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് കിയാര പറഞ്ഞിട്ടുണ്ട്. അതോടെ മകളുടെ സ്വപ്നങ്ങൾക്കനുസരിച്ച് ജീവിക്കാന്‍ വിടുകയായിരുന്നു അദ്ദേഹം.

സിദ്ധാർഥ്– കിയാര വിവാഹത്തിന്റെ ഫോട്ടോ പോലും റെക്കോർഡിട്ടിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം പേർ ലൈക്ക് ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റായിരുന്നു ആ വിവാഹചിത്രം. 

പല ഓഡിഷനുകളിലും തഴയപ്പെട്ടപ്പോൾ ‘എന്നെപ്പോലെ ഒരാളെ സിനിമയിലേക്ക് എടുക്കുമോ’ എന്നു പോലും തോന്നിപ്പോയിട്ടുണ്ടെന്ന് കിയാര പറഞ്ഞിട്ടുണ്ട്. എന്നാൽ ഇരുപത്തിരണ്ടാം വയസ്സില്‍ ആ മനസ്സിലെ സിൽവർ സ്ക്രീൻ സ്വപ്നം പൂവണിഞ്ഞു. ‘ഫഗ്‌ളി’ എന്ന സിനിമയ്ക്കു വേണ്ടിയുള്ള ഓഡിഷനിലൂടെ, ചിത്രത്തിലെ നായികയായി കിയാര തിരഞ്ഞെടുക്കപ്പെട്ടു. കബീർ സദാനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ദേവി എന്ന കഥാപാത്രത്തെയാണ് കിയാര അവതരിപ്പിച്ചത്. ചിത്രം തരക്കേടില്ലാത്ത വിജയം കൈവരിച്ചെങ്കിലും അത് കിയാരയ്ക്ക് ഗുണം ചെയ്തില്ല. 

കിയാര അഡ്വാനി (Photo courtesy: instagram.com/kiaraaliaadvani)

2014 ജൂണ്‍ 13ന് ഒരു വെള്ളിയാഴ്ചയാണ് ഫഗ്‌ളി റിലീസ് ചെയ്തത്. അതൊരു ഭയപ്പെടുത്തുന്ന വെള്ളിയാഴ്ചയായി മാറുന്ന കാഴ്ചയാണ് പിന്നീടു കണ്ടതെന്ന് കിയാര പറയുന്നു. ആരും ആ സിനിമയിലെ നായികയെ തേടി പിന്നീട് വന്നില്ല. അതോടെ വീട്ടിൽ അടച്ചുപൂട്ടി ഇരിപ്പായി. ഇങ്ങനെയിരുന്നാൽ ആരും സിനിമ കൊണ്ടു വരില്ലെന്ന അമ്മയുടെ ഉപദേശത്തിനു മുന്നിൽ തിരിച്ചറിവുണ്ടായി വീണ്ടും ഓഡിഷനുകൾക്കു പോയിത്തുടങ്ങി.

ADVERTISEMENT

∙ ഒടുവിൽ വിജയം ‘സാക്ഷി’

2016 സെപ്റ്റംബർ 30. അതും ഒരു വെള്ളിയാഴ്ചയായിരുന്നു. ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറഞ്ഞെത്തിയ ‘എം.എസ്.ധോണി: ദി അൺടോൾഡ് സ്റ്റോറി’യിൽ ധോണിയുടെ ഭാര്യയുടെ വേഷത്തിലെത്തിയ സാക്ഷി എന്ന പെൺകുട്ടിയെ എല്ലാവരും ശ്രദ്ധിച്ചു. ഇവരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ! അത് കിയാരയായിരുന്നു. സാക്ഷി റാവത്ത് എന്ന ആ കഥാപാത്രം കിയാരയ്ക്ക് ബോളിവുഡിൽ നൽകിയ സ്വീകാര്യത ചെറുതൊന്നുമായിരുന്നില്ല. ധോണിയുടെ യഥാർഥ ഭാര്യയായ സാക്ഷി പോലും ഗംഭീരമെന്നു പറഞ്ഞ പ്രകടനമായിരുന്നു ചിത്രത്തിൽ കിയാരയുടേത്. ഇന്നും പലരും കരുതുന്നത് കിയാരയുടെ ആദ്യ ചിത്രം ധോണിയാണെന്നാണ്.

അഭിനയവും വിവിധ ബ്രാൻഡുകളുടെ പരസ്യങ്ങളുമാണ് കിയാരയുടെ പ്രധാന വരുമാന മാർഗം. ഇന്ന് ഒരു സിനിമയ്ക്ക് നാലു കോടിയോളം രൂപ പ്രതിഫലം വാങ്ങുന്നു. വെബ് സീരീസിന് 2–3 കോടി രൂപയും. സിനിമയുടെ കലക്‌ഷന്റെ ഒരു പങ്കും പ്രതിഫലമായി കൈപ്പറ്റുന്നുണ്ട്. 

എന്നാൽ ധോണിയുടെ വിജയം 2017ലിറങ്ങിയ ‘മെഷീൻ’ എന്ന ത്രില്ലർ ബോളിവുഡ് ചിത്രത്തിൽ ആവർത്തിക്കാൻ കിയാരയ്ക്കു സാധിച്ചില്ല. പിന്നീട് 2018ൽ തെലുങ്കിലൊരു കൈനോക്കി. മഹേഷ് ബാബുവിനൊപ്പം അഭിനയിച്ച ‘ഭരത് അനേ നേനു’ സൂപ്പർ ഹിറ്റ്. അതിനു പിന്നാലെയാണ് നെറ്റ്ഫ്ലിക്സിൽ നാലു ഹ്രസ്വചിത്രങ്ങൾ കോർത്തിണക്കിയ ആന്തോളജി ചിത്രം ‘ലസ്റ്റ് സ്റ്റോറീസി’ൽ കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ കിയാരയെത്തുന്നത്. ബോളിവുഡിന്റെ ‘ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ഗേൾ’ പദവിയിലേക്ക് കിയാര എത്തുന്നത് ആ ചിത്രത്തിലൂടെയാണെന്നു പറയാം. 

ദാമ്പത്യജീവിതത്തിൽ തൃപ്തയല്ലാത്ത ഒരു പെൺകുട്ടിയുടെ ജീവിതം ഒട്ടും സങ്കോചമില്ലാതെ സ്ക്രീനിലെത്തിച്ച മേഘ എന്ന കഥാപാത്രം കയ്യടികളേറെ നേടി. പിന്നീട് സിനിമകൾക്കു വേണ്ടി കാത്തിരിക്കേണ്ടി വന്നിട്ടില്ല കിയാരയ്ക്ക്. 2019ൽ തെലുങ്കിൽ വിനയ വിധേയ രാമ, ഹിന്ദിയിൽ കളങ്ക്, കബീർ സിങ്, ഗുഡ് ന്യൂസ് എന്നീ ചിത്രങ്ങൾ. തെലുങ്കു ചിത്രമായ അർജുൻ റെഡ്ഡിയുടെ റീമേക്കായ ‘കബീർ സിങ്ങി’ലെ പ്രീതി എന്ന കഥാപാത്രം വീണ്ടും കിയാരയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാക്കി. 2020ൽ ഗിൽറ്റി, ലക്ഷ്മി, ഇന്ദു കി ജവാനി എന്നീ ചിത്രങ്ങൾ. 

∙ ഷേർഷായുടെ ഡിംപിൾ

2021ലാണ് കിയാരയുടെ ജീവിതംതന്നെ മാറ്റി മറിച്ച ‘ഷേർഷാ’ എന്ന ചിത്രത്തിന്റെ വരവ്. കാർഗിൽ യുദ്ധ വീരൻ വിക്രം ബത്രയുടെ കഥ പറഞ്ഞ ചിത്രത്തിൽ നായകൻ സിദ്ധാർഥ് മൽഹോത്രയായിരുന്നു; ബോളിവുഡിലെ സ്വപ്ന സുന്ദരൻ. നായിക ഡിംപിളായി കിയാരയും. ആ സിനിമയിറങ്ങുന്നതിനും മുൻപേതന്നെ സിദ്ധാർഥ്– കിയാര പ്രണയത്തെപ്പറ്റിയുള്ള കഥകൾ ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. 2018ൽ ലസ്റ്റ് സ്റ്റോറീസ് സിനിമയുമായി ബന്ധപ്പെട്ടു നടന്ന ഒരു പാർട്ടിയിലായിരുന്നു ആദ്യമായി സിദ്ധാർഥും കിയാരയും കണ്ടുമുട്ടുന്നത്. ആദ്യകാഴ്ചയിൽത്തന്നെ പ്രണയത്തിലാകുന്ന അദ്ഭുതമാണ് അന്നു സംഭവിച്ചതെന്നാണ് പിന്നീട് സിദ്ധാർഥും കിയാരയും ഇതിനെപ്പറ്റി പറഞ്ഞത്. ആ ബന്ധം ശക്തമായതാകട്ടെ ‘ഷേർഷാ’യിൽ വച്ചും. 

ഷേർഷായില്‍ കിയാര അഡ്വാനി (Photo courtesy: instagram.com/kiaraaliaadvani)

അപ്പോഴും ഇരുവരും ബന്ധത്തിൽ രഹസ്യാത്മകത സൂക്ഷിച്ചു പോന്നു. പക്ഷേ ഒരിക്കൽ, കരൺ ജോഹറിന്റെ അഭിമുഖ പരിപാടിക്കിടെ സിദ്ധാർഥിനു നേരെ വന്ന ഒരു ചോദ്യം ഇങ്ങനെ: ‘ബോളിവുഡിൽ ഒരു നടി വിവാഹം കഴിക്കല്ലേ എന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ആരായിരിക്കും’ എന്നായിരുന്നു ചോദ്യം. ആലിയ ഭട്ട്, കത്രീന കൈഫ് എന്നിങ്ങനെ ചില ഓപ്ഷനുകളും നൽകി. എന്നാൽ ആ ഓപ്ഷനുകളിലൊന്നുമില്ലാത്ത ഒരു പേരാണ് സിദ്ധാർഥ് നൽകിയത്. ‘‘കിയാര ഇപ്പോഴും വിവാഹിതയാകാതെയിരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്’ എന്നായിരുന്നു അത്. ബോളിവുഡിലെ അടുത്ത താര വിവാഹത്തിന്റെ കൃത്യമായ സൂചനയായിരുന്നു അതോടെ ലഭിച്ചത്. 

പക്ഷേ കിയാര പിന്നെയും തിരക്കുകളിലേക്കു പോയി. 2022ൽ ഭൂൽ ഭുലയ്യ 2, ജഗ്ജഗ് ജീയോ, ഗോവിന്ദ നാം മേര എന്നീ ചിത്രങ്ങൾ. 2023ൽ ഇതുവരെയിറങ്ങിയത് ഒരൊറ്റച്ചിത്രം മാത്രം– സത്യപ്രേം കി കഥ. എന്നിട്ടും എങ്ങനെ കിയാരയുടെ പേര് സേർച്ചുകളിൽ ഒന്നാമതായി? അതിന്റെ ഉത്തരം 2023 ഫെബ്രുവരി ഏഴിന് നടന്ന ഒരു വിവാഹമായിരുന്നു. സിദ്ധാർഥ് മൽഹോത്രയും കിയാരയും തമ്മിലുള്ള വിവാഹം രാജസ്ഥാനിലെ ജയ്സാൽമീറിലെ സൂര്യഗഢ് പാലസിൽ ആർഭാടമായി നടന്നത് അന്നായിരുന്നു. ആ വിവാഹത്തിന്റെ ഫോട്ടോ പോലും റെക്കോർഡിട്ടു. അതുതന്നെയായിരുന്നു കിയാരയുടെയും സിദ്ധാർഥിന്റെയും ജനപ്രീതിക്കുള്ള തെളിവ്. ഇന്ത്യയിൽ ഏറ്റവുമധികം പേർ ലൈക്ക് ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റായിരുന്നു അത്. 2023 ഡിസംബർ വരെയുള്ള കണക്കെടുത്താൽ 1.64 കോടി പേർ! കത്രീന കൈഫിന്റെയും ആലിയ ഭട്ടിന്റെയും വരെ ഇൻസ്റ്റഗ്രാം റെക്കോർഡ് ഭേദിക്കുന്നതായിരുന്നു അത്. 

കിയാര അഡ്വാനിയും സിദ്ധാർഥ മൽഹോത്രയും വിവാഹ ചടങ്ങിനിടെ (Photo courtesy: instagram.com/kiaraaliaadvani)

∙ പേരുമാറ്റി ഹിറ്റ് താരമായ കിയാര

ആലിയ അഡ്വാനി എന്നാണ് യഥാർഥത്തിൽ കിയാരയുടെ പേര്. എന്നാൽ 2014ൽ തന്റെ ആദ്യ സിനിമ റിലീസ് ചെയ്യുന്നതിനു മുൻപ് പേരുമായി ബന്ധപ്പെട്ട് ഒരു ആശയക്കുഴപ്പം. അതിനോടകംതന്നെ ബോളിവുഡിൽ ആലിയ ഭട്ട് പ്രശസ്തയായിരുന്നു. വീണ്ടുമൊരു ആലിയ വന്നാലുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ സൽമാൻ ഖാനാണ് മറ്റൊരു പേരിടാൻ നിർദേശിച്ചത്. അദ്ദേഹം ഒരു പേര് നിർദേശിക്കുകയും ചെയ്തു. എന്നാൽ കിയാര എന്ന പേരാണ് ആലിയ അഡ്വാനി സ്വീകരിച്ചത്. 2010ലിറങ്ങിയ ‘അഞ്ജാന’ അഞ്ജാനി എന്ന ചിത്രത്തിലെ നായിക പ്രിയങ്ക ചോപ്രയുടെ കഥാപാത്രത്തിന്റെ പേരായിരുന്നു കിയാര എന്നത്. ഒരു മകൾ ജനിക്കുകയാണെങ്കിൽ ഇടാൻ വച്ചിരുന്ന പേര് താൻ തനിക്കുതന്നെ ഇടുകയായിരുന്നുവെന്നാണ് കിയാര ഇതിനെപ്പറ്റി പിന്നീട് പറഞ്ഞത്.

കിയാര അഡ്വാനി (Photo courtesy: instagram.com/kiaraaliaadvani)

അത്രയേറെ സംഭവബഹുലമല്ല കിയാരയുടെ അഭിനയ ജീവിതം. എന്നിട്ടും അവരെപ്പറ്റി എന്താണ് ഗൂഗിളിൽ ഇത്രയേറെ തിരച്ചിലുണ്ടായത്? കിയാരയുടെ വയസ്സ്, ചിത്രങ്ങൾ, കുട്ടിക്കാല വിശേഷങ്ങൾ, ഭർത്താവിന്റെ പേര്, കിയാരയുടെ ഉയരം, സഹോദരിയുണ്ടോ എന്ന ചോദ്യം, കിയാരയുടെ വിവാഹ വിശേഷം, അമ്മയുടെ പേര്, ആദ്യ ചിത്രം, സിദ്ധാർഥ് മൽഹോത്രയെ എങ്ങനെ കണ്ടുമുട്ടി തുടങ്ങിയ ചോദ്യങ്ങളാണ് ഗൂഗിളിനോട് ഇന്ത്യക്കാർ പ്രധാനമായും ചോദിച്ചത്. കിയാര ധനിക കുടുംബത്തിൽനിന്നുള്ള പെൺകുട്ടിയാണോ, അവർ ഒരു സിനിമയ്ക്ക് എത്ര രൂപയാണ് പ്രതിഫലം വാങ്ങുന്നത്, വാർഷിക വരുമാനം എത്രയാണ് തുടങ്ങിയ ചോദ്യങ്ങളുമുണ്ടായിരുന്നു. 

അഭിനയവും വിവിധ ബ്രാൻഡുകളുടെ പരസ്യങ്ങളുമാണ് കിയാരയുടെ പ്രധാന വരുമാന മാർഗം. ഇന്ന് ഒരു സിനിമയ്ക്ക് നാലു കോടിയോളം രൂപ പ്രതിഫലം വാങ്ങുന്നു. വെബ് സീരീസിന് 2–3 കോടി രൂപയും. സിനിമയുടെ കലക്‌ഷന്റെ ഒരു പങ്കും പ്രതിഫലമായി കൈപ്പറ്റുന്നുണ്ട്. ആദ്യകാലത്ത് 80 ലക്ഷം രൂപ വാങ്ങി അഭിനയിച്ചിരുന്ന താരത്തിന്റെ പ്രതിഫലം മാറിമറിഞ്ഞത് ‘കബീർ സിങ്’ എന്ന ചിത്രത്തോടെയാണ്. 2023ലിറങ്ങിയ ‘സത്യപ്രേം കി കഥ’ എന്ന ചിത്രത്തിന് നാലു കോടി രൂപയ്ക്കാണ് കിയാര കരാറൊപ്പിട്ടത്. പ്രതിഫലം ഇനിയും കൂടുമെന്നു തന്നെയാണ് ബോളിവുഡിൽനിന്നുള്ള സൂചനകളും. കിയാരയുടെ ബ്രാൻഡ് മൂല്യം അത്രയേറെയാണ് വർധിക്കുന്നത്. 

∙ ഗൂഗിൾ നമ്പർ 1

ഗൂഗിള്‍ സേർച്ചിലെ ഒന്നാം സ്ഥാനം വിവിധ ബ്രാൻഡുകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. നിലവിൽ ഓരോ ബ്രാൻഡിനെയും പ്രതിനീധികരിക്കാൻ ഒന്നരക്കോടിയാണ് കിയാരയുടെ പ്രതിഫലം. മിന്ത്ര, ഗാലക്സി ചോക്കലേറ്റ്സ്, സ്‌ലൈസ്, സ്റ്റേഫ്രീ, ഡ്രൂൾ തുടങ്ങിയവയുടെയെല്ലാം ബ്രാൻഡ് പ്രതിനിധിയാണ് കിയാര. പ്രതിവർഷം മൂന്നു കോടിയിലേറെ സമ്പാദിക്കുന്ന കിയാരയുടെ ആകെ വരുമാനം 32 കോടിയോളം രൂപ. സൗത്ത് മുംബൈയിൽ 15 കോടി വിലമതിക്കുന്ന ഒരു അപാർട്മെന്റുണ്ട്. ഇപ്പോൾ ബാന്ദ്രയിൽ സിദ്ധാർഥിന്റെ ആഡംബര ഭവനത്തിലാണ് താമസം. 

കിയാര അഡ്വാനി (Photo courtesy: instagram.com/kiaraaliaadvani)

ഇന്ത്യയിൽ ബ്രാൻഡ് റാങ്കിങ്ങിലെ മുൻനിര താര ദമ്പതികൾ കൂടിയാണിന്ന് കിയാരയും സിദ്ധാർഥും. ഔഡി എ8എൽ, മെഴ്സിഡീസ് ബെൻസ് ഇ220ഡി, ബിഎംഡബ്ല്യു എക്സ് 5, ബിഎംഡബ്ല്യു 530 ഡി തുടങ്ങിയ ആഡംബര കാറുകളുടെ ശേഖരവും കിയാരയ്ക്കു സ്വന്തമായുണ്ട്.  അഞ്ചടി രണ്ടിഞ്ചാണ് കിയാരയുടെ ശരാശരി ഉയരം. അതിനുമൊക്കെ എത്രയോ ഉയരത്തിലേക്കാണ് ഇപ്പോഴവരുടെ യാത്ര. 2024ൽ തെലുങ്കിൽ കിയാര നായികയായെത്തുന്ന ചിത്രം ‘ഗെയിം ചേഞ്ചറി’ന്റെ ബജറ്റ് 400 കോടി രൂപയാണ്. ബോളിവുഡിലെ സൂപ്പർ ഹിറ്റ് ചിത്രം ‘വാറി’ന്റെ രണ്ടാം ഭാഗത്തിലും നായിക കിയാരയാണ്. 

ബെസ്റ്റ് ഫൈൻഡ് ഓഫ് ദി ഇയർ, എമർജിങ് സ്റ്റാർ ഓഫ് ദി ഇയർ, ഹൈയസ്റ്റ് ഗ്രോസിങ് ആക്ടർ, മോസ്റ്റ് പോപ്പുലർ ആക്ട്രസ് ഇൻ ഒടിടി, മഹാരാഷ്ട്രിയൻ ഓഫ് ദി ഇയർ, സൂപ്പർ സ്റ്റൈലിഷ് ആക്ടർ (ഫീമെയിൽ), മോസ്റ്റ് ഐക്കണിക് പെർഫോമർ, സ്റ്റൈൽ ഐക്കൺ ഓഫ് ദി ഇയർ... ഒരു ദശാബ്ദക്കാലത്തിനിടെ സിനിമയിലെ മികവിനൊപ്പം കിയാരയെ തേടി വന്ന വിവിധ ബഹുമതികളാണിവ. ഇനിയുള്ള വർഷങ്ങളിലും ഗൂഗിൾ സേർച്ച് ബാറിൽ കിയാര എന്ന പേര് ഏറെത്തവണ അന്വേഷിക്കപ്പെടുമെന്ന് ഉറപ്പ്. അത്രയേറെയാണ് അവർക്കു മുന്നിലുള്ള അവസരങ്ങൾ. ആ അവസരങ്ങള്‍ കൃത്യമായി വിനിയോഗിച്ചതുകൊണ്ടാണല്ലോ അവർ ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ വ്യക്തിയായി മാറിയതും.

English Summary:

How Did Actress Kiara Advani Achieve the Status of Being the Most Searched Person in India on Google?