‘ആ ആഭരണം ലാൽ സാർ തേടിപ്പിടിച്ചത്; ലിജോ തൃപ്തനാകാത്ത സംവിധായകൻ; എനിക്ക് പ്രിയം ചമതകൻ’
മണൽപ്പരപ്പിൽ പൊടിക്കാറ്റ് വീശി കാളവണ്ടിയിൽ നിന്ന് ആടിയാടി വരുന്ന വാലിബൻ. വാലിബനെ അടിച്ചു തകർക്കാനായി കച്ചകെട്ടി നിൽക്കുന്ന കേളു മല്ലൻ. ഒത്ത ശരീരവും ഒരു നാട് മുഴുവനും തല്ലി തോൽപ്പിച്ചവനുമായ കേളു മല്ലനെ ഒരൊറ്റ ഷാള്‍ വീശി നിലത്തടിക്കുന്ന വാലിബൻ. ‘മലൈകോട്ടെ വാലിബൻ’ എന്ന സിനിമയിലെ ആദ്യ സീനില്‍ തന്നെ
മണൽപ്പരപ്പിൽ പൊടിക്കാറ്റ് വീശി കാളവണ്ടിയിൽ നിന്ന് ആടിയാടി വരുന്ന വാലിബൻ. വാലിബനെ അടിച്ചു തകർക്കാനായി കച്ചകെട്ടി നിൽക്കുന്ന കേളു മല്ലൻ. ഒത്ത ശരീരവും ഒരു നാട് മുഴുവനും തല്ലി തോൽപ്പിച്ചവനുമായ കേളു മല്ലനെ ഒരൊറ്റ ഷാള്‍ വീശി നിലത്തടിക്കുന്ന വാലിബൻ. ‘മലൈകോട്ടെ വാലിബൻ’ എന്ന സിനിമയിലെ ആദ്യ സീനില്‍ തന്നെ
മണൽപ്പരപ്പിൽ പൊടിക്കാറ്റ് വീശി കാളവണ്ടിയിൽ നിന്ന് ആടിയാടി വരുന്ന വാലിബൻ. വാലിബനെ അടിച്ചു തകർക്കാനായി കച്ചകെട്ടി നിൽക്കുന്ന കേളു മല്ലൻ. ഒത്ത ശരീരവും ഒരു നാട് മുഴുവനും തല്ലി തോൽപ്പിച്ചവനുമായ കേളു മല്ലനെ ഒരൊറ്റ ഷാള്‍ വീശി നിലത്തടിക്കുന്ന വാലിബൻ. ‘മലൈകോട്ടെ വാലിബൻ’ എന്ന സിനിമയിലെ ആദ്യ സീനില്‍ തന്നെ
മണൽപ്പരപ്പിൽ പൊടിക്കാറ്റ് വീശി കാളവണ്ടിയിൽ നിന്ന് ആടിയാടി വരുന്ന വാലിബൻ. വാലിബനെ അടിച്ചു തകർക്കാനായി കച്ചകെട്ടി നിൽക്കുന്ന കേളു മല്ലൻ. ഒത്ത ശരീരവും ഒരു നാട് മുഴുവനും തല്ലി തോൽപ്പിച്ചവനുമായ കേളു മല്ലനെ ഒരൊറ്റ ഷാള്‍ വീശി നിലത്തടിക്കുന്ന വാലിബൻ. ‘മലൈകോട്ടെ വാലിബൻ’ എന്ന സിനിമയിലെ ആദ്യ സീനില്‍ തന്നെ മോഹൻലാൽ എന്ന നടൻ ആരാധകരെ അമ്പരപ്പിച്ചപ്പോൾ കേളു മല്ലനെ മലർത്തിയടിച്ച ആ ചുവപ്പ് നിറത്തിലുള്ള ഷാളിലേക്കും പലരുടെയും ശ്രദ്ധപോയി. മണൽ മൂടി കിടക്കുന്ന ആ പ്രദേശത്തെ വേറിട്ട് നിർത്തിയ ആ ചുവപ്പ് നിറം. ആ ഷാള്‍ മാത്രമല്ല, സിനിമ കണ്ടിറങ്ങിയ ഓരോ ആളുകളുടെ മനസ്സിലും ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനും മധു നീലകണ്ഡൻ എന്ന ഛായാഗ്രാഹകനും അദ്ഭുതങ്ങൾ നിറച്ചു.
ആ അത്ഭുതക്കാഴ്ചകൾക്ക് നിറം പകരുന്നതായിരുന്നു സിനിമയിലെ ഓരോ കഥാപാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും. ഇതുവരെ മലയാള സിനിമാ ലോകം കാണാത്ത തരത്തിലുള്ള സിനിമ എന്ന് പലരും വാലിബനെ വാഴ്ത്തുമ്പോൾ അതിൽ വലിയ പങ്ക് സിനിമയിലെ വസ്ത്രാലങ്കാരത്തിനുണ്ട്. ദേശീയ അവാർഡ് ജേതാവായ സുജിത് സുധാകരനാണ് സിനിമയിലെ നമ്മുടെ ഇഷ്ട താരങ്ങൾക്ക് വേഷം പകർന്നത്. ഒരു മുൻ മാതൃകകളുമില്ലാതെ വസ്ത്രം മികച്ചതാക്കിയതിന്റെ കഥ മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവക്കുകയാണ് സുജിത് സുധാകരൻ.
∙ ഓരോ നാടിന്റെയും തുടിപ്പറിഞ്ഞ വേഷങ്ങൾ
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം കണ്ടിട്ടാണ് ലിജോ സാർ എന്നെ മലൈക്കോട്ടെ വാലിബനിലേക്ക് വിളിക്കുന്നത്. ആദ്യം സിനിമയുടെ കഥയാണ് എനിക്ക് പറഞ്ഞു തന്നത്. പിന്നീട് തിരക്കഥ വായിച്ച് അതിൽ നിന്ന് ഏതു തരത്തിലുള്ള വസ്ത്രം വേണമെന്ന് പറഞ്ഞു. കഥ വായിക്കുമ്പോൾ മനസിൽ വരുന്ന രീതിയില്‍ കഥാപാത്രങ്ങളെ അണിയിച്ചൊരുക്കാം എന്നാണ് ലിജോ പറഞ്ഞത്. അല്ലാതെ ഒരു മാതൃകയും തന്നിരുന്നില്ല. കഥ വായിച്ചതിനും സിനിമ സഞ്ചരിക്കുന്ന സ്ഥലങ്ങളെ പറ്റി മനസ്സിലാക്കിയതിനും ശേഷമാണ് സിനിമയുടെ കഥാപാത്രങ്ങളുടെ വസ്ത്രം ചെയ്ത് തുടങ്ങിയത്.
സിനിമ ഒരു സഞ്ചാരിയായ വാലിബന്റെ കഥയാണ്. പല സ്ഥലങ്ങൾ സിനിമയില്‍ കാണിക്കുന്നുണ്ട്. ആദ്യം കുറച്ച് മലപ്രദേശമാണ് കാണിക്കുന്നത്. കേളു മല്ലന്റെ കഥാപാത്രത്തിനും അവിടെയുള്ളവർക്കും നൽകുന്ന അതേ രീതിയിലുള്ള വസ്ത്രം മാതങ്കിയുടെ നാട്ടിലുള്ളവർക്ക് നൽകാൻ കഴിയില്ല. അടുത്ത സ്ഥലത്തെത്തുമ്പോള്‍ വേറെ രീതിയിലുള്ള വസ്ത്രം വേണം. സിനിമയിലുടനീളം, ആ കഥാപരിസരം മനസ്സിലാക്കി അനുയോജ്യമായ വസ്ത്രങ്ങൾ ഓരോരുത്തർക്കും നൽകാനാണ് ശ്രമിച്ചത്. സിനിമയിലെ സ്ഥലങ്ങൾക്ക് ഒരു ഭാഷ കൊടുക്കുക മാത്രമാണ് ചെയ്തത്. എന്നാൽ സിനിമയിൽ എല്ലായിടത്തും വരുന്ന കഥാപാത്രങ്ങളുടെ വേഷം പരസ്പരം ബന്ധപ്പെട്ട് പോവുകയും വേണമായിരുന്നു. അതായിരുന്നു ശ്രമം.
ആദ്യം മനസ്സിൽ തോന്നിയ ഒരു ആശയം വച്ച് വസ്ത്രം വരയ്ക്കുകയായിരുന്നു. പിന്നീട് അത് സംവിധായകന് കാണിച്ചു കൊടുത്തു. അദ്ദേഹത്തിന്റെ നിർദേശങ്ങൾ വച്ച് പിന്നെയും മാറ്റങ്ങൾ വരുത്തി. നമ്മൾ എപ്പോഴൊക്കെയോ കേട്ട് പരിചയിച്ച കഥാപാത്രമാണ് വാലിബന്റേത്. അതുകൊണ്ട് ഏതുതരത്തിലുള്ള വസ്ത്രം എന്നത് ആശങ്ക ഉണ്ടായിരുന്നു. എന്റെ മനസിൽ തോന്നിയ ആശയം മറ്റ് അണിയറ പ്രവർത്തകർക്കും ഇഷ്ടമായതോടെയാണ് ആ വസ്ത്രങ്ങൾ സിനിമയ്ക്ക് യോജിക്കും എന്ന് തോന്നിയത്.
∙ ആ ആഭരണം ലാൽ സാറിന്റേത്
ഒറ്റ വസ്ത്രമാണ് സിനിമയിലുടനീളം മോഹൻലാൽ ധരിച്ചത്. ഓരോ സ്ഥലത്തെത്തുമ്പോഴും അതിൽ ചെറിയ ചില മാറ്റങ്ങൾ മാത്രമാണ് കൊണ്ടുവന്നത്. ചിലയിടത്ത് ഷാൾ, ചിലയിടത്ത് പടച്ചട്ട അതെല്ലാമാണ് മാറ്റം. അതുകൊണ്ട് തന്നെ എല്ലാ ഭാഗങ്ങളിലും യോജിക്കുന്ന ഒരു വസ്ത്രം തന്നെ അദ്ദേഹത്തിന് വേണ്ടി ചെയ്യുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. ഒരുപാട് സംഘട്ടന രംഗങ്ങൾ സിനിമയിലുണ്ട്. ഭാരമുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നതെങ്കിൽ അതെല്ലാം ബുദ്ധിമുട്ടാകും. അതുകൊണ്ട് നേർത്ത രീതിയിലുള്ള തുണിയാണ് അദ്ദേഹത്തിന്റെ വസ്ത്രങ്ങൾക്ക് ഉപയോഗിച്ചത്. ആകർഷകമാവുക എന്നതിലുപരി എല്ലാ സന്ദർഭത്തിനും ചേരുക എന്നതായിരുന്നു പ്രധാനം.
പഴയകാല സന്യാസിമാർ, പടയാളികൾ എന്നതിൽ നിന്നെല്ലാമാണ് ഒരു ശൈലി സ്വീകരിച്ചത്. അത് പിന്നെ ചെയ്തെടുക്കുകയായിരുന്നു. ബീജ് നിറത്തിലുള്ള മേൽ വസ്ത്രമാണ് നൽകിയത്. വളരെ ചെറിയ എംബ്രോയ്ഡറിയും ആ മേല്‍ വസ്ത്രത്തിന് നൽകിയിട്ടുണ്ട്. അഞ്ചോ ആറോ വസ്ത്രങ്ങൾ ലാൽ സാറിന് വേണ്ടി ഡിസൈൻ ചെയ്തിരുന്നു. അതെല്ലാം ഇട്ട് നോക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് സിനിമയില്‍ കാണുന്ന വേഷത്തിലെത്തിയത്. സംഘട്ടന രംഗങ്ങളുള്ളതിനാൽ അതിന് തടസ്സമില്ലാത്ത തരത്തിൽ ഡിസൈൻ ചെയ്യണമെന്ന് പറഞ്ഞിരുന്നു. സിനിമയിൽ അദ്ദേഹം ഉപയോഗിക്കുന്ന പടചട്ട പോലും എളുപ്പത്തിൽ ധരിക്കാൻ കഴിയുന്ന വിധത്തിലാണ് ചെയ്തത്.
വസ്ത്രം ലളിതമായതുകൊണ്ട് ആഭരണങ്ങളിൽ എന്തെങ്കിലും വ്യത്യസ്തത കൊടുത്താൽ വാലിബൻ എന്ന കഥാപാത്രത്തിന് ഒരെടുപ്പുണ്ടാകുമെന്ന് തോന്നിയിരുന്നു. ഉപയോഗിക്കാൻ സൗകര്യപ്രദമായ ആഭരണങ്ങളായിരിക്കണമെന്നും നിർബന്ധമുണ്ടായിരുന്നു. കയ്യിലിട്ട ആഭരണം, മാല, കർണാഭരണം എന്നിവയിലെല്ലാം വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. രാജസ്ഥാൻ ഭാഗത്തുള്ളവർ പഴയകാലത്ത് ധരിച്ചിരുന്നതാണ് കഴുത്തിലണിഞ്ഞ ആഭരണം. വെള്ളിയിൽ നിർമിച്ചതാണ് അത്. കൂടാതെ ചെമ്പിൽ കല്ലുപിടിപ്പിച്ചാണ് കർണാഭരണം ഉണ്ടാക്കിയത്. സിനിമയിൽ മോഹൻലാൽ കയ്യിൽ അണിയുന്ന ഒരു ആഭരണം ഉണ്ട്. അത് അദ്ദേഹം തന്നെ എവിടെ നിന്നോ സിനിമയ്ക്ക് വേണ്ടി തേടിപിടിച്ച് കൊണ്ടുവന്നതാണ്. 5 ലോഹങ്ങൾ ചേർത്ത് നിർമിച്ചതാണത്.
∙ ചമതകനാണ് എനിക്ക് പ്രിയപ്പെട്ടത്
വാലിബൻ കഴിഞ്ഞാൽ പിന്നെ സിനിമയില്‍ ആളുകൾ ഏറെ ശ്രദ്ധിച്ചതും ചമതകന്റെ വേഷമാണ്. ഒരുപാട് ആഭരണങ്ങൾ അണിയുന്ന ഒരു കഥാപാത്രമാണ് എന്നാണ് പറഞ്ഞത്. ആ ആഭരണങ്ങളെല്ലാം വ്യക്തമായി കാണണം. ദേഹം മുഴുവന്‍ വസ്ത്രമിട്ട് അതിന് മുകളിൽ ആഭരണങ്ങളിട്ടാൽ അതൊരു ഭംഗിയാകില്ലെന്നു തോന്നിയതു കൊണ്ടാണ് അദ്ദേഹത്തിന്റെ മേൽ വസ്ത്രമായി ജാക്കറ്റ് നൽകിയത്. ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിൽ പഴയ ആളുകൾ ഉപയോഗിച്ചിരുന്ന ചില കട്ടിയുള്ള തുണികൾ വാങ്ങി, അതിന്റെ മുകളിൽ എംബ്രോയ്ഡറി ചെയ്താണ് ആ ജാക്കറ്റ് ചെയ്തത്. സിനിമയിൽ അദ്ദേഹം ഉപയോഗിച്ച കേപ്പ് ഗോൾഡ് ഫോയിലിങ് ഉപയോഗിച്ച് ചെയ്തതാണ്. ചമതകന് കൂടുതൽ തിളക്കം നൽകാൻ ശ്രമിച്ചിരുന്നു.
സിനിമയിലെ മറ്റെല്ലാവരുടെയും വസ്ത്രങ്ങൾ അതതു കഥാപരിസരത്തിന് ചേർന്ന രീതിയിലാണ് തയാറാക്കിയത്. മെക്കാളെക്ക് അധികാര ഭാവമാണ് നൽകേണ്ടത്. ഇന്ത്യൻ സ്റ്റൈലും പോർച്ചുഗീസ് സ്റ്റൈലും ചേർന്നൊരു ഭാവമാണ് അദ്ദേഹത്തിന് നൽകിയത്. ചിന്നപ്പയ്യന് ലളിതമായ രീതിയിൽ, സന്ദർഭത്തോട് ഇഴുകിചേരുന്ന വസ്ത്രമാണ് നൽകിയത്. ഊർജ്വസ്വലനായ ഒരു കഥാപാത്രമാണല്ലോ. അത്തരത്തിലെ ഭാവം വരുത്താൻ പല നിറത്തിലെ വസ്ത്രങ്ങളും ഉപയോഗിച്ചു. ഹരീഷ് പേരടിയുടെ വസ്ത്രം അഘോരി ശൈലിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടതാണ്. പ്രായം കാണിക്കാനായി കടുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് നല്‍കിയത്.
ഏതാണ്ട് 5 മാസത്തോളമെടുത്താണ് മൊത്തം വസ്ത്രങ്ങളും തയാറാക്കിയത്. ഒരിക്കലും തൃപ്തനാകുന്ന ഒരു സംവിധായകനല്ല ലിജോ ജോസ് പെല്ലിശേരി. എന്തു കാണിച്ചാലും ഇനിയും നന്നാക്കാം എന്നു പറയുന്ന വ്യക്തിയാണ്. ഒരു വസ്ത്രവും ആദ്യം ശരിയായിരുന്നില്ല. വീണ്ടും വീണ്ടും ശ്രമിച്ചതിന് ശേഷമാണ് ഇന്ന് നിങ്ങൾ കാണുന്ന വസ്ത്രങ്ങളിലെത്തിയത്. ഈ സിനിമയ്ക്ക് അദ്ദേഹം വ്യത്യസ്തമായ കളർ പാറ്റേണാണ് ഉപയോഗിച്ചത്. സിനിമയിലെ എല്ലാ കഥാപാത്രങ്ങളുടെ വസ്ത്രവും അതുമായി യോജിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഏത് സ്ഥലത്ത് ഏത് നിറം വേണം, ഏതെല്ലാം നിറങ്ങൾ ഉപയോഗിക്കാൻ പാടില്ല, എന്നെല്ലാം തീരുമാനിച്ച് കളർ ബോർഡെല്ലാം ഉണ്ടാക്കിയാണ് വസ്ത്രങ്ങൾ രൂപകൽപന ചെയ്തത്.
∙ ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ അഭിനന്ദനം
സിനിമ ചെയ്യുമ്പോൾ ലാൽ സാറിന്റെ കൂടെ ഒരുപാട് സമയം നിൽക്കാൻ പറ്റും. ആ സമയമാണ് ഏറ്റവും കൂടുതൽ ഞാൻ ഇഷ്ടപ്പെടുന്നത്. ഒപ്പം ജോലി ചെയ്യാൻ വളരെയധികം രസമുള്ള ഒരാളാണ് ലാൽ സാർ. എന്തെങ്കിലും ഒരു നിർദേശം പറയുമ്പോൾ ചിലപ്പോഴൊക്കെ അദ്ദേഹം ഒരുപാട് ആവേശഭരിതനാകും. നമുക്ക് നിർദേശങ്ങളും തരാറുണ്ട്. സൂപ്പർ സ്റ്റാറിന്റെ ഒരു തരത്തിലുള്ള വാശിയും ഇല്ലാത്ത മനുഷ്യനാണ്. ചില വേഷങ്ങൾ കാണുമ്പോൾ, ‘‘ഇത് കൊള്ളാം, ഇതുപോലൊരെണ്ണം വീട്ടിൽ ഇടാൻ ചെയ്ത് തരണ’’മെന്നൊക്കെ തമാശയ്ക്ക് പറയും. ഞങ്ങൾക്ക് കിട്ടുന്ന ഏറ്റവും വലിയ അഭിനന്ദനമാണ് ഇതെല്ലാം.