2024ലെ ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോള്‍ അതിൽ ‘ദ് റിക്കോർഡിങ് അക്കാദമി’ മൂന്നു വിഭാഗങ്ങള്‍ പുതുതായി ചേർത്തിരുന്നു. അതിലെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മികച്ച ആഫ്രിക്കൻ പെർഫോമൻസിനുള്ള അവാർഡ്. ഇത്രയും കാലം പോപ് അല്ലെങ്കിൽ മറ്റു പാശ്ചാത്യ സംഗീതത്തിനു മാത്രം പ്രാധാന്യം നൽകി വന്ന ഗ്രാമിയിലേക്കാണ് ആദ്യമായി ഇത്തരമൊരു കാറ്റഗറിതന്നെ വന്നുചേർന്നത്. എന്നാൽ ഗ്രാമിയിൽ ആഫ്രിക്കൻ സംഗീത സൗന്ദര്യം നിറഞ്ഞുതൂവുന്നത് ഇതാദ്യമല്ല. പല പാട്ടുകൾക്കും ആഫ്രിക്കൻ കഥകളേറെ പറയാനുമുണ്ട്. 1959ൽ ആരംഭിച്ച ഗ്രാമി പുരസ്കാരങ്ങളിൽ ഇതുവരെ 12 ‘ഗോൾഡൻ ഗ്രാമഫോണു’കളാണ് ആഫ്രിക്ക സ്വന്തമാക്കിയിട്ടുള്ളത്. അതിൽ രണ്ടെണ്ണം ഇത്തവണയും. 66 വർഷങ്ങൾക്കിപ്പുറം ആദ്യമായി മികച്ച ആഫ്രിക്കൻ പെർഫോമൻസ് എന്ന കാറ്റഗറി ഉണ്ടാവുകയും ടൈല എന്ന ദക്ഷിണാഫ്രിക്കൻ ഗായിക അതു സ്വന്തമാക്കുകയും ചെയ്യുമ്പോൾ അവിടെ ഓർക്കപ്പെടേണ്ട മറ്റൊരു പേരുകൂടിയുണ്ട്– മിറിയം മക്കേബാ, അഥവാ മാമ ആഫ്രിക്ക. 1965ൽ ആദ്യമായി ആഫ്രിക്കയ്ക്കു വേണ്ടി ഗ്രാമിയുടെ ഗോൾഡൻ ഗ്രാമഫോൺ സ്വന്തമാക്കിയ മക്കേബ പാട്ടിലൂടെ ഓർമപ്പെടുത്തിയത് സ്വത്വരാഷ്ട്രീയത്തിന്റെ സാംസ്കാരിക സമരങ്ങളെക്കുറിച്ചാണ്. അവരുടെ പാട്ടുകളിലൂടെയാണ് ലോകം ആഫ്രിക്കൻ നാടോടി ഗാനങ്ങൾ കണ്ടെത്താനും ആസ്വദിക്കാനും അംഗീകരിക്കാനും ഒരു സമരമുറയായി സ്വീകരിക്കാനും ആരംഭിക്കുന്നത്. മിരിയം മക്കേബാ പാട്ടുകൊണ്ടും ജീവിതംകൊണ്ടും തകർത്തത് വർണവിവേചനത്തിന്റെ, മനുഷ്യനെ പലവിധ കാരണങ്ങളുടെ പേരിൽ പരസ്പരം അകറ്റി നിര്‍ത്തുന്നതിന്റെ ഭീകരതയായിരുന്നു. തന്റെ ശബ്ദം വെറും ആസ്വാദനത്തിൽ അവസാനിച്ചുകൂടാ എന്ന അവരുടെ തീരുമാനം പാട്ടിലേക്കു പതിയെ രാഷ്ട്രീയം കടന്നുവരാനും കാരണമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024ലെ ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോള്‍ അതിൽ ‘ദ് റിക്കോർഡിങ് അക്കാദമി’ മൂന്നു വിഭാഗങ്ങള്‍ പുതുതായി ചേർത്തിരുന്നു. അതിലെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മികച്ച ആഫ്രിക്കൻ പെർഫോമൻസിനുള്ള അവാർഡ്. ഇത്രയും കാലം പോപ് അല്ലെങ്കിൽ മറ്റു പാശ്ചാത്യ സംഗീതത്തിനു മാത്രം പ്രാധാന്യം നൽകി വന്ന ഗ്രാമിയിലേക്കാണ് ആദ്യമായി ഇത്തരമൊരു കാറ്റഗറിതന്നെ വന്നുചേർന്നത്. എന്നാൽ ഗ്രാമിയിൽ ആഫ്രിക്കൻ സംഗീത സൗന്ദര്യം നിറഞ്ഞുതൂവുന്നത് ഇതാദ്യമല്ല. പല പാട്ടുകൾക്കും ആഫ്രിക്കൻ കഥകളേറെ പറയാനുമുണ്ട്. 1959ൽ ആരംഭിച്ച ഗ്രാമി പുരസ്കാരങ്ങളിൽ ഇതുവരെ 12 ‘ഗോൾഡൻ ഗ്രാമഫോണു’കളാണ് ആഫ്രിക്ക സ്വന്തമാക്കിയിട്ടുള്ളത്. അതിൽ രണ്ടെണ്ണം ഇത്തവണയും. 

66 വർഷങ്ങൾക്കിപ്പുറം ആദ്യമായി മികച്ച ആഫ്രിക്കൻ പെർഫോമൻസ് എന്ന കാറ്റഗറി ഉണ്ടാവുകയും ടൈല എന്ന ദക്ഷിണാഫ്രിക്കൻ ഗായിക അതു സ്വന്തമാക്കുകയും ചെയ്യുമ്പോൾ അവിടെ ഓർക്കപ്പെടേണ്ട മറ്റൊരു പേരുകൂടിയുണ്ട്– മിറിയം മക്കേബാ, അഥവാ മാമ ആഫ്രിക്ക. 1965ൽ ആദ്യമായി ആഫ്രിക്കയ്ക്കു വേണ്ടി ഗ്രാമിയുടെ ഗോൾഡൻ ഗ്രാമഫോൺ സ്വന്തമാക്കിയ മക്കേബ പാട്ടിലൂടെ ഓർമപ്പെടുത്തിയത് സ്വത്വരാഷ്ട്രീയത്തിന്റെ സാംസ്കാരിക സമരങ്ങളെക്കുറിച്ചാണ്. അവരുടെ പാട്ടുകളിലൂടെയാണ് ലോകം ആഫ്രിക്കൻ നാടോടി ഗാനങ്ങൾ കണ്ടെത്താനും ആസ്വദിക്കാനും അംഗീകരിക്കാനും ഒരു സമരമുറയായി സ്വീകരിക്കാനും ആരംഭിക്കുന്നത്. 

ദക്ഷിണാഫ്രിക്കയിൽ മിറിയം മക്കേബായുടെ പ്രതിമയിൽ അറ്റകുറ്റപ്പണി നടത്തുന്നു (Photo by JOHN MACDOUGALL / AFP)
ADVERTISEMENT

മിരിയം മക്കേബാ പാട്ടുകൊണ്ടും ജീവിതംകൊണ്ടും തകർത്തത് വർണവിവേചനത്തിന്റെ, മനുഷ്യനെ പലവിധ കാരണങ്ങളുടെ പേരിൽ പരസ്പരം അകറ്റി നിര്‍ത്തുന്നതിന്റെ ഭീകരതയായിരുന്നു. തന്റെ ശബ്ദം വെറും ആസ്വാദനത്തിൽ അവസാനിച്ചുകൂടാ എന്ന അവരുടെ തീരുമാനം പാട്ടിലേക്കു പതിയെ രാഷ്ട്രീയം കടന്നുവരാനും കാരണമായി. കറുത്തവർഗക്കാർക്കു നേരെ അധിനിവേശ ശക്തികൾ നടത്തിവന്ന അതിക്രമങ്ങളെക്കുറിച്ച് അവർ തന്റെ ആൽബങ്ങളിലൂടെ സംസാരിച്ചു. ആഫ്രിക്കൻ ജനതയുടെ വിമോചനത്തിൽ അവരുടെ പാട്ടുകൾ വഹിച്ച പങ്ക് ചെറുതല്ല. ദക്ഷിണാഫ്രിക്കയിലെ വർണ വിവേചനത്തിന് അന്ത്യം കുറിക്കാൻ വേണ്ടി അവർ നടത്തിയ പോരാട്ടവും മറക്കാനാകില്ല. ആരായിരുന്നു ‘മാമ ആഫ്രിക്ക’ എന്ന് ലോകം സ്നേഹത്തോടെ വിളിച്ച മിറിയം സെൻസി മക്കേബാ?

∙ ‘ടോപ്’ ഗായിക

ദക്ഷിണാഫ്രിക്കൻ വംശജയായ മക്കേബാ വളരെ ചെറുപ്രായത്തിൽത്തന്നെ നാട്ടിലെ പള്ളികളിലും മരണവീടുകളിലും ചെറിയ ബാൻഡുകളിലുമെല്ലാമായി പാടിത്തുടങ്ങിയതാണ്. നാട്ടിലെ സംഗീത ബാൻഡായ മൻഹാട്ടൻ ബ്രദേഴ്സിനൊപ്പം ചേർന്നതോടെ പിന്നെ ഉയരങ്ങളിലേക്കായി ആ ശബ്ദം. മക്കേബായുടെ പാട്ടിന്റെ പ്രശസ്തി യുഎസ് വരെയെത്തി. അങ്ങനെ ‌1950കളിൽ ഒരു ബുക്കിങ് യുഎസിൽ ലഭിച്ചു. ആ ഒരൊറ്റ സംഗീതനിശകൊണ്ട് യുഎസിൽ ആരാധകവൃന്ദം നിറയുകയും ചെയ്തു. പിന്നാലെ കൂടുതൽ സംഗീതനിശകൾക്ക് ബുക്കിങ്ങും ലഭിച്ചു. അത്രകാലവും ആസ്വദിച്ചു വന്ന പോപ് സംഗീത രീതികളിൽനിന്നുള്ള മോചനമാണ് ആ ആഫ്രിക്കൻ ബാൻഡ് അമേരിക്കൻ സംഗീതലോകത്തിനു നൽകിയത്. 

2016ലെ ഓൾ ആഫ്രിക്ക മ്യൂസിക് അവാർഡ്സിന്റെ ലാഗോസിലെ വേദിയിൽ മിറിയം മക്കേബായുടെ ചിത്രം (Photo by PIUS UTOMI EKPEI / AFP)

വളരെ പെട്ടെന്ന് അവരുടെ ശബ്ദത്തിനു കേൾവിക്കാർ കൂടുകയും ചെയ്തു. സംഗീതലോകത്ത് ശ്രദ്ധിക്കപ്പെടുന്ന പേരായി മാറി മക്കേബാ. ആഫ്രോ പോപ് എന്ന സംഗീത വിഭാഗത്തെ ലോകം തിരിച്ചറിഞ്ഞു തുടങ്ങുകയായിരുന്നു. 1953 ൽ പുറത്തിറങ്ങിയ ‘ലകുഷൻ, ഇലങ്ക’യാണ് (Lakutshon, Ilanga) യാണ് മക്കേബായുടെ ആദ്യ ഹിറ്റ്. ആ ആൽബത്തോടെ ശ്രദ്ധയാർജിച്ച അവർ പെട്ടെന്നു തന്റെ പാട്ടിന്റെ ഇംഗ്ലിഷ് പതിപ്പും റിക്കോർഡ് ചെയ്തു. പിന്നാലെ, 1956ൽ റിക്കോർഡ് ചെയ്ത മക്കേബായുടെ ആദ്യ സോളോ പെർഫോമൻസ് യുഎസില്‍ ബിൽബോർഡ് ഹോട്ട് ടോപ് 100ൽ ഇടം നേടുന്ന ആദ്യ ആഫ്രിക്കൻ ആൽബമായി. ബിൽബോർഡ് മാഗസിൻ യുഎസിലെ ഏറ്റവും മികച്ച 100 ഗാനങ്ങൾ തിരഞ്ഞെടുത്ത് എല്ലാ ആഴ്ചയും പുറത്തിറക്കുന്ന പട്ടികയാണിത്. 

ADVERTISEMENT

1959ലെ ‘കം ബാക്ക് ആഫ്രിക്ക’ അവരുടെ പ്രശസ്ത്രിയും ഉന്നയിച്ച ആശയങ്ങളുടെ സ്വീകാര്യതയും വർധിപ്പിച്ചു. അങ്ങനെയാണ് യൂറോപ്യൻ പോപ് ഗായകൻ ഹാരി ബെലഫോന്റെയുടെ ശിക്ഷണം സ്വീകരിക്കുന്നതും ‘സറ്റ് സീ... പാറ്റ്ത്ത പാറ്റ്ത്ത’ എന്ന ഗാനം ഉണ്ടാകുന്നതും. ‘പാറ്റ്ത്ത പാറ്റ്ത്ത’ എന്നാൽ ‘ടച്ച്, ടച്ച്’ എന്നായിരുന്നു. ‘തൊട്ടുകൂടായ്മ വരെ നിലനിന്നിരുന്ന ദക്ഷിണാഫ്രിക്കയിൽ സ്വാഭാവികമായും ആ ഗാനം നിരോധിക്കപ്പെടുകയും ചെയ്തു.

∙ അവസാനമായി അമ്മയെപ്പോലും കാണാനാകാതെ...

വർണവിവേചനത്തിന്റെയും സമാനമായ മറ്റ് അസമത്വങ്ങളുടെയും പേരില്‍ ആഫ്രിക്കൻ വംശജർ നേരിടുന്ന ക്രൂരതകളും വേർതിരിവുകളും മക്കേബായുടെ പാട്ടുകൾക്ക് വരികളായി. ആദ്യകാലങ്ങളിൽ ഇംഗ്ലിഷിലേക്ക് തർജ്ജമ ചെയ്ത പാട്ടുകളിൽനിന്ന് അത്തരം നേരിട്ടുള്ള പ്രതിഷേധങ്ങൾ അപ്രത്യക്ഷമായിരുന്നു. 1956ൽ തർജ്ജമ ചെയ്ത ‘ലകുഷൻ ഇലങ്ക’യിലും അത്തരമൊരു തിരുത്തലുണ്ടായി. ജയിലിലോ ആശുപത്രികളിലോ പ്രിയതമയെ അന്വേഷിക്കുന്ന കാമുകനെക്കുറിച്ചു പറഞ്ഞ വരികൾ, പ്രണയത്തിനായി അലയുന്ന കാമുകനെക്കുറിച്ചുള്ളതാക്കി തിരുത്തി എഴുതിക്കുകയായിരുന്നു. പക്ഷേ അവിടെനിന്ന് ‘ആഫ്രിക്ക വേർ മൈ ഹാർട് ലൈസി’ലേക്ക് എത്തുമ്പോൾ അവരുടെ ആവശ്യങ്ങളും പ്രതിസന്ധികളും കൂടുതൽ വ്യക്തമാവുന്നതായി. 

ഞാനൊരു രാഷ്ട്രീയക്കാരിയല്ല, ഒരു പാട്ടുകാരിയാണ്. വർഷങ്ങൾക്കു മുൻപേ അവർ പറഞ്ഞു, ‘കണ്ടില്ലേ, അവൾ രാഷ്ട്രീയം പാടുന്നു’. ഞാനൊരിക്കലും പാട്ടിൽ രാഷ്ട്രീയം കൊണ്ടുവന്നിട്ടില്ല. ഞാൻ പാടുന്നത് യാഥാർഥ്യങ്ങളെക്കുറിച്ചു മാത്രമാണ്.

മിറിയം മക്കേബാ

തുടർന്നുള്ള കാലഘട്ടങ്ങൾ മുഴുവനും അവർ പാട്ടുമായി യാത്രകളിലും മറ്റുമായിരുന്നു. ലോകമെങ്ങും അവരുടെ ശബ്ദമെത്തി. യുഎസ് പൗരത്വം സ്വന്തമാക്കിയ മക്കേബാ സജീവമായി റിക്കോർഡിങ്ങുകൾ തുടർന്നിരുന്ന കാലം. ആയിടയ്ക്ക്, 1960 മാർച്ച് 21നാണ് 29 കുട്ടികളടക്കം 69 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഇരുനൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ‘ഷാർപ്‌വിൽ കൂട്ടക്കൊല’ സംഭവിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഷാർപ്‌വിൽ പൊലീസ് സ്റ്റേഷനിലേക്ക് സമാധാനപരമായി പ്രകടനം നടത്തിയ ജനക്കൂട്ടത്തിനു നേരെ പൊലീസ് നിറയൊഴിച്ചതായിരുന്നു സംഭവം. മക്കേബായുടെ രണ്ടു ബന്ധുക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 

സംഗീത പരിപാടിക്കിടെ മിറിയം മക്കേബാ. 1967ലെ ചിത്രം (Photo by AFP)
ADVERTISEMENT

ഇത് രാജ്യത്ത് വൻവിവാദമായിരിക്കെയാണ് മക്കേബായുടെ അമ്മ വാർധക്യസഹജമായ അസുഖങ്ങളാൽ മരണപ്പെടുന്നത്. അമ്മയെ അവസാനമായി കാണാൻ ജൊഹാനസ്ബർഗിലേക്കു പോകാൻ ഒരുങ്ങവേ ഒരു കാര്യം മക്കേബാ തിരിച്ചറിഞ്ഞു. ദക്ഷിണാഫ്രിക്കയിലേക്കുള്ള തന്റെ പ്രവേശനം സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണ്. തന്റെ പാസ്‌പോർട്ട് റദ്ദാക്കപ്പെട്ടിരിക്കുന്നു. മക്കേബായുടെ ഒൻപത് വയസ്സുകാരി മകളും അമ്മൂമ്മയ്പ്പം ദക്ഷിണാഫ്രിക്കയിലായിരുന്നു. അമ്മയെ അവസാനമായൊന്നു കാണാൻ സാധിക്കാതെ അവർ രാജ്യത്തിനു പുറത്തുനിന്നു. 1960 ഓഗസ്റ്റിൽ മകളെ യുഎസിലേക്കു കൊണ്ടുവരികയും ചെയ്തു. ദക്ഷിണാഫ്രിക്കയിൽ പ്രവേശിക്കാൽ മക്കേബായ്ക്കുള്ള വിലക്ക് 30 വർഷമാണു തുടർന്നത്.

∙ പാട്ട്, ആഫ്രിക്കയില്‍നിന്ന് ലോകമെങ്ങും...

ആഫ്രിക്കൻ വംശജരുടെ വിമോചനത്തിനായി പോരാടിയ ബ്ലാക്ക് പാന്തർ പാർട്ടിയുടെ നേതാവ് കാർമിഷേലിനെ വിവാഹം ചെയ്തതോടെ മക്കേബായ്ക്ക് വെള്ളക്കാരായ അമേരിക്കൻ വംശജരുടെ പിന്തുണ നഷ്ടമായി. എന്നാൽ അതൊന്നും അവരെ ബാധിച്ചതേയില്ല. മക്കേബായുടെ രാഷ്ട്രീയം കൂടുതൽ തെളിഞ്ഞ രീതിയിൽ പാട്ടുകളിൽ പ്രതിഫലിച്ചു തുടങ്ങി. ഒപ്പം കൂടുതൽ ആഫ്രിക്കൻ അടയാളങ്ങളും അവരുടെ സംഗീതത്തിലും പ്രകടനത്തിലുമാകെ നിറഞ്ഞു. പാട്ടിനൊപ്പം നാവുകൊണ്ട് പ്രത്യേക ശബ്ദമുണ്ടാക്കുന്ന ‘ക്വങ്‌ക്‌ത്വാൻ’ എന്ന ആഫ്രിക്കൻ സംഗീത രീതിയടക്കം അവർ തന്റെ പാട്ടുകളിൽ കൊണ്ടുവന്നു. 

‘ദ് ക്ലിക്ക് സോങ്’ എന്ന പേരിൽ ഇത് പാശ്ചാത്യലോകത്ത് ഹിറ്റാവുകയും ചെയ്തു. ആഫ്രിക്കൻ വിവാഹങ്ങളിൽ പാടുന്നതായിരുന്നു ക്വങ്‌ക്‌ത്വാൻ രീതിയിലുള്ള പാട്ടുകൾ. ഇത്തരത്തിൽ ആഫ്രിക്കൻ അടയാളങ്ങൾക്കൊപ്പം വിമോചനത്തിന്റെ ശബ്ദമായി മക്കേബായുടെ പാട്ടുകൾ മാറി. 1965ൽ, ഐക്യരാഷ്ട്ര സംഘടനയെ (യുഎൻ) അഭിസംബോധന ചെയ്യാനും അവർക്കു ക്ഷണം ലഭിച്ചു. അവിടെ നടത്തിയ പ്രസംഗമാകട്ടെ ലോകപ്രശസ്തമാവുകയും ചെയ്തു.

ഗ്രാമിയിലെ ആഫ്രിക്കൻ പാട്ട്

∙ സംഗീതജ്ഞൻ ഹാരി ബെലഫോന്റെയ്ക്കൊപ്പമാണ് 1965ൽ മക്കേബയ്ക്ക് ആദ്യമായി ഗ്രാമി ലഭിച്ചത്. ഗ്രാമി ലഭിക്കുന്ന ആദ്യ ആഫ്രിക്കൻ റിക്കോർഡിങ് ആർടിസ്റ്റുമായി അവർ. മികച്ച ഫോക്ക് റിക്കോർഡിങ്ങിന് ‘ആൻ ഈവനിങ് വിത്ത് ബെലഫോന്റെ/ മക്കേബ’ എന്ന ആൽബത്തിനായിരുന്നു പുരസ്കാരം.

∙ 1986 ൽ മികച്ച പുതുമുഖ താരമായി നൈജീരിയൻ- യുകെ വംശജയായ സേഡിന് പുരസ്കാരം. 

∙ 1994 ൽ മികച്ച സംഗീത ആൽബമൊരുക്കിയതിന് മാലെ സംഗീതജ്ഞൻ അലി ഫാർക ടൗറിന്.

∙ 2004 ൽ മികച്ച കൺടെംപററി ആൽബത്തിന് കേപ് വെര്‍ദെയില്‍നിന്നുള്ള സിസേറിയ ഇവോറയ്ക്ക്.

∙ 2005 ലും 2008ലും കൺടെംപററി ആൽബത്തിന് സെനഗലിന്റെ യൂസ്സോ നഡോറിനും ഏഞ്ചലിക്ക് കിഡ്‌ജോയ്ക്കും.

∙ 2010 ൽ മികച്ച ഇലക്ട്രോണിക് ആൽബത്തിന് മൊറോക്കോ സംഗീതജ്ഞൻ നാദിർ ഖയാത്തിന് (റെഡ് വൺ).

∙ 2012 ൽ മികച്ച ലോക സംഗീത ആൽബത്തിന് വടക്കൻ മാലെയിൽനിന്നുള്ള ടിനാരിവെൻ സംഗീതഗ്രൂപ്പിന്.

∙ 2021 ൽ മികച്ച ഗ്ലോബൽ സംഗീതത്തിന് നൈജീരിയയിൽനിന്നുള്ള ബർണാ ബോയ്ക്ക്.

∙ 2022 ൽ മികച്ച ഇലക്ട്രോണിക് സംഗീതത്തിന് ദക്ഷിണാഫ്രിക്കൻ ഡിജെ ബ്ലാക്ക് കോഫിക്ക്. 

‘‘എനിക്ക് ചോദിക്കാനുള്ളത് ഇവിടെ ചേർന്നിരിക്കുന്ന, വൈരുധ്യപൂർവം പ്രവർത്തിക്കുന്ന, നിഷ്ക്രിയരും മൗനികളുമായ ലോക നേതാക്കളോടാണ്. നിങ്ങളുടെ തൊലിയുടെ നിറം നിങ്ങളെ ഭരിക്കുന്നവരുടേതിൽനിന്ന് വ്യത്യസ്തമാണെന്ന കാരണത്താൽ സ്വന്തം രാജ്യത്ത് അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെങ്കിലോ? അല്ലെങ്കിൽ, തുല്യതയെന്ന വാക്കുച്ചരിക്കുന്നതിന് ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന അവസ്ഥയാണെങ്കിലോ? ഇതെല്ലാം നേരിടുന്ന ഞങ്ങളുടെ സ്ഥാനത്തായിരുന്നു നിങ്ങളെങ്കിൽ ഇതുപോലെത്തന്നെ തുടരുമായിരുന്നോ? 

വിവിധ അതിക്രമങ്ങൾക്കിരയായ പെൺകുട്ടികളെ പുനരധിവസിപ്പിക്കാനുള്ള, ജൊഹാനസ്ബർഗിലെ ‘ദ് മക്കേബാ ഗേൾസ് സെന്ററി’ൽ ഗായികയുടെ ചിത്രം (Photo by ALEXANDER JOE / AFP)

എന്റെ രാജ്യത്ത് ഇതിനോടകംതന്നെ വിദ്വേഷം കൂടുതലാണ്. ഈ സാഹചര്യത്തിൽ ലോകം മുഴുവനും നിശ്ശബ്ദരായി തുടരുകയും, സർക്കാർ അവരുടെ ഭ്രാന്തവും മൃഗീയവുമായ നയങ്ങളുമായി മുന്നോട്ടുതന്നെ പോവുകയും ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നേതാക്കന്മാരുടെ ജീവനെടുക്കുകയും ചെയ്താൽ നിങ്ങൾക്ക് ആ ഒഴുക്കിനെ തടഞ്ഞു നിർത്താനാവാത്ത സാഹചര്യം ഉണ്ടാകുമെന്ന് ഞാൻ ഭയപ്പെടുന്നു. വരാനിരിക്കുന്ന വലിയൊരു ദുരന്തം ഇല്ലാതാക്കാനായി ഞാൻ നിങ്ങളുടെയും സർവ ലോകരാഷ്ട്രങ്ങളുടെയും സഹായം അഭ്യർഥിക്കുകയാണ്’’ –ഇതായിരുന്നു ഐക്യരാഷ്ട്ര സംഘടനയെ അഭിസംബോധന ചെയ്ത് മക്കേബാ നടത്തിയ പ്രസംഗത്തിലെ പ്രസക്തമായ വരികൾ. 

∙ പാട്ടു നിലച്ചു, പക്ഷേ...

പാട്ടുകൊണ്ടുള്ള മക്കേബായുടെ നിരന്തര സമരങ്ങളൊന്നും വെറുതെയായില്ല. യുഎന്നിലെ പ്രസംഗംകൂടിയായതോടെ അതു കൂടുതൽ ശക്തമായി. 1995ൽ ചേർന്ന ആഫ്രിക്കൻ നാഷനൽ കോൺഗ്രസിൽ രണ്ടു മുഖ്യ തീരുമാനങ്ങളെടുക്കാൻ നേതാക്കൾ നിർബന്ധിതമായതും അങ്ങനെയാണ്. ദക്ഷിണാഫ്രിക്കൻ വിമോചന നേതാവ് നെൽസൻ മണ്ടേലയെ ജയിൽ മോചിതനാക്കുക എന്നതായിരുന്നു ഒരു തീരുമാനം. രണ്ട്, മിരിയം മക്കേബയെ തിരികെ ദക്ഷിണാഫ്രിക്കയിലേക്കു കൊണ്ടുവരിക എന്നതും. അങ്ങനെ മണ്ടേലയുടെ നിർബന്ധപ്രകാരം 1995ൽ ആ ഗായിക സ്വന്തം രാജ്യത്തു തിരികെയെത്തി. 

ഇറ്റലിയിൽ തന്റെ അവസാന സംഗീത നിശയിൽ പാടുന്ന മിറിയം മക്കേബാ. 2008ലെ ചിത്രം (Photo by CARLO HERMANN / AFP)

അതിനും മുൻപേതന്നെ ആഫ്രിക്കൻ വംശജർക്കിടയിൽ, അവരുടെ ശബ്ദമായി മക്കേബ മാറിയിരുന്നു. 1970കളിലാണ് ‘മാമ ആഫ്രിക്ക’ എന്ന വിശേഷണം മക്കേബായ്ക്കു ലഭിക്കുന്നത്. മകള്‍ ബോൻഗി മക്കേബായാണ് ഒരു അഭിമുഖത്തിൽ അമ്മയ്ക്ക് അത്തരമൊരു വിശേഷണം നൽകിയത്. സംഗീതംകൊണ്ടും സ്നേഹംകൊണ്ടും ആഫ്രിക്കയെ കീഴടക്കിയ, അവരുടെ മനസ്സിനെ തൊട്ട ‘അമ്മ’യ്ക്ക് മറ്റെന്തു വിശേഷണമാണു നൽകുക. ആഫ്രിക്കൻ സംഗീതരാജ്‍ഞി, ദക്ഷിണാഫ്രിക്കൻ സംഗീതറാണി തുടങ്ങിയ വിശേഷണങ്ങൾക്കൊപ്പം ആഫ്രിക്കയുടെ ആദ്യ ‘സൂപ്പർ സ്റ്റാർ’ എന്നും മാധ്യമങ്ങൾ മക്കേബായെ വാഴ്ത്തിപ്പാടി. 1970കളിൽത്തന്നെ മകൾ ബോൻഗിയും അമ്മയോടൊപ്പം സംഗീതലോകത്തേക്കിറങ്ങിയിരുന്നു. പാട്ടിലൂടെയുള്ള പോരാട്ടം അവരുടെയും പ്രത്യേകകതയായിരുന്നു.

മിറിയം മക്കേബായുടെ നിര്യാണത്തെത്തുടർന്ന് സംഘടിപ്പിച്ച സ്മൃതി സംഗമത്തിൽ കണ്ണീരോടെ ആരാധിക (Photo by ALEXANDER JOE / AFP)

എന്നാൽ മക്കേബായുടെ പോരാട്ടങ്ങളൊന്നും അവസാനിച്ചിരുന്നില്ല. തുടർന്നും അവർ ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധിയായി അവകാശങ്ങൾക്കു വേണ്ടി സംസാരിച്ചുകൊണ്ടേയിരുന്നു. അതോടൊപ്പംതന്നെ വേദികളിൽ ഗായികയായും തിളങ്ങി. ലോകത്ത് വർണവിവേചനം നേരിട്ട ഓരോ മനുഷ്യന്റെയും ശബ്ദമായി അതു മാറി. അവകാശങ്ങൾക്കു വേണ്ടി കലഹിച്ച മനുഷ്യർക്ക് കൂടുതൽ ശക്തി പകർന്നു. ഒടുവിൽ എഴുപത്തിയാറാം വയസ്സിൽ മിറിയം സൻസി മക്കേബ എന്ന ‘മാമ ആഫ്രിക്ക’ അവസാന സംഗീതനിശയും പൂർത്തിയാക്കി ലോകത്തോടു വിടപറഞ്ഞു. 2008ൽ ഇറ്റലിയിൽ നടന്ന സംഗീതനിശയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണം. ഹൃദയമേ നിലച്ചിരുന്നുള്ളൂ, ആ പാട്ട് ഇന്നും ലോകം പാടിക്കൊണ്ടേയിരിക്കുന്നു.

English Summary:

The Life and Struggles of Miriam Makeba: Africa's First Grammy Award Winner