ആരായിരിക്കും ഇത്തവണത്തെ ലോക സുന്ദരി? അതിനുള്ള ഉത്തരം നൽകാനൊരുങ്ങുകയാണ് ഇന്ത്യ. ഫെബ്രുവരി 18 മുതൽ മാർച്ച് 9 വരെ നടക്കുന്ന മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. 28 വർഷത്തിനു ശേഷമാണ് ലോക സുന്ദരിയെ തേടിയുള്ള മത്സരം ഇന്ത്യയിൽ നടക്കുന്നത്. ഡൽഹിയിലും മുംബൈയിലുമായാണ് മത്സരങ്ങൾ. പങ്കെടുക്കാനെത്തുന്നതാകട്ടെ നൂറ്റി ഇരുപതോളം രാജ്യങ്ങളിൽനിന്നുള്ള സുന്ദരിമാരും. സൗന്ദര്യ മത്സരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത് ഡൽഹിയിൽ. അതിനെത്തിയത് മുൻ ലോക സുന്ദരിമാരും. ഇന്ത്യയിൽനിന്നുള്ള മുൻ ലോക സുന്ദരി മാനുഷി ഛില്ലറും ഇപ്പോഴത്തെ ലോക സുന്ദരി പോളണ്ടിൽനിന്നുള്ള കരോളിന ബിലാവ്‌സ്കയും ഉൾപ്പെടെ അഞ്ചു പേരാണ് പ്രഖ്യാപനത്തിനെത്തിയത്. ഫെബ്രുവരി 20ന് ഇന്ത്യ ടൂറിസം വികസന കോർപറേഷന്റെ കൂടി പിന്തുണയോടെ ഡൽഹി ‘ഹോട്ടൽ ദ് അശോക’യിലായിരിക്കും മത്സരത്തിന്റെ ഉദ്ഘാടനം. മുംബൈയിലെ ജിയോ വേൾഡ് കൺവൻഷൻ സെന്ററിൽ മാർച്ച് ഒൻപതിനാണ് ഗ്രാൻഡ് ഫിനാലെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരായിരിക്കും ഇത്തവണത്തെ ലോക സുന്ദരി? അതിനുള്ള ഉത്തരം നൽകാനൊരുങ്ങുകയാണ് ഇന്ത്യ. ഫെബ്രുവരി 18 മുതൽ മാർച്ച് 9 വരെ നടക്കുന്ന മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയാണ്. 28 വർഷത്തിനു ശേഷമാണ് ലോക സുന്ദരിയെ തേടിയുള്ള മത്സരം ഇന്ത്യയിൽ നടക്കുന്നത്. ഡൽഹിയിലും മുംബൈയിലുമായാണ് മത്സരങ്ങൾ. പങ്കെടുക്കാനെത്തുന്നതാകട്ടെ നൂറ്റി ഇരുപതോളം രാജ്യങ്ങളിൽനിന്നുള്ള സുന്ദരിമാരും. 

സൗന്ദര്യ മത്സരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത് ഡൽഹിയിൽ. അതിനെത്തിയത് മുൻ ലോക സുന്ദരിമാരും. ഇന്ത്യയിൽനിന്നുള്ള മുൻ ലോക സുന്ദരി മാനുഷി ഛില്ലറും ഇപ്പോഴത്തെ ലോക സുന്ദരി പോളണ്ടിൽനിന്നുള്ള കരോളിന ബിലാവ്‌സ്കയും ഉൾപ്പെടെ അഞ്ചു പേരാണ് പ്രഖ്യാപനത്തിനെത്തിയത്. ഫെബ്രുവരി 20ന് ഇന്ത്യ ടൂറിസം വികസന കോർപറേഷന്റെ കൂടി പിന്തുണയോടെ ഡൽഹി ‘ഹോട്ടൽ ദ് അശോക’യിലായിരിക്കും മത്സരത്തിന്റെ ഉദ്ഘാടനം. മുംബൈയിലെ ജിയോ വേൾഡ് കൺവൻഷൻ സെന്ററിൽ മാർച്ച് ഒൻപതിനാണ് ഗ്രാൻഡ് ഫിനാലെ. 

ADVERTISEMENT

‘ബ്യൂട്ടി വിത്ത് എ പർപ്പസ്’ എന്നതാണ് ഓരോ രാജ്യത്തിൽനിന്നുമുള്ള സുന്ദരിമാർക്ക് നൽകിയിരിക്കുന്ന വിശേഷണം. അത്തരത്തിൽ 120 രാജ്യങ്ങളുടെ ‘അംബാസഡർമാർ’ കൂടിയായിരിക്കും ഇന്ത്യയിലെത്തുകയെന്ന് സംഘാടകർ പറയുന്നു. കാണാനിരിക്കുന്നത് സൗന്ദര്യവും കഴിവും മാറ്റുരയ്ക്കുന്ന മത്സരത്തിന്റെ മാസ്മരിക ലോകമാണ്. അതിന്റെ ഔദ്യോഗിക പ്രഖ്യാപനച്ചടങ്ങിലും മിന്നുംകാഴ്ചകൾക്ക് കുറവുണ്ടായിരുന്നില്ല.  കാണാം, എഴുപത്തിയൊന്നാമത് മിസ് വേൾഡ് മത്സരത്തിന്റെ പ്രഖ്യാപന വേദിയിൽനിന്ന് മലയാള മനോരമ ഡൽഹി യൂണിറ്റിലെ പിക്ചർ എഡിറ്റർ ജോസ്കുട്ടി പനയ്ക്കൽ പകർത്തിയ ചിത്രങ്ങൾ...

മുൻ ലോകസുന്ദരിമാരായ ടോണി ആൻ സിങ് (ജമൈക്ക), മാനുഷി ഛില്ലർ (ഇന്ത്യ), കരോളിന ബിലാവ്സ്ക (പോളണ്ട്), സ്റ്റെഫാനി ദെൽ വാല്ലെ (പ്യൂർട്ടോറിക്കോ), വെനേസ ലിയോൺ (മെക്സിക്കോ) എന്നിവർ.
ടോണി ആൻ സിങ്, മാനുഷി ഛില്ലർ, കരോളിന ബിലാവ്സ്ക, സ്റ്റെഫാനി ദെൽ വാല്ലെ, വെനേസ ലിയോൺ എന്നിവർ സൗഹൃദ സംഭാഷണത്തിൽ.
മിസ് വേൾഡ് മത്സരത്തിന്റെ പ്രഖ്യാപന ചടങ്ങിൽ മാനുഷി ഛില്ലർ
മിസ് വേൾഡ് മത്സരത്തിന്റെ പ്രഖ്യാപന ചടങ്ങിൽ നിന്ന്.
മിസ് വേൾഡ് മത്സരത്തിന്റെ പ്രഖ്യാപന ചടങ്ങിൽ സ്റ്റെഫാനി ദെൽ വാല്ലെ.
മിസ് വേൾഡ് മത്സരത്തിന്റെ പ്രഖ്യാപന ചടങ്ങിൽ വെനേസ ലിയോൺ സംസാരിക്കുന്നു.
മിസ് വേൾഡ് മത്സരത്തിന്റെ പ്രഖ്യാപന ചടങ്ങിൽ കഴിഞ്ഞ തവണ മിസ് വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ട കരോളിന ബിലാവ്സ്ക.
മാനുഷി ഛില്ലർ, ടോണി ആൻ സിങ് എന്നിവർ.
മിസ് വേൾഡ് മത്സരത്തിന്റെ പ്രഖ്യാപന ചടങ്ങിൽ നിന്ന്.
മിസ് വേൾഡ് മത്സരത്തിന്റെ പ്രഖ്യാപന ചടങ്ങിൽ ടോണി ആൻ സിങ്.
മാനുഷി ഛില്ലർ, വെനേസ ലിയോൺ, സ്റ്റെഫാനി ദെൽ വാല്ലെ എന്നിവർ.
ടോണി ആൻ സിങ്, കരോളിന ബിലാവ്സ്ത എന്നിവർ.
മിസ് വേൾഡ് മത്സരത്തിന്റെ പ്രഖ്യാപന ചടങ്ങിൽ വെനേസ ലിയോൺ.
കഴിഞ്ഞ തവണ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട കരോളിന ബിലാവ്സ്ക ചടങ്ങിൽ സംസാരിക്കുന്നു.
English Summary:

Scenes from the Pre-launch Conference of the Miss World Festival being Conducted in India - Photo Feature