ഡ്രാക്കുള, സൈക്കോ, ഭ്രമയുഗം... ഭീതിയുടെ കറുപ്പും വെളുപ്പും; എന്തുകൊണ്ട് മമ്മൂട്ടി ആ തീരുമാനത്തിനൊപ്പം നിന്നു!
1971ൽ പുറത്തിറങ്ങിയ കെ.എസ്.സേതുമാധവന്റെ ‘അനുഭവങ്ങൾ പാളിച്ചകൾ’ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയായിരുന്നു. ആ സിനിമയിൽ ചെറിയൊരു വേഷത്തിലാണ് മമ്മൂട്ടി ആദ്യമായി സിനിമയിൽ മുഖം കാണിച്ചത്. സത്യത്തിൽ മമ്മൂട്ടി തന്റെ സിനിമാ ജീവിതം തുടങ്ങിയത് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിലൂടെയാണ്. അര നൂറ്റാണ്ടുകാലത്തിനിപ്പുറം സിനിമ ദൃശ്യമികവിന്റെ 8കെ ഫോർമാറ്റിൽ എത്തി. സാങ്കേതികവിദ്യയ്ക്കൊപ്പം എന്നും അപ്ഡേറ്റായി സഞ്ചരിക്കുന്ന മമ്മൂട്ടി വർഷങ്ങൾക്കുശേഷം വീണ്ടുമൊരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിൽ അഭിനയിക്കുന്നു. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവായ മമ്മൂട്ടി എന്തിനാകും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സ്വീകരിച്ചത്? അതെ, മമ്മൂട്ടിയുടെ പുതിയ സിനിമയായ ‘ഭ്രമയുഗം’ തീയറ്ററുകളിലേക്കെത്തുകയാണ്. ‘ഭൂതകാലം’ എന്ന സിനിമയിലൂടെ മലയാളികളെ പേടിപ്പിച്ച സംവിധായകൻ രാഹുൽ സദാശിവൻ ഭ്രമയുഗത്തിലൂടെ വീണ്ടും മലയാളികളെ വിറപ്പിക്കുമോ? ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നതു മുതൽ ചർച്ചയായത് മറ്റൊരു കാര്യമാണ്.

1971ൽ പുറത്തിറങ്ങിയ കെ.എസ്.സേതുമാധവന്റെ ‘അനുഭവങ്ങൾ പാളിച്ചകൾ’ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയായിരുന്നു. ആ സിനിമയിൽ ചെറിയൊരു വേഷത്തിലാണ് മമ്മൂട്ടി ആദ്യമായി സിനിമയിൽ മുഖം കാണിച്ചത്. സത്യത്തിൽ മമ്മൂട്ടി തന്റെ സിനിമാ ജീവിതം തുടങ്ങിയത് ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിലൂടെയാണ്. അര നൂറ്റാണ്ടുകാലത്തിനിപ്പുറം സിനിമ ദൃശ്യമികവിന്റെ 8കെ ഫോർമാറ്റിൽ എത്തി. സാങ്കേതികവിദ്യയ്ക്കൊപ്പം എന്നും അപ്ഡേറ്റായി സഞ്ചരിക്കുന്ന മമ്മൂട്ടി വർഷങ്ങൾക്കുശേഷം വീണ്ടുമൊരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിൽ അഭിനയിക്കുന്നു. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധാലുവായ മമ്മൂട്ടി എന്തിനാകും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സ്വീകരിച്ചത്?
അതെ, മമ്മൂട്ടിയുടെ പുതിയ സിനിമയായ ‘ഭ്രമയുഗം’ തീയറ്ററുകളിലേക്കെത്തുകയാണ്. ‘ഭൂതകാലം’ എന്ന സിനിമയിലൂടെ മലയാളികളെ പേടിപ്പിച്ച സംവിധായകൻ രാഹുൽ സദാശിവൻ ഭ്രമയുഗത്തിലൂടെ വീണ്ടും മലയാളികളെ വിറപ്പിക്കുമോ? ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നതു മുതൽ ചർച്ചയായത് മറ്റൊരു കാര്യമാണ്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരു ബിഗ് ബജറ്റ് സിനിമ പുറത്തുവരുന്നു. അതു മാത്രമല്ല ഭീതിപ്പെടുത്തുന്ന രംഗങ്ങളുള്ളതും (ഹൊറർ എലമെന്റ്) ഏറെ രഹസ്യങ്ങളുള്ളതുമായ സിനിമ ബ്ലാക്ക് ആൻഡ് വൈറ്റിൽ കാണുന്നത് വ്യത്യസ്തമായ അനുഭവം ആയിരിക്കുമെന്ന് സംവിധായകൻതന്നെ പറഞ്ഞിട്ടുണ്ട്. ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ സിനിമ വീണ്ടും ചർച്ചയാവുന്ന കാലത്ത് മലയാള സിനിമയിൽ ഏറെ ‘കളർഫുൾ’ ആയ ബ്ലാക്ക് ആൻഡ് വൈറ്റ് ഭൂതകാലം എന്താണെന്നു നോക്കാം.
∙ ഇരുട്ടിൽ വിറയ്ക്കും, വെളിച്ചത്തിൽ ചിരിക്കും
ഓരോ സിനിമയുടെ കഥയും പ്രേക്ഷകരുടെ മനസ്സിൽ കയറിപ്പറ്റാൻ സംവിധായകർ സാങ്കേതികപരമായി ശ്രദ്ധിക്കാറുണ്ട്. ഇരുട്ടും വെളിച്ചവുമാണ് ഏതൊരു മനുഷ്യന്റെ മനസ്സിലും പണ്ടുതൊട്ട് ഭീതി ജനിപ്പിക്കുന്ന അടിസ്ഥാനകാര്യം. അതുകൊണ്ടുതന്നെ കറുപ്പിലും വെളുപ്പിലും ഒരു പേടിപ്പെടുത്തുന്ന കഥ പറയുമ്പോൾ അത് കാണികളുടെ മനസ്സിൽ വ്യത്യസ്തമായ അനുഭവമായി മാറുമെന്നത് ഉറപ്പാണ്. ലൂമിയർ സഹോദരൻമാർ സിനിമ അവതരിപ്പിച്ച കാലം തൊട്ട് സിനിമ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിലായിരുന്നു. പിന്നീട് വന്ന ദ് ഗ്രേറ്റ് ട്രെയിൻ റോബറിയടക്കമുള്ള സിനിമകൾ ലോകമെങ്ങുമുള്ള പ്രേക്ഷകർ ആവേശത്തോടെയാണ് കണ്ടത്.
ബ്ലാക്ക് ആൻഡ് വൈറ്റ് മാത്രമല്ല, നിശ്ശബ്ദ ചിത്രം കൂടിയായ ‘നോസ്ഫരാട്ടൂ: എ സിംഫണി ഓഫ് ഹൊറർ’ സിനിമ പറഞ്ഞത് ഡ്രാക്കുള പ്രഭുവിന്റെ കഥയാണ്. ഇന്നും, ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ചിത്രങ്ങളെടുത്താൽ അതിൽ നോസ്ഫരാട്ടൂവിന് നിർണായക സ്ഥാനമുണ്ടാകും. പേടിപ്പെടുത്തുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നു ചുരുക്കം. ദ് കാബിനറ്റ് ഓഫ് ഡോ. കാലിഗരി (1920), ക്യാറ്റ് പീപ്പിൾ (1942), ദ് സെവൻത് വിക്‌റ്റിം (1943), ദ് ഹൗസ് ഓൺ ഹോണ്ടഡ് ഹിൽ (1959), ബ്ലാക്ക് സൺഡേ (1960), സൈക്കോ (1960) തുടങ്ങിയവയും സമ്മാനിച്ചത് കറുപ്പിലും വെളുപ്പിലെയും ഭീതിയനുഭവങ്ങളാണ്. ഹൊറർ സിനിമകളുടെ തലതൊട്ടപ്പനായ ആൽഫ്രഡ് ഹിച്ച്കോക്കിന്റെയും ആദ്യകാല ‘ആയുധം’ ബ്ലാക്ക് ആൻഡ് വൈറ്റ് തന്നെയായിരുന്നു.
ചാർളി ചാപ്ലിനും കീറ്റണുമൊക്കെ കറുപ്പിലും വെളുപ്പിലും കഥപറഞ്ഞ് പ്രേക്ഷകരെ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. ബാറ്റിൽഷിപ് പോംടെകിൻ പോലുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ പ്രേക്ഷകരെ ഇരുത്തിചിന്തിപ്പിച്ചു. സത്യജിത് റായുടെ ‘പഥേർപാഞ്ചലി’ ഇന്നും കറുപ്പിലും വെളുപ്പിലുമെഴുതിയ ഒരു കവിതപോലെ സിനിമാ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നുണ്ട്. വിഗതകുമാരനും ബാലനുമടക്കമുള്ള സിനിമകൾ മലയാളികളെ സിനിമാക്കാഴ്ചകളുടെ മായികലോകത്തേക്കെത്തിച്ചതും ഈ ഫോര്‍മാറ്റിലായിരുന്നു. 1968ലിറങ്ങിയ ‘യക്ഷി’ ബ്ലാക്ക് ആൻഡ് വൈറ്റിൽ മലയാളികളെ വിറപ്പിച്ച ഹൊറർ ചിത്രമായിരുന്നു. ‘ഈ ഭാര്‍ഗവീനിലയ’വും എങ്ങനെ മറക്കും. ജോൺ ഏബ്രഹാമിന്റെ അഗ്രഹാരത്തിൽ കഴുതൈ, അമ്മ അറിയാൻ, ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ തുടങ്ങിയ സിനിമകളെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റിലായിരുന്നു. ഭരതന്റെ പ്രയാണം, പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ തുടങ്ങിയ സിനിമകളും ബ്ലാക്ക് ആൻഡ് വൈറ്റായിരുന്നു.
ലോകസിനിമയിൽ 1961നു ശേഷം ഹോളിവുഡ് സിനിമകൾ പൂർണമായും കളറിലേക്ക് കൂടുമാറിത്തുടങ്ങി. എന്നാൽ മലയാളത്തിൽ ഈ തരംഗം എൺപതുകളിലാണ് സജീവമായത്.
എഴുപതുകൾക്കൊടുവിൽ ‘പോസ്റ്റുമാനെ കാൺമാനില്ല’ പോലുള്ള അനേകം സിനിമകളിൽ കഥാസന്ദർഭങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിലും ഗാനരംഗങ്ങൾ കളറിലും അവതരിപ്പിച്ചിരുന്നു. മലയാളത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളും കളർസിനിമകളും ഒരേപോലെ റിലീസിനെത്തിയ കാലമുണ്ടായിരുന്നു. ആ കാലത്ത് ചലച്ചിത്ര അവാർഡുകളിൽ ഛായാഗ്രഹണത്തിന് രണ്ടു പുരസ്കാരങ്ങൾ നൽകിയിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾക്കും കളർസിനിമകൾക്കും പ്രത്യേകം പ്രത്യേകം പുരസ്കാരങ്ങൾ ദേശീയ ചലച്ചിത്ര അവാർഡുകളിൽപോലും ഉണ്ടായിരുന്നു.
∙ കുട്ടിച്ചാത്തനെ ഉപാസിക്കുന്ന കുഞ്ചമൺ പോറ്റി
ആരാണ് കുഞ്ചമൺപോറ്റി? അടുത്തിടെ ഉയർന്ന ഒരു ചോദ്യമാണിത്. ‘ഭ്രമയുഗ’ത്തിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കുഞ്ചമൺപോറ്റിയെന്നാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഭ്രമയുഗം കുഞ്ചമൺപോറ്റിയുടെ കഥയല്ലെന്ന് സംവിധായകൻ രാഹുൽ സദാശിവൻ വ്യക്തമാക്കിയിരുന്നു. സസ്പെൻസ് ത്രില്ലർ ഗണത്തിലുള്ള ഫിക്‌ഷനൽ കഥയാണെന്നാണ് സംവിധായകൻ പറയുന്നത്. എന്നാൽ മലയാളചരിത്രത്തിൽ ആരാണ് കുഞ്ചമൺ പോറ്റി? കുട്ടിച്ചാത്തനെ ഉപാസിച്ച് പ്രത്യക്ഷനാക്കിയ മഹാമാന്ത്രികനാണ് അദ്ദേഹം. ഐതിഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി ഇങ്ങനെയാണ് അദ്ദേഹത്തെപ്പറ്റി വിവരിക്കുന്നത്: ‘കുഞ്ചമൺപോറ്റി വിളിച്ചാൽ ഏതുകാര്യത്തിനും കുട്ടിച്ചാത്തൻ വിളിപ്പുറത്തുണ്ട്’.
കൊട്ടാരത്തിൽ ശങ്കുണ്ണി 1909 മുതൽ 1934 വരെയുള്ള കാലഘട്ടത്തിൽ എട്ടു ഭാഗങ്ങളായാണ് ഐതിഹ്യമാല പ്രസിദ്ധീകരിച്ചത്. ഇതിലെ പതിനെട്ടാമത്തെ ഐതിഹ്യകഥയിലാണ് കുഞ്ചമൺപോറ്റിയെക്കുറിച്ച് വിവരിക്കുന്നത്. ഭദ്രകാളിയെ ഉപാസിച്ച് പ്രത്യക്ഷപ്പെടുത്തിയ മറ്റപ്പള്ളി നമ്പൂതിരിയെ ഒരു കുസൃതിയിലൂടെ പന്തയംവച്ച് കുഴിയിൽചാടിച്ച കുഞ്ചമൺപോറ്റിയുടെ രസകരമായ കഥയാണ് ഐതിഹ്യമാലയിലുള്ളത്. കുഞ്ചമൺപോറ്റി ഒഴിച്ചാൽ ഒഴിയാത്ത ചാത്തൻ എങ്ങുമില്ലെന്നാണ് വിശ്വാസം. കലാനിലയത്തിന്റെ ‘കടമറ്റത്തുകത്തനാർ’ നാടകത്തിലും കുഞ്ചമൺപോറ്റി ഒരു കഥാപാത്രമായി കടന്നുവന്നിരുന്നു.
∙ സ്വം, വിത്ത്, ശവം: നിറം പിടിപ്പിക്കാതെ കഥകൾ പറഞ്ഞു
40 വർഷത്തിനുശേഷമാണ് മലയാളത്തിൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ പുറത്തിറങ്ങുന്നത് എന്ന തരത്തിലുള്ള പ്രചാരണങ്ങളും സജീവമായി നടക്കുന്നുണ്ട്. ‘എന്റെ ഭൂമി’ എന്ന സിനിമയ്ക്കുശേഷം ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ ഇറങ്ങിയിട്ടേയില്ല എന്നാണ് പലരുടെയും അവകാശവാദം. ഇത് പൂർണമായും തെറ്റാണ്. എല്ലാ വർഷവും ഒന്നോ രണ്ടോ മലയാള പരീക്ഷണ സിനിമകളെങ്കിലും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ പുറത്തിറങ്ങുന്നുണ്ട്. അനേകം പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടിയ സംവിധായകൻ ഡോൺ പാലത്തറയുടെ ‘1956, മധ്യതിരുവിതാംകൂർ’ സമീപകാലത്തിറങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണ്. 2019ൽ ബുസാൻ ഇന്റർനാഷനൽ ഫെസ്റ്റിവലിലും 2020ൽ മോസ്കോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചതാണ് ഈ ചിത്രം. തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദർശിപ്പിച്ച ഈ സിനിമ മികച്ച ചിത്രത്തിനുള്ള ജോൺ ഏബ്രഹാം പുരസ്കാരവും നേടി.
2023 ഡിസംബറിൽ ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ ‘മുബി’യിലൂടെ പുറത്തിറങ്ങിയ ഈ സിനിമ മലയാളത്തെ ലോകസിനിമയ്ക്കുമുന്നിൽ തലയുയർത്തി നിർത്തിയ സിനിമയാണ്. പക്ഷേ അധികം മലയാളികൾ സിനിമ കണ്ടിട്ടുണ്ടാവില്ല. കാണണമെങ്കിൽ ‘ഭാവനാ സ്റ്റുഡിയോസി’ന്റെ യുട്യൂബ് ചാനലിലുണ്ട്. ഡോൺ പാലത്തറയുടെ വിത്ത്, ശവം തുടങ്ങിയ സിനിമകളും ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രീകരിച്ചത്. ഇതുപോലെ ഒരു പിടി മലയാള സിനിമകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി പുറത്തിറങ്ങിയിട്ടുണ്ട്. മലയാളത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് പരീക്ഷണാർഥം ഉപയോഗിച്ച സംവിധായകനാണ് ഷാജി.എൻ.കരുൺ. അദ്ദേഹത്തിന്റെ ‘സ്വം’ എന്ന സിനിമയിൽ ഫ്ലാഷ് ബാക്ക് സീനുകൾ കളറിലും സമകാലിക രംഗങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിലുമാണ് അവതരിപ്പിച്ചത്.
∙ ബ്ലാക്ക് ആൻഡ് വൈറ്റിൽ ജീവിതം കൈവിട്ടുപോയ നടൻ
ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ കാരണം ജീവിതം കൈവിട്ടുപോയ ഒരു നടൻ മലയാളത്തിലുണ്ടായിരുന്നു. മലയാള സിനിമയുടെ ആദ്യകാലം തൊട്ട് നമ്മളെ ചിരിപ്പിച്ച പ്രിയനടൻ ബഹദൂർ. അടൂർഭാസി–ബഹദൂർ കൂട്ടുകെട്ടില്ലാതെ ഒരു സിനിമയെക്കുറിച്ച് മലയാളികൾക്ക് ചിന്തിക്കാൻ കഴിയാത്ത കാലമുണ്ടായിരുന്നു. കൈനിറയെ സിനിമകൾ. കൈനിറയെ പണം. അദ്ദേഹം നിർമിച്ച സിന്ദൂരച്ചെപ്പ്, മരം തുടങ്ങിയ സിനിമകൾ ഹിറ്റായതോടെ കുറച്ചധികം പണം കൈയിൽവന്നു. അങ്ങനെ സിനിമാ നിർമാണത്തിലൂടെ ലഭിച്ച ലാഭംകൊണ്ട് തിരുവനന്തപുരം കൈമനത്ത് ബ്ലാക്ക് ആൻഡ് വൈറ്റ് പ്രോസസിങ് സ്‌റ്റുഡിയോ ആരംഭിച്ചു.
എന്നാൽ സ്‌റ്റുഡിയോ പ്രവർത്തിച്ചു തുടങ്ങിയപ്പോഴേയ്‌ക്കും മലയാളസിനിമ കളറിലേക്ക് പുരോഗമിച്ചു. പതിയെപ്പതിയെ എല്ലാ സിനിമകളും കളറിലായി. ആർക്കും ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ വേണ്ടാതായി. ബഹദൂറിന്റെ സ്റ്റുഡിയോ നഷ്ടത്തിലായി. അതേസമയത്താണ് കുതിരവട്ടം പപ്പു, ജഗതി, മാള അരവിന്ദൻ തുടങ്ങിയ ഹാസ്യതാരങ്ങളുടെയും കടന്നുവരവ്. സിനിമകളും കുറഞ്ഞു. കാരക്‌ടർ റോളുകളിലേക്ക് തിരിഞ്ഞെങ്കിലും സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ കഴിയാതെ അദ്ദേഹം ഓർമയായി. അവിസ്‌മരണീയമായ അഭിനയമാണ് അവസാനചിത്രമായ ‘ജോക്കറി’ൽപ്പോലും ബഹദൂർ കാഴ്ചവച്ചത്. ഇന്നും ബഹദൂറിന്റെ കണ്ണീർ മലയാളികളെ പൊള്ളിക്കുന്നുണ്ട്.