സാരിയുടുത്ത് സമ്മാനം നൽകാൻ മാത്രം മതിയോ ദീപിക? എവിടെപ്പോയി കറുത്ത വർഗക്കാർ? ഇന്നും മാറാത്ത ‘വർണവെറി’
ഉയർന്ന ബജറ്റിൽ, അത്യാധുനിക സാങ്കേതികതയുടെ സഹായത്തോടെ ചിത്രീകരിക്കപ്പെട്ട ക്രിസ്റ്റഫർ നോളന്റെ ഓപൻഹൈമറിനോട്, രാഹുൽ സദാശിവന്റെ ‘ഭ്രമയുഗം’ വരെ കിടപിടിക്കുന്ന തരത്തിലുള്ള ഒരു വിശാല ലോകമായിരിക്കുന്നു ഇന്ന് സിനിമയുടേത്. ഒരുകാലത്ത് ഇംഗ്ലിഷ് ഭാഷാ സിനിമകൾ മാത്രം അംഗീകരിക്കപ്പെട്ടിരുന്ന സ്ഥാനത്ത്, ഇന്ന് ഭാഷയുടെ അത്തരം കുരുക്കുകളെല്ലാം അഴിച്ചെടുത്ത് ഒരു ദൃശ്യലോകം ഉയർന്നു വന്നിരിക്കുന്നു. അതാകട്ടെ പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല, ഒരുപാട് മനുഷ്യരുടെ പ്രതിരോധങ്ങളുണ്ട് അതിനു പിന്നിൽ. പല കാരണങ്ങളാൽ, പല കാലഘട്ടങ്ങളിലായി മാറ്റി നിർത്തപ്പെട്ട സിനിമകൾ ‘വിഭാഗീയത’ മറികടന്ന് രാജ്യാന്തരതലത്തിലുള്ള പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്ന, അംഗീകരിക്കപ്പെടുന്ന, ആഘോഷമാക്കപ്പെടുന്ന കാലമാണിത്. മുൻപ് സിനിമാ ലോകത്തെ ഏറ്റവും ഉന്നത അംഗീകാരമായി കണക്കാക്കിയിരുന്നത് ഓസ്കർ ആയിരുന്നു. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിനു കീഴിൽ ഇംഗ്ലിഷ് ചിത്രങ്ങളെ, മുഖ്യമായും ഹോളിവുഡ് ചിത്രങ്ങളെ, അംഗീകരിക്കുകയും ഒരു കുത്തക നിലനിർത്തുകയും അതു തന്നെ തുടർച്ചയായി ആവർത്തിക്കുകയും ചെയ്തു പോരുകയായിരുന്നു ഓസ്കർ. അവിടെയും കാലാന്തരത്തിൽ മാറ്റങ്ങളുണ്ടാവുകയാണ്. ഭാഷയ്ക്കതീതമായി സിനിമകളും നിർമാതാക്കളും കലാകാരന്മാരും അംഗീകരിക്കപ്പെട്ടു തുടങ്ങുന്നു. അതോടൊപ്പംതന്നെ കാൻ ചലച്ചിത്രമേള, വെനീസ് മേള, ബെർലിൻ മേള തുടങ്ങി സിനിമാ നിലവാരത്തെ അതിന്റെ വാണിജ്യാടിസ്ഥാനങ്ങളിൽനിന്ന് മോചിപ്പിക്കുന്ന അവാർഡുകൾ ജനകീയമാകുകയും അത് സിനിമയ്ക്കുള്ളിലെ ഉൾപ്പെടുത്തലുകളെ സ്വാധീനിക്കുകയും ചെയ്തുതുടങ്ങി. കാലാകാലങ്ങളായി വെളുത്ത വർഗക്കാർ മറ്റ് മനുഷ്യരോട് ചെയ്ത അസംബന്ധങ്ങളുടെ ഏറ്റുപറച്ചിലുകളും തിരുത്തുകളും ഈയിടങ്ങളിലെല്ലാം തെളിഞ്ഞു തുടങ്ങിയതും അങ്ങനെയാണ്.

ഉയർന്ന ബജറ്റിൽ, അത്യാധുനിക സാങ്കേതികതയുടെ സഹായത്തോടെ ചിത്രീകരിക്കപ്പെട്ട ക്രിസ്റ്റഫർ നോളന്റെ ഓപൻഹൈമറിനോട്, രാഹുൽ സദാശിവന്റെ ‘ഭ്രമയുഗം’ വരെ കിടപിടിക്കുന്ന തരത്തിലുള്ള ഒരു വിശാല ലോകമായിരിക്കുന്നു ഇന്ന് സിനിമയുടേത്. ഒരുകാലത്ത് ഇംഗ്ലിഷ് ഭാഷാ സിനിമകൾ മാത്രം അംഗീകരിക്കപ്പെട്ടിരുന്ന സ്ഥാനത്ത്, ഇന്ന് ഭാഷയുടെ അത്തരം കുരുക്കുകളെല്ലാം അഴിച്ചെടുത്ത് ഒരു ദൃശ്യലോകം ഉയർന്നു വന്നിരിക്കുന്നു. അതാകട്ടെ പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല, ഒരുപാട് മനുഷ്യരുടെ പ്രതിരോധങ്ങളുണ്ട് അതിനു പിന്നിൽ. പല കാരണങ്ങളാൽ, പല കാലഘട്ടങ്ങളിലായി മാറ്റി നിർത്തപ്പെട്ട സിനിമകൾ ‘വിഭാഗീയത’ മറികടന്ന് രാജ്യാന്തരതലത്തിലുള്ള പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്ന, അംഗീകരിക്കപ്പെടുന്ന, ആഘോഷമാക്കപ്പെടുന്ന കാലമാണിത്.
മുൻപ് സിനിമാ ലോകത്തെ ഏറ്റവും ഉന്നത അംഗീകാരമായി കണക്കാക്കിയിരുന്നത് ഓസ്കർ ആയിരുന്നു. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിനു കീഴിൽ ഇംഗ്ലിഷ് ചിത്രങ്ങളെ, മുഖ്യമായും ഹോളിവുഡ് ചിത്രങ്ങളെ, അംഗീകരിക്കുകയും ഒരു കുത്തക നിലനിർത്തുകയും അതു തന്നെ തുടർച്ചയായി ആവർത്തിക്കുകയും ചെയ്തു പോരുകയായിരുന്നു ഓസ്കർ. അവിടെയും കാലാന്തരത്തിൽ മാറ്റങ്ങളുണ്ടാവുകയാണ്. ഭാഷയ്ക്കതീതമായി സിനിമകളും നിർമാതാക്കളും കലാകാരന്മാരും അംഗീകരിക്കപ്പെട്ടു തുടങ്ങുന്നു. അതോടൊപ്പംതന്നെ കാൻ ചലച്ചിത്രമേള, വെനീസ് മേള, ബെർലിൻ മേള തുടങ്ങി സിനിമാ നിലവാരത്തെ അതിന്റെ വാണിജ്യാടിസ്ഥാനങ്ങളിൽനിന്ന് മോചിപ്പിക്കുന്ന അവാർഡുകൾ ജനകീയമാകുകയും അത് സിനിമയ്ക്കുള്ളിലെ ഉൾപ്പെടുത്തലുകളെ സ്വാധീനിക്കുകയും ചെയ്തുതുടങ്ങി. കാലാകാലങ്ങളായി വെളുത്ത വർഗക്കാർ മറ്റ് മനുഷ്യരോട് ചെയ്ത അസംബന്ധങ്ങളുടെ ഏറ്റുപറച്ചിലുകളും തിരുത്തുകളും ഈയിടങ്ങളിലെല്ലാം തെളിഞ്ഞു തുടങ്ങിയതും അങ്ങനെയാണ്.
എന്നാല്‍ എല്ലായിടത്തും ഈ മാറ്റം സംഭവിച്ചിട്ടില്ല. മേൽപ്പറഞ്ഞ മാറ്റങ്ങളൊന്നും ഇന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത ബഹുമതിയാണ് ബ്രിട്ടിഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് അഥവാ ബാഫ്റ്റ (BAFTA). വാണിജ്യ സിനിമകൾക്കു പകരം കലാമൂല്യമുള്ള സിനിമകൾ കണ്ടെത്താൻ ശ്രമിക്കുന്നു എന്നാണ് ബാഫ്റ്റയെക്കുറിച്ചുള്ള ഒരു വിഭാഗത്തിന്റെ അഭിപ്രായം. യൂറോപ്പിൽ പ്രദർശനത്തിനെത്തുന്ന ലോക സിനിമകളെ പൂർണമായും വിശകലനം ചെയ്യുന്ന ചലച്ചിത്രപുരസ്കാരം എന്നാണ് ബാഫ്റ്റ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇന്നേവരെ ബാഫ്റ്റ അതിന്റെ ‘അധിനിവേശ’ (കൊളോണിയൽ) സ്വഭാവം കൈവിട്ടിട്ടില്ല എന്നതാണു യാഥാർഥ്യം. ലോക സിനിമയെന്നാൽ ബാഫ്റ്റയ്ക്ക് ഇന്നും വെളുത്ത മനുഷ്യരുടേത് മാത്രമാണ്. കഴിഞ്ഞ ദിവസം അക്കാദമി 25 കാറ്റഗറികളിലേക്കായി പ്രഖ്യാപിച്ച ബാഫ്റ്റ അവാർഡുകൾതന്നെ ഇതിനുള്ള വലിയ ഉദാഹരണം.
പൂർണമായും വെളുത്ത വർഗക്കാരെ മാത്രം അംഗീകരിച്ച അവാർഡ് നിശയാണ് ഫെബ്രുവരി 18ന് ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ നടന്നത്. ആദ്യമായല്ല അക്കാദമിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നത്. 2015ൽ, #BAFTAsSoWhite എന്ന ഹാഷ്ടാഗുമായി സിനിമാപ്രേമികള്‍ വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. ബാഫ്റ്റയുടെ നാമനിർദേശ പട്ടികയിൽ പോലും കറുത്ത വർഗക്കാരോ ന്യൂനപക്ഷ വിഭാഗങ്ങളോ ഇല്ലെന്നു തെളിയിക്കുന്ന പഠന വിവരങ്ങളും പുറത്തുവന്നു. ജെൻഡർ അഥവാ ലിംഗാടിസ്ഥാനത്തിലല്ലാത്ത പുരസ്കാര വിഭാഗങ്ങളിൽ സ്ത്രീ പ്രാതിനിധ്യവും കുറവുണ്ടെന്നാണ് ‘അനാലിസിസ് ഓഫ് ബാഫ്റ്റ ഫിലിം അവാർഡ്‌സ് ബൈ എത്ത്‌നിസിറ്റി ആൻഡ് ജെൻഡർ’ എന്ന പഠനത്തിൽ പ്രഫ. ബിന്ന കണ്ടൊളയും, ഡോ. ജോ കണ്ടൊളയും പറയുന്നത്.
∙ എന്താണ് പഠന റിപ്പോർട്ടിലുള്ളത്?
ലിംഗപരമായി സമൂഹത്തിൽ നിലനിൽക്കുന്ന വേർതിരിവുകളെപ്പറ്റി ഏറെ പഠനം നടത്തിയിട്ടുള്ള, ബിസിനസ് സൈക്കോളജിസ്റ്റ് കൂടിയായ പ്രഫ. ബിന്ന കണ്ടൊളയുടെ റിപ്പോർട്ട് പ്രകാരം 1960 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ പ്രധാന അവാർഡുകളിൽ ഒന്നു പോലും കറുത്ത വംശജർക്ക് ലഭിച്ചിട്ടില്ല. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടവരിൽ എല്ലാവരും വെളുത്ത വർഗക്കാരാണ്. ഇതിൽതന്നെ, പുരസ്കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടവരുടെ പട്ടികയെടുത്താൽ ഇന്നുവരെയും ഒരു തെക്കനേഷ്യൻ നടിക്ക് നാമനിർദേശവും ലഭിച്ചിട്ടില്ലെന്നു കാണാം. മികച്ച നടന്മാരിൽ മൂന്ന് കറുത്ത വർഗക്കാരും ഒരു കിഴക്കനേഷ്യൻ വംശജനും ഒരു ദക്ഷിണേഷ്യൻ വംശജനുമാണ് ഇതുവരെയും പുരസ്കാരം കരസ്ഥമാക്കിയത്.
അഭിനേതാക്കളല്ലാത്ത, മറ്റു വിഭാഗങ്ങൾ പരിശോധിച്ചാൽ അവലംബിത തിരക്കഥയിൽ 95.7%, സംവിധാനത്തിൽ 92.9%, മികച്ച സിനിമാ വിഭാഗത്തിൽ 94.1%, ഒറിജിനൽ തിരക്കഥയിൽ 91.6% എന്നിങ്ങനെയാണ് പുരസ്കാരങ്ങൾക്കായി നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ള വെളുത്ത വർഗക്കാരുടെ എണ്ണം. ഇതിൽ വിജയിച്ച് പുരസ്കാരം നേടിയവരും ഏകദേശം ഇത്രയൊക്കെത്തന്നെ വരും. ഇനി അവാർഡ് നേടിയ വെളുത്ത വംശജരുടെതന്നെ കണക്കെടുത്താൽ 43 ശതമാനമാണ് അതിൽ സ്ത്രീകൾ!
∙ ‘എല്ലാം പ്രതിഫലിക്കുന്ന പുരസ്കാരം’
2016ൽ ബാഫ്റ്റ പുരസ്കാരം സ്വീകരിച്ചുകൊണ്ട് ഹോളിവുഡ് നടൻ വിൽ സ്മിത്ത് പറഞ്ഞതിങ്ങനെയാണ്: ‘‘എനിക്ക് ഈ അവാർഡിൽ പ്രതിഫലിച്ചു കാണാനാകുന്നത് അക്കാദമിയുടെ നാമനിർദേശങ്ങളും അതിലൂടെ പ്രതിഫലിക്കുന്ന നമ്മുടെ ചലച്ചിത്ര വ്യവസായത്തിന്റെ അവസ്ഥയും അതിലൂടെ പ്രതിഫലിക്കുന്ന ഹോളിവുഡും അതിലൂടെ പ്രതിഫലിക്കുന്ന അമേരിക്കയും തന്നെയാണ്’’. ആ വർഷം അക്കാദമിയെ സംബന്ധിച്ചിടത്തോളം സമ്മർദത്തിന്റേതായിരുന്നു. അതുവരെയും ഒറ്റപ്പെട്ട, ചെറു പ്രതിഷേധങ്ങൾ ഉണ്ടായിരുന്നെങ്കിലും പ്രകടമായിത്തുടങ്ങുന്നത് വിൽ സ്മിത്തിന്റെ ആ വാക്കുകളോടെയാണ്.
‘ക്രിയേറ്റിവ്സ് ഓഫ് കളർ നെറ്റ്‌വർക്ക്’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ 2016ലാണ് ആദ്യമായി ഒരു പ്രത്യക്ഷ പ്രതിഷേധം ബാഫ്റ്റയ്ക്കെതിരെ നടക്കുന്നത്. ഫെബ്രുവരി 15ന്, ‘ക്യാമറാസ്, ലൈറ്റ്സ്, ആക്‌ഷൻ, ഡൈവേഴ്സിറ്റി ആൻഡ് സാറ്റിസ്ഫാക്‌ഷൻ’ എന്ന മുദ്രാവാക്യത്തോടെ റെഡ് കാർപ്പറ്റിൽ നടത്തിയ പ്രതിഷേധത്തിൽ നിരവധി താരങ്ങളും പങ്കെടുത്തു. നിരന്തരം ആവർത്തിച്ച പ്രതിഷേധങ്ങളെ തുടർന്ന് ബാഫ്റ്റയ്ക്ക് നാമനിർദേശവുമായി ബന്ധപ്പെട്ട നിയമാവലികളിലും നയങ്ങളിലും മാറ്റം കൊണ്ടുവരേണ്ടി വന്നു. എന്നാൽ അപ്പോഴും വിജയികളായി പ്രഖ്യാപിക്കപ്പെട്ടവരിൽ വെളുത്തവർഗക്കാർ മാത്രമായി തുടർന്നു.
∙ ‘അവരാണ് മികച്ചത്’
2020ൽ അക്കാദമി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട നിർമാതാവും സംവിധായകനുമായ കൃഷ്ണേന്ദു മജുംദാർ അർഥവത്തും സുസ്ഥിരവുമായ പുരോഗതി കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുകയും നയങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തു. വിവിധ വിഭാഗങ്ങളിൽനിന്നുള്ള ജൂറികളെ തിരഞ്ഞെടുക്കുക, തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളിലും ആ മാറ്റം ഉണ്ടെന്ന് ഉറപ്പു വരുത്തുക തുടങ്ങിയവയായിരുന്നു കൃഷ്ണേന്ദുവിന്റെ ലക്ഷ്യമെങ്കിലും അതൊന്നും ഫലം കണ്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ പരിഗണിക്കപ്പെട്ട ചിത്രങ്ങളിൽനിന്ന് മനഃപൂർവമായ ഒഴിവാക്കലുകൾ പോലുമുണ്ടായെന്ന് ആരോപണമുയർന്നു. ലോസ്റ്റ് ഡോട്ടർ, ദ് ഫാദർ തുടങ്ങിയ ചിത്രങ്ങൾ അതിൽ പ്രധാനമാണ്.
2023ൽ അക്കാദമിക്ക് സ്വന്തം ‘നയ’ങ്ങളോടുള്ള വിധേയത്വം കൂടുതൽ വ്യക്തമായിരുന്നു. പ്രധാനപ്പെട്ട വിഭാഗങ്ങളിൽ ഒന്നിൽ പോലും കറുത്ത വർഗക്കാരോ ന്യൂനപക്ഷങ്ങളോ ഉണ്ടായിരുന്നില്ല. അന്ന് അവാർഡ് ജേതാക്കൾ ഒന്നിച്ചുള്ള ചിത്രം ബ്രിട്ടിഷ് അക്കാദമി പങ്കുവച്ചപ്പോൾ വീണ്ടും #BAFTAsSoWhite ഹാഷ്ടാഗിൽ പ്രതിഷേധങ്ങൾ സജീവമായി. ‘ബാഫ്റ്റയിൽ കറുത്തവർഗക്കാർക്കും ന്യൂനപക്ഷത്തിനും പുരസ്കാരം ലഭിക്കാത്തതിനു കാരണം അവർ സിനിമയിലെ എല്ലാ വിഭാഗത്തിലും വളരെ മികച്ച പ്രകടനം പുറത്തെടുക്കുന്നു എന്നതുകൊണ്ടാണ്. അവരാണ് സിനിമയിൽ ഏറ്റവും മികച്ചത്, ഏറ്റവും മികവുറ്റതും’ എന്നാണ് മാധ്യമ പ്രവർത്തക സൈമ മൊഹ്‌സിൻ അന്ന് ട്വിറ്ററിൽ കുറിച്ചത്.
∙ മാറ്റം വന്നോ 2024ൽ?
2024ലെ ബാഫ്റ്റ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിൽ വ്യക്തിഗത വിഭാഗങ്ങളിൽ പന്ത്രണ്ടിൽ ആറും നേടിയത് യുഎസ് വംശജരാണ്. മികച്ച സംവിധായകൻ, നടി, സ്വഭാവനടൻ, സ്വഭാവനടി, തിരക്കഥാകൃത്ത്, എഡിറ്റർ എന്നീ വിഭാഗങ്ങളിലായിരുന്നു ഈ പുരസ്കാരങ്ങൾ. മികച്ച ചിത്രമായി തിരഞ്ഞെടുത്തതും ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപൻഹൈമറാണ്. പുരസ്കാര ജേതാക്കളിലെ മികച്ച നടൻ കിലിയൻ മർഫി ഐറിഷ് വംശജനും സംഗീത സംവിധായകൻ ലുഡ്വിഗ് ഗോറാൻസൺ സ്വീഡിഷ് വംശജനും ഛായാഗ്രാഹകൻ ഹൊയ്തെ വാൻ ഹൊയ്തെമ ഡച്ച്- ഐറിഷ് വംശജനുമാണ്. പ്രത്യേക ബഹുമതിയായ ‘റൈസിങ് സ്റ്റാർ’ പുരസ്കാരം നേടിയത് ഇംഗ്ലിഷ് വംശജയായ മിയ മക്കെന്ന-ബ്രൂസാണ്. 25 അവാർഡുകൾ പ്രഖ്യാപിച്ചതിൽ പേരിനു പോലും ഒരെണ്ണം മറ്റു വംശജർക്ക് നൽകിയിട്ടില്ല.
∙ ബാഫ്റ്റയിൽ ‘കയറാനാകാതെ’ ഇന്ത്യയും
1982ൽ റിച്ചഡ് ആറ്റൻബറോ സംവിധാനം ചെയ്ത ‘ഗാന്ധി’ എന്ന സിനിമയിലെ പ്രകടനത്തിലൂടെ നടി രോഹിണി ഹട്ടാങ്ങടിയാണ് ആദ്യമായി ബാഫ്റ്റ പുരസ്കാരം നേടുന്ന ഇന്ത്യൻ താരമായത്. അതിനു മുൻപ് മൂന്നു തവണ സത്യജിത് റേ സിനിമകൾ (അപു ത്രയങ്ങൾ) നാമനിർദേശം ചെയ്യപ്പെട്ടെങ്കിലും പുരസ്കാരങ്ങളൊന്നും നേടിയിരുന്നില്ല. രണ്ടാമതൊരു ബാഫ്റ്റ ഇന്ത്യയിലെത്തിക്കുന്നത് 1998ൽ മികച്ച സംവിധായകനായിക്കൊണ്ട് ശേഖർ കപൂറാണ്. പക്ഷേ അത് ‘എലിസബത്ത്’ എന്ന ഇംഗ്ലിഷ് ചിത്രത്തിനുള്ള പുരസ്കാരമായിരുന്നു. വീണ്ടും 10 വർഷങ്ങൾക്കു ശേഷം ‘സ്ലം ഡോഗ് മില്യനറി’ലൂടെ റസൂൽ പൂക്കുട്ടിയും എ.ആർ.റഹ്മാനും ബാഫ്റ്റ ഇന്ത്യയിലെത്തിച്ചു.
പിന്നീട് ഇതുവരെ കേവലം മൂന്ന് നാമനിർദേശങ്ങൾ മാത്രമാണ് ഇന്ത്യയ്ക്ക് സ്വന്തമാക്കാനായത്. ഇംഗ്ലിഷിലല്ലാതെ പുറത്തിറങ്ങിയ മികച്ച ചിത്രത്തിന് ‘ദ് ലഞ്ച് ബോക്സിനും’ (2014), മികച്ച നടനുള്ള പുരസ്കാരത്തിന് ആദർശ് ഗൗരവിനും (ദ് വൈറ്റ് ടൈഗർ, 2020) മികച്ച ഡോക്യുമെന്ററിക്ക് ‘ഓൾ ദാറ്റ് ബ്രീത്ത്സി’നുമാണ് നാമനിർദേശം ലഭിച്ചത്. 2024ൽ പുരസ്കാരം സമ്മാനിക്കാനെത്തിയ ദീപിക പദുക്കോണിനെ മാറ്റി നിർത്തിയാൽ ഇന്ത്യയ്ക്ക് വേണ്ടത്ര സാധ്യതകളൊന്നുംതന്നെ ബാഫ്റ്റ ഇക്കാലമത്രയും ഒരുക്കിയിട്ടില്ല. ഇംഗ്ലിഷിലല്ലാതെ ഇറങ്ങിയ മികച്ച ചിത്രത്തിനുള്ള പുരസ്കാരമാണ് ഇത്തവണ ദീപിക സമ്മാനിച്ചത്; ജൊനാഥൻ ഗ്ലേസര്‍ സംവിധാനം ചെയ്ത ജർമൻ–പോളിഷ് ഭാഷാചിത്രം ‘ദ് സോൺ ഓഫ് ഇന്ററസ്റ്റ്’ ആയിരുന്നു ചിത്രം.
∙ ഇന്നും തുടരുന്ന വർണവെറി
സിനിമയുടെ ലോകം വലുതാകുമ്പോൾത്തന്നെയും വിവിധ ദേശങ്ങളെയും പ്രതിസന്ധികളെയും ചൂഷണങ്ങളെയും ആചാരങ്ങളെയും കഥാതന്തുവാക്കുമ്പോഴും ആസ്വാദനത്തിന്റെ ചില വശങ്ങൾ ഇപ്പോഴും കൊളോണിയലിസത്തിന്റെ ഓർമകളിൽ ഭ്രമിച്ചിരിക്കുകയാണ്. മാത്രവുമല്ല, അതേ മനോഭാവത്തോടെ സിനിമയെ സമീപിക്കുകയും ചെയ്യുന്നു. സാംസ്കാരിക ഭൂമികയെ സമ്പന്നമാക്കുകയാണ് ലക്ഷ്യമെന്ന് പറയുന്ന അക്കാദമി എന്തുകൊണ്ടാണ് 77 വർഷങ്ങൾക്കിപ്പുറവും വർണവെറി ഉപേക്ഷിക്കാൻ തയാറാകാത്തത് എന്ന ചോദ്യവും അവിടെ അവശേഷിക്കുന്നു.
ഇനി മറ്റു വംശജരിൽനിന്ന് മികച്ച സിനിമകളോ ടെലിവിഷൻ പ്രോഗ്രാമുകളോ കണ്ടെത്താൻ സാധിക്കുന്നില്ല എന്നതാണ് വാദമെങ്കിൽ അതും നിലനിൽക്കുന്ന ഒരു പ്രതിസന്ധിയല്ലേ? എന്തുകൊണ്ട് സിനിമയുടെ ലോകം ചെറിയൊരു വിഭാഗത്തിനു മാത്രം ഉപയോഗപ്പെടുത്താൻ സാധിക്കുന്നതായി മാറുന്നു എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഒന്നുകിൽ നിങ്ങൾ മറ്റു സിനിമകൾ കാണാൻ തയാറല്ല, അല്ലെങ്കിൽ അവർക്ക് വേണ്ട അവസരങ്ങൾ ഒരുക്കാൻ സന്നദ്ധരല്ല. രണ്ടായിരുന്നാലും അത് നിങ്ങളുടെ തന്നെ ആശയത്തിന് വിരുദ്ധമായ നിലപാടാണ്.