മലേഷ്യയിലും ഇംഗ്ലണ്ടിലും കണ്ടു, എം80 കമ്പനി എനിക്ക് എന്തെങ്കിലുമൊക്കെ തരേണ്ടതായിരുന്നു!
ഏറെ പേരെ ഡ്രൈവിങ് പഠിപ്പിച്ച ആശാന് നിർബന്ധിത പെൻഷൻ! ഈ വണ്ടിയില്ലാതെ ഡ്രൈവിങ് ടെസ്റ്റ് പാസാകാൻ എളുപ്പമല്ല. എന്നാലും നാട്ടുകാർ ഡ്രൈവിങ് സ്കൂൾ എന്നു വിളിക്കില്ല. പകരം വിളിക്കുന്നത് മീൻവണ്ടിയെന്നും! ഇതെല്ലാം എം80 എന്ന മീൻവണ്ടിയാകുന്ന അദ്ഭുത വാഹനത്തിന്റെ വേദനകളാണ്. ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയ നിയമപ്രകാരം 95 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനമേ ഉപയോഗിക്കാവൂ. അങ്ങനെ വരുമ്പോൾ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന, ജനപ്രിയമായ എം80 അടക്കമുള്ളവ ഗ്രൗണ്ടിനു പുറത്താകും. എം80 ടെസ്റ്റ് ഗ്രൗണ്ടിന് പുറത്തു പോകുമ്പോൾ വേദനിക്കുന്നത് ഡ്രൈവിങ് സ്കൂളിലെ ആശാൻമാർ മാത്രമല്ല. ആശാന്മാർക്ക് എം80ക്ക് പകരം വേറെ വണ്ടി വരുമായിരിക്കും. പക്ഷേ, ഇദ്ദേഹത്തിനോ? എം80 മൂസ എന്ന കഥാപാത്രത്തെ സൂപ്പർഹിറ്റാക്കിയ നടനും അവതാരകനും സ്കിറ്റ് റൈറ്ററും ഹാസ്യതാരവുമായ വിനോദ് കോവൂരിന് ഏറെയുണ്ട് എം80 എന്ന ഇരുചക്രവാഹനവുമായി ബന്ധപ്പെട്ട ഓർമകൾ. അൽപം വേദനയോടെ വിനോദ് കോവൂർ ആ സങ്കടകഥകൾ പറയുന്നു.
ഏറെ പേരെ ഡ്രൈവിങ് പഠിപ്പിച്ച ആശാന് നിർബന്ധിത പെൻഷൻ! ഈ വണ്ടിയില്ലാതെ ഡ്രൈവിങ് ടെസ്റ്റ് പാസാകാൻ എളുപ്പമല്ല. എന്നാലും നാട്ടുകാർ ഡ്രൈവിങ് സ്കൂൾ എന്നു വിളിക്കില്ല. പകരം വിളിക്കുന്നത് മീൻവണ്ടിയെന്നും! ഇതെല്ലാം എം80 എന്ന മീൻവണ്ടിയാകുന്ന അദ്ഭുത വാഹനത്തിന്റെ വേദനകളാണ്. ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയ നിയമപ്രകാരം 95 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനമേ ഉപയോഗിക്കാവൂ. അങ്ങനെ വരുമ്പോൾ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന, ജനപ്രിയമായ എം80 അടക്കമുള്ളവ ഗ്രൗണ്ടിനു പുറത്താകും. എം80 ടെസ്റ്റ് ഗ്രൗണ്ടിന് പുറത്തു പോകുമ്പോൾ വേദനിക്കുന്നത് ഡ്രൈവിങ് സ്കൂളിലെ ആശാൻമാർ മാത്രമല്ല. ആശാന്മാർക്ക് എം80ക്ക് പകരം വേറെ വണ്ടി വരുമായിരിക്കും. പക്ഷേ, ഇദ്ദേഹത്തിനോ? എം80 മൂസ എന്ന കഥാപാത്രത്തെ സൂപ്പർഹിറ്റാക്കിയ നടനും അവതാരകനും സ്കിറ്റ് റൈറ്ററും ഹാസ്യതാരവുമായ വിനോദ് കോവൂരിന് ഏറെയുണ്ട് എം80 എന്ന ഇരുചക്രവാഹനവുമായി ബന്ധപ്പെട്ട ഓർമകൾ. അൽപം വേദനയോടെ വിനോദ് കോവൂർ ആ സങ്കടകഥകൾ പറയുന്നു.
ഏറെ പേരെ ഡ്രൈവിങ് പഠിപ്പിച്ച ആശാന് നിർബന്ധിത പെൻഷൻ! ഈ വണ്ടിയില്ലാതെ ഡ്രൈവിങ് ടെസ്റ്റ് പാസാകാൻ എളുപ്പമല്ല. എന്നാലും നാട്ടുകാർ ഡ്രൈവിങ് സ്കൂൾ എന്നു വിളിക്കില്ല. പകരം വിളിക്കുന്നത് മീൻവണ്ടിയെന്നും! ഇതെല്ലാം എം80 എന്ന മീൻവണ്ടിയാകുന്ന അദ്ഭുത വാഹനത്തിന്റെ വേദനകളാണ്. ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയ നിയമപ്രകാരം 95 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനമേ ഉപയോഗിക്കാവൂ. അങ്ങനെ വരുമ്പോൾ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന, ജനപ്രിയമായ എം80 അടക്കമുള്ളവ ഗ്രൗണ്ടിനു പുറത്താകും. എം80 ടെസ്റ്റ് ഗ്രൗണ്ടിന് പുറത്തു പോകുമ്പോൾ വേദനിക്കുന്നത് ഡ്രൈവിങ് സ്കൂളിലെ ആശാൻമാർ മാത്രമല്ല. ആശാന്മാർക്ക് എം80ക്ക് പകരം വേറെ വണ്ടി വരുമായിരിക്കും. പക്ഷേ, ഇദ്ദേഹത്തിനോ? എം80 മൂസ എന്ന കഥാപാത്രത്തെ സൂപ്പർഹിറ്റാക്കിയ നടനും അവതാരകനും സ്കിറ്റ് റൈറ്ററും ഹാസ്യതാരവുമായ വിനോദ് കോവൂരിന് ഏറെയുണ്ട് എം80 എന്ന ഇരുചക്രവാഹനവുമായി ബന്ധപ്പെട്ട ഓർമകൾ. അൽപം വേദനയോടെ വിനോദ് കോവൂർ ആ സങ്കടകഥകൾ പറയുന്നു.
ഏറെ പേരെ ഡ്രൈവിങ് പഠിപ്പിച്ച ആശാന് നിർബന്ധിത പെൻഷൻ! ഈ വണ്ടിയില്ലാതെ ഡ്രൈവിങ് ടെസ്റ്റ് പാസാകാൻ എളുപ്പമല്ല. എന്നാലും നാട്ടുകാർ ഡ്രൈവിങ് സ്കൂൾ എന്നു വിളിക്കില്ല. പകരം വിളിക്കുന്നത് മീൻവണ്ടിയെന്നും! ഇതെല്ലാം എം80 എന്ന മീൻവണ്ടിയാകുന്ന അദ്ഭുത വാഹനത്തിന്റെ വേദനകളാണ്. ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പുതിയ നിയമപ്രകാരം 95 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനമേ ഉപയോഗിക്കാവൂ. അങ്ങനെ വരുമ്പോൾ ഇപ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന, ജനപ്രിയമായ എം80 അടക്കമുള്ളവ ഗ്രൗണ്ടിനു പുറത്താകും.
എം80 ടെസ്റ്റ് ഗ്രൗണ്ടിന് പുറത്തു പോകുമ്പോൾ വേദനിക്കുന്നത് ഡ്രൈവിങ് സ്കൂളിലെ ആശാൻമാർ മാത്രമല്ല. ആശാന്മാർക്ക് എം80ക്ക് പകരം വേറെ വണ്ടി വരുമായിരിക്കും. പക്ഷേ, ഇദ്ദേഹത്തിനോ? എം80 മൂസ എന്ന കഥാപാത്രത്തെ സൂപ്പർഹിറ്റാക്കിയ നടനും അവതാരകനും സ്കിറ്റ് റൈറ്ററും ഹാസ്യതാരവുമായ വിനോദ് കോവൂരിന് ഏറെയുണ്ട് എം80 എന്ന ഇരുചക്രവാഹനവുമായി ബന്ധപ്പെട്ട ഓർമകൾ. അൽപം വേദനയോടെ വിനോദ് കോവൂർ ആ സങ്കടകഥകൾ പറയുന്നു.
∙ എം80 ഡ്രൈവിങ് ടെസ്റ്റിന് പുറത്തു പോയപ്പോൾ എന്തു തോന്നുന്നു?
എം80 ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽനിന്നു പുറത്താകുന്നു എന്ന വാർത്ത കേൾക്കുമ്പോൾ ഓർമകൾ ഇരമ്പി, പുകതുപ്പിയെത്തുകയാണ് ഉള്ളിലേയ്ക്ക്. കലാകാരൻ എന്ന നിലയിലും വ്യക്തിപരമായും എന്റെ ജീവിതത്തിൽ എം80 അങ്ങനെ വർണശബളമായി നിൽക്കുന്നുണ്ട്. ഒരു കഥാപാത്രത്തിലൂടെ എന്റെ കലാജീവിതത്തിൽ വലിയ വളർച്ചയുണ്ടായി എന്നതാണ് ഒരു സംഗതിയെങ്കിൽ, ഒരിക്കൽ എം80യിൽ ടെസ്റ്റ് എടുത്ത് ഡ്രൈവിങ് ലൈസൻസ് കിട്ടിയ ഞാൻ 24 വർഷത്തിനു ശേഷം വീണ്ടും എം80 ഓടിച്ച് പുതിയ ലൈസൻസ് എടുക്കേണ്ടിവന്ന സങ്കടകഥയാണു മറ്റൊന്ന്.
∙ ഡ്രൈവിങ് പഠിച്ചത് എം80യിൽ ആണോ? ആ കഥ ഓർമിക്കാമോ?
എം80 എന്ന വണ്ടിയുമായി വലിയ ആത്മബന്ധമാണെനിക്ക്. ‘എം80 മൂസ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചതിലൂടെയാണ് ഈ വണ്ടിയുമായി വലിയ അടുപ്പം ഉണ്ടാകുന്നത്. എന്നാൽ, പത്തിരുപത്തഞ്ചു വർഷം മുൻപേ ഈ വണ്ടിയെ എനിക്കറിയാം. എന്റെ ആത്മസുഹൃത്ത്, ഇപ്പോൾ മലയാള മനോരമയിലെ ചീഫ് ഫൊട്ടോഗ്രഫർ അബു ഹാഷിം ആദ്യകാലത്ത് ഉപയോഗിച്ച വണ്ടി എം80 ആയിരുന്നു. അന്നേ ഞങ്ങൾ ഉറ്റ ചങ്ങാതിമാരായിരുന്നു. അവന്റെ പുറകിലിരുന്ന് യാത്ര ചെയ്തായിരുന്നു തുടക്കം. പിന്നെ അവൻ എന്നെ ഓടിക്കാൻ പഠിപ്പിച്ചു. ഡ്രൈവിങ് ടെസ്റ്റിനു വേണ്ടി തയാറായപ്പോൾ ഡ്രൈവിങ് സ്കൂളിൽനിന്നു പഠിക്കാൻ തന്നതും എം80 ആയിരുന്നു. അവിടെ എന്നെ പഠിപ്പിച്ചത് അബു എന്ന ആശാനായിരുന്നു.
മലേഷ്യയിലും ഇംഗ്ലണ്ടിലുമൊക്കെ പോയപ്പോൾ അവിടെയും ഒട്ടേറെപ്പേർ ഓടിക്കുന്നതു കണ്ടു എം80. അവിടെയൊക്കെ ഭക്ഷണം ഹോട്ടലുകളിൽ നിന്നു ഡെലിവറി നടത്താനാണു കൂടുതലും ഉപയോഗിച്ചു കണ്ടത്. പിന്നിൽ വലിയ ഒരു പെട്ടിയും സ്ഥാപിച്ചിട്ടുണ്ടാകും.
നന്നായി വണ്ടി ഓടിച്ചിരുന്ന ഞാൻ ടെസ്റ്റിന്റെ അന്ന് 8 എഴുതുമ്പോൾ ചരലിൽ തെന്നി വീണു വട്ടം കറങ്ങി കമ്പിയെല്ലാം തള്ളിയിട്ടത് ഇന്നും ഓർക്കുന്നു. ആശാൻ അബു വന്ന് എന്നെയും വണ്ടിയെയും പൊക്കി ആൾക്കൂട്ടത്തിൽനിന്നു മാറ്റിനിർത്തി ദേഷ്യത്തോടെ പറഞ്ഞു: ‘‘അന്നോട് വണ്ടികൊണ്ട് 8 എഴുതാനല്ലേ പറഞ്ഞത്, മായ്ക്കാൻ പറഞ്ഞില്ലല്ലോ?’’. വീണ ചമ്മലിലും വേദനയിലും പോലും ആശാന്റെ ഹ്യൂമർ സെൻസിൽ ഞാൻ ചിരിച്ചു പോയി. അടുത്ത ടെസ്റ്റിൽ പക്ഷേ, ഞാൻ പാസായി. ‘എം80 മൂസ’ സീരിയലിൽ ഞാൻ ഓടിച്ച വണ്ടി 16 വർഷം ഒരു മീൻകാരൻ ഓടിച്ചതാണ്. സീരിയൽ ഉണ്ടായിരുന്ന നാലു വർഷം ഞാനും ഓടിച്ചു. സീരിയൽ അവസാനിച്ചപ്പോൾ ആ വണ്ടി ഞാൻ സ്വന്തമാക്കി. ഇപ്പോൾ കോഴിക്കോട് കോവൂരിലെ വീട്ടുമുറ്റത്ത് ഒരു കാഴ്ചവസ്തു പോലെ ഇരിക്കുന്നുണ്ട് അത്.
∙ സീരിയലിനും കഥാപാത്രത്തിനും എം80 മൂസ എന്ന പേരു വന്നതെങ്ങനെയാണ്? ആരാണ് ആ പേരിട്ടത്?
എം80 എന്ന പേരിട്ടത് സീരിയലിന്റെ തിരക്കഥാകൃത്ത് സജീഷാണ്. ഒരു ടീം വർക്ക് കൂടിയായിരുന്നു ആ പേര്. സീരിയലിന്റെ നിർമാതാവ് ഇബ്രാഹിംകുട്ടി (മമ്മൂട്ടിയുടെ സഹോദരൻ), ഷിബു ചക്രവർത്തി, സജീഷ് - ഇവരുടെ മൂന്നു പേരുടെയും ആശയമായിരുന്നു ഈ പരിപാടി. അവരാണ് പേരിന്റെയും പിന്നിൽ. എം80 മൂസ എന്നാണ് ഇതിലെ നായകൻ അറിയപ്പെടുന്നത് എന്ന് അവർ പറഞ്ഞപ്പോൾ എനിക്കും കൗതുകം തോന്നി. എന്റെ നാട്ടിലെ പ്രധാനപ്പെട്ട മീൻ കച്ചവടക്കാരനും ഒരു മൂസാക്കയായിരുന്നു. അദ്ദേഹം ഉപയോഗിച്ചിരുന്നത് എം80 അല്ല എന്നു മാത്രം. ഞാൻ പിന്നെ അദ്ദേഹത്തെ നിരീക്ഷിക്കാൻ തുടങ്ങി. മീൻകാരുടെ ശൈലികളും രീതികളുമൊക്കെ നിരീക്ഷിച്ച് ഞാൻ എന്റേതായ ഒരു സ്റ്റൈൽ രൂപപ്പെടുത്തി.
∙ 16 വർഷം ഒരു മീൻകാരൻ ഓടിച്ച ആ എം80 യുടെ പ്രത്യേകതകൾ എന്തൊക്കെയായിരുന്നു?
ആദ്യമിറങ്ങിയ സാധാരണ എം80 തന്നെയായിരുന്നു അത്. ബ്രൗണും ക്രീമും ആയി ഡ്യുവൽ ടോൺ വണ്ടി. 10 വർഷം നന്നായി ഓടിയ വണ്ടി എന്ന പരാധീനതകൾ അതിനുണ്ടായിരുന്നു. എന്നാലും അതു പണിമുടക്കുകയോ ഞങ്ങൾക്ക് പണി തരികയോ ചെയ്തിട്ടില്ല. സ്റ്റാർട്ടാക്കി കഴിഞ്ഞാൽ പിന്നെ നമ്മുടെ കൂടെ സുഖമായി ഓടിക്കോളും. പക്ഷേ, ഞാൻ സ്റ്റാർട്ടാക്കിയാലേ അതു സ്റ്റാർട്ടാവാറുണ്ടായിരുന്നുള്ളൂ. എനിക്കേ അതിന്റെ കൃത്യം കിക്ക് കിട്ടാറുള്ളൂ. മറ്റൊരു രസകരമായ ഓർമയുണ്ട്. ഞാൻ ഈ വണ്ടിയുമായി എവിടെച്ചെന്നു നിർത്തിയാലും സ്ത്രീകളും പൂച്ചകളും ചുറ്റും കൂടും. മീൻവണ്ടിയാണെന്നു കരുതി. ഷൂട്ടിങ്ങാണെന്ന് ആളുകൾക്ക് പെട്ടെന്ന് മനസ്സിലാവില്ല. രസകരമായി പോയ ദിവസങ്ങളായിരുന്നു അത്.
∙ ആ വണ്ടിയിൽ കുടുംബമായി യാത്ര ചെയ്തിട്ടുണ്ടോ? ആരെങ്കിലും വണ്ടിക്കു വില പറഞ്ഞിരുന്നോ?
അതിൽ കുടുംബത്തോടൊപ്പം ഞാൻ യാത്ര ചെയ്തിട്ടില്ല. പക്ഷേ, സീരിയലിലെ എന്റെ കഥാപാത്രത്തിന്റെ കുടുംബമായ പാത്തുവും മക്കളും ഒരുപാട് കയറിയിട്ടുണ്ട് ആ എം80 യിൽ. പലരും ചോദിച്ചിട്ടുണ്ട് ആ വണ്ടി കൊടുക്കുമോ എന്ന്. പക്ഷേ, ഇല്ലെന്നു ഞാൻ പറഞ്ഞു. മറ്റൊരു തമാശയുണ്ട്. ഷൂട്ടിങ് കഴിഞ്ഞപ്പോൾ ആ വണ്ടിക്ക് വേണ്ടി പിടിവലിയായിരുന്നു. നിർമാതാവു പറഞ്ഞു താനെടുക്കുമെന്ന്, സംവിധായകൻ പറഞ്ഞു താൻ കൊണ്ടുപോകുമെന്ന്. പക്ഷേ, ഞാൻ പറഞ്ഞു, ആ വണ്ടിക്ക് ഏറ്റവും ആത്മബന്ധം ഞാനുമായാണ് അതുകൊണ്ട് എനിക്കുതന്നെ തരണം എന്ന്. അങ്ങനെയാണ് എനിക്കതു കിട്ടുന്നത്. ആദ്യം വീട്ടിൽ വെറുതെ വച്ചിരിക്കുകയായിരുന്നു. പക്ഷേ, ഇപ്പോൾ അതിനു പ്രത്യേകമായൊരു കൂടൊക്കെ പണിത് അതിലാണ് സൂക്ഷിച്ചിരിക്കുന്നത്. വീട്ടിൽ വരുന്നവർക്കൊക്കെ കൗതുകമാണ് അതു കാണുന്നത്. കുട്ടികളടക്കം പലരും അതിൽ കയറിയിരുന്ന് ഫോട്ടോയൊക്കെ എടുത്തിട്ടാണ് പോകാറുള്ളത്.
∙ ഏറ്റവും ഇഷ്ടമുള്ള ടൂവീലർ ഏതാണ് ?
എം80 ഓടിച്ച് ഇഷ്ടപ്പെട്ട ശേഷം ഞാൻ സുസുക്കിയുടെ സ്ട്രീറ്റ് എന്ന സ്കൂട്ടർ വാങ്ങിയിരുന്നു. അതാണ് ഞാൻ ആദ്യമായി കാശു കൊടുത്തു വാങ്ങിയ വണ്ടി. അത് ഏകദേശം എം80 പോലെത്തന്നെയാണ്. ക്ലച്ചില്ലായിരുന്നു അതിന്. കാലു കൊണ്ട് ഗീയർ മാറ്റി ആക്സിലറേറ്റർ കൊടുത്ത് പോയാൽ മതി. അതു കുറേക്കാലം ഉപയോഗിച്ചു. ആ വണ്ടി എനിക്ക് വളരെ ഇഷ്ടമായിരുന്നു. പിന്നെ കമ്പനി ആ മോഡൽ നിർത്തി. പിന്നെ ഞാൻ വാങ്ങിയത് ഹീറോ ഹോണ്ട ബൈക്ക് ആണ്. ഇപ്പോൾ എനിക്ക് ടൂവീലർ ഇല്ല. കാറിൽ തന്നെയാണ് യാത്രകൾ.
∙ കോവൂരിലെ വീട്ടിൽ വച്ചിരിക്കുന്ന എം80 എന്തു ചെയ്യാനാണ് ഉദ്ദേശ്യം?
ആ വണ്ടി വീട്ടിൽ വച്ചതിന് അങ്ങനെ പ്രത്യേക ഉദ്ദേശ്യങ്ങളൊന്നുമില്ല. അത് എന്റെ ജീവിതവുമായി വലിയ ബന്ധമുള്ളതായതിനാൽ അങ്ങനെ സൂക്ഷിച്ചെന്നു മാത്രം. അതാർക്കും കൊടുക്കാൻ തോന്നുന്നില്ല എന്നതാണ് യാഥാർഥ്യം. ജീവിതകാലം മുഴുവൻ അതു കൂടെയുണ്ടാവണം എന്ന ആഗ്രഹംകൊണ്ട് സൂക്ഷിക്കുന്നു. ഇനിയത് ഓടില്ല. ഓടിത്തളർന്ന് പഴയതായല്ലോ ആ എം80. മഴയും വെയിലും കൊള്ളാതെ സുരക്ഷിതമായി പാർപ്പിച്ചിരിക്കുകയാണ് അതിനെ. മൊത്തത്തിൽ പെയിന്റടിച്ച് കുട്ടപ്പനാക്കിയിട്ടുണ്ട്. അങ്ങനെ കാണാൻ ഒരു സന്തോഷമാണ്. എന്നും കണി കാണുന്നത് ആ വണ്ടിയെയാണ്. നാട്ടിലുള്ള സമയത്ത് ഉണർന്നാൽ അതിന്റെയടുത്താണ് ആദ്യം ചെല്ലുക.
∙ ഒരു വാഹനം എന്ന നിലയിൽ എം80യുടെ പ്രത്യേകത എന്താണ് തോന്നിയത്?
ഈ വണ്ടിയുടെ പവർ ഒന്നു വേറെത്തന്നെയാണ്. സാധാരണക്കാരുടെ വാഹനമായിരുന്നു എം80. എത്ര ഭാരം വേണമെങ്കിലും വഹിച്ചോളും. അൻപത് ഉറുപ്യയ്ക്ക് പെട്രോൾ അടിച്ചാൽ എത്ര ദൂരം വേണമെങ്കിലും കുതിക്കും, അത്രയും മൈലേജായിരുന്നു. മീൻവണ്ടി എന്ന പേരിലാണ് അറിയപ്പെട്ടതെങ്കിലും പച്ചക്കറിക്കടക്കാർ അടക്കം പലരും ഈ വണ്ടി ഉപയോഗിച്ചിരുന്നു. മലേഷ്യയിലും ഇംഗ്ലണ്ടിലുമൊക്കെ പോയപ്പോൾ അവിടെയും ഒട്ടേറെപ്പേർ ഓടിക്കുന്നതു കണ്ടു എം80. അവിടെയൊക്കെ ഭക്ഷണം ഹോട്ടലുകളിൽനിന്നു ഡെലിവറി നടത്താനാണു കൂടുതലും ഉപയോഗിച്ചു കണ്ടത്. പിന്നിൽ വലിയ ഒരു പെട്ടിയും സ്ഥാപിച്ചിട്ടുണ്ടാകും.
ഷൂട്ടിങ് കഴിഞ്ഞപ്പോൾ ആ വണ്ടിക്ക് വേണ്ടി പിടിവലിയായിരുന്നു. നിർമാതാവു പറഞ്ഞു താനെടുക്കുമെന്ന്, സംവിധായകൻ പറഞ്ഞു താൻ കൊണ്ടുപോകുമെന്ന്. പക്ഷേ, ഞാൻ പറഞ്ഞു, ആ വണ്ടിക്ക് ഏറ്റവും ആത്മബന്ധം ഞാനുമായാണ് അതുകൊണ്ട് എനിക്കുതന്നെ തരണം എന്ന്. അങ്ങനെയാണ് എനിക്കതു കിട്ടുന്നത്.
എന്തായാലും, എം80 വണ്ടിയെ ലോകം മുഴുവനും പരിചയപ്പെടുത്താൻ ‘എം80 മൂസ’യിലൂടെ എനിക്കു സാധിച്ചു. അതിനു ശരിക്കും എം80 കമ്പനി എനിക്കെന്തെങ്കിലുമൊക്കെ തരേണ്ടതായിരുന്നു! (വെറുതെ ഒരാഗ്രഹം പറഞ്ഞതാണേ...). ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലൂടെ എം80 ഓടിക്കാനും എനിക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്. എത്രയോ വർഷങ്ങളായി ഡ്രൈവിങ് ടെസ്റ്റിന് അധികം പേരും ഉപയോഗിച്ചിരുന്നത് എം80 ആയിരുന്നു. ബൈക്കിനേക്കാൾ എളുപ്പത്തിൽ എം80 യിൽ 8 എടുക്കാൻ സാധിച്ചിരുന്നു എന്നാൽ, പുതിയ നിർദേശപ്രകാരം 95 സിസിയുടെ മുകളിലുള്ള വാഹനമേ ടെസ്റ്റിന് ഉപയോഗിക്കാവൂ എന്നാണു പറയുന്നത്, അങ്ങനെ വന്നാൽ, എം80 ഇനി ടെസ്റ്റ് ഗ്രൗണ്ടിൽനിന്നു പുറത്താകും. അതു വലിയ ഒരു സങ്കടം തന്നെ.
∙ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലൂടെ എം80 ഓടിച്ച ആ സംഭവമൊന്നു പറയാമോ?
ഇപ്പോഴും ആലോചിക്കുമ്പോൾ അദ്ഭുതം തോന്നുന്ന സംഭവമാണ് അത്. എം80 മൂസ പ്രോഗ്രാം ക്ലിക്കായി നിൽക്കുന്ന സമയം. ചാനൽ ഒരുക്കിയ ഒരു ഷോയായിരുന്നു ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ. ഞാനും സുരഭിലക്ഷ്മിയും മാമുക്കോയയും സുരാജ് വെഞ്ഞാറമ്മൂടും ശ്രീനിവാസനുമൊക്കെയുണ്ടായിരുന്നു ഷോയിൽ. എന്നെ എം80യിൽതന്നെ സ്റ്റേജിൽ എത്തിക്കണമെന്നു സംഘാടകർക്ക് നിർബന്ധം. പക്ഷേ, യുഎഇയിൽ അതു കിട്ടാൻ പ്രയാസം. നാട്ടിൽനിന്നു കൊണ്ടു പോകാനും പറ്റില്ല. പിന്നെ ചെയ്തതാണ് അദ്ഭുതം. അവിടെ വിദഗ്ധനായ ഒരു ടെക്നിഷ്യൻ ഉണ്ടായിരുന്നു. അദ്ദേഹം ഹീറോ ഹോണ്ട ബൈക്ക് മോഡിഫൈ ചെയ്ത്, റീഡിസൈൻ ചെയ്ത് എം80 ആക്കി മാറ്റി! എൻജിനും ഗീയറുമൊക്കെ പഴയതു തന്നെ. പക്ഷേ, എം80 യുടെ രൂപം.
അതേസമയം, ഞാൻ അൽപം പ്രയാസത്തിലായി. എനിക്കിത് ഓടിച്ചു പരിചയമില്ലല്ലോ. ഇതിനാണെങ്കിൽ ക്ലച്ചും ഗീയറും ഒക്കെയുണ്ട്. രൂപം മാത്രമല്ലേ എം80യുടേതായിട്ടുള്ളൂ. മറ്റൊരു വെല്ലുവിളി ഇതൊരു റാംപിന്റെ മേലേക്കൂടി ഓടിച്ചു കയറ്റണം സ്റ്റേജിലേക്ക്. ഞാൻ ഷോ തുടങ്ങുന്നതിന് കുറച്ചു മുൻപു തന്നെയെത്തി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലൂടെ ഈ വണ്ടി ഗീയറൊക്കെ മാറ്റി ഓടിച്ച് അൽപം പരിശീലിച്ചു. സ്റ്റേജിലേയ്ക്കും രണ്ടു തവണ ഓടിച്ചു കയറ്റി. അങ്ങനെ എനിക്ക് പറ്റുമെന്ന് ഉറപ്പുവരുത്തിയാണ് ഷോയിൽ ചെയ്തത്. വല്ലാത്തൊരനുഭവമായിരുന്നു അത്. ആ വണ്ടിയിൽ സ്റ്റേജിലേയ്ക്കെത്തിയപ്പോൾ നാൽപത്തിഅയ്യായിരത്തോളം വരുന്ന കാണികൾ മുഴക്കിയ ഹർഷാരവം ഇന്നും എന്റെ കാതുകളിലുണ്ട്.
∙ രണ്ടു വട്ടം ഡ്രൈവിങ് ലൈൻസ് എടുക്കേണ്ടി വന്നെന്നും ഇരുവട്ടവും ഓടിച്ചത് എം80 ആണെന്നുമുള്ള ഒരു സംഭവമുണ്ടല്ലോ...
ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് കയ്പു നിറഞ്ഞൊരു അനുഭവമുണ്ട് എനിക്ക്. അതിന്റെ അന്ത്യത്തിലുമെത്തുന്നുണ്ട് ഒരു എം80. നാലു വർഷം മുൻപ് എന്റെ ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി അവസാനിച്ചപ്പോൾ കോവൂരിലെ ഒരു ഏജൻസിയിൽ പുതുക്കാൻ കൊടുത്തു. അപേക്ഷ പൂരിപ്പിച്ച് ഒപ്പിട്ടു കൊടുത്തു. അവർ ആർടിഒ ഓഫിസിൽ കൊടുത്തു പ്രോസസ് ചെയ്യുമെന്നാണു പറഞ്ഞിരുന്നത്. പക്ഷേ, ഈ സ്ഥാപനത്തിന്റെ ഉടമയുടെ മകൻ വീട്ടിൽ തന്നെയുണ്ടാക്കിയ വ്യാജ ലൈസൻസാണ് എനിക്കു തന്നത്. പക്ഷേ, അതു പിടിക്കപ്പെട്ടു. അവർക്കെതിരെ അന്വേഷണം വരികയും ഏജൻസി പൂട്ടിപ്പോകുകയും ചെയ്തു. എന്നാൽ, അതോടെ ഞാനും കുടുങ്ങി. എന്റെ ഒറിജിനൽ ലൈസൻസ് അവരുടെ കയ്യിലായിപ്പോയല്ലോ. അതു തിരിച്ചു കിട്ടാതായതോടെ പുതുക്കാനും പറ്റാതായി. അഞ്ചു മാസത്തോളം ലൈസൻസില്ലാതെ, വാഹനമോടിക്കാൻ പറ്റാതെ ഞാൻ പ്രയാസപ്പെട്ടു.
∙ വ്യാജ ലൈസൻസ് സംഭവത്തിൽ ശരിക്കും എന്താണുണ്ടായത്?
ഒറിജിനൽ ലൈസൻസ് നഷ്ടപ്പെട്ടതിലും വലിയ സങ്കടം വേറെയുണ്ടായിരുന്നു. പലരും കരുതിയതു ഞാൻ സ്വാധീനം ചെലുത്തി വ്യാജ ലൈസൻസ് ഉണ്ടാക്കിയതാണെന്നാണ്. പക്ഷേ, ഞാനൊരു തെറ്റും ചെയ്തിട്ടില്ലല്ലോ. അവർ പറഞ്ഞ ഫീസും കൊടുത്ത് ഏജൻസിക്ക് അപേക്ഷ കൈമാറിയതാണല്ലോ. അവരാണു തെറ്റു ചെയ്തത്. നിലവിൽ ലൈസൻസുള്ള എനിക്ക് അതു പുതുക്കാൻ ഒരു പ്രയാസവുമില്ലെന്നും അതിനായി സ്വാധീനിക്കുകയോ വ്യാജ ലൈസൻസുണ്ടാക്കുകയോ ചെയ്യേണ്ട ആവശ്യമില്ലല്ലോ എന്നും ഈ കുറ്റപ്പെടുത്തിയവർ ആലോചിച്ചതേയില്ല.
പല തലങ്ങളിലും അപേക്ഷ കൊടുത്തെങ്കിലും മന്ത്രിയെ വരെ പോയി കണ്ടെങ്കിലും ലൈസൻസ് പ്രശ്നം ശരിയായില്ല. ഒടുവിൽ വന്ന തീരുമാനം ഞാൻ പുതുതായി ലൈസൻസ് എടുക്കണമെന്നായിരുന്നു. അങ്ങനെ, 24 വർഷം വാഹനമോടിച്ച ഞാൻ വീണ്ടും പുതുതായി ലൈസൻസ് എടുക്കേണ്ടി വന്നു. അന്നു കോഴിക്കോട് ചേവായൂർ ഗ്രൗണ്ടിൽ ഞാൻ ടെസ്റ്റിനു വീണ്ടും എം80 ഓടിച്ചത് പത്രങ്ങളിലും ചാനലുകളിലുമെല്ലാം വാർത്തയായിരുന്നു.
∙ വ്യാജ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട ആ കേസിന്റെ അവസ്ഥയെന്താണ്? ഡ്രൈവിങ് ലൈസൻസ് നഷ്ടമായതും ദുരിതമനുഭവിക്കേണ്ടി വന്നതും സംബന്ധിച്ച് കേസ് കൊടുത്തിരുന്നോ?
സത്യത്തിൽ, ഞാൻ ഡ്രൈവിങ് ലൈസൻസ് ആദ്യം എടുത്ത സ്ഥാപനത്തിൽതന്നെയാണ് പുതുക്കാനും കൊടുത്തത്. 6500 രൂപ ഫീസും അവർ വാങ്ങി. ഒരു മാസത്തിനുള്ളിൽ ശരിയാകും എന്നാണ് പറഞ്ഞത്. പക്ഷേ, 13 ദിവസം കഴിഞ്ഞപ്പോൾ എന്നെ ആർടിഒ ഓഫിസിൽനിന്നു വിളിച്ചു. ലൈസൻസ് പുതുക്കാൻ കൊടുത്തിരുന്നോ എന്നു ചോദിച്ചു. കൊടുത്തിരുന്നു എന്നു ഞാൻ പറഞ്ഞു. എന്നാൽ അതിൽ ചെറിയൊരു പ്രശ്നമുണ്ട്, അവർ വീട്ടിലെ കംപ്യൂട്ടറിൽനിന്ന് കൃത്രിമമായി നിങ്ങൾക്കു വേണ്ടി ലൈസൻസ് ഉണ്ടാക്കിയിട്ടുണ്ട്, ആ സ്ഥാപനം പൂട്ടിക്കാൻ പോകുകയാണ് എന്നു പറഞ്ഞു. പിറ്റേന്നു തന്നെ അവർ പൂട്ടിക്കുകയും ചെയ്തു. കേസായതോടെ എന്റെ ലൈസൻസ് തൊണ്ടിമുതലായി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
അതോടെ എനിക്ക് വാഹനമോടിക്കാനാകാത്ത അവസ്ഥയായി. ഷൂട്ടിങ്ങിനും പ്രോഗ്രാമുകൾക്കുമൊക്കെ പോകാൻ ഞാൻ പ്രയാസപ്പെട്ടു. മിക്കപ്പോഴും ടാക്സി വിളിച്ചു പോകേണ്ടി വന്നു. അഞ്ചു മാസത്തോളം അങ്ങനെ പോയി. എന്നിട്ടും പ്രശ്നത്തിനു പരിഹാരമുണ്ടാകുന്നില്ല. അവസാനം ഞാൻ ഗതാഗതമന്ത്രിയെ നേരിട്ടുകണ്ട് സംസാരിച്ച് എന്റെ വിഷമസ്ഥിതി അറിയിച്ചു. പുതിയ ലൈസൻസ് അനുവദിക്കണമെന്നായിരുന്നു അപേക്ഷ. അതിനു തീരുമാനമായി. പക്ഷേ, പുതിയ ലൈസൻസ് അനുവദിക്കണമെങ്കിൽ ഞാൻ വീണ്ടും ടെസ്റ്റെടുക്കണമല്ലോ. അങ്ങനെ ആ പ്രോസസ്സിലൂടെ വീണ്ടും കടന്നു പോയി. കോഴിക്കോട് ചേവായൂർ ടെസ്റ്റിങ് ഗ്രൗണ്ടിലേക്ക് ഞാൻ വീണ്ടുമെത്തി. എം80 കൊണ്ട് എട്ടും കാർകൊണ്ട് എച്ചുമൊക്കെ വീണ്ടുമെടുത്തു. അങ്ങനെയാണ് എനിക്ക് വീണ്ടും ലൈസൻസ് കിട്ടിയത്.
ഒരു വ്യക്തി ലൈസൻസ് എടുക്കാൻ ചെല്ലുമ്പോൾ ചാനലുകളും പത്രക്കാരുമൊക്കെ കാത്തുനിൽക്കുന്ന സംഭവം ഒരുപക്ഷേ അത് ആദ്യത്തേതായിരിക്കും. ആ കേസ് ഇപ്പോഴും നിലവിലുണ്ട്. അനുഭവിച്ച ദുരിതത്തിന് നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയിൽ ഞാനും കേസ് കൊടുത്തിട്ടുണ്ട്. ആ സ്ഥാപനം എനിക്ക് നഷ്ടപരിഹാരം തരണമല്ലോ. ആറു മാസത്തോളം ഞാൻ അനുഭവിച്ച ദുരിതത്തിനു പുറമേ, കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിയും വന്നു. ഞാൻ പണം കൊടുത്തു സ്വാധീനിച്ച് വ്യാജ ലൈസൻസ് സംഘടിപ്പിച്ചതാണെന്നു ചിലർ പറഞ്ഞു. പക്ഷേ, സത്യം അതല്ലല്ലോ. ആ സ്ഥാപന ഉടമയുടെ മകൻ ചെയ്ത തെറ്റിന് ഞാൻ കുടുങ്ങി. ആ കേസ് ഇപ്പോഴും ഒന്നുമായിട്ടില്ല.