ഭാഗ്യ രത്നക്കല്ലും ഇന്ത്യൻ സുന്ദരിയെ ‘ചതിച്ചു’; സിനി ഷെട്ടിയെ മിസ് വേൾഡിൽ മനഃപൂർവം ‘തോൽപിച്ച്’ ജഡ്ജിമാർ?
സ്വരോസ്കി ക്രിസ്റ്റലുകളും ആക്രിലിക് പൂക്കളും തുന്നിച്ചേർത്ത അതിമനോഹരമായ ഐവറി– സിൽവർ ഗൗൺ, ഇന്ദ്രനീലക്കല്ലുള്ള നെക്‌ലേസ്... മുംബൈ ജിയോ വേൾഡ് കൺവൻഷൻ സെന്ററിൽ മിസ് ഇന്ത്യ സിനി ഷെട്ടിയെ കണ്ടവർ പരസ്പരം പറഞ്ഞു; ‘ലോകകിരീടം ചൂടാനുള്ള മികച്ച വേഷം’. വജ്രവും ഇന്ദ്രനീലവും തിളങ്ങുന്ന ഒരു ലക്ഷം ഡോളർ മൂല്യമുള്ള (ഏകദേശം 82 ലക്ഷം ഇന്ത്യൻ രൂപ) മിസ് വേൾഡ് കിരീടം ശിരസ്സിലണിയാൻ ഒരുങ്ങിത്തന്നെയാണ് സിനി ഷെട്ടി അന്നെത്തിയത്. പക്ഷേ ആ ദിവസം 140 കോടി ഭാരതീയരുടേതായിരുന്നില്ല; സിനിയുടേതും! ഇന്ത്യയെ സംബന്ധിച്ച് ലോകത്തിനു മുന്നിൽ വളർച്ചയുടെ വലിയ കോട്ടവാതിൽ തുറന്നിടുന്ന രാജ്യാന്തരവേദിയായിരുന്നു 71–ാം മിസ് വേൾഡ് മത്സരം. ആറു തവണ ലോകകിരീടം ചൂടിയ ഇന്ത്യ, സ്വന്തം മണ്ണിൽ ഒരിക്കൽകൂടി വിജയം ആവർത്തിച്ചാൽ അതു മറ്റൊരു ചരിത്രമുഹൂർത്തം– ഏറ്റവും കൂടുതൽ തവണ ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യമെന്ന ബഹുമതി! 28 വർഷത്തിനു ശേഷം രാജ്യം ആതിഥ്യം വഹിക്കുന്ന ലോകസുന്ദരി മത്സരം ‘മലയാള മനോരമ’യ്ക്കു വേണ്ടി നേരിട്ടു റിപ്പോർട്ട് ചെയ്യാനെത്തിയത് ആവേശത്തോടെയായിരുന്നു. പക്ഷേ അവിടെ കണ്ട സാഹചര്യങ്ങൾ വ്യത്യസ്തവും.

സ്വരോസ്കി ക്രിസ്റ്റലുകളും ആക്രിലിക് പൂക്കളും തുന്നിച്ചേർത്ത അതിമനോഹരമായ ഐവറി– സിൽവർ ഗൗൺ, ഇന്ദ്രനീലക്കല്ലുള്ള നെക്‌ലേസ്... മുംബൈ ജിയോ വേൾഡ് കൺവൻഷൻ സെന്ററിൽ മിസ് ഇന്ത്യ സിനി ഷെട്ടിയെ കണ്ടവർ പരസ്പരം പറഞ്ഞു; ‘ലോകകിരീടം ചൂടാനുള്ള മികച്ച വേഷം’. വജ്രവും ഇന്ദ്രനീലവും തിളങ്ങുന്ന ഒരു ലക്ഷം ഡോളർ മൂല്യമുള്ള (ഏകദേശം 82 ലക്ഷം ഇന്ത്യൻ രൂപ) മിസ് വേൾഡ് കിരീടം ശിരസ്സിലണിയാൻ ഒരുങ്ങിത്തന്നെയാണ് സിനി ഷെട്ടി അന്നെത്തിയത്. പക്ഷേ ആ ദിവസം 140 കോടി ഭാരതീയരുടേതായിരുന്നില്ല; സിനിയുടേതും!
ഇന്ത്യയെ സംബന്ധിച്ച് ലോകത്തിനു മുന്നിൽ വളർച്ചയുടെ വലിയ കോട്ടവാതിൽ തുറന്നിടുന്ന രാജ്യാന്തരവേദിയായിരുന്നു 71–ാം മിസ് വേൾഡ് മത്സരം. ആറു തവണ ലോകകിരീടം ചൂടിയ ഇന്ത്യ, സ്വന്തം മണ്ണിൽ ഒരിക്കൽകൂടി വിജയം ആവർത്തിച്ചാൽ അതു മറ്റൊരു ചരിത്രമുഹൂർത്തം– ഏറ്റവും കൂടുതൽ തവണ ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യമെന്ന ബഹുമതി! 28 വർഷത്തിനു ശേഷം രാജ്യം ആതിഥ്യം വഹിക്കുന്ന ലോകസുന്ദരി മത്സരം ‘മലയാള മനോരമ’യ്ക്കു വേണ്ടി നേരിട്ടു റിപ്പോർട്ട് ചെയ്യാനെത്തിയത് ആവേശത്തോടെയായിരുന്നു. പക്ഷേ അവിടെ കണ്ട സാഹചര്യങ്ങൾ വ്യത്യസ്തവും.
മിസ് വേൾഡ് മത്സരവേദിലൂടെ ഇന്ത്യയുടെ വർണക്കാഴ്ചകൾ സമ്മാനിച്ച് ലോകത്തെ മോഹിപ്പിക്കാൻ നമുക്കായിട്ടുണ്ടെന്ന് ഉറപ്പ്; പക്ഷേ ഏറെ കൊട്ടിഘോഷിച്ച് ഇവിടെയെത്തിച്ച മത്സരത്തിനു വേണ്ട മുന്നൊരുക്കങ്ങൾ പിന്നണിക്കാർ നടത്തിയിരുന്നോ? സംശയമാണ്. മത്സരനടത്തിപ്പിന്റെ പല ഘട്ടങ്ങളിലും പാളിച്ചകൾ വ്യക്തമായിരുന്നു. രാജ്യാന്തര മത്സരത്തിന്റെ വിധിനിർണയിക്കാൻ വേദിയിലെത്തിയ ജഡ്ജിമാരെല്ലാം ഇന്ത്യക്കാരെന്നതു തന്നെ വലിയ പോരായ്മ. അർഹിക്കുന്ന മത്സരാർഥി ആയിരുന്നിട്ടു കൂടി മിസ് ഇന്ത്യ സിനി ഷെട്ടി പുറത്തായത്, ഈ പാനലിന്റെ പേരിലായിരുന്നോ? ഇന്ത്യക്കാർ മാത്രം വിധികർത്താക്കളായിരുന്ന്, ഇന്ത്യയിൽ നടക്കുന്ന മത്സരത്തിൽ, ഇന്ത്യൻ മത്സരാർഥിയെ വിജയിയായി പ്രഖ്യാപിച്ചാൽ ലോകം വിരൽചൂണ്ടുമെന്ന ഭയം! അവസാന നാലിൽ പോലും എത്താതെ മിസ് ഇന്ത്യ പുറത്തായതിനു പിന്നിലെ കാരണങ്ങളിലൊന്ന് ഇതാണെന്നുറപ്പ്.
∙ ആവർത്തിച്ചില്ല ഭാഗ്യഘടകങ്ങൾ!
മിസ് വേൾഡ് കിരീടം നേടാൻ സമ്പൂർണമായ തയാറെടുപ്പുകൾ നടത്തിയിരുന്നു സിനി ഷെട്ടിയെന്ന ഇരുപത്തിരണ്ടുകാരി. ഫിനാലെ വേദിയിലേക്ക് സിനി കരുതിവച്ചത് ഡിസൈനർ ഫാൽഗുനി ഷെയ്ൻ പീക്കോക്ക് ഒരുക്കിയ വസ്ത്രം. ലോകവേദിയിൽ പല തവണ ഇന്ത്യൻ സുന്ദരിമാർക്ക് ഭാഗ്യതാരകമായിട്ടുണ്ട് ഫാൽഗുനി ഷെയ്‌ൻ ഡിസൈനുകൾ. 2017ൽ മാനുഷി ഛില്ലർ മിസ് വേൾഡ് കിരീടമണിഞ്ഞപ്പോൾ ധരിച്ചതും ഫാൽഗുനി ഗൗൺ തന്നെ. ഇത്തവണ ഫിനാലെയ്ക്കായി ആത്മവിശാസത്തോടെ ഒരുങ്ങിയ സിനി ഷെട്ടി ‘മിസ് വേൾഡ് കിരീട’ത്തിനു ചേരുംവിധത്തിലുള്ള നിറവും പാറ്റേണുമാണ് ആഗ്രഹിച്ചത്.
അതിനു ചേരുംവിധം ഐവറി– സിൽവർ നിറപ്പകർച്ചയിൽ ഇന്ദ്രനീലിമയുള്ള ആക്രിലിക് പൂക്കളും ക്രിസ്റ്റലുകളും അഴകേറ്റുന്ന ഗൗൺ ഒരുക്കി ഡിസൈനർമാർ. സിനിയുടെ ഉയരവും ആകാരവും മിഴിവേറ്റും വിധം ഉയർന്ന സ്ലിറ്റ് ഉൾപ്പെടുത്തിയ ആ വസ്ത്രത്തിൽ ‘രാജ്ഞി’യെപോലെ ശോഭിച്ചു മിസ് ഇന്ത്യ. കഴുത്തിലണിഞ്ഞ ആഭരണത്തിലും ഭാഗ്യത്തിന്റെ ഉറപ്പ് ചേർത്തുവച്ചിരുന്നു സിനി. വജ്രവും ഇന്ദ്രനീലവും ഇടകലരുന്ന മിസ് വേൾഡ് കിരീടത്തിനൊപ്പം തിളങ്ങാൻ സഫയർ നെക്‌ലേസ് ധരിച്ചാണ് സിനി ഷെട്ടിയെത്തിയത്. ഭാഗ്യരത്നക്കല്ലാണ് സഫയർ. പക്ഷേ ആ രാത്രി ഭാഗ്യം ഇന്ത്യയുടെ ഭാഗത്തായിരുന്നില്ലെന്നു മാത്രം!
മിസ് ഇന്ത്യയായി കിരീടം ചൂടിയ ജിയോ വേൾഡ് സെന്ററിലാണ് ലോകസുന്ദരി മത്സരം നടക്കുന്നതെന്നത് തനിക്കു ഭാഗ്യഘടകമാകുമെന്ന സിനിയുടെ വിശ്വാസവും തകർന്നു. ഫിനാലെ വേദിയിൽ ജഡ്ജിങ് പാനലിന്റെ കൈവിരൽത്തുമ്പിൽ ഭാഗ്യത്തിന്റെ കണിക സ്ഥാനം മാറിക്കാണണം. തന്റേതല്ലാത്ത കാരണത്താൽ, ചൂണ്ടിക്കാണിക്കാൻ പോരായ്മകളില്ലാതെ നിറഞ്ഞ പുഞ്ചിരിയോടെയാണ് സിനി ഷെട്ടി ആ വേദി വിട്ടതും.
∙ ആതിഥ്യത്തിന്റെ മികവായി മിസ് ഇന്ത്യ
ഫെബ്രുവരിയില്‍ ന്യൂഡൽഹിയിൽ തുടക്കമിട്ട മിസ് വേൾഡ് മത്സരത്തിന്റെ ഓരോ ഘട്ടത്തിലും ആത്മവിശ്വാസം തുളമ്പുന്ന ഉറച്ചചുവടുകളായിരുന്നു സിനി ഷെട്ടിയുടേത്. 140 കോടി ജനങ്ങളുടെ പ്രതീക്ഷ തന്റെ ഉത്തരവാദിത്തമായി കണ്ട്, ലോകവേദിയിൽ ഇന്ത്യയെ അഭിമാനത്തോടെ പ്രതിനിധീകരിക്കുകയായിരുന്നു ഈ സുന്ദരി. സ്വന്തം വേരുകൾ കർണാടകയിലെ ഉഡുപ്പിയിലും ജനിച്ചു വളർന്നത് മുംബൈയിലുമായതിനാൽ ഇന്ത്യൻ തനിമയും പ്രാദേശിക സാംസ്കാരിക സമ്പന്നതയും പൂർണമായും ഉൾക്കൊള്ളാനായെന്നത് തന്റെ പ്ലസ് പോയിന്റായി കണ്ടിരുന്നു അവർ.
വിവിധ മത്സരഘട്ടങ്ങളിൽ മികവു തെളിയിക്കുന്നതിനൊപ്പം, ലോകരാജ്യങ്ങളിൽ നിന്നെത്തിയ സഹമത്സരാർഥികൾക്ക് മികച്ച ആതിഥ്യം ഉറപ്പാക്കേണ്ട അധിക ചുമതല കൂടിയുണ്ടായിരുന്നു സിനി ഷെട്ടിക്ക്. ആദ്യ ദിനം മുതൽ അതു വളരെ ഭംഗിയായി കൈകാര്യം ചെയ്തിരുന്നു അവർ. രാവിലെ 6 മുതൽ 10 വരെ നീളുന്ന തിരക്കിട്ട ഷെഡ്യൂളായിരുന്നു ലോകസുന്ദരി മത്സരാർഥികൾക്കുണ്ടായിരുന്നത്. പക്ഷേ സിനിയുടെ തയാറെടുപ്പുകൾ അർധരാത്രി വരെയും നീണ്ടു. വിവിധ മത്സരഘട്ടങ്ങളിലേയ്ക്കുള്ള ഒരുക്കങ്ങൾ, ബ്രാൻഡ് പ്രമോഷനുകൾക്കു വേണ്ടി ഫോട്ടോഷൂട്ടുകൾ, വിവിധ ചടങ്ങുകളിൽ ആതിഥേയയുടെ കൂടി റോൾ എന്നിങ്ങനെ. ഇന്ത്യയിൽ നിന്നു മടങ്ങുമ്പോൾ ‘മിസ് വേൾഡ് സഹോദരിമാർക്ക്’ സൂക്ഷിക്കാൻ ഇന്ത്യൻ തനിമയുള്ള മനോഹര ബ്രേസ്‌ലെറ്റ് സമ്മാനമായി നൽകുകയും ചെയ്തു സിനി ഷെട്ടി.
∙ കേട്ടത് ഉത്തരമോ കയ്യടിയോ?
വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള 112 മത്സരാർഥികൾ; ഇവരിൽ നിന്ന് വിവിധ ടൈറ്റിലുകൾ നേടിയും ഫാസ്റ്റ് ട്രാക്ക് മത്സരഘട്ടങ്ങളിലൂടെയും ക്വാർട്ടർ ഫൈനലിലെത്തിയത് 40 പേർ. തുടർന്ന് ഭൂഖണ്ഡാടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 12 പേർ സെമി ഫൈനലിലേയ്ക്ക്. മത്സരത്തിന്റെ ചൂടുള്ള ഘട്ടത്തിലേക്ക് എത്തുക എട്ടു പേർ മാത്രം. മത്സരാർഥികളുടെ ആശയവിനിമയശേഷിയും മികവും അളക്കുന്ന ആദ്യ ചോദ്യവേളയും ഈ ഘട്ടത്തിലാണ്. ഭൂഖണ്ഡാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട എട്ടു പേർക്കുള്ള ചോദ്യങ്ങളും അതേ രീതിയിലാണ്. ഒരേ മേഖലയിൽ നിന്നുള്ള രണ്ടു സുന്ദരിമാർക്കും കിട്ടുക ഒരേ ചോദ്യം. ഏഷ്യയിൽനിന്നുള്ള മിസ് ഇന്ത്യയ്ക്കും മിസ് ലെബനനും നിർണായമായി ഈ ചോദ്യവേള.
‘‘സമൂഹ മാധ്യമങ്ങളെ സ്ത്രീശാക്തീകരണത്തിനായി എങ്ങനെ ഉപയോഗപ്പെടുത്താം?’’ അവതാരകൻ കരൺജോഹർ ആദ്യ അവസരം നൽകിയത് മിസ് ഇന്ത്യയ്ക്ക്. ‘‘തീർച്ചയായും സമൂഹമാധ്യമങ്ങൾ ശക്തിമത്താണ്. അതിന്റെ സ്വാധീനം ഉപയോഗിച്ച് ബോധവൽക്കരണവും ചർച്ചകളും നടത്താനും സ്ത്രീശാക്തീകരണത്തിന് പുതുദിശ നൽകാനുമാകും. ഈ വേദിയുടെ കൂടെ പിൻബലത്തിൽ എനിക്കതിനു നായകത്വം വഹിക്കാനാകും’’, സമയം കളയാതെ മികച്ച വാക്കുകളിൽ കുറിയ മറുപടിയായിരുന്നു സിനി ഷെട്ടിയുടേത്.
അടുത്തതായി മിസ് ലെബനന്റെ ഉത്തരം. ‘‘സോഷ്യൽ മീഡിയ വളരെ പവർഫുളാണ്. സ്ത്രീശാക്തീകരണത്തിനായി ആദ്യം ചെയ്യേണ്ടത് ഈ പ്ലാറ്റ്‌ഫോമിലൂടെ സ്വന്തം സ്വത്വത്തെ അംഗീകരിക്കലാണ്. ‘പെർഫെക്‌ട് അല്ല’ എന്നത് ‘ഓകെ’യാണെന്നു നോർമലൈസ് ചെയ്യണം, നമ്മൾ നമ്മളായിരിക്കുകയാണ് വേണ്ടത്. എല്ലാവരും അവരുടേതായ രീതിയിൽ സുന്ദരിമാരാണ്, നിങ്ങളെന്താണോ അങ്ങനെത്തന്നെ തുടരുക, അതാണ് നിങ്ങളെ ഏറ്റവും മികവുറ്റവരാക്കുന്നത്’’ സദസ്സിന്റെ പല കോണുകളിൽനിന്നു കയ്യടി നേടിയ ഉത്തരം പക്ഷേ ചോദ്യത്തിന്റെ അന്തസത്ത പ്രതിഫലിപ്പിക്കുന്നതായിരുന്നോ? ജഡ്ജിമാർ വിലയിരുത്തിയത് കയ്യടിയോ ഉത്തരത്തിന്റെ മൂല്യമോ? ഒരേ ചോദ്യം നേടുന്ന മത്സരാർഥികളിൽ ഒരാൾ ഉത്തരം നൽകുമ്പോൾ മറ്റേയാൾ അതു കേൾക്കാതിരിക്കാനുള്ള ഹെഡ് സെറ്റ് ധരിക്കുകയെന്ന രാജ്യാന്തര വേദികളിലെ പതിവ് ഇവിടെയുണ്ടായില്ല. ഈ പോരായ്മ ലോകം കാണുകയും ചെയ്തു.
∙ ജഡ്ജിങ് പാനലിന്റെ മാനദണ്ഡമെന്ത്?
അവസാന നാലിൽ ഉൾപ്പെടുത്താതെ മിസ് ഇന്ത്യയെ പുറത്താക്കിയതിനു പിന്നിൽ ജഡ്ജിങ് പാനലിനു പറയാൻ സാധിക്കാത്ത പല കാരണങ്ങളുണ്ടാകാം. പക്ഷേ യാഥാർഥ്യം വെളിച്ചത്തു തന്നെയുണ്ട്. ലോക സുന്ദരി മത്സരത്തിന്റെ വിധികർത്താക്കൾ അതിനു തക്ക യോഗ്യതയുള്ളവരായിരുന്നോ? വിശദീകരണം അർഹിക്കുന്ന ചോദ്യമാണത്. ലോക സുന്ദരി മത്സരം പോലൊരു രാജ്യാന്തര വേദിയിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മത്സരാർഥികളുടെ മികവ് അളക്കാൻ എത്തിയവരെല്ലാം ഇന്ത്യക്കാർ. ലോകത്തിന്റെ പലകോണുകളിൽ നിന്ന് ഇതേക്കുറിച്ച് പരാമർശമുണ്ടായി. ഫൈനലിൽ മിസ് ഇന്ത്യ ഇടംപിടിച്ചില്ല എന്നതുകൊണ്ടു മാത്രമാണ് രൂക്ഷമായ വിമർശനങ്ങൾ ഒഴിവായത്.
മുൻ മിസ് വേൾഡ് മാനുഷി ഛില്ലർ, നടിമാരായ കൃതി സാനൻ, പൂജ ഹെഗ്ഡേ, മത്സരത്തിന്റെ മേഖലാ പാർട്‌നർ കൂടിയായ വ്യവസായപ്രമുഖൻ ജമീൽ സെയ്ദി, മുൻ ക്രിക്കറ്റ്താരം ഹർഭജൻ സിങ്, നിർമാതാവ് സാജിദ് നാദിയവാല, അമൃത ഭഡ്‌നാവിസ്, വിനീത് ജെയ്ൻ, മാധ്യമപ്രവർത്തകൻ രജത് ശർമ എന്നിവരായിരുന്നു വിധികർത്താക്കൾ. മിസ് വേൾഡ് ഓർഗനൈസേഷൻ ചെയർപഴ്സൻ ജൂലിയ മോർലിയും ഭാഗമായി.
അപ്പോഴും ഒരു ചോദ്യം ബാക്കി. രാജ്യാന്തര മത്സരത്തിന് വിധി നിർണയിക്കാനുള്ള ബോളിവുഡ് നടിമാരുടെ യോഗ്യതയെന്താണ്? മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട് കൃതി സാനൻ. മുൻപ് മിസ് ഇന്ത്യ മത്സരത്തിൽ സെക്കൻഡ് റണ്ണറപ് ആയിരുന്നു എന്നതാകണം നടി പൂജ ഹെഗ്ഡേയുടെ യോഗ്യത. സമൂഹമാധ്യമമായ എക്സിൽ വന്ന ഒരു ട്വീറ്റുകൊണ്ട് അവസാനിപ്പിക്കാം. ‘മിസ് വേൾഡ് മത്സരമെല്ലാം ഗംഭീരമായി. പക്ഷേ വിധികർത്താക്കളിൽ ഒരാളായി ഹർഭജൻ സിങ് വന്നത് എന്തുകൊണ്ടാകാം?’ ഇത്തരം ഒട്ടേറെ ചോദ്യങ്ങൾ ബാക്കി വച്ചാണ് 28 വർഷത്തിനു ശേഷം ഇന്ത്യയിലെത്തിയ മിസ് വേൾഡ് മത്സരത്തിനു തിരശ്ശീല വീണത്.