ഫഹദും നിവിനും ധ്യാനുമെല്ലാം ‘ഹിറ്റ്’; തിയറ്ററിൽ ‘ചോരുന്നത്’ കോടികൾ; പിവിആർ പിണങ്ങിയാൽ തകരുമോ മലയാള സിനിമ?
2024 ആദ്യപകുതി പോലുമായിട്ടില്ല; കോടികൾ വാരി മുന്നേറുകയാണ് മലയാള സിനിമ. ‘ഓഫ് സീസൺ’ എന്നു വിശേഷിപ്പിക്കാവുന്ന പരീക്ഷാക്കാലത്തു പോലും മലയാള സിനിമയ്ക്ക് കൈനിറയെ കാശാണ്, തുടരൻ ഹിറ്റുകളും. ആ ഹിറ്റ് തുടർച്ചയിലാണ് വിഷുക്കാലവും. കാശിൽ മാത്രമല്ല, ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കുന്ന കാര്യത്തിലും നമ്മുടെ സിനിമ മുന്നോട്ടുതന്നെയാണ്. സിനിമാ റേറ്റിങ് വെബ്‌സൈറ്റായ ‘ലെറ്റർബോക്സ്’ മാർച്ചിൽ പുറത്തിറക്കിയ മികച്ച സിനിമകളുടെ പട്ടികയിൽ ഇന്ത്യൻ സിനിമകളിൽനിന്നു തിരഞ്ഞെടുത്ത അഞ്ചിൽ നാലും മലയാള സിനിമകളായിരുന്നു. മാത്രമല്ല, ടോപ് 10 സിനിമകളിൽ എട്ടാം സ്ഥാനത്തായിരുന്നു ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. നിരൂപക പ്രശംസ വാങ്ങിക്കൂട്ടി, മറുവശത്ത് തിയറ്ററിൽ നഷ്ടം നേരിടുന്ന സ്ഥിരം ശ്രേണിയെ മറികടക്കാൻ പഠിച്ചുതുടങ്ങുകയാണ് മലയാള സിനിമാ വ്യവസായം. 2024ൽ ഇതുവരെ വാരിക്കൂട്ടിയത് 600 കോടി രൂപയ്ക്കു മേൽ നേട്ടം. ഇതേ വിജയ പ്രതീക്ഷയാണ് ഈയടുത്ത് റിലീസ് ചെയ്തതും, ഇനി റിലീസ് ചെയ്യാനിരിക്കുന്നതുമായ ബിഗ് ബജറ്റ് സിനിമകളിലും നിർമാതാക്കളും പ്രേക്ഷകരും പുലർത്തുന്നത്. എന്നാൽ സുഗമമായ ഈ യാത്രയ്ക്കു തടയിട്ട് മുന്നിലൊരു കിടങ്ങൊരുക്കുകയാണോ ഇന്ത്യയിലെ ഏറ്റവും വലിയ തിയറ്റർ ശൃംഖലയായ പിവിആർ? പെരുന്നാൾ - വിഷു ആഘോഷക്കാലം കേരളത്തില്‍ എക്കാലത്തും കലക്‌ഷൻ വാരിക്കൂട്ടാൻ സിനിമാ മേഖലയ്ക്ക് സാധ്യതകളൊരുക്കുന്ന സമയമാണ്. വേനലവധിയും അടുപ്പിച്ചുണ്ടാവുന്ന ഒഴിവുദിവസങ്ങളും തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കും. ഈ പ്രതീക്ഷയ്ക്കുപുറത്താണ് ജിത്തു മാധവൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം 'ആവേശ'വും, വിനീത് ശ്രീനിവാസനും അനിയൻ ധ്യാനും പ്രണവ് മോഹൻലാലും ചേർന്ന താരസംഗമ ചിത്രം 'വർഷങ്ങൾക്കു ശേഷ'വും രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം ‘ജയ് ഗണേഷും’ പുറത്തിറങ്ങിയത്. പക്ഷേ ഈ സിനിമകളൊന്നും പിവിആറിൽ കാണാൻ കാത്തിരിക്കേണ്ട, നടക്കില്ല. ഇവയെന്നല്ല, മലയാളത്തിൽ റിലീസ് ചെയ്യുന്നതോ, മലയാളത്തിൽനിന്ന് ഡബ് ചെയ്തെത്തുന്നതോ ആയ ചിത്രങ്ങൾ ഇന്ത്യയിൽ എവിടെയും പ്രദർശിപ്പിക്കില്ലെന്ന നിലപാടിലാണവർ. എന്താണു കാരണം?

2024 ആദ്യപകുതി പോലുമായിട്ടില്ല; കോടികൾ വാരി മുന്നേറുകയാണ് മലയാള സിനിമ. ‘ഓഫ് സീസൺ’ എന്നു വിശേഷിപ്പിക്കാവുന്ന പരീക്ഷാക്കാലത്തു പോലും മലയാള സിനിമയ്ക്ക് കൈനിറയെ കാശാണ്, തുടരൻ ഹിറ്റുകളും. ആ ഹിറ്റ് തുടർച്ചയിലാണ് വിഷുക്കാലവും. കാശിൽ മാത്രമല്ല, ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കുന്ന കാര്യത്തിലും നമ്മുടെ സിനിമ മുന്നോട്ടുതന്നെയാണ്. സിനിമാ റേറ്റിങ് വെബ്‌സൈറ്റായ ‘ലെറ്റർബോക്സ്’ മാർച്ചിൽ പുറത്തിറക്കിയ മികച്ച സിനിമകളുടെ പട്ടികയിൽ ഇന്ത്യൻ സിനിമകളിൽനിന്നു തിരഞ്ഞെടുത്ത അഞ്ചിൽ നാലും മലയാള സിനിമകളായിരുന്നു. മാത്രമല്ല, ടോപ് 10 സിനിമകളിൽ എട്ടാം സ്ഥാനത്തായിരുന്നു ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്.
നിരൂപക പ്രശംസ വാങ്ങിക്കൂട്ടി, മറുവശത്ത് തിയറ്ററിൽ നഷ്ടം നേരിടുന്ന സ്ഥിരം ശ്രേണിയെ മറികടക്കാൻ പഠിച്ചുതുടങ്ങുകയാണ് മലയാള സിനിമാ വ്യവസായം. 2024ൽ ഇതുവരെ വാരിക്കൂട്ടിയത് 600 കോടി രൂപയ്ക്കു മേൽ നേട്ടം. ഇതേ വിജയ പ്രതീക്ഷയാണ് ഈയടുത്ത് റിലീസ് ചെയ്തതും, ഇനി റിലീസ് ചെയ്യാനിരിക്കുന്നതുമായ ബിഗ് ബജറ്റ് സിനിമകളിലും നിർമാതാക്കളും പ്രേക്ഷകരും പുലർത്തുന്നത്. എന്നാൽ സുഗമമായ ഈ യാത്രയ്ക്കു തടയിട്ട് മുന്നിലൊരു കിടങ്ങൊരുക്കുകയാണോ ഇന്ത്യയിലെ ഏറ്റവും വലിയ തിയറ്റർ ശൃംഖലയായ പിവിആർ?
പെരുന്നാൾ - വിഷു ആഘോഷക്കാലം കേരളത്തില്‍ എക്കാലത്തും കലക്‌ഷൻ വാരിക്കൂട്ടാൻ സിനിമാ മേഖലയ്ക്ക് സാധ്യതകളൊരുക്കുന്ന സമയമാണ്. വേനലവധിയും അടുപ്പിച്ചുണ്ടാവുന്ന ഒഴിവുദിവസങ്ങളും തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കും. ഈ പ്രതീക്ഷയ്ക്കുപുറത്താണ് ജിത്തു മാധവൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം 'ആവേശ'വും, വിനീത് ശ്രീനിവാസനും അനിയൻ ധ്യാനും പ്രണവ് മോഹൻലാലും ചേർന്ന താരസംഗമ ചിത്രം 'വർഷങ്ങൾക്കു ശേഷ'വും രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം ‘ജയ് ഗണേഷും’ പുറത്തിറങ്ങിയത്. പക്ഷേ ഈ സിനിമകളൊന്നും പിവിആറിൽ കാണാൻ കാത്തിരിക്കേണ്ട, നടക്കില്ല. ഇവയെന്നല്ല, മലയാളത്തിൽ റിലീസ് ചെയ്യുന്നതോ, മലയാളത്തിൽനിന്ന് ഡബ് ചെയ്തെത്തുന്നതോ ആയ ചിത്രങ്ങൾ ഇന്ത്യയിൽ എവിടെയും പ്രദർശിപ്പിക്കില്ലെന്ന നിലപാടിലാണവർ. എന്താണു കാരണം?
∙ എന്താണ് പിവിആറിന്റെ പിണക്കത്തിനു പിന്നിൽ?
ഡിജിറ്റൽ കോണ്ടന്റ് പ്രൊജക്‌ഷനുമായി ബന്ധപ്പെട്ട് പിവിആറും കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും തമ്മിലുണ്ടായ തർക്കമാണ് നിലവിലെ പ്രതിസന്ധിക്കു പിന്നിൽ. നിർമാണം പൂർത്തിയാക്കിയ ഒരു സിനിമ തിയറ്ററുകളിൽ എത്തിക്കുന്നത് ഡിജിറ്റർ സർവീസ് പ്രൊവൈഡർമാരാണ്. ഇത്തരത്തിൽ സിനിമ ഡിജിറ്റൽ പ്രദർശനത്തിന് എത്തിക്കാനായി തിയറ്റർ ഉടമകളിൽനിന്ന് ഇവർ നിശ്ചിത തുക ഈടാക്കും. ഈ തുകയ്ക്ക് പുറമേ, നിർമാതാക്കളിൽനിന്നും ഫീസ് വാങ്ങിത്തുടങ്ങിയിട്ടുണ്ട്. പിവിആറിന്റെ കീഴിലുള്ളത് ഉൾപ്പെടെ, കേരളത്തിലെ തിയറ്ററുകളിലേക്ക് സിനിമയുടെ ഡിജിറ്റൽ പ്രിന്റുകൾ എത്തിക്കുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ പ്രൊവൈഡർമാരാണ്.
ഇവർ പ്രദർശനത്തിന് അമിത തുക ഈടാക്കുന്നു എന്ന പരാതി മുൻപുതന്നെ ഉണ്ടായിരുന്നു. അതിനൊരു പ്രതിവിധി എന്ന നിലയ്ക്കാണ് നിർമാതാക്കളുടെ സംഘടന പുതിയൊരു കോണ്ടന്റ് പ്രൊവൈഡിങ് കമ്പനി ആരംഭിച്ചത്.
പിഡിസി അഥവാ പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കോണ്ടന്റ് എന്ന പുതിയ സംവിധാനം വഴി 6000 രൂപയിൽ താഴെ മാത്രം ചെലവിൽ തിയറ്ററുകളിൽ സിനിമ എത്തിക്കാൻ കഴിയുമെന്നിരിക്കെ, പതിനായിരമോ അതിലേറെയോ ഫീസ് കൊടുത്ത് സിനിമ എത്തിക്കുന്നതിന്റെ ആവശ്യമെന്തെന്നായിരുന്നു നിർമാതാക്കളുടെ സംഘടന ഉന്നയിച്ച ചോദ്യം. പുതിയ സിനിമകൾ പിഡിസി വഴി തിയറ്ററുകളിൽ എത്തിക്കാനും തീരുമാനമെടുത്തു. ഈ നിലപാടിനെയാണ് പിവിആർ എതിർത്തത്. തുടർന്നു നടത്തിയ ചർച്ചകളിൽ ഇരുകൂട്ടരും ഒത്തുതീർപ്പിന് തയാറാവാതിരുന്നത് പിവിആറിനെ ചൊടിപ്പിക്കുകയും, ‘ഇനി മലയാള സിനിമ ഞങ്ങൾക്ക് വേണ്ട’ എന്ന നിലപാടിലേക്ക് എത്തിക്കുകയുമായിരുന്നു.
∙ ആരാണ് ഡിജിറ്റൽ കോണ്ടന്റ് പ്രൊവൈഡേഴ്സ് ?
ഒരു സിനിമ അതിന്റെ പ്രൊഡക്‌ഷൻ പൂർത്തിയാക്കുന്ന പക്ഷം, തിയറ്ററിൽ പ്രദർശിപ്പിക്കാനായി സജ്ജമാക്കുന്നതും ഡിജിറ്റൽ റീമാസ്റ്ററിങ് ചെയ്യുന്നതും എല്ലാ തിയറ്ററുകളിലും സാറ്റലൈറ്റ് വഴി ഡിജിറ്റൽ കോപ്പികൾ എത്തിക്കുന്നതും ഡിജിറ്റൽ കോണ്ടന്റ് ഡിസ്ട്രിബ്യൂട്ടിങ് ഏജൻസികളാണ്. യൂണിവേഴ്സൽ പിക്ചേഴ്സ്, പാരാമൗണ്ട് പിക്ചേഴ്സ്, വാർണർ ബ്രോസ്, വാൾട്ട് ഡിസ്നി സ്റ്റുഡിയോസ്, സോണി പിക്ചേഴ്സ് എന്നിവയാണ് ലോക സിനിമ ഭരിക്കുന്ന പ്രധാന കോണ്ടന്റ് ഡിസ്ട്രിബ്യൂട്ടർമാർ. എന്നാൽ ഇന്ത്യയിൽ ഈ കുത്തക അവകാശം ഇപ്പോൾ കൈവശമുള്ളത് യുഎഫ്ഒ, ക്യൂബ് എന്നീ കമ്പനികൾക്കാണ്.
ഡിജിറ്റൽ സിനിമയുടെ സാറ്റലൈറ്റ് ഡിസ്ട്രിബ്യൂഷൻ ഇന്ത്യയിൽ ആരംഭിക്കുന്നതുതന്നെ സഞ്ജയ് ശങ്കർ ഗേയ്ക്‌വാദിന്റെ ഉടമസ്ഥതയിലുള്ള യുഎഫ്ഒ ആണ്. ഇന്ത്യയിലെ 1150 നഗരങ്ങളിലായി 3400ൽ അധികം സ്‌ക്രീനുകളിലാണ് യുഎഫ്ഒ പ്രദർശനം നടത്തിവരുന്നത്. ശരാശരി 200 കോടി കാഴ്ചക്കാർ വർഷാവർഷം ഉണ്ടെന്നാണ് അവരുടെ വെബ്സൈറ്റ് അവകാശപ്പെടുന്നത്. സിനിമയ്ക്ക് പുറമേ, അതിനൊപ്പം തിയറ്ററിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളും ഇവരുടെ വരുമാനമാണ്.
അതേസമയം ക്യൂബിന് 48 രാജ്യങ്ങളിലായി ഏഴായിരത്തിൽ അധികം സ്‌ക്രീനുകളാണ് ഉള്ളത്. ഇന്ത്യയിൽ മാത്രം നാലായിരം സ്‌ക്രീനുകളും. അതായത് ഇവിടെയുള്ള 42 ശതമാനം വരുന്ന സ്‌ക്രീനുകളിലേക്കും സിനിമയും തിയറ്റർ പരസ്യങ്ങളും എത്തിക്കുന്നത് ക്യൂബാണ്. ഇന്ത്യയിൽ ‘ഡോൾബി’യുമായി ‘എക്‌സ്‌ക്ലുസിവ് ടൈ–അപ്പും’ ഇവർക്കുണ്ട്. അതായത് ഡോൾബി അറ്റ്മോസിന്റെ സൗണ്ട് സിസ്റ്റം നൽകുന്ന അനുഭൂതി അറിയണമെങ്കിൽ, ക്യൂബിന്റെ തിയറ്ററുകളിൽ തന്നെ ചെല്ലണം.
∙ എന്താണ് ഡിജിറ്റൽ കോണ്ടന്റ് ഡിസ്ട്രിബ്യൂട്ടർമാർ ചെയ്യുന്നത്?
പോസ്റ്റ് പ്രൊഡക്‌ഷൻ പൂർത്തിയാക്കിയ സിനിമകൾ നേരെ ഡിപിഎക്സ് എന്ന ഫോർമാറ്റിലേക്ക് മാറ്റി നിർമാതാക്കൾ ഡിസ്ട്രിബ്യൂട്ടിങ് ഏജൻസികൾക്ക് നൽകുകയാണു പതിവ്. ഓഡിയോ ട്രാക്കിനെയും വിഷ്വൽ ട്രാക്കിനെയും വെവ്വേറെ ഫയലുകളിലാക്കിയാണ് നൽകുക. പ്രത്യേകം ഡിസിപി ഫോർമാറ്റുകളിലേക്ക് ഈ ഫയലുകൾ മാറ്റപ്പെടും. മെറ്റീരിയൽ എക്സ്ചേഞ്ച് ഫോർമാറ്റ് അഥവാ എംഎക്സ്എഫ് ഫോർമാറ്റുകളിലുള്ള ഓഡിയോ- വിഡിയോ ഫയലുകൾ അടങ്ങിയ പാക്കേജ് ആണ് ഡിസിപി. അതിനു പുറമേ, അസറ്റ് മാപ് ഫയൽ, കോംപസിഷൻ പ്ലേലിസ്റ്റ്, പാക്കിങ് ലിസ്റ്റ് ഫയൽ അല്ലെങ്കിൽ പാക്കേജ് കീ ലിസ്റ്റ്, വോള്യം ഇൻഡക്സ് ഫയൽ എന്നിവയും ഇതിൽ ഉൾപ്പെടും.
ഇങ്ങനെ നൽകുന്ന ഫയലുകൾ രണ്ട് തരത്തിൽ സൂക്ഷിക്കും. അൺഎൻക്രിപ്റ്റഡ് ഫയലും എൻക്രിപ്റ്റഡ് ഫയലും. അൺഎൻക്രിപ്റ്റഡ് ഫയലുകൾ പ്രത്യേക കീ ഉപയോഗിച്ച് ലോക്ക് ചെയ്യാത്ത ഫയലുകളാണ്. അതായത് ഫയൽ കയ്യിലുള്ള ആർക്കും യഥേഷ്ടം എവിടെയും ഉപയോഗിക്കാനാവും. ചലച്ചിത്രമേളകൾക്കും മറ്റും അയയ്ക്കുന്ന ഫയലുകൾ സ്വതന്ത്രമായി ഉപയോഗിക്കാൻ പാകത്തിന് അൺഎൻക്രിപ്റ്റഡ് ആയിട്ടാണ് സമർപ്പിക്കപ്പെടാറുള്ളത്. എന്നാൽ, തിയറ്ററുകളിൽ എത്തുന്ന മറ്റ് ചിത്രങ്ങൾ ഡിജിറ്റൽ പ്രൊവൈഡർമാർ കീ ഡെലിവറി മെസേജുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കും.
സിനിമ പൂർത്തിയായാൽ നിർമാതാക്കൾ അതിന്റെ മാസ്റ്റർ റിപ്പോർട്ട് മുൻപ് പറഞ്ഞിട്ടുള്ള പ്രൊവൈഡർമാരുടെ വെബ്സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യും. ഇത് ഡിസിപി ഫോർമാറ്റിലേക്ക് മാറ്റി, പരിശോധിച്ച ശേഷം അവർ മാസ്റ്റർ ഔട്ട്പുട്ട് തയാറാക്കും. സിനിമ ഏതൊക്കെ തിയറ്ററുകളിൽ പ്രദർശിപ്പിക്കണമെന്ന പട്ടിക നിർമാതാവ് ഇവരെ അറിയിക്കുന്നതനുസരിച്ച്, സാറ്റലൈറ്റ് ഉപയോഗിച്ചോ ഹാർഡ് ഡിസ്ക് ഉപയോഗിച്ചോ അപ്‌ലോഡ് ചെയ്യും. പ്രദർശനത്തിനെത്തുന്ന സിനിമയുടെ വലുപ്പം, ഏറ്റവും കുറഞ്ഞത് 200 ജിബി എങ്കിലും ഉണ്ടാകും എന്നതുകൊണ്ട് സാറ്റലൈറ്റ് വഴിയാണ് മിക്ക വിതരണവും നടക്കുന്നത്.
ഈ കിട്ടുന്ന ഫയൽ തിയറ്റർ ഉടമകൾക്കോ പ്രൊജക്ടർ ഓപറേറ്റർമാർക്കോ വേണ്ടവിധം ഉപയോഗിക്കാനൊന്നും സാധിക്കില്ല. പ്രദർശന സമയത്തിന് ഒരു മണിക്കൂറോ, അര മണിക്കൂറോ മുൻപാണ് അത് ആക്സസ് ചെയ്യാൻ വേണ്ട കെഡിഎം അഥവാ കീ ഡെലിവറി മെസേജ് നൽകുക. പ്രസ്തുത കോണ്ടന്റ് പ്രൊവൈഡർമാർ അനുവദിക്കുകയാണെങ്കിൽ വിഷ്വൽ ശരിയാണോ എന്ന് പരിശോധിക്കാനായി ചില പ്രിവ്യൂ ക്ലിപ്പുകൾ മാത്രം പ്രോജക്ടർ ഓപറേറ്റർമാർക്ക് പ്രദർശിപ്പിക്കാനാവും.
ഈ കീ ഡെലിവറി മെസേജിനാണ് ഓരോ തിയറ്ററുകളും പണം അടയ്ക്കേണ്ടത്. ഒരേ സ്‌ക്രീനിൽ തന്നെയുള്ള ഓരോ പ്രദർശനത്തിനും പ്രത്യേകം കീ ആണുള്ളത്. അതായത് ഒരു ദിവസം 4 ഷോ ഉണ്ടെങ്കിൽ, നാല് കീകൾക്കുള്ള പണം അടയ്ക്കണം.
ഒന്നിച്ച് ഒരാഴ്ചത്തേക്കോ നിശ്ചിത ദിവസങ്ങളിലേക്കോ പ്രദർശനത്തിന് വേണ്ട പണം മുൻകൂറായി അടച്ച് ലൈസൻസ് സ്വന്തമാക്കാം. പിന്നീട് വീണ്ടും ഷോ നടത്തണമെന്നുണ്ടെങ്കിൽ ഈ ലൈസൻസ് പുതുക്കുകയാണ് ചെയ്യുക. അതിനായി ഓരോ തവണയും തിയറ്റർ ഉടമകൾ പണമടയ്ക്കണം. ഇതിന് പുറമേയാണ് നിർമാതാക്കളും ഭീമമായ തുക നൽകേണ്ടി വരുന്നത്.
∙ പിഡിസി കൊണ്ടുവന്ന മാറ്റവും നേട്ടവും
മുൻപ് പറഞ്ഞ നീണ്ട നടപടിക്രമങ്ങളും ചെലവുകളും ചുരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുതിയ ഡിസ്ട്രിബ്യൂഷൻ രീതി തിരഞ്ഞെടുത്തത്. ‘കോണ്ടന്റും ഞങ്ങൾ തരാം, പ്രദർശന ചെലവും ഞങ്ങൾതന്നെ വഹിച്ചോളാം’ എന്നാണ് അവർ പറയുന്നത്. യുഎഫ്ഒ, ക്യൂബ് പോലുള്ള ഏജൻസികൾ ഒരാഴ്ച പ്രദർശനത്തിന് ആവശ്യപ്പെടുന്നത് 12,000 മുതൽ 20,000 രൂപവരെയാണ്. ഇത് ഓരോ ആഴ്ചയും പുതുക്കുകയും വേണം. എന്നാൽ പിഡിസിയിൽ പ്രദർശനത്തിന് എത്തുമ്പോൾ ആദ്യം അടയ്ക്കേണ്ട 5000 രൂപയ്ക്ക് പുറമേ മറ്റ് ചെലവുകളൊന്നും ഉണ്ടായിരിക്കില്ല.
∙ എന്താണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വാദം?
കുറഞ്ഞ ചെലവിൽ തിയറ്ററിൽ സിനിമ എത്തിക്കാൻ ലോകത്താദ്യമായി ഒരു സംഘടന തുടങ്ങിയ സംരംഭം ആണ് പിഡിസി അഥവാ പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കോണ്ടന്റ്. അതിന് പ്രൊഡ്യൂസർക്ക് 5000 രൂപയും നികുതിയും മാത്രമേ ചെലവ് വരൂ. അല്ലാത്ത പക്ഷം ഒരു തിയറ്ററിനുതന്നെ ചുരുങ്ങിയത് 12,000 രൂപ വച്ച്, കേരളം മുഴുവൻ ലക്ഷങ്ങൾ ഓരോ ആഴ്ചയും അടക്കണം. പകരം സ്വയം ഇതിന്റെ ചെലവ് വഹിക്കാമെന്നാണ് നിർമാതാക്കൾ പറയുന്നത്. അപ്പോൾ ഓരോ ആഴ്ചയും വരുന്ന ചെലവ് നിർമാതാക്കൾക്ക് ചുരുക്കാനാവും.
എന്നാൽ തിയറ്ററുകളിലെ പ്രൊജക്ടറുകൾ പലതും വാടകയ്ക്ക് എടുത്തതായതിനാൽ അവർക്ക് ഈ കോണ്ടന്റുകൾ പ്രദർശിപ്പിക്കാനുള്ള അനുമതി നൽകുന്നില്ല. മറ്റ് ചെലവുകളെല്ലാം നിർമാതാക്കൾ വഹിക്കാമെന്നു പറയുമ്പോഴും, പ്രൊജക്ടർ വാടകയിനത്തിൽ ഈ കാശ് നൽകണമെന്നതാണ് പ്രൊവൈഡർമാരുടെ ആവശ്യം. പുതിയ തിയറ്ററുകളെങ്കിലും പുതിയ പ്രൊജക്ടറുകൾ വാങ്ങി വയ്ക്കണമെന്നാണ് നിർമാതാക്കളുടെ ആവശ്യം. ഇതിനെതിരെ ക്യൂബും യുഎഫ്ഒയും സമരം നടത്തി വരികയായിരുന്നു. അതിനെ പ്രതിരോധിച്ചുകൊണ്ട് കഴിഞ്ഞ റിലീസുകളെല്ലാംതന്നെ ലാഭകരമായി നടത്താൻ പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കോണ്ടന്റിന് സാധിച്ചിരുന്നു. മഞ്ഞുമ്മൽ ബോയ്സ് അടക്കം വമ്പിച്ച കലക്‌ഷനാണ് നേടിക്കൊടുത്തത്. അതിനെതിരെയുള്ള പുതിയ പ്രതിരോധമാണ് പിവിആർ വഴി ഇപ്പോൾ നടക്കുന്നത്.
∙ മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത്...
വാണിജ്യപരമായി മെച്ചപ്പെട്ട അവസ്ഥയിലേക്ക് കഷ്ടപ്പെട്ട് എത്തുകയാണിന്ന് മലയാള സിനിമാ വ്യവസായം. സിനിമകളിൽ പ്രേക്ഷകർ ആവശ്യപ്പെടുന്ന ഗുണനിലവാരത്തിനൊപ്പം സാങ്കേതിക നിലവാരവും വാണിജ്യമൂല്യവും നൽകാൻ നിർബന്ധിതരാണ് ഇന്നത്തെ നിർമാതാക്കൾ. അത്തരം വിജയങ്ങളിലേക്ക് സാവകാശമെങ്കിലും എത്തിച്ചേരുകയാണ് മലയാള സിനിമ. കഴിഞ്ഞ മാസങ്ങളിലായി റിലീസിനെത്തിയ മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആടുജീവിതം, ഭ്രമയുഗം, ഓസ്‌ലർ തുടങ്ങിയ ചിത്രങ്ങൾ കോടികൾ വാരിക്കൂട്ടിയത് അതിന്റെ നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെയാണ്. അതേ പ്രതീക്ഷയിലാണ് ഏപ്രിൽ 11ന് ആവേശവും, വർഷങ്ങൾക്ക് ശേഷവും ജയ് ഗണേഷുമെല്ലാം തിയറ്ററിൽ എത്തിയതും. വരും മാസങ്ങളിൽ നടികർ, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ ബിഗ് ബജറ്റ് വാണിജ്യ സിനിമകളും റിലീസിന് ഒരുങ്ങുന്നുണ്ട്.
എന്നാൽ, പിവിആർ സ്ക്രീനുകൾ മുഴുവൻ പ്രദർശനത്തിൽനിന്ന് പിന്മാറുന്നതോടെ വലിയ നഷ്ടം കലക്‌ഷനെ ബാധിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഫോറം മാളിൽ ആരംഭിച്ച പിവിആർ ഐനോക്‌സിന്റെ 9 സ്‌ക്രീനുകളടക്കം 42 സ്‌ക്രീനുകളാണ് കേരളത്തിൽ ആകെയുള്ളത്. അതിൽ മിക്കതും പ്രീമിയം സ്‌ക്രീനുകളുമാണ്. ഒരു ഷോയ്ക്ക് ഒരു സ്‌ക്രീനിൽ ശരാശരി 210 സീറ്റുകളിൽനിന്ന് 45,000 രൂപ കണക്കാക്കിയാൽ, ഒരു ദിവസം 5 ഷോകളിൽനിന്ന് ആ സിനിമ ശരാശരി 2.25 ലക്ഷം കലക്ട് ചെയ്യും. അതായത്, ഏകദേശം 75 ലക്ഷത്തോളം ആദ്യ ദിന കലക്‌ഷനാണ് പിവിആർ റിലീസ് ഉപേക്ഷിച്ചതോടെ നഷ്ടമാവുക. ഈ കണക്ക്, ഇരുവിഭാഗവും തമ്മിലുള്ള ‘പിണക്കം’ നീളുവോളം തുടരുകയും ചെയ്യും. മറ്റ് തിയറ്ററുകൾക്ക് ഇത് ലാഭം സൃഷ്ടിക്കുമെങ്കിലും നിർമാതാക്കളെ സംബന്ധിച്ചിടത്തോളം ഇതൊരു വെല്ലുവിളിയാണ്.
കേരളത്തിലെ റിലീസിന് പുറമേ, മറ്റ് സംസ്ഥാനങ്ങളിലെ റിലീസുകളും, ഡബ് വേർഷനുകളും പ്രദർശിപ്പിക്കില്ലെന്ന തീരുമാനം കൂടിയാകുന്നതോടെ പ്രശ്നം കൂടുതൽ രൂക്ഷമാകും. ഇന്ത്യൻ സിനിമാ ലോകം കാത്തിരിക്കുന്ന സംഭാവനകളാണ് മലയാള സിനിമ നൽകുന്നതെങ്കിലും അത് മറ്റ് സംസ്ഥാനങ്ങളിൽ സ്‌ക്രീനിലെത്തിക്കുന്നത് മുഖ്യമായും പിവിആർ പോലെയുള്ള തിയറ്റർ ശൃംഖലകളാണ്. മഞ്ഞുമ്മൽ ബോയ്സും പ്രേമലുവുമെല്ലാം ഇതര സംസ്ഥാനങ്ങളിൽ ഹിറ്റടിച്ചതിനു പിന്നിലെ പിവിആറിന്റെ പങ്ക് വിസ്മരിക്കാനും ആകില്ല.
പിവിആറിന്റെ മുഴുവൻ പ്രദർശനങ്ങളും ഏറ്റെടുത്തിരിക്കുന്നത് യുഎഫ്ഒ, ക്യൂബ് എന്നീ ഡിസ്ട്രിബ്യൂട്ടർമാർ ആണെന്നതാണ് നിലവിലെ പ്രതിസന്ധി എന്നിരിക്കെ, ഇവരുടെ നിയന്ത്രണത്തിലുള്ള മറ്റ് തിയറ്ററുകളും, തിയറ്റർ ശൃംഖലകളും ഭാവിയിൽ എന്തു തീരുമാനമെടുക്കും എന്ന് പ്രവചിക്കാനാവില്ല. ഇത്തരം പുതിയ പ്രശ്നങ്ങൾ വന്നുമറിയുമ്പോഴും ഹിറ്റിനൊപ്പം കോടികൾ വാരിക്കൂട്ടുന്നതിൽ മലയാള സിനിമ അമാന്തിച്ചു നിൽക്കുന്നില്ല. വിഷു–പെരുന്നാൾ റിലീസുകൾ നടന്ന ഏപ്രിൽ 11നു മാത്രം മലയാള സിനിമ കലക്ട് ചെയ്തത് ഒൻപതു കോടിയാണെന്നാണ് ഏറ്റവും പുതിയ കണക്ക്. അവധിക്കാലവും ആഘോഷങ്ങളും കൂടിയാകുന്നതോടെ ആ കോടിപ്പെരുക്കം ഇനിയുമേറും. അപ്പോഴും അതിന്മേൽ കരിനിഴലായി വിവാദങ്ങളും പിണക്കങ്ങളും തുടരുമോയെന്നത് കാത്തിരുന്നുതന്നെ കാണണം. (ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെത്തുടർന്ന്, മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തിൽ നിന്ന് ഏപ്രിൽ 13നു രാത്രിയോടെ പിവിആർ പിൻമാറി– Updated at 10.00 PM April 13)