ജീവൻ പിടിച്ചു നിർത്തിയത് മനുഷ്യമാംസം; തകർന്ന റേഡിയോ പറഞ്ഞു,‘ഇനിയൊരു മടക്കമില്ല’; മരണത്തോട് പൊരുതി 72 ദിവസം!
അതിജീവന കഥകൾ (സർവൈവൽ സ്റ്റോറീസ്) എക്കാലത്തെയും ജനപ്രിയകലാസൃഷ്ടികളാണ്. വിവിധ രാജ്യങ്ങളിലെ അതിമനോഹരമായ ഇതിഹാസ കഥകൾ മുതൽ പുതിയകാല ചലച്ചിത്രങ്ങളിൽ വരെ കാണാം ഉദ്വേഗജനകമായ അത്തരം അധ്യായങ്ങൾ. അകപ്പെട്ടുപോയ പ്രതിസന്ധിയുടെ ആഴത്തിൽനിന്ന്, ചിലപ്പോഴെങ്കിലും കൊടുമുടിയിൽനിന്ന്, അസാമാന്യമായ പോരാട്ടവീര്യവും ആത്മധൈര്യവും കൊണ്ട് മനുഷ്യൻ തിരിച്ചുവന്ന കഥകൾക്കു മുൻപിൽ പലപ്പോഴും ഭാവന തോറ്റുപോകും. മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം എന്നീ സിനിമകളിലൂടെ രണ്ടുതരം സർവൈവൽ സിനിമകൾ കണ്ട മലയാളികൾക്ക് തീർച്ചയായും ആസ്വദിക്കാവുന്ന സിനിമയാണ് സൊസൈറ്റി ഓഫ് ദ് സ്നോ. ആടുജീവിതം ഒരു പൊള്ളുന്ന തിരിച്ചുവരവിന്റെ കഥയാണെങ്കിൽ സൊസൈറ്റി ഓഫ് ദ് സ്നോ ശവത്തണുപ്പിൽ നിന്ന് ജീവിതത്തിലേക്കു തിരിച്ചുവരുന്ന കൂട്ടുകാരുടെ കഥയാണ്. ആടുജീവിതത്തിൽ മൂന്നുപേരുടെ സ്വയം ജീവൻരക്ഷാ ദൗത്യമാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘മഞ്ഞുമ്മലി’ലെപ്പോലെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് സൊസൈറ്റി ഓഫ് ദ് സ്നോയും. എന്നാൽ, രക്ഷിക്കാനുള്ളത് ഒരാളെയല്ല. അവരെയെല്ലാം പൊതിഞ്ഞുകൊണ്ടിരിക്കുന്ന ഐസ് പാളികൾക്കു പിടികൊടുക്കാതിരിക്കുകയും തിരിച്ചുവരവിനുള്ള ജാലം തുറക്കുകയും വേണം അവർക്ക്. ∙ മഞ്ഞുമലകളിലെ പുതുമുഖ ഹിറ്റ് 1972ൽ ഉണ്ടായ വിമാനാപകടത്തെക്കുറിച്ച് 2009ൽ മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തുമായ പാബ്ലോ വിയേഴ്സി എഴുതിയ ‘ലാ സൊസൈഡാഡ് ഡെ ലാ നീവ്’ എന്ന സ്പാനിഷ് പുസ്തകമാണ് അതേ പേരിൽ, അതേ ഭാഷയിൽ സിനിമയായത്. സിനിമയുടെ ഇംഗ്ലിഷ് പതിപ്പാണ് സൊസൈറ്റി ഓഫ് ദ് സ്നോ. മലയാളത്തിൽ ഇറങ്ങുമായിരുന്നെങ്കിൽ മഞ്ഞുസമൂഹം എന്നോ മറ്റോ വിളിക്കാം. ജെ.എ.ബയോണ സംവിധാനം ചെയ്ത ചിത്രം 2023 സെപ്റ്റംബർ 9ന് വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ അവസാനചിത്രമായി, പ്രദർശനചിത്രമായാണ് റിലീസ് ചെയ്തത്. സെപ്റ്റംബർ 13ന് യുറഗ്വായിൽ ആദ്യമായി തിയറ്റർ റിലീസ്. 15ന് സ്പെയിനിലും റിലീസ് ചെയ്തു. ഡിസംബർ 22ന് അമേരിക്കയിൽ എത്തിയപ്പോഴേക്കും സിനിമ വൻ ചർച്ചയായിരുന്നു.

അതിജീവന കഥകൾ (സർവൈവൽ സ്റ്റോറീസ്) എക്കാലത്തെയും ജനപ്രിയകലാസൃഷ്ടികളാണ്. വിവിധ രാജ്യങ്ങളിലെ അതിമനോഹരമായ ഇതിഹാസ കഥകൾ മുതൽ പുതിയകാല ചലച്ചിത്രങ്ങളിൽ വരെ കാണാം ഉദ്വേഗജനകമായ അത്തരം അധ്യായങ്ങൾ. അകപ്പെട്ടുപോയ പ്രതിസന്ധിയുടെ ആഴത്തിൽനിന്ന്, ചിലപ്പോഴെങ്കിലും കൊടുമുടിയിൽനിന്ന്, അസാമാന്യമായ പോരാട്ടവീര്യവും ആത്മധൈര്യവും കൊണ്ട് മനുഷ്യൻ തിരിച്ചുവന്ന കഥകൾക്കു മുൻപിൽ പലപ്പോഴും ഭാവന തോറ്റുപോകും. മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം എന്നീ സിനിമകളിലൂടെ രണ്ടുതരം സർവൈവൽ സിനിമകൾ കണ്ട മലയാളികൾക്ക് തീർച്ചയായും ആസ്വദിക്കാവുന്ന സിനിമയാണ് സൊസൈറ്റി ഓഫ് ദ് സ്നോ.
ആടുജീവിതം ഒരു പൊള്ളുന്ന തിരിച്ചുവരവിന്റെ കഥയാണെങ്കിൽ സൊസൈറ്റി ഓഫ് ദ് സ്നോ ശവത്തണുപ്പിൽ നിന്ന് ജീവിതത്തിലേക്കു തിരിച്ചുവരുന്ന കൂട്ടുകാരുടെ കഥയാണ്. ആടുജീവിതത്തിൽ മൂന്നുപേരുടെ സ്വയം ജീവൻരക്ഷാ ദൗത്യമാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘മഞ്ഞുമ്മലി’ലെപ്പോലെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് സൊസൈറ്റി ഓഫ് ദ് സ്നോയും. എന്നാൽ, രക്ഷിക്കാനുള്ളത് ഒരാളെയല്ല. അവരെയെല്ലാം പൊതിഞ്ഞുകൊണ്ടിരിക്കുന്ന ഐസ് പാളികൾക്കു പിടികൊടുക്കാതിരിക്കുകയും തിരിച്ചുവരവിനുള്ള ജാലം തുറക്കുകയും വേണം അവർക്ക്.
∙ മഞ്ഞുമലകളിലെ പുതുമുഖ ഹിറ്റ്
1972ൽ ഉണ്ടായ വിമാനാപകടത്തെക്കുറിച്ച് 2009ൽ മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തുമായ പാബ്ലോ വിയേഴ്സി എഴുതിയ ‘ലാ സൊസൈഡാഡ് ഡെ ലാ നീവ്’ എന്ന സ്പാനിഷ് പുസ്തകമാണ് അതേ പേരിൽ, അതേ ഭാഷയിൽ സിനിമയായത്. സിനിമയുടെ ഇംഗ്ലിഷ് പതിപ്പാണ് സൊസൈറ്റി ഓഫ് ദ് സ്നോ. മലയാളത്തിൽ ഇറങ്ങുമായിരുന്നെങ്കിൽ മഞ്ഞുസമൂഹം എന്നോ മറ്റോ വിളിക്കാം. ജെ.എ.ബയോണ സംവിധാനം ചെയ്ത ചിത്രം 2023 സെപ്റ്റംബർ 9ന് വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ അവസാനചിത്രമായി, പ്രദർശനചിത്രമായാണ് റിലീസ് ചെയ്തത്. സെപ്റ്റംബർ 13ന് യുറഗ്വായിൽ ആദ്യമായി തിയറ്റർ റിലീസ്. 15ന് സ്പെയിനിലും റിലീസ് ചെയ്തു. ഡിസംബർ 22ന് അമേരിക്കയിൽ എത്തിയപ്പോഴേക്കും സിനിമ വൻ ചർച്ചയായിരുന്നു.
2024 ജനുവരി 4ന് നെറ്റ്‌ഫ്ലിക്സിൽ സിനിമ വന്നതോടെ അതു ലോകത്തിന്റെ സിനിമയായി മാറി. 144 മിനിറ്റാണ് ദൈർഘ്യം. പത്തിലധികം പ്രധാന അവാർഡുകളും ഓസ്കർ നോമിനേഷനും ചിത്രം നേടി. യുറഗ്വായ്, അർജന്റീന എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അഭിനേതാക്കൾ; ഏതാണ്ടെല്ലാവരും പുതുമുഖങ്ങൾ. 65 ദശലക്ഷം യുഎസ് ഡോളറാണ് നിർമാണച്ചെലവ്. ‘ആടുജീവിതത്തി’ന്റെ പിറവി 15 വർഷം നീണ്ട പ്രവർത്തനങ്ങൾക്ക് ഒടുവിലാണെങ്കിൽ സൊസൈറ്റി ഓഫ് ദ് സ്നോയുടെ ഗവേഷണവും മുതൽ പോസ്റ്റ് പ്രൊഡക്‌ഷൻ വരെ പൂർത്തിയാക്കാൻ വേണ്ടിവന്നത് 12 വർഷമാണ്.
2004ലെ സുനാമി ആസ്പദമാക്കിയുള്ള മറ്റൊരു സർവൈവൽ സിനിമയ്ക്കായുള്ള പഠനത്തിനിടെയാണ് പാബ്ലോ വിയേഴ്സിയുടെ പുസ്തകം യാദൃച്ഛികമായി ബയോണയുടെ കയ്യിലെത്തുന്നത്. പുസ്തകത്തിന്റെ പകർപ്പവകാശം വാങ്ങിയ ശേഷമാണ് ബയോണ സുനാമി സിനിമയുമായി മുന്നോട്ടുപോയത്. ദി ഇംപോസിബിൾ എന്നായിരുന്നു ആ സിനിമയുടെ പേര്. ആ ചിത്രം റിലീസ് ചെയ്തതിനു പിന്നാലെ ‘സൊസൈറ്റി’യുടെ പണി തുടങ്ങി. യഥാർഥ വിമാനാപകടത്തോട് സാധ്യമായത്രയും അടുത്തുനിൽക്കുന്ന സിനിമയൊരുക്കാൻ അപകടത്തിന്റെയും അതിനെ അതിജീവിച്ചവരുടെയും പരമാവധി വിശദാംശങ്ങൾ ശേഖരിക്കുകയായിരുന്നു ആദ്യപടി.
അപകടത്തെ അതിജീവിച്ചവരുമായുള്ള അഭിമുഖം റെക്കോർഡ് ചെയ്യലായിരുന്നു അതിൽ പ്രധാനം. അപകടത്തെക്കുറിച്ച് വീണ്ടുമോർത്ത് അവരിൽ പലരും വികാരാധീനരായി. പലരും ഓർമകളുടെ ഹിമപാതത്തിൽ മരവിച്ചിരുന്നു. റെക്കോർഡിങ്ങുകളുടെ ആകെ ദൈർഘ്യം 100 മണിക്കൂർ ആയിരുന്നു എന്നതു മാത്രം മതി സിനിമയ്ക്കു പിന്നിലെ തയാറെടുപ്പ് എത്രയെന്നു മനസ്സിലാക്കാൻ.
∙ തിരിച്ചുവരവിന്റെ പൊള്ളലും തണുപ്പും
മരുഭൂമിയുടെ കൊടുംചൂടിൽ, പൊള്ളുന്ന മണലിൽ നജീബും ഹക്കീമും ജീവിതത്തിലേക്കു തിരിച്ചുവരുന്നതിന്റെ കഥയാണ് ആടുജീവിതത്തിലെങ്കിൽ മഞ്ഞുമൂടിക്കിടക്കുന്ന ആൻഡീസ് പർവതനിരകളിലെ മൈനസ് തണുപ്പിൽ ജീവൻ പിടിച്ചുനിർത്താൻ 16 പേർ നടത്തുന്ന സമാനതകളില്ലാത്ത പരിശ്രമമാണ് സൊസൈറ്റി ഓഫ് ദ് സ്നോ. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അധികരിച്ചാണ് അതേ പേരിൽ സിനിമ വന്നതെങ്കിൽ സൊസൈറ്റി ഓഫ് ദ് സ്നോയ്ക്ക് കാരണമായതാകട്ടെ, നോൺ ഫിക്‌ഷൻ പുസ്തകവും. 1972 ഒക്ടോബർ 13ന് യുറഗ്വായ് റഗ്ബി ടീം ഉൾപ്പെടെയുള്ളവരുമായി ചിലെയിലേക്കു പോയ യുറഗ്വായ് വ്യോമസേനാ വിമാനം തകർന്നു വീണ ദുരന്തമാണ് ചിത്രം പറയുന്നത്. ഔദ്യോഗിക രേഖകളിൽ ‘കാണാതായ’ വിമാനം, അപകടത്തിൽപ്പെട്ട ഏതാനും പേർ തിരിച്ചെത്തിയപ്പോൾ മാത്രമാണ് ‘തകർന്ന വിമാനം’ ആകുന്നത്; അതും 72 ദിവസത്തിനു ശേഷം!
ആടുജീവിതത്തിൽ ജീവൻ ഉരുക്കിക്കളയുന്ന ചൂടെങ്കിൽ സൊസൈറ്റിയിൽ ജീവനുറഞ്ഞുപോകുന്ന തണുപ്പ്. ആടുജീവിതത്തിൽ ആടുകളും ഒട്ടകങ്ങളുമെങ്കിലും കാഴ്ചയിലുണ്ട്. മഞ്ഞുപാളികളിൽ ജീവന്റെ ലക്ഷണങ്ങളൊന്നുമില്ല. മൂളുന്ന മഞ്ഞുകാറ്റു മാത്രം. മരുഭൂമിയിൽ വെള്ളം കിട്ടാതെ തൊണ്ട വരണ്ടുണങ്ങുമെങ്കിൽ ‘മഞ്ഞുമരുഭൂമി’യിൽ തൊണ്ട നനയ്ക്കാൻ, ഐസ് ഉരുകി ഇറ്റിറ്റു വീഴുന്ന വെള്ളം ശേഖരിക്കണം. അതും പകലിൽ മാത്രം. നജീബിന്റെ കാലുകൾ മരുഭൂമിയുടെ തീച്ചൂടിൽ വിണ്ടു കീറുന്നതു കാണാം ആടുജീവിതത്തിൽ. സൊസൈറ്റി ഓഫ് ദ് സ്നോയിൽ, മഞ്ഞിൽ പുതഞ്ഞ മലനിര പിന്നിടുന്നവരുടെ കാലുകൾ മരവിച്ചുപോകുന്നു.
രണ്ടിടത്തും പക്ഷേ പൊതുവായി ചിലതുണ്ട്. എല്ലാം അവസാനിച്ചു എന്നു കരുതുന്നിടത്തുനിന്ന് ഇനിയും മുന്നോട്ടൊരു ലോകമുണ്ട് എന്നു കരുതുകയും അതിനായി പുറപ്പെടുകയും ചെയ്യുന്നവരുടെ കഥകളാണ് രണ്ടും. ഏതു നരകത്തിലായാലും പരിശ്രമിക്കുന്നവർക്കു മുൻപിൽ ഒരു വാതിൽ തുറക്കപ്പെടുമെന്ന ദിവ്യമായ സത്യം. അപരനെ സഹായിക്കുന്നതിലെ ആത്മസുഖം ആസ്വദിക്കുന്ന ഏതോ ഒരാൾ ലോകത്തിന്റെ ഏതു വിദൂരമായ കോണിലും കാത്തിരിപ്പുണ്ടെന്ന ആശ്വസം.
∙ ചെമ്പുപർവതത്തിന്റെ മരണ മടക്കുകൾ
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ പർവതനിരകളിലൊന്നാണ് ആൻഡീസ്. വടക്കേ അമേരിക്കയുടെ പടിഞ്ഞാറു ഭാഗത്തുകൂടി നീണ്ടു കിടക്കുന്നു. വടക്ക് വെനസ്വേല മുതൽ കൊളംബിയ, ഇക്വഡോർ, പെറു, ബൊളീവിയ, അർജന്റീന, ചിലെ വരെ കടന്നുപോകുന്നു അത്. മലനിരകളെന്ന് ഒറ്റവാക്കിൽ പറയാമെങ്കിലും ഇത്രയും വൈവിധ്യമാർന്ന ഭൂപ്രകൃതി മറ്റൊരു മലനിരയ്ക്ക് ഉണ്ടോയെന്നു സംശയമാണ്. ഹിമപാളികൾ, അഗ്നിപർവതങ്ങൾ, പുൽമേടുകൾ, മരുഭൂമി, തടാകങ്ങൾ, വനം എന്നിങ്ങനെ ഏതാണ്ടെല്ലാ തരം ഭൂവിഭാഗങ്ങളും ആൻഡീസിന്റെ ഭാഗമാണ്. മഞ്ഞുമൂടിക്കിടക്കുന്ന ഹിമപാളികളിലേക്ക് കരമാർഗം എത്തിച്ചേരുക എളുപ്പമല്ല. അവിടെ വിമാനം തകർന്നുവീഴുന്നതും അപകടത്തിൽപ്പെട്ടവരുടെ അതിജീവനവുമാണ് സൊസൈറ്റി ഓഫ് ദ് സ്നോ എന്ന് ചുരുക്കിപ്പറയാം.
അതിജീവനം ഏറെക്കുറേ അസാധ്യമായ സാഹചര്യങ്ങളിൽ മരണം കാത്തുകിടക്കേണ്ടിയിരുന്ന ഏതാനും യുവാക്കൾ, ഒന്നിനു പുറകെ ഒന്നായി പരാജയപ്പെടുന്ന സ്വയംരക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഏറ്റവുമൊടുവിൽ അവർക്കു പുറത്തേക്കുള്ള വഴി തെളിയുകയും ചെയ്യുന്നു. യുറഗ്വായിലെ ഓൾഡ് ക്രിസ്റ്റ്യൻ ക്ലബ് എന്ന റഗ്ബി ടീമിന്റെ വാശിയേറിയ മത്സരത്തിന്റെ ദൃശ്യങ്ങളോടെയാണ് സിനിമയുടെ തുടക്കം. ടീമിലെ ചോര തിളയ്ക്കുന്ന അംഗങ്ങളിലൊരാളായ റോബർട്ടോ (നടൻ മറ്റിയാസ് റിക്കോൾട്ട്) ബോളുമായി മുന്നേറുന്ന രംഗം കണ്ടാലറിയാം ടീമിന്റെ പോരാട്ടവീര്യം. പന്ത് പാസ് നൽകാമായിരുന്നിട്ടും അതു ചെയ്യാതെ മുന്നേറുന്ന റോബർട്ടോ എതിർ ടീമിലെ കളിക്കാരന്റെ ടാക്ലിങ്ങിൽ വീഴുന്നതോടെ മുന്നേറ്റം അവസാനിക്കുന്നു. കുതിച്ചുപായുമ്പോൾ അപ്രതീക്ഷിതമായുണ്ടായ വീഴ്ച. നീട്ടിപ്പറഞ്ഞാൽ, അതുതന്നെയാണ് സിനിമയുടെ പ്രമേയവും.
∙ പ്രതീക്ഷയുടെ ആകാശം, ദുരന്തത്തിന്റെ ശൈത്യം
ഓൾഡ് ക്രിസ്റ്റ്യൻ ക്ലബ്ബിന്റെ 19 കളിക്കാരും 5 ക്രൂ അംഗങ്ങളുമുൾപ്പെടെ 40 പേരുമായി എയർഫോഴ്‌സ് ഫ്ലൈറ്റ് 571 യുറഗ്വായിൽ നിന്നു പറന്നുയർന്നു. ഫോട്ടോ പകർത്തിയും സൗഹൃദം പുതുക്കിയും യാത്രയുടെ എല്ലാ ആഹ്ലാദത്തിന്റെയും ആകാശത്താണ് വിമാനം. പൊടുന്നനെയാണ് കാലാവസ്ഥ മാറിയത്. മഞ്ഞുകാറ്റും മഞ്ഞും ചേർന്നുണ്ടായ അപ്രതീക്ഷിത സാഹചര്യത്തിൽ വിമാനത്തിന്റെ യാത്രയിൽ മാറ്റം വരുത്തേണ്ടി വന്നു. ഉയർന്ന കൊടുമുടികൾക്കു മുകളിലൂടെയുള്ള യാത്ര ഒഴിവാക്കി മലകൾക്കിടയിലൂടെയുള്ള വലിയ വിടവിലൂടെ വിമാനം മുന്നോട്ടുപോയി. കണക്കുകൂട്ടൽ പിഴച്ചു.
നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന്റെ മുൻഭാഗം ആൻഡീസിന്റെ മഞ്ഞുകൊടുമുടികളിലൊന്നിൽ ഇടിച്ചു. മൂക്കുകുത്തി, മഞ്ഞുമലയിൽ വീണ്, പകുതിയിൽ രണ്ടായി മുറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ 12 പേർ തൽക്ഷണം മരിച്ചതായി കണ്ടെത്തിയത് പിന്നീടാണ്. മഞ്ഞുപ്രതലത്തിലൂടെ അതിവേഗം കുതിച്ചുനീങ്ങിയ വിമാനത്തിന്റെ വാലറ്റം ഇടയ്ക്കു നഷ്ടമായിരുന്നു. മുൻഭാഗം പിന്നെയും കുതിച്ചുപാഞ്ഞും കുലുങ്ങിയും തട്ടിത്തടഞ്ഞും മഞ്ഞുഭൂമിയിൽ ഒരിടത്തു തങ്ങിനിന്നു. 1972 ഒക്ടോബർ 13. അതെ. സൊസൈറ്റി ഓഫ് ദ് സ്നോയുടെ ഒന്നാം ദിനം.
നിലവിളിയും ബഹളവും തെല്ലടങ്ങി. ജീവൻ ബാക്കിയായവർ ഓരോരുത്തരായി സംസാരിച്ചു തുടങ്ങി, പുറത്തേക്കുവന്നുതുടങ്ങി. വൈകാതെ പൈലറ്റ് മരണത്തിന് കീഴടങ്ങി. വിമാനത്തിന്റെ മുൻഭാഗത്തെ റേഡിയോയിൽനിന്ന് പുറംലോകവുമായി ബന്ധപ്പെടാൻ കൂട്ടത്തിൽ ശ്രമിച്ചപ്പോഴാണ് അതിനുള്ള വൈദ്യുതിയില്ലെന്നും എങ്ങോ വീണുപോയ വാലറ്റത്താണ് ബാറ്ററിയെന്നും മനസ്സിലാകുന്നത്. പുറംലോകവുമായുള്ള ബന്ധമെല്ലാം മുറിഞ്ഞുപോയിരിക്കുന്നു എന്ന യാഥാർഥ്യം ഞെട്ടലോടെ അവർ മനസ്സിലാക്കുകയാണ്. വിറയ്ക്കുന്ന ശബ്ദത്താൽ പരസ്പരം ധൈര്യം നൽകുകയാണ്.
∙ മരണം വിരിച്ചിട്ട വെള്ളപ്പുതപ്പ്
റഡാറിൽനിന്ന് അപ്രത്യക്ഷമായ വിമാനം കണ്ടുപിടിക്കാൻ യുറഗ്വായും അയൽരാജ്യങ്ങളും ശ്രമങ്ങളാരംഭിച്ചിരുന്നു. ആൻഡീസിന്റെ കൊടുമുടികൾക്കു മീതെ പറന്ന വിമാനങ്ങൾക്കു പക്ഷേ, അങ്ങുതാഴെ, താഴ്‌വരയിൽ മഞ്ഞുമൂടിക്കഴിഞ്ഞിരുന്ന വിമാനഭാഗം കാണാൻ കഴിയുമായിരുന്നില്ല. മുകളിൽനിന്നുള്ള നോട്ടത്തിൽ പെടാത്ത കോണിലായിരുന്നു വിമാനത്തിന്റെ ഭാഗം. മരണം വിരിച്ചിട്ട പുതപ്പുപോലെ എങ്ങും മരവിച്ച വെള്ളനിറം മാത്രമായിരുന്നതാണ് മറ്റൊരു വെല്ലുവിളി. അടുത്ത തിരച്ചിൽവിമാനം വരുമ്പോൾ റഗ്ബി ടീമിലെ ചിലർ പുറത്തുവന്ന് കൈവീശി വിളിക്കുന്നുണ്ടെങ്കിലും കാഴ്ച പിടിച്ചുപറ്റുന്നതിൽ അവർ പരാജയപ്പെട്ടു. ഒടുവിൽ വിമാനങ്ങളുടെ ഇരമ്പൽ അവസാനിച്ചു. ഇരുട്ടുവീഴുകയാണ്.
ജീവനോടെ ബാക്കിയായവർ വിമാനത്തിന്റെ തകർന്ന ഭാഗങ്ങൾ തുണികൊണ്ടും മറ്റും അടയ്ക്കാൻ ശ്രമിച്ചു. വിമാനം കാണാതായെന്ന വാർത്ത ലോകത്താകെ പരന്നെങ്കിലും എവിടെയെന്നോ എന്തെന്നോ വിവരമില്ല. യുറഗ്വായ് സർക്കാരിന്റെ തണുപ്പൻ പ്രതികരണത്തെപ്പറ്റിയും വിമർശനമുർന്നു. അതേ സമയം, ജീവൻ പിടിച്ചുനിർത്താനുള്ള വഴികൾ തേടുകയായിരുന്നു അപകടത്തിൽ പെട്ടവർ. തങ്ങളെത്തേടി രക്ഷാപ്രവർത്തകർ എത്തുകതന്നെ ചെയ്യും എന്നു കരുതി അവർ കാത്തിരുന്നു. തണുപ്പിൽ ദേഹമാകെ മരവിച്ചും ചുണ്ടുകൾ വിണ്ടും മൂക്ക് ചുവന്നടഞ്ഞും അരികിലെവിടെയോ മരണം കാത്തിരിപ്പുണ്ടെന്ന തോന്നൽ അവരെ ഭയപ്പെടുത്തി. വിശന്നു തളർന്ന അവർക്ക് കഴിക്കാൻ ഒന്നുമുണ്ടായിരുന്നില്ല.
ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള സാഹചര്യങ്ങളൊന്നുമില്ലെന്ന ചർച്ചകൾക്കിടയിലും പ്രതീക്ഷയുടെ ചെറുചൂട് വിടാതെ ഒന്നിച്ചു നിൽക്കാൻ തീരുമാനിക്കുകയാണ് അതിജീവിച്ചവരിൽ ചിലർ. വിമാനത്തിന്റെ വാലറ്റം കണ്ടെത്തിയാൽ അതിലെ ബാറ്ററി ഘടിപ്പിച്ച് കമ്മ്യൂണിക്കേഷൻ റേഡിയോ പ്രവർത്തിപ്പിക്കാമെന്ന ആശയത്തിലെത്തി അവർ. അകലെയെവിടെയോ കിടക്കുന്ന വാലറ്റം കണ്ടുപിടിക്കുക എളുപ്പമല്ലാതിരുന്നിട്ടും അതിന് ഇറങ്ങിപ്പുറപ്പെടുകയാണ് കൂട്ടത്തിലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ നൂമ ടർക്കാറ്റി (എൻസോ വോഗ്രിനിച്). അൽപമകലെ എത്തിപ്പോഴേക്കും മഞ്ഞിന്റെ വെളുത്ത വിശാലതയിൽ വിമാനം കാഴ്ചയിൽ നിന്നു മറഞ്ഞു. അപകടം മണത്ത് നൂമ വിമാനത്തിന്റെ തലയറ്റത്തേക്കു തന്ന മടങ്ങി.
∙ ജീവൻ നിലനിർത്താൻ മനുഷ്യ മാംസവും
ദിവസങ്ങൾ കടന്നുപോവുകയാണ്. കാറ്റിന്റെ മൂളലിനു മീതെ ഒരു നിരീക്ഷണവിമാനത്തിന്റെ ഇരമ്പലിനായി അവർ കാതോർത്തു. എപ്പോഴെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്ന രക്ഷാപ്രവർത്തകർക്കായി, ജീവനോടെ ബാക്കിയാവുകയാണ് ഇപ്പോൾ പ്രധാനമെന്ന് തീരുമാനിച്ച് അവർ കാത്തിരുന്നു. കഴിക്കാനൊന്നുമില്ല. വിശപ്പിന്റെ കാഠിന്യം മറികടക്കാൻ അവരിൽ ചിലർ സീറ്റ് കവറിന്റെ ഭാഗങ്ങളും സ്വന്തം മുറിവിൽനിന്നടർന്ന തൊലിയും തിന്നു നോക്കി. അതുകൊണ്ട് ഒന്നുമാകുമായിരുന്നില്ല. മരിച്ചവരുടെ ശരീരങ്ങൾ വിമാനത്തിൽനിന്നു പുറത്തേക്കു മാറ്റിയിരുന്നു. കൊടുംതണുപ്പിൽ അവ ഒരു കേടുപാടും കൂടാതെ നിരന്നുകിടന്നു. വിശപ്പു മറികടക്കാൻ മരിച്ചവരുടെ ശരീരഭാഗങ്ങൾ കഴിച്ചാലോ എന്ന ചർച്ച വന്നു.
ധാർമികവും വിശ്വാസപരവുമായ വാദപ്രതിവാദങ്ങളുണ്ടായി. മരിച്ചവരുടെ അനുവാദമില്ലാത്തിനാൽ അതിനു നിയമപ്രശ്നമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടി മറ്റുചിലർ. എന്നാൽ, ജീവിച്ചിരിക്കുക എന്നതിൽ കവിഞ്ഞൊരു നിയമവും അപ്പോൾ പ്രസക്തമല്ലെന്ന മറുപടിക്കു മുൻപിൽ ഏറെപ്പേരും തല കുലുക്കി. മനുഷ്യമാംസം ആരുടേതെന്ന് തിരിച്ചറിയാതിരിക്കാൻ, ഏറ്റവും കുറച്ചുമാത്രം കഴിക്കാൻ അവർ ശ്രദ്ധിച്ചു. മരിച്ചാൽ, തങ്ങളുടെ മാംസം ഭക്ഷണമാക്കാൻ സുഹൃത്തുക്കൾ തമ്മിൽ അനുവാദം നൽകുന്ന അതിവൈകാരിക രംഗങ്ങളുണ്ട് സിനിമയിൽ.
ദീർഘനാൾ ഒരു ദുർഘടസന്ധിയിൽ പെട്ടുപോകുന്ന ഏതു ജീവിയും അതിൽ നിന്നു പുറത്തു കടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. അതുതന്നെ സംഭവിച്ചു. തകർന്ന വിമാനഭാഗങ്ങളും ബാറ്ററിയുമെല്ലാം തട്ടിക്കൂട്ടി ഒരു റേഡിയോ പ്രവർത്തിപ്പിക്കാൻ അവർക്കുകഴിഞ്ഞു. അതു പക്ഷേ നിരാശയാണുണ്ടാക്കിയത്. കാണാതായ വിമാനത്തിന്റെ സൂചനകളൊന്നുമില്ലെന്നും തിരച്ചിൽ നിർത്തുകയാണെന്നുമുള്ള റേഡിയോ വാർത്ത കേട്ടതോടെ നിരാശയും നിലവിളിയുമായി. എന്നാലും വിട്ടുകൊടുക്കാൻ അവർ ഒരുക്കമായിരുന്നില്ല.അതിനിടെയുണ്ടായ മഞ്ഞുമലയിടിച്ചിലിലും കനത്ത മഞ്ഞുവീഴ്ചയിലും സ്ഥിതി കൂടുതൽ വഷളായി. അവർ തങ്ങിയിരുന്ന വിമാനത്തിന്റെ മുൻഭാഗം ഒരു ഘട്ടത്തിൽ, ഐസിൽ പുതഞ്ഞുപോയി. ഇതിനിടെ ബാക്കിയായവർ ഓരോരുത്തരായി മരിച്ചു കൊണ്ടിരുന്നു.
∙ സൊസൈറ്റി 40ൽനിന്ന് 17 പേരിലേക്ക്
തിരച്ചിൽ പുനരാരംഭിച്ച്, ആരെങ്കിലും വരുമെന്ന പ്രതീക്ഷ കൈവിടാതെ കാത്തു ചിലർ. ബാക്കിയായ സുഹൃത്തുക്കളാകട്ടെ, സാധ്യമായത്ര അകലെപ്പോയി പുറത്തേക്കു വഴി കണ്ടെത്താനാകുമോ എന്ന് ശ്രമിക്കാൻ തീരുമാനിച്ചു. 36–ാം ദിവസം അവർ രക്ഷാസ്ഥാനം തേടി പുറപ്പെടുകയാണ്. കിഴക്കുഭാഗം ലക്ഷ്യമാക്കി നീങ്ങിയാൽ മലനിരകൾക്കപ്പുറത്ത് ചിലെയിൽ എത്തിച്ചേരാമെന്നായിരുന്നു കണക്കുകൂട്ടൽ. രക്ഷ തേടിപ്പോയവരിൽ ബാക്കിയായ 3 പേർ മുന്നോട്ടുപോവുകയാണ്. വിമാനത്തിന്റെ വാലറ്റം കണ്ടെത്തിയ അവർ ഉപയോഗയോഗ്യമായ എന്തൊക്കെയോ സാധനങ്ങളുമായി വിമാനത്തിൽ തിരിച്ചെത്തുന്നു. ബാറ്ററി ഘടിപ്പിച്ച്, വിമാനത്തിലെ വയർലെസ് വഴി പുറംലോകവുമായി ബന്ധപ്പെടാനാകുമോ എന്ന ശ്രമവും നടക്കുന്നുണ്ട്.
നവംബർ 29ന് വിമാനത്തിൽ ബാക്കിയുള്ളവരുടെ എണ്ണം 17 മാത്രമായി. ബാക്കിയായവരുടെയും വിമാനാവശിഷ്ടങ്ങളുടെയും ചിത്രങ്ങൾ തന്റെ ക്യാമറയിൽ പകർത്തിവയ്ക്കുന്നുണ്ട് കൂട്ടത്തിലൊരാളായ ടിൻടിൻ. ഈ ചിത്രങ്ങൾ പിന്നീട് വിമാനദുരന്തത്തിന്റെ അപൂർവരേഖയായി മാറി. രക്ഷപ്പെടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കി നടന്നുതുടങ്ങുന്ന സുഹൃത്തുക്കളിൽ ഓരോരുത്തരായി ഇല്ലാതാവുന്ന അതിവൈകാരിക രംഗങ്ങളുണ്ട് സിനിമയിൽ. ശൈത്യത്തിന് ആശ്വാസമാവുകയും സൂര്യന്റെ ചൂട് കൂടുന്നു എന്നു തോന്നുകയും ചെയ്യുന്ന ഒരു പ്രഭാതത്തിൽ റോബർട്ടോയും നാൻഡോയും ടിൻടിനും വീണ്ടും നടത്തം തുടങ്ങുന്നു.
തളർന്നും കുതിച്ചും മലമടക്കുകൾ കയറിയിറങ്ങി, ആൻഡീസ് പർവതനിരയുടെ അർജന്റീനിയൻ ഭാഗത്താണ് അവരിപ്പോൾ. ഏറ്റവുമുയർന്ന ഭാഗത്ത് കയറി അവർ ചുറ്റുപാടും നിരീക്ഷിക്കുന്നു. അകലെ, മഞ്ഞുമൂടാത്ത താഴ്‌വര തെളിയുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്കും ചെറിയ ചൂട് അരിച്ചുകയറും. അതിനപ്പുറം ചിലെയിലെ ജനവാസകേന്ദ്രങ്ങളായിരിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു. ഭക്ഷണമെന്തെങ്കിലും കരുതാതെ വയ്യെന്നായപ്പോൾ ടിൻടിൻ വിമാനത്തിലേക്കു തിരിച്ചുപോകുന്നു. മറ്റു രണ്ടു പേരും മുന്നോട്ടുപോകുന്നു. ആശങ്കയുടെ മലയിറക്കമാണ് ഇപ്പോൾ കാഴ്ചക്കാർക്ക്.
‘ആടുജീവിതത്തി’ൽ, നജീബും ഹക്കീമും സഹായിയും ജലസ്രോതസ്സ് കണ്ടെത്തുകയും വാഹനങ്ങളുടെ ശബ്ദം കേൾക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അതേ വികാരം. ഇരുവരും തീകാഞ്ഞ് ഇറങ്ങിപ്പോകുന്നു. ഒരു നദിയുടെ ഉദ്ഭവസ്ഥാനമായിരുന്നു അത്. മുഖം കഴുകുന്നതിനിടെ ഒരു പല്ലിയെ കണ്ടപ്പോൾ അവരുടെയുള്ളിൽ മരവിപ്പിക്കുന്ന തണുപ്പ് വിട്ട്, ഭൂമിയിലെ ജീവിതം സാധ്യമാകുന്ന സ്ഥലത്ത് തിരിച്ചെത്തിയതിന്റെ ആശ്വാസം വിരിയുന്നു. ഒപ്പം, നദിയുടെ മറുപുറത്ത് കുതിരപ്പുറത്ത് ഒരാൾ നിൽക്കുന്നതുപോലെ ഒരു തോന്നൽ. ഞെട്ടലോടെ, ഹൃദയം നിലച്ചുപോകുന്ന ആഹ്ലാദത്തോടെ ചിലതു സംഭവിക്കുന്നു. സിനിമ വീണ്ടും മുന്നോട്ടുപോകുന്നു. പർവതവാസികളുടെ ഗ്രാമവും ചിലിയൻ സൈനികത്താവളവും വ്യോമസേനയുടെ ദൗത്യവുമൊക്കെയായി സംഭവബഹുലമായ തിരിച്ചുവരവ്.
∙ മഞ്ഞ് തോറ്റമ്പിയ സ്റ്റോറി ടെല്ലിങ്
മഞ്ഞുമലകളുടെ മരണമനോഹാരിതയാണ് സിനിമയുടെ ദൃശ്യാനുഭവത്തിലെ പ്രധാനഘടകം. മരണം കാത്തുകിടക്കുന്നവർക്കിടയിലും മഞ്ഞുപാളികളുടെ ദൂരക്കാഴ്ച പ്രേക്ഷകനെ അമ്പരപ്പിക്കും. മഞ്ഞുമലകളിലെ പ്രഭാതവും പ്രദോഷവും രാത്രിയുമെല്ലാം അതിമനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. വിമാനഭാഗത്തിനകത്തെയും പുറത്തെയും ശബ്ദലേഖനവും ശ്രദ്ധേയമാണ്. നിർമാണച്ചെലവ് ഏറെയുണ്ടാകാൻ സാധ്യതയുണ്ടായിരുന്ന സിനിമയ്ക്ക് നിർമാതാക്കളെ കണ്ടെത്തുന്നത് വർഷങ്ങൾക്കു ശേഷമാണ്.
സ്പെയിനിലെ സിയെറ നെവാഡ (മഞ്ഞുപുതഞ്ഞ മലനിര എന്നർഥം) മലനിരകളിലായിരുന്നു പ്രധാനമായും ഷൂട്ടിങ്. യുറഗ്വായ്, ചിലെ, അർജന്റീന എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു; യഥാർഥ അപകടസ്ഥലത്തുൾപ്പെടെ. തകർന്ന വിമാനഭാഗങ്ങൾ എത്തിച്ച് സ്ഥാപിക്കുന്നതും അഭിനേതാക്കളെ എത്തിച്ച് ദിവസങ്ങളോളം ചിത്രീകരണം നടത്തുന്നതും നേരത്തേ പറഞ്ഞതുപോലെ മറ്റൊരു അതിജീവനകഥയാണ്. അതും അഭ്രപാളിയിലെത്തി; ‘സൊസൈറ്റി ഓഫ് ദ് സ്നോ, ഹു വേർ വി ഓൺ ദ് മൗണ്ടയ്ൻ’ എന്ന പേരിൽ, അരമണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയായി.
∙ അതിജീവന സിനിമയുടെ അതിജീവനം
യഥാർഥ അതിജീവനകഥകളുടെ പരിമിതി അവയുടെ അന്ത്യം എല്ലാവർക്കുമറിയാമെന്നതാണ്. ഒരു പക്ഷേ അവയുടെ സാധ്യതയും അതുതന്നെയാണ്; പ്രത്യേകിച്ചും സിനിമയിൽ. പ്രവചിക്കപ്പെട്ട കഥാന്ത്യത്തിനു മുൻപ് സാധ്യമായ എല്ലാ സങ്കേതങ്ങളുമുപയോഗിച്ച് ദുരന്തത്തിൽ നിന്ന് അതിജീവനത്തിലേക്കുള്ള (ചിലപ്പോഴെങ്കിലും വലിയ ദുരന്തത്തിലേക്കുള്ള) സഞ്ചാരം വരച്ചിടുകയെന്ന മറ്റൊരു അതിജീവനപ്പോരാട്ടമാണ് ചലച്ചിത്രപ്രവർത്തകർ നടത്തേണ്ടത്. സിനിമയൊരു ദൃശ്യകലയാണെന്ന വാദത്തെ പിന്തുണയ്ക്കുന്നതായിരിക്കും അപ്പോൾ ഓരോ സീനും. അപകടത്തിന്റെ പശ്ചാത്തലവും സ്വഭാവവും മുതൽ അതിനിരയയാവരുടെ വ്യക്തികഥകളും തിരിച്ചുവരവിന്റെ ആവേശവുമെല്ലാം അത്തരം സിനിമകളിൽ തെളിയും. എല്ലാ ശക്തിയുമുപയോഗിച്ചെടുത്ത സിനിമയെന്ന് യഥാർഥ അതിജീവന സിനിമകളെ വിളിക്കാം.
സർവൈവൽ സിനിമകളുടെ ചിത്രീകരണമാണ് മറ്റൊരു വെല്ലുവിളി. അപകടത്തിന്റെ, അനിഷ്ടസംഭവത്തിന്റെ കാഴ്ചയൊരുക്കാൻ അതിന്റെ പശ്ചാത്തലം കൃത്രിമമായി സൃഷ്ടിച്ചെടുക്കണം. സംഭവകഥയാണെങ്കിൽ, നേരത്തേയിറങ്ങിയ നോവലിന്റെ പുനരാഖ്യാനമാണെങ്കിൽ ഈ വെല്ലുവിളി ഇരട്ടിയാകും. തിരക്കഥയെഴുതുമ്പോൾ തന്നെ വിശദമായ പഠനം വേണ്ടി വരും. കലാസംവിധാനവും ചലച്ചിത്ര സംവിധാനവും ശബ്ദലേഖനവും പശ്ചാത്തല സംഗീതവുമെല്ലാം ഇതേ പഠനം ആവശ്യപ്പെടുന്നു. പിരീയഡ് മൂവി എന്നു വിളിക്കുംവിധം കഴിഞ്ഞുപോയ കാലഘട്ടത്തിലെവിടെയോ നിന്ന് അടർത്തിയെടുക്കുന്ന സംഭവത്തെ അതേ കാഴ്ച കൊണ്ട് യാഥാർഥ്യമാക്കുന്ന സിനിമ എന്നത് ചെറിയ കളിയല്ല.