ജയസൂര്യ പറഞ്ഞു, ‘ആ ഉറുമ്പ് നന്നായി’; മലയാളത്തിന് തനിനാടൻ ‘സൂപ്പർ ഹീറോ’; ആരാണ് സിനിമയിലെ ‘കോമിക് ആർടിസ്റ്റ്’?
സൂപ്പർമാനെയും ബാറ്റ്മാനെയും പോലെ ‘മലയാളത്തനിമ’യുള്ള ഒരു സൂപ്പർഹീറോയെ സൃഷ്ടിക്കണം എന്നായിരുന്നു ബാലുവിന്റെ സ്വപ്നങ്ങളിലൊന്ന്. മലയാളസിനിമയിൽ ഇതുവരെ ഇല്ലാതിരുന്ന ‘കോമിക് ആർട്ടിസ്റ്റ്’ എന്ന തസ്തികയിലേക്ക് കസേര വലിച്ചിരുന്നാണ് ബാലു ആ സ്വപ്നം സ്വന്തമാക്കിയതും. രഞ്ജിത് ശങ്കർ - ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിലെ സൂപ്പർ പവർ ഉള്ള കാർട്ടൂൺ കഥാപാത്രത്തിനാണ് മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ വി.ബാലു ജീവൻ നൽകിയത്. ജയ് ഗണേഷിനെ, കുട്ടികൾക്ക് കയ്യടിക്കാൻ പാകത്തിൽ ഒരുക്കിയെടുക്കുക അത്ര എളുപ്പമായിരുന്നില്ലെന്ന് ബാലു പറയുന്നു. ഒഴിമുറി, കുപ്രസിദ്ധ പയ്യൻ തുടങ്ങിയ മധുപാൽ സിനിമകൾക്ക് ചിത്രകഥാരൂപത്തിൽ സ്റ്റോറി ബോർഡ് ഒരുക്കി ബാലു ശ്രദ്ധ നേടിയിരുന്നു. അതിനു മുൻപ് ഒതേനൻ, ഗരുഡൻ പോലെ കുട്ടികൾക്ക് ഇഷ്ടമാകുന്ന തരത്തിൽ കഥകൾ സ്വയം വരച്ച് ആനിമേഷൻ ആക്കിയിട്ടുണ്ട്. ആനിമേഷൻ രൂപത്തിലും അല്ലാതെയും കൊച്ചു ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട് ബാലു. ജയ് ഗണേഷിലേക്ക് എത്തിയ വഴികളെപ്പറ്റി ബാലു സംസാരിക്കുന്നു.

സൂപ്പർമാനെയും ബാറ്റ്മാനെയും പോലെ ‘മലയാളത്തനിമ’യുള്ള ഒരു സൂപ്പർഹീറോയെ സൃഷ്ടിക്കണം എന്നായിരുന്നു ബാലുവിന്റെ സ്വപ്നങ്ങളിലൊന്ന്. മലയാളസിനിമയിൽ ഇതുവരെ ഇല്ലാതിരുന്ന ‘കോമിക് ആർട്ടിസ്റ്റ്’ എന്ന തസ്തികയിലേക്ക് കസേര വലിച്ചിരുന്നാണ് ബാലു ആ സ്വപ്നം സ്വന്തമാക്കിയതും. രഞ്ജിത് ശങ്കർ - ഉണ്ണി മുകുന്ദൻ കൂട്ടുകെട്ടിൽ ഇറങ്ങിയ ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിലെ സൂപ്പർ പവർ ഉള്ള കാർട്ടൂൺ കഥാപാത്രത്തിനാണ് മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ വി.ബാലു ജീവൻ നൽകിയത്. ജയ് ഗണേഷിനെ, കുട്ടികൾക്ക് കയ്യടിക്കാൻ പാകത്തിൽ ഒരുക്കിയെടുക്കുക അത്ര എളുപ്പമായിരുന്നില്ലെന്ന് ബാലു പറയുന്നു.
ഒഴിമുറി, കുപ്രസിദ്ധ പയ്യൻ തുടങ്ങിയ മധുപാൽ സിനിമകൾക്ക് ചിത്രകഥാരൂപത്തിൽ സ്റ്റോറി ബോർഡ് ഒരുക്കി ബാലു ശ്രദ്ധ നേടിയിരുന്നു. അതിനു മുൻപ് ഒതേനൻ, ഗരുഡൻ പോലെ കുട്ടികൾക്ക് ഇഷ്ടമാകുന്ന തരത്തിൽ കഥകൾ സ്വയം വരച്ച് ആനിമേഷൻ ആക്കിയിട്ടുണ്ട്. ആനിമേഷൻ രൂപത്തിലും അല്ലാതെയും കൊച്ചു ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട് ബാലു. ജയ് ഗണേഷിലേക്ക് എത്തിയ വഴികളെപ്പറ്റി ബാലു സംസാരിക്കുന്നു.
∙ ജയസൂര്യ പറഞ്ഞു, കൊള്ളാം
കോവിഡ് കാലത്ത് രഞ്ജിത് ശങ്കർ –ജയസൂര്യ കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമായിരുന്നു സണ്ണി. ഒടിടിയിൽ ചിത്രം വലിയ ശ്രദ്ധ നേടി. അതിൽ സണ്ണി എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളുടെ ആഴം വ്യക്തമാക്കുന്ന സീനിൽ, മുന്നിലിരിക്കുന്ന ഗ്ലാസിൽ കയറിയ ഒരു ഉറുമ്പ് രക്ഷപ്പെടാൻ നടത്തുന്ന ശ്രമം കാണിക്കുന്നുണ്ട്. ഇതിനെ അടിസ്ഥാനമാക്കി ഒരു ആനിമേഷൻ ഷോർട്ട് ഫിലിം ചെയ്തിരുന്നു. ഏതാനും സെക്കൻഡ് മാത്രമേ ഉള്ളൂ. പക്ഷേ അത് സമൂഹമാധ്യമങ്ങളിൽ വൈറലായി. അത് ജയസൂര്യയും കണ്ടിരുന്നു. ജയസൂര്യയാണ് എന്റെ പേര് രഞ്ജിത് ശങ്കറിനോട് പറയുന്നത്. ജയ് ഗണേഷിലേക്ക് വഴി തുറന്നതും അങ്ങനെയാണ്.
∙ വര മാത്രമല്ല, അഭിനയവും
ജയ് ഗണേഷ് എന്ന സൂപ്പർ പവർ കഥാപാത്രത്തെ വേറിട്ട രീതിയിൽ അവതരിപ്പിക്കാൻ മാസങ്ങളോളം ചർച്ചകളും വരയ്ക്കലുകളും മാറ്റി വരയ്ക്കലുകളും നടന്നു. ഒടുവിൽ ഇപ്പോഴത്തെ കഥാപാത്രത്തിൽ ഉറച്ചതിനു ശേഷം സിനിമയിലേക്കു വേണ്ട ചിത്രങ്ങളൊരുക്കാനുളള ശ്രമം തുടങ്ങി. കളർ പാറ്റേൺ വിട്ട് പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റ് രീതിയാണ് സ്വീകരിച്ചത്. അമർ ചിത്രകഥ പോലെയുള്ള ചിത്രകഥാ പുസ്തകങ്ങളുടെ രൂപത്തിലാണ് ജയ് ഗണേഷ് എന്ന കഥാപാത്രം സിനിമയിൽ വളർന്ന് വികസിക്കുന്നത്. അതിനായി ഈ കഥാപാത്രം ഉൾക്കൊള്ളുന്ന ചിത്രകഥാ പരമ്പരകൾ ഉണ്ടാകുന്നുണ്ട്.
അതിനായി ആറ് ചിത്രകഥാ പുസ്തകങ്ങൾ വ്യത്യസ്ത കഥകളായി ബാലു തയാറാക്കി. സിനിമയിൽ അത് താളുകൾ മറിയുന്നതുപോലെയോ ഫ്രെയിമുകൾ മാറുന്നതുപോലെയോ മാത്രമേ കാണികൾക്ക് അനുഭവപ്പെടുന്നുള്ളൂവെങ്കിലും ഓരോന്നും ഓരോ പൂർണ കഥകളാണ്. ഉണ്ണി മുകുന്ദന്റെ കഥാപാത്രം രൂപപ്പെടുത്തിയ കാർട്ടൂണുകളും സ്കെച്ചുകളും പെയിന്റിങുകളുമെല്ലാം സിനിമയ്ക്കായി വരച്ചു നൽകി. ഏറ്റവും ഒടുവിൽ ഒരു ആനിമേഷൻ മൂവി സീനും തയാറാക്കിയിട്ടുണ്ട്. ഇത് മാത്രമല്ല, ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ റൂം മേറ്റ് ആയി അഭിനയിക്കുകയും ചെയ്തു.
∙ മലയാളത്തനിമ വേണ്ടേ..!
വളരെയധികം കഥാപാത്രരൂപങ്ങൾ ഡിസൈൻ ചെയ്യേണ്ടി വന്നു. കുട്ടികൾക്കിടയിൽ സ്വാധീനമുള്ള വിദേശ സൂപ്പർ പവർ കഥാപാത്രങ്ങളുടെ ചുവടുപിടിച്ചാണ് തുടങ്ങിയത്. പക്ഷേ മിന്നൽ മുരളി ഒക്കെപ്പോലെ മലയാളത്തനിമയുള്ള കഥാപാത്രത്തിനു വേണ്ടിയാണ് പരിശ്രമിച്ചത്. നൂറുകണക്കിന് രൂപഭാവങ്ങൾ വരച്ചു വരച്ചാണ് ഒടുവിൽ ചിത്രത്തിലെ രൂപത്തിൽ എത്തിപ്പെട്ടത്. രസകരമായ കാര്യം രഞ്ജിത് ശങ്കർ ഇതേ ആശയം ഒട്ടേറെ ആർട്ടിസ്റ്റുകളുമായി പങ്കു വച്ചിരുന്നു എന്നുള്ളതാണ്. അവരും എന്നെപ്പോലെ കഥാപാത്രങ്ങളെ രൂപപ്പെടുത്തി നൽകുന്നുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. എന്നാൽ അവസാനം രഞ്ജിത് ശങ്കർ ഞാൻ തന്നെ മതി എന്ന് തീരുമാനിക്കുകയായിരുന്നു.
∙ പ്രധാനമാണ് സ്റ്റോറി ബോർഡ്
പണ്ട് ഭരതൻ ചിത്രങ്ങളിൽ താൻ ആഗ്രഹിക്കുന്ന കഥാ പാത്രത്തിന്റെ രൂപഭാവങ്ങൾ സിനിമാ ഷൂട്ടിങ് തുടങ്ങുന്നതിനു മുൻപുതന്നെ അദ്ദേഹം വരച്ചു വച്ചിരുന്നു എന്ന് പഴയകാല സഹപ്രവർത്തകർ ഓർമിക്കുന്നുണ്ട്. ‘വൈശാലി’ എന്ന ചിത്രത്തിലെ ലോമപാദ രാജാവിന്റെ സ്കെച്ചുകൾ ഇത്തരത്തിൽ ശ്രദ്ധ നേടിയതാണ്. ബാബു ആന്റണിയിലേക്ക് ഈ കഥാപാത്രം എത്തുന്നതു തന്നെ ഈ സ്കെച്ച് രൂപപ്പെട്ടതിനു ശേഷമാണ്. ഇതേ മാതൃക ഉൾക്കൊണ്ടാണ് സംവിധായകൻ മധുപാൽ ഒഴിമുറി എന്ന ചലച്ചിത്രത്തിനു വേണ്ടി സ്റ്റോറി ബോർഡ് ഒരുക്കിയത്. സിനിമയിലെ ഓരോ സീനും ചിത്രകഥാ രൂപത്തിൽ വരച്ചു. ക്യാമറ വയ്ക്കേണ്ടതെവിടെ, ലൈറ്റിങ് എങ്ങനെ എന്നൊക്കെ അതിൽ നിർദേശിച്ചിട്ടുണ്ടാകും. ഇത് ചിത്രീകരണം ഏറെ എളുപ്പമാക്കും. ചെലവും കുറയും. മലയാളത്തിൽ ഇതൊരു പുതിയ പരീക്ഷണമായിരുന്നു. പിന്നീട് മധുപാലിന്റെ കുപ്രസിദ്ധ പയ്യൻ വന്നപ്പോഴും ഇതേ രീതി അവലംബിച്ചു.