‘‘കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറിറ്റിസം... നെപ്പോട്ടിസം...’’ ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്ന നിതിൻ മോളി എന്ന കഥാപാത്രം ആക്രോശത്തോടെ പറയുന്ന, മലയാള സിനിമയിലെ ഈ ചേരിതിരിവിൽ എന്തെങ്കിലും അർഥമുണ്ടോ? ഇതിൽ കോക്കസും ഫേവറിറ്റിസവുമൊക്കെ ഏറെക്കാലമായി സംസാരത്തിലുള്ളതാണെങ്കിലും നെപ്പോട്ടിസം (Nepotism- ബന്ധുജന പക്ഷപാതം) ഇപ്പോഴാണു ചർച്ചയാകുന്നത്. സിനിമാനടന്മാരുടെയും സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയുമൊക്കെ മക്കൾ രക്ഷിതാക്കളുടെ മേൽവിലാസത്തിൽ സിനിമയിലെത്തുന്ന പ്രവണത പണ്ടേയുള്ളതാണ്. പ്രേംനസീർ മുതൽ ഹരിശ്രീ അശോകൻ വരെയുള്ള താരങ്ങളുടെ മക്കൾ സിനിമയിലെത്തിയിട്ടുണ്ട്. താരപുത്രൻ എന്ന മേൽവിലാസത്തിൽ വന്നെങ്കിലും വിജയം നേടിയവർ പക്ഷേ, വളരെ കുറവാണ്. നെപ്പോട്ടിസം സിനിമയിലുണ്ടെങ്കിലും കഴിവു പുറത്തെടുക്കാൻ പറ്റാത്തവരെല്ലാം പുറത്തായിട്ടുണ്ട്. വൻ പ്രചാരണത്തോടെ വന്നവർ വീണുപോയിട്ടുണ്ട്, ആരും അറിയാതെ വന്നവർ വാണിട്ടുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറിറ്റിസം... നെപ്പോട്ടിസം...’’

‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്ന നിതിൻ മോളി എന്ന കഥാപാത്രം ആക്രോശത്തോടെ പറയുന്ന, മലയാള സിനിമയിലെ ഈ ചേരിതിരിവിൽ എന്തെങ്കിലും അർഥമുണ്ടോ? ഇതിൽ കോക്കസും ഫേവറിറ്റിസവുമൊക്കെ ഏറെക്കാലമായി സംസാരത്തിലുള്ളതാണെങ്കിലും നെപ്പോട്ടിസം (Nepotism- ബന്ധുജന പക്ഷപാതം) ഇപ്പോഴാണു ചർച്ചയാകുന്നത്. 

ADVERTISEMENT

സിനിമാനടന്മാരുടെയും സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയുമൊക്കെ മക്കൾ രക്ഷിതാക്കളുടെ മേൽവിലാസത്തിൽ സിനിമയിലെത്തുന്ന പ്രവണത പണ്ടേയുള്ളതാണ്. പ്രേംനസീർ മുതൽ ഹരിശ്രീ അശോകൻ വരെയുള്ള താരങ്ങളുടെ മക്കൾ സിനിമയിലെത്തിയിട്ടുണ്ട്. താരപുത്രൻ എന്ന മേൽവിലാസത്തിൽ വന്നെങ്കിലും വിജയം നേടിയവർ പക്ഷേ, വളരെ കുറവാണ്. നെപ്പോട്ടിസം സിനിമയിലുണ്ടെങ്കിലും കഴിവു പുറത്തെടുക്കാൻ പറ്റാത്തവരെല്ലാം പുറത്തായിട്ടുണ്ട്. വൻ പ്രചാരണത്തോടെ വന്നവർ വീണുപോയിട്ടുണ്ട്, ആരും അറിയാതെ വന്നവർ വാണിട്ടുമുണ്ട്. 

കണ്ണാരം പൊത്തി പൊത്തി സിനിമയുടെ പോസ്റ്റർ (Image: Wikipedia)

∙ അച്ഛന്റെ നിഴലിൽനിന്ന് യുവ സൂപ്പർ സ്റ്റാറുകളിലേക്ക്...

പ്രേംനസീർ മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന കാലത്താണ് മകൻ ഷാനവാസിനെ സിനിമയിലേക്കു കൊണ്ടുവരുന്നത്. 1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ അംബികയുടെ നായകനായിട്ടായിരുന്നു ഷാനവാസിന്റെ രംഗപ്രവേശം. എന്നാൽ താരപുത്രൻ എന്ന ലേബലിൽ എത്തിയെങ്കിലും ഷാനവാസിന് മലയാള സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്താൻ സാധിച്ചില്ല. അൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും നായകൻ എന്ന നിലയിൽ വൻ ഹിറ്റൊന്നും കണ്ടെത്താൻ സാധിച്ചില്ല. മോഹൻലാൽ നായകനായ ‘ചിത്രം’ എന്ന സിനിമയിലെ ചെറുവേഷമാണ് പുതുതലമുറ ഓർത്തുവയ്ക്കുന്ന ചിത്രം. പ്രേംനസീറിനൊപ്പം മലയാളത്തിൽ തിളങ്ങിനിന്നിരുന്ന കെ.പി. ഉമ്മറും മകനെ സിനിമയിൽ കൊണ്ടുവന്നിരുന്നു. 1985ൽ കണ്ണാരം പൊത്തിപ്പൊത്തി എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. മലയാളത്തിലും തമിഴിലും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും റഷീദിനും സിനിമയിൽ നല്ല രാശിയായിരുന്നില്ല. 

എന്നാൽ താരപുത്രൻമാർ എന്ന വിശേഷണത്തോടെ എത്തി യഥാർഥ വിജയം നേടുന്നത് പൃഥ്വിരാജും ഇന്ദ്രജിത്തുമാണ്. മോഹൻലാലിനും മമ്മൂട്ടിക്കും മുൻപ് മലയാള സിനിമയിൽ താരങ്ങളായി തിളങ്ങിയിരുന്ന സുകുമാരന്റെയും സോമന്റെയും മക്കളുടെ സിനിമാ രംഗപ്രവേശം ഏറെക്കുറെ ഒരേസമയത്തായിരുന്നു. 2002ൽ ആണ് പൃഥ്വി ‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ, അവനുണ്ടൊരു രാജകുമാരി’, ‘നന്ദനം’ എന്നീ ചിത്രങ്ങളിലൂടെ സിനിമയിൽ അങ്കംകുറിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ കുറേ ചിത്രങ്ങൾ. പതുക്കെപ്പതുക്കെ മലയാളത്തിലെ യുവ സൂപ്പർസ്റ്റാർ പദവിയിലേക്ക്. താരകുമാരനായിട്ടാണ് എത്തിയതെങ്കിലും സിനിമയിലെത്തിയശേഷം കഴിവു മിനുക്കിയെടുത്തയാളാണ് പൃഥ്വി. മലയാളം, തമിഴ്, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ച പൃഥ്വി സംവിധാന രംഗത്തും കഴിവുതെളിയിച്ചു. മോഹൻലാലിനെ നായകനാക്കി രണ്ടു വിജയ ചിത്രങ്ങളാണ് പൃഥ്വി ഒരുക്കിയത്. 

‘എമ്പുരാന്റെ’ ചിത്രീകരണത്തിനിടെ പൃഥ്വിരാജ് (Photo courtesy: Instagram/therealprithvi)
ADVERTISEMENT

‌ഇതേ വർഷം, 2002ൽ, തന്നെയാണ് ഇന്ദ്രജിത്ത് ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ’ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ സിനിമയിലെത്തിയത്. നായകൻ, വില്ലൻ, സഹനടൻ എന്നിങ്ങനെ ഇന്ദ്രജിത്തും സിനിമയിലൊരു ഇടം കണ്ടെത്തി. നടൻ സോമന്റെ മകനായ സജി സോമനും ഇതേ സമയത്ത് സിനിമയിലെത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല. രണ്ടുചിത്രങ്ങളിൽ അഭിനയിച്ച ശേഷം സജി സ്വന്തം ബിസിനസ് ആയി തിരുവല്ലയിൽ ഒതുങ്ങിജീവിക്കുകയാണ്. താരപുത്രൻ എന്ന നിലയിൽ വന്നു പല മേഖലകളിലും വിജയം നേടിയ മറ്റൊരു നടൻ വിനീത് ശ്രീനിവാസനാണ്. കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിൽ ഗായകനായിട്ടാണ് വിനീത് തുടക്കമിട്ടത്. 2008ൽ റിലീസ് ചെയ്ത ജോണി ആന്റണിയുടെ സൈക്കിൾ എന്ന ചിത്രത്തിലൂടെ നായകനായി തുടക്കമിട്ടു. 

പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും ‘ഹൃദയം’ സിനിമയുടെ ചിത്രീകരണത്തിനിടെ (Photo courtesy: instagram/ hridayamthefilm)

രണ്ടുവർഷത്തിനു ശേഷം മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് പുതിയ മേൽവിലാസം സൃഷ്ടിച്ചു. ഗായകൻ, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ പല മേഖലകളിലും വിനീത് കഴിവുതെളിയിച്ചു. വിനീത് സംവിധാനം ചെയ്ത തിര എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സഹോദരൻ ധ്യാൻ ശ്രീനിവാസൻ ഇപ്പോൾ യുവതാരനിരയിൽ ശ്രദ്ധേയനാണ്. നടൻ, സംവിധായകൻ എന്നീ നിലയിൽ ധ്യാനും സ്വന്തമായൊരു സ്ഥാനം കണ്ടെത്തി. വിനീതും ധ്യാനും ഒന്നിച്ച ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രം ഇപ്പോൾ ഹിറ്റായി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അച്ഛൻ ശ്രീനിവാസനെപ്പോലെ മക്കൾ രണ്ടാളും അഭിനയം, സംവിധാനം എന്നീ രംഗത്ത് വിജയം കണ്ടെത്തി.

∙ ദുൽഖർ ആദ്യം, പിന്നെ പ്രണവ്, ഗോകുൽ...

മറ്റു താരപുത്രന്മാർ ഒരുക്കിയ വിളനിലത്തിലേക്കാണ് മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, ജയറാം എന്നിവരുടെ മക്കൾ ഭാഗ്യം തേടിയെത്തുന്നത്. മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനാണ് ആദ്യം സിനിമയിലെത്തുന്നത്. പൃഥ്വിയും ഇന്ദ്രജിത്തും സിനിമയിൽ വിജയം നേടുമ്പോൾ എല്ലാവരുടെയും ചോദ്യമായിരുന്നു മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മക്കൾ എന്നു സിനിമയിലെത്തുമെന്ന്. 2012ൽ സെക്കൻഡ്ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം. സിനിമയുടെ ചിത്രീകരണം തീരുന്നതുവരെ ദുൽഖർ അഭിനയരംഗത്തെത്തുന്ന കാര്യം പ്രേക്ഷകർ അറിഞ്ഞിരുന്നില്ല. മമ്മൂട്ടിയുടെ മകൻ എന്ന മേൽവിലാസമില്ലാതെ തന്നെ സിനിമയിലെത്തണമെന്നതായിരുന്നു മമ്മൂട്ടിയുടെയും ദുൽഖറിന്റെയും ആഗ്രഹം. 

ദുൽഖർ സൽമാനും മമ്മൂട്ടിയും (Photo courtesy: Instagram/dqsalmaan)
ADVERTISEMENT

ശ്രീനാഥ് രാജേന്ദ്രൻ എന്ന നവാഗത സംവിധായകന്റെ ചിത്രമായിരുന്നു സെക്കൻഡ്ഷോ. ചിത്രം ആവറേജ് ആയിരുന്നെങ്കിലും ദുർഖറിന്റെ കരിയർ ഗ്രാഫ് ഉയർന്നത് പെട്ടെന്നായിരുന്നു. അഞ്ജലിമേനോൻ എഴുതി അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിന്റെ ഗംഭീര വിജയത്തോടെ ദുൽഖറിന്റെ ഗ്രാഫ് ഉയർന്നു. മലയാളം, തമിഴ്, ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ച് പാൻ ഇന്ത്യൻ യങ് സ്റ്റാർ ആകാൻ ദുൽഖറിനു പെട്ടെന്നു സാധിച്ചു. സ്വന്തമായൊരു നിർമാണകമ്പനിയും ദുൽഖർ ആരംഭിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ പെട്ടെന്നു പേരെടുത്തതോടെ, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ എന്നു സിനിമാരംഗത്തേക്കു വരുമെന്നായി എല്ലാവരുടെയും ചോദ്യം. 

2018ൽ ജീത്തു ജോസഫിന്റെ ആദി എന്ന ചിത്രത്തിലൂടെയായിരുന്നു പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം. അതിനു മുൻപ് ബാലതാരമായി ചില വേഷങ്ങൾ ചെയ്തിരുന്നെങ്കിലും നായകനാകാൻ 2018 വരെ കാത്തിരിക്കേണ്ടി വന്നു. എന്നിരുന്നാലും വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ പ്രണവ് അഭിനയിച്ചിട്ടുള്ളൂ. 

2018ൽ ജീത്തു ജോസഫിന്റെ ആദി എന്ന ചിത്രത്തിലൂടെയായിരുന്നു പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം. അതിനു മുൻപ് ബാലതാരമായി ചില വേഷങ്ങൾ ചെയ്തിരുന്നെങ്കിലും നായകനാകാൻ 2018 വരെ കാത്തിരിക്കേണ്ടി വന്നു. എന്നിരുന്നാലും വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ പ്രണവ് അഭിനയിച്ചിട്ടുള്ളൂ. മോഹൻലാലിന്റെയും മമ്മൂട്ടിയുടെ മക്കൾ എത്തിയതോടെ ജയറാമിന്റെയും സുരേഷ്ഗോപിയുടെയും മക്കളും സിനിമയിൽ ഭാഗ്യം തേടിയെത്തി. ജയറാമിന്റെ മകൻ കാളിദാസ് ബാലതാരമായി മുൻപ് അഭിനയിച്ചിരുന്നെങ്കിലും 2018ൽ ഇറങ്ങിയ പൂമരത്തിലൂടെയാണ് നായകനാകുന്നത്. മലയാളത്തിലും തമിഴിലും ഒട്ടേറെ വേഷങ്ങൾ ചെയ്ത കാളിദാസ് ഇപ്പോൾ ധനുഷ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ റയാനിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. 

അർജുൻ അശോകൻ (Photo courtesy: instagram/arjun_ashokan)

2016ൽ റിലീസ് ചെയ്ത മുദ്ദുഗവ് എന്ന ചിത്രത്തിലൂടെയാണ് സുരേഷ്ഗോപിയുടെ മകനായ ഗോകുൽ സുരേഷ് സിനിമയിലെത്തുന്നത്. എന്നാൽ സുരേഷ്ഗോപിക്കൊപ്പം 2022ൽ അഭിനയിച്ച പാപ്പൻ എന്ന ചിത്രമാണ് ഗോകുലിന് ഒരു മേൽവിലാസം സമ്മാനിച്ച ചിത്രം. താരപുത്രന്മാരിൽ അടുത്തിടെ സ്വന്തമായൊരു സ്ഥാനം കണ്ടെത്തിയത് ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകനാണ്. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെയാണ് അർജുൻ ശ്രദ്ധേയനായത്. സഹനടനായും നായകനായും അഭിനയിക്കുന്ന അർജുൻ അടുത്തിടെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ഭ്രമയുഗത്തിലെ തേവന്റെ വേഷം അതിഗംഭീരമാക്കിയിരുന്നു. മലയാളത്തിലെ യുവതാരങ്ങളിൽ മിനിമം ഗാരന്റിയുള്ള നടനായും അർജുൻ അശോകനു മാറാൻ സാധിച്ചു.

ഷെയ്ൻ നിഗം (Photo Arranged)

അന്തരിച്ച നടൻ ഭരത് ഗോപിയുടെ മകൻ മുരളി ഗോപി നടൻ, തിരക്കഥാകൃത്ത് എന്നീ നിലയിൽ ശ്രദ്ധേയനായത് കഴിവുകൊണ്ടുമാത്രമാണ്. മോഹൻലാൽ നായകനായ ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഇപ്പോൾ അതിന്റെ രണ്ടാംഭാഗമായ എമ്പുരാന്റെ പണിപ്പുരയിലാണ്. 2004ൽ രസികൻ എന്ന ചിത്രത്തിനു തിരക്കഥയെഴുതിക്കൊണ്ടാണ് മുരളി രംഗപ്രവേശം ചെയ്യുന്നത്. അന്തരിച്ച നടൻ തിലകന്റെ മക്കളായ ഷമ്മി തിലകൻ, ഷോബി തിലകൻ, ഷാജി തിലകൻ എന്നിവരും സിനിമയിലുണ്ട്. ഇതിൽ ഷമ്മി തിലകനാണ് കൂടുതൽ ശ്രദ്ധേയനായത്. നടനും കോമേഡിയനുമായ അബിയുടെ മകൻ ഷെയ്ൻ നിഗവും യുവ താരനിരയിലെ ശ്രദ്ധേയനാണ്. നടൻ കൃഷ്ണകുമാറിന്റെ മകൾ അഹാനയും മലയാള സിനിമയിൽ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. നിർമാതാവും നടനുമായ സുരേഷ് കുമാറിന്റെ മകൾ കീർത്തി അഭിനയത്തിൽ ദേശീയ അവാർഡും ഇതിനോടകം സ്വന്തമാക്കി.

ഫർഹാൻ, ഫാസിൽ, ഫഹദ് (File Photo Arranged)

∙ ‘ഇടവേള’യെടുത്ത ഫഹദ്

താരങ്ങളുടെ മക്കൾ മാത്രമല്ല സംവിധായകരുടെ മക്കളും സിനിമയിലെത്തി സ്വന്തം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് ഫാസിലിന്റെ മകനായ ഫഹദ് ഫാസിൽ തന്നെ. ഫാസിൽ സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ 2002ൽ ആണ് ഫഹദ് സിനിമയിലെത്തുന്നത്. എന്നാൽ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല. അതോടെ തൽക്കാലം അഭിനയരംഗത്തുനിന്നു മാറിയ ഫഹദ് ഏഴുവർഷത്തിനു ശേഷം കേരളകഫേ എന്ന സിനിമയിൽ മൃത്യുഞ്ജയം എന്ന ഹ്രസ്വചിത്രത്തിൽ ശ്രദ്ധേയ പ്രകടനം നടത്തിക്കൊണ്ടാണു തിരിച്ചുവരുന്നത്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ നായകനായും വില്ലനായും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഫഹദ് സ്വന്തം കഴിവുകൊണ്ടുമാത്രം സ്ഥാനം ഉറപ്പിച്ച നടനാണ്. 

കല്യാണി പ്രിയദർശൻ (Photo courtesy: instagram/kiransaphotography)

ഫഹദിന്റെ അനിയൻ ഫർ‌ഹാനും സിനിമയിൽ തലകാണിച്ചു കഴിഞ്ഞു. ഞാൻ സ്റ്റീവ് ലോപ്പസ്, ബഷീറിന്റെ പ്രേമലേഖനം, അണ്ടർവേൾഡ്, ഭീഷ്മപർവം എന്നീ വിരലിലെണ്ണാവുന്ന ചിത്രങ്ങളേ ഫർഹാൻ ചെയ്തിട്ടുള്ളൂ. സംവിധായകൻ ഭരതന്റെ മകൻ സിദ്ധാർഥനും സംവിധായകൻ, നടൻ എന്നീ നിലയിൽ സ്വന്തമായി സ്ഥാനം കണ്ടെത്തിയ ആളാണ്. സംവിധായകൻ പ്രിയദർശന്റെ മകൾ എന്ന നിലയ്ക്കാണു കല്യാണി സിനിമയിലെത്തിയതെങ്കിലും ചെയ്ത വേഷങ്ങൾക്കൊണ്ട് ശ്രദ്ധേയയായി. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകൾ അന്ന ബെൻ ‘കുമ്പളങ്ങി നൈറ്റ്സി’ന്റെ ഓഡിഷനെത്തിയപ്പോൾ മാത്രമാണ് അച്ഛന്റെ കാര്യം പുറത്തുപറഞ്ഞതുതന്നെ!

English Summary:

Nepotism Chronicles: Star Kids' Journey in the Malayalam Film Industry.