500 കോടി മുടക്കി, 1000 കോടി ഇപ്പോഴേ ഉറപ്പിച്ചു: 'പുഷ്പ'യ്ക്കൊപ്പം വീണ്ടും സമാന്ത? അല്ലുവും ഫഫായും വേറെ ലെവൽ
സംഗീതസംവിധായകൻ ദേവിശ്രീപ്രസാദ് ‘പുഷ്പ’ എന്ന ഒരൊറ്റ വാക്ക് ഉപയോഗിച്ച് സൗത്ത് ഇന്ത്യയെ പാട്ടിലൂടെ ആളിക്കത്തിക്കുകയാണ്. ഒറ്റക്കാലിൽ കിടിലൻ ഡാൻസ്‌സ്റ്റെപ്പുമായി അല്ലു അർജുന്റെ തേരോട്ടം. ഇൻസ്റ്റയിലും യൂട്യൂബിലുമൊക്കെ പുഷ്പരാജിന്റെ അഴിഞ്ഞാട്ടം. അതെ... പുഷ്പ 2 വരികയാണ്. ഇതുവരെ പുറത്തിറങ്ങിയ ടീസറും പാട്ടും മാത്രം നോക്കിയാൽമതി; ഇതൊരൊന്നൊന്നര വരവായിരിക്കും. പുഷ്പയുടെ ആദ്യവരവ് തീയറ്ററിൽ പോയി കണ്ടവർക്ക് ആ ത്രിൽ ഇപ്പോഴും ഞെരമ്പുകളിലുണ്ടാവും. ഇതു പുഷ്പയുടെ ലോകമാണ്. തീയറ്ററിലെ ഇരുട്ടിലേക്ക് കാണികളായി ചെന്നിരിക്കുന്നവർ പുഷ്പയുടെ ലോകത്തിൽ അകപ്പെട്ടുപോവുകയായിരുന്നു. പുഷ്പയുടെ ആദ്യഭാഗം ‘പുഷ്പ–ദ റൈസിങ്ങി’ലെ ആ ഡയലോഗ് ഓർമയില്ലേ? ‘‘പുഷ്പ ആന്തേ ഫ്ലവർ അന്കുതിവാ..? ഫയർർർ... (പുഷ്പയെന്നാൽ ഫ്ലവറല്ലെടാ... ഫയർ...) ഓർമയില്ലെങ്കിൽ ഓർത്തുവച്ചോ. കൃത്യം മൂന്നു മാസം കഴിഞ്ഞ് ഇന്ത്യൻ സിനിമാലോകത്തെയൊന്നടങ്കം പുഷ്പരാജ് ഇളക്കിമറയ്ക്കുമ്പോൾ ഈ ഡയലോഗ് എടുത്തുവീശേണ്ടതാണ്. ! മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന പുഷ്പ 2 ഓഗസ്റ്റ് 15നാണ് തീയറ്ററുകളിലെത്തുന്നത്. എന്തുകൊണ്ട് പുഷ്പ രണ്ടിനായി നമ്മൾ കാത്തിരിക്കണം? പല കാരണങ്ങളുമുണ്ട്. അവയിൽ ചിലത് ഇതാ:

സംഗീതസംവിധായകൻ ദേവിശ്രീപ്രസാദ് ‘പുഷ്പ’ എന്ന ഒരൊറ്റ വാക്ക് ഉപയോഗിച്ച് സൗത്ത് ഇന്ത്യയെ പാട്ടിലൂടെ ആളിക്കത്തിക്കുകയാണ്. ഒറ്റക്കാലിൽ കിടിലൻ ഡാൻസ്‌സ്റ്റെപ്പുമായി അല്ലു അർജുന്റെ തേരോട്ടം. ഇൻസ്റ്റയിലും യൂട്യൂബിലുമൊക്കെ പുഷ്പരാജിന്റെ അഴിഞ്ഞാട്ടം. അതെ... പുഷ്പ 2 വരികയാണ്. ഇതുവരെ പുറത്തിറങ്ങിയ ടീസറും പാട്ടും മാത്രം നോക്കിയാൽമതി; ഇതൊരൊന്നൊന്നര വരവായിരിക്കും. പുഷ്പയുടെ ആദ്യവരവ് തീയറ്ററിൽ പോയി കണ്ടവർക്ക് ആ ത്രിൽ ഇപ്പോഴും ഞരമ്പുകളിലുണ്ടാവും. ഇതു പുഷ്പയുടെ ലോകമാണ്. തീയറ്ററിലെ ഇരുട്ടിലേക്ക് കാണികളായി ചെന്നിരിക്കുന്നവർ പുഷ്പയുടെ ലോകത്തിൽ അകപ്പെട്ടുപോവുകയായിരുന്നു.
പുഷ്പയുടെ ആദ്യഭാഗം ‘പുഷ്പ–ദ റൈസിങ്ങി’ലെ ആ ഡയലോഗ് ഓർമയില്ലേ? ‘‘പുഷ്പ ആന്തേ ഫ്ലവർ അന്കുതിവാ..? ഫയർർർ... (പുഷ്പയെന്നാൽ ഫ്ലവറല്ലെടാ... ഫയർ...) ഓർമയില്ലെങ്കിൽ ഓർത്തുവച്ചോ. കൃത്യം മൂന്നു മാസം കഴിഞ്ഞ് ഇന്ത്യൻ സിനിമാലോകത്തെയൊന്നടങ്കം പുഷ്പരാജ് ഇളക്കിമറയ്ക്കുമ്പോൾ ഈ ഡയലോഗ് എടുത്തുവീശേണ്ടതാണ്. ! മൈത്രി മൂവി മേക്കേഴ്സ് നിർമിക്കുന്ന പുഷ്പ 2 ഓഗസ്റ്റ് 15നാണ് തീയറ്ററുകളിലെത്തുന്നത്. എന്തുകൊണ്ട് പുഷ്പ രണ്ടിനായി നമ്മൾ കാത്തിരിക്കണം? പല കാരണങ്ങളുമുണ്ട്. അവയിൽ ചിലത് ഇതാ:
∙ പാർട്ടി ലേദൂ അല്ലൂ!
ടിക്കറ്റെടുത്ത് സീറ്റിലെത്തുന്ന സാധാരണക്കാരായ കാണികളെ എങ്ങനെ ത്രില്ലടിപ്പിക്കണമെന്ന് നന്നായി അറിയാവുന്ന നടനാണ് അല്ലു അർജുൻ. ആര്യ മുതൽ പുഷ്പ വരെയുള്ള ആ അല്ലു അർജുൻ മാജിക്കിന് അടിമപ്പെട്ടവരാണ് മലയാളി യുവാക്കൾ. അഭിനയമാണോ ഡാൻസാണോ ചടുലമായ സ്ക്രീൻ പ്രെസൻസ് ആണോ മുന്നിട്ടുനിൽക്കുന്നത് എന്നറിയില്ല. മലയാളത്തിൽ ഡബ് ചെയ്യുന്ന ജിസ് ജോയുടെ ശബ്ദവും അല്ലു അർജുൻ മാജിക്കിന്റെ പ്രധാനഘടകമാണ്. പുഷ്പയുടെ ആദ്യഭാഗത്തിലെ രക്തചന്ദനക്കടത്തുകാരൻ പുഷ്പരാജ് ആയുള്ള വേഷപ്പകർച്ച തകർപ്പനായിരുന്നു. അങ്ങനെ മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അർജുൻ വീട്ടിലെ ഷെൽഫിലെത്തിച്ചിട്ടുമുണ്ട്.
അല്ലു അർജുന്റെ പിറന്നാൾ ദിവസമാണ് പുഷ്പ 2വിന്റെ ആദ്യ ടീസർ പുറത്തുവന്നത്. കാളീദേവിയായി വേഷമിട്ട പുഷ്പരാജിനെയാണ് 60 സെക്കൻഡ് ടീസറിൽ കെട്ടഴിച്ചുവിട്ടത്. തൊട്ടുപിറകെ പുറത്തുവന്ന ‘പുഷ്പ പുഷ്പ പുഷ്പരാജ്’ പാട്ട് ഇന്ത്യയൊട്ടാകെ സുനാമിപോലെ ആഞ്ഞടിക്കുകയും ചെയ്തുകഴിഞ്ഞു. പൊടിപിടിച്ച താടിയും ചെമ്പൻമുടിയും കയിലൊരു തോക്കുമായി മുഴുക്കൈയ്യൻ ചെക്ക് ഷർട്ടുമിട്ടുള്ള അല്ലു അർജുന്റെ ആ ഗംഭീരവരവിനായാണ് ആരാധകർ കാത്തിരിക്കുന്നത്. കൃത്യമായ അളവിൽ ഡോസ് കൂട്ടിക്കൂട്ടിയാണ് പുഷ്പ 2വിന്റെ ഓരോ പ്രമോഷണൽ മെറ്റീരിയലും പുറത്തുവരുന്നത്. ഇപ്പോഴത്തെ ഹൈപ്പിന് ഒത്ത മരുന്ന് സിനിമയിലുണ്ടെങ്കിൽ, എട മ്വോനേ.. മൂപ്പരെ പിടിച്ചാൽകിട്ടൂല !
∙ ക്യൂട്ടി രശ്മിക
ശ്രീവല്ലി രണ്ടാംവരവിലും മനംകവരുമോ? തെന്നിന്ത്യയിൽ ക്യൂട്ട്നെസ്സിന്റെ മൊത്തവിതരണം ഏറ്റെടുത്ത കക്ഷിയാണ് രശ്മിക മന്ദാന. പുഷ്പ വന്നതോടെ പാൻ ഇന്ത്യൻലെവലിൽ രശ്മിക ക്യൂട്ട്നെസ് വാരിവിതറി താരമായിക്കഴിഞ്ഞു. പുഷ്പയിലെ ഡാൻസ് നമ്പറുകൾ വൈറലായതോടെ ഹിന്ദിയിലും രശ്മികയ്ക്ക് ആരാധകർ ഏറെയായി. പിന്നീട് പുറത്തിറങ്ങിയ വിജയ് നായകനായ തമിഴ് സിനിമ വാരിസ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഡാൻസ്നമ്പറുകളിൽ രശ്മിക തിളങ്ങുകയും ചെയ്തു. രശ്മികയുടെ ശക്തമായ കഥാപാത്രമാണ് പുഷ്പ 2വിൽ ഒരുങ്ങുന്നതെന്നാണ് സൂചന. രശ്മിക ഫാൻസിന് കാത്തിരിപ്പിന്റെ ദിവസങ്ങളാണ് ഇനി.
∙ എട മ്വോനേ..ഫാഫാ !
ആവേശത്തിലൂടെ റീ ഇൻട്രൊഡ്യൂസ് ചെയ്ത ഫാഫായുടെ പെർഫോമൻസിനാണ് ആരാധകരല്ലാത്ത സിനിമാസ്വാദകർ കാത്തിരിക്കുന്നത്. ആവേശത്തിലെ രങ്കണ്ണനിലൂടെ കോടികളുടെ കിലുക്കം പോക്കറ്റിലാക്കിയാണ് ഫഹദ് ഫാസിലിന്റെ നടപ്പ്. പുഷ്പയുടെ രണ്ടാംഭാഗം വരുമ്പോഴും ഫഹദിന്റെ കിടിലൻ അഭിനയമുഹൂർത്തങ്ങളുണ്ടാവുമെന്നാണ് മലയാളികളുടെ പ്രതീക്ഷ. ഫഹദ് അവതരിപ്പിച്ച ഭൻവർ സിങ് ഷെഖാവത്ത് ഐപിഎസ് എന്ന മൊട്ടത്തലയൻ പൊലീസുകാരന്റെ സൈക്കോ മാനറിസങ്ങളാണ് പുഷ്പ ദ റൈസിങ്ങിനെ മികച്ചതാക്കി മാറ്റിയത്. പുഷ്പയെ നിഷ്പ്രഭമാക്കിയ വില്ലനാണ് ഷെഖാവത്ത്. മംഗളം സീനുവായെത്തിയ സുനിലാണ് പുഷ്പ ഒന്നിൽ കാണികളെ ഞെട്ടിച്ച മറ്റൊരാൾ. അതുവരെ കോമഡി മാത്രം ചെയ്ത സുനിൽ അടിമുടി വില്ലനായി മാറിയ ചിത്രമായിരുന്നു പുഷ്പ.
∙ ഡിഎസ്പി ദ് റോക്ക്സ്റ്റാർ
ഒരൊറ്റ ട്യൂൺ മതി. കേൾവിക്കാർ എഴുന്നേറ്റുനിന്ന് നൃത്തം ചവിട്ടും. ഇത്രയും കോൺഫിഡൻസുള്ള മറ്റൊരു സംഗീതസംവിധായകൻ ദക്ഷിണേന്ത്യൻ ഇൻഡസ്ട്രിയിലില്ല. അതാണ് ദേവിശ്രീ പ്രസാദ് എന്ന ഡിഎസ്പി. തെലുങ്കു പ്രേക്ഷകരെയും തമിഴ് പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഗാനങ്ങളാണ് പുഷ്പയുടെ ആദ്യഭാഗത്തിൽ ഡിഎസ്പി ഒരുക്കിയത്. ‘ഓ അണ്ടവാ മാമാ’ സൃഷ്ടിച്ച ഓളം ഇപ്പോഴും അടങ്ങിയിട്ടില്ല. ‘ശ്രീവല്ലി’യും ഗംഭീര റെസ്പോൺസ് ഉണ്ടാക്കിയ പാട്ടാണ്. പുഷ്പ രണ്ടിൽ ഇതുവരെ പുറത്തിറങ്ങിയ പുഷ്പരാജ് എന്ന പാട്ടും വമ്പൻ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. ഓ അണ്ടവാമാമായുമായി ഐറ്റംഡാൻസിൽ ചുവടുവച്ച സമാന്ത പുഷ്പ രണ്ടിൽ വരുമോ എന്നതാണ് പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു കാര്യം.
∙ സുകുമാരകല!
അല്ലു അർജുനും സംവിധായകൻ സുകുമാറും ഒരുമിച്ചപ്പോഴെല്ലാം വമ്പൻ ഹിറ്റുകളാണ് പിറന്നത്. 500 കോടി ചെലവിൽ വരുന്ന പുഷ്പയുടെ ഏറ്റവുംവലിയ ഹൈപ്പ് ഈ കൂട്ടുകെട്ടാണ്. ഇതുവരെ ഇറങ്ങിയ സിനിമകളിൽ ഒരു നിമിഷം പോലും പ്രേക്ഷകരെ ബോറടിപ്പിക്കാത്ത സംവിധായകനാണ് സുകുമാർ. പുഷ്പ രണ്ടിന്റെ ചിത്രീകരണത്തിന്റെ എഴുപതുശതമാനവും സുകുമാർ ആദ്യഭാഗത്തിനൊപ്പം പൂർത്തിയാക്കിയതാണ്. എന്നാൽ കഥാഗതി വ്യത്യാസപ്പെടുത്താനായി ഏതാനും ഭാഗങ്ങൾ മാറ്റിചിത്രീകരിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗത്തിൽ എന്തൊക്കെ അദ്ഭുതങ്ങളാണ് സുകുമാർ ഒപ്പിച്ചുവച്ചിരിക്കുന്നത് എന്നറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
∙ അൽപം യാഥാർഥ്യം!
ആദ്യഭാഗമായ പുഷ്പ ദ റൈസ് തെലുഗുഭാഷ സംസാരിക്കുന്ന തെലുങ്കാനയിലും ആന്ധ്രയിലും അത്രവലിയ ഹിറ്റ് ആയിരുന്നില്ല. പക്ഷേ കേരളത്തിലും തമിഴ്നാട്ടിലുമടക്കം ഇന്ത്യയൊട്ടാകെ പുഷ്പ തരംഗമായി മാറി. അല്ലു അർജുനും സുകുമാറും ബ്രാൻഡ് നെയിമുകളായി വളർന്നു. അതുകൊണ്ടുതന്നെ പുഷ്പ 2ൽ 85 കോടിയോളം രൂപയാണ് അല്ലു അർജുൻ പ്രതിഫലം വാങ്ങിയതെന്ന ഊഹമാണ് പുറത്തുവരുന്നത്. അല്ലുഅർജുന്റെ കരിയർ മാറ്റിമറിച്ച സിനിമയാണ് പുഷ്പ. രക്തചന്ദനക്കടത്തുനടത്തുന്ന മാഫിയാ സംഘത്തിന്റെ കൊഠൂരകഥയാണെങ്കിലും പുഷ്പയുടെ പ്രണയവും ഒരുവശം ചരിഞ്ഞുള്ള നടപ്പും ആറ്റിറ്റ്യൂഡുമൊക്കെയാണ് ഇന്ത്യയെങ്ങും ചർച്ചയായത്.
സിനിമയുടെ റിലീസിങ് തീയതിയിലെ ചർച്ചകൾ തുടരുന്നതിനിടെ ചിത്രത്തിന്റെ എഡിറ്റർ ആന്റണി റൂബൻ പിൻവാങ്ങിയെന്ന വാർത്ത പരന്നിരുന്നു. എന്നാൽ നവീൻനൂലി എഡിറ്ററായെത്തി. ചിത്രം ഓഗസ്റ്റ് 15നു തന്നെ റിലീസിനെത്തുമെന്ന് നിർമാതാക്കൾ വ്യക്തമാക്കിയെന്നും വാർത്തകളുണ്ട്. ചിത്രത്തിന്റെ ഏതാനും ഭാഗങ്ങൾ പൂർത്തിയാവാനുണ്ട്. ജൂൺ ആദ്യവാരത്തോടെ പ്രൊഡക്ഷൻ പൂർത്തിയാവുമെന്നാണ് സൂചന. എല്ലാഭാഷകളിലുമായി ചിത്രത്തിന്റെ വിതരണാവകാശം ആയിരം കോടിയോളം രൂപയ്ക്ക് വിറ്റുപോകുമെന്നും തെലുങ്കുമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യഭാഗത്തേക്കാൾ മികച്ച ബിസിനസ്സായിരിക്കും രണ്ടാംഭാഗം ചെയ്യുകയെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. ഇനി കഥ നന്നായാൽ മതി. ആഘോഷമായി ചിത്രം വിജയിപ്പിക്കുന്ന കാര്യം പ്രേക്ഷകർ ഏറ്റെടുക്കും.