കാനിൽ തിളങ്ങിയത് മലയാളി നഴ്സ് പറഞ്ഞ കഥ; സമരവും സിനിമയാക്കിയ പായൽ; അന്നും കയ്യടി- അഭിമുഖം
കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി പുരസ്കാരം സ്വന്തമാക്കിയ പായൽ കപാഡിയയ്ക്ക് പറയാന്‍ ഒരു മലയാളിക്കഥയുമുണ്ട്. അതുൾപ്പെടെയുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ‘മലയാള മനോരമ’യ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പായൽ. പ്രശസ്ത ചിത്രകാരി നളിനി മലാനിയുടെയും സൈക്കോ അനലിസ്റ്റ് ശൈലേഷ് കപാഡിയയുടെയും മകളാണ് ഈ മുപ്പത്തിയെട്ടുകാരി. ആന്ധ്രപ്രദേശിലെ ഋഷിവാലി സ്കൂളിലും മുംബൈ സെന്റ് സേവ്യേഴ്സ്, സോഫിയ കോളജുകളിലും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും പഠനം. ഇൻസ്റ്റിറ്റ്യൂട്ടിലെ സുഹൃത്തായ

കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി പുരസ്കാരം സ്വന്തമാക്കിയ പായൽ കപാഡിയയ്ക്ക് പറയാന്‍ ഒരു മലയാളിക്കഥയുമുണ്ട്. അതുൾപ്പെടെയുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ‘മലയാള മനോരമ’യ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പായൽ. പ്രശസ്ത ചിത്രകാരി നളിനി മലാനിയുടെയും സൈക്കോ അനലിസ്റ്റ് ശൈലേഷ് കപാഡിയയുടെയും മകളാണ് ഈ മുപ്പത്തിയെട്ടുകാരി. ആന്ധ്രപ്രദേശിലെ ഋഷിവാലി സ്കൂളിലും മുംബൈ സെന്റ് സേവ്യേഴ്സ്, സോഫിയ കോളജുകളിലും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും പഠനം. ഇൻസ്റ്റിറ്റ്യൂട്ടിലെ സുഹൃത്തായ റണാബിർ ദാസാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന്റെ ഛായാഗ്രാഹകൻ. ജൂനിയറായി പഠിച്ചതാണ് സഹസംവിധായകൻ റോബിൻ ജോയി.
പഠന കാലത്ത് 2015ൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറെ ഘെരാവോ ചെയ്തതിന്റെ പേരിൽ പായൽ അടക്കം 35 വിദ്യാർഥികൾക്കെതിരെ കേസുണ്ട്. ആ വിദ്യാർഥി സമരം പ്രമേയമാക്കി 2015ൽ പായൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘എ നൈറ്റ് ഓഫ് നോയിങ് നതിങ്’ 2021ലെ കാൻ ഫെസ്റ്റിവലിൽ അടക്കം വലിയ കയ്യടി നേടി. ചലച്ചിത്ര വിദ്യാർഥിയായിരിക്കെ പായൽ സംവിധാനം ചെയ്ത ‘ആഫ്റ്റർനൂൺ ക്ലൗഡ്സ്’ 2017 ൽ കാനിലേക്ക് ഇന്ത്യയിൽനിന്നു നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. കാൻ ചലച്ചിത്രമേളയിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ ചിത്രത്തിന്റെ സംവിധായിക എന്ന അംഗീകാരത്തിളക്കത്തിൽ നിൽക്കുമ്പോൾ, പായൽ കപാഡിയ സംസാരിക്കുകയാണ്, കാൻ ചലച്ചിത്രോത്സവ വേദിയിൽ നിന്ന്.
? കാൻ ചലച്ചിത്രമേളയിൽ ചിത്രം കണ്ടവരെല്ലാം അഭിനന്ദനംകൊണ്ടു മൂടുന്നു. സിനിമ കഴിഞ്ഞ് 8 മിനിറ്റോളമാണ് കരഘോഷം നീണ്ടത്. എന്താണ് പറയാനുള്ളത്
∙ ഒന്നും വിശ്വസിക്കാനാകുന്നില്ല. ഞാൻ സംവിധാനം ചെയ്ത ചിത്രം കാനിൽ എത്തി എന്നതു തന്നെ വലിയ സന്തോഷവും അഭിമാനവും പകരുന്ന കാര്യമാണ്. ചിത്രം കണ്ടവരെല്ലാം വളരെ നല്ല അഭിപ്രായം പറഞ്ഞു. ഒട്ടേറെപ്പേരുടെ കൂട്ടായ പരിശ്രമമാണ് ഇൗ നേട്ടത്തിനു കാരണം. സിനിമയുടെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന 25 പേർ ഇപ്പോൾ കാൻ ചലച്ചിത്രമേളയ്ക്ക് എത്തിയിട്ടുണ്ട്. അതിൽ ഏറെയും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുതൽ ഒപ്പമുള്ളവർ. അതിനാൽ, ഞങ്ങൾക്കിത് ‘കുടുംബചിത്ര’മാണ്.
? മലയാളത്തിൽ ഒരു ചിത്രത്തിനു കാരണം
∙ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം മലയാളത്തിലും ഹിന്ദിയിലുമായാണ് എടുത്തിരിക്കുന്നത്. കേരളത്തിൽനിന്ന് മുംബൈയിൽ ജോലിക്കെത്തിയ 2 നഴ്സുമാരുടെ കഥയാണിത്. ചിത്രത്തിന്റെ പ്രമേയം തന്നെയാണ് മലയാളം ഉൾപ്പെടുത്താൻ കാരണം. മുംബൈയിലും കൊങ്കണിലെ രത്നാഗിരിയിലുമാണ് സിനിമ ചിത്രീകരിച്ചത്.
? തയാറെടുപ്പുകൾ
∙ ഞാനും പാലക്കാട് സ്വദേശിയായ സഹസംവിധായകൻ റോബിൻ ജോയിയും മുംബൈയിൽ ഒട്ടേറെ മലയാളി നഴ്സുമാരെ കണ്ടു സംസാരിച്ചിരുന്നു. ഒരു കഥാപാത്രം പാലക്കാട് പശ്ചാത്തലത്തിലുള്ളതാണ്. അണിയറയിൽ ഒട്ടേറെ മലയാളികളുണ്ട്.