എന്തിനാണ് രംഗയ്ക്ക് കയ്യടിക്കുന്നത്? നായകന്റെ നന്മ എവിടെപ്പോയി? ‘ആവേശം’ കൂടിയോ മലയാള സിനിമയിൽ!
എട മ്വോനേ... രംഗയുടെ വിളിയിൽ തിയറ്റർ ഇളകി മറിയുന്നു. പിച്ചാത്തിയും വടിവാളും തോക്കും ചിരിപടർത്തുന്നു. വെട്ടും കുത്തും വേണ്ട, ‘നല്ല’ കുടുംബകഥ മാത്രമേ കാണൂ എന്ന് വാശിപിടിച്ചവർ വരെ രംഗയുടെ ഫാൻസായി കഴിഞ്ഞു. അക്രമങ്ങൾ ആഘോഷമാക്കി തിയറ്ററുകൾ നിറഞ്ഞോടുമ്പോൾ മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും പരിണാമം സംഭവിച്ചിരിക്കുന്നു എന്ന് സമ്മതിക്കാതെ വയ്യ. ജോൺ വിക്കും, കിൽ ബില്ലും, ഇൻഗ്ലോറിയസ് ബാസ്റ്റഡ്‌സുമൊക്കെ മലയാളത്തിലേക്ക് ആവേശിച്ചു തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. കുടുംബ പ്രേക്ഷകരും ‘ആവേശ’ത്തിന് കയ്യടിക്കുമ്പോൾ സ്വീകാര്യതയിൽ വയലൻസും ക്രൈമും ഒട്ടും പിന്നിലല്ല എന്ന തെളിയുകയാണ്.
എട മ്വോനേ... രംഗയുടെ വിളിയിൽ തിയറ്റർ ഇളകി മറിയുന്നു. പിച്ചാത്തിയും വടിവാളും തോക്കും ചിരിപടർത്തുന്നു. വെട്ടും കുത്തും വേണ്ട, ‘നല്ല’ കുടുംബകഥ മാത്രമേ കാണൂ എന്ന് വാശിപിടിച്ചവർ വരെ രംഗയുടെ ഫാൻസായി കഴിഞ്ഞു. അക്രമങ്ങൾ ആഘോഷമാക്കി തിയറ്ററുകൾ നിറഞ്ഞോടുമ്പോൾ മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും പരിണാമം സംഭവിച്ചിരിക്കുന്നു എന്ന് സമ്മതിക്കാതെ വയ്യ. ജോൺ വിക്കും, കിൽ ബില്ലും, ഇൻഗ്ലോറിയസ് ബാസ്റ്റഡ്‌സുമൊക്കെ മലയാളത്തിലേക്ക് ആവേശിച്ചു തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. കുടുംബ പ്രേക്ഷകരും ‘ആവേശ’ത്തിന് കയ്യടിക്കുമ്പോൾ സ്വീകാര്യതയിൽ വയലൻസും ക്രൈമും ഒട്ടും പിന്നിലല്ല എന്ന തെളിയുകയാണ്.
എട മ്വോനേ... രംഗയുടെ വിളിയിൽ തിയറ്റർ ഇളകി മറിയുന്നു. പിച്ചാത്തിയും വടിവാളും തോക്കും ചിരിപടർത്തുന്നു. വെട്ടും കുത്തും വേണ്ട, ‘നല്ല’ കുടുംബകഥ മാത്രമേ കാണൂ എന്ന് വാശിപിടിച്ചവർ വരെ രംഗയുടെ ഫാൻസായി കഴിഞ്ഞു. അക്രമങ്ങൾ ആഘോഷമാക്കി തിയറ്ററുകൾ നിറഞ്ഞോടുമ്പോൾ മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും പരിണാമം സംഭവിച്ചിരിക്കുന്നു എന്ന് സമ്മതിക്കാതെ വയ്യ. ജോൺ വിക്കും, കിൽ ബില്ലും, ഇൻഗ്ലോറിയസ് ബാസ്റ്റഡ്‌സുമൊക്കെ മലയാളത്തിലേക്ക് ആവേശിച്ചു തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. കുടുംബ പ്രേക്ഷകരും ‘ആവേശ’ത്തിന് കയ്യടിക്കുമ്പോൾ സ്വീകാര്യതയിൽ വയലൻസും ക്രൈമും ഒട്ടും പിന്നിലല്ല എന്ന തെളിയുകയാണ്.
എട മ്വോനേ... രംഗയുടെ വിളിയിൽ തിയറ്റർ ഇളകി മറിയുന്നു. പിച്ചാത്തിയും വടിവാളും തോക്കും ചിരിപടർത്തുന്നു. വെട്ടും കുത്തും വേണ്ട, ‘നല്ല’ കുടുംബകഥ മാത്രമേ കാണൂ എന്ന് വാശിപിടിച്ചവർ വരെ രംഗയുടെ ഫാൻസായി കഴിഞ്ഞു. അക്രമങ്ങൾ ആഘോഷമാക്കി തിയറ്ററുകൾ നിറഞ്ഞോടുമ്പോൾ മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും പരിണാമം സംഭവിച്ചിരിക്കുന്നു എന്ന് സമ്മതിക്കാതെ വയ്യ. ജോൺ വിക്കും, കിൽ ബില്ലും, ഇൻഗ്ലോറിയസ് ബാസ്റ്റഡ്‌സുമൊക്കെ മലയാളത്തിലേക്ക് ആവേശിച്ചു തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളായി. കുടുംബ പ്രേക്ഷകരും ‘ആവേശ’ത്തിന് കയ്യടിക്കുമ്പോൾ സ്വീകാര്യതയിൽ വയലൻസും ക്രൈമും ഒട്ടും പിന്നിലല്ല എന്ന തെളിയുകയാണ്.
∙ ചോര ചിതറുന്ന കഥാർസിസ് (Catharsis)
ക്രൈമിന്റെ വൈകൃത വശവും മൃഗീയതയും കൂടുതൽ സ്പഷ്ടമായി മലയാള സിനിമകൾ കാണിച്ചു തുടങ്ങിയിട്ടുണ്ട്. മാസ് മർഡർ സീനുകൾ നൽകുന്നതു കഥാർട്ടിക് വികാരമത്രേ. 2018ൽ കെജിഎഫ് 1, 2022ൽ കെജിഎഫ് 2 എന്നീ രണ്ട് മാസ് ആക്‌ഷൻ ചിത്രങ്ങൾ ഇറങ്ങിയതോടെയാണു മാസ് ആക്‌ഷനും കൊന്നുതള്ളലും സിനിമാലോകം നിസ്സാരവൽക്കരിച്ചു തുടങ്ങിയത്. കഥയുടെ പ്രാധാന്യം കുറയുകയും ആക്‌ഷനും പെൻഫോമൻസിനും പ്രാധാന്യം കൂടുകയും ചെയ്തു. ആവേശത്തിലെ രംഗ ഹീറോയാകുന്നത് അതുകൊണ്ടാണ്. ‘നല്ല നിലാവുള്ള രാത്രി’യും, ‘കള’യും, കാസർഗോൾഡും, ചാവേറും, കുരുതിയും, തീർപ്പും, ‘അഞ്ചക്കള്ളകോക്കാൻ പൊറാട്ടും’ ഒക്കെ കാണിക്കുന്ന ചോര ചിതറുന്ന രംഗങ്ങൾ മലയാള സിനിമയുടെ മാറുന്ന മുഖമാകുമ്പോൾ, അത് കണ്ട് പ്രേക്ഷകർക്ക് സംതൃപ്തി വരുമ്പോൾ അവിടെ കഥാർസിസ് വരുന്നു.
മൃഗീയമായ രംഗങ്ങളിൽനിന്ന് തിരിച്ചുവച്ചിരുന്ന മലയാള ക്യാമറ കുറച്ചുകൂടി സൂം ചെയ്ത് അവ കാണിച്ചുതുടങ്ങി എന്നു വേണം പറയാൻ. ആർഡിഎക്സ് എന്ന സിനിമയിൽ ഒരു രംഗമുണ്ട്. ഒരു സംഘം അക്രമികൾ നായകന്റെ വീട്ടിലേക്ക് കടന്നുകയറുന്നു. അച്ഛനെയും അമ്മയേയും ഭാര്യയെയും മർദിക്കുന്നു. രണ്ടു വയസ്സുള്ള കുഞ്ഞിന്റെ കഴുത്തിൽ കിടന്ന സ്വർണമാല വലിച്ചുപൊട്ടിക്കുന്നു. കുരുന്നു കഴുത്ത് മുറിയുന്നു. കാസർഗോൾഡിന്റെ ക്ലൈമാക്സ് രംഗത്തിൽ മരിച്ചുവീഴുന്നവരും ചീറ്റിത്തെറിക്കുന്ന ചോരയും കളയിൽ ആദ്യാവസാനമുള്ള ചേറും ചോരയും പുരണ്ട ഫൈറ്റും കുരുതിയിലെ വേട്ടയാടലും തീർപ്പിലെ അവസാനഭാഗത്തെ അക്രമവും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു.
∙ നായകനല്ലാത്ത നായകൻ
തല്ലുമാലയിലെ മണവാളൻ വസി (ടൊവീനോ) കോളജിൽ ഉദ്ഘാടനത്തിന് ചെല്ലുമ്പോൾ ഒരു അതിഥി ആക്ഷേപിക്കുന്നുണ്ട്. ഇവനൊക്കെ എന്ത് ചെയ്തിട്ടാണ് ഇങ്ങനെ സ്വീകരിക്കപ്പെടുന്നത് എന്ന്. മലയാള സിനിമയിലെ മാറിയ നായകസങ്കൽപത്തിന്റെ മികച്ച ഉദാഹരണമാണ് മണവാളൻ വസി. നായകന്റെ പാത്രസൃഷ്ടിയിൽ വന്ന മാറ്റമാണ് പ്രധാനം. നന്മയുടെ കഥാകാരായ നായകൻമാർ മലയാള സിനിമയിൽ ഇഷ്ടം പോലെ. കഥ ആകെ മൊത്തം ആ ട്രാക്കിലൂടെയാണ് പോകാറുള്ളതും. കുടുംബകഥകൾ അരങ്ങുവാണിരുന്നിടത്ത് ഇപ്പോൾ സ്നേഹം തുളുമ്പുന്ന അമ്മ കഥാപാത്രങ്ങൾ ഒട്ടുമില്ല, പാട്ടുകൾ പേരിനു മാത്രം, സ്ഥിരം നാട്ടുമ്പുറ കഥകളും മണ്ണിന്റെ മണമുള്ള നായകനും പടിക്ക് പുറത്തായി.
പുതിയ മലയാള നായകൻ മാറിയ കാലത്തിന്റെ കഥ പറയുന്നു. മാറ്റം സിനിമയിൽനിന്ന് കാലത്തിലേക്കാണോ, കാലത്തിൽനിന്ന് സിനിമയിലേക്കാണോ ആവേശിച്ചിരിക്കുന്നത് എന്ന് നിർവചിക്കുക അസാധ്യം. മാസ് മർഡർ സീനുകളും കൂമ്പാരം കണക്കിന് മനുഷ്യജഡങ്ങളും സിനിമാ രംഗങ്ങൾ മാത്രം. കിങ് ഓഫ് കൊത്തയിലെ ക്ലൈമാക്സ് സീനിൽ നായകൻ കൊന്നൊടുക്കുന്ന എണ്ണിയാലൊടുങ്ങാത്ത ഗുണ്ടകൾ ചത്ത ഉറുമ്പുകൾ കണക്കിനു കിടക്കുന്ന രംഗം ഉദാഹരണം. മുകുന്ദനുണ്ണി അസോസിയേറ്റ്സിലെ മുകുന്ദനുണ്ണിയും കുറുക്കനിലെ സിഐ ദിനേശനും കിങ് ഓഫ് കൊത്തയിലെ രാജുവും ആന്റണിയിലെ ആന്റണിയും തല്ലുമാലയിലെ മണവാളൻ വസിയും ക്രിസ്റ്റഫറിലെ ക്രിസ്റ്റഫറും റോഷാക്കിലെ ലൂക്ക് ആന്റണിയുമാക്കെ കഥാതന്തുവിലെ കണ്ണികൾ മാത്രമാണ്. കഥയുടെ പ്രധാന ഭാഗം മാത്രം. അവർ നൻമ പരത്തുന്നില്ല, ആദ്യാവസാനം അവർ പറയുന്ന കഥയിൽ സന്ദേശങ്ങളോ നന്മ തിന്മയ്ക്കു മേൽ വിജയം നേടുന്നതടക്കമുള്ള മോറൽ ക്ലാസുകളോ ഇല്ല. അവർ വെറും കഥാപാത്രങ്ങൾ മാത്രമാണ്. സിനിമ കഥ മാത്രവും.
ചിലയിടത്ത് ചോര, ചിലയിടത്ത് കളവ്, ചിലതിൽ കുതികാൽ വെട്ട്. ജീവിതഗന്ധിയായ കഥയാണോ എന്ന് ചോദിച്ചാൽ പലപ്പോഴും ‘അതെ’ എന്ന് പറയേണ്ടി വരും. അവർ പറയുന്ന കഥയിലെ അക്രമിയും ഗുണ്ടയും വാർത്തകളിലൂടെ, ദൈനംദിന സംഭവവികാസങ്ങളിലൂടെ നമുക്ക് തൊട്ടടുത്തുണ്ടെന്ന് ഓർമിപ്പിക്കപ്പെടുന്നു. അതിശയോക്തിയുടെ പൊടിപറക്കുന്ന ഫൈറ്റ് സീനുകൾ മാറ്റിവച്ചാൽ അവരിൽ പലരും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ തന്നെ. മുൻകാലങ്ങളിൽ കഥയ്ക്ക് മേമ്പൊടിയായി ചേർത്തിരുന്ന കോമഡി കഥാപാത്രങ്ങളും, ദുഷ്ടനായ ഗുണ്ടയും അവസരവാദിയായ പൊലീസുകാരനും നുണയനായ വക്കീലുമൊക്കെ ഇപ്പോൾ കേന്ദ്രകഥാപാത്രങ്ങളാണ്.
∙ നല്ലവനായ ഉണ്ണിയില്ല
കഥാപാത്രത്തിന് വന്ന മാറ്റം തന്നെയാണ് കഥയ്ക്കും വന്നിരിക്കുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്സിലെ മുകുന്ദനുണ്ണി തന്നെ ആദ്യ ഉദാഹരണം. സ്വന്തം നേട്ടത്തിനായി എന്തും ചെയ്യുന്ന വക്കീൽ. ഒരു കേസ് കിട്ടാൻ ഏതറ്റം വരെയും പോകുന്ന അയാൾ കാര്യം നേടാനായി സ്വീകരിക്കുന്ന മാർഗങ്ങൾക്ക് ന്യായീകരണങ്ങളില്ല. കഥയിലെ മറ്റൊരു വക്കീലായ ജ്യോതിയോട് മീനാക്ഷി എന്ന കഥാപാത്രം പറയുന്ന ഡയലോഗുണ്ട്. ‘‘വിശ്വാസമൊക്കെ നല്ലതാ, ഇങ്ങനെ **** തിരിഞ്ഞ് ഇരിക്കുമ്പോ എന്തെങ്കിലും ഒക്കെ ഓർത്ത് സമാധാനിക്കാമല്ലോ.’’ മനുഷ്യ സ്വഭാവം നല്ലതും ചീത്തയും ഇടകലർന്നതാണെന്നും മിക്കപ്പോഴും സ്വാർഥത തന്നെയാണ് വിജയിക്കാറെന്നുമുള്ള ചിന്തയിലേക്ക് ഈ കഥ എത്തിക്കുന്നു.
കുറുക്കനിലെ പൊലീസുകാരൻ ദിനേശൻ മറ്റൊരു പ്രധാന ഉദാഹരണമാണ്. കോമഡിയുടെ മേമ്പൊടിയുണ്ടെങ്കിലും ദിനേശൻ ചെയ്യുന്നത് വലിയ ക്രൈമാണ്. ആദ്യ പകുതിയിൽ നിന്ന് ക്ലൈമാക്സിലെത്തുമ്പോൾ ക്രൈമിന്റെ കാര്യത്തിൽ ദിനേശൻ മുകുന്ദനുണ്ണിയേക്കാൾ മികച്ച കഥാപാത്രമാകുന്നു. സമാന സ്വഭാവമുള്ള കഥാപാത്രമാണ് തീപ്പൊരി ബെന്നിയിൽ അർജുൻ അശോകൻ ചെയ്ത ബെന്നിയെന്ന രാഷ്ട്രീയക്കാരൻ. സ്വന്തം നേട്ടത്തിനുവേണ്ടി ആരെയും ചതിക്കാൻ തയാർ. എന്നാൽ ചിത്രത്തിൽ അവസാനം അയാൾ നന്മയുള്ള രാഷ്ട്രീയക്കാരനാകുന്നു, കഥയുടെ ആരംഭത്തിലെ പാത്രഘടനയോടു നീതിപുലർത്താത്ത കഥാപാത്രമാണു ബെന്നി.
ആന്റണിയിൽ ജോജു ജോർജ് അവതരിപ്പിച്ച ഗുണ്ടയായ ആന്റണി മറ്റൊരു ഉദാഹരണമാണ്. ആന്റണി ഗുണ്ടയാണ്, ആന്റണി കൊലപ്പെടുത്തിയ സേവ്യറിന്റെ മകളെ ഒടുവിൽ ആന്റണി തന്നെ വളർത്തേണ്ടി വരുന്നു. ആദ്യ പകുതിയിൽ ഗുണ്ടയായി തന്നെ നിൽക്കുന്ന ആന്റണി പക്ഷേ രണ്ടാം പകുതിയിൽ നല്ലവനാകുന്നുണ്ട്. കഥാപാത്ര ഘടനയിൽ നിന്ന് മാറിപ്പോകുന്നയാളാണ് ആന്റണിയും.
റോഷാക്ക്, പുഴു, ബ്രഹ്മയുഗം പോലെയുള്ള സിനിമകൾ ആകട്ടെ വളരെ ഡാർക്ക് ആയ സ്വഭാവങ്ങൾ ഉള്ള നായകനെ കാണിക്കുന്നു. നായകൻ ഇവിടെ ഒരു തരത്തിലും നന്മയുടെ വക്താവ് ആകുന്നില്ല. കാലഘട്ടവുമായോ സംഭവങ്ങളുമായോ ബന്ധപ്പെടുത്താതെ തന്നെ ഈ സിനിമകളെ പ്രേക്ഷകന് ആസ്വദിക്കാൻ കഴിക്കുന്നു. സ്ഥിരം ഴാനറിൽനിന്ന് (Genre) മാറി വന്ന മലൈകോട്ടൈ വാലിബൻ പോലും ക്രൈമിനെ പിൻപറ്റിയാണ് കഥപറയുന്നത്. ക്രൈമും ഗ്രേ ആയ നായകനും ഡാർക്ക് കഥയും മലയാള സിനിമയിലേക്ക് ആവേശിച്ചിരിക്കുന്നു.
∙ സ്ത്രീകളെവിടെ?
സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളായി ഇറങ്ങിയ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളൊഴിച്ചാൽ പക്കാ ബോയ്സ് സിനിമകളാണു സ്വീകരിക്കപ്പെട്ടവയിൽ മിക്കതും. ആവേശവും മഞ്ഞുമ്മൽ ബോയ്സും രോമാഞ്ചവും നല്ല നിലാവുള്ള രാത്രിയും കളയും, കാസർഗോൾഡും ചാവേറും, കുരുതിയും കിങ് ഓഫ് കൊത്തയും തുടങ്ങി ക്രൈം അടിസ്ഥാനമാക്കിയ സിനിമകളിൽ പലതിലും പേരിനു മാത്രമേയുള്ളൂ സ്ത്രീകൾ. ആവേശത്തിലെ ഡംഷറാഡ്സ് രംഗത്തിൽ ചേച്ചിക്ക് അരികിൽ ഇരിക്കുന്ന രംഗ പാലിക്കുന്ന ഒരു അകലമുണ്ട്. ആ അകലത്തിലാണ് ഈ സിനിമകളൊക്കെ സ്ത്രീകളെ നിർത്തിയിരിക്കുന്നത്. അമ്മ കഥാപാത്രങ്ങൾ ഇല്ലേയില്ല. അവിടിവിടെ കാമുകിയുണ്ട്. എങ്കിലും നാമമാത്ര പ്രസക്തിയേയുള്ളൂ.
കുടുംബത്തിനും കുടുംബകഥയ്ക്കും പ്രസക്തിയില്ല. നായകന്റെ സ്വഭാവം രൂപപ്പെടുന്നതിൽ ഭാഗമായവരായി മാത്രം കുടുംബമെത്തുന്നു. അതിനപ്പുറം സ്നേഹത്തിൽ പൊതിഞ്ഞ കുടുംബകഥയില്ല. പാട്ടും പാട്ടുപാടലും നൃത്തവുമില്ല. ഉള്ള പാട്ടുകളാകട്ടെ റാപ് മ്യൂസിക്കിന്റെ ചേരുവകളുമായി കേട്ടും താളംകൊട്ടിയും കടന്നുപോകുന്നു. വീണ്ടും വീണ്ടും കേട്ട് ആസ്വദിച്ചിരുന്ന പാട്ടുകൾ മലയാള സിനിമയുടെ നെടുംതൂൺതന്നെ ആയിരുന്നു. എന്നാൽ മാറിയ കാലത്തിന്റെ സിനിമയിൽ കഥാഗതിയിൽ മാത്രം ഊന്നി നിൽക്കുന്ന റാപ് സംഗീതം മറ്റൊരു തലത്തിലേക്ക് സിനിമയെ എത്തിക്കുന്നു. പാട്ട് കഥയുടെ ഭാഗമാകുന്നു. അടി കപ്യാരെ കൂട്ടമണിയിലെ എന്റെ മാവും പൂത്തെ... തൊട്ട് ഇങ്ങോട്ട് മലയാള സിനിമയിൽ അങ്ങിങ്ങു റാപ് സംഗീതത്തിന്റെ പ്രസൻസ് ഉണ്ടായിരുന്നെങ്കിലും, റാപ്പേഴ്സിന്റെ യുട്യൂബ് റിലീസ് പാട്ടുകൾ ഹിറ്റ് ആയിട്ടുണ്ടെങ്കിലും തല്ലുമാല പോലെയുള്ള ആൺ ആഘോഷ പടങ്ങളുടെ ഭാഗമായപ്പോൾ മാത്രമാണ് മലയാളം സിനിമാ റാപ് പാട്ടുകളും ആഘോഷിക്കപ്പെട്ടു തുടങ്ങിയത്. ആദ്യാവസാനം സിനിമയ്ക്ക് നട്ടെല്ലായി നിൽക്കുന്നതോടെ റാപ് കൂടുതൽ സ്വീകരിക്കപ്പെട്ടു തുടങ്ങി.
കഥയുടെ രാഷ്ട്രീയമാണ് പാട്ടും പറയുന്നത് ആവേശത്തിലെ ‘മാതാപിതാക്കളെ മാപ്പ്’ എന്ന പാട്ടിന്റെ വരികളിങ്ങനെ:
‘മാതാപിതാക്കളെ മാപ്പ്,
ഇനി അങ്ങോട്ട് തന്നിഷ്ട കൂത്ത്,
ഉന്നം മറന്നൊരു പോക്ക്,
ഗുണപാഠം മതിയാക്ക്.
ഇത് എൻ പാത എൻ അധികാരം...’
പാട്ട് പറയുന്നത് കഥാസന്ദർഭത്തെക്കുറിച്ചാണ്. റാപ് പാട്ടുകളുടെ രീതിയിലാണ് ഒട്ടുമിക്ക സിനിമകളും, പ്രത്യേകിച്ച് അക്രമം, അടിപിടി, വയലൻസ് തുടങ്ങിയവ കഥാതന്തുവാക്കിയുള്ള ചിത്രങ്ങൾ പാട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്. കഥ പറയുന്ന രീതിക്കുമുണ്ട് മാറ്റം. ലീനിയർ നരേഷനിൽ നിന്ന് പലപ്പോഴും തെന്നിത്തെറ്റിയാണ് കഥപറച്ചിൽ. തല്ലുമാലയുടെ മുഴുവൻ കഥയും എഡിറ്റിങ് മേശയിലാണ് സൃഷ്ടിക്കപ്പെട്ടതെന്ന് തോന്നാം. മുന്നോട്ടും പിന്നോട്ടും മാറിമറിയുന്ന കഥ പ്രേക്ഷകന്റെ മനസ്സിലാണ് സൃഷ്ടിക്കപ്പെടുന്നത്. എഡിറ്റിങ്ങിനും നരേഷനും പ്രാധാന്യം കൂടി.
∙ സീരിയൽ കില്ലറിനു പിന്നാലെ
എസ്.എൻ.സ്വാമി, കെ.മധു കൂട്ടുകെട്ടിൽ പിറന്ന അനേകം കുറ്റാന്വേഷണ സിനിമകൾ കണ്ട് കോരിത്തരിച്ച മലയാളികൾക്ക് മുന്നിലേക്ക് വിദേശ സിനിമകളിൽനിന്ന് ആവാഹിച്ചിറക്കിയതാണ് സീരിയൽ കില്ലേഴ്സിനെ. 2013ലിറങ്ങിയ മെമ്മറീസ് ഇത്തരത്തിൽ സങ്കീർണമായ സീരിയൽ കില്ലർ കഥയുമായി തീയറ്ററിൽ വൻ വിജയം നേടിയെങ്കിലും സീരിയൽ കില്ലറെ പിന്നീട് മലയാള സിനിമ ഹിറ്റാക്കിയത് 2020ൽ ഫൊറൻസിക്കിലും അഞ്ചാം പാതിരയിലുമാണ്. ഈ അടുത്ത് വന്ന പാപ്പൻ, ഗരുഡൻ, അന്വേഷിപ്പിൻ കണ്ടെത്തും, ഓസ്‌ലർ തുടങ്ങിയ സിനിമകളിലും കേരള ക്രൈം ഫയൽ സീരീസിലും ഉള്ള സീരിയൽ കില്ലർ കഥാതന്തുക്കളിലെ വിദേശ സിനിമാ സ്വാധീനം ചെറുതല്ല. പ്രതിയുടെ മാനസിക നിലയെ അവലോകനം ചെയ്ത് അയാൾ ചെയ്ത ക്രൈമിനെ ന്യായീകരിക്കുന്ന വിധം കാരണങ്ങൾ ഉണ്ടെന്നു സ്ഥാപിക്കുകയാണ് സൈക്കോ കില്ലറിന്റെ വീക്ഷണത്തിലൂടെയുള്ള സിനിമ ചെയ്യുന്നത്.
പോലീസ് പ്രൊസീജറൽ സിനിമകൾ ആകട്ടെ കുറ്റാന്വേഷണത്തിന്റെ ഓരോ ഘട്ടവും കാണിക്കുന്നു. അതിൽ പൊലീസിന്റെയും കോടതിയുടെയും പടിപടിയായി പ്രവർത്തനം എങ്ങനെ എന്നു കാണിക്കുന്നു. എന്നാൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അന്വേഷണത്തിലും കണ്ടെത്തലിലും ഫോക്കസ് ചെയ്യുന്നു. കാരണങ്ങൾ പലതും പറഞ്ഞും കാരണങ്ങളില്ലാതെയും കൊലപാതകങ്ങൾ യഥേഷ്ടം ചെയ്യുമ്പോൾ അതിനു പിന്നാലെ പായുന്ന പൊലീസ് സേന. വിദേശ സിനിമകളിൽ സീരിയൽ കില്ലർ സിനിമകൾക്ക് ഇത്തരത്തിൽ പല ഉപ വിഭാഗങ്ങൾ ഉണ്ടെങ്കിലും അത് അത്രകണ്ട് മലയാളത്തിൽ വ്യാപിച്ചിട്ടില്ല. റേയ്ജ് റൂമുകൾ തരുന്ന സ്ട്രെസ് റിലീസ് എഫക്റ്റ് ആണ് ത്രില്ലർ മൂവീസിന്റെ സവിശേഷത. ഇവ തരുന്ന അഡ്രിനാലിൻ റഷ് കാണികളെ പിടിച്ചിരുത്തുന്നു. ആദ്യാവസാനം പിടിച്ചിരുത്തുന്ന സിനിമാ വിഭാഗമാണ് ത്രില്ലറുകൾ. മർഡർ ഇൻവെസ്റ്റിഗേഷൻ അല്ലെങ്കിലും പൊലീസ്, വക്കീൽ കഥകളുമായി മറ്റ് ഒട്ടേറെ സിനിമകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരട്ട, നേര്, കണ്ണൂർ സ്ക്വാഡ്, ക്രിസ്റ്റഫർ... എല്ലാം ക്രൈമിനെയും വയലൻസിനെയും ചുറ്റിപ്പറ്റി തന്നെ.
∙ നർക്കോട്ടിക്സ് - ദ് ഡേർട്ടി ബിസിനസ്
മദ്യവും സിഗരറ്റും ഡ്രഗ്സും വയലൻസിനൊപ്പം സ്ക്രീനിൽ നിറയുന്നു എന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല. നായക പരിവേഷത്തിന് ഇവ അത്യാവശ്യമാണെന്ന് ധ്വനിപ്പിക്കും വിധം സർവത്ര മദ്യവും പുകയും. പഴയകാല സിനിമയിൽ ചുണ്ടിലൊരു പൈപ്പും കയ്യിലൊരു ഗ്ലാസുമായി എത്തുന്ന റേപ്പിസ്റ്റ് വില്ലനായിരുന്നു ഡ്രഗ്സിന്റെ ‘കുത്തകാവകാശം’. ഇന്നത് ഹീറോയുടെയും സംഘത്തിന്റെയും പ്രധാന വിനോദമാണ്. ഗോഡ്‌ഫാദറിലെ ഡോൺ വീറ്റോ കോലീയോണി തൊട്ട് ഇരുപതാം നൂറ്റാണ്ടിലെ ലാലേട്ടന്റെ സാഗർ ഏലിയാസ് ജാക്കി വരെ പറഞ്ഞ ‘നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ പറയാൻ ആരുമില്ല. പുകയിലയും കഞ്ചാവും സിന്തറ്റിക്ക് ഡ്രഗ്സും സ്ക്രീനിൽ നിറയുന്നു. ആദ്യാവസാനം നായകന്റെയും കൂട്ടാളികളുടെയും സന്തോഷവും ദുഃഖവും ഹീറോയിസവും പറയുന്നിടത്ത് ലഹരിയുമുണ്ട്. കല കാലത്തിന്റെ കണ്ണാടിയത്രേ, കാലം ലഹരിക്ക് പിന്നാലെ പോകുമ്പോൾ കലയ്ക്ക് പിന്തുടരാതിരിക്കാനാകില്ലെന്ന് സിനിമ കാണിക്കുന്നതാകാം.