‘എക്സ്പോസ്ഡ്’ ആയ ആംഗ്ലോ ഇന്ത്യൻ യുവതി’: മേനിയഴകു മാത്രമായിരുന്നില്ല ആ സിനിമ: മലയാളത്തിലെ ആദ്യ പാൻ–ഇന്ത്യൻ ചിത്രം!
‘കൗമാരം വിരിച്ചിട്ട ചുവന്ന പരവതാനിയിലേക്ക് നടന്നുകയറിയ ജൂലി എന്ന ചട്ടക്കാരിപ്പെൺകുട്ടി. അവൾ സുന്ദരിയായിരുന്നു. അതുകൊണ്ടുതന്നെ കത്തുന്ന കാമത്തിന്റെ കരിങ്കിളി അവൾക്കു ചുറ്റും കൂടുകൂട്ടി. ആദ്യത്തെ ഊഴം കളിക്കൂട്ടുകാരനായ റിച്ചാർഡിന്റേതായിരുന്നു. പിന്നീട് പ്രണയത്തിന്റെ റോസാപ്പൂവുമായി ശശി അവളുടെ മുൻപിലെത്തി. അവളുടെ കണ്ണീരിന്റെ കഥ അവിടെ ആരംഭിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുടെ മോഹിപ്പിക്കുന്ന കഥ.’ - ചട്ടക്കാരി (പമ്മൻ) അയാളെ കാണാതിരിക്കാനാകുമായിരുന്നില്ല ജൂലിക്ക്. തലേന്നുരാത്രി ആ സാമീപ്യം അവൾ അത്രമേൽ ആഗ്രഹിച്ചിരുന്നു. സ്വപ്നങ്ങളിൽ അയാളെ കെട്ടിപ്പിടിച്ചാണ് അവൾ ഉറങ്ങിയത്. രാവിലെ അമ്മയോട് കള്ളം പറഞ്ഞ് ജൂലി വീട്ടിൽ നിന്നിറങ്ങി. നേരേ ചെന്നത് അവിടേക്കായിരുന്നു; തന്റെ എല്ലാമെല്ലാമായ ശശിയുടെ വീട്ടിലേക്ക്. അവളുടെ കയ്യിൽ പ്രണയാർദ്രമായി ചുംബിച്ചുകൊണ്ട് ശശി ജൂലിയെ സ്വന്തം ബെഡ്റൂമിലേക്ക് ആനയിച്ചു. ആ വീട്ടിലപ്പോൾ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ! ആദ്യമായി കാണുന്നപോലെ ശശി അവളെ നോക്കി. കൊതിയോടെ അവളെ മാറോടുചേർത്തു. അയാളുടെ ചുണ്ടുകൾ തന്റെ കഴുത്തിലേക്കു പകർന്ന വൈദ്യുതപ്രവാഹത്തിൽ ജൂലി കോരിത്തരിച്ചുപോയി. റെക്കോർഡ് പ്ലെയറിലെ പാശ്ചാത്യ സംഗീതം ആ നിമിഷങ്ങളെ കൂടുതൽ വശ്യമാക്കി. കയ്യിലിരുന്ന ഗ്ലാസിൽനിന്ന് ഒരിറക്ക് അയാൾ ജൂലിയെയും കുടിപ്പിച്ചു. കാമത്തിന്റെ കത്തുന്ന തീയിൽ പ്രണയം വെന്തലിഞ്ഞുചേർന്ന ആ അസുലഭ നിമിഷങ്ങളിൽ അവളെ ചുംബിച്ച് കൊതിതീരാത്ത അയാളുടെ ചുണ്ടുകൾ പാടി: ‘‘ജൂലീ.... ഐ ലവ് യൂ....’’ സ്ക്രീനിൽ അങ്ങനെയൊരു പ്രണയം മലയാളി അന്നോളം കണ്ടിട്ടുണ്ടായിരുന്നില്ല. ആംഗ്ലോ ഇന്ത്യൻ ജീവിതവും പ്രണയവും സിനിമയിലും സാഹിത്യത്തിലുമൊക്കെ അത്രമാത്രം വിരളമായിരുന്നു. അന്നുമാത്രമല്ല, ഇന്നും! പമ്മന്റെ 'ചട്ടക്കാരി' അതേ പേരിൽ സിനിമയായതിനു പിന്നിൽ എം.ഒ ജോസഫ് എന്ന നിർമാതാവാണ്. ഒരുകാലത്ത് മലയാളത്തിൽ കലാമൂല്യവും ജനപ്രീതിയും ഒത്തിണങ്ങിയ ചിത്രങ്ങൾ ഏറ്റവുമധികം നിർമിച്ചത് അദ്ദേഹത്തിന്റെ ‘മഞ്ഞിലാസ്’ എന്ന ബാനറായിരുന്നു. ജോസഫിന്റെ കുടുംബപ്പേരായിരുന്നെങ്കിലും ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ മലയാളത്തിലെ

‘കൗമാരം വിരിച്ചിട്ട ചുവന്ന പരവതാനിയിലേക്ക് നടന്നുകയറിയ ജൂലി എന്ന ചട്ടക്കാരിപ്പെൺകുട്ടി. അവൾ സുന്ദരിയായിരുന്നു. അതുകൊണ്ടുതന്നെ കത്തുന്ന കാമത്തിന്റെ കരിങ്കിളി അവൾക്കു ചുറ്റും കൂടുകൂട്ടി. ആദ്യത്തെ ഊഴം കളിക്കൂട്ടുകാരനായ റിച്ചാർഡിന്റേതായിരുന്നു. പിന്നീട് പ്രണയത്തിന്റെ റോസാപ്പൂവുമായി ശശി അവളുടെ മുൻപിലെത്തി. അവളുടെ കണ്ണീരിന്റെ കഥ അവിടെ ആരംഭിക്കുന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുടെ മോഹിപ്പിക്കുന്ന കഥ.’
- ചട്ടക്കാരി (പമ്മൻ)
അയാളെ കാണാതിരിക്കാനാകുമായിരുന്നില്ല ജൂലിക്ക്.
തലേന്നുരാത്രി ആ സാമീപ്യം അവൾ അത്രമേൽ ആഗ്രഹിച്ചിരുന്നു. സ്വപ്നങ്ങളിൽ അയാളെ കെട്ടിപ്പിടിച്ചാണ് അവൾ ഉറങ്ങിയത്.
രാവിലെ അമ്മയോട് കള്ളം പറഞ്ഞ് ജൂലി വീട്ടിൽ നിന്നിറങ്ങി. നേരേ ചെന്നത് അവിടേക്കായിരുന്നു; തന്റെ എല്ലാമെല്ലാമായ ശശിയുടെ വീട്ടിലേക്ക്. അവളുടെ കയ്യിൽ പ്രണയാർദ്രമായി ചുംബിച്ചുകൊണ്ട് ശശി ജൂലിയെ സ്വന്തം ബെഡ്റൂമിലേക്ക് ആനയിച്ചു.
ആ വീട്ടിലപ്പോൾ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ!
ആദ്യമായി കാണുന്നപോലെ ശശി അവളെ നോക്കി. കൊതിയോടെ അവളെ മാറോടുചേർത്തു. അയാളുടെ ചുണ്ടുകൾ തന്റെ കഴുത്തിലേക്കു പകർന്ന വൈദ്യുതപ്രവാഹത്തിൽ ജൂലി കോരിത്തരിച്ചുപോയി. റെക്കോർഡ് പ്ലെയറിലെ പാശ്ചാത്യ സംഗീതം ആ നിമിഷങ്ങളെ കൂടുതൽ വശ്യമാക്കി. കയ്യിലിരുന്ന ഗ്ലാസിൽനിന്ന് ഒരിറക്ക് അയാൾ ജൂലിയെയും കുടിപ്പിച്ചു. കാമത്തിന്റെ കത്തുന്ന തീയിൽ പ്രണയം വെന്തലിഞ്ഞുചേർന്ന ആ അസുലഭ നിമിഷങ്ങളിൽ അവളെ ചുംബിച്ച് കൊതിതീരാത്ത അയാളുടെ ചുണ്ടുകൾ പാടി:
‘‘ജൂലീ.... ഐ ലവ് യൂ....’’
സ്ക്രീനിൽ അങ്ങനെയൊരു പ്രണയം മലയാളി അന്നോളം കണ്ടിട്ടുണ്ടായിരുന്നില്ല. ആംഗ്ലോ ഇന്ത്യൻ ജീവിതവും പ്രണയവും സിനിമയിലും സാഹിത്യത്തിലുമൊക്കെ അത്രമാത്രം വിരളമായിരുന്നു. അന്നുമാത്രമല്ല, ഇന്നും! പമ്മന്റെ 'ചട്ടക്കാരി' അതേ പേരിൽ സിനിമയായതിനു പിന്നിൽ എം.ഒ ജോസഫ് എന്ന നിർമാതാവാണ്. ഒരുകാലത്ത് മലയാളത്തിൽ കലാമൂല്യവും ജനപ്രീതിയും ഒത്തിണങ്ങിയ ചിത്രങ്ങൾ ഏറ്റവുമധികം നിർമിച്ചത് അദ്ദേഹത്തിന്റെ ‘മഞ്ഞിലാസ്’ എന്ന ബാനറായിരുന്നു. ജോസഫിന്റെ കുടുംബപ്പേരായിരുന്നെങ്കിലും ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ മലയാളത്തിലെ ഒരു ഫിലിം പ്രൊഡക്‌ഷൻ കമ്പനിക്കു കിട്ടാവുന്ന എക്കാലത്തെയും കാൽപനികമായ പേരാണ് മഞ്ഞിലാസ്.
∙ തുടക്കം മദ്രാസിൽ
അറുപതുകളുടെ അവസാനമാണ് കഥ തുടങ്ങുന്നത്. മഞ്ഞിലാസിന്റെ ആദ്യചിത്രമായ ‘യക്ഷി’ റിലീസായ സമയം. അവിചാരിതമായി മദ്രാസിലെ ‘ജയകേരളം’ മാസികയുടെ ഓഫിസിൽ എം.ഒ. ജോസഫ് എത്തുന്നു. ജയകേരളം പത്രാധിപരും ജോസഫും അടുത്ത സുഹൃത്തുക്കളാണ്. അവിടെവച്ച് ജയകേരളത്തിൽ പ്രസിദ്ധീകരിച്ച പമ്മന്റെ ‘ചട്ടക്കാരി’യുടെ ഒരു ഭാഗം വായിച്ചു. ആദ്യവായനയിൽത്തന്നെ ഇഷ്ടമായി. അത് സിനിമയാക്കാൻ അദ്ദേഹം തീരുമാനിച്ചു. ചട്ടക്കാരിയുടെയും ഒപ്പം പമ്മന്റെ തന്നെ ‘അടിമകൾ’ എന്ന നോവലിന്റെയും അവകാശം വാങ്ങി അദ്ദേഹം മദ്രാസിൽനിന്ന് മടങ്ങി.
പിന്നീട് മഞ്ഞിലാസിന്റെ ബാനറിൽ ആറു സിനിമകൾ ഇറങ്ങി. അവസാനത്തെ രണ്ടെണ്ണം പരാജയപ്പെട്ടതോടെ ജോസഫ് സാമ്പത്തിക പ്രതിസന്ധിയിലായി. അപ്പോഴാണ് അദ്ദേഹം ചട്ടക്കാരിയെക്കുറിച്ച് വീണ്ടും ആലോചിക്കുന്നത്. മഞ്ഞിലാസ് അതുവരെ എടുത്ത എല്ലാ സിനിമകളും ബ്ലാക്ക് ആൻഡ് വൈറ്റിലായിരുന്നു. ചട്ടക്കാരിയുടേത് ആംഗ്ലോ ഇന്ത്യൻ കഥയാണ്. അവരുടെ ജീവിതം പോലെ സിനിമയും കളർഫുള്ളാവണം. അന്ന് കലാമൂല്യമുള്ള ജനപ്രിയ ചിത്രങ്ങളിലൂടെ സംവിധായകൻ കെ.എസ്. സേതുമാധവൻ തിളങ്ങിനിൽക്കുന്ന സമയമാണ്. ചട്ടക്കാരിയുടെ സംവിധാനം ജോസഫ് അദ്ദേഹത്തെ ഏൽപ്പിച്ചു. മലയാളത്തിൽ ഏറ്റവുമധികം സാഹിത്യ കൃതികൾ സിനിമയാക്കിയ രണ്ടു പേർ വീണ്ടും ഒന്നിച്ചതോടെ ചട്ടക്കാരി യാഥാർഥ്യത്തിലേക്കടുത്തു. ചട്ടക്കാരി ഈസ്റ്റ്മാൻ കളറിലെടുക്കാമെന്ന് സേതുമാധവൻ നിർദേശിച്ചു. അതിനായി പുതിയൊരു ഛായാഗ്രഹകനെയും തീരുമാനിച്ചു; ശ്രീലങ്കക്കാരനായ ബാലു മഹേന്ദ്ര. തിരക്കഥയഴുതുന്നത് മറ്റാരുമല്ല, മഞ്ഞിലാസിന്റെ സ്ഥിരം എഴുത്തുകാരൻ സാക്ഷാൽ തോപ്പിൽ ഭാസി. അങ്ങനെ, എണ്ണം പറഞ്ഞ പ്രതിഭകളുടെ സംഗമം കൂടിയായി 1974 മേയിൽ പുറത്തിറങ്ങിയ ആ ചിത്രം.
ആംഗ്ലോ ഇന്ത്യൻ യുവതി ഹിന്ദുവായ ശശിയെ പ്രണയിക്കുന്നതും അയാളിൽ അവൾക്കൊരു കുഞ്ഞ് ജനിക്കുന്നതും ശശി അവളെ ഉപേക്ഷിക്കുന്നതുമാണ് പമ്മന്റെ നോവലിലെ കഥ. എന്നാൽ, പ്രേക്ഷകരുടെ മനസ്സ് അവരേക്കാൾ നന്നായി മനസ്സിലാക്കിയ തിരക്കഥാകൃത്ത് തോപ്പിൽ ഭാസി ക്ലൈമാക്സ് മാറ്റണമെന്ന് നിർദേശിച്ചു. നോവൽ ട്രാജഡിയാണ്. സിനിമ അങ്ങനെയാകരുത്. ജൂലിയെ തോറ്റുപോകാനനുവദിക്കാതെ, ശശിയെ മോശക്കാരനാക്കാതെ യാഥാസ്ഥിതികമായ രണ്ട് കുടുംബങ്ങളെ ഒന്നിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാൻ. ‘ക്രിസ്ത്യാനിയെ ഹിന്ദു വിവാഹം കഴിക്കുന്നതിന് ക്രിസ്തുവും എതിരല്ല, കൃഷ്ണനും എതിരല്ല’ എന്ന വിപ്ലവകരമായ ഡയലോഗിലൂടെ പടം ശുഭപര്യവസായിയാക്കി. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യും, ‘പുതിയ ആകാശം പുതിയ ഭൂമി’യും എഴുതിയ വിപ്ലവകാരി അങ്ങനെ ചട്ടക്കാരിയിലും വിപ്ലവം കൊണ്ടുവന്നു. പ്രേക്ഷകർ അത് ആനന്ദാതിരേകത്തോടെ സ്വീകരിച്ചു. പടം സൂപ്പർഹിറ്റ്!
∙ ലക്ഷ്മിയെന്ന ജൂലി
കഥയിലെയും പിന്നണിയിലെയും പുതുമ ‘മുന്നണി’യിലും വേണമെന്ന് നിർബന്ധമുണ്ടായിരുന്നു സേതുമാധവന്. കണ്ടുപരിചയിച്ച മുഖമൊന്നുമാകരുത് നായിക ജൂലിക്ക് അതിനായി പുതുമുഖത്തെത്തേടി അവർ തമിഴിലെത്തി. അന്ന് ലക്ഷ്മി തമിഴിൽ കത്തിനിൽക്കുന്ന നായികയാണ്. പക്ഷേ, നേരിൽ കണ്ടപ്പോൾ ചട്ടക്കാരി സിനിമയിലെ തൊട്ടാലലിയുന്ന ജൂലിയുടെ നേർ വിപരീതമായിരുന്നു ലക്ഷ്മിയുടെ പെരുമാറ്റം. സേതുമാധവൻ പറഞ്ഞ സമയത്ത് ഷൂട്ടിങ് പറ്റില്ലെന്ന് അവർ തീർത്തുപറഞ്ഞു. ഒടുവിൽ അമ്മയും പ്രശസ്ത നടിയുമായ രുഗ്മിണി ഇടപെട്ടാണ് സംഗതി ഓകെയാക്കിയത്. ചട്ടക്കാരിയാകാൻ ലക്ഷ്മിയോളം പോന്നൊരു നടി അന്ന് മലയാളത്തിലുണ്ടായിരുന്നില്ല എന്നതാണ് സത്യം.
പമ്മൻ എഴുതിവച്ചതിനും അപ്പുറമായിരുന്നു ലക്ഷ്മിയിൽ മലയാളി കണ്ട ചട്ടക്കാരി. മജ്ജയും മാംസത്തിനുമപ്പുറം തീനാളങ്ങളാൽ സൃഷ്ടിക്കപ്പെട്ടതെന്നു തോന്നിച്ച നായിക. കടഞ്ഞെടുത്ത ഉടൽ. സൗന്ദര്യത്തിന്റ കടൽ അലയടിക്കുന്ന വിടർന്ന കണ്ണുകൾ. പനിനീർപൂവിതൾ പോലുള്ള അധരങ്ങൾ. തൊട്ടടുത്ത് വന്നിരുന്ന് ചെവിയിൽ ഇക്കിളിപ്പെടുത്തുന്നതുപോലുള്ള സംസാരം (ഡബ്ബിങ് ആർട്ടിസ്റ്റിനും സംവിധായകനും സ്തുതി). തുറന്നുവച്ച പുസ്തകം പോലെ സ്വന്തം ശരീരത്തിലേക്ക് കാഴ്ചക്കാരെ ക്ഷണിക്കുന്ന അതുപോലൊരു നായികയെ അന്നോളം മലയാളി പ്രേക്ഷകർ കണ്ടിട്ടില്ലായിരുന്നു.
ആംഗ്ലോ ഇന്ത്യൻ യുവതിയാണ്. അതുകൊണ്ടുതന്നെ അവൾ ധരിച്ച വസ്ത്രങ്ങളെല്ലാം അൽപം ‘എക്സ്പോസ്ഡ്’ ആയിരുന്നു. എന്നാൽ, മേനിയഴകിനാൽ മാത്രമല്ല ലക്ഷ്മി കാഴ്ചക്കാരെ കീഴടക്കിയത്. സന്തോഷത്തിന്റെയും പ്രണയത്തിന്റെയും കൊടുമുടിയിൽനിന്ന് ഒറ്റ ദിവസംകൊണ്ട് കീഴ്മേൽ മറിഞ്ഞുപോയ ഒരു പെൺകുട്ടിയുടെ വിങ്ങലുകൾ അനായാസമായി അവർ പ്രേക്ഷകരിലെത്തിച്ചു. അനാവൃതമായ അവരുടെ ശരീരഭാഗങ്ങൾ കണ്ട് ആർത്തിപൂണ്ടവർ തന്നെ അമ്മയാകുന്ന ആ കൗമാരക്കാരിയുടെ നിസ്സഹായത കണ്ട് കരഞ്ഞുപോയി.
ഉടയാടകളിലൊതുങ്ങാത്ത ശരീരമുള്ള അവൾ അന്നത്തെ സമൂഹത്തിനു മുന്നിൽ തെറിച്ച പെണ്ണായി. അതുകൊണ്ടുതന്നെ അലിഖിതമായൊരു വിലക്ക് സിനിമയുടെ മേൽ വന്നുപതിച്ചു (അതൊന്നും അതിന്റെ വിജയത്തെ ബാധിച്ചില്ലെങ്കിലും). കുട്ടികൾക്കൊപ്പമിരുന്ന് പടം കാണാൻ പല മാതാപിതാക്കളും മടിച്ചു. ചട്ടക്കാരി എന്ന പേരുപോലും പല വീടുകളിൽ വിലക്കപ്പെട്ടു. ‘എല്ലാം’ കാണിച്ചഭിനയിച്ച ലക്ഷ്മിയെ പരസ്യമായി ചീത്ത വിളിച്ചും ആ സൗന്ദര്യത്തെ രഹസ്യമായി ആരാധിച്ചും ചില കുടുംബനാഥന്മാർ കപട സദാചാരികളായി. ആദ്യ കാഴ്ചയിൽത്തന്നെ ആഴത്തിൽ വീണുപതിഞ്ഞ ജൂലിയെന്ന കനൽ സ്വകാര്യനിമിഷങ്ങളിൽ അവരുടെയുള്ളിൽ ആളിക്കത്തി.
എന്നാൽ, അഴകളവുകൾ കൊണ്ടുമാത്രമല്ല സംവിധായകൻ സേതുമാധവൻ ജൂലിയെ വരച്ചിട്ടത്. പൂപോലെ മൃദുലമായ ശരീരത്തിനുള്ളിലെ ആർദ്രമായ മനസ്സിനെ ആ കഥാപാത്രത്തിൽ അദ്ദേഹം കാണിച്ചുതന്നു. തനിക്കുള്ളതെല്ലാം കാമുകനായ ശശിക്കു സമർപ്പിച്ച ജൂലി ആ ഹിന്ദുഭവനത്തിൽ നിന്ന് മടങ്ങുമ്പോൾ അവിടത്തെ തുളസിത്തറ തൊട്ട് നെഞ്ചത്തുവയ്ക്കുന്ന ദൃശ്യം തന്നെ ഉദാഹരണം. പൂജാമുറിയും പാരമ്പര്യാചാരങ്ങളും പിന്തുടർന്നുപോരുന്ന ആ വീട്ടിൽവച്ച് കുടിക്കരുതെന്ന് അവൾ ശശിയെ സ്നേഹത്തോടെ ശാസിക്കുന്നുമുണ്ട്. മാദകത്തിടമ്പായ കൗമാരക്കാരി അവിചാരിതമായി അമ്മയാകുന്നതോടെ അതുവരെ കാണാത്തൊരു ഭാവം ജൂലിയിൽ പ്രേക്ഷകർ കണ്ടു. കുഞ്ഞിനെ കാണാതെ, അവനെ ഊട്ടാനാവാതെ സങ്കടപ്പെടുന്ന ജൂലിയുടെ മാറിടം നനയുന്നതുപോലും ഒരുവേള സേതുമാധവൻ കാണിച്ചു തരുന്നുണ്ട്. ഒരിക്കൽക്കണ്ടവർ ഒരു കാലത്തും മറക്കാത്തത്രയും ആഴത്തിലായിരുന്നു സംവിധായകന്റെ നായികാപ്രതിഷ്ഠ.
∙ പുണെയിൽനിന്നൊരു നായകൻ
സുഹൃത്തായ ബാലു മഹേന്ദ്രയെ കാണാൻ മദ്രാസിലെത്തിയതായിരുന്നു മോഹൻ ശർമ. പേരിൽ മാത്രമല്ല, കാഴ്ചയിലും ഉത്തരേന്ത്യൻ ഛായ തോന്നിക്കുന്ന സുന്ദരനായ യുവാവ്. വെളുത്ത നിറം, ആറടി ഉയരം, ചുരുണ്ട മുടി, കായികതാരത്തിന്റേതുപോലെ ഉറച്ച ശരീരം. ആൾ തനി മലയാളി. പാലക്കാട് തത്തമംഗലം സ്വദേശി. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയത്തിൽ ഒന്നാം റാങ്കോടെ പാസായ ആദ്യത്തെ ദക്ഷിണേന്ത്യക്കാരൻ. അതുവരെ ഏതാനും മലയാളം സിനിമകളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധേയമായ വേഷങ്ങളൊന്നും കിട്ടിയിരുന്നില്ല. രാമു കാര്യാട്ടിന്റെ ‘നെല്ല്’ ആണ് എടുത്തുപറയാവുന്നൊരു ചിത്രം. മദ്രാസിലെ സ്റ്റുഡിയോയിൽ മോഹനെത്തുമ്പോൾ ബാലു മഹേന്ദ്ര മഞ്ഞിലാസിന്റെ ഒരു സിനിമയുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു. അവിടെവച്ച് ബാലു തന്റെ സുഹൃത്തിനെ എം.ഒ. ജോസഫിനും സേതുമാധവനും പരിചയപ്പെടുത്തി. ഒറ്റക്കാഴ്ചയിൽത്തന്നെ സേതുമാധവന് മോഹനെ ബോധിച്ചു. ചട്ടക്കാരിയിൽ മോഹനെ നായകനാക്കാമെന്ന് അപ്പോൾത്തന്നെ അദ്ദേഹം വാക്കുകൊടുത്തു.
മലയാളത്തിലെന്നല്ല, മറ്റേത് ഇന്ത്യൻ ഭാഷകളിലേക്കും ഇറക്കിവയ്ക്കാവുന്ന നായികാനായകന്മാരായിരുന്നു ലക്ഷ്മിയും മോഹനും. ശരിക്കുമൊരു പാൻ-ഇന്ത്യൻ പ്രണയജോടി. യഥാർഥത്തിൽ പ്രണയജോടികളെന്നു തോന്നിപ്പിക്കുന്നത്ര സ്വാഭാവികമായിരുന്നു അവരുടെ അഭിനയം; പ്രത്യേകിച്ചും പ്രണയരംഗങ്ങളിൽ. അവർ ഇഴുകിച്ചേർന്നഭിനയിച്ച ‘ജൂലീ ഐ ലവ് യൂ’, ‘മന്ദസമീരനിൽ’, ‘യുവാക്കളേ യുവതികളേ’ എന്നീ ഗാനങ്ങൾ ചെറുപ്പക്കാരുടെ ഹരമായി. തിരക്കഥയ്ക്ക് അപ്പുറമുള്ള തലങ്ങളിലേക്ക് അഭിനയിക്കാൻ സംവിധായകൻ സേതുമാധവൻ തങ്ങൾക്ക് അനുവാദം തന്നതായി മോഹൻ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്.
മോഹൻ-ലക്ഷ്മി ജോടികളെ കണ്ട് മതിമറന്നുപോയ പ്രേക്ഷകർ അവരെ ഏറ്റെടുത്തു. പിന്നീട് പല പടങ്ങളിൽ അവർ തുടർച്ചയായി പ്രണയജോടികളായി. അവരെക്കുറിച്ച് ധാരാളം ഗോസിപ്പുകളും പ്രചരിച്ചു. എന്തായാലും മഞ്ഞപ്പത്രങ്ങൾ എഴുതിയതുപോലെത്തന്നെ കാര്യങ്ങൾ നടന്നു. അവർ പ്രണയത്തിലായി. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്ന ലക്ഷ്മി തുടർന്ന് മോഹനെ വിവാഹം കഴിച്ചു. എന്നാൽ, ആ ബന്ധം അധികം നീണ്ടുനിന്നില്ല. മോഹന്റെയും ലക്ഷ്മിയുടെയും പ്രഫഷനൽ-വ്യക്തി ജീവിതത്തിലെ വഴിത്തിരിവാകാൻ ചട്ടക്കാരിയെന്ന സിനിമ ഒരു നിമിത്തമായി.
∙ മലയാളത്തിലെ ആദ്യ പാൻ-ഇന്ത്യൻ ഹിറ്റ്
മദ്രാസിലെ ആംഗ്ലോ ഇന്ത്യൻ ജീവിതം പശ്ചാത്തലമാക്കിയാണ് റെയിൽവേയിൽ ഉദ്യോഗസ്ഥനായ പമ്മൻ ചട്ടക്കാരി എഴുതിയത്. അദ്ദേഹത്തിന്റെ മറ്റുപല നോവലുകളും പോലെ വായനക്കാരെ ഇക്കിളിപ്പെടുത്തുന്ന പ്രണയരംഗങ്ങൾ അതിലുമുണ്ടായിരുന്നു. എന്നാൽ, അത്തരം ചൂടൻ രംഗങ്ങളുടെ പേരിൽ മാത്രമല്ല, വ്യത്യസ്തമായ ഇമോഷനുകളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടുപോയ സാമൂഹിക പ്രസക്തിയുള്ള പ്രണയചിത്രം എന്ന നിലയ്ക്കാണ് ചട്ടക്കാരി എന്നും ഓർമിക്കപ്പെടുന്നത്. മലയാള സിനിമയെ അതിവൈകാരികതയിൽനിന്നും അതിനാടകീയതയിൽനിന്നും മോചിപ്പിച്ച സംവിധായകനെന്ന സൽപ്പേര് ചട്ടക്കാരിയിലൂടെ സേതുമാധവനിൽ ഒരിക്കൽക്കൂടി ഊട്ടിയുറപ്പിക്കപ്പെട്ടു. ഒപ്പം, ആത്മാവ് ചോരാതെ സാഹിത്യസൃഷ്ടികളെ സിനിമയാക്കുന്ന നിർമാതാവെന്ന മഞ്ഞിലാസ് ജോസഫിന്റെ ഇമേജും.
ഓരോ പതിനഞ്ചു മിനിറ്റിലും പരിസരം കുലുക്കുമാറ് പൊട്ടിച്ചിരിക്കുന്നയാളെന്ന് വി.കെ.എൻ വിശേഷിപ്പിച്ച അടൂർ ഭാസിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷങ്ങളിലൊന്നായിരുന്നു ചട്ടക്കാരിയിലേത്. ജൂലിയുടെ ഡാഡിയായി അക്ഷരാർഥത്തിൽ അദ്ദേഹം സ്ക്രീനിൽ ജീവിച്ചു. പ്രിയപുത്രിക്കൊരു ബ്യൂട്ടിഫുൾ റിസ്റ്റ് വാച്ച് വാങ്ങിക്കൊടുക്കണമെന്ന എക്കാലത്തെയും വലിയ ആഗ്രഹം അവശേഷിപ്പിച്ച് മരിച്ചുപോകുന്ന ആ എൻജിൻ ഡ്രൈവർ ജനഹൃദയങ്ങളിൽ നനവായി അവശേഷിച്ചു. അടൂർ ഭാസിക്കും ലക്ഷ്മിക്കുമൊപ്പം മൽസരിച്ചഭിനയിച്ച മറ്റൊരാൾ സുകുമാരിയാണ്. ഇംഗ്ലിഷ് പറയുന്ന, പാശ്ചാത്യവേഷമണിഞ്ഞ ആ കഥാപാത്രത്തിന് പിന്നീടൊരുപാടുകാലം സുകുമാരിയുടെ അഭിനയജീവിതത്തിൽ തുടർച്ചകളുണ്ടായി.
അക്കാലത്തെ കച്ചവടസിനിമയുടെ പ്രധാന ചേരുവകളിലൊന്ന് പാട്ടുകളായിരുന്നു. ചട്ടക്കാരിക്കായി വയലാർ-ദേവരാജൻ ടീം ഒരുക്കിയ നാലു ഗാനങ്ങളും സൂപ്പർഹിറ്റായി. അതിൽ ‘ജൂലീ ഐ ലവ് യൂ’ എന്ന ഗാനം ഇന്നത്തെ ‘ഇലൂമിനാറ്റി’ പോലെ ചെറുപ്പക്കാർക്കിടയിൽ ട്രെൻഡ്സെറ്ററായിരുന്നു. ഈ നാലു ഗാനങ്ങൾക്കും പുറമേ പ്രശസ്ത പോപ്പ് ഗായിക ഉഷാ ഉതുപ്പ് വരികളെഴുതി പാടിയ ‘ലവ് ഈസ് ജസ്റ്റ് എറൗണ്ട് ദ കോർണർ’ എന്ന ഇംഗ്ലിഷ് ഗാനവും ശ്രദ്ധേയമായി. ഒരുപക്ഷേ, ഒരു മലയാളസിനിമയിലെ നായിക ആടിപ്പാടുന്ന ആദ്യത്തെ മുഴുനീള ഇംഗ്ലിഷ് ഗാനം അതായിരിക്കും.
‘‘ഓ മൈ ജൂലീ ജൂലീ നിന്റെ സ്വപ്നത്തിൻ കൂടിനെത്ര വാതിൽ?
ഒരേ ഒരേ ഒരു വാതിൽ...
ആ കിളിവാതിലിൽ ഇപ്പോൾ പടരുന്നതേതുവള്ളി?
ഇക്കിളിവള്ളി.’’
‘ജൂലീ ഐ ലവ് യൂ’ എന്നു തുടങ്ങുന്ന ഈ ഗാനം യേശുദാസ് പാടുകയായിരുന്നില്ല, മന്ത്രിക്കുകയായിരുന്നു. അതിന്റെ ചിത്രീകരണസമയത്ത് യേശുദാസിനെക്കൊണ്ട് ആ ഗാനം റിക്കോർഡ് ചെയ്യിക്കാനായിരുന്നില്ല. ദേവരാജൻ പാടിയ ട്രാക്ക് വച്ചാണ് അത് ഷൂട്ട് ചെയ്തത്. തലേന്നുരാത്രി ഷൊർണൂർ ഗെസ്റ്റ് ഹൗസിലെ റൂമിൽ ആ പാട്ട് മോഹനെയും ലക്ഷ്മിയെയും കേൾപ്പിച്ചുകൊടുത്തു. അവർക്കത് എത്രകേട്ടിട്ടും മതിവന്നില്ല. അത്രമേൽ ആർദ്രമായാണ് ദേവരാജൻ മാഷ് പാടിയിരുന്നത്. അനർഘമായ ആ നിർവൃതിയുടെ ഹാങ് ഓവറിൽ പിറ്റേന്ന് ആ ഗാനരംഗം ചിത്രീകരിച്ചു. പിൽക്കാലത്ത് രവി മേനോനു നൽകിയ ഒരു ഇന്റർവ്യൂവിലാണ് ഗായകൻ കൂടിയായ മോഹൻ ഈ ഓർമ പങ്കുവച്ചത്.
ബാലു മഹേന്ദ്ര അതിമനോഹരമായി ചിത്രീകരിച്ച ചിത്രത്തിന്റെ ലൊക്കേഷൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനും പരിസരങ്ങളുമാണ്. ഷൂട്ടിങ്ങിന് റെയിൽവേ അനുവാദം നൽകാതെവന്നപ്പോഴാണ് എം.ഒ. ജോസഫെന്ന നിർമാതാവിന്റെ സ്വാധീനം മലയാള സിനിമയറിഞ്ഞത്. അനുമതിക്കായി അദ്ദേഹം സെൻട്രൽ റെയിൽവേ മന്ത്രാലയത്തെ സമീപിച്ചുവെന്നും ഒടുവിൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നേരിൽ ഇടപെട്ട് അനുവാദം വാങ്ങിക്കൊടുത്തെന്നുമാണ് സിനിമാലോകത്തെ സംസാരം.
മലയാള സിനിമയെ കേരളത്തിന്റെ ചുറ്റുവട്ടത്തുനിന്ന് പുറത്തേക്കു കൊണ്ടുപോയ ആദ്യചിത്രമായിരുന്നു ചട്ടക്കാരി. കേരളത്തിനു പുറത്തും മലയാള സിനിമയ്ക്ക് മാർക്കറ്റുണ്ടെന്നു തെളിയിച്ച ആദ്യ സിനിമ. മലയാളത്തിൽ സൂപ്പർഹിറ്റായ ചിത്രം ചെന്നൈയിലും മുംബൈയിലും 100 ദിവസം ഓടി. ബെംഗളൂരുവിൽ തുടർച്ചയായി ഇരുപത്തിയഞ്ചിലേറെ ആഴ്ചകൾ ഓടി റെക്കോർഡിട്ടു.
ഡബ് ചെയ്ത് തായ്‌ലൻഡിൽ കാണിച്ചപ്പോൾ അവിടെയുമോടി 100 ദിവസം! തുടർന്ന് ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടയിലും ചിത്രത്തിന് റീമെയ്ക്കുകളുണ്ടായി. വൻഹിറ്റായ ഹിന്ദി റീമെയ്ക് സംവിധാനം ചെയ്തതും സേതുമാധവൻ തന്നെയായിരുന്നു. ജൂലി എന്നു പേരിട്ട ആ ചിത്രത്തിലും നായിക ലക്ഷ്മി. നായികയുടെ അനിയത്തിയായി അതിൽ അഭിനയിച്ച നടി പിന്നീട് ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർതാരമായി: സാക്ഷാൽ ശ്രീദേവി. സൗന്ദര്യത്തിലും പ്രതിഭയിലും അന്ന് ലക്ഷ്മിയേക്കാൾ ഏറെ താഴെയായിരുന്നു ശ്രീദേവി!
1974ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ അഞ്ച് അവാർഡുകൾ ചട്ടക്കാരിക്കു ലഭിച്ചു. അതിൽ നാലെണ്ണം പ്രധാനപ്പെട്ട അവാർഡുകളായിരുന്നു. മികച്ച നടൻ – അടൂർ ഭാസി, മികച്ച നടി– ലക്ഷ്മി, സഹനടി -സുകുമാരി, കഥാകൃത്ത് - പമ്മൻ. മികച്ച നടനുള്ള അവാർഡ് അടൂർ ഭാസിക്ക് ലഭിക്കുന്നത് അതാദ്യം. പുരസ്കാരം വാങ്ങിയശേഷം അൽപം വൈകാരികമായി അദ്ദേഹമത് എം.ഒ. ജോസഫിനു സമർപ്പിച്ചു. 2012ൽ സേതുമാധവന്റെ ഇളയ മകൻ സന്തോഷ് മലയാളത്തിൽ ചട്ടക്കാരി റീമെയ്ക് ചെയ്തു. ജൂലിയായി ഷംന കാസിം അഭിനയിച്ച ചിത്രം പരാജയമായിരുന്നു. പടം കണ്ട പഴമക്കാർ പൂർവാധികം സ്നേഹത്തോടെ, അതിലേറെ ആദരവോടെ ലക്ഷ്മിയെയും സേതുമാധവനെയുമൊക്കെ ഓർത്തിട്ടുണ്ടാവണം.
സേതുമാധവൻ ബ്രില്യൻസിനെക്കുറിച്ചൊന്നും മലയാളി ഒരിക്കലും ചർച്ച ചെയ്തിട്ടില്ല. പക്ഷേ, ചട്ടക്കാരിക്ക് 50 വയസ്സു തികയുന്ന ഈ വേളയിൽ ഒരു കാര്യം പറയാതിരിക്കാനാവില്ല.
മലയാളത്തിലെ എക്കാലത്തെയും ന്യൂജെൻ ചിത്രമായിരുന്നു ചട്ടക്കാരി.