മമ്മൂട്ടിയും ശ്രീവിദ്യയും പറഞ്ഞു: ‘അത് ജോർജിനേ സാധിക്കൂ’; മഹേഷിന്റെ പ്രതികാരത്തിനും മുൻപേ പിറന്ന ‘കോലങ്ങൾ’
ചലച്ചിത്രം എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്ന് ഇനിയും തിരിച്ചറിയാത്ത നിരവധി സംവിധായകര്‍ നമുക്കുണ്ട്. അവരുടെ സിനിമകളില്‍ ഒന്നുകില്‍ കഥാപാത്രങ്ങള്‍ അല്ലെങ്കില്‍ ക്യാമറ അതുമല്ലെങ്കില്‍ രണ്ടും കൂടി നിരന്തരം ചലിച്ചുകൊണ്ടേയിരിക്കും. അതിന്റെ ലക്ഷ്യം (purpose) എന്തെന്ന് പോലും ഇക്കൂട്ടര്‍ ആലോചിക്കാറില്ല. ഏത് ദൃശ്യം ആരംഭിക്കുമ്പോഴും ക്യാമറ ക്രെയിനില്‍ അപ് ആന്‍ഡ് ഡൗണ്‍ മൂവ്‌മെന്റ് കൊടുക്കാന്‍ നിര്‍ദേശിക്കുന്ന ഒരു സംവിധായകനെക്കുറിച്ച് കേട്ടിട്ടുണ്ട്. ഏതു തരം ചലനങ്ങളും കഥാസന്ദര്‍ഭത്തിനും അതിന്റെ മൂഡിനും ഇണങ്ങും വിധത്തില്‍ സന്നിവേശിപ്പിക്കുക എന്നതാണ് ഔചിത്യബോധവും വിവേചനബുദ്ധിയുമുളള ഒരു സംവിധായകന്‍ ചെയ്യുന്നത്. കെ.ജി.ജോര്‍ജിന്റെ സിനിമകള്‍ ഈ സമീപനത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ക്യാമറ കൊണ്ട് ഒരിക്കലും അദ്ദേഹം സര്‍ക്കസ് കാണിക്കുന്നില്ലെന്ന് മാത്രമല്ല ക്യാമറയുടെ സാന്നിധ്യം പോലും അറിയാത്ത വിധം ദൃശ്യങ്ങള്‍ പകർത്തിയെടുക്കാനും ശ്രദ്ധിക്കുന്നു. സദാ ചലിച്ചുകൊണ്ടിരിക്കുന്നതല്ല ചലച്ചിത്രം. ക്യാമറ തനിച്ചും കഥാപാത്രങ്ങള്‍ തനിച്ചും ചിലപ്പോള്‍ രണ്ടും ഒരുമിച്ചും ചലിക്കേണ്ടത് അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ അത് ആവശ്യമുള്ളൂ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലുടനീളം
ചലച്ചിത്രം എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്ന് ഇനിയും തിരിച്ചറിയാത്ത നിരവധി സംവിധായകര്‍ നമുക്കുണ്ട്. അവരുടെ സിനിമകളില്‍ ഒന്നുകില്‍ കഥാപാത്രങ്ങള്‍ അല്ലെങ്കില്‍ ക്യാമറ അതുമല്ലെങ്കില്‍ രണ്ടും കൂടി നിരന്തരം ചലിച്ചുകൊണ്ടേയിരിക്കും. അതിന്റെ ലക്ഷ്യം (purpose) എന്തെന്ന് പോലും ഇക്കൂട്ടര്‍ ആലോചിക്കാറില്ല. ഏത് ദൃശ്യം ആരംഭിക്കുമ്പോഴും ക്യാമറ ക്രെയിനില്‍ അപ് ആന്‍ഡ് ഡൗണ്‍ മൂവ്‌മെന്റ് കൊടുക്കാന്‍ നിര്‍ദേശിക്കുന്ന ഒരു സംവിധായകനെക്കുറിച്ച് കേട്ടിട്ടുണ്ട്. ഏതു തരം ചലനങ്ങളും കഥാസന്ദര്‍ഭത്തിനും അതിന്റെ മൂഡിനും ഇണങ്ങും വിധത്തില്‍ സന്നിവേശിപ്പിക്കുക എന്നതാണ് ഔചിത്യബോധവും വിവേചനബുദ്ധിയുമുളള ഒരു സംവിധായകന്‍ ചെയ്യുന്നത്. കെ.ജി.ജോര്‍ജിന്റെ സിനിമകള്‍ ഈ സമീപനത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ക്യാമറ കൊണ്ട് ഒരിക്കലും അദ്ദേഹം സര്‍ക്കസ് കാണിക്കുന്നില്ലെന്ന് മാത്രമല്ല ക്യാമറയുടെ സാന്നിധ്യം പോലും അറിയാത്ത വിധം ദൃശ്യങ്ങള്‍ പകർത്തിയെടുക്കാനും ശ്രദ്ധിക്കുന്നു. സദാ ചലിച്ചുകൊണ്ടിരിക്കുന്നതല്ല ചലച്ചിത്രം. ക്യാമറ തനിച്ചും കഥാപാത്രങ്ങള്‍ തനിച്ചും ചിലപ്പോള്‍ രണ്ടും ഒരുമിച്ചും ചലിക്കേണ്ടത് അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ അത് ആവശ്യമുള്ളൂ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലുടനീളം
ചലച്ചിത്രം എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്ന് ഇനിയും തിരിച്ചറിയാത്ത നിരവധി സംവിധായകര്‍ നമുക്കുണ്ട്. അവരുടെ സിനിമകളില്‍ ഒന്നുകില്‍ കഥാപാത്രങ്ങള്‍ അല്ലെങ്കില്‍ ക്യാമറ അതുമല്ലെങ്കില്‍ രണ്ടും കൂടി നിരന്തരം ചലിച്ചുകൊണ്ടേയിരിക്കും. അതിന്റെ ലക്ഷ്യം (purpose) എന്തെന്ന് പോലും ഇക്കൂട്ടര്‍ ആലോചിക്കാറില്ല. ഏത് ദൃശ്യം ആരംഭിക്കുമ്പോഴും ക്യാമറ ക്രെയിനില്‍ അപ് ആന്‍ഡ് ഡൗണ്‍ മൂവ്‌മെന്റ് കൊടുക്കാന്‍ നിര്‍ദേശിക്കുന്ന ഒരു സംവിധായകനെക്കുറിച്ച് കേട്ടിട്ടുണ്ട്. ഏതു തരം ചലനങ്ങളും കഥാസന്ദര്‍ഭത്തിനും അതിന്റെ മൂഡിനും ഇണങ്ങും വിധത്തില്‍ സന്നിവേശിപ്പിക്കുക എന്നതാണ് ഔചിത്യബോധവും വിവേചനബുദ്ധിയുമുളള ഒരു സംവിധായകന്‍ ചെയ്യുന്നത്. കെ.ജി.ജോര്‍ജിന്റെ സിനിമകള്‍ ഈ സമീപനത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ക്യാമറ കൊണ്ട് ഒരിക്കലും അദ്ദേഹം സര്‍ക്കസ് കാണിക്കുന്നില്ലെന്ന് മാത്രമല്ല ക്യാമറയുടെ സാന്നിധ്യം പോലും അറിയാത്ത വിധം ദൃശ്യങ്ങള്‍ പകർത്തിയെടുക്കാനും ശ്രദ്ധിക്കുന്നു. സദാ ചലിച്ചുകൊണ്ടിരിക്കുന്നതല്ല ചലച്ചിത്രം. ക്യാമറ തനിച്ചും കഥാപാത്രങ്ങള്‍ തനിച്ചും ചിലപ്പോള്‍ രണ്ടും ഒരുമിച്ചും ചലിക്കേണ്ടത് അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ അത് ആവശ്യമുള്ളൂ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലുടനീളം
വളരെ ഫോക്കസ്ഡായി ‘സ്‌റ്റോറി ടെല്ലിങ്’ നിര്‍വഹിക്കുക എന്നതാണ് കെ.ജി. ജോര്‍ജിന്റെ രീതി. ദുര്‍മേദസ്സുകളെ പടിക്ക് പുറത്ത് നിര്‍ത്തിക്കൊണ്ടാണ് അദ്ദേഹം എഴുത്തും ദൃശ്യാഖ്യാനവും നിര്‍വഹിക്കുക. സിനിമയെ ബാഹ്യതലത്തില്‍ ബ്യൂട്ടിഫൈ ചെയ്യരുത് എന്നതാണ് ജോര്‍ജ് മുന്നോട്ടു വയ്ക്കുന്ന സമീപനം. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യപ്പകിട്ടുകളാല്‍ സമ്പന്നമായ വാണിജ്യസിനിമകള്‍ക്ക് അത് ഒരു ഭൂഷണമാവാം. എന്നാല്‍ ഗൗരവമേറിയ ഇതിവൃത്തങ്ങള്‍ ആലേഖനം ചെയ്യുന്ന ചിത്രങ്ങളില്‍ ഇത്തരം ഗിമ്മിക്കുകള്‍ പ്രതിലോമകരമാണ്.
സിനിമ സംവേദനം ചെയ്യുന്ന ഭാവപ്രസരണത്തിലാവണം അതിന്റെ സൗന്ദര്യപരത കുടികൊള്ളേണ്ടത്. കാണികളുടെ ശ്രദ്ധ മാറ്റുന്ന ഒരു ഘടകങ്ങളും സിനിമയില്‍ ഉണ്ടാവാന്‍ പാടില്ലെന്ന് ജോര്‍ജ് കര്‍ശനമായി നിഷ്‌കര്‍ഷിക്കുന്നു. വർണാഭമായ സെറ്റുകള്‍, പ്രകൃതിദൃശ്യങ്ങള്‍, പ്രകാശക്രമീകരണങ്ങളിലൂടെയും അനാവശ്യമായ ക്യാമറാ ചലനങ്ങളിലുടെയും സൃഷ്ടിക്കുന്ന ചലച്ചിത്രബാഹ്യമായ തിണ്ണമിടുക്കുകള്‍ ഇതൊന്നും നല്ല സിനിമയ്ക്ക് ഭൂഷണമല്ല. പറയാനുളള വിഷയം ഏറ്റവും ഫലപ്രദമായി സംവേദനം ചെയ്യുക എന്നതാണ് ഒരു ചലച്ചിത്രകാരന്റെ അടിസ്ഥാന ദൗത്യം. ഈ ലക്ഷ്യത്തിനായി സമസ്തഘടകങ്ങളെയും സമന്വയിപ്പിച്ച് കൃത്യമായ അനുപാതത്തില്‍ ഉപയോഗപ്പെടുത്തുകയാണ് അയാള്‍ ചെയ്യേണ്ടത്.
നിര്‍ഭാഗ്യവശാല്‍ നമ്മുടെ പല സംവിധായകരും അഭിനേതാക്കളെയും ഛായാഗ്രഹകരെയും തന്നിഷ്ട പ്രകാരം വിഹരിക്കാന്‍ അനുവദിക്കുന്നു. സിനിമയുടെ ആകത്തുകയെ ഹനിക്കും വിധം അവര്‍ സ്വയം പ്രസ്ഥാനങ്ങളായി മാറുന്നു. സിനിമയുടെ ഘടനയ്ക്ക് നിരക്കാത്ത വിധത്തില്‍ തിരക്കഥകള്‍ പൊളിച്ചടുക്കുന്നവര്‍ പോലുമുണ്ട്. താരങ്ങളുടെ ഔദാര്യമാണ് സംവിധായകന്റെ നിലനില്‍പ്പെന്ന് തെറ്റിദ്ധരിച്ചവര്‍ക്കിടയില്‍ എന്റെ സിനിമ ഇങ്ങനെയായിരിക്കണം, അത് എങ്ങനെ രൂപപ്പെടുത്തണമെന്നത് സംബന്ധിച്ച കൃത്യമായ തീരുമാനം എനിക്കുണ്ടെന്ന് പ്രഖ്യാപിച്ച് ധീരമായി നടപ്പിലാക്കിയ സംവിധായകന്‍ കൂടിയാണ് കെ.ജി.ജോര്‍ജ്.
∙ സിനിമയുടെ ചലനസാധ്യതകള്‍
ചലച്ചിത്രം എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്ന് ഇനിയും തിരിച്ചറിയാത്ത നിരവധി സംവിധായകര്‍ നമുക്കുണ്ട്. അവരുടെ സിനിമകളില്‍ ഒന്നുകില്‍ കഥാപാത്രങ്ങള്‍ അല്ലെങ്കില്‍ ക്യാമറ അതുമല്ലെങ്കില്‍ രണ്ടും കൂടി നിരന്തരം ചലിച്ചുകൊണ്ടേയിരിക്കും. അതിന്റെ ലക്ഷ്യം (purpose) എന്തെന്ന് പോലും ഇക്കൂട്ടര്‍ ആലോചിക്കാറില്ല. ഏത് ദൃശ്യം ആരംഭിക്കുമ്പോഴും ക്യാമറ ക്രെയിനില്‍ അപ് ആന്‍ഡ് ഡൗണ്‍ മൂവ്‌മെന്റ് കൊടുക്കാന്‍ നിര്‍ദേശിക്കുന്ന ഒരു സംവിധായകനെക്കുറിച്ച് കേട്ടിട്ടുണ്ട്.
ഏതു തരം ചലനങ്ങളും കഥാസന്ദര്‍ഭത്തിനും അതിന്റെ മൂഡിനും ഇണങ്ങും വിധത്തില്‍ സന്നിവേശിപ്പിക്കുക എന്നതാണ് ഔചിത്യബോധവും വിവേചനബുദ്ധിയുമുളള ഒരു സംവിധായകന്‍ ചെയ്യുന്നത്. കെ.ജി.ജോര്‍ജിന്റെ സിനിമകള്‍ ഈ സമീപനത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ക്യാമറ കൊണ്ട് ഒരിക്കലും അദ്ദേഹം സര്‍ക്കസ് കാണിക്കുന്നില്ലെന്ന് മാത്രമല്ല ക്യാമറയുടെ സാന്നിധ്യം പോലും അറിയാത്ത വിധം ദൃശ്യങ്ങള്‍ പകർത്തിയെടുക്കാനും ശ്രദ്ധിക്കുന്നു.
സദാ ചലിച്ചുകൊണ്ടിരിക്കുന്നതല്ല ചലച്ചിത്രം. ക്യാമറ തനിച്ചും കഥാപാത്രങ്ങള്‍ തനിച്ചും ചിലപ്പോള്‍ രണ്ടും ഒരുമിച്ചും ചലിക്കേണ്ടത് അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ അത് ആവശ്യമുള്ളൂ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലുടനീളം സ്റ്റാറ്റിക് ഷോട്ടുകള്‍ ഉപയോഗിച്ചിരിക്കുന്നത് കാണാം. സിനിമയുടെ സൗന്ദര്യപരതയ്ക്ക് ഊനം തട്ടാതെയാണ് സംവിധായകന്‍ ഇത് നിര്‍വഹിക്കുന്നത്. ഛായാഗ്രാഹകര്‍ കൂടിയായ ബാലു മഹേന്ദ്രയും ഷാജി എന്‍. കരുണും സംവിധാനം ചെയ്ത എല്ലാ സിനിമകളിലും ക്യാമറാ ചലനങ്ങളില്‍ മിതത്വം പാലിക്കുന്നതു കാണാം. മാധ്യമപരമായ സമുന്നത ധാരണകള്‍ വച്ചു പുലര്‍ത്തുന്ന ചലച്ചിത്രകാരന്‍മാര്‍ക്ക് ഇത്തരം തിരിച്ചറിവുകള്‍ വേണ്ടുവോളമുണ്ട്.
എന്നാല്‍ സമസ്ത ഘടകങ്ങളിലും മിതത്വം പാലിക്കുന്ന ഫിലിം മേക്കറാണ് കെ.ജി. ജോര്‍ജ്. ദൃശ്യഖണ്ഡങ്ങളുടെ (ഷോട്ടുകള്‍) രൂപകല്‍പനയിലും സന്നിവേശത്തിലും അദ്ദേഹം പ്രകടിപ്പിക്കുന്ന സൂക്ഷ്മതയും പഠനവിധേയമാണ്. ഒരു സീന്‍കൊണ്ട് കൃത്യമായ ആശയവിനിമയം സാധ്യമാകും വിധത്തില്‍ ഷോട്ട് ഡിവിഷന്‍ നിര്‍ണയിക്കുന്ന ജോര്‍ജ് അതിലുടെ കൈമാറ്റം ചെയ്യപ്പെടേണ്ട ഇമോഷന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.
അനാവശ്യമായ ഷോട്ടുകളുടെ ആധിക്യംകൊണ്ട് എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന പ്രതീതി ഉണര്‍ത്താന്‍ ശ്രമിക്കാതെ നിര്‍മമമായി കഥ പറഞ്ഞു പോകുകയും അതിനിടയിലൂടെ സിനിമ ലക്ഷ്യമാക്കുന്ന ഭാവാംശം കാണികളുടെ ഹൃദയത്തിലേക്ക് കൃത്യമായി എത്തിക്കുകയും ചെയ്യുന്നു അദ്ദേഹം. ഇതരഘടകങ്ങളുടെ പ്രകടനപരമായ സാന്നിധ്യത്തേക്കാള്‍-കഥാപാത്രങ്ങളുടെ ഇമോഷനല്‍ ട്രാവല്‍, ഒരു സിനിമ കൊണ്ട് വിനിമയം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫീല്‍/ അനുഭവതലം എന്നിവയ്ക്ക് അദ്ദേഹം പരമപ്രാധാന്യം നല്‍കുന്നു.
∙ കാലം തെറ്റിപ്പിറന്ന സിനിമകള്‍
ഇന്ന് പറയേണ്ട വിഷയങ്ങള്‍ ഇന്നലെ പറഞ്ഞ ചലച്ചിത്രകാരനാണ് കെ.ജി.ജോര്‍ജ്. ആഖ്യാനരീതിയിലെ പൊളിച്ചടുക്കലിലും അദ്ദേഹം കാലങ്ങള്‍ക്ക് മുന്‍പേ സഞ്ചരിച്ചു. വിവാഹേതര ബന്ധത്തിലെ മാനസികമായ വശങ്ങള്‍ ആഴത്തില്‍ പരിശോധിക്കുന്ന ‘മറ്റൊരാള്‍’ സിനിമ റിലീസ് ചെയ്ത കാലത്ത് തീരെ ചര്‍ച്ച ചെയ്യപ്പെടാതെ പോയി. എന്നാല്‍ പുതിയ തലമുറ ഇന്റര്‍നെറ്റില്‍ ഇന്നും ആഘോഷിക്കപ്പെടുന്ന സിനിമകളിലൊന്നായിരിക്കുന്നു അത്. ‘ആദാമിന്റെ വാരിയെല്ലി’ന് 35 വര്‍ഷം മുന്‍പ് അങ്ങനെയൊരു ചാലഞ്ചിങ് ക്ലൈമാക്സ് കണ്‍സീവ് ചെയ്ത സംവിധായകനെ പുതുതലമുറ പോലും നമിക്കുന്നു. അന്നത്തെ പ്രേക്ഷകന് അത് ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല എന്നതായിരുന്നു ഏറ്റവും വലിയ വൈരുധ്യം.
∙ അഭിനേതാക്കളെ രൂപപ്പെടുത്തുന്ന വിധം
കെ.ജി.ജോര്‍ജ് അഭിനയിച്ച് കാണിക്കും പോലെ ഒരു നടനും അഭിനയിക്കാന്‍ സാധിക്കില്ലെന്ന് മുന്‍പൊരിക്കല്‍ മമ്മൂട്ടിയും ശ്രീവിദ്യയും നിരീക്ഷിച്ചിരുന്നു. മെലോഡ്രാമയെ പൂര്‍ണമായി പടിക്ക് പുറത്തു നിര്‍ത്തി ജീവിതം നേരിട്ട് ക്യാമറയില്‍ പകര്‍ത്തും പോലെ അത്ര സ്വാഭാവികമായാണ് ജോര്‍ജ് തന്റെ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയതും സിനിമയില്‍ പകര്‍ത്തിയതും. നാം ഇന്ന് പ്രകീര്‍ത്തിക്കുന്ന ‘പ്രകൃതിപ്പട’ങ്ങളുടെ ആവിര്‍ഭാവം വാസ്തവത്തില്‍ ‘മഹേഷിന്റെ പ്രതികാര’ത്തില്‍ നിന്നല്ല. എത്രയോ ദശകങ്ങള്‍ക്ക് മുന്‍പ് ജോര്‍ജ് യാഥാർഥ്യമാക്കിയ ‘കോലങ്ങള്‍’ എന്ന സിനിമയില്‍ നിന്നായിരുന്നു.
റിലീസ് ടൈമില്‍ വിപണനവിജയം നേടാതെ പോയ ‘കോലങ്ങള്‍’ യാഥാര്‍ത്ഥ്യ പ്രതീതിയുടെ പരമകാഷ്ഠയില്‍ നില്‍ക്കുന്ന സിനിമകളില്‍ ഒന്നായിരുന്നു. ഗ്രാമ്യജീവിതത്തെ ഇത്രയും ആഴത്തിലും സമഗ്രമായും വരച്ചിട്ട അധികം സിനിമകളില്ല. ‘ചാട്ട’യിലും മറ്റും ഭരതന്‍ അതിന് ശ്രമിച്ചിട്ടുണ്ടെങ്കിലും കടുത്ത ചായക്കൂട്ടുകള്‍ എന്ന പതിവ് സമീപനം പലയിടങ്ങളിലും സിനിമയുടെ പൂര്‍ണതയ്ക്ക് വിഘാതമാകുന്നത് കാണാം.
വയലന്‍സില്‍ പോലും മിതത്വം പാലിക്കുന്നത്ര സൂക്ഷ്മമായ ചലച്ചിത്ര ആഖ്യാന സമീപനത്തിന്റെ വക്താവാണ് ജോർജ്. എന്നാല്‍ ഭരതന്റെ ദൃശ്യാഖ്യാനത്തിലെ സൗന്ദര്യപരത അറിഞ്ഞുകൊണ്ട് നിരാകരിച്ചതാണോ അതിന് കഴിയാഞ്ഞിട്ടാണോ എന്നറിയില്ല, ജോര്‍ജിന്റെ സിനിമകള്‍ക്ക് അന്യമായിരുന്നു. ഇത്തരം ബാഹ്യമോടികള്‍ സിനിമയ്ക്ക് അനിവാര്യമല്ലെന്ന് പറയുമ്പോഴും സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് അത് കാഴ്ചയുടെ ഉത്സവം തന്നെയായിരുന്നു.
∙ സിനിമയുടെ രാഷ്ട്രീയം
രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഉപരിപ്ലവ സിനിമകളുടെ ധാരാളിത്തംകൊണ്ട് മൂല്യശോഷണം സംഭവിച്ച നാടാണ് കേരളം. മുദ്രാവാക്യ സമാനമായ ഗിരിപ്രഭാഷണങ്ങളിലൂടെ, സ്‌റ്റേജ് ഡ്രാമകളെ ലജ്ജിപ്പിക്കുന്ന ഉപരിതലസ്പര്‍ശിയായ രംഗചിത്രീകരണങ്ങളിലൂടെ ചലച്ചിത്രത്തിന്റെ മാധ്യമപരമായ സാധ്യതകളെ അപഹസിക്കുന്ന ഇത്തരം ചലച്ചിത്രകാരന്‍മാര്‍ക്കിടയില്‍ ജോര്‍ജ് മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം മറ്റൊന്നാണ്. ഭരണകൂടവും ഭരണവര്‍ഗവുമായി ബന്ധപ്പെട്ട് നേരിട്ടുളള വിമര്‍ശനമല്ല ജോര്‍ജിന്റെ സിനിമകളിലെ രാഷ്ട്രീയം.
‘ആദാമിന്റെ വാരിയെല്ല്’ തന്നെ ഉദാഹരിക്കാം. സ്ത്രീപക്ഷ ചിന്തകളും വാദങ്ങളും അത്ര ശക്തമല്ലാതിരുന്ന കാലത്ത് സ്ത്രീയുടെ വീക്ഷണകോണില്‍നിന്ന് ഒരു ചലച്ചിത്രകാരന്‍ രൂപപ്പെടുത്തിയ പരീക്ഷണചിത്രമായിരുന്നു അത്. മൂന്ന് വ്യത്യസ്ത ജീവിതാവസ്ഥകളിലുളള സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളിലെ സമാനതകള്‍ നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥിതിയുടെ ഉപോല്‍പ്പന്നമാണ്. സമൂഹത്തിന്റെ പൊതുബോധം അതില്‍ മുഖ്യമായും പ്രതിസ്ഥാനത്ത് നില്‍ക്കുന്നു. അതിലുപരി അതിനെ ചോദ്യം ചെയ്യാനോ തിരുത്താനോ പോലും ഭരണവര്‍ഗം അപ്രാപ്തമാണ്. അവരും പുരുഷകേന്ദ്രീകൃത വീക്ഷണങ്ങളുടെ വക്താക്കളാണ്.
സ്ത്രീകള്‍ക്ക് അവര്‍ പരിധികള്‍ നിശ്ചയിച്ചിരിക്കുന്നു. പുരുഷന് അസാധ്യമായ വിതാനങ്ങളിലേക്കുളള സ്ത്രീയൂടെ കടന്നു കയറ്റത്തെ അംഗീകരിക്കാന്‍ അവന്റെ സൂപ്പര്‍ ഈഗോ അനുവദിക്കുന്നില്ല. ആദാമിന്റെ വാരിയെല്ലിന്റെ ക്ലൈമാക്‌സില്‍ സിനിമയുടെ സ്രഷ്ടാവായ ചലച്ചിത്രകാരനെയും സംഘത്തെയും (അവരും പുരുഷവര്‍ഗത്തിന്റെ പ്രതിനിധികളാണ്) മറികടന്ന് മുന്നോട്ട് കുതിക്കുന്ന സ്ത്രീകളുടെ അനന്തമായ സ്വാതന്ത്ര്യേച്ഛ ചിത്രീകരിക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അത്തരമൊരു കഥാന്ത്യം സങ്കല്‍പ്പിക്കാന്‍ ഒരു കെ.ജി.ജോര്‍ജിന് മാത്രമേ കഴിയുമായിരുന്നുളളൂ.
∙ ‘കംപ്ലീറ്റ് ഫിലിം മേക്കര്‍’
സ്ട്രക്ചറിങ് അഥവാ ഘടനാപരമായ സവിശേഷതകളില്‍ ജോര്‍ജ് കാര്യമായ ശ്രദ്ധ ചെലുത്തുന്നു. ഏതാനും സീനുകള്‍ തുന്നിക്കെട്ടി അതില്‍ കുറച്ച് ഹാസ്യവും കണ്ണീരും ഉദ്വോഗവും പ്രണയവും പാട്ടും നൃത്തവും കുത്തിനിറച്ചാല്‍ സിനിമയായി എന്ന് ധരിക്കുന്നവര്‍ക്കിടയിലേക്കാണ് ജോര്‍ജ് വന്നത്. അദ്ദേഹം ഫോര്‍മുലകളെ പൂര്‍ണമായിത്തന്നെ നടതളളി. ശില്‍പഘടനയിലും വിഗ്രഹഭഞ്ജകനായി. ആദാമിന്റെ വാരിയെല്ലില്‍ വ്യവസ്ഥാപിത ചലച്ചിത്ര സങ്കല്‍പങ്ങള്‍ക്ക് അനുസരിച്ചുളള നായകനോ നായികയോ ഇല്ല. ഉപരിവര്‍ഗ-മധ്യവര്‍ഗ-അധോവര്‍ഗത്തില്‍ പെട്ട മൂന്ന് സ്ത്രീകളുടെയും കുടുംബങ്ങളുടെയും കഥ സമാന്തരമായി പറഞ്ഞു പോവുകയാണ് ചെയ്യുന്നത്. അതും കഥനത്തിന്റെ നൈസര്‍ഗികമായ ഒഴുക്കിന് ഭംഗം വരാതെ. ഈ ദൗത്യം അനായാസം നിര്‍വഹിക്കാന്‍ അസാധ്യ ക്രാഫ്റ്റ്‌സ്‌മാന്‍ഷിപ്പിന് ഉടമയായ ഒരു ചലച്ചിത്രകാരനു മാത്രമേ സാധിക്കൂ.
‘പഞ്ചവടിപ്പാലം’ ഒരു ആക്ഷേപഹാസ്യ ചിത്രമാണ്. ഒരു സറ്റയറിക്കല്‍ സിനിമയില്‍ സ്വാഭാവികമായി സംഭവിക്കാവുന്ന നർമാംശത്തിലുടെ നമ്മുടെ സമൂഹവും അധികാരവര്‍ഗവും നേരിടുന്ന പുഴുക്കുത്തുകള്‍ കലവറയില്ലാതെ തുറന്ന് കാട്ടിയിരിക്കുന്നു കെ.ജി.ജോര്‍ജ്. ആ സിനിമയിലെ പഞ്ചായത്ത് കേവലം ഒരു തദ്ദേശസ്വയംഭരണ സ്ഥാപനമല്ല. അത് രാജ്യത്ത് നിലനില്‍ക്കുന്ന പല തലങ്ങളിലുളള അധികാരസ്ഥാപനങ്ങളുടെ പരിചേ്ഛദമാണ്. കൈക്കൂലിയും അഴിമതിയും സ്വജനപക്ഷപാതവും കുത്തിത്തിരിപ്പുകളും വഴിവിട്ട സമീപനങ്ങളും നിറഞ്ഞ ആ ലോകത്തിന് ഇന്നും കാര്യമായ മാറ്റമില്ല.
ജോര്‍ജിന്റെ സിനിമകളില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒന്നാണ് ‘ഈ കണ്ണികൂടി’ എന്ന ചിത്രം. ഇന്ന് കുറ്റാന്വേഷണ സിനിമയിലെ ഒരു മാസ്റ്റർക്ലാസായി പുതുതലമുറ അതിനെ ഏറ്റെടുത്തിരിക്കുന്നു. ഇന്ന് നാം ഏറെ കൊട്ടിഘോഷിക്കുന്ന മിസ്റ്ററി ത്രില്ലറുകളെ മറികടക്കുന്ന ക്ലാസിക്ക് സ്വഭാവം ‘ഈ കണ്ണി കൂടി’ക്കുണ്ട്. ഇരയും വേട്ടക്കാരനും ഒന്നാകുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ പുഴുക്കുത്തുകളും, അതിന് സാക്ഷിയാവുന്ന അനന്തര തലമുറയില്‍ ഏല്‍പിക്കപ്പെടുന്ന ക്ഷതങ്ങളും ചിത്രത്തിൽ കാണാം.
അധികാരവ്യവസ്ഥയും ആണധികാരവും അഗമ്യഗമനവും ആസക്തികളുമെല്ലാം കുടുംബപശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്ന ‘ഇരകള്‍’ അടിയന്തരാവസ്ഥ അടക്കമുളളവയെ അഭിവ്യഞ്ജിപ്പിക്കുന്നു. ഇന്നും പ്രസക്തമായ ഇതിവൃത്തവും ആവിഷ്‌കാരഭംഗിയുമാണ് ‘ഇരകളെ’ അനന്യമാക്കുന്നത്. ജോർജിന്റെ ആദ്യചിത്രമായ ‘സ്വപ്നാടനം’ മുതല്‍ ഈ കയ്യൊപ്പ് കാണാം. ജോര്‍ജിന്റെ സിനിമകള്‍ ഒരു പ്രത്യേക കാലഘട്ടത്തെ അഭിസംബോധന ചെയ്യുന്നതല്ല. അത് എല്ലാ കാലത്തേയ്ക്കുമുളളതാണ്. ഇതിവൃത്തത്തെ ഏറ്റവും ഫലപ്രദമായി ആവിഷ്‌കരിക്കാനുതകുന്ന ആഖ്യാനസങ്കേതങ്ങള്‍ തിരഞ്ഞെടുക്കുന്ന ജോര്‍ജ് വിവിധ ഘടകങ്ങളുടെ സമന്വയം കൃത്യമായ അളവിലും അനുപാതത്തിലും സാധിച്ചെടുക്കുന്നത് ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകം പകരുന്ന ഒന്നാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ‘കംപ്ലീറ്റ് ഫിലിം മേക്കര്‍’ എന്ന വിശേഷണത്തിന് അര്‍ഹനാകുന്നതും.
∙ എന്താണ് സാങ്കേതിക മേന്മ?
സാങ്കേതിക മേന്മ അഥവാ ടെക്‌നിക്കല്‍ പെര്‍ഫെക്‌ഷന്‍ എന്ന വാക്കു പോലും മലയാള സിനിമയേയും കാണികളേയും സംബന്ധിച്ച് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്. എല്ലാ അതിരുകളും ഭേദിച്ച് ടെക്‌നോളജിയുടെ മുഴച്ചു നില്‍ക്കുന്ന അതിപ്രസരത്താല്‍ സമ്പന്നമായ സിനിമകളെയാണ് നാം സാങ്കേതിക മേന്മ എന്നതു കൊണ്ട് അർഥമാക്കുന്നത്. ജോര്‍ജ് ഈ വാദമുഖത്തെ നിരാകരിക്കുന്ന ചലച്ചിത്രകാരനാണ്. ചലച്ചിത്ര നിർമിതിക്ക് ഉപയുക്തമായ വിവിധ ഘടകങ്ങളുടെ കൃത്യവും സൂക്ഷ്മവുമായ സന്നിവേശംകൊണ്ട് സാധ്യമാകുന്ന ഒന്നാണ് സാങ്കേതിക മേന്മ. സൗന്ദര്യാത്മകത അതില്‍ അന്തര്‍ലീനമാണ്.
സൗന്ദര്യപരതയേയും ജോര്‍ജ് പുനര്‍നിര്‍വചിക്കുന്നു. പെയിന്റിങ്ങുകളെ അനുസ്മരിപ്പിക്കുന്ന മനോഹരമായ ഫ്രെയിമുകള്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ കാണാന്‍ സാധിക്കില്ല. കാഴ്ചയുടെ ആഘോഷങ്ങളും വസന്തങ്ങളും സിനിമ പ്രതിപാദിക്കുന്ന കഥാംശത്തെയും ഭാവത്തെയും വൈകാരികതയെയും ആശയതലത്തെയും ഹനിക്കാതെ ആഖ്യാനം നിര്‍വഹിക്കുന്ന ജോര്‍ജ് മനസ്സിലാക്കിയതു പോലെ ഒരു മലയാള ചലച്ചിത്രകാരനും സിനിമയെ മനസിലാക്കിയിട്ടില്ല എന്നതാണ് വാസ്തവം. അടൂര്‍ ഗോപാലകൃഷ്ണന്‍ ഒഴികെ.
കെട്ടുകാഴ്ചകളെ പൂര്‍ണമായും പടിക്ക് പുറത്തു നിര്‍ത്തി സിനിമകള്‍ ഒരുക്കി എന്നതാണ് അടൂരും ജോര്‍ജും സിനിമയ്ക്ക് നല്‍കിയ വലിയ സംഭാവനകളിലൊന്ന്. കാലാതിവര്‍ത്തിയായി നിലനില്‍ക്കാന്‍ പാകത്തില്‍ സാര്‍വലൗകികമായ ഇതിവൃത്തങ്ങളും അവയുടെ ആന്തരഗൗരവം ചോര്‍ന്നു പോകാത്ത ആഖ്യാനസമീപനവും ഇരുവരുടെയും സവിശേഷതയാണ്. എന്നാല്‍ സിനിമയിലെ മധ്യവര്‍ത്തി (മീഡിയോകര്‍) വിഭാഗത്തില്‍ പെട്ട ജോര്‍ജ് കുറേക്കൂടി ജനകീയവും ആസ്വാദനക്ഷമവുമായ സിനിമകള്‍ നിര്‍മിച്ചു എന്നതാണ് അദ്ദേഹത്തെ അടൂരില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. ഉദാത്ത സിനിമയുടെ സഹജമായ ജാടകള്‍ ജോര്‍ജിനില്ല. അദ്ദേഹം എല്ലാത്തരം പ്രേക്ഷകരോടും നേരിട്ട് സംവദിക്കുന്ന ബുദ്ധിജീവിനാട്യങ്ങള്‍ തീര്‍ത്തും ഒഴിവാക്കിയ ചലച്ചിത്രകാരനാണ്. (സ്വന്തം മുഖത്തെ ബുള്‍ഗാന്‍ താടിയില്‍ ഒഴികെ)
രഞ്ജിത്തും രഞ്ജിപണിക്കരും മുരളിഗോപിയും ദിലീഷ് പോത്തനും ലിജോയും അടക്കം പല തലമുറകളിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ ഒരു പോലെ വാഴ്ത്തുന്ന ജോര്‍ജിന് സമൂഹമാധ്യമങ്ങളില്‍ ‘ഹേറ്റേഴ്‌സി’ല്ല. ജോര്‍ജിന്റെ ഏറ്റവും പഴയ സിനിമകളെ പോലും ഏറ്റവും പുതിയ സിനിമയെ എന്ന പോലെ അവര്‍ സ്വീകരിക്കുന്നു.ആദരിക്കുന്നു. ഇന്നോ നാളെയോ പറയേണ്ട വിഷയങ്ങളും ആഖ്യാന രീതികളുമാണ് മൂന്നു പതിറ്റാണ്ട് മുന്‍പ് ജോര്‍ജ് ചെയ്തു വച്ചത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ കാലാതിവര്‍ത്തിയായ ചലച്ചിത്രകാരനെന്ന് നമുക്ക് നിസ്സംശയം വിളിക്കാനാകുന്നതും.