‘എന്റെ പാട്ട് അന്നു പാടിയത് മറ്റൊരു ഗായിക: ഈ റീ–റിലീസ് ഒരു നിമിത്തം’പോലെ: ‘കരളേ നിൻ കൈ പിടിച്ച്’ വീണ്ടും പ്രീത
മലയാള ചലച്ചിത്രഗാനശാഖയിൽ എന്നെന്നും ഓർക്കുന്ന ഒരു ഗാനത്തിന്റെ ശബ്ദമായിട്ടും പിന്നെന്തേ ഒരുപാട് അവസരങ്ങൾ തേടി വന്നില്ല? ദേവദൂതനിലെ ക്ലാസിക് ഹിറ്റായ ‘കരളേ നിൻ കൈ പിടിച്ചാൽ’ എന്ന ഗാനത്തിന് ശബ്ദമായ പ്രീതയോട് ഈ ചോദ്യം ചോദിക്കുമ്പോൾ പുറത്ത് ആർത്തലച്ച് മഴ പെയ്യുന്നുണ്ടായിരുന്നു. നെറ്റിയിൽ പെരുവിരലുകൊണ്ടൊരു വര വരച്ച് പ്രീത അൽപനേരം നിശബ്ദയായി. ‘‘ഞാൻ ഇവിടെ തന്നെയുണ്ടായിരുന്നു. ആരും അറിഞ്ഞില്ല, ആരും വിളിച്ചില്ല. അത്രയേ എനിക്ക് ഉത്തരം തരാനുള്ളൂ’’ സ്വതസിദ്ധമായ പുഞ്ചിരി ശ്രുതി ചേർത്ത് പ്രീത പറഞ്ഞു. 24 വർഷങ്ങൾക്കു ശേഷവും ആ ഒറ്റഗാനത്തിന്റെ മേൽവിലാസം മാത്രം മതിയാകും പ്രീതയെന്ന ഗായികയെ മലയാളികൾക്ക് തിരിച്ചറിയാൻ. പക്ഷേ, എന്തുകൊണ്ടോ ആ ഹിറ്റിന് ഒരു തുടർച്ച സംഭവിച്ചില്ല. പക്ഷേ, അതിൽ പരിഭവമില്ലെന്ന് പ്രീത പറയുന്നു. ‘‘ആരോടും പരാതിയില്ല. ആരോടും പരിഭവവും ഇല്ല. ഞാൻ ഇടയ്ക്ക് ഭഗവാനോടു പറയും. എന്തേ അങ്ങനെയൊരു തീരുമാനം വച്ചത്? അതെന്റെ സ്വകാര്യ ദുഃഖം മാത്രം’’ സിബി മലയിൽ സംവിധാനം ചെയ്ത, വിദ്യാസാഗറിന്റെ മാന്ത്രിക സംഗീതത്താൽ അനുഗ്രഹിക്കപ്പെട്ട ദേവദൂതൻ റീ–റിലീസിനൊരുങ്ങുമ്പോൾ, ചിത്രത്തിന്റെ ആത്മാവായ ഗാനത്തിന് ശബ്ദം പകർന്ന ഗായിക പ്രീത കണ്ണൻ ആ പാട്ടുവഴികൾ ഓർത്തെടുക്കുന്നു.

മലയാള ചലച്ചിത്രഗാനശാഖയിൽ എന്നെന്നും ഓർക്കുന്ന ഒരു ഗാനത്തിന്റെ ശബ്ദമായിട്ടും പിന്നെന്തേ ഒരുപാട് അവസരങ്ങൾ തേടി വന്നില്ല? ദേവദൂതനിലെ ക്ലാസിക് ഹിറ്റായ ‘കരളേ നിൻ കൈ പിടിച്ചാൽ’ എന്ന ഗാനത്തിന് ശബ്ദമായ പ്രീതയോട് ഈ ചോദ്യം ചോദിക്കുമ്പോൾ പുറത്ത് ആർത്തലച്ച് മഴ പെയ്യുന്നുണ്ടായിരുന്നു. നെറ്റിയിൽ പെരുവിരലുകൊണ്ടൊരു വര വരച്ച് പ്രീത അൽപനേരം നിശബ്ദയായി. ‘‘ഞാൻ ഇവിടെ തന്നെയുണ്ടായിരുന്നു. ആരും അറിഞ്ഞില്ല, ആരും വിളിച്ചില്ല. അത്രയേ എനിക്ക് ഉത്തരം തരാനുള്ളൂ’’ സ്വതസിദ്ധമായ പുഞ്ചിരി ശ്രുതി ചേർത്ത് പ്രീത പറഞ്ഞു.
24 വർഷങ്ങൾക്കു ശേഷവും ആ ഒറ്റഗാനത്തിന്റെ മേൽവിലാസം മാത്രം മതിയാകും പ്രീതയെന്ന ഗായികയെ മലയാളികൾക്ക് തിരിച്ചറിയാൻ. പക്ഷേ, എന്തുകൊണ്ടോ ആ ഹിറ്റിന് ഒരു തുടർച്ച സംഭവിച്ചില്ല. പക്ഷേ, അതിൽ പരിഭവമില്ലെന്ന് പ്രീത പറയുന്നു. ‘‘ആരോടും പരാതിയില്ല. ആരോടും പരിഭവവും ഇല്ല. ഞാൻ ഇടയ്ക്ക് ഭഗവാനോടു പറയും. എന്തേ അങ്ങനെയൊരു തീരുമാനം വച്ചത്? അതെന്റെ സ്വകാര്യ ദുഃഖം മാത്രം’’ സിബി മലയിൽ സംവിധാനം ചെയ്ത, വിദ്യാസാഗറിന്റെ മാന്ത്രിക സംഗീതത്താൽ അനുഗ്രഹിക്കപ്പെട്ട ദേവദൂതൻ റീ–റിലീസിനൊരുങ്ങുമ്പോൾ, ചിത്രത്തിന്റെ ആത്മാവായ ഗാനത്തിന് ശബ്ദം പകർന്ന ഗായിക പ്രീത കണ്ണൻ ആ പാട്ടുവഴികൾ ഓർത്തെടുക്കുന്നു.
∙ യാദൃച്ഛികമായി ലഭിച്ച അവസരം
കോഴിക്കോട് മാക്ടയുടെ ഒരു ഷോയിൽ പങ്കെടുക്കാൻ ട്രെയിനിൽ പോകുന്ന സമയത്ത് യാദൃച്ഛികമായി ഒരു സിനിമാ മാസിക വായിക്കാനിടയായി. അതിൽ ദേവദൂതനെക്കുറിച്ച് ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു. നരസിംഹം എന്ന സിനിമയ്ക്കു ശേഷം പ്രകൃതിചികിത്സ ചെയ്ത് തടി കുറച്ച് ലാലേട്ടൻ അഭിനയിക്കുന്ന സിനിമയാണെന്നും സിബി മലയിൽ സാറാണ് സംവിധാനമെന്നും വിദ്യാസാഗറാണ് സംഗീതമെന്നുമൊക്കെ അതിലുണ്ടായിരുന്നു. വേദിയിലെത്തിയപ്പോൾ രഞ്ജിത്തേട്ടനെ (രജപുത്ര രഞ്ജിത്) കണ്ടു.
സിബി സാറിന്റെ സിനിമയിൽ ഒരു പുതുമുഖത്തിന് പുതിയൊരു ശബ്ദം നോക്കുന്നുണ്ടെന്നും ചെന്നൈയിൽ പോയി പാടി നോക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നിട്ട് എന്നെ നേരെ സിബി സാറിന്റെ അടുത്തേക്ക് കൊണ്ടു പോയി. ജയപ്രദ മാഡം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അഭിനയിക്കുന്ന കുട്ടിക്കു വേണ്ടി ഒരു ഫ്രഷ് വോയ്സ് വേണമെന്നു പറഞ്ഞു. എനിക്കു വലിയ അദ്ഭുതം തോന്നി. കാരണം, അന്ന് രാവിലെ ആ സിനിമയെക്കുറിച്ചുള്ള വാർത്ത വായിച്ചതേയുള്ളൂ. അതേ സിനിമയിൽ പാടാനൊരു ക്ഷണം കിട്ടിയപ്പോൾ വലിയ സന്തോഷം തോന്നി.
∙ ആദ്യം പാടിയത് ‘പൂവേ പൂവേ’
ആ സമയത്ത് ഞാൻ ആറുമാസം ഗർഭിണിയാണ്. പക്ഷേ, യാത്ര ചെയ്യാനോ മറ്റു കാര്യങ്ങൾക്കോ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. ഞാനും കണ്ണേട്ടനും കൂടിയാണ് ചെന്നൈയിലെ വിദ്യാജിയുടെ ‘വർഷവല്ലകി’ എന്ന സ്റ്റുഡിയോയിലേക്കു പോകുന്നത്. നല്ല പേടിയുണ്ടായിരുന്നു. പക്ഷേ, ഒരു ചിരിച്ച മുഖത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. ഞാൻ സ്റ്റുഡിയോയിൽ കയറി ചെല്ലുമ്പോൾ ആദ്യം കേൾക്കുന്നത് ജാനകിയമ്മ പാടിയ ‘എൻ ജീവനെ’ എന്ന ഗാനമാണ്. വിദ്യാജിക്ക് വളരെ തിരക്കുള്ള സമയമാണ്.
ഒരേ സമയം ഒന്നിലധികം സിനിമകളുടെ വർക്ക് നടക്കുന്നുണ്ടായിരുന്നു. ദീപക് ദേവ് വിദ്യാജിയുടെ പ്രോഗ്രാമർ ആയി അവിടെ ഉണ്ട്. ആദ്യം പാടാൻ തന്നത് ‘പൂവേ പൂവേ പാലപ്പൂവേ’ എന്ന ഗാനമായിരുന്നു. ജയചന്ദ്രൻ മാഷ് അതു പാടി വച്ചിരുന്നു. ഞാനും പാടി. അതു കഴിഞ്ഞാണ് ഒരു പാട്ടു കൂടിയുണ്ടെന്നു പറഞ്ഞ് ‘കരളേ നിൻ കൈ പിടിച്ചാൽ’ പാടിത്തരുന്നത്.
∙ ടെൻഷനില്ലാതെ പാടിയ പാട്ട്
‘‘കുറേ പ്രാവശ്യം പാടൂ, ഞാനൊരു ഇംപോസിഷൻ തന്നതാണെന്നു കരുതിയാൽ മതി’’യെന്ന് വിദ്യാജി പറഞ്ഞു. അങ്ങനെ ഞാൻ ആവർത്തിച്ചു പാടി. അതിനിടയിൽ അദ്ദേഹം റിക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. ഞാൻ അറിഞ്ഞില്ല. ‘റെഡി ടേക്ക്’ എന്നു പറഞ്ഞു കേൾക്കുമ്പോഴുള്ള ടെൻഷൻ ഇല്ലാതെ ഞാൻ പാടി. ഞാൻ പാടുമ്പോൾ ദാസേട്ടൻ പാടിയിട്ടില്ല. ഹമ്മിങ് ഞാൻ പാടിയത് കേട്ടപ്പോൾ വിദ്യാജിക്ക് ഇഷ്ടപ്പെട്ടു. ഹമ്മിങ്ങിന്റെ അവസാന ഭാഗത്ത് ആശാ ഭോസ്‍ലെയുടെ ശൈലി വരുന്ന ഒരു ഭാഗമുണ്ട്. ഞാനത് പാടിയപ്പോൾ അദ്ദേഹം ‘കൊള്ളാം നന്നായിട്ടുണ്ട്’ എന്നു പറഞ്ഞു.
∙ ആ പാട്ട് നഷ്ടപ്പെട്ടപ്പോൾ കരഞ്ഞു
പാട്ടുകളുടെ റിക്കോർഡിങ് പൂർത്തിയാക്കി ഞങ്ങൾ തിരിച്ചു പോന്നു. ഞാൻ പാടിയ രണ്ടു പാട്ടും സിനിമയിൽ ഉണ്ടാകണേ എന്നായിരുന്നു എന്റെ പ്രാർഥന. നാട്ടിലെത്തി കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ വേണു ചേട്ടൻ (ജി.വേണുഗോപാൽ) എന്നെ വിളിച്ചു. അദ്ദേഹമാണ് പറഞ്ഞത് ‘പൂവേ പൂവേ’ എന്ന പാട്ടിൽ നിന്ന് എന്നെ മാറ്റിയെന്ന്! അതു കേട്ടപ്പോൾ വലിയ വിഷമം ആയി. ഞാൻ ആ സമയത്ത് ഗർഭിണി ആയിരുന്നുവെന്ന് പറഞ്ഞുവല്ലോ. അന്ന് ഞാൻ ഒരുപാടു കരഞ്ഞു. പനി പിടിച്ചു. ആശുപത്രിയിലായി. അപ്പോഴാണ് അറിഞ്ഞത്, അന്ന് പാടിയ രണ്ടാമത്തെ പാട്ടാണ് സ്ട്രെയ്റ്റ് ആക്കിയത് എന്ന്. സിനിമ റിലീസായ സമയത്ത് പോയി കാണാൻ കഴിഞ്ഞില്ല. ഡെലിവറി കഴിഞ്ഞ് ഒരു മാസം ആകുന്നേയുണ്ടായിരുന്നുള്ളൂ. പിന്നീട് സിഡി ഇട്ടാണ് ഞാൻ സിനിമ കണ്ടത്.
∙ ഇത്ര വിശേഷപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ
പടം ഇറങ്ങിയപ്പോൾ ‘പൂവേ പൂവേ’ ഒരു സീസണൽ ഹിറ്റ് ആയിരുന്നു. അന്ന് ‘കരളേ നിൻ കൈ പിടിച്ചാൽ’ എന്ന ഗാനം അത്രയ്ക്ക് ഹിറ്റായിരുന്നില്ല. ക്രമേണയാണ് ആ പാട്ട് പലരുടെയും ഹൃദയത്തിൽ കയറിക്കൂടിയത്. ദാസേട്ടനു പ്രിയപ്പെട്ട 10 പാട്ടുകൾ എന്ന വിശേഷണത്തോടെ സത്യം ഓഡിയോസ് ഗ്രാമഫോൺ ഡിസ്ക് ഇറക്കിയപ്പോൾ അതിലൊരു ഗാനം ഈ പാട്ടായിരുന്നു. കടലു പോലെ പാട്ടുകൾ പാടി വച്ചിരിക്കുന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പാട്ടുകളൊന്നിൽ എന്റെ ശബ്ദവും ഉണ്ടല്ലോ എന്നത് എനിക്ക് കിട്ടിയ പുരസ്കാരം ആണ്.
പ്രീത എന്ന ഗായിക ഇന്നും തിരിച്ചറിയപ്പെടുന്നത് ‘കരളേ നിൻ കൈ പിടിച്ചാൽ’ എന്ന പാട്ടിന്റെ പേരിലാണ്. കൂടാതെ, യേശുദാസ് സാറിന്റെ ശബ്ദത്തിനൊപ്പമാണ് എന്റെയും ശബ്ദം ആ പാട്ടിൽ കേൾക്കുന്നത്. ഇതെല്ലാം എന്റെ ഭാഗ്യങ്ങളാണ്. മറ്റൊരു പ്രത്യേകത കൂടി ആ പാട്ടിനുണ്ട്. സംഗീതത്തിലെ 12 മ്യൂസിക് നോട്സ് വരുന്ന സിനിമാഗാനങ്ങൾ അപൂർവമാണ്. ദേവരാജൻ മാഷ് ഈണമിട്ട ‘ഹിമവാഹിനി ഹൃദയവാഹിനി’, കണ്ണൂർ രാജൻ മാഷ് ഈണമിട്ട ‘തൂമഞ്ഞിൻതുള്ളി’ എന്നീ പാട്ടുകളിലാണ് മലയാളത്തിൽ 12 നോട്സ് ഉപയോഗിച്ചിട്ടുള്ളത്. അതിനുശേഷം ഈ പാട്ടിലാണ് അങ്ങനെ സംഭവിച്ചത്. അത്രയ്ക്ക് ഗംഭീരമാണ് ഈ പാട്ടിന്റെ ഈണം.
∙ ആദ്യ ഗാനം സിനിമയിൽ വന്നില്ല
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ വലിയ വേദികളിൽ പാടിത്തുടങ്ങി. ‘പണ്ടു പണ്ടൊരു രാജകുമാരി’ എന്ന സിനിമയിൽ എട്ടുവരി കവിത പാടിക്കൊണ്ടാണ് ചലച്ചിത്രപിന്നണിഗാനരംഗത്ത് വരുന്നത്. ശ്യാം സാർ ആയിരുന്നു സംഗീതം. സിനിമയിൽ എത്തിപ്പെടാൻ പറ്റുമോ എന്നൊന്നും അറിയില്ലായിരുന്നു. ചിത്ര ചേച്ചിയും സുജാത ചേച്ചിയുമൊക്കെ വളരെ സജീവമായി നിൽക്കുന്ന സമയമാണ്. അങ്ങനെയിരിക്കുമ്പോഴാണ് ‘സമാന്തരങ്ങൾ’ എന്ന സിനിമയിൽ ബാലചന്ദ്ര മേനോൻ സർ സംഗീതം നൽകിയ ഗാനം പാടാൻ അവസരം ലഭിച്ചത്.
നല്ലൊരു സോളോ ആയിരുന്നു അത്. ‘ഒന്നാം കടൽ നീന്തിയൊരമ്പിളി’ എന്ന ഗാനം. പിന്നീടും പ്രോഗ്രാമുകൾക്ക് പാടുന്നുണ്ടെങ്കിലും സിനിമയിൽ അങ്ങനെ വലിയ അവസരങ്ങളൊന്നും ലഭിച്ചില്ല. ഞാൻ പാടുന്നുണ്ടെന്നും തിരുവനന്തപുരത്ത് ഉണ്ടെന്നും ഈ മേഖലയിലെ ഒരുപാടു പേർക്ക് അറിയാം. പക്ഷേ, അങ്ങനെ വലിയ അവസരങ്ങളൊന്നും വന്നില്ല. അതൊരു കുഞ്ഞുസങ്കടമായി മനസ്സിലുണ്ട്. എങ്കിലും ഈശ്വരൻ എന്നിൽ നിന്ന് സംഗീതം എടുത്തു കളഞ്ഞില്ലല്ലോ. എനിക്കിപ്പോഴും പാടാൻ കഴിയുന്നുണ്ടല്ലോ. അതു തന്നെ വലിയ ഭാഗ്യം.
∙ എന്തിനധികം, ഒരെണ്ണം പോരെ?
പല മ്യൂസിക് പ്രോഗ്രാമുകൾക്കു പോകുമ്പോഴും എന്റെ സമകാലികരും അല്ലെങ്കിൽ എന്നേക്കാൾ ജൂനിയർ ആയ ഗായകരും എന്നോടു പറയാറുണ്ട്, എന്തിനാ അധികം? ഒരെണ്ണം മതിയല്ലോ എന്ന്! പന്തളം ബാലൻ പറയും, ഒരുപാടു പാട്ടുകൾ പാടിയിട്ടും തിരിച്ചറിയപ്പെടാതെ പോകുന്നതിനേക്കാൾ ഒറ്റ പാട്ടു കൊണ്ട് തിരിച്ചറിയുന്നത് ക്രെഡിറ്റ് അല്ലേ എന്ന്. ലോകം വിട്ടു പോകുമ്പോൾ എന്റെ പേരിൽ ലോകം അറിയുന്ന ഒരു പാട്ടെങ്കിലും ഉണ്ടല്ലോ എന്നത് വലിയ സത്യമാണ്. അങ്ങനെ ആലോചിക്കുമ്പോൾ ഈ ഗാനം എനിക്കു കിട്ടിയ മുജ്ജന്മ സുകൃതമായി തോന്നും. ഇക്കാര്യം കൈതപ്രം സാറും കാണുമ്പോൾ പറയും.
∙ പാട്ടിലെ ഗ്ലാമർ
ചേരുന്നതേ ചെയ്യാവുള്ളൂ എന്നതാണ് എന്റെ രീതി. ചിലർക്ക് നന്നായി ഡാൻസ് ചെയ്തു പാടാൻ കഴിവുള്ളവരുണ്ട്. അതു ചെയ്യാൻ കഴിയുന്നവർ ചെയ്യട്ടെ. പുരികക്കൊടി പോലും അനങ്ങാതെയാണ് ജാനകിയമ്മ വേദിയിൽ പാടുന്നത്. പക്ഷേ, എത്രായിരം പാട്ടുകളാണ് പാടി വച്ചിരിക്കുന്നത്! ഒരിടയ്ക്ക് സ്റ്റാർ ഷോകളിൽ പാടാൻ പോകുമ്പോൾ അത്തരം ചില സമ്മർദങ്ങൾ ഉണ്ടായിട്ടുണ്ട്. ചില ഷോകൾ പറഞ്ഞു വയ്ക്കും. പക്ഷേ, പിന്നീട് ചില ‘ഗ്ലാമർ’ ഉള്ള ഗായകർ അവിടെ പോയി ഫോട്ടോ ഇടുന്നതു കാണുമ്പോഴായിരിക്കും ആ ഷോ കഴിഞ്ഞു പോയെന്ന് ഞാൻ അറിയുന്നത്. അങ്ങനെയൊക്കെയുള്ള ഒഴിവാക്കപ്പെടലുകൾ സംഭവിച്ചിട്ടുണ്ട്. ആ സമയത്ത് വേദന തോന്നും. പക്ഷേ, ഇപ്പോൾ അക്കാര്യത്തെ പക്വതയോടെ സമീപിക്കാൻ കഴിയുന്നുണ്ട്.
∙ ആ വേദി നഷ്ടപ്പെട്ടപ്പോൾ മാത്രം കണ്ണു നിറഞ്ഞു
കൊച്ചിയിൽ വിദ്യാസാഗർ നൈറ്റ് നടന്നപ്പോൾ ‘കരളേ നിൻ കൈ പിടിച്ചാൽ’ എന്ന ഗാനം പാടിയത് വേറൊരു ഗായിക ആയിരുന്നു. അതു പറയുമ്പോൾ ഇപ്പോഴും എനിക്കു സങ്കടം വരും. ഞാൻ പാടിയ പാട്ടായതിനാൽ എന്നെ വിളിക്കുമെന്നു തന്നെ ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, എനിക്ക് വിളിയൊന്നും വന്നില്ല. ഞാൻ പല തരത്തിലും വിദ്യാജിയുടെ ടീമുമായി ബന്ധപ്പെടാൻ ശ്രമിച്ചു. ഒരിടത്തു വിളിക്കുമ്പോൾ അടുത്ത സ്ഥലത്ത് വിളിക്കാൻ പറയും. അതു ചെയ്യും. പക്ഷേ, ഒന്നും നടന്നില്ല. അദ്ദേഹവുമായി നേരിൽ സംസാരിക്കാൻ കഴിഞ്ഞില്ല. ഇക്കാര്യം അറിഞ്ഞ് മൃദുല വാര്യർ എന്നെ ബന്ധപ്പെട്ടിരുന്നു.
ഞാൻ അൽപം ഇമോഷനൽ ആയാണ് കാര്യങ്ങൾ പറഞ്ഞത്. സാറിന്റെ ടീമുമായി സംസാരിച്ചു നോക്കട്ടെയെന്ന് മൃദുല പറഞ്ഞു. ആ കുട്ടി അതു ചെയ്യുകയും ചെയ്തു. ഞാനും വിളിക്കേണ്ടവരെയൊക്കെ വിളിച്ചു. എന്നാൽ, ആ വേദിയിൽ പാടാനുള്ള അവസരം മാത്രം കിട്ടിയില്ല. ആ വേദിയിൽ രാജലക്ഷ്മിയാണ് ഈ പാട്ടു പാടിയത്. രാജി എന്നെ വിളിച്ചു. രാജിക്ക് എന്റെ വിഷമം അറിയാം. ഞാൻ പറഞ്ഞു, മനസ്സു കൊണ്ട് വേദിയിൽ ഞാൻ അടുത്തുണ്ടാകും. എന്റെ പാട്ടല്ലേ! ഞാൻ അവിടെ ഇല്ലാതെയിരിക്കുമോ?! അങ്ങനെ ഞാൻ സമാധാനിച്ചു. അതിപ്പോൾ പറയുമ്പോഴും എന്റെ കണ്ണു നിറയും.
∙ കഴിവുണ്ടായതു കൊണ്ടായില്ല, തെളിയിക്കണം
ഓരോ ദിവസവും കഴിവു തെളിയിക്കേണ്ടവരാണ് ആർടിസ്റ്റുകൾ. എത്ര നല്ല പാട്ടുകൾ പാടി വച്ചിട്ടുണ്ടെന്നു പറഞ്ഞാലും തുടരെ നല്ല പാട്ടുകൾ സംഭവിച്ചില്ലെങ്കിൽ നമ്മളെ എല്ലാവരും മറന്നു പോകും. തുടരെ ഹിറ്റുകൾ കൊടുക്കാൻ എനിക്ക് സാധിച്ചില്ല എന്നത് യാഥാർഥ്യമാണ്. അതൊരു ദുഃഖം തന്നെയാണ്. ഞാനിപ്പോൾ എന്റെ സ്വന്തം യുട്യൂബ് ചാനലിൽ പാട്ടുകൾ പാടുന്നുണ്ട്. റിക്കോർഡിങ്ങുകൾക്കു പോകാറുണ്ട്. പ്രോഗ്രാമുകളുണ്ട്. ടീച്ചറമ്മ എന്ന സീരിയലിനു വേണ്ടി രണ്ടു പാട്ടുകൾ പാടി.
പിന്നെ, ദേവദൂതൻ ഇറങ്ങുന്ന സമയത്ത് ഇന്നത്തെപ്പോലെ മാധ്യമശ്രദ്ധയൊന്നും അണിയറപ്രവർത്തകർക്ക് ലഭിക്കുന്ന സമയമല്ല. ഇപ്പോൾ സിനിമ വീണ്ടുമിറങ്ങുമ്പോൾ അതിൽ പ്രവർത്തിച്ചവർക്കെല്ലാം പുതുജീവൻ കിട്ടുന്ന പോലെയാണ്. 24 വർഷത്തിനു ശേഷം എനിക്ക് അങ്ങനെ ഒരു ഭാഗ്യം കിട്ടിയല്ലോ. ആർക്കോ എന്തോ പറയാനുണ്ടെന്ന് ഒരു ഡയലോഗില്ലേ സിനിമയിൽ? അതുപോലെ, ഈ റീ–റീലിസ് ഞാൻ പാടാൻ ബാക്കി വച്ച പാട്ടുകൾ എന്നിലേക്കെത്താൻ നിമിത്തമായെങ്കിലോ!