അന്ന് ദേവദൂതന് സംഭവിച്ചത് എന്താണ്? ‘സിബി അങ്ങനൊരു മനോനിലയിലാണെന്ന് അറിഞ്ഞില്ല; ആ നിർമാതാവ് വലിയൊരു പാഠം’
‘‘നമ്മൾ ഒരു കഥ എഴുതുന്നു. അത് വായിച്ചിട്ട് ഇതെന്താണ് എഴുതിയതെന്ന് ഒരാൾ ചോദിക്കുമ്പോൾ കഥാകൃത്താണ് പരാജയപ്പെടുന്നത്. വായനക്കാരനത് മനസ്സിലാകുന്നില്ലെങ്കിൽ അദ്ദേഹത്തിന് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചിട്ടില്ല എന്നർഥം. പക്ഷേ കഥാകൃത്ത് വായനക്കാരനെ വഴക്കു പറയേണ്ട യാതൊരു കാര്യവുമില്ല. ‘ദേവദൂതൻ’ സിനിമ അന്നത്തെ പ്രേക്ഷകന് ഉൾക്കൊള്ളാൻ സാധിച്ചില്ല. ആ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. അതിൽ പാളിച്ചകളുണ്ടായിരുന്നു...’’ ഇരുപത്തിനാലു വർഷം മുൻപ് തിയറ്ററിൽ പരാജയപ്പെട്ട ദേവദൂതൻ എന്ന ചിത്രം റീ റിലീസ് ചെയ്ത് പ്രേക്ഷകപ്രീതിയും വൻ കലക്‌ഷനും നേടുമ്പോൾ തിരക്കഥാകൃത്തായ രഘുനാഥ് പലേരിക്കു പറയാൻ ഒരുപാട് ഓർമകളുണ്ട്. അതിലൊന്നാണ്, എന്തുകൊണ്ടാണ് ദേവദൂതൻ അന്നു പരാജയപ്പെട്ടത് എന്നതിന്റെ ഉത്തരം. മേലേപ്പറമ്പിൽ ആൺവീടും പിൻഗാമിയും മൈ ഡിയർ കുട്ടിച്ചാത്തനും ഒന്നു മുതൽ പൂജ്യം വരെയും വാനപ്രസ്ഥവും തുടങ്ങി മലയാളിക്ക് മറക്കാനാവുന്നതല്ല പലേരിയുടെ കഥാപാത്രങ്ങളൊന്നും. എവിടെയോ കണ്ടുമറന്ന ഒരാളെപ്പോലെ ആ കഥാപാത്രങ്ങളുടെ സന്തോഷവും സങ്കടവുമെല്ലം ഇന്നും പ്രേക്ഷകരുടെ കാഴ്ചകളിൽ ഒട്ടിച്ചേർന്നിരിപ്പുണ്ട്. എങ്ങനെയാണ് ഹൃദയത്തെ സ്പർശിക്കും വിധം പല കഥാസന്ദർഭങ്ങളെയും അവരുടെ ജീവിതപരിസരത്തെയും പകർത്തിയെഴുതാൻ അദ്ദേഹത്തിനു സാധിച്ചത്? ജീവിതമാണ് അതിനുള്ള ഉത്തരമെന്നു പറയും അദ്ദേഹം. സിനിമാക്കാരനാവാൻ അലഞ്ഞു നടന്ന വഴികളെക്കുറിച്ച്, യാത്രകളെക്കുറിച്ച്, വീടിനെയും വീട്ടുകാരെയും കുറിച്ച്, ബന്ധങ്ങളെക്കുറിച്ച്, തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ച് എല്ലാം മനസ്സുതുറക്കുകയാണ് രഘുനാഥ് പലേരി.

‘‘നമ്മൾ ഒരു കഥ എഴുതുന്നു. അത് വായിച്ചിട്ട് ഇതെന്താണ് എഴുതിയതെന്ന് ഒരാൾ ചോദിക്കുമ്പോൾ കഥാകൃത്താണ് പരാജയപ്പെടുന്നത്. വായനക്കാരനത് മനസ്സിലാകുന്നില്ലെങ്കിൽ അദ്ദേഹത്തിന് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചിട്ടില്ല എന്നർഥം. പക്ഷേ കഥാകൃത്ത് വായനക്കാരനെ വഴക്കു പറയേണ്ട യാതൊരു കാര്യവുമില്ല. ‘ദേവദൂതൻ’ സിനിമ അന്നത്തെ പ്രേക്ഷകന് ഉൾക്കൊള്ളാൻ സാധിച്ചില്ല. ആ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. അതിൽ പാളിച്ചകളുണ്ടായിരുന്നു...’’ ഇരുപത്തിനാലു വർഷം മുൻപ് തിയറ്ററിൽ പരാജയപ്പെട്ട ദേവദൂതൻ എന്ന ചിത്രം റീ റിലീസ് ചെയ്ത് പ്രേക്ഷകപ്രീതിയും വൻ കലക്‌ഷനും നേടുമ്പോൾ തിരക്കഥാകൃത്തായ രഘുനാഥ് പലേരിക്കു പറയാൻ ഒരുപാട് ഓർമകളുണ്ട്. അതിലൊന്നാണ്, എന്തുകൊണ്ടാണ് ദേവദൂതൻ അന്നു പരാജയപ്പെട്ടത് എന്നതിന്റെ ഉത്തരം.
മേലേപ്പറമ്പിൽ ആൺവീടും പിൻഗാമിയും മൈ ഡിയർ കുട്ടിച്ചാത്തനും ഒന്നു മുതൽ പൂജ്യം വരെയും വാനപ്രസ്ഥവും തുടങ്ങി മലയാളിക്ക് മറക്കാനാവുന്നതല്ല പലേരിയുടെ കഥാപാത്രങ്ങളൊന്നും. എവിടെയോ കണ്ടുമറന്ന ഒരാളെപ്പോലെ ആ കഥാപാത്രങ്ങളുടെ സന്തോഷവും സങ്കടവുമെല്ലം ഇന്നും പ്രേക്ഷകരുടെ കാഴ്ചകളിൽ ഒട്ടിച്ചേർന്നിരിപ്പുണ്ട്. എങ്ങനെയാണ് ഹൃദയത്തെ സ്പർശിക്കും വിധം പല കഥാസന്ദർഭങ്ങളെയും അവരുടെ ജീവിതപരിസരത്തെയും പകർത്തിയെഴുതാൻ അദ്ദേഹത്തിനു സാധിച്ചത്? ജീവിതമാണ് അതിനുള്ള ഉത്തരമെന്നു പറയും അദ്ദേഹം. സിനിമാക്കാരനാവാൻ അലഞ്ഞു നടന്ന വഴികളെക്കുറിച്ച്, യാത്രകളെക്കുറിച്ച്, വീടിനെയും വീട്ടുകാരെയും കുറിച്ച്, ബന്ധങ്ങളെക്കുറിച്ച്, തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ച് എല്ലാം മനസ്സുതുറക്കുകയാണ് രഘുനാഥ് പലേരി.
∙ ജീവിതം പഠിപ്പിച്ചത്
എന്റെ അച്ഛൻ ഒരു ട്രക്ക് ഡ്രൈവറായിരുന്നു. അമ്മ സ്നേഹനിധിയായ വീട്ടമ്മയും. ഞാൻ ജനിച്ചത് അമ്മയുടെ തറവാടായ പലേരിയിൽ തൃക്കരിപ്പൂർ എന്ന ഗ്രാമത്തിലാണ്. വളർന്നത് കോഴിക്കോടും. എല്ലാമാസവും തൃക്കരിപ്പൂരിലേക്ക് പോകും. പയ്യന്നൂർ സ്റ്റേഷനിൽ ഇറങ്ങിയിട്ട് ഒരു നടത്തമുണ്ട്. സ്റ്റേഷനിൽ പെട്ടി എടുക്കാനായി ആരെങ്കിലുമൊക്കെ വരും. പക്ഷേ നടന്ന് ഞങ്ങൾ വീട്ടിലെത്തുമ്പോഴേക്കും പത്തിരുപത് ആൾക്കാരുണ്ടാകും. വഴിയിൽ നിന്നൊക്കെ ആളുകൾ ചേരും. എല്ലാം നാട്ടുകാരാണ്. അവർക്കൊക്കെ അച്ഛനോടും അമ്മയോടും വളരെ സ്നേഹമാണ്. ഞങ്ങൾ നടന്നെത്തുമ്പോഴേക്കും അമ്മമ്മ പുറത്ത് കാത്തിരിക്കും. അപ്പോൾ ഞാൻ ആലോചിക്കും, അമ്മമ്മ എങ്ങനെ അറിഞ്ഞു ഞങ്ങൾ വരുന്നുണ്ടെന്ന്.
അച്ഛൻ കത്തെഴുതിയിട്ടുണ്ടാവില്ല. പക്ഷേ ഞങ്ങൾ സ്റ്റേഷനിലെത്തുമ്പോഴേ ആരെങ്കിലും പറഞ്ഞ് ഞങ്ങളെത്തുന്നതിനു മുൻപേ വീട്ടിൽ അറിഞ്ഞിരിക്കും. എനിക്ക് കൗതുകമായിരുന്നു ആ ലോകം. ഞാനിങ്ങനെ ആളുകളെ നിരീക്ഷിക്കും. കോഴിക്കോട് കഴിഞ്ഞിരുന്നത് വാടകവീട്ടിലാണ്. മഴ പെയ്യുമ്പോൾ ചോരും. ചോരുന്ന സമയത്ത് ഏട്ടൻ പോയി ഒരു ഗ്ലാസെടുത്ത് അവിടെ വയ്ക്കും. അടുത്ത ഗ്ലാസുമായി ഞാൻ നിൽക്കും. വേറെ സ്ഥലത്തു വയ്ക്കും. അങ്ങനെ എല്ലാത്തിനും ഒരു ഉത്സവപ്രതീതിയായിരുന്നു വീട്ടിൽ. വിഷമം പോലും ഉത്സവമായിരുന്നു. വീട്ടിൽ കിടന്നുറങ്ങി എന്നു പറയുന്നതിനേക്കാൾ ഒരു ഉത്സവപറമ്പിൽ കിടന്നുറങ്ങുന്നതുപോലെയാണ് ഞങ്ങൾ അതിനെ കണ്ടത്.
∙ മറവിയും ഓർമയും
കല്യാണം കഴിഞ്ഞ് മൂന്നാമത്തെ ദിവസം ഒരു യാത്രയിൽ ഭാര്യയെ ബസിൽ വച്ച് മറന്നയാളാണ് ഞാൻ. യാത്രയിൽ എന്റെ കൂട്ടുകാരന്റെ വീടു കണ്ടപ്പോൾ ഞാൻ അവിടെ ഇറങ്ങി. കൂടെ ആളുണ്ടെന്ന കാര്യം വിട്ടു പോയി. അവൻ വയ്യാതെ കിടപ്പായിരുന്നു. കോഴിക്കോട് മാനാഞ്ചിറയിൽ ഭയങ്കര ജനക്കൂട്ടത്തിനിടയിൽ റോഡിൽ ഭാര്യ നിൽപ്പുണ്ടായിരുന്നു. ഞാൻ പോയി കെട്ടിപ്പിടിച്ചു. കണ്ണൊക്കെ നിറഞ്ഞു നിൽക്കുകയായിരുന്നു അവർ. പക്ഷേ, ചുറ്റിലും ഉണ്ടാകുന്ന കഥകൾ ഒരിക്കലും മറക്കില്ല. ദിവസവും കാണുന്നതൊക്കെ ഒരു ഫൊട്ടോഗ്രഫിക് മെമറി പോലെ ഉള്ളിലുണ്ടാവും. എഴുതിയ കഥകൾ, എടുത്ത സിനിമകൾ, എന്റെ ചുറ്റും നടക്കുന്ന കാര്യങ്ങൾ അതൊക്കെ എനിക്ക് ഓർമയുണ്ട്. മറന്നു പോകുന്നത് ഞാൻ പരിചയപ്പെടുന്ന മനുഷ്യന്മാരെയാണ്.
∙ കാണാതെ എഴുതിയ പളനി
സത്യൻ അന്തിക്കാട് ചോദിച്ചിട്ടുണ്ട് ‘പലേരി, നീ പഴനി കാണാതെ എങ്ങനെയാണ് അവിടുത്തെ ആ ഫുൾ സീക്വൻസും എഴുതിയത്’ എന്ന്. കുഞ്ഞായിരിക്കുമ്പോൾ അമ്മയുടെ ഒക്കത്തിരുന്ന് പഴനിക്ക് പോയിരുന്നു ഞാൻ. ആ കുട്ടി കണ്ടിട്ടുണ്ടായിരിക്കും പഴനി. ഞാൻ എഴുതുമ്പോൾ അതൊക്കെ എന്റെ ഉള്ളിൽ വന്നതാവാം. ‘മഴവിൽക്കാവടി’യിൽ ബാർബറായി ജയറാം പോയി ഇരിക്കുന്ന സ്ഥലമൊക്കെ എന്റെ ഉള്ളിൽ കുഞ്ഞായിരുന്നപ്പോഴെ പതിഞ്ഞതായിരിക്കാം. നമ്മൾ ചില ആളുകളെ കാണുമ്പോൾ പറയാറില്ലേ ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടെന്ന്, അതുപോലെ.
കാഴ്ചയില്ലാതെ ജനിച്ച ആൾക്കാരോടൊക്കെ സംസാരിക്കുമ്പോൾ, അവരൊക്കെ കാണുന്നുണ്ട്. ഞാൻ കണ്ണടച്ച് നടന്നു നോക്കിയിട്ടുണ്ട്. ഇല്ല, കാണാൻ സാധിക്കില്ല. എന്റെ തലച്ചോറിൽ അത് ആക്റ്റിവേറ്റ് ആയിട്ടുണ്ടാവില്ല. നമ്മൾ ഒരു സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആക്സസ് പോയിന്റ് ചോദിക്കാറില്ലേ? ഇതിനൊന്നും നമുക്ക് ആക്സസ് കൊടുത്തിട്ടുണ്ടാവില്ല. തൊട്ടപ്പനിലെ കഥാപാത്രം കാഴ്ചയില്ലാത്ത ഒരാളാണെന്ന് കേട്ടപ്പോൾ മുതൽ എനിക്ക് കാഴ്ചയില്ല എന്ന് ഞാനങ്ങ് വിചാരിച്ചു. ഞാൻ ഇവരെ ആരെയും കാണുന്നില്ല. പക്ഷേ എല്ലാവരെയും ഞാൻ കാണുന്നുണ്ട്. ശബ്ദത്തിലേക്കു മാത്രം മനസ്സിനെ കൊണ്ടുപോയി. ആ രീതി എന്നെ ഒരുപാടു സഹായിച്ചിട്ടുണ്ട്.
∙ അലഞ്ഞു നടന്ന് സിനിമക്കാരനായി
എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ദൂരേക്ക് പോകുന്നതിൽ ഭയം തോന്നിയിട്ടില്ല. അവരങ്ങനെയാണ് പ്രകൃതിയെ കണ്ടതും വളർന്നതുമൊക്കെ. അന്നത്തെ സാമൂഹിക അവസ്ഥയിൽ വീട്ടിൽ നിന്നിറങ്ങി പത്തു കിലോമീറ്ററിനപ്പുറം പോയാൽ ഏതെങ്കിലും ഒരാൾ നമ്മളോടു ചോദിക്കും ‘എങ്ങോട്ടാ പോണതെന്ന്’. അയാളും നമ്മളുമായി യാതൊരു ബന്ധവും ഉണ്ടാവില്ല. പക്ഷേ അദ്ദേഹം അച്ഛന്റെ സുഹൃത്തായിരിക്കും. അല്ലെങ്കിൽ അമ്മയെ അറിയുന്ന ആളായിരിക്കും. അയാളും നമ്മുടെ രക്ഷകനായി അവിടെയുണ്ടാവും. പണ്ടത്തെ ജീവിതം അങ്ങനെയാണ്. വീട്ടിൽ നിന്നിറങ്ങി ഇപ്പോ വരാം എന്നു പറഞ്ഞിറങ്ങി രണ്ടു ദിവസം കഴിഞ്ഞൊക്കെ എത്തിയിട്ടുണ്ട്. കോഴിക്കോടുള്ള സമയത്ത് വെറുതെ ബസിൽ കയറി ബസ് പോകുന്നിടത്തെല്ലാം പോയി തിരിച്ചെത്തും.
കുറേക്കഴിഞ്ഞപ്പോൾ എനിക്കു തോന്നി മദ്രാസിലേക്ക് പോകണമെന്ന്. എന്തിനാണ് പോകുന്നതെന്ന് അറിയുകയുമില്ല. അച്ഛനോട് പറഞ്ഞപ്പോൾ അച്ഛൻ എന്നോട് എന്തിനു പോകുന്നു എന്നല്ല ചോദിച്ചത്, നീ എപ്പോഴാ പോകുന്നതെന്നാണ്. ഡിസംബർ 28 എന്നൊരു തീയതി ഞാൻ പറഞ്ഞു. അന്നുതന്നെ പോയി. സുഹൃത്തിനൊപ്പമാണ് അവിടെ താമസിച്ചത്. അവിടെക്കൂടിയൊക്കെ ഞാൻ വെറുതെ നടക്കും. പല ആൾക്കാരെയും കാണും. ചില ഫിലിം കമ്പനികളിലൊക്കെ പോകും. അങ്ങനെയാണ് തമിഴ് സിനിമകളിലേക്ക് കടക്കുന്നത്. രണ്ടു വർഷത്തോളം ഞാൻ അവിടെയൊക്കെ അലഞ്ഞിട്ടുണ്ട്. തിരിച്ചു വന്നതിനു ശേഷമാണ് കുട്ടിച്ചാത്തനൊക്കെ എഴുതുന്നത്. നമുക്ക് നമ്മളെ അറിയുന്ന മനസ്സിലാക്കുന്ന ഒരു കുടുംബം ഉണ്ടെങ്കിൽ ഇതൊക്കെ വളരെ എളുപ്പമാണ്.
∙ അന്ന് ഞാൻ മരിച്ചില്ല
എനിക്ക് ആറു വയസ്സ് തികയുന്ന സമയത്ത് ഒരു പൊള്ളലേറ്റിട്ടുണ്ട്. ഡോക്ടറും അച്ഛനും ഒഴികെ ബാക്കി എല്ലാവരും കരുതിയത് ഞാൻ മരിച്ചു പോകുമെന്നാണ്. കോഴിക്കോട് അശോക ഹോസ്പിറ്റലിൽ ആറുമാസത്തെ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ എന്റെ ദേഹത്ത് പൊള്ളിയ ഒരു പാടു പോലും ഇല്ലായിരുന്നു. അച്ഛന്റെ സുഹൃത്തായ ഡോ.ബാലകൃഷ്ണനാണ് നോക്കിയത്. പിന്നെ അതിലേ പോകുമ്പോൾ അച്ഛൻ പറയും ഇതാണ് നിന്നെ രക്ഷിച്ച അമ്പലം എന്ന്. ആ ആശുപത്രി പൊളിച്ചു മാറ്റുന്നതു വരെ അതിലേക്കൂടി പോകുമ്പോൾ അവിടെ നിന്ന് അറിയാതെ തൊഴുത് പ്രാർഥിക്കുമായിരുന്നു. ആ മനുഷ്യനെ ഞാൻ മറക്കില്ല. അമ്മയുടെ അറുപതാമത്തെ വയസ്സിൽ കാലിന് ചെറിയ മുറിവുണ്ടായി ഇതേ ആശുപത്രിയിൽ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മകനാണ് ചികിത്സിച്ചത്.
∙ ആ നിർമാതാവ് എന്നെ ചിന്തിപ്പിച്ചു
മദ്രാസിൽ നവോദയയ്ക്കു വേണ്ടി ബൈബിൾ കെ കഹാനിയാം’ എന്നൊരു സീരിയൽ ചെയ്യുന്ന സമയം. അതിൽ ആകാശത്തു നിന്ന് ഇറങ്ങി വരുന്ന ഒരു ഗോവണിയും അതിൽ അങ്ങോട്ടും ഇങ്ങോട്ടും മാലാഖമാർ സഞ്ചരിക്കുന്നതുമായ ഒരു ദൃശ്യം ചിത്രീകരിക്കണമായിരുന്നു. അപ്പോഴാണ് നവോദയയുടെ പ്രൊഡക്‌ഷൻ കൺട്രോളർ ടിജു പറയുന്നത് കുറേ ദൂരത്ത് ഒരു മുരുകൻ കോവിലിൽ കുത്തനെയുള്ള കുറേയധികം പടികൾ ഉണ്ടെന്ന്. നമുക്കത് ഉപയോഗിക്കാമെന്ന് ഞാൻ പറഞ്ഞു. അമ്പലത്തിൽ നിന്ന് അനുവാദമൊക്കെ വാങ്ങി ഷൂട്ട് ചെയ്തു. അശോക് കുമാർ എന്ന പ്രശസ്തനായ ഛായാഗ്രാഹകനാണ് ഷൂട്ട് ചെയ്യുന്നത്.
അമ്പലത്തിന് താഴെയായി കുറേ ഭിക്ഷക്കാർ ഇരിക്കുന്നുണ്ടായിരുന്നു. അവരിൽ ചിലരോടൊക്കെ സംസാരിച്ചു. നമ്മൾ എടുക്കുന്ന സീനുകളൊക്കെ കണ്ടിട്ട് അതിൽ ഒരാൾ ‘നന്നായിട്ടുണ്ടെന്ന്’ എന്നോട് പറയുകയാണ്. ഒരുപാട് സംസാരിച്ചപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കൈ പിടിച്ചു ചോദിച്ചു, ‘‘നിങ്ങളും സിനിമയും തമ്മിൽ എന്താണ് ബന്ധം?’’
ഞാനൊരു നിർമാതാവാണ്, ആരോടും പറയേണ്ട എന്നായിരുന്നു മറുപടി. ഞാനെന്താണ്ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ ‘ഒന്നും വേണ്ട, എന്റെ സമയം കഴിഞ്ഞു’ എന്ന് നിസ്സംഗനായി പറഞ്ഞു. ഞാൻ നവോദയ അപ്പച്ചനെ പരിചയപ്പെടുത്തി കൊടുത്തു. അദ്ദേഹം വളരെ ആദരവോടു കൂടിയാണ് അവരോടു പെരുമാറിയത്. അദ്ദേഹം ഭയങ്കരമായി എന്നെ ഇരുത്തിക്കളഞ്ഞു.
∙ വാനപ്രസ്ഥം എഴുതില്ലെന്ന് കരുതി
ഞാൻ എഴുതേണ്ട എന്ന് തീരുമാനിച്ച തിരക്കഥയാണ് വാനപ്രസ്ഥം. കാരണം ഇത്തരം സിനിമകളൊക്കെ നമുക്ക് വലിയ വിഷമമുണ്ടാക്കും. ഒരു കഥാപാത്രത്തിനെ എഴുതിയിട്ട് അയാളോട് നർമം പറയുമ്പോഴും അതിനപ്പുറത്ത് ഒരു വേദനയുണ്ടാവും. അതിനപ്പുറമുള്ള ദുരന്തങ്ങളിലേക്ക് കൊണ്ടുപോകുമ്പോൾ നമ്മളും അത് അനുഭവിക്കും. അതിലെ കുഞ്ഞിക്കുട്ടൻ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യഥകളും പ്രശ്നങ്ങളും ഒക്കെ ഞാനും അനുഭവിക്കുന്നുണ്ട്. അങ്ങനെ എഴുതേണ്ടെന്ന് കരുതി. എട്ടുമാസത്തോളം ഷാജി എനിക്കു വേണ്ടി കാത്തിരുന്നു. ഇടയ്ക്ക് ഷാജി വിളിച്ച് നിർബന്ധമായി പറഞ്ഞപ്പോഴാണ് എന്റെ ഭാര്യ സ്മിത എന്നോട്, എഴുതിക്കൊടുത്തൂടേ എന്ന് ചോദിക്കുന്നത്. അങ്ങനെയാണ് ഞാനത് എഴുതുന്നത്. ഷാജി ആഗ്രഹിച്ച അത്രയും ഭംഗിയായിട്ട് ഞാൻ എഴുതിയോ എന്നെനിക്കറിയില്ല. പക്ഷേ ആ സിനിമ എന്നെ ഭയങ്കരമായി സന്തോഷിപ്പിച്ചിട്ടുണ്ട്.
അതിൽ പലയിടത്തും ഞാനുണ്ട് എന്നെനിക്കു തോന്നിയിട്ടുണ്ട്. കുഞ്ഞിക്കുട്ടൻ എന്ന ലാലിന്റെ കഥാപാത്രം പറയുന്നുണ്ട്, ‘‘എന്ത് ശൂന്യമായിരിക്കുന്നുവോ അവിടേക്ക് എല്ലാം വന്നു നിറയും’’ എന്ന്. എന്റെ മനസ്സിന്റെ അവസ്ഥ തന്നെയാണ്. ഞാൻ പലപ്പോഴും മനസ്സ് ശൂന്യമായി വയ്ക്കാറുണ്ട്. അതിന്റെ കുഴപ്പം എന്താണെന്നു വച്ചാൽ അവിടെ ഇതെല്ലാം വന്ന് നിറയും. ആ സംഭാഷണം ഒക്കെ ഒരുപാട് പേർക്ക് മനസ്സിൽ തട്ടിയിട്ടുള്ളതാണ്. മോഹൻലാൽ എന്ത് ഭംഗിയായിട്ടാണ് ആ കഥാപാത്രത്തെ ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കണ്ണൊക്കെ ആ സമയത്ത് കാണേണ്ടതാണ്. എനിക്ക് അങ്ങനെ ഒരുപാട് ഭാഗ്യം കിട്ടിയിട്ടുണ്ട്.
∙ ദേവദൂതൻ രസിക്കാത്തവരുണ്ട്
ദേവദൂതന് തൊട്ടു മുൻപ് ഇറങ്ങിയ മോഹൻലാൽ സിനിമകളിലൊക്കെ വളരെ വലിയ തോതിൽ ആക്ടീവായ മാസ് ഹീറോ ആയിരുന്നു അദ്ദേഹം. ഇതിൽ അദ്ദേഹത്തിന് അങ്ങനെയൊന്നും ചെയ്യാനില്ലായിരുന്നു. അങ്ങനെയൊരു മോഹൻലാലെന്ന ആർട്ടിസ്റ്റിനെ അന്നത്തെ പ്രേക്ഷകന് വേണ്ടായിരുന്നു. കഥാപാത്രത്തിനെ ആർടിസ്റ്റായി പ്രേക്ഷകൻ കാണുമ്പോഴാണ് ഒരു സിനിമ പരാജയപ്പെടുന്നത്. ഇതെന്റെ പഠനമാണ്.
അന്ന് സിബിയുടെ കൂടെ എനിക്ക് അധികസമയം നിൽക്കാൻ പറ്റിയിട്ടില്ല. സിബി അങ്ങനെയൊരു മനോനിലയിലാണെന്നുള്ളത് സിബി എന്നോടും പറഞ്ഞിട്ടില്ല. ഞാൻ അറിഞ്ഞതുമില്ല. അറിഞ്ഞിരുന്നെങ്കിൽ സിബിയെ ആശ്വസിപ്പിക്കാൻ എനിക്കു സാധിക്കുമായിരുന്നു. അന്നൊക്കെ വെറുതെ കാണുമ്പോൾ പോലും ആളുകൾ വന്നിട്ട്, ‘പടം പൊളിഞ്ഞു പോയല്ലേ?’ എന്നു ചോദിക്കും. സിനിമ വിജയിച്ചാൽ, ‘ഹാപ്പിയാണല്ലേ’ എന്നു ചോദിക്കുന്നവർ അപൂർവമാണ്. പക്ഷേ പരാജയം എല്ലാവരും ആഘോഷിക്കും. നമ്മളും ആഘോഷിക്കുകയേ നിവൃത്തിയുള്ളൂ. എന്നോട് ആരെങ്കിലും പടം പൊളിഞ്ഞോ എന്നു ചോദിച്ചാൽ ‘മുഴുവൻ പൊളിഞ്ഞില്ല കുറച്ച് ബാക്കിയുണ്ട്’ എന്നേ ഞാൻ പറയൂ. അപ്പോൾ അയാൾക്കൊരു നിർവൃതി കിട്ടിക്കോട്ടേ എന്നു ഞാൻ വിചാരിക്കും. എന്നെത്തന്നെ ഞാൻ ആശ്വസിപ്പിക്കുന്ന രീതിയാണത്.