‘തിരക്കഥയില്ലാതെ’ ഒരു സിനിമ ഷൂട്ടിങ്; അതാണ് ‘അഗ്രഹാരത്തിൽ കഴുതൈ’; വ്യത്യസ്തനായ ജോൺ – അഭിമുഖം
ജോൺ എബ്രഹാമിന് 1978ൽ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് അഗ്രഹാരത്തിൽ കഴുതൈ. ആ ചിത്രത്തിന്റെ നിർമാതാവാണ് ചാർലി ജോൺ പുത്തൂരാൻ. പിറവത്തിനടുത്തുള്ള പെരുവയാണ് ജന്മനാടെങ്കിലും തിരുവനന്തപുരത്താണ് അദ്ദേഹം കുടുംബമായി താമസിക്കുന്നത്. സ്‌കൂൾ, കോളജ് വിദ്യാഭ്യാസവും ഇവിടെത്തന്നെയായിരുന്നു. പരമ്പരാഗതമായി ബിസിനസുകാരനാണ്. എങ്ങനെയാണ് ജോണിലേക്ക് ചാർലി എത്തുന്നത്? സ്ക്രിപ്റ്റില്ലാത്ത, വൺലൈൻ മാത്രമുള്ള ഒരു സിനിമയ്ക്കു വേണ്ടി ചാർലി ജോൺ എന്തുകൊണ്ട് പണം മുടക്കി? മുടക്കിയ പണം തിരികെ കിട്ടിയോ? എന്താണ് ദേശീയ അവാർഡ് ലഭിച്ച ‘അഗ്രഹാരത്തിൽ കഴുതൈ’യുമായി ബന്ധപ്പെട്ട അനുഭവങ്ങൾ? തുറന്നു പറയുകയാണ് ചാർലി...

∙ എങ്ങനെയാണു ജോണിനെ പരിചയപ്പെടുന്നത്?
ഞാൻ 1964-68 വരെ പുണെയിൽ ബിസിനസ് ചെയ്യുകയായിരുന്നു. ഒരു ദിവസം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്ന കുറെപ്പേർ ഞാനും ഭാര്യയും താമസിച്ചിരുന്ന ഫ്ലാറ്റിൽ ഡിപ്ലോമ ഫിലിംചെയ്യാൻ ലൊക്കേഷൻ തേടി വന്നു. സംസാരിച്ചുവന്നപ്പോൾ അക്കൂട്ടത്തിലുണ്ടായിരുന്ന ജോൺ മലയാളിയാണെന്നു മനസ്സിലായി. ഭാര്യ കുഞ്ഞുമോൾ കോതമംഗലത്തുകാരിയാണെന്നു പറഞ്ഞപ്പോൾ അവിടത്തെ എകെപി ബസ് സർവീസിന്റെ ഉടമ പൗലോസിന്റെ മകൻ കുരുവിളയെ അറിയുമോ എന്നു ജോൺ ചോദിച്ചു. അദ്ദേഹം ജോണിന്റെ കൂടെ കീഴില്ലം സ്കൂളിലും ബോർഡിങ്ങിലും ഒന്നിച്ചായിരുന്നുവെന്നും പറഞ്ഞു. ‘കുരുവിള എന്റെ ആങ്ങള’യാണെന്നു കുഞ്ഞുമോൾ പറഞ്ഞതോടുകൂടി ഞങ്ങൾക്കു ജോണിനോടും ജോണിനു ഞങ്ങളോടും അടുപ്പം തോന്നി. അന്നു ഞങ്ങളുടെകൂടെ താമസിച്ച് പിറ്റേ ദിവസമാണ് ജോൺ പോയത്. പിന്നെ പതിവു സന്ദർശകനായി. ഞാനും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ മിക്കവാറും പോകുമായിരുന്നു. അങ്ങനെ ആ സൗഹൃദം വളർന്നു.
∙ എങ്ങനെയാണ് ‘അഗ്രഹാരത്തിൽ കഴുതൈ’യിലേക്കു വരുന്നത്?
പുണെയിലായിരുന്നപ്പോഴേ ജോൺ പറയുമായിരുന്നു നമുക്കൊരു സിനിമ എടുക്കണമെന്ന്. പക്ഷേ, ഞാനത്ര കാര്യമാക്കിയിരുന്നില്ല. 1968ൽ ഞാൻ പുണെയിലെ ബിസിനസ് നിർത്തി തിരുവനന്തപുരത്തു വന്നു. ഇടയ്ക്കു വല്ലപ്പോഴും ജോൺ എന്നെ എസ്ടിഡി വിളിക്കുമായിരുന്നു. 1974ൽ ജോൺ ഒരു ദിവസം വെങ്കിട്ട് സ്വാമിനാഥനുമായി എന്നെ അന്വേഷിച്ചു വീട്ടിൽവന്നു. സിനിമാക്കാര്യം ചർച്ചചെയ്യാനാണ്. കഥ സ്വാമിനാഥൻ, ചിത്രത്തിന്റെ പേര് ‘അഗ്രഹാരത്തിൽ കഴുതൈ.’ നാലു ലക്ഷം രൂപയാണ് ബജറ്റെന്നും ഇപ്പോൾ അൻപതിനായിരം രൂപ മുടക്കിയാൽ മതിയെന്നും ബാക്കി ഫിലിം ഫിനാൻസ് കോർപറേഷനിൽ(എഫ്എഫ്സി)നിന്നു ലോൺ കിട്ടുമെന്നും പറഞ്ഞു.
ഇരുപതു ശതമാനം ഫിലിം ഷൂട്ടുചെയ്ത് അവരെ കാണിച്ചു കൊടുക്കണം. ഞാൻ സമ്മതിച്ചു. സിനിമ ഷൂട്ടിങ് ആരംഭിച്ചു, ബോംബെയിലുള്ള എഫ്എഫ്സി ഓഫിസിൽ പലതവണ കയറിയിറങ്ങി അവർ ആവശ്യപ്പെട്ട രേഖകളെല്ലാം കൊടുത്തതല്ലാതെ അവിടന്ന് പൈസയൊന്നും കിട്ടിയില്ല. ഒന്നര ലക്ഷം രൂപയോളം മുടക്കി ഞാൻ ഷൂട്ടിങ് മുന്നോട്ടുകൊണ്ടുപോയെങ്കിലും മദ്രാസിൽ താമസിച്ചിരുന്ന ജോണിന്റെ സഹോദരി സൂസനോടു രണ്ടു ലക്ഷം രൂപ കടം വാങ്ങിക്കേണ്ടിവന്നു. എന്റെ പേരിൽ ഒരു പ്രോമിസറി നോട്ട് എഴുതി ക്കൊടുത്താണു തുക വാങ്ങിയത്. അവർക്കും താൽപര്യമുണ്ടായിരുന്നു ഈ സിനിമ എങ്ങനെയും പൂർത്തീകരിക്കണമെന്ന്. അങ്ങനെ ഷൂട്ടിങ് കഴിയുന്നതു വരെ ഞാൻ കൂടെനിന്നു, ബാക്കി പൈസകൂടി മുടക്കി ചിത്രം പ്രദർശനത്തിനു തയാറാക്കി.
∙ സംവിധായകനായ ജോണുമായുള്ള അനുഭവങ്ങൾ എങ്ങനെയായിരുന്നു?
സ്ക്രിപ്റ്റൊന്നും റെഡിയായിരുന്നില്ല. വൺലൈൻ മാത്രമേ ആകെ കയ്യിലുള്ളൂ. വെങ്കിട്ട് സ്വാമിയുടെ വൺലൈനുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ല. ജോണിന്റെകൂടെ മദ്രാസ് എൽഐസിയിൽ ജോലിചെയ്തിരുന്ന സമ്പത്തായിരുന്നു അസോഷ്യേറ്റ് ഡയറക്ടർ. സമ്പത്ത് ഉടനുടൻ സംഭാഷണങ്ങൾ എഴുതുമായിരുന്നു. ജോൺ കാര്യങ്ങൾ നന്നായി വിശദീകരിക്കും അങ്ങനെയാണു ഷൂട്ടിങ് നടന്നിരുന്നത്. സ്ക്രിപ്റ്റ് മുഴുവൻ ജോണിന്റെ മനസ്സിലുണ്ട്. പക്ഷേ, പേപ്പറിൽ ഇല്ല. ഷൂട്ടിങ്ങിന് ഒരുപാടു ബുദ്ധിമുട്ടുണ്ടായിരുന്നു പിന്നെ റീറിക്കോർഡിങ് ആയിരുന്നു പ്രശ്നം. അന്നത്തെ നല്ല സിനിമകളുടെയൊക്കെ എഡിറ്റർ ആയിരുന്ന രവി (രവീന്ദ്രൻ) ആയിരുന്നു ഈ സിനിമയുടെയും എഡിറ്റർ. 1977ൽ പടം സെൻസർ ചെയ്യാൻവേണ്ടി ഡിസംബർ 15ന് രവിയും ഏഴ് എഡിറ്റർമാരും കൂടി ഇരുപത്തിനാലു മണിക്കൂറും ഇരുന്നു റഷസ് മുഴുവൻ കണ്ട് എഡിറ്റ് ചെയ്തുതീർത്ത് 31നു സെൻസർ ചെയ്തു. രവി ഒരുപാട് അധ്വാനിച്ചു, എം.ബി. ശ്രീനിവാസനും. അദ്ദേഹമായിരുന്നു പശ്ചാത്തല സംഗീതം. അവാർഡിന് അയച്ചു. അവസാനം ദേശീയ അവാർഡ് കിട്ടിയപ്പോൾ എല്ലാവർക്കും സന്തോഷമായി.
∙ ദേശീയ അവാർഡ് വാങ്ങാൻപോയതും സ്വീകരിച്ചതും മറ്റും ഓർക്കുന്നുണ്ടോ?
1978ലെ മികച്ച തമിഴ് പ്രാദേശികചിത്രത്തിനുള്ള ദേശീയ അവാർഡാണ് കിട്ടിയത്. അവാർഡ് സ്വീകരിക്കാൻ ഞാനും ജോണുംകൂടിയാണ് ഡൽഹിക്കു പോയത്. തമിഴ് സിനിമയ്ക്ക് ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു അവാർഡ് കിട്ടുന്നത്. 1977ലെ അവാർഡ് 1978ലാണു കിട്ടുന്നത്. അവർ ഫ്ലൈറ്റ് ടിക്കറ്റൊക്കെ അയച്ചുതന്നു. ഞാൻ ഇന്ത്യൻ പ്രസിഡന്റ് നീലം സഞ്ജീവറെഡ്‌ഡിയിൽനിന്ന് അവാർഡ് സ്വീകരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു, ഈ സൈഡിലേക്ക് അൽപംകൂടി ചെരിഞ്ഞുനിൽക്കൂ, എന്നാലേ ഫോട്ടോയിൽ നന്നായിവരൂ. വൈകുന്നേരം രാഷ്ട്രപതി ഭവനിൽ ഡിന്നറും ഉണ്ടായിരുന്നു.
∙ ‘അഗ്രഹാരത്തിൽ കഴുതൈ’ സിനിമ സാമ്പത്തികമായി പരാജയമായിരുന്നു, അല്ലേ?
‘അഗ്രഹാരത്തിൽ കഴുതൈ’ സിനിമ സാമ്പത്തികമായി പരാജയമല്ല. മൂന്നു ലക്ഷത്തി അറുപതിനായിരം രൂപ അന്നു ചെലവായി. ഇന്നത്തെ മൂന്നു കോടി രൂപ വിലയുണ്ടാകും. തൊണ്ണൂറു മിനിറ്റാണു സിനിമ. നാഷനൽ അവാർഡു കിട്ടിയ സിനിമയാണ് എന്നു പറഞ്ഞു വിതരണക്കാരെ കൊണ്ടുവരാൻ ഏജന്റുമാരെ ഏൽപിച്ചു. അവർ ആഴ്ചയിൽ അഞ്ചു പേരെവച്ച് കൊണ്ടുവന്നു പ്രദർശനം നടത്തി. ഈ സിനിമയുടെ തമിഴിലെ ഡിസ്ട്രിബ്യൂട്ടേഴ്സിനുവേണ്ടി ഞാൻ നൂറ്റിപ്പത്തു പ്രൊജക്‌ഷൻസ് നടത്തി. പക്ഷേ, ഒരു വിതരണക്കാരനെപ്പോലും കിട്ടിയില്ല. നമ്മൾ സ്വന്തമായിട്ട് മദ്രാസിൽ രണ്ടുമൂന്നു തിയറ്ററുകൾ വാടകയ്ക്കെടുത്തു റിലീസ് ചെയ്യാൻ ആലോചിച്ച് പോസ്റ്ററുകൾ അടിച്ചു.
പക്ഷേ, അപ്പോഴേക്കും തമിഴ്‌നാട്ടിൽ ഈ സിനിമ റിലീസ് ചെയ്യരുത് എന്നു പറഞ്ഞു ബ്രാഹ്മണസമുദായം ബഹളംതുടങ്ങി. അങ്ങനെ അതും മുടങ്ങി. സെൻസർ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്യണമെന്നാവശ്യപ്പെട്ട് അവർ സർക്കാരിനു കത്തെഴുതി (വാസ്തവത്തിൽ, ഇതു ബ്രാഹ്മണരെയോ അവരുടെ ആചാരങ്ങളെയോ ഒരു രീതിയിലും ഇകഴ്ത്തുന്ന ചിത്രമല്ല. പക്ഷേ, പേരു മൂലമാണ് അവർക്ക് അത്തരം ഒരു ധാരണയുണ്ടായത്). പക്ഷേ, അപ്പോഴേക്കും അവാർഡ് കിട്ടിയതുകൊണ്ട് അതൊന്നും നടന്നില്ല. കുറെക്കാലം കഴിഞ്ഞിട്ടാണെങ്കിലും ജനശക്തി ഫിലിംസ് കേരളത്തിലെ വിതരണം ഏറ്റെടുക്കുകയും രണ്ടു ലക്ഷം രൂപ തരികയും ചെയ്തു.
ജോണിന്റെ സഹോദരി സൂസന്റെ കയ്യിൽനിന്നു നേരത്തെ വാങ്ങിയ രണ്ടു ലക്ഷം രൂപയും പലിശയുംകൂടി തിരിച്ചുകൊടുത്തു കടംവീട്ടി. ആർട്ടിസ്റ്റുകൾക്കും മറ്റും കൊടുക്കാനുള്ള തുക കൊടുത്തുതീർത്തു. ഏറ്റവും സന്തോഷകരമായ കാര്യം കഴിഞ്ഞ വർഷം ലോക്സഭാ ടിവിയിൽ ‘അഗ്രഹാരത്തിൽ കഴുതൈ’ കാണിച്ചു എന്നതും അവർ അതിന് ഒരുലക്ഷം രൂപ പ്രതിഫലം തന്നു എന്നുള്ളതുമാണ്. ഇങ്ങനെ അവാർഡ് തുകകളും പാരിതോഷികങ്ങളുമൊക്കെ കൂട്ടിനോക്കുമ്പോൾ സിനിമ സാമ്പത്തികമായി പരാജയമായിരുന്നില്ല. അതുകൊണ്ടാണ് ചലച്ചിത്ര നിർമാണ-വിതരണ കമ്പനി ആരംഭിക്കുകയും ‘യവനിക’ ഉൾപ്പെടെ ഒൻപതോളം സിനിമകൾ പുറത്തിറക്കുകയും ചെയ്തത്.
∙ ചോദ്യം ചാർലിയുടെ സഹധർമിണി കുഞ്ഞുമോളാടാണ്. ജോണുമായി പുണെയിൽനിന്നുള്ള പരിചയമാണല്ലോ. ഓർമകൾ എന്തൊക്കെയാണ്?
ചാർലി പറഞ്ഞല്ലോ എങ്ങനെയാണു പരിചയപ്പെട്ടതെന്ന്. അതിനുശേഷം ജോൺ ഇടയ്ക്കിടയ്ക്കു വരുമായിരുന്നു. സഹോദരിയോടെന്നപോലെ സ്നേഹമായിരുന്നു. ആരെങ്കിലും കൂടെവന്നാൽ എന്റെ സിസ്റ്റർ ആണെന്നു പറഞ്ഞാണു ജോൺ പരിചയപ്പെടുത്താറുണ്ടായിരുന്നത്. ജോൺ എത്ര മദ്യപിച്ചിട്ടുണ്ടെങ്കിലും വീട്ടിൽവന്നാൽ നല്ല പെരുമാറ്റമായിരുന്നു. മദ്യപിച്ചു കൂടെ വരുന്നവരെ എനിക്കിഷ്ടപ്പെട്ടില്ലെന്നു മനസ്സിലായാൽ വിവേകപൂർവം പെരുമാറാനും ജോണിന് അറിയാമായിരുന്നു. ഒരിക്കൽ മദ്യപിച്ച കുറെ കൂട്ടുകാരുമൊത്തുവന്നിട്ട് കാപ്പി വേണമെന്നു പറഞ്ഞു. മുഖഭാവത്തിൽനിന്ന് എന്റെ താൽപര്യക്കുറവു മനസ്സിലായതുകൊണ്ടാവണം ഞാൻ കാപ്പിയുമായി വന്നപ്പോഴേക്കും ആൾ സ്ഥലംവിട്ടിരുന്നു.
മറ്റൊരിക്കൽ മഴയത്തു നനഞ്ഞുവന്നു. ഇട്ടിരുന്ന വേഷവുമൊക്കെ നനഞ്ഞാണു വന്നത്. ചാർലിയുടെ ഒരു പാന്റ്സും ഷർട്ടും ലൂസാണെങ്കിലും ഇട്ടോണ്ടുപോയി. ജോണിന്റെ ഡ്രസ് ഞാൻ ജോലിക്കാരിയെക്കൊണ്ടു കഴുകി തേച്ചുവച്ചതു വേറൊരു ദിവസം വന്നു കൃതജ്ഞതയോടെ എടുത്തുകൊണ്ടു പോയി. കപ്പ ജോണിനു വലിയ ഇഷ്ടമായിരുന്നു. ഒരിക്കൽ വന്നിട്ട് കപ്പ വേണമെന്നാവശ്യപ്പെട്ടു. ഞാൻ പാചകം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ കപ്പ എന്തായി, എന്തായി എന്നു ജോൺ ഇടയ്ക്കിടയ്ക്കു വിളിച്ചു ചോദിച്ചു കൊണ്ടേയിരുന്നത് ഞാൻ ഓർത്തോർത്തു ചിരിക്കാറുണ്ട്.
പിന്നെ ഒരു പ്രാവശ്യം വന്നു. അഞ്ചാറു പേരുണ്ടായിരുന്നു. ‘എന്റെ ലിവർ ഒക്കെ പോയിരിക്കുകയാണ് എക്സ്റേ കാണണമോ?’ ജോൺ ചോദിച്ചു. എന്നിട്ട് കാണിച്ചുതന്നതോ, ‘അമ്മ അറിയാൻ’ സിനിമയുടെ സ്റ്റിൽസ്! എന്റെ ഹൃദയത്തിൽ ഇന്നും മായാതെനിൽക്കുന്ന ഒരു ദിവസമുണ്ട്. എന്റെ തലയിൽതൊട്ട്, ‘നന്നായിവരും’ എന്നു പറഞ്ഞ് അനുഗ്രഹിച്ച ദിവസം! അന്നാണ് അവസാനമായി കണ്ട ദിവസം! അവിടന്നു പോയതു നേരെ കോഴിക്കോട്ടേക്ക്!