60 കോടിയിലേറെ കേൾവിക്കാർ, ലക്ഷത്തിലേറെ റീൽ വിഡിയോകളുടെ പശ്ചാത്തലം; ദക്ഷിണേന്ത്യയുടെ ‘കണ്ണിൽ കനവായി’ മലയാളിയുടെ ‘നെഞ്ചിൻ എഴുത്ത്’
പ്രമുഖ സംഗീത കമ്പനിയായ സോണി മ്യൂസിക് ഏറ്റെടുക്കുന്നതിന് മുൻപു തന്നെ 58 കോടിയോളം കേൾവിക്കാർ. സോണി മ്യൂസിക്കിന്റെ നിർമാണത്തിൽ ആൽബം പുറത്തിറങ്ങിയിട്ടു ഒരു മാസം പിന്നിട്ടിട്ടും യുട്യൂബിന്റെ സംഗീത വിഭാഗത്തിലെ ട്രെൻഡിങ് ലിസ്റ്റിൽ ഇപ്പോഴും മുൻപിൽ, ഒരു മാസം കൊണ്ട് 52 ലക്ഷത്തിലേറെ യുട്യൂബ് കാഴ്ചക്കാർ, ഇൻസ്റ്റഗ്രാമിൽ ഒന്നര ലക്ഷത്തിലേറെ റീൽ വിഡിയോകൾക്കു പശ്ചാത്തലമായ ഗാനം, വിവിധ സംഗീത പ്ലാറ്റ്ഫോമുകളിലായി കോടിക്കണക്കിന് കേൾവിക്കാർ... ഒരു മലയാളി പയ്യന്റെ തമിഴ് ഗാനം സംഗീതപ്രേമികളുടെ ഹൃദയം കവർന്നു കുതിക്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ. കണ്ണിൽ കനവാഗ നീ, കറയാതടീ... മറയാമലേ നീ നിർപായാ... എന്നു തുടങ്ങുന്ന നെഞ്ചിൻ എഴുത്ത് എന്ന ഗാനമാണ് സംഗീത ചാർട്ടുകളിൽ തരംഗം സൃഷ്ടിക്കുന്നത്. തമിഴ് ഗാനമായതിനാൽ തന്നെ തമിഴ് സംഗീതജ്ഞനാകും ഈ ഗാനത്തിന് പിന്നിലെന്നും എന്നാണ് എല്ലാവരുടെയും ധാരണ. എന്നാൽ ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നു എംഎസ്‌സി ഫിസിക്സ് പൂർത്തിയാക്കി ഇറങ്ങിയ കൊല്ലത്തെ ഒരു ഇരുപത്തിരണ്ടുകാരനാണ് ഈ സംഗീതത്തിന് പിന്നിലെന്ന് ആർക്കുമറിയില്ല. കൊല്ലം രാമൻകുളങ്ങര സ്വദേശി

പ്രമുഖ സംഗീത കമ്പനിയായ സോണി മ്യൂസിക് ഏറ്റെടുക്കുന്നതിന് മുൻപു തന്നെ 58 കോടിയോളം കേൾവിക്കാർ. സോണി മ്യൂസിക്കിന്റെ നിർമാണത്തിൽ ആൽബം പുറത്തിറങ്ങിയിട്ടു ഒരു മാസം പിന്നിട്ടിട്ടും യുട്യൂബിന്റെ സംഗീത വിഭാഗത്തിലെ ട്രെൻഡിങ് ലിസ്റ്റിൽ ഇപ്പോഴും മുൻപിൽ, ഒരു മാസം കൊണ്ട് 52 ലക്ഷത്തിലേറെ യുട്യൂബ് കാഴ്ചക്കാർ, ഇൻസ്റ്റഗ്രാമിൽ ഒന്നര ലക്ഷത്തിലേറെ റീൽ വിഡിയോകൾക്കു പശ്ചാത്തലമായ ഗാനം, വിവിധ സംഗീത പ്ലാറ്റ്ഫോമുകളിലായി കോടിക്കണക്കിന് കേൾവിക്കാർ... ഒരു മലയാളി പയ്യന്റെ തമിഴ് ഗാനം സംഗീതപ്രേമികളുടെ ഹൃദയം കവർന്നു കുതിക്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ.
കണ്ണിൽ കനവാഗ നീ, കറയാതടീ... മറയാമലേ നീ നിർപായാ... എന്നു തുടങ്ങുന്ന നെഞ്ചിൻ എഴുത്ത് എന്ന ഗാനമാണ് സംഗീത ചാർട്ടുകളിൽ തരംഗം സൃഷ്ടിക്കുന്നത്. തമിഴ് ഗാനമായതിനാൽ തന്നെ തമിഴ് സംഗീതജ്ഞനാകും ഈ ഗാനത്തിന് പിന്നിലെന്നും എന്നാണ് എല്ലാവരുടെയും ധാരണ. എന്നാൽ ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നു എംഎസ്‌സി ഫിസിക്സ് പൂർത്തിയാക്കി ഇറങ്ങിയ കൊല്ലത്തെ ഒരു ഇരുപത്തിരണ്ടുകാരനാണ് ഈ സംഗീതത്തിന് പിന്നിലെന്ന് ആർക്കുമറിയില്ല. കൊല്ലം രാമൻകുളങ്ങര സ്വദേശി കളർകോട് മഠത്തിലെ എൻ.ആദർശ് കൃഷ്ണനാണ് നെഞ്ചിൻ എഴുത്ത് എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
∙ സംഗീത കുടുംബം
പ്രശസ്ത വയലിനിസ്റ്റ് കളർകോട് കൃഷ്ണസ്വാമിയുടെ കൊച്ചുമകനും സംഗീതജ്ഞനും സോപാന സംഗീത ഗായകനും വയലിനിസ്റ്റുമായ കളർകോട് നാരായണ സ്വാമിയുടെയും ഉഷ നാരായണ സ്വാമിയുടെയും മകനാണ് എൻ.ആദർശ് കൃഷ്ണൻ. സഹോദരി കൃഷ്ണപ്രിയ ചെന്നൈയിൽ അധ്യാപികയാണ്. എന്നാൽ, തലമുറകളായി സംഗീത പാരമ്പര്യം നിറഞ്ഞ കുടുംബത്തിൽ നിന്നു വന്ന ആദർശ് തിരഞ്ഞെടുത്തത് സംഗീത വഴിയാണ്. മുത്തച്ഛനായ കളർകോട് കൃഷ്ണസ്വാമി തന്നെയാണ് ആദ്യ ഗുരു. വയലിനും സോപാന സംഗീതവും അഭ്യസിക്കുന്ന ആദർശ്, സംഗീതം പശ്ചാത്തല സംഗീതം എന്നിവ ചിട്ടപ്പെടുത്തുന്നതും പ്രോഗ്രാമിങ്ങുമെല്ലാം സ്വയം പഠിച്ചെടുത്തതാണ്.
ആദർശ് സംഗീതം ചിട്ടപ്പെടുത്തുന്നതും പ്രോഗ്രാമിങ് ചെയ്യുന്നതും വീട്ടിലെ തന്റെ സ്റ്റുഡിയോ എന്നു വിളിക്കുന്ന സ്വന്തം മുറിയിൽ നിന്നു തന്നെയാണ്.
∙ തരംഗം സൃഷ്ടിച്ച നെഞ്ചിൻ എഴുത്ത്
2022 ജൂണിലാണ് നെഞ്ചിൻ എഴുത്ത് എന്ന തമിഴ് ഗാനം ആദർശ് പുറത്തിറക്കുന്നത്. ആദർശിന്റെ തന്നെ സ്വന്തം യുട്യൂബ് അക്കൗണ്ടിലൂടെ പുറത്തിറക്കിയ ഗാനം ചുരുങ്ങിയ കാലയളവിൽ തന്നെ വലിയ ജനശ്രദ്ധ നേടി. പുതിയ കാലത്തെ ട്രെൻഡ്സ് സെറ്ററുകൾ സൃഷ്ടിക്കുന്ന ഇൻസ്റ്റഗ്രാം റീലുകളിലേക്കും പതിയെ ഗാനമെത്തി. പിന്നീട് വലിയ പ്രേക്ഷക പിന്തുണയാണ് ഗാനത്തിന് ലഭിച്ചത്. വിവിധ സംഗീത പ്ലാറ്റ്ഫോമുകളിലായി 58 കോടിയോളം കേൾവിക്കാരാണ് ഈ ഗാനത്തിന് കഴിഞ്ഞ ഫെബ്രുവരി വരെ ലഭിച്ചത്.
ഇതോടെയാണ് സോണി മ്യൂസിക് ആദർശിനെ സംഗീതത്തിന്റെ അവകാശത്തിനായി സമീപിക്കുന്നത്. തുടർന്നു പുതിയ ചിത്രീകരണത്തിലൂടെ അനുഷ വിശ്വനാഥന്റെ സംവിധാനത്തിൽ ദീപിക വെങ്കടാചലത്തെ പ്രധാന കഥാപാത്രമാക്കി സ്ത്രീകളുടെ സ്വപ്നങ്ങളും നൃത്തവുമെല്ലാം വിഷയമാക്കി കഴിഞ്ഞ ജൂണിൽ ഗാനം സോണി മ്യൂസിക് പുറത്തിറക്കി. പിന്നീടങ്ങോട്ട് വിവിധ പ്ലാറ്റ്ഫോമുകളിൽ കുതിക്കുകയാണ് മലയാളിയുടെ തമിഴ് ഗാനമായ നെഞ്ചിൻ എഴുത്ത്.
കല്യാണം, പ്രണയം, അമ്പലങ്ങൾ, ആനയുടെ എഴുന്നള്ളിപ്പ് ഉൾപ്പെടെയുള്ള പല വിഡിയോകൾക്കുമെല്ലാം ഏറ്റവും ആവശ്യക്കാരുള്ള ഗാനങ്ങളിലൊന്നാണിത്. പല താരങ്ങളുടെയും ഗാനത്തിന്റെ പശ്ചാത്തലത്തിലുള്ള റീലുകൾ കോടിക്കണക്കിന് കാഴ്ചക്കാരെയാണ് സൃഷ്ടിച്ചത്. ഐഎസ്എലിന്റേത് ഉൾപ്പെടെ വിവിധ സാമൂഹമാധ്യമ പ്രൊഫൈലുകളിലും ഗാനം പ്രത്യക്ഷപ്പെട്ടു.
∙ എഴുതിയതും പാടിയതുമെല്ലാം സുഹൃത്തുക്കൾ
നെഞ്ചിൻ എഴുത്ത് തമിഴ് ഗാനമാണെങ്കിലും എഴുതിയതും മലയാളിയാണ്. കൊല്ലം മരുത്തടി സ്വദേശിയും ആദർശിന്റെ സുഹൃത്തുമായ അഭിലാഷ് ബ്രിട്ടോയാണ് ഗാനം രചിച്ചത്. തമിഴിൽ വലിയ പരിജ്ഞാനമില്ലാതിരുന്ന അഭിലാഷ് സിനിമ പാട്ടുകൾ കേട്ടാണ് തമിഴ് പഠിക്കുന്നത്. ഇതിന് മുൻപ് ആദർശ് ഒരുക്കിയ ഗാനങ്ങളും എഴുതിയത് അഭിലാഷ് ബ്രിട്ടോയാണ്. ഇതിനോടകം ഇരുപതോളം ഗാനങ്ങൾ എഴുതിയ അഭിലാഷ് തെലുങ്കു സിനിമയായ ‘മ്യൂസിക് ഷോപ് മൂർത്തിയുടെ’ തമിഴ് പതിപ്പിലെ ഗാനങ്ങളും ടി സിരീസിന് വേണ്ടി രചിച്ചിട്ടുണ്ട്. കൊല്ലം ആനന്ദവല്ലീശ്വരം സ്വദേശിയായ ജി.വിദ്യാലക്ഷ്മി ആണ് ഗാനം ആലപിച്ചത്. കർണാടക് സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിദ്യാലക്ഷ്മിയുടെ ആലാപനമാധുര്യമാണ് നെഞ്ചിൻ എഴുത്തിന്റെ മറ്റൊരു പ്രധാന ആകർഷണം.
∙ തമിഴ് ബന്ധം വിടാതെ ആദർശ്
തമിഴ് വേരുകളുള്ള ആദർശിനും കുടുംബത്തിനും തമിഴിനോടുള്ള ബന്ധം ഒഴിവാക്കാനാകാത്തതാണ്. തലമുറകൾക്കു മുൻപ് തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്ക് കുടിയേറിയതാണ് ആദർശിന്റെ കുടുംബം. ഇതിനോടകം ചെയ്ത പാട്ടുകളിൽ ഭൂരിഭാഗവും തമിഴിൽ തന്നെയാണ്. 2 ഇംഗ്ലിഷ് ഗാനങ്ങളും ഒരു മലയാളം റാപ് ഗാനവും ആദർശ് ഒരുക്കിയിട്ടുണ്ട്. പുതിയൊരു ഗാനത്തിനായി ഈണം ചിട്ടപ്പെടുത്തി തുടങ്ങുമ്പോൾ തന്നെ തമിഴാണ് മനസ്സിൽ തെളിയുകയെന്നും അതാണ് തമിഴ് ഗാനങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ പതിക്കാൻ കാരണമെന്നും ആദർശ് പറയുന്നു. പുതുതായി 2 ഗാനങ്ങൾ കൂടി ആദർശിന്റേതായി ഉടൻ പുറത്തിറങ്ങാനുണ്ട്. ആദർശിന്റെ ഓരോ ഗാനത്തിനായും സംഗീത പ്രേമികൾ കാത്തിരിക്കുകയാണ്.
∙ പശ്ചാത്തല സംഗീത രംഗത്തും മികവ്
സ്വന്തമായി ഗാനങ്ങൾ സംഗീതം ചെയ്യുന്നതിന് പുറമേ പശ്ചാത്തല സംഗീത രംഗത്തും ആദർശ് ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഇതിനോടകം ഒട്ടേറെ ഷോർട് ഫിലിമുകൾക്ക് ആദർശ് സംഗീതം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന ഇന്റർനാഷനൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ഫിലിം ഫെസ്റ്റിവിൽ കേരളയിൽ പ്രത്യേക ജൂറി പരാമർശം നേടിയ പി.വിഷ്ണുരാജ് സംവിധാനം ചെയ്ത മണ്ണ് എന്ന ഷോർട്ഫിലിമിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയതും ആദർശ് കൃഷ്ണനായിരുന്നു. ഇനിയും സംഗീത മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറാൻ ഒരുങ്ങുകയാണ് ആദർശ്.