ഷൂട്ട് കഴിഞ്ഞ് ഉർവശി പോയത് ട്രീറ്റ്മെന്റിന്; റോഷൻ വന്നത് ‘ടെസ്റ്റി’ന്; ക്രിസ്റ്റോ പറയുന്നു: ഉള്ളൊഴുക്കിലെ മഴ വീണത് ‘ഫെയ്ക്ക് റൂഫിൽ’!
‘‘ഈ പുരസ്കാരം ‘ഉള്ളൊഴുക്കി’ന്റെ സംവിധായകൻ ക്രിസ്റ്റോയ്ക്കാണ് കൊടുക്കേണ്ടത്. ഒരുപാട് കാലം എനിക്കു വേണ്ടി കാത്തിരുന്ന സംവിധായകനാണ്. ചിലപ്പോഴൊക്കെ ക്രിസ്റ്റോ വിളിക്കുമ്പോൾ ചൂടായിട്ടൊക്കെ ഉണ്ട്. വെരി സോറി ക്രിസ്റ്റോ...’’ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറാം തവണയും നേടിയതിനെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ നടി ഉർവശിയുടെ മറുപടിയായിരുന്നു ഇത്. വെല്ലുവിളികളേറെ നിറഞ്ഞതായിരുന്നു ചിത്രീകരണമെന്ന് സംവിധായകൻ ക്രിസ്റ്റോ ടോമിയും സമ്മതിക്കും. പക്ഷേ, ‘ചേച്ചി ചൂടായ കാര്യമൊക്കെ പറഞ്ഞല്ലോ’ എന്നു ചോദിച്ചപ്പോൾ ഒരു ചിരിയായിരുന്നു ക്രിസ്റ്റോയുടെ മറുപടി. പിന്നെ അദ്ദേഹം പറഞ്ഞതെല്ലാം ഉർവശി എന്ന ‘മാജിക്കി’നെപ്പറ്റിയായിരുന്നു. ഉള്ളൊഴുക്കിലെ ലീലാമ്മയേയും അഞ്ജുവിനെയും കഥാപാത്രങ്ങളായി എഴുതിയുറപ്പിക്കുമ്പോൾ ക്രിസ്റ്റോ മനസ്സിലുറപ്പിച്ച രണ്ട് പേരു കൂടിയുണ്ടായിരുന്നു– ഉർവശിയും പാർവതിയും. അതിനാൽത്തന്നെ, കഥ പൂർത്തിയായിക്കഴിഞ്ഞ് ആദ്യം കാണുന്നതും ഇരുവരെയുമായിരുന്നു. ഇരുവരും സമ്മതിച്ചില്ലായിരുന്നെങ്കിൽ എന്തുചെയ്യുമെന്നും ക്രിസ്റ്റോയ്ക്ക് അറിയില്ലായിരുന്നു. പക്ഷേ, ഉർവശിയും പാർവതിയും ‘യെസ്’ പറഞ്ഞു. പിന്നെ കണ്ടത് മലയാള സിനിമയിലെ ഏറ്റവും മികച്ച, ഏറ്റവും കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളുടെ നിരയിലേക്ക് ലീലാമ്മയും അഞ്ജുവും നടന്നു കയറുന്നതായിരുന്നു. എല്ലാവരും പറഞ്ഞു, ഇരുവർക്കും അവാർഡ് ഉറപ്പാണെന്ന്. രണ്ടു പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ആര് എന്നതായിരിക്കും വിധികർത്താക്കൾക്കു മുന്നിലെ വലിയ ചോദ്യമെന്ന് നിരൂപകരും എഴുതി. പക്ഷേ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിക്കൊപ്പം മികച്ച സൗണ്ട് ഡിസൈനിങ്ങിനും ഡബിങ്ങിനുമുള്ള പുരസ്കാരവും ഉള്ളൊഴുക്കിനെ തേടിയെത്തിയിരിക്കുന്നു. ‘ഈ പുരസ്കാരങ്ങൾ എനിക്ക് ഭയങ്കര സന്തോഷം നൽകുന്നതാണ്’ എന്ന് ക്രിസ്റ്റോ പറയുമ്പോൾ അതിനു പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. സിനിമയിലെ ആ മാജിക്കൽ നിമിഷങ്ങളെപ്പറ്റി പറയുകയാണ് ക്രിസ്റ്റോ ടോമി...

‘‘ഈ പുരസ്കാരം ‘ഉള്ളൊഴുക്കി’ന്റെ സംവിധായകൻ ക്രിസ്റ്റോയ്ക്കാണ് കൊടുക്കേണ്ടത്. ഒരുപാട് കാലം എനിക്കു വേണ്ടി കാത്തിരുന്ന സംവിധായകനാണ്. ചിലപ്പോഴൊക്കെ ക്രിസ്റ്റോ വിളിക്കുമ്പോൾ ചൂടായിട്ടൊക്കെ ഉണ്ട്. വെരി സോറി ക്രിസ്റ്റോ...’’ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ആറാം തവണയും നേടിയതിനെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ നടി ഉർവശിയുടെ മറുപടിയായിരുന്നു ഇത്. വെല്ലുവിളികളേറെ നിറഞ്ഞതായിരുന്നു ചിത്രീകരണമെന്ന് സംവിധായകൻ ക്രിസ്റ്റോ ടോമിയും സമ്മതിക്കും. പക്ഷേ, ‘ചേച്ചി ചൂടായ കാര്യമൊക്കെ പറഞ്ഞല്ലോ’ എന്നു ചോദിച്ചപ്പോൾ ഒരു ചിരിയായിരുന്നു ക്രിസ്റ്റോയുടെ മറുപടി. പിന്നെ അദ്ദേഹം പറഞ്ഞതെല്ലാം ഉർവശി എന്ന ‘മാജിക്കി’നെപ്പറ്റിയായിരുന്നു.
ഉള്ളൊഴുക്കിലെ ലീലാമ്മയേയും അഞ്ജുവിനെയും കഥാപാത്രങ്ങളായി എഴുതിയുറപ്പിക്കുമ്പോൾ ക്രിസ്റ്റോ മനസ്സിലുറപ്പിച്ച രണ്ട് പേരു കൂടിയുണ്ടായിരുന്നു– ഉർവശിയും പാർവതിയും. അതിനാൽത്തന്നെ, കഥ പൂർത്തിയായിക്കഴിഞ്ഞ് ആദ്യം കാണുന്നതും ഇരുവരെയുമായിരുന്നു. ഇരുവരും സമ്മതിച്ചില്ലായിരുന്നെങ്കിൽ എന്തുചെയ്യുമെന്നും ക്രിസ്റ്റോയ്ക്ക് അറിയില്ലായിരുന്നു. പക്ഷേ, ഉർവശിയും പാർവതിയും ‘യെസ്’ പറഞ്ഞു. പിന്നെ കണ്ടത് മലയാള സിനിമയിലെ ഏറ്റവും മികച്ച, ഏറ്റവും കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളുടെ നിരയിലേക്ക് ലീലാമ്മയും അഞ്ജുവും നടന്നു കയറുന്നതായിരുന്നു.
എല്ലാവരും പറഞ്ഞു, ഇരുവർക്കും അവാർഡ് ഉറപ്പാണെന്ന്. രണ്ടു പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ആര് എന്നതായിരിക്കും വിധികർത്താക്കൾക്കു മുന്നിലെ വലിയ ചോദ്യമെന്ന് നിരൂപകരും എഴുതി. പക്ഷേ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിക്കൊപ്പം മികച്ച സൗണ്ട് ഡിസൈനിങ്ങിനും ഡബിങ്ങിനുമുള്ള പുരസ്കാരവും ഉള്ളൊഴുക്കിനെ തേടിയെത്തിയിരിക്കുന്നു. ‘ഈ പുരസ്കാരങ്ങൾ എനിക്ക് ഭയങ്കര സന്തോഷം നൽകുന്നതാണ്’ എന്ന് ക്രിസ്റ്റോ പറയുമ്പോൾ അതിനു പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. സിനിമയിലെ ആ മാജിക്കൽ നിമിഷങ്ങളെപ്പറ്റി പറയുകയാണ് ക്രിസ്റ്റോ ടോമി...
∙ എപ്പോഴാണ് ക്രിസ്റ്റോ ഉർവശിയോട് കഥ പറയുന്നത്?
ഏറെ നാളെടുത്ത് പൂര്‍ത്തിയാക്കിയതാണ് ഉള്ളൊഴുക്കിന്റെ എഴുത്തും ചിത്രീകണവും. ഒരുപാട് നടന്നിട്ടുണ്ട് ചിത്രത്തിനു വേണ്ടി. അതിനാൽത്തന്നെ പലരെയും കണ്ടതും കഥ പറഞ്ഞതുമെല്ലാം എന്നാണെന്നു പോലും മറന്നു പോയി. കൊച്ചിയിൽ ‘കേശു ഈ വീടിന്റെ നാഥൻ’ സിനിമയുടെ സെറ്റിൽ വച്ചാണെന്നു തോന്നുന്നു ഉർവശിച്ചേച്ചിയെ കണ്ടത്. അതിനു മുൻപ് പാർവതിയെ കണ്ട് കഥ പറഞ്ഞിരുന്നു. കോവിഡിനു മുൻപായിരുന്നു അത്. ഉർവശിച്ചേച്ചിയെ ആദ്യം കണ്ടപ്പോൾ ഒരു 10–15 മിനിറ്റിൽ വൺലൈനും കഥയുടെ ഏകദേശ രൂപവും പറഞ്ഞു കൊടുത്തു. കഥ കേട്ടു, ചേച്ചിക്ക് ഇഷ്ടപ്പെട്ടു. പിന്നീടാണ് ഒരു ദിവസം സ്ക്രിപ്റ്റ് കൊടുക്കുന്നത്. അപ്പോഴും മറ്റ് സിനിമകളുടെ തിരക്കിലായിരുന്നു. സ്ക്രിപ്റ്റ് വായിച്ച് ഇഷ്ടപ്പെട്ടെന്ന് വിളിച്ചു പറഞ്ഞതിനു പിന്നാലെ വീണ്ടും പോയിക്കണ്ടു. അങ്ങനെ ഉള്ളൊഴുക്കിലേക്കുള്ള ചേച്ചിയുടെ വരവും ഉറപ്പിച്ചു.
അതിനിടയ്ക്ക് കോവിഡിന്റെ വരവ്. അപ്പോഴും ഇടയ്ക്ക് വിളിക്കുകയും കാണുകയും സിനിമയെപ്പറ്റി സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. മാസങ്ങളങ്ങനെ പോയി. അതിനിടെ സിനിമ അനിശ്ചിതമായി നീളുന്നതിന്റെ ആശങ്ക എല്ലാവരിലുമുണ്ടായി. സമയം വൈകിയപ്പോൾ എനിക്കും ടെൻഷന് കുറവൊന്നുമുണ്ടായിരുന്നില്ല. പ്രൊഡ്യൂസർതലത്തിലുള്ള ചർച്ചകളും ഇതിനു സമാന്തരമായി നടക്കുന്നുണ്ട്. ഇടയ്ക്ക് ഒരു ദിവസം ചേച്ചിക്ക് അഡ്വാൻസ് നൽകി. ഇത്രയേറെ പ്രശ്നങ്ങളുണ്ടായിട്ടും ഉള്ളൊഴുക്ക് ചെയ്യാൻ പറ്റില്ലെന്ന് ഒരു ഘട്ടത്തിലും ചേച്ചി പറഞ്ഞിരുന്നില്ല. ഏറെ നാൾ കാത്തിരുന്ന് ഒടുവിൽ ഷൂട്ടിങ് സംഭവിച്ചു. 48–50 ദിവസമായിരുന്നു ചിത്രത്തിന്റെ മൊത്തം ഷൂട്ടിങ്. ഉർവശിച്ചേച്ചിയുടേത് ഒറ്റ ഷെഡ്യൂളിൽത്തന്നെ തീർത്തു. 40–45 ദിവസമായിരുന്നു ചേച്ചിയുടെ ഭാഗങ്ങൾ ചിത്രീകരിക്കാൻ ഉണ്ടായിരുന്നത്
∙ ശാരീരികമായും മാനസികമായുമൊക്കെ വലിയ പ്രയാസങ്ങൾ അനുഭവിച്ചാണ് ഉള്ളൊഴുക്ക് ചെയ്തതെന്നാണ് സംസ്ഥാന പുരസ്കാരം ലഭിച്ചതിനു പിന്നാലെ ഉര്‍വശി പറഞ്ഞത്...
സത്യമാണ്. ചിത്രീകരണത്തിന്റെ ആദ്യ നാളുകളിൽ വീടിനകത്ത് വെള്ളമുണ്ടായിരുന്നില്ല. അകത്തേക്ക് കയറാൻ തയാറായിട്ടെന്ന പോലെ പുറത്തു വെള്ളം നിൽപ്പായിരുന്നു. പലപ്പോഴും, ദിവസം മുഴുവൻ പുറത്തെ ആ വെള്ളത്തിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. ചിലപ്പോഴൊക്കെ ഉർവശിച്ചേച്ചി പറയും, ഇനി നമുക്ക് വീടിനകത്തേക്കു പോകാം എന്ന്. പക്ഷേ ഷൂട്ടിങ് പുരോഗമിക്കവേ വീടിനകത്തും പുറത്തും വെള്ളമായി. ആദ്യം മുട്ടറ്റം, പിന്നെ അരയ്ക്കൊപ്പം വെള്ളം. പുറത്താണെങ്കിൽ മഴയും തണുപ്പും. രാവും പകലും ഷൂട്ടിങ് കൂടിയായപ്പോൾ ചേച്ചിക്കും ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. കാലിന്റെ നിറം മാറിയെന്നു പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞ് കുറച്ചുനാൾ ട്രീറ്റ്മെന്റിലായിരുന്നെന്നും പറഞ്ഞിരുന്നു!
ഇതിന്റെയെല്ലാം ഫലം പക്ഷേ ചിത്രത്തിലെ അഭിനയത്തിന് ചേച്ചിക്ക് ലഭിച്ചതാണ് ഏറെ സന്തോഷം നൽകുന്നത്. പലരും സിനിമ കണ്ട് എന്നെ വിളിച്ചു. അക്കൂട്ടത്തിൽ മലയാളത്തിലെ പല പ്രമുഖ ചലച്ചിത്ര പ്രവർത്തകരും ഉണ്ടായിരുന്നു. ഉർവശി എന്ന നടിയെ മലയാള സിനിമയിലേക്ക് ‘റീഇൻട്രൊഡ്യൂസ്’ ചെയ്ത സിനിമയാണ് ഉള്ളൊഴുക്കെന്നാണ് ചിലര്‍ പറഞ്ഞത്. അത്തരം അഭിപ്രായങ്ങളെല്ലാം എന്നെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതാണ്. എക്സ്ട്രാ ഓർഡിനറി അഭിനയം കാഴ്ച വച്ചിരുന്ന ഒരു നടിയെ വീണ്ടും അതേ പ്രകടനങ്ങളോടെ കാണാൻ സാധിച്ച സന്തോഷമായിരുന്നു പലർക്കും. ഇതുവരെ കാണാത്ത തരം കഥാപാത്രമെന്നും വിശേഷിപ്പിച്ചവരുണ്ട്. എന്നെ സംബന്ധിച്ച് ഉർവശിച്ചേച്ചി ഒരു മാജിക് ആണ്. ചേച്ചിയുടെ പ്രകടനമാകട്ടെ, മാജിക്കലും.
∙ ഷൂട്ടിങ്ങും ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നല്ലോ? ചുറ്റിലും വെള്ളം, മഴ, ആൾക്കൂട്ടം, ബഹളം...
അത്തരം വെല്ലുവിളികൾക്കും മുകളിലായിരുന്നു ഉർവശിച്ചേച്ചിയും പാർവതിയും ഉൾപ്പെടെയുള്ള അഭിനേതാക്കൾ നേരിട്ട യഥാർഥ വെല്ലുവിളി. മേൽപ്പറഞ്ഞതെല്ലാം ചാലഞ്ചിങ് ആയിരുന്നു. അവയ്ക്കിടയിൽനിന്നു വേണം എല്ലാവരും അഭിനയിക്കാൻ, അതും കടുത്ത ഇമോഷനൽ സീനുകളാണെന്നും ഓർക്കണം. ദിവസം മുഴുവൻ മുട്ടറ്റം വെള്ളത്തിൽനിന്ന് അഭിനയിക്കുമ്പോഴും ഈ ‘ഇമോഷനൽ ചാലഞ്ച്’ അഭിനേതാക്കളുടെ മുന്നിലുണ്ടായിരുന്നു. ചിത്രത്തിൽ പല സ്ഥലത്തും ഒറിജിനൽ മഴയായിരുന്നു പെയ്തത്. പക്ഷേ ഈ പ്രതിസന്ധികളെല്ലാം ഉണ്ടായിട്ടും എല്ലാവരും വളരെ നന്നായിത്തന്നെ ചെയ്തു.
∙ ചിത്രത്തിൽ സിങ്ക് സൗണ്ടായിരുന്നല്ലോ. സൗണ്ട് റിക്കോർഡിങ്ങിന്റെ കാര്യത്തിലും ഈ വെല്ലുവിളികളെല്ലാം നേരിട്ടില്ലേ?
യഥാർഥ മഴയും കൃത്രിമ മഴയും ഉൾപ്പെടെയാണ് ഉള്ളൊഴുക്കിലുള്ളത്. വെള്ളത്തിലൂടെ നടക്കുമ്പോൾ പോലും ശബ്ദമാണ്. ചുറ്റിലും ഷൂട്ടിങ്ങിനെത്തിയവരുടെയും ഷൂട്ടിങ് കാണാനെത്തിയവരുടെയും തിരക്കുമുണ്ട്. അതിനിടെ ഞാൻ തുടക്കം മുതൽ സിങ്ക് സൗണ്ടിനെപ്പറ്റി മാത്രമാണ് ചിന്തിച്ചിരുന്നത്. പലരും എന്നോടു ചോദിച്ചു, ഇത്രയേറെ വെല്ലുവിളികളും ബഹളവും നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ അതു വേണോയെന്ന്. ഭൂരിപക്ഷം പേർക്കും ശബ്ദം എന്തായിത്തീരുമെന്ന പേടിയായിരുന്നു.
ഞാൻ പക്ഷേ മുൻപ് ചെയ്ത, ദേശീയ പുരസ്കാരം ലഭിച്ച ഹ്രസ്വചിത്രങ്ങളിൽ ഉൾപ്പെടെ സിങ്ക് സൗണ്ടാണ് ഉപയോഗിച്ചിട്ടുള്ളത്. അതാണ് എനിക്ക് പരിചയമുള്ളത്. മാത്രവുമല്ല ഇത്രയേറെ ആൾക്കാരുടെയും പ്രകൃതിയുടെയുമെല്ലാം ശബ്ദം വേണം. അതോടെ ഒരു കാര്യം ഉറപ്പായി, ശബ്ദത്തെ കുറച്ചുകൂടി സീരീയസായി കാണുന്ന, സീനിയറായ ആരെങ്കിലും വേണം സൗണ്ട് ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്യാൻ. ജയദേവൻ ചക്കാടത്തിലേക്കും (ജെഡി) അനിൽ രാധാകൃഷ്ണനിലേക്കും എത്തുന്നതും അങ്ങനെയാണ്.
∙ രണ്ടു പേർക്കും സംസ്ഥാന അവാർഡും ലഭിച്ചു...
അതാണ് സന്തോഷം. ശബ്ദം, വെളിച്ചം, കലാസംവിധാനം, ഛായാഗ്രാഹണം തുടങ്ങി എല്ലാ വിഭാഗക്കാരും ഒരേ മനസ്സോടെയാണ് ഉള്ളൊഴുക്കിന്റെ അണിയറയിൽ പ്രവർത്തിച്ചത്. പക്ഷേ, അതിൽ ജെഡിയുടെയും അനിലിന്റെയും പങ്ക് എടുത്തു പറയണമെന്നു തോന്നുന്നു. എല്ലാവരുടെയുമെന്ന പോലെ അവർ ഇരുവരുടെയും അധ്വാനം അംഗീകരിക്കപ്പെടേണ്ടതാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിരുന്നു. അതാണ് സംസ്ഥാന ചലച്ചിത്ര അവാർഡിലൂടെ സാധ്യമായിരിക്കുന്നത്. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ചില കാര്യങ്ങളിൽ അവരുടെ ഇടപെടൽ അത്രയേറെ സിനിമയിൽ സഹായകരമായിട്ടുണ്ട്.
ഉദാഹരണത്തിന് മഴയുടെ കാര്യമെടുക്കാം. ലീലാമ്മയുടെ വീട്ടിലാണല്ലോ സിനിമയുടെ ഭൂരിഭാഗവും നടക്കുന്നത്. ഷൂട്ടിനു മുന്നോടിയായി വീട് കാണാൻ വന്നപ്പോൾ അതിന്റെ മേൽക്കൂരയിലേക്ക് മഴ പെയ്യുമ്പോൾ വീഴുന്ന വെള്ളത്തിന്റെ ശബ്ദം ജെഡിയും അനിലും ശ്രദ്ധിച്ചിരുന്നു. മേൽക്കൂരയിൽനിന്ന് വല്ലാതെ ശബ്ദം വരുന്നുണ്ട്. പുറത്ത് മഴ തിമിർത്തു പെയ്യുമ്പോഴാണ് അകത്ത് പല വികാരനിർഭര രംഗങ്ങളും എടുക്കുന്നത്. അതും സിങ്ക് സൗണ്ടിൽ. കഥാപാത്രങ്ങൾ ശ്വാസമെടുക്കുന്ന ശബ്ദം പോലും കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. അതിനാൽത്തന്നെ മുൻകരുതൽ അത്യാവശ്യം.
മേൽക്കൂരയ്ക്കു മുകളിൽ അൽപം ഉയരത്തിലായി ഒരു ‘ഫെയ്ക്ക് റൂഫ്’ വച്ചായിരുന്നു അതിനു പരിഹാരം കണ്ടത്. അതോടെ മഴവെള്ളം നേരിട്ട് മേൽക്കൂരയിലേക്കു വീഴാതെ ഫെയ്ക്ക് റൂഫിൽ പതിച്ചു. അതിന്റെ ശബ്ദമാകട്ടെ ഷൂട്ടിങ്ങിനെ ബാധിക്കാത്തത്ര ഉയരത്തിലുമായിരുന്നു. ഒരേസമയം മഴയുടെ ശബ്ദം ലഭിക്കുകയും ചെയ്യും, എന്നാൽ കഥാപാത്രങ്ങളുടെ ശബ്ദത്തെ റിക്കോർഡ് ചെയ്യുന്നതിൽ തടസ്സങ്ങളുണ്ടാകുകയുമില്ല. വീട്ടിലെ ഓരോ മുറിയിലും ചിത്രീകരണം നടക്കുമ്പോൾ ആ മുറിയുടെ മേൽക്കൂരയ്ക്കു മുകളിലേക്ക് ‘ഫെയ്ക്ക് റൂഫ്’ മാറ്റി വച്ചായിരുന്നു ചിത്രീകരണവും ശബ്ദലേഖനവും മുന്നോട്ടു പോയത്.
ഇത്തരത്തിൽ സിനിമയിലെ ശബ്ദവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും മനസ്സറിഞ്ഞ് പങ്കാളികളാകുകയായിരുന്നു ജെഡിയും അനിലും. ഡബിങ്ങിലാണെങ്കിലും ഏറ്റവും ചെറിയ കാര്യം വരെ ഇരുവരും ശ്രദ്ധിച്ചു. ഉള്ളൊഴുക്കിലെ ഓരോ ഷോട്ടും മികച്ചതാക്കാൻ ശബ്ദപരമായി എന്തെങ്കിലും ആവശ്യമുണ്ടോ അതെല്ലാം കൃത്യമായി ചൂണ്ടിക്കാട്ടിത്തന്നു. അതുകൊണ്ടുതന്നെ ഇരുവർക്കും ലഭിച്ച അവാർഡ് വ്യക്തിപരമായി എനിക്ക് ഭയങ്കര സന്തോഷം നൽകുന്നതാണ്.
∙ ഡബിങ്ങിലൂടെയുമുണ്ടല്ലോ ഇത്തവണ ഉള്ളൊഴുക്കിന് സംസ്ഥാന പുരസ്കാരം...
അതെയതെ. റോഷൻ മാത്യുവാണ് അർജുൻ രാധാകൃഷ്ണൻ അവതരിപ്പിച്ച രാജീവ് എന്ന കഥാപാത്രത്തിനു ശബ്ദം നൽകിയതെന്നു പലരും തിരിച്ചറിഞ്ഞതുതന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോഴാണെന്നു തോന്നുന്നു. സിനിമ മൊത്തം സിങ്ക് സൗണ്ടാണെന്നു പറഞ്ഞല്ലോ. അതിൽ അർജുന്റെ കഥാപാത്രത്തിനു മാത്രമാണ് ഡബിങ് വേണ്ടി വന്നത്. ആലപ്പുഴ ടൗണിൽ ജീവിക്കുന്ന ഒരു യുവാവിന്റെ ശബ്ദമായിരുന്നില്ല അർജുന്റേത്. ഒട്ടേറെ ഡബിങ് ആർട്ടിസ്റ്റുമാരെ രാജീവിനു വേണ്ടി കാണുകയും ചെയ്തു. എന്നാൽ ഒന്നും ശരിയായി വന്നില്ല.
അങ്ങനെയാണ് റോഷനിലേക്ക് എത്തുന്നത്. ഗീതു മോഹൻദാസാണ് എനിക്ക് നേരത്തേ റോഷനെ പരിചയപ്പെടുത്തിത്തരുന്നത്. അതിനു ശേഷവും ഞങ്ങൾ പരിചയം തുടർന്നിരുന്നു. പല ഡബിങ് ആർടിസ്റ്റുകളുടെയും ശബ്ദം നോക്കുന്നതിനിടെ അനിലാണ് പറഞ്ഞത് ‘വോയിസ് നൽകി പരിചയമുള്ള ആക്ടേഴ്സാണെങ്കിൽ നന്നായിരിക്കും’ എന്ന്. അപ്പോഴാണ് ഞാൻ റോഷന്റെ കാര്യം ആലോചിക്കുന്നതും പറയുന്നതും. അപ്പോഴും ചെറിയൊരു സംശയമുണ്ടായിരുന്നു.
റോഷൻ അതിനോടകം പേരെടുത്ത നടനായിരിക്കുന്നു. ഹിന്ദി സിനിമയിലും സീരീസിലും വരെ താരമായി. മറ്റൊരു നടനു വേണ്ടി ശബ്ദം തരണമെന്ന് ചോദിച്ചാൽ എന്തു കരുതും എന്നായിരുന്നു മനസ്സിൽ. വേറെ ആരായിരുന്നെങ്കിലും ഡബിങ്ങിനു വരാൻ ഒന്നു മടിച്ചേനെ എന്നാണ് എനിക്ക് തോന്നുന്നത്.
എന്നാൽ ആവശ്യം കേട്ടയുടനെ ആദ്യംതന്നെ റോഷൻ പറഞ്ഞത്, ‘ഞാൻ വരാം, നിങ്ങളൊരു ടെസ്റ്റ് എടുത്തുനോക്കൂ’ എന്നായിരുന്നു. പറഞ്ഞ് കൺവിൻസ് ചെയ്യേണ്ട ആവശ്യം പോലും എനിക്കുണ്ടായിരുന്നില്ല. റോഷൻ ടെസ്റ്റെടുക്കാൻ പറഞ്ഞെങ്കിലും ഞങ്ങൾ ആ ശബ്ദം ശരിയാകുമെന്ന പൂർണ വിശ്വാസത്തിലായിരുന്നു. റോഷൻ വന്നു, ടെസ്റ്റ് എടുത്തു, അത് ഓകെ ആയി. പിന്നാലെ ഞങ്ങൾ ഡബിങ്ങിലേക്കും കടന്നു. വളരെ കോൺഫിഡൻസോടെയാണ് റോഷൻ ഡബ് ചെയ്തത്.
സിങ്ക് സൗണ്ടായതിനാൽ പാർവതിയുടെ ശബ്ദവും ഇമോഷനുമെല്ലാം വളരെ കൃത്യമായി ഇഴചേർന്നിരിക്കുകയാണ്. അവിടെയാണ് മറ്റൊരാളുടെ ശബ്ദത്തിലേക്ക് റോഷൻ സ്വന്തം ശബ്ദം സന്നിവേശിപ്പിക്കേണ്ടി വന്നത്. അതും വൈകാരികത അൽപം പോലും നഷ്ടമാകാതെ. ഡബിങ് കഴിഞ്ഞപ്പോൾ ഞാൻ വെറുതെ ആലോചിച്ചു, ഡബിങ്ങിന് റോഷന്‍ ഇല്ലായിരുന്നെങ്കിൽ ഞാൻ എന്തു ചെയ്തേനേയെന്ന്. സംസ്ഥാന അവാർഡ് ലഭിച്ച കാര്യം ആദ്യം എന്നെ വിളിച്ചു പറയുന്നതും റോഷനാണ്.
ഏറെ ആത്മവിശ്വാസത്തോടെയാണ് റോഷൻ ചെയ്തതെന്ന് നേരത്തേ പറഞ്ഞല്ലോ. അവാർഡ് കിട്ടി വിളിച്ചപ്പോൾ ഒരു കാര്യം കൂടി പറഞ്ഞു. ഇത്രയധികം എഫർട്ട് എടുത്ത് ഒരു ഡബിങ് ആദ്യമായിട്ടാണ് ചെയ്യുന്നതെന്ന്. അതിന്റെ ഫലം റോഷനു കിട്ടിയതിലും സന്തോഷമുണ്ട്. ഇതോടൊപ്പംതന്നെ ഒരു കാര്യം കൂടിയുണ്ട്. ഉള്ളൊഴുക്കിൽ രാജീവിന്റെ വേഷത്തിൽ ആദ്യം പരിഗണിച്ചിരുന്നത് റോഷനെയായിരുന്നു. പിന്നീട് കോവിഡും മറ്റു തിരക്കുകളും കാരണം അത് നടക്കാതെ പോയി. രാജീവിന്റെ വേഷം അർജുൻ രാധാകൃഷ്ണൻ ഗംഭീരമാക്കുകയും ചെയ്തു. ഡബിങ്ങിലൂടെയെങ്കിലും റോഷൻ ഇതിന്റെ ഭാഗമായതും അതിന് സംസ്ഥാന പുരസ്കാരം ലഭിച്ചതും ഏറെ സന്തോഷം പകരുന്ന കാര്യമാണ്.