മലയാള സിനിമയിൽ പല തിരക്കഥാകൃത്തുക്കളും കഥാസന്ദർഭവും സംഭാഷണവും മാത്രം എഴുതി വയ്ക്കുമ്പോൾ എം.ടി. വാസുദേവൻ നായരുടെ രീതി അതായിരുന്നില്ല. സിനിമയുടെ പൂർണരൂപം അദ്ദേഹത്തിന്റെ തിരക്കഥകളിൽ പ്രകടമാണ്. സിനിമയുടെ ഓരോ സൂക്ഷ്മ വിശദാംശങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അതിനെ പൊലിപ്പിച്ചെടുത്ത് ദൃശ്യാത്മകമായ ആഴം നൽകുക എന്ന വലിയ ഉത്തരവാദിത്തമാണു പക്ഷേ ഓരോ സംവിധായകനും മുന്നിലുള്ളത്. സിനിമയിലെ ദൃശ്യവൽകരണത്തെ സംബന്ധിച്ചും കൃത്യമായ ധാരണകൾ സൂക്ഷിച്ച ചലച്ചിത്രകാരനാണ് ഹരിഹരൻ. ദൃശ്യങ്ങളെ അമിതമായി ‘ബ്യൂട്ടിഫൈ’ ചെയ്യാതെ സിനിമ മുന്നോട്ടു വയ്ക്കുന്ന ആശയത്തെയും വൈകാരികാംശത്തെയും പ്രേക്ഷകരുടെ ഉള്ളിലേക്ക് കടത്തിവിടുന്ന പ്രക്രിയയ്ക്കാണ് അദ്ദേഹം മുൻതൂക്കം നൽകിയത്. എംടി–ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾതന്നെ അതിന്റെ ഏറ്റവും മികച്ച

മലയാള സിനിമയിൽ പല തിരക്കഥാകൃത്തുക്കളും കഥാസന്ദർഭവും സംഭാഷണവും മാത്രം എഴുതി വയ്ക്കുമ്പോൾ എം.ടി. വാസുദേവൻ നായരുടെ രീതി അതായിരുന്നില്ല. സിനിമയുടെ പൂർണരൂപം അദ്ദേഹത്തിന്റെ തിരക്കഥകളിൽ പ്രകടമാണ്. സിനിമയുടെ ഓരോ സൂക്ഷ്മ വിശദാംശങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അതിനെ പൊലിപ്പിച്ചെടുത്ത് ദൃശ്യാത്മകമായ ആഴം നൽകുക എന്ന വലിയ ഉത്തരവാദിത്തമാണു പക്ഷേ ഓരോ സംവിധായകനും മുന്നിലുള്ളത്. സിനിമയിലെ ദൃശ്യവൽകരണത്തെ സംബന്ധിച്ചും കൃത്യമായ ധാരണകൾ സൂക്ഷിച്ച ചലച്ചിത്രകാരനാണ് ഹരിഹരൻ. ദൃശ്യങ്ങളെ അമിതമായി ‘ബ്യൂട്ടിഫൈ’ ചെയ്യാതെ സിനിമ മുന്നോട്ടു വയ്ക്കുന്ന ആശയത്തെയും വൈകാരികാംശത്തെയും പ്രേക്ഷകരുടെ ഉള്ളിലേക്ക് കടത്തിവിടുന്ന പ്രക്രിയയ്ക്കാണ് അദ്ദേഹം മുൻതൂക്കം നൽകിയത്. എംടി–ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾതന്നെ അതിന്റെ ഏറ്റവും മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിൽ പല തിരക്കഥാകൃത്തുക്കളും കഥാസന്ദർഭവും സംഭാഷണവും മാത്രം എഴുതി വയ്ക്കുമ്പോൾ എം.ടി. വാസുദേവൻ നായരുടെ രീതി അതായിരുന്നില്ല. സിനിമയുടെ പൂർണരൂപം അദ്ദേഹത്തിന്റെ തിരക്കഥകളിൽ പ്രകടമാണ്. സിനിമയുടെ ഓരോ സൂക്ഷ്മ വിശദാംശങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അതിനെ പൊലിപ്പിച്ചെടുത്ത് ദൃശ്യാത്മകമായ ആഴം നൽകുക എന്ന വലിയ ഉത്തരവാദിത്തമാണു പക്ഷേ ഓരോ സംവിധായകനും മുന്നിലുള്ളത്. സിനിമയിലെ ദൃശ്യവൽകരണത്തെ സംബന്ധിച്ചും കൃത്യമായ ധാരണകൾ സൂക്ഷിച്ച ചലച്ചിത്രകാരനാണ് ഹരിഹരൻ. ദൃശ്യങ്ങളെ അമിതമായി ‘ബ്യൂട്ടിഫൈ’ ചെയ്യാതെ സിനിമ മുന്നോട്ടു വയ്ക്കുന്ന ആശയത്തെയും വൈകാരികാംശത്തെയും പ്രേക്ഷകരുടെ ഉള്ളിലേക്ക് കടത്തിവിടുന്ന പ്രക്രിയയ്ക്കാണ് അദ്ദേഹം മുൻതൂക്കം നൽകിയത്. എംടി–ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾതന്നെ അതിന്റെ ഏറ്റവും മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിൽ പല തിരക്കഥാകൃത്തുക്കളും കഥാസന്ദർഭവും സംഭാഷണവും മാത്രം എഴുതി വയ്ക്കുമ്പോൾ എം.ടി. വാസുദേവൻ നായരുടെ രീതി അതായിരുന്നില്ല.  സിനിമയുടെ പൂർണരൂപം അദ്ദേഹത്തിന്റെ തിരക്കഥകളിൽ പ്രകടമാണ്. സിനിമയുടെ ഓരോ സൂക്ഷ്മ വിശദാംശങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. അതിനെ പൊലിപ്പിച്ചെടുത്ത് ദൃശ്യാത്മകമായ ആഴം നൽകുക എന്ന വലിയ ഉത്തരവാദിത്തമാണു പക്ഷേ ഓരോ സംവിധായകനും മുന്നിലുള്ളത്. സിനിമയിലെ ദൃശ്യവൽകരണത്തെ സംബന്ധിച്ചും കൃത്യമായ ധാരണകൾ സൂക്ഷിച്ച ചലച്ചിത്രകാരനാണ് ഹരിഹരൻ. 

ദൃശ്യങ്ങളെ അമിതമായി ‘ബ്യൂട്ടിഫൈ’ ചെയ്യാതെ സിനിമ മുന്നോട്ടു വയ്ക്കുന്ന ആശയത്തെയും വൈകാരികാംശത്തെയും പ്രേക്ഷകരുടെ ഉള്ളിലേക്ക് കടത്തിവിടുന്ന  പ്രക്രിയയ്ക്കാണ് അദ്ദേഹം മുൻതൂക്കം നൽകിയത്. എംടി–ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾതന്നെ അതിന്റെ ഏറ്റവും മികച്ച ഉദാഹരണം.

ADVERTISEMENT

∙ ‘അവരാരും അത്ര മനോഹരമായി മുൻപ് അഭിനയിച്ചിട്ടില്ല’

വയനാടൻ കാടുകളുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ‘ആരണ്യക’ത്തിൽ കാടിന്റെ സൗന്ദര്യം പകർത്താൻ നിൽക്കാതെ കാടിന്റെ നിഗൂഢ വന്യതകളിലുടെ പ്രമേയത്തിന്റെ ആന്തരികഗൗരവവും അന്തഃസത്തയും നിലനിർത്തിയ ഔചിത്യബോധമാണ് ഹരിഹരൻ എന്ന സംവിധായകന്റെ മേന്മ. കഥയുടെ മൂഡ് നിലനിർത്താനായി എല്ലാ ഘടകങ്ങളെയും മിതമായ അളവിൽ ഉപയോഗിച്ച് ആകെത്തുകയ്ക്ക് ഊന്നൽ നൽകുക എന്ന മഹാന്മാരായ ചലചിത്രകാരൻമാരുടെ    തിയറി തന്നെയാണ് ഹരിഹരനും പിൻതുടരുന്നത്. ദൃശ്യപ്പൊലിമയല്ല ദൃശ്യാത്മകമായ ആഴമാണ് സിനിമയ്ക്ക് ആവശ്യം എന്ന ബോധ്യം അദ്ദേഹത്തിനുണ്ട്. ‘പഞ്ചാഗ്നി’യിലും പല രംഗങ്ങളിലും അദ്ദേഹം ഇത് വരച്ചുകാട്ടുന്നുമുണ്ട്.

ഹരിഹരൻ സിനിമ ചിത്രീകരണത്തിനിടെ. (മനോരമ ആർക്കൈവ്സ്)

സംഗീതത്തെ സിനിമയുടെ ആത്മാവുമായി ബന്ധിപ്പിക്കുന്ന സമീപനവും ഹരിഹരൻ സിനിമകളിൽ കാണാം. കഥയുടെ മൂഡ് നിലനിർത്താനും കഥാസന്ദർഭങ്ങളെ എൻഹാൻസ് ചെയ്യാനും പശ്ചാത്തല സംഗീതത്തെ നന്നായി ഉപയോഗിക്കുകയും കഥയുടെ വളർച്ചയ്ക്കായി പാട്ടുകൾ കൃത്യമായി സന്നിവേശിപ്പിക്കുകയും ചെയ്യുന്നത് ഹരിഹരന്റെ രീതിയാണ്. അഭിനേതാക്കളുടെ സിദ്ധികൾ കഥാപാത്രങ്ങൾക്ക് അനുസൃതമായി സംസ്‌കരിച്ചെടുക്കുന്ന രീതിയാണ് ഹരിഹരന്റേത്. ഗീത എന്ന മികച്ച നടി പഞ്ചാഗ്നിക്ക് മുൻപും പിൻപും ഇത്ര മനോഹരമായി അഭിനയിച്ച് കണ്ടിട്ടില്ല. 

കേരളത്തിലെ നക്‌സൽ പ്രസ്ഥാനത്തെക്കുറിച്ച് പ്രാഥമിക ധാരണ പോലുമുണ്ടാകാൻ ഇടയില്ലാതിരുന്ന ഒരു ഇതരഭാഷാ നടിയെ ഇന്ദിര എന്ന കഥാപാത്രമായി മാറ്റിയെടുത്തതിന് പിന്നിലെ വൈഭവം വിസ്മയാവഹമാണ്. തിലകന്റെ രാമേട്ടൻ എന്ന കഥാപാത്രവും കഥാപാത്രനിർമിതിയിലെ ക്ലാസിക് ടച്ചിന് ഉദാഹരണമായി എടുത്തു കാണിക്കാൻ സാധിക്കും. വടക്കൻ വീരഗാഥയിൽ മാധവിയുടെ റേഞ്ച് പരിപൂർണമായി ചോർത്തിയെടുത്ത സംവിധായകൻ അക്കാലം വരെ മികച്ച പ്രകടനങ്ങൾക്ക് പരിമിതമായി മാത്രം അവസരം ലഭിച്ചിരുന്ന ക്യാപ്റ്റൻ രാജുവിനെയും ഫലപ്രദമായി പ്രയോജനപ്പെടുത്തി.

അന്നത്തെ രാഷ്ട്രപതി പ്രതിഭ സിങ് പാട്ടീലിന്റെ കയ്യിൽ നിന്ന് അതിവിശിഷ്ട പുരസ്കാരം ഏറ്റുവാങ്ങുന്ന ഹരിഹരൻ. (മനോരമ ആർക്കൈവ്സ്)
ADVERTISEMENT

സലീമ എന്ന നടിയുടെ അസാധ്യ പ്രകടനത്തിന് സാക്ഷ്യംവഹിച്ച രണ്ട് സിനിമകളാണ് ആരണ്യകവും നഖക്ഷതങ്ങളും. മോനിഷയെ നഖക്ഷതങ്ങളിലെ ഗൗരി എന്ന കഥാപാത്രമായി സംവിധായകൻ മോൾഡ് ചെയ്ത് എടുക്കുന്ന കാഴ്ചയും അനുപമമാണ്. മോനിഷയ്ക്ക് ആ ചിത്രം ഉർവശി അവാർഡ് വരെ നേടിക്കൊടുത്തു. വിനീത് എന്ന നടനിലെ നർത്തകനെ പൂർണമായി മാറ്റിനിർത്തി നൈസർഗികമായ അഭിനയത്തിന്റെ സാധ്യതകളിലേക്ക് ആനയിച്ച ഹരിഹരൻ മനോജ്.കെ.ജയൻ എന്ന നടന്റെ സിദ്ധികൾ പരമാവധി ചൂഷണം ചെയ്തതിന്റെ പരിണിതഫലമാണ് സർഗത്തിലെ കുട്ടൻ തമ്പുരാൻ.

∙ പഠനാർഹമായ സിനിമകൾ

അരനൂറ്റാണ്ടിനിടയിൽ ഒരു ചലച്ചിത്രകാരന് ചെയ്യാവുന്നതിന്റെ പരമാവധിയിൽ എത്തിനിൽക്കുന്നു ഹരിഹരന്റെ സപര്യ. മികച്ച തിരക്കഥകൾക്ക് ഏത് സംവിധായകനെയും മാറ്റിമറിക്കാൻ  കഴിയുമെന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഹരിഹരന്റെ ജീവിതം. ലേഡീസ് ഹോസ്റ്റലിൽ നിന്ന് പഴശ്ശിരാജയിലേക്കുള്ള ദൂരം അളന്നെടുക്കാൻ കഴിയുന്നതിനും അപ്പുറമാണ്. പ്രമേയത്തിലും ആവിഷ്‌കാര സമീപനങ്ങളിലും വലിയ അന്തരം പ്രകടമാവുന്നവയാണ് ഹരന്റെ  സിനിമകൾ.   കേവല വിനോദോപാധി എന്നതിനപ്പുറം വലിയ ദൗത്യങ്ങൾ നിർവഹിക്കാൻ കെൽപുള്ള കാലത്തെ അതിജീവിക്കുന്ന സിനിമകൾക്ക് രൂപം നൽകാൻ കഴിഞ്ഞ ഹരിഹരന് മലയാള സിനിമ ചരിത്രത്തിൽ ഉന്നത സ്ഥാനം ലഭിച്ചു.

കേരള വർമ പഴശിരാജ എന്ന സിനിമയിൽ നിന്ന്. (മനോരമ ആർക്കൈവ്സ്)

ഹരിഹരന്റെ സിനിമകളിൽ ഏറ്റവും പഠനാർഹമായി അനുഭവപ്പെട്ട ചിത്രങ്ങളിൽ പ്രധാനം പഞ്ചാഗ്നി തന്നെയാണ്. സായുധ വിപ്ലവം എന്ന സങ്കൽപത്തെ സംബന്ധിച്ച പ്രായോഗികമായ പുനർചിന്തകൾ സന്നിവേശിപ്പിച്ച ഗഹനമായ ചലച്ചിത്രമാണിത്. സൈദ്ധാന്തികമായ പ്രേരണകൾക്ക് വഴങ്ങി മുതലാളിമാരുടെ ജീവനെടുക്കാനിറങ്ങിയ ഇന്ദിര ജയിൽശിക്ഷ കഴിഞ്ഞ് ഇറങ്ങുമ്പോൾ സഹയാത്രികരായ പലരും സുരക്ഷിത ലാവണങ്ങളിൽ അഭയം തേടിയതായി കണ്ടെത്തുന്നു. വേണ്ടത്ര ആൾബലമില്ലാതെ വൈകാരികമായ ഒരു എടുത്തുചാട്ടത്തിന് വഴങ്ങി ജീവിതം നശിപ്പിച്ചത് അബദ്ധമായെന്ന് തിരിച്ചറിഞ്ഞ ഇന്ദിര കഴിഞ്ഞതെല്ലാം മറന്ന് ഒരു പുതുജീവിതത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു.

ADVERTISEMENT

പത്രപ്രവർത്തകനായ റഷീദിനൊപ്പമുള്ള മറ്റൊരു ജീവിതത്തിന്റെ സ്വപ്നങ്ങളുമായി കഴിയുന്നതിനിടയിലാണ് വളരെ യാദൃച്ഛികമായി അവൾ ആ സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത്. കൂട്ടുകാരിയുടെ വീട്ടിൽ അടുക്കളപ്പണിക്ക് നിന്ന ബാലികയെ ഒരു സംഘം നരാധമർ പിച്ചിച്ചീന്തി മൃതപ്രായയാക്കിയിരിക്കുന്നു. വരും വരായികകളും സിദ്ധാന്തങ്ങളും ഒന്നും ഓർക്കാതെ ഇന്ദിരയിലെ സത്വര പ്രതികരണശേഷിയുളള യഥാർഥ വിപ്ലവകാരി ഉണരുകയും അവരെ വെടിവച്ചിടുന്നതും ഒടുവിൽ തനിക്ക് പുതിയ ജീവിതം വാഗ്ദാനം ചെയ്ത റഷീദിനോട് അവൾ പറയുന്ന ഒരു ഡയലോഗുണ്ട്. ‘‘എനിക്ക് എന്നിൽ നിന്ന് ഒളിച്ചോടാൻ വയ്യ റഷീദ്’’.

എം.ടി. വാസുദേവൻ നായരുമായി സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഹരിഹരൻ. ( മനോരമ ആർക്കൈവ്സ്)

അനീതിയോട് പ്രതികരിക്കാനുള്ള ഇന്ദിരയുടെ വാസന സ്വകീയമാണ്. അത് എല്ലാ സിദ്ധാന്തങ്ങൾക്കും അപ്പുറമാണ്. തത്വസംഹിതകളല്ല അവൾ തന്നെയാണ് യഥാർഥ വിപ്ലവം. ഇത്തരമൊരു ഗഹനവും സങ്കീർണവുമായ ഇതിവൃത്തത്തെ ഏത് സാധാരണക്കാരനും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ ചലച്ചിത്രഭാഷ്യം നൽകി എന്നിടത്താണ് ഹരിഹരൻ അനന്യനാകുന്നത്.

∙ ആഖ്യാനത്തിൽ ആഴം അനുഭവിപ്പിച്ച ചിത്രങ്ങൾ

ആരണ്യകം തിയറ്ററിൽ വൻ പരാജയം നേരിട്ട സിനിമയാണ്. എന്നാൽ അത് മാനവികതയുടെ ഇതിഹാസമാണ്. മനപൂർവമല്ലെങ്കിലും ജീവന് തുല്യം സ്‌നേഹിച്ച കാമുകന്റെ മരണത്തിന് കാരണക്കാരനായ നക്‌സലിനോട് കരുണ കാട്ടാൻ തയാറായ ഒരു പെൺകുട്ടിയുടെ കഥയാണ് ഒറ്റനോട്ടത്തിൽ ആരണ്യകം. എന്നാൽ അത് പല നോട്ടത്തിൽ പലതായി ഭവിക്കുന്ന സിനിമയാണ്. പ്രതിഭാധനയായ ഒരു വ്യക്തിയുടെ മനസ്സിന്റെ നിഗൂഢതകളും അസാധാരണമായ പ്രകൃതവും അടക്കം പലതും ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന തിരക്കഥയ്ക്ക് അനുയോജ്യമായ ദൃശ്യാവിഷ്കാരം നൽകാൻ ഹരിഹരന് കഴിഞ്ഞു.

കടുത്ത പാപബോധവും കുറ്റബോധവും വേട്ടയാടുന്ന ഒരു യുവാവ് വർഷങ്ങൾക്ക് മുൻപ് റാഗിങ്ങിലൂടെ താൻ മൂലം മരണപ്പെട്ട ഒരു വ്യക്തിയുടെ കുടുംബ നന്മയ്ക്കായി ആളറിയാതെ പ്രവർത്തിക്കുന്നതാണ് അമൃതം ഗമയയുടെ ഇതിവൃത്തം. ഒരു വാണിജ്യ ചലച്ചിത്രകാരനിൽ നിന്ന് പ്രതീക്ഷിക്കാവുന്ന   പരിധികൾ കടന്ന് വിഷയത്തിന്റെ ഗൗരവത്തിനൊത്ത് ആഖ്യാനവും കരുത്തുറ്റതാക്കുന്ന ഹരിഹരനെ ഈ സിനിമയിലും കാണാം. ഒരു വടക്കൻ വീരഗാഥയാണ് ഇന്നും ഹരന്റെ മാസ്റ്റർപീസായി ചലച്ചിത്രലോകം കൊണ്ടാടുന്നത്. മനുഷ്യന്റെ ആന്തരിക വ്യക്തിത്വവും ബാഹ്യവ്യക്തിത്വവും തമ്മിലുളള വൈജാത്യത്തെക്കുറിച്ച് പറയുന്ന സിനിമയാണിത്.

ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ നിന്ന്. (മനോരമ ആർക്കൈവ്സ്)

വളരെ വ്യത്യസ്തമായ ഒരു വിഷയം വടക്കൻ പാട്ട് കഥയുടെ പശ്ചാത്തലത്തിൽ സമർഥമായി സന്നിവേശിപ്പിച്ച് എവർടൈം ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു തിരക്കഥ എംടി രൂപപ്പെടുത്തിയപ്പോൾ അതിനോട് എല്ലാ അർഥത്തിലും നീതിപുലർത്തുന്ന ഒരു ദൃശ്യ വ്യാഖ്യാനം നൽകാൻ ഹരിഹരന് കഴിഞ്ഞു. എന്ത് വിഷയം സ്വീകരിക്കുന്നു എന്നതല്ല എങ്ങനെ ആഖ്യാനം ചെയ്യുന്നു എന്നതും ഏത് വീക്ഷണകോണിൽ അവതരിപ്പിക്കപ്പെടുന്നു എന്നതുമെല്ലാം ഒരു സിനിമയെ സംബന്ധിച്ച് പ്രധാനമാണ്. അതുവരെ കണ്ട് പരിചരിച്ച വടക്കൻപാട്ടല്ല എംടിയും ഹരിഹരനും ചേർന്ന് നമ്മളെ കാണിച്ചു തന്നത്. 

സിനിമ എത്ര അവധാനതാപൂർവം കൈകാര്യം ചെയ്യേണ്ട കലയാണെന്ന് ഒരു വടക്കൻവീരഗാഥ എന്ന ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. സർഗത്തിലൂടെ എംടി എന്ന വലിയ എഴുത്തുകാരന്റെ ക്രിയാത്മക പങ്കാളിത്തമില്ലാതെ തന്നെ ഹരിഹരൻ ക്ലാസിക് സ്വഭാവമുള്ള സിനിമ ഒരുക്കാൻ തനിക്കാവുമെന്ന് തെളിയിച്ചു. നഖക്ഷതങ്ങളാണ് ഹരന്റെ മറ്റൊരു മാസ്റ്റർ വർക്ക്. ഉപരിപ്ലവവും ഉപരിതലസ്പർശിയുമായി പോയേക്കാവുന്ന ഒരു കഥാതന്തുവിനെ ആഴമേറിയ ഒരു ചലച്ചിത്രാനുഭവമായി പരിവർത്തിപ്പിക്കാൻ ഇവിടെ സംവിധായകന് കഴിയുന്നു. പ്രണയത്തിന്റെ വിഭിന്ന ഭാവങ്ങൾ ഒരു ചിമിഴിൽ ഒതുക്കുന്ന ഈ സിനിമ മലയാളം കണ്ട പ്രണയചിത്രങ്ങളിൽ ഏറ്റവും ഇരുത്തം വന്ന ഒന്നാണ്.

∙ ആരാണ് മികച്ച സംവിധായകൻ?

കല്യാണി പ്രിയദർശൻ കുട്ടിക്കാത്ത് ഹരിഹരനോടൊപ്പം. (മനോരമ ആർക്കൈവ്സ്)

ഒരു തിരക്കഥ ദൃശ്യവൽകരിക്കുമ്പോൾ സംവിധായകൻ പുലർത്തേണ്ട പക്വമായ സമീപനത്തിന്റെ എക്കാലത്തെയും വലിയ മാതൃകയാണ് ഹരിഹരൻ. ഷോട്ടുകളുടെ വിന്ന്യാസത്തിലടക്കം അദ്ദേഹം പുലർത്തുന്ന മിതത്വം പഠനവിധേയമാണ്. തിരക്കഥ ക്യാമറയിൽ ഫ്‌ളാറ്റായി പകർത്തുന്നവനെയും നാം ക്രെഡിറ്റ് കാർഡിന്റെ അടിസ്ഥാനത്തിൽ സംവിധായകൻ എന്ന് വിളിക്കും. സാങ്കേതികാർഥത്തിലും ഔപചാരികമായും അത്തരക്കാരും സംവിധായകർ തന്നെയാണ്. എന്നാൽ ഒരു സംഘാടകൻ എന്നതിനപ്പുറം അവർക്ക് പ്രസക്തിയില്ല. മൈക്കാട് മൂത്ത് മേസ്തിരിയും പിന്നീട് കോൺട്രാക്ടറുമായവരുടെ അവസ്ഥയിലാണ് പല സംവിധായകരും.

സമുന്നതമായ സൗന്ദര്യബോധം ഒരു നല്ല സംവിധായകനെ സംബന്ധിച്ച് അനുപേക്ഷണീയമാണ്. വിവിധ ഘടകങ്ങൾ കൃത്യമായ അളവിലും അനുപാതത്തിലും സിനിമയുടെ ഗാത്രത്തിൽ സന്നിവേശിപ്പിച്ച് ആത്മാവുളള ചലച്ചിത്രങ്ങൾ എങ്ങനെ രൂപപ്പെടുത്തണമെന്ന് അവർക്ക് അറിയാം. ഈ തിരിച്ചറിവിന്റെ പേരിലാണ് ഭരതനും പത്മരാജനും എന്ന പോലെ ഹരിഹരനും ഇന്നും ആദരിക്കപ്പെടുന്നത്. വിഷ്വലുകളുടെ സ്വഭാവം ഇവിടെ നിർണായകമാണ്. 

സിനിമയിൽ സംവിധായകന്റെ റോൾ എത്ര കണ്ട് പ്രധാനപ്പെട്ടതാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നവയാണ് ഹരിഹരൻ ചിത്രങ്ങൾ. തിരക്കഥയിൽ എഴുതി വയ്ക്കുന്ന മർമപ്രധാനമായ ഓരോ സീനിനും ഒരാത്മാവുണ്ട്. ഇത്തരം പല സീനുകളുടെ ഏകോപനമാണല്ലോ സിനിമ എന്ന കലാരൂപം. സിനിമയുടെ ആകെ എങ്ങനെ ബാധിക്കുമെന്ന ധാരണ മനസ്സിൽ സ്വരുപിച്ചുകൊണ്ട് തന്നെ ഓരോ സീനും എങ്ങനെ മികച്ച രീതിയിൽ ദൃശ്യവൽകരിക്കാമെന്ന് സംവിധായകൻ അറിഞ്ഞിരിക്കേണ്ടതുണ്ട്. സീനിന്റെ മൂഡ് ചലച്ചിത്രകാരൻ മനസ്സിൽ ഉൾക്കൊളളുകയും അത് കാണികൾക്ക് അനുഭവപ്പെടും വിധം കടലാസിൽ നിന്ന് ക്യാമറയിലേക്ക് പകർത്തേണ്ടതുമുണ്ട്. 

ഏതൊക്കെ ഷോട്ടുകളിലുടെ സീൻ ഏറ്റവും മികവോടെ കാഴ്ചക്കാരന്റെ ഉള്ളിലേക്ക് കടത്തിവിടാമെന്ന പ്രാഥമിക ധാരണ സംവിധായകന് അനിവാര്യമാണ്. കഥാപാത്രങ്ങളുടെ ഭാവചലനങ്ങൾ പോലും ഏതേത് അനുപാതത്തിൽ ദൃശ്യത്തിൽ വരണം എന്നെല്ലാം മുൻകൂട്ടി കാണാൻ അയാൾക്ക് കഴിയണം. സീനിന്റെ ഭാവപ്രകാശമാണ് ആത്യന്തികമായി ഏറ്റവും പ്രധാനപ്പെട്ട വസ്തുത. അതിന് ഉതകുംവിധം അഭിനേതാക്കളെയും ഛായാഗ്രാഹകനെയും കലാസംവിധായകനെയും സംഗീത സംവിധായകനെയും സൗണ്ട് എൻജിനീയറെയും എല്ലാം ഉപയോഗിക്കാൻ ചലച്ചിത്രകാരൻ ശ്രദ്ധിക്കേണ്ടതുണ്ട്.

എംടിയിൽ നിന്ന് അനുഗ്രഹം വാങ്ങുന്ന സംവിധായകൻ ഹരിഹരൻ. ( മനോരമ ആർക്കൈവ്സ്)

എവിടെ ഏത് എത്ര അനുപാതത്തിൽ എന്നത് സംബന്ധിച്ച കൃത്യമായ ധാരണ അയാൾക്കുണ്ടാവണം. സൗന്ദര്യബോധത്തിനും സാങ്കേതിക ജ്ഞാനത്തിനുമൊപ്പം ഔചിത്യബോധവും കൂടി ചേർന്ന ഒരാളാണ് മികച്ച സംവിധായകൻ. ഹരിഹരൻ ഈ കലാഗുണങ്ങളുടെ ഒരു മിശ്രിതമാണ്. അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ രണ്ടാം ഘട്ടത്തിൽ ഇത് വളരെ മൂർത്തമായി തന്നെ അനുഭവപ്പെടുന്നുണ്ട് താനും. ധ്വനനശേഷിയുളള ആഖ്യാനമാണ് സിനിമയുടെ കലാത്മകമായ മൂല്യ നിർണയത്തിൽ പ്രധാനം. 

മലയാളത്തിൽ ഇത് ഏറ്റവും ഫലപ്രദമായി നിർവഹിച്ച സംവിധായകരുടെ എണ്ണം തുലോം പരിമിതമാണ്. അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, ഷാജി എൻ കരുൺ... എന്നിവരുടെ നിരയ്ക്ക് ശേഷം മധ്യവർത്തി സിനിമയിലെ ഭരതനും കെ.ജി.ജോർജും അടക്കം വിരലിലെണ്ണാവുന്നവരിൽ ഒതുങ്ങുന്നു ഇത്തരം ആഖ്യാന സമീപനങ്ങൾ. ശരാശരി വാണിജ്യസിനിമകളിൽ  ജീവിതം തുടങ്ങി പിൽക്കാലത്ത് മാസ്‌റ്റേഴ്‌സിന്റെ നിരയിലേക്ക് എടുത്തുകാട്ടാവുന്ന ചലച്ചിത്രകാരനായി രൂപാന്തരം പ്രാപിച്ചു എന്നിടത്താണ് ഹരിഹരൻ പ്രസക്തനാവുന്നത്.

English Summary:

Hariharan: A Cinematic Legacy Spanning Five Decades of Malayalam Cinema

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT