സീരിയൽ കില്ലര്, ടൈം ട്രാവൽ ത്രില്ലർ...: സ്വപ്ന കാമുകനായി സുഞ്ജയ്; ആരും തിരിഞ്ഞുനോക്കാതിരുന്ന കൊറിയൻ സീരീസ് ഒടുവിൽ...
ബോയ്ഫ്രണ്ട് ആയി സുഞ്ജയ്നെ വേണം; അല്ലെങ്കിൽ സുഞ്ജയ്നെപ്പോലൊരു ബോയ്ഫ്രണ്ടിനെ വേണം. ഏതാനും നാളുകളായി പെൺകുട്ടികൾക്കിതേ പറയാനുള്ളൂ. കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് മാസത്തിന്റെ ആദ്യ ആഴ്ചയിലാണ് പെൺകൂട്ടങ്ങളുടെ ചാറ്റ് ബോക്സിലും ഇൻസ്റ്റഗ്രാം അക്കൗണ്ടിലും മറ്റു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും ‘സുഞ്ജയ് ഫീവർ’ പടർന്നു പിടിച്ചത്. ആദ്യമാദ്യം ടീനേജുകാരെ മാത്രമാണ് പനി ബാധിച്ചതെങ്കിലും പിന്നീട് പ്രായവും കാലവും നാടും നോക്കാതെ സുഞ്ജയ്നെ കണ്ടവർക്കെല്ലാം പനിച്ചു തുടങ്ങി. ഈ പ്രായത്തിൽ ഇനി എങ്ങനെ പുതിയൊരാളെ പ്രേമിക്കുമെന്ന് ആശങ്കപ്പെട്ട വിവാഹിതരാകട്ടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ ഭർത്താവിന്റെ പേര് ‘സുഞ്ജയ്’ എന്നു സേവ് ചെയ്തു! ‘ബോയ്ഫ്രണ്ട്’ സങ്കൽപത്തിന്റെ നിലവാരം ഉയർത്തി ലോകമെങ്ങും പെൺമനസ്സിൽ കൂട്ടുകൂടിയ ‘സുഞ്ജയ്’ തുടക്കമിട്ടത് പുതിയൊരു കെ–വേവ് തരംഗത്തിനാണ്. ദക്ഷിണ കൊറിയയിൽ തുടങ്ങി 130 രാജ്യങ്ങളിലെ കെ– ഡ്രാമ പ്രേക്ഷകരെ കീഴടക്കി ‘ലൗവ്‌ലി റണ്ണർ’ എന്ന റൊമാന്റിക്– കോമഡി പരമ്പര മുന്നേറുമ്പോൾ, ‘സുഞ്ജയ്’ സിൻഡ്രോമിലൂടെ നടൻ ബിയോൺ സോവൂക്കും ‘സ്പ്രിങ് സ്നോ’ എന്ന ഒഎസ്ടിയിലൂടെ

ബോയ്ഫ്രണ്ട് ആയി സുഞ്ജയ്നെ വേണം; അല്ലെങ്കിൽ സുഞ്ജയ്നെപ്പോലൊരു ബോയ്ഫ്രണ്ടിനെ വേണം. ഏതാനും നാളുകളായി പെൺകുട്ടികൾക്കിതേ പറയാനുള്ളൂ. കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് മാസത്തിന്റെ ആദ്യ ആഴ്ചയിലാണ് പെൺകൂട്ടങ്ങളുടെ ചാറ്റ് ബോക്സിലും ഇൻസ്റ്റഗ്രാം അക്കൗണ്ടിലും മറ്റു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും ‘സുഞ്ജയ് ഫീവർ’ പടർന്നു പിടിച്ചത്. ആദ്യമാദ്യം ടീനേജുകാരെ മാത്രമാണ് പനി ബാധിച്ചതെങ്കിലും പിന്നീട് പ്രായവും കാലവും നാടും നോക്കാതെ സുഞ്ജയ്നെ കണ്ടവർക്കെല്ലാം പനിച്ചു തുടങ്ങി. ഈ പ്രായത്തിൽ ഇനി എങ്ങനെ പുതിയൊരാളെ പ്രേമിക്കുമെന്ന് ആശങ്കപ്പെട്ട വിവാഹിതരാകട്ടെ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ ഭർത്താവിന്റെ പേര് ‘സുഞ്ജയ്’ എന്നു സേവ് ചെയ്തു!
‘ബോയ്ഫ്രണ്ട്’ സങ്കൽപത്തിന്റെ നിലവാരം ഉയർത്തി ലോകമെങ്ങും പെൺമനസ്സിൽ കൂട്ടുകൂടിയ ‘സുഞ്ജയ്’ തുടക്കമിട്ടത് പുതിയൊരു കെ–വേവ് തരംഗത്തിനാണ്. ദക്ഷിണ കൊറിയയിൽ തുടങ്ങി 130 രാജ്യങ്ങളിലെ കെ– ഡ്രാമ പ്രേക്ഷകരെ കീഴടക്കി ‘ലൗവ്‌ലി റണ്ണർ’ എന്ന റൊമാന്റിക്– കോമഡി പരമ്പര മുന്നേറുമ്പോൾ, ‘സുഞ്ജയ്’ സിൻഡ്രോമിലൂടെ നടൻ ബിയോൺ സോവൂക്കും ‘സ്പ്രിങ് സ്നോ’ എന്ന ഒഎസ്ടിയിലൂടെ ‘10 സെമീ’ എന്ന സോളോ ഗായകനും പ്രശസ്തിയുടെ പുതിയ ഉയരങ്ങൾ സ്വന്തമാക്കുകയാണ്. (ദക്ഷിണ കൊറിയൻ ഡ്രാമ സീരീസുകളിലെ അവിഭാജ്യ ഘടകമാണ് ഒഎസ്ടി അഥവാ ഒറിജിനൽ സൗണ്ട്ട്രാക്ക്. ഡ്രാമകളിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത് മിക്കവാറും ഈ ഗാനങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും)
∙ നാട്ടിലെങ്ങും പാട്ടായി ‘സുഞ്ജയാ’
സ്നേഹത്തിന്റെ ഈണം ചേർത്ത് ‘സുഞ്ജയാ’ എന്നു നീട്ടി വിളിക്കാൻ എല്ലാം തികഞ്ഞൊരു ‘ബോയ്ഫ്രണ്ടി’നെ വേണമെന്ന് പെൺകുട്ടികൾ സോഷ്യൽമീഡിയ പോസ്റ്റ് ഇടുന്നതെന്തുകൊണ്ടാണ്? ഉത്തരം കിട്ടാൻ ‘ലവ്‌ലി റണ്ണർ’ കാണണം, അതുമല്ലെങ്കിൽ അതു കണ്ടവരെ നേരിൽകാണണം. എന്തുകൊണ്ട് ഈ ഡ്രാമ കാണണമെന്ന് ‘30 സെക്കൻഡിൽ’ കാര്യകാരണം നിരത്തി നിങ്ങളെ ബോധ്യപ്പെടുത്താനുള്ള ഇൻസ്റ്റഗ്രാം റീലുകളുമുണ്ട്.
ഒരു കൊറിയൻ ഡ്രാമ ‘കഥാപാത്രം’ ലോകമെങ്ങും ഇത്രയേറെ സംസാരവിഷയമാകുന്നതെന്ന് എന്തുകൊണ്ടെന്ന സംശയം സ്വാഭാവികം. കൊറിയ ക്രിയേറ്റിവ് കണ്ടന്റ് ഏജൻസിയുടെ കണക്കണനുസരിച്ച് ഏതാണ്ട് 100 മുതൽ 160 വരെ സീരീസുകൾ ദക്ഷിണ കൊറിയയിൽ ഓരോ വർഷവും പുറത്തിറങ്ങുന്നുണ്ട്. വിവിധ ഓടിടി പ്ലാറ്റ്ഫോമുകൾ മത്സരിച്ച് പണം മുടക്കുന്ന മേഖല കൂടിയാണിത്.
പക്ഷേ ‘ലവ്‌ലി റണ്ണറു’ടെ വഴിയിൽ തടസ്സങ്ങൾ മാത്രമായിരുന്നു. മൂന്നുവർഷത്തെ കാലതാമസത്തിനുശേഷമാണ് ദക്ഷിണ കൊറിയയിലെ ടെലിവിഷൻ നെറ്റ്‌വർക്ക് ചാനലായ ടിവിഎൻ ഈ പ്രോജക്ട് തുടങ്ങിയതു തന്നെ. പല പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളും ഇത് ഏറ്റെടുക്കാൻ തയാറായതുമില്ല. പിന്നീട് ‘വിക്കി’ എന്ന പ്ലാറ്റ്ഫോം വഴിയാണ് മറ്റു രാജ്യങ്ങളിലെ പ്രേക്ഷകർ ആദ്യഘട്ടത്തിൽ ഇതു കണ്ടത്. സമൂഹമാധ്യമങ്ങളിലെ കമന്റുകളും പരാമർശങ്ങളും വഴി പെട്ടെന്നു ലോകശ്രദ്ധ നേടിയതോടെ ‘ലവ്‌ലി റണ്ണർ’ കാണാൻ മലയാളി പേക്ഷകരുൾപ്പെടെ ‘വിക്കി’യിൽ ലോഗിൻ ചെയ്തു.
ഏപ്രിലിൽ കൊറിയയിൽ സംപ്രേക്ഷണം ചെയ്തു തുടങ്ങിയ ഡ്രാമയുടെ വർധിച്ച സ്വീകാര്യത ബോധ്യപ്പെട്ടതോടെ പിന്നീട് നെറ്റ്‌ഫ്ലിക്സ് ഇതു സ്വന്തമാക്കി. ഓഗസ്റ്റിൽ നെറ്റ്ഫ്ലിക്സിൽ ‘ലവ്‌ലി റണ്ണർ’ വരുമെന്നതു തന്നെ കെ–ഡ്രാമ പ്രേക്ഷകർക്കിടയിൽ വലിയ ഹൈപ് സൃഷ്ടിച്ചിരുന്നു. പലരും ആദ്യ എപ്പിസോഡുകൾ കണ്ടത് ‘വിക്കി’യിലായതിനാൽ പരമ്പര പൂർണമായും നെറ്റ്ഫ്ലിക്സിൽ വരുന്നത് കേരളത്തിലുള്ള ആരാധകർ ഉൾപ്പെടെ ആവേശത്തോടെ കാത്തിരുന്നു.
∙ വീക്കെൻഡ് വൈബിന് കൊറിയൻ ട്വിസ്റ്റ്
ദൈനംദിന ജീവിതത്തിലെ ടാസ്കുകൾ തീർത്ത് ഓടിത്തളരുമ്പോൾ, ആഴ്ചയവസാനം ഒടിടി പരമ്പകളുടെ പുതിയ എപ്പിസോഡുകളിലേക്ക് ചേക്കേറുന്നവരാണ് ഏറെപ്പേരും. മാനസികോല്ലാസത്തിന് ഏതെങ്കിലും സിനിമയോ പരമ്പരയോ കണ്ടാൽ പോരേ എന്ന ചോദ്യംതന്നെ അപ്രസക്തമാണെന്നു പറയും കൊറിയൻ ഡ്രാമ ആരാധകർ. കാരണം എന്റർടെയ്ൻമെന്റ് ഘടകങ്ങളുടെ സമ്പൂർണ പാക്കേജാണ് കെ–ഡ്രാമകൾ. ഫാമിലി, വർക്ക്പ്ലേസ്, ബിസിനസ് സാമാജ്യം, സൈന്യം, അധോലോകം എന്നിങ്ങനെ കഥാപശ്ചാത്തലം ഏതുമാകട്ടെ, പ്രണയവും പകയും തുടങ്ങി ആത്മാവും ടൈംട്രാവലും വരെയുള്ള ഘടകങ്ങൾ അതിവിദഗ്ധമായി ഇഴചേർത്തുകളയും കൊറിയൻ ഡ്രാമ പ്ലോട്ടുകൾ. അതിമനോഹരമായ ലൊക്കേഷനുകളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നവരുടെ രസതന്ത്രവും പ്രേക്ഷകർക്കു കിട്ടുന്ന ബോണസ് കൂടിയാണ്.
ലവ്‌ലി റണ്ണറുടെ വിജയ ഫോർമുല മനസ്സിലാക്കാനാകുന്നില്ലെന്ന അമ്പരപ്പിലാണ് കൊറിയൻ എന്റർടെയ്ൻമെന്റ് കോണ്ടന്റ് വിപണി. വലിയ നായക താരമോ പ്രശസ്തനായ എഴുത്തുകാരനോ ഇല്ലാതെതന്നെ വലിയ വിജയം നേടാനായി എന്നതാണ് ഈ ഞെട്ടലിനു പിന്നിൽ. പ്രേക്ഷകരെ പിടിച്ചിരുത്താൻ വേണ്ട പ്ലോട്ട് ട്വിസ്റ്റുകൾ ആവോളമുള്ള ഡ്രാമയുടെ വിജയത്തിന്റെ ക്രെഡിറ്റ് ‘സുഞ്ജയ്’ എന്ന കഥാപാത്രം സ്വന്തമാക്കിയെങ്കിലും വെറുതെയൊരു ടീനേജ് പ്രണയം പറഞ്ഞുപോകാതെ സീരിയൽ കില്ലറും ടൈംട്രാവലും ഉൾപ്പെടെ ത്രില്ലർ എലമെന്റുകൾ ചേർത്ത് ഓരോ എപ്പിസോഡിലും തുടർന്നു കാണാനുള്ള ആകാംക്ഷയൊളിപ്പിക്കുന്ന തിരക്കഥാമികവ് അവഗണിക്കാനാകില്ല. കിം ബാങ്ങിന്റെ ‘ടുമോറോസ് ബെസ്റ്റ്– ലവ്‌ലി റണ്ണർ’ വെബ് നോവലിനെ ഡ്രാമയാക്കി രൂപമാറ്റിയത് ലീ ഷിയുൻ (ട്രൂബ്യൂട്ടി ഫെയിം) ഒരുക്കിയ തിരക്കഥ.
∙ പ്രണയമഴ നനയും ലവ്‌ലി റണ്ണർ
മഴയിൽ മഞ്ഞക്കുട നിവർത്തി ഓടിയെത്തുന്ന നായിക ‘ഇംസോൾ’; മഴയിലും മഞ്ഞിലും ഇംസോളിനെ കരുതലിന്റെ ‘നീലക്കുട’ ചൂടിക്കുന്ന ‘സുഞ്ജയ്’; ഓരോ എപ്പിസോഡിലും പ്രേക്ഷകർക്ക് പ്രണയശലഭങ്ങളും ഹൃദയവേദനയും സമ്മാനിക്കും ഇവർ. ഇവരിൽ ആരാണ് ലവ്‌ലി റണ്ണർ? പക്ഷേ കഥയിൽ ഇതിലേറെയുണ്ട്. ഇരുകാലുകളും തളർന്ന് വീൽച്ചെയറിലായ പെൺകുട്ടി തന്റെ കെപോപ് ഐഡലിനെ ആരാധിക്കുന്നതും അവിചാരിതമായി അദ്ദേഹത്തിന്റെ മരണവാർത്തയറിയുന്നതും പരമ്പരയുടെ ആദ്യ എപ്പിസോഡിൽ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തും.
കഥയുടെ മുന്നോട്ടുള്ള ഗതിയെന്തെന്ന ആകാംക്ഷയ്ക്കിടെയാണ് ഇംസോൾ കയ്യിൽ ധരിക്കാറുളള, വലിയ വിലകൊടുത്ത് ലേലത്തിൽ സ്വന്തമാക്കിയ സെലിബ്രിറ്റി വാച്ച് ഒരു ‘ടൈം മെഷീൻ’ ആയി മാറുന്നത്. ഇംസോൾ 15 വർഷം പിന്നിലേക്ക് തിരിച്ചെത്തുമ്പോൾ തന്റെ ‘ആരാധനാപാത്രം’ സ്കൂളിലെ സഹപാഠിയാണെന്ന് തിരിച്ചറിയുന്നു. ഈ ടൈംട്രാവൽ ഇംസോളിന് അവസരം നൽകുന്നത് എന്തു ചെയ്യാനാണ്; സ്വയം കണ്ടെത്താനോ, സുഞ്ജയുടെ വിധി തിരുത്തിയെഴുതാനോ? തന്റെ ആരാധനാപാത്രം ജീവിച്ചിരിക്കാൻ ഏതറ്റം വരെയും പോകാൻ ഉറച്ചുതന്നെയാണ് ഇംസോൾ; സുഞ്ജയും ഇംസോളും പരസ്പരം കണ്ടെത്തുന്ന വ്യത്യസ്ത ടൈംലൈനുകളിലൂടെ മുൾമുനയിൽ നിന്ന് യാത്രചെയ്യുകയാണ് 16 എപ്പിസോഡുകളിലൂടെ പ്രേക്ഷകരും.
∙ ബിയോൺ വോ സൂക് എന്ന സുഞ്ജയ്
ഒരു ഫിക്‌ഷൻ കഥാപാത്രമാണെന്ന പരിമിതിയില്ലാതെയാണ് ‘സുഞ്ജയ്’ ലോകമെങ്ങും ആരാധകരെ നേടിയത്. ഏറെക്കാലമായി അഭിനയരംഗത്തുണ്ടെങ്കിലും മറ്റുള്ളവരുടെ നിഴലായി മാത്രം നിൽക്കേണ്ടിവന്നൊരാൾ പെട്ടെന്ന് ആർപ്പുവിളികളുടെയും കരഘോഷങ്ങളുടെയും നടുവിലാകുമ്പോൾ എന്തുചെയ്യും? ഓരോ വേദിയിലും ബിയോൺ വൂസോക് എന്ന നടൻ െചയ്യുന്നതും അതാണ്. നിറഞ്ഞൊഴുകുന്ന കണ്ണുകൾ, ഇടറുന്ന വാക്കുകൾ, ൈമക്ക് കയ്യിലെടുത്ത് വിതുമ്പിക്കരയുന്നത് കണ്ട് ആരാധകരും കൂടെക്കരയുന്നു; ‘സുഞ്ജയാ’ എന്നു നീട്ടിവിളിച്ച് സ്നേഹം പകരുന്നു.
10 വർഷമായി കൊറിയൻ എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയുടെ ഭാഗമാണ് ഈ മുപ്പത്തിരണ്ടുകാരൻ. വീട്ടുകാർക്ക് താൽപര്യമില്ലാതെ അഭിനയരംഗത്തെത്തിയതാണ്. 2010ൽ മോഡലിങ് കരിയറിൽ തുടക്കം. 2016ൽ കെ–ഡ്രാമയിൽ. നല്ല വേഷങ്ങൾ ലഭിക്കുക പ്രയാസമാണെന്നു തോന്നിയപ്പോൾ മോഡലിങ്ങിൽ ശ്രദ്ധപതിപ്പിച്ചു. ഇടവേളയിൽ ലഭിക്കുന്ന കഥാപാത്രങ്ങൾ ചെയ്തുകൊണ്ടിരുന്നു. ആദ്യ നായക കഥാപാത്രം ബിയോൺ വൂസോക്കിനെ തേടിയെത്താൻ എടുത്തത് നീണ്ട 10 വർഷങ്ങൾ! പക്ഷേ ആ ഒറ്റവേഷം മതിയായിരുന്നു ഈ കാലതാമസത്തിന്റെ നഷ്ടം നികത്താൻ. നുണക്കുഴിക്കവിളുള്ള ഈ ആറടി മൂന്നിഞ്ചുകാരൻ ഇന്ന് ലോകമെങ്ങും പെൺകുട്ടികളുടെ ഇഷ്ടകാമുകനാണ് – ‘സുഞ്ജയ്’ എന്ന ‘ഗ്രീൻ ഫ്ലാഗ്’ ബോയ്ഫ്രണ്ട്!
ആരാധകർ കത്തുകളിലും മെയിലുകളിലും മെസേജുകളിലുമായി സ്നേഹം വാരിച്ചൊരിയാൻ തുടങ്ങിയപ്പോൾ ബിയോൺ വോ സൂക് തീരുമാനിച്ചത് മറ്റൊന്നാണ്. അവരെ നേരിട്ടുകാണാൻ ഓരോ സ്ഥലത്തുമെത്തുക. ഓരോ വേദികളിലായി സംഘടിപ്പിക്കുന്ന ‘സമ്മർ ലെറ്റർ’ എന്നു േപരിട്ട ഫാൻ മീറ്റുകളിലൂടെ ആരാധകരുടെ സ്നേഹം മടക്കിനൽകാനുള്ള ശ്രമം. ദക്ഷിണ കൊറിയയിലെ സോളിൽ തുടക്കമിട്ട ഫാൻ മീറ്റ് ഇന്ന് വിവിധ രാജ്യങ്ങളിലേക്ക് പടരുകയാണ്. ഏഷ്യൻ ആരാധകർക്കായി സിംഗപ്പൂരിലും തായ്‌ലൻഡിലും ഹോങ്കോങ്ങിലും ഫാൻമീറ്റുകൾ നടന്നു.
ആരാധകരോട് സംസാരിച്ച് സമയം ചെലവിടുകയല്ല, ലവ്‌ലി റണ്ണറിലെ ശ്രദ്ധേയമായ സീനുകൾ ആരാധകർക്കൊപ്പം വീണ്ടും അഭിനയിച്ചും ചിത്രങ്ങളെടുത്തും പാട്ടുപാടിയും മറക്കാനാകാത്ത അനുഭവമാക്കുകയാണ് താരം. മുഴുവൻസമയ എന്റർടെയ്ൻമെന്റ് സമ്മാനിക്കുന്ന ഫാൻമീറ്റ് ഇവന്റ് ഏജൻസി അനൗൺസ് ചെയ്ത് മണിക്കൂറുകൾക്കകം ടിക്കറ്റുകൾ സോൾഡ് ഔട്ട് ആകുകയാണ്. ടിക്കറ്റ് വാങ്ങുന്നവർക്ക് കൊറിയൻ താരങ്ങളുടെ ഫാൻ മീറ്റുകളിൽ പതിവുള്ളതുപോലെ സ്പെഷൽ സമ്മാനങ്ങളും ലഭിക്കും.
കൊറിയ ബ്രാൻഡ് റെപ്യൂട്ടേഷൻ റിസർച്് അനുസരിച്ച് കൊറിയൻ താരങ്ങളിൽ ഒന്നാം സ്ഥാനവും ബിയോൺവൂസോകിനു തന്നെ. സൈനികസേവന കാലത്തു പോലും ബിടിഎസ് അംഗങ്ങൾ നിലനിർത്തിയിരുന്ന സ്ഥാനമാണ് ഇപ്പോൾ ഈ മുപ്പത്തിരണ്ടുകാരൻ സ്വന്തമാക്കിയിരിക്കുന്നത്.