‘ലിഫ്റ്റ് നൽകി വീട്ടിലെത്തിച്ച് ‘സൂപ്പർ നടൻ’ പീഡിപ്പിച്ചത് 3 യുവതികളെ!’ അന്ന് രജനിയേക്കാളും പ്രതിഫലം; കെണിയൊരുക്കിയത് മദ്യരാജാവ്?
കാലം എൺപതുകളുടെ ആദ്യ പകുതി. തമിഴ് സിനിമയിൽ സ്റ്റൈൽ മന്നൻ രജനീകാന്തും തെലുങ്ക് വെള്ളിത്തിരയിൽ സുപ്രീം ഹീറോ ചിരഞ്ജീവിയും വരവറിയിച്ചു തുടങ്ങിയിരുന്നു. എന്നാൽ, രണ്ടു ഭാഷകളിലും അവരേക്കാൾ പ്രതിഫലം വാങ്ങി നിർമാതാക്കളും സംവിധായകരും ഡേറ്റിനായി കാത്തിരുന്ന, ആരാധകർ ഉന്മാദത്തോളമെത്തുന്ന ആരാധനയോടെ കൊണ്ടാടിയ ഒരു താരമുണ്ടായിരുന്നു– സുമൻ തൽവാർ. അന്നത്തെ മദ്രാസിൽ, തുളു ഭാഷ സംസാരിക്കുന്ന കുടുംബത്തിൽ ജനിച്ച ഒരു സുന്ദര കില്ലാഡി. ആകാര ഭംഗിയും സൗന്ദര്യവും അഭിനയത്തികവും ഒത്തിണങ്ങിയപ്പോൾ സുമൻ തമിഴ്, തെലുങ്ക് തിരകളിൽ ആവേശം പടർത്തിയ റൊമാന്റിക് ഹീറോയായി. ആയോധന കലകളിലെ മെയ്‌വഴക്കം ആക്ഷൻ ഹീറോ വേഷങ്ങളിലും സുമനെ വേറിട്ടു നിർത്തി. റൊമാന്റിക് ആക്ഷൻ ഹീറോയായി സുമൻ സിനിമയിലും ആരാധക ഹൃദയത്തിലും നിറഞ്ഞാടി. എന്നാൽ, 1985 മേയ് 18ന് എല്ലാം കീഴ്മേൽ മറിഞ്ഞു. ആവേശത്തിന്റെ മുൾ മുനയിൽ സിനിമാ ഷോയ്ക്കിടെ തിയറ്ററിൽ വൈദ്യുതി നിലച്ചതു പോലെയുള്ള അനുഭവം. അത്യുന്നതങ്ങളിൽ നിന്നൊരു വൻ വീഴ്ച. ഹേമ കമ്മിറ്റി റിപ്പോർട്ടും താരങ്ങൾക്കും സംവിധായകർക്കുമെതിരായ ആരോപണങ്ങളും മലയാള സിനിമയിൽ ഭൂകമ്പം തീർക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കഥയാണു സുമൻ തൽവാറിന്റേത്. 26–ാം വയസ്സിൽ, ലോകം കാൽക്കീഴിലാണെന്ന പ്രതീതിയിൽ നിൽക്കെ

കാലം എൺപതുകളുടെ ആദ്യ പകുതി. തമിഴ് സിനിമയിൽ സ്റ്റൈൽ മന്നൻ രജനീകാന്തും തെലുങ്ക് വെള്ളിത്തിരയിൽ സുപ്രീം ഹീറോ ചിരഞ്ജീവിയും വരവറിയിച്ചു തുടങ്ങിയിരുന്നു. എന്നാൽ, രണ്ടു ഭാഷകളിലും അവരേക്കാൾ പ്രതിഫലം വാങ്ങി നിർമാതാക്കളും സംവിധായകരും ഡേറ്റിനായി കാത്തിരുന്ന, ആരാധകർ ഉന്മാദത്തോളമെത്തുന്ന ആരാധനയോടെ കൊണ്ടാടിയ ഒരു താരമുണ്ടായിരുന്നു– സുമൻ തൽവാർ. അന്നത്തെ മദ്രാസിൽ, തുളു ഭാഷ സംസാരിക്കുന്ന കുടുംബത്തിൽ ജനിച്ച ഒരു സുന്ദര കില്ലാഡി. ആകാര ഭംഗിയും സൗന്ദര്യവും അഭിനയത്തികവും ഒത്തിണങ്ങിയപ്പോൾ സുമൻ തമിഴ്, തെലുങ്ക് തിരകളിൽ ആവേശം പടർത്തിയ റൊമാന്റിക് ഹീറോയായി. ആയോധന കലകളിലെ മെയ്‌വഴക്കം ആക്ഷൻ ഹീറോ വേഷങ്ങളിലും സുമനെ വേറിട്ടു നിർത്തി.
റൊമാന്റിക് ആക്ഷൻ ഹീറോയായി സുമൻ സിനിമയിലും ആരാധക ഹൃദയത്തിലും നിറഞ്ഞാടി. എന്നാൽ, 1985 മേയ് 18ന് എല്ലാം കീഴ്മേൽ മറിഞ്ഞു. ആവേശത്തിന്റെ മുൾ മുനയിൽ സിനിമാ ഷോയ്ക്കിടെ തിയറ്ററിൽ വൈദ്യുതി നിലച്ചതു പോലെയുള്ള അനുഭവം. അത്യുന്നതങ്ങളിൽ നിന്നൊരു വൻ വീഴ്ച. ഹേമ കമ്മിറ്റി റിപ്പോർട്ടും താരങ്ങൾക്കും സംവിധായകർക്കുമെതിരായ ആരോപണങ്ങളും മലയാള സിനിമയിൽ ഭൂകമ്പം തീർക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കഥയാണു സുമൻ തൽവാറിന്റേത്. 26–ാം വയസ്സിൽ, ലോകം കാൽക്കീഴിലാണെന്ന പ്രതീതിയിൽ നിൽക്കെ 3 യുവതികൾ ഉന്നയിച്ച ആരോപണവും തുടർ ചലനങ്ങളുമാണു സുമന്റെ ജീവിതം കീഴ്‌മേൽ മറിച്ചത്.
വെള്ളിത്തിരയിലെ സൂപ്പർ ഹീറോ വെറുക്കപ്പെട്ട വില്ലനായി മുദ്ര കുത്തപ്പെട്ടു. ആറു മാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. തട്ടിക്കൊണ്ടു പോയി ലഹരി മരുന്നു നൽകി പീഡിപ്പിച്ച് അശ്ലീല വിഡിയോകൾ ചിത്രീകരിച്ചു എന്നായിരുന്നു സുമനെതിരായ പരാതി. അറസ്റ്റ് ചെയ്ത് ഒരു വർഷത്തേയ്ക്കു മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കേണ്ടെന്ന വ്യവസ്ഥയുള്ള ഗുണ്ടാ ആക്ട് ചുമത്തിയാണു സുമനെ അറസ്റ്റു ചെയ്തത്. നീണ്ട വ്യവഹാരങ്ങൾക്കു ശേഷം സുമൻ കേസിൽ കുറ്റവിമുക്തനായി. പിന്നീട് വില്ലൻ വേഷങ്ങളിലൂടെ സിനിമയിലേക്കു തിരിച്ചു വന്നു. ശിവാജിയിൽ രജനീകാന്തിനെതിരെ കട്ടയ്ക്കു നിന്ന ആദിശേഷനായും സാഗർ ഏലിയാസ് ജാക്കിയിൽ മോഹൻലാലിനെ വെല്ലുവിളിച്ച നന്ദ കൃഷ്ണ നൈനയായും സ്ക്രീനിൽ നിറഞ്ഞു.
സുമൻ അഭിനയിച്ച സിനിമകളെ വെല്ലുന്ന ട്വിസ്റ്റും ദുരൂഹതകളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിനെതിരായ കേസും അറസ്റ്റും ആരോപണങ്ങളും. അന്നത്തെ മുഖ്യമന്ത്രി എംജിആറിന്റെ അടുത്ത സുഹൃത്തായ മദ്യരാജാവാണു തനിക്കെതിരെ കരുക്കൾ നീക്കിയതെന്നു പിന്നീട് സുമൻ ആരോപിച്ചു. മദ്യരാജാവിന്റെ മകൾ സുമന്റെ സുഹൃത്തുക്കളിലൊരാൾക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന് ഒത്താശ ചെയ്തതു താനാണെന്ന ധാരണയിൽ പ്രതികാരം തീർക്കുകയായിരുന്നുവെന്നായിരുന്നു സുമന്റെ വാദം. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വിവാഹിതയായ മകൾക്കു സുമനോടു തോന്നിയ അന്ധമായ ആരാധനയും കേസിനു കാരണമായെന്ന കഥകൾ തമിഴ് സിനിമാ ലോകത്ത് പ്രചരിച്ചു. നിയമനടപടികൾക്കൊടുവിൽ അഗ്നിശുദ്ധി വരുത്തി സുമൻ തിരിച്ചുവന്നെങ്കിലും വെള്ളിത്തിരയിൽ പഴയ പ്രതാപത്തിലേക്കു തിരിച്ചു പോകാനായില്ല.
∙ സുമൻ ‘ദ് സ്റ്റാർ’
1978ൽ കരുണൈ ഉള്ളം എന്ന തമിഴ് സിനിമയിലൂടെയായിരുന്നു സുമന്റെ അരങ്ങേറ്റം. നല്ല ഉയരം, പെർഫെക്ട് ഫിറ്റ് എന്നു പറയാവുന്ന ശരീരം, നല്ല നിറം. റൊമാന്റിക് ഹീറോയായി തകർത്താടാനുള്ള എല്ലാ ചേരുവകളും സുമനിലുണ്ടായിരുന്നു. ആയോധന കലകളിലുള്ള വൈദഗ്ധ്യം ആക്ഷൻ രംഗങ്ങളിൽ തിളങ്ങാൻ സഹായിച്ചു. പുതിയ റൊമാന്റിക് ആക്ഷൻ ഹീറോ തമിഴ്, തെലുങ്ക് സിനിമാ ലോകത്തിന്റെ ഹൃദയം കവർന്നു. അക്കാലത്ത് 5 ലക്ഷം രൂപയായിരുന്നു സുമന്റെ പ്രതിഫലം. തമിഴ്, തെലുങ്ക് സിനിമകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകന്മാരുടെ പട്ടികയിൽ മുൻ നിരയിലുണ്ടായിരുന്നു അദ്ദേഹം.
തരംഗിണി, നേറ്റി ഭാരതം, സിതാര... സുമന്റെ പടങ്ങൾ സൂപ്പർ ഹിറ്റായി ഓടാൻ തുടങ്ങി. സ്ത്രീ ആരാധകരുടെ പ്രിയപ്പെട്ട നടനായി സുമൻ. വയസ്സ് 25 തികഞ്ഞിട്ടില്ല. സ്വപ്ന സമാനമായിരുന്നു ജീവിതം. അടുത്ത മൂന്നു വർഷത്തേക്കുള്ള ഡേറ്റുകളെല്ലാം ബ്ലോക്കായിരുന്നു. കരിയറിൽ അത്ര തിരക്കായിരുന്നു. 1985 മേയിൽ സുമൻ അറസ്റ്റിലാകുമ്പോൾ 1988 ഡിസംബർവരെ ചെയ്യാനുള്ള സിനിമകൾക്ക് കരാറൊപ്പിട്ടിരുന്നു. സുമന്റെ അറസ്റ്റ് കാരണം 7 കോടിയുടെ സിനിമാ പ്രൊജക്ടുകൾ തുലാസിലായെന്നാണു കണക്ക്.
∙ മേയ് 18 : ഹീറോ ടു വില്ലൻ
അപ്രതീക്ഷിതമായൊരു ട്വിസ്റ്റിൽ നായകൻ വില്ലനായി മാറുന്ന കാഴ്ചയാണു പിന്നീട് കണ്ടത്. കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കയറ്റിയശേഷം വീട്ടിൽ കൊണ്ടു പോയി പീഡിപ്പിച്ചു നഗ്ന ചിത്രങ്ങൾ പകർത്തിയെന്ന 3 യുവതികളുടെ ആരോപണത്തിൽ സുമനെ ചെന്നൈ പൊലീസ് അറസ്റ്റു ചെയ്തു. അതിനു 4 വർഷം മുൻപാണു വിവാദമായ ഗുണ്ടാ ആക്ട് തമിഴ്നാട് നിയമസഭ പാസാക്കിയത്. ഗൗരവ സ്വഭാവമുള്ള കേസുകളിൽ അറസ്റ്റിലാകുന്നവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാതെ ഒരു വർഷംവരെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാമെന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ.
സുമന്റെ വീട്ടിൽ നിന്നു അശ്ലീല ചിത്രങ്ങളും വിഡിയോകളും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ചിത്രങ്ങൾ നശിപ്പിച്ചു കളയാൻ ആവശ്യപ്പെട്ടപ്പോൾ കൊന്നു കളയുമെന്നു സുമൻ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടികളിലൊരാൾ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സുമനെതിരെ ഗുണ്ടാ ആക്ടും ചുമത്തി. തമിഴ് സിനിമാലോകം സ്തംഭിച്ചു നിന്നു. സുമനു മേൽ കുരുക്കു മുറുകിയ മറ്റൊരു സംഭവം പിന്നാലെ നടന്നു. സുഹൃത്തുക്കളിലൊരാളായ ദിവാകറിന്റെ വീട്ടിൽ നിന്ന് അശ്ലീല ചിത്രങ്ങളും വിഡിയോയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. യുവതികളെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ പകർത്തുന്നതിന്റെ സൂത്രധാരൻ സുമനാണെന്നു സുഹൃത്ത് മൊഴി നൽകിയതായും പൊലീസ് അവകാശപ്പെട്ടു.
സുമന്റെ അറസ്റ്റ് റിപ്പോർട്ടിൽ അന്നത്തെ ചെന്നൈ കമ്മിഷണൽ എഴുതി– ‘ഡിറ്റൻഷൻ ഓഫ് തിരു: സുമൻ തൽവാർ ഏലിയാസ് സുമൻ, ഗുണ്ട’.
∙ ഹൗസ്‌ഫുള്ളായ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ
സുമൻ അറസ്റ്റിലായതിന്റെ ഞെട്ടലിൽ നിന്നുണർന്നതിനു പിന്നാലെ തമിഴ് സിനിമാലോകം നടനു പിന്തുണയുമായി രംഗത്തിറങ്ങി. യുവതികളുടെ പരാതിയിൽ കുറ്റകൃത്യം നടന്നതായി പറയുന്ന ദിവസം സുമൻ സെറ്റിലുണ്ടായിരുന്നുവെന്നു സംവിധായകനും മറ്റും സാക്ഷ്യം പറഞ്ഞു. എല്ലാം ഗൂഢാലോചനയാണെന്നും പിന്നിൽ മുഖ്യമന്ത്രി എംജിആറുമായി ബന്ധമുള്ള മദ്യരാജാവാണെന്നും സുമൻ ആരോപിച്ചു. നടനു വേണ്ടി ഉന്നതതല ഇടപെടലുകളുണ്ടായി. എം.കരുണാനിധി ഉൾപ്പെടെയുള്ള ഡിഎംകെയുടെ സമുന്നത നേതാക്കളുടെ കേസുകൾ വാദിക്കുന്ന അഭിഭാഷകൻ ജി.രാമസ്വാമി കോടതിയിൽ സുമനു വേണ്ടി ഹാജരായി.
മദ്യരാജാവിന്റെ മകൾ സുമന്റെ അടുത്ത സുഹൃത്തുമായി ഒളിച്ചോടിയിരുന്നു. ഇതിനു സഹായം ചെയ്തതു സുമനാണെന്ന് കരുതി ഇയാൾ മുഖ്യമന്ത്രിയിലുള്ള സ്വാധീനമുപയോഗിച്ച് നടനെ കേസിൽ കുടുക്കിയെന്നാണ് പ്രധാന ആരോപണം. തമിഴ്നാട്ടിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകൾക്കു സുമനോടു ആരാധന മൂത്തു പ്രേമമായെന്നും ഇതിൽ നിന്നു പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കേസെടുക്കുകയായിരുന്നുവെന്നും പ്രചാരണമുണ്ടായി.
മകളും സുമനും തമ്മിലുള്ള ബന്ധത്തെപ്പറ്റി പൊലീസ് ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയോടു പരാതി പറഞ്ഞു. സുമനെ വിളിച്ചുവരുത്തിയ എംജിആർ ബന്ധത്തിൽ നിന്നു പിന്തിരിയാൻ ആവശ്യപ്പെട്ടു. എന്നാൽ, തനിക്ക് യുവതിയുമായി ബന്ധമില്ലെന്നും അവർക്കു തന്നോട് അടുപ്പമുണ്ടോയെന്ന് അറിയില്ലെന്നുമായിരുന്നുവത്രെ സുമന്റെ മറുപടി. ഇതോടെ സുമനെതിരെ കേസെടുക്കാനുള്ള തീരുമാനമുണ്ടായതെന്നായിരുന്നു നടനോട് അടുപ്പമുള്ളവർ പറയുന്നത്.
∙ ഒടുവിൽ അഗ്നിശുദ്ധി
കേസിന്റെ തുടക്കം മുതൽ തമിഴ് സിനിമാ മേഖല സുമനു പിന്തുണ നൽകി. നൂറു കണക്കിനു യുവതികൾ പ്രേമാഭ്യർഥനയുമായി സുമനെ സമീപിക്കാറുണ്ടെന്നും യുവതികളുടെ പരാതി വിശ്വസിക്കാൻ കൊള്ളുന്നതല്ലെന്നും പലരും പരസ്യമായി പറഞ്ഞു. യുവതികൾ മറ്റാരുടെയോ തിരക്കഥയ്ക്കനുസരിച്ച് അഭിനയിക്കുകയായിരുന്നുവെന്ന ആരോപണവും ഉയർന്നു. ഇതിനിടെ, ജയിലിൽ സുമനു ക്രൂര മർദനമേറ്റുവെന്ന കഥകളും പ്രചരിച്ചു. നിയമ പോരാട്ടങ്ങൾക്കൊടുവിൽ ആറു മാസത്തിനകം സുമനു ജാമ്യം ലഭിച്ചു. ഗുണ്ടാ ആക്ട് ചുമത്തിയ കേസുകളിൽ ജാമ്യം ലഭിക്കുന്നതു അപൂർവമായിരുന്നു.
മിന്നി നിൽക്കുന്ന നായക നടനായി ജയിലിലേക്കു പോയ സുമനു തിരിച്ചുവരവിൽ ആ തിളക്കം നിലനിർത്താനായില്ല. പിന്നീട് സിനിമകൾ ലഭിച്ചെങ്കിലും പഴയ റൊമാന്റിക് ആക്ഷൻ ഹീറോക്ക് മങ്ങലേറ്റു. ശിവാജിയിലും (തമിഴ്) സാഗർ ഏലിയാസ് ജാക്കിയിലും (മലയാളം) ഗബ്ബാർ ഈസ് ബാക്കിലും (ഹിന്ദി) ഗാംഭീര്യമുള്ള വില്ലൻ വേഷങ്ങളിലൂടെ സുമൻ വീണ്ടും വെള്ളിത്തിരയിൽ സ്വന്തം കയ്യൊപ്പു ചാർത്തി. 10 ഭാഷകളിലായി എഴുനൂറോളം സിനിമകൾ നിലവിൽ സുമന്റെ അക്കൗണ്ടിലുണ്ട്. സുമൻ അഭിനയിച്ച എല്ലാ സിനിമകളേക്കാളും വിചിത്രമാണു അദ്ദേഹത്തിന്റെ ‘റിയൽ ലൈഫ് സ്റ്റോറിയുടെ’ തിരക്കഥയെന്നു മാത്രം.