സിനിമയിലെ എല്ലാ തലമുറകള്‍ക്കും എക്കാലവും പഠിക്കാനുള്ള പാഠപുസ്തകം. മലയാള സിനിമയിൽ ഇങ്ങനെ നിർവചിക്കാൻ പറ്റുന്ന മഹാനായ ചലച്ചിത്രകാരൻ ഭരതനാണ്. അടുത്തിടെ സംവിധായകൻ പ്രിയദര്‍ശനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു ‘‘ആരാണ് താങ്കളുടെ ഗുരു?’’ ഇതായിരുന്നു പ്രിയദർശന്റെ മറുപടി. ‘‘സിനിമ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഔപചാരികമായി ഞാന്‍ പഠിച്ചിട്ടില്ല. ആരുടെ കീഴിലും സംവിധാന സഹായിയായും നിന്നില്ല. കണ്ട സിനിമകളും അവയുടെ സംവിധായകരുമാണ് എന്റെ ഗുരുക്കള്‍. ആ നിലയ്ക്ക് ഒരുപാട് പേരെ ഞാന്‍ എന്റെ ഗുരുസ്ഥാനത്ത് കാണുന്നു. അവരില്‍ എന്നെ ഏറ്റവും സ്വാധീനിച്ചത് രണ്ടു പേരാണ്. ഒന്ന് ഡേവിഡ് ലീന്‍. മറ്റൊന്ന് ഭരതേട്ടന്‍. ഭരതേട്ടനോളം സൗന്ദര്യബോധവും സിനിമയുടെ എല്ലാ ഘടകങ്ങളെക്കുറിച്ചു ബോധ്യവുമുളള ഒരു സംവിധായകനെ ഞാന്‍ കണ്ടിട്ടില്ല’’. ചോദ്യകര്‍ത്താവ് തുടര്‍ന്നും ചോദിച്ചു. ‘‘താങ്കളുടെ സിനിമകളിലെ ഗാനചിത്രീകരണത്തിന് മറ്റാര്‍ക്കും സാധിക്കാത്ത ഒരു ഭംഗിയുണ്ട്. പാട്ടുകള്‍ ഇങ്ങനെ ചിത്രീകരിക്കണമെന്ന് തോന്നാന്‍ എന്താണ് കാരണം?’’ പ്രിയൻ പറഞ്ഞു. ‘‘മുന്‍കാലങ്ങളില്‍ കഥയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു ഘടകം മാത്രമായിരുന്നു പാട്ടുകള്‍. ഇത്രയധികം ശ്രദ്ധ കൊടുക്കണമെന്ന് ആരും കരുതിയില്ല. കുറച്ച് കാഴ്ചകള്‍ തുന്നിച്ചേര്‍ത്താല്‍ ഒരു പാട്ടായി. എന്നാല്‍ എന്റെ സിനിമകളില്‍ പാട്ടും അതിലെ രംഗങ്ങളും തമ്മില്‍ നല്ല ബന്ധമുണ്ടാവണമെന്ന് നിര്‍ബന്ധമാണ്. ഓരോ വരിക്കും അതിനുചേർന്ന ദൃശ്യങ്ങൾ തുന്നിച്ചേര്‍ക്കും. പാട്ടുരംഗങ്ങൾ ആലോചിക്കുമ്പോൾ തന്നെ അതിന്റെ രംഗങ്ങളെ കുറിച്ചാവും ചിന്ത. ഇതിലൂടെ പാട്ടും ദൃശ്യങ്ങളും പരസ്പരം ലയിച്ചു കിടക്കുന്ന പ്രതീതിയുണ്ടാകും. എനിക്ക് പ്രചോദനമായത് ഭരതേട്ടന്റെ സിനിമകളിലെ പാട്ടുകളുടെ ചിത്രീകരണമാണ്. ഭരതേട്ടന്‍ ഒരിക്കലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയിലെ എല്ലാ തലമുറകള്‍ക്കും എക്കാലവും പഠിക്കാനുള്ള പാഠപുസ്തകം. മലയാള സിനിമയിൽ ഇങ്ങനെ നിർവചിക്കാൻ പറ്റുന്ന മഹാനായ ചലച്ചിത്രകാരൻ ഭരതനാണ്. അടുത്തിടെ സംവിധായകൻ പ്രിയദര്‍ശനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു ‘‘ആരാണ് താങ്കളുടെ ഗുരു?’’ ഇതായിരുന്നു പ്രിയദർശന്റെ മറുപടി. ‘‘സിനിമ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഔപചാരികമായി ഞാന്‍ പഠിച്ചിട്ടില്ല. ആരുടെ കീഴിലും സംവിധാന സഹായിയായും നിന്നില്ല. കണ്ട സിനിമകളും അവയുടെ സംവിധായകരുമാണ് എന്റെ ഗുരുക്കള്‍. ആ നിലയ്ക്ക് ഒരുപാട് പേരെ ഞാന്‍ എന്റെ ഗുരുസ്ഥാനത്ത് കാണുന്നു. അവരില്‍ എന്നെ ഏറ്റവും സ്വാധീനിച്ചത് രണ്ടു പേരാണ്. ഒന്ന് ഡേവിഡ് ലീന്‍. മറ്റൊന്ന് ഭരതേട്ടന്‍. ഭരതേട്ടനോളം സൗന്ദര്യബോധവും സിനിമയുടെ എല്ലാ ഘടകങ്ങളെക്കുറിച്ചു ബോധ്യവുമുളള ഒരു സംവിധായകനെ ഞാന്‍ കണ്ടിട്ടില്ല’’.

ചോദ്യകര്‍ത്താവ് തുടര്‍ന്നും ചോദിച്ചു. ‘‘താങ്കളുടെ സിനിമകളിലെ ഗാനചിത്രീകരണത്തിന് മറ്റാര്‍ക്കും സാധിക്കാത്ത ഒരു ഭംഗിയുണ്ട്. പാട്ടുകള്‍ ഇങ്ങനെ ചിത്രീകരിക്കണമെന്ന് തോന്നാന്‍ എന്താണ് കാരണം?’’

സംവിധായകൻ പ്രിയദർശൻ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

പ്രിയൻ പറഞ്ഞു. ‘‘മുന്‍കാലങ്ങളില്‍ കഥയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു ഘടകം മാത്രമായിരുന്നു പാട്ടുകള്‍. ഇത്രയധികം ശ്രദ്ധ കൊടുക്കണമെന്ന് ആരും കരുതിയില്ല. കുറച്ച് കാഴ്ചകള്‍ തുന്നിച്ചേര്‍ത്താല്‍ ഒരു പാട്ടായി. എന്നാല്‍ എന്റെ സിനിമകളില്‍ പാട്ടും അതിലെ രംഗങ്ങളും തമ്മില്‍ നല്ല ബന്ധമുണ്ടാവണമെന്ന് നിര്‍ബന്ധമാണ്. ഓരോ വരിക്കും അതിനുചേർന്ന ദൃശ്യങ്ങൾ തുന്നിച്ചേര്‍ക്കും. പാട്ടുരംഗങ്ങൾ ആലോചിക്കുമ്പോൾ തന്നെ അതിന്റെ രംഗങ്ങളെ കുറിച്ചാവും ചിന്ത. ഇതിലൂടെ പാട്ടും ദൃശ്യങ്ങളും പരസ്പരം ലയിച്ചു കിടക്കുന്ന പ്രതീതിയുണ്ടാകും.  എനിക്ക് പ്രചോദനമായത് ഭരതേട്ടന്റെ സിനിമകളിലെ പാട്ടുകളുടെ ചിത്രീകരണമാണ്. ഭരതേട്ടന്‍ ഒരിക്കലും ഫ്‌ളാറ്റായി പാട്ട് ചിത്രീകരിക്കില്ല. പാട്ടിന്റെ താളലയങ്ങള്‍ ദൃശ്യങ്ങളിലൂടെ അദ്ദേഹം നമ്മെ അനുഭവിപ്പിക്കും’’.

∙ ചായക്കൂട്ടുകളുടെ കലാകാരൻ

പ്രിയനടക്കമുള്ള പലരും പ്രകീര്‍ത്തിക്കുമ്പോഴും ഭരതന്റെ സിനിമകള്‍ കുറ്റമറ്റതാണെന്ന് പൂര്‍ണമായി പറയാന്‍ സാധിക്കില്ല. കടുത്ത ചായക്കൂട്ടുകളുടെ കലാകാരനായിരുന്നു ഭരതന്‍. പെയിന്റിങ്ങുകളെ അനുസ്മരിപ്പിക്കുന്ന ഫ്രെയിമുകളും വയലന്‍സും സെക്‌സും അടങ്ങുന്ന രംഗങ്ങളിലെ തീക്ഷ്ണഭാവങ്ങളുമൊക്കെ അദ്ദേഹത്തിന്റെ ബലഹീനതകളായിരുന്നു. മിതത്വത്തിന്റെ ഭംഗിയും കലാപരതയും അദ്ദേഹം പലപ്പോഴും മറന്നു പോകുന്നതായി കാണാം. അപ്പോഴും സൗന്ദര്യം വഴിയുന്ന ദൃശ്യങ്ങള്‍കൊണ്ടും തന്റെ പാളിച്ചകള്‍ അദ്ദേഹം മറച്ചു.

ഭരതന്‍ സംവിധാനം ചെയ്ത കാതോട് കാതോരം എന്ന സിനിമയ്ക്കായി തയാറാക്കിയ സെറ്റ് (മനോരമ ആർക്കൈവ്സ്)

കാഴ്ചയുടെ ഭംഗിയേക്കാള്‍ പ്രമേയത്തിന്റെ ആത്മാവ് തിരയാനാണ് സമകാലികരായ കെ.ജി.ജോര്‍ജും പത്മരാജനും ഉൾപ്പെടെയുള്ളവർ ശ്രദ്ധിച്ചത്. എന്നാല്‍ അടിസ്ഥാനപരമായി ചിത്രകാരനായ ഭരതന്‍ വിഷ്വലുകളുടെ സൗന്ദര്യത്തില്‍ കണക്കിലേറെ അഭിരമിച്ചിരുന്നു. അത് ഒരു മോശം കാര്യമാണെന്ന് പറയാനാവില്ല. ദൃശ്യഭംഗി ചില സന്ദര്‍ഭങ്ങളില്‍ സിനിമയ്ക്ക് അനിവാര്യമാണ്. വൈശാലിയിലും തേവര്‍മകനിലും മറ്റും ദൃശ്യങ്ങളുടെ സൗന്ദര്യം അനുഗ്രഹമായി. എന്നാല്‍ ദൃശ്യങ്ങള്‍ അമിതമായി സൗന്ദര്യവത്കരിക്കുന്നത് സിനിമയെ ദിശ മാറി ഒഴുകുന്ന നദിയുടെ പ്രതീതി ജനിപ്പിക്കുമെന്നാണ് സിനിമാമേഖലയിലുള്ളവരിൽ ചിലർ പറഞ്ഞിട്ടുളളത്. 

ADVERTISEMENT

∙ പശ്ചാത്തലഭംഗി മാത്രം മതിയോ?

സിനിമയില്‍ അതിന്റെ പൂർണത ഒഴികെയുള്ള ഒരു ഘടകവും മുഴച്ചു നില്‍ക്കാന്‍ പാടില്ല എന്നതാണ് അടിസ്ഥാനപരമായ സത്യം. പൂര്‍ണതയ്ക്കായി വിവിധ ഘടകങ്ങളെ മിതമായ അളവില്‍ സമന്വയിപ്പിക്കുക എന്നതാണ് നല്ല ചലച്ചിത്രകാരന്റെ ധര്‍മം. പ്രകൃതിഭംഗിയുളള ഒരു പ്രദേശം കഥയുടെ പശ്ചാത്തലമായി വരുമ്പോഴും വിഷയത്തില്‍ നിന്നും കഥാസന്ദര്‍ഭങ്ങളില്‍ നിന്നും കഥാപാത്രങ്ങളില്‍ നിന്നും പ്രേക്ഷകശ്രദ്ധ വ്യതിചലിക്കാത്ത വിധം അത് ഉപയോഗിക്കാനാണ് ചലച്ചിത്രകാരന്‍ ശ്രദ്ധിക്കേണ്ടത്. സിനിമയില്‍ തുടക്കം മുതൽ അവസാനം വരെ പശ്ചാത്തലഭംഗി മുഴച്ചു നിന്നാല്‍ അവിടേക്കാവും കാണികളൂടെ ശ്രദ്ധ. 

പ്രേക്ഷകരുടെ ശ്രദ്ധ ഒന്നിലേക്കും മാറാതെ ഒരു പെന്‍സില്‍ മുന പോലെ സൂക്ഷ്മവും ഏകാഗ്രവുമായി അവന്റെ ഉദ്വേഗത്തെ കഥയുടെ ഭാവതലങ്ങളിലേക്ക് നയിക്കുക എന്നതാണ് സംവിധായകരുടെ ധര്‍മം. സത്യജിത് റായ്, മൃണാള്‍സെന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, കെ.ജി.ജോര്‍ജ്... എന്നിങ്ങനെ പ്രശസ്ത സംവിധായകരെല്ലാം ഈ തലത്തിലാണ് സിനിമയുടെ പരിചരണം നിര്‍വഹിച്ചത്. എന്നാല്‍ എല്ലാവരും ഈ വഴിയേ നടക്കണമെന്ന് വാശി പിടിക്കാനാവില്ല.

ഓരോ സംവിധായകനും ഓരോ സമീപനങ്ങളുണ്ട്. സിനിമ ഒരു ചലച്ചിത്രകാരന്റെ മനസ്സാണ്. കടുത്ത വര്‍ണങ്ങളും ദൃശ്യഭംഗിയും ഇഷ്ടപ്പെടുന്ന ഭരതന്‍ തന്റെ സിനിമകളെ വര്‍ണാഭമായി സങ്കല്‍പിക്കുന്നു എന്നത് മോശം കാര്യമെന്ന് വിധിയെഴുതാനാവില്ല. വിശേഷിച്ചും അദ്ദേഹം സിനിമയുണ്ടാക്കിയത് ബുദ്ധിജീവികള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയല്ല. സാധാരണ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ വേണ്ടിയാണ്. അതേസമയം ഇതിവൃത്തപരമായ ഉള്‍ക്കനവും ആഖ്യാനപരമായ ആഴവും അനുഭവപ്പെടുന്ന ഉന്നത നിലവാരം പുലര്‍ത്തുന്ന സിനിമകള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റേത്. മലയാള സിനിമയില്‍ തനിക്ക് മുന്‍പും പിന്‍പും വന്നവര്‍ക്കും സമകാലികര്‍ക്കും അവകാശപ്പെടാനാവാത്ത സവിശേഷമായ സ്ഥാനം അതുകൊണ്ട് തന്നെ ഭരതന്‍ എന്ന ഫിലിം മേക്കര്‍ക്ക് അവകാശപ്പെട്ടതാണ്. 

∙ ഭരതന്‍ ടച്ച് സിനിമയിലും ജീവിതത്തിലും

ADVERTISEMENT

വിഷയസംബന്ധിയായ വൈവിധ്യം, ഉള്‍ക്കരുത്തുള്ള പ്രമേയങ്ങള്‍, അസാധാരണമായ അന്തരീക്ഷസൃഷ്ടി, വ്യക്തിത്വവും മിഴിവുമുള്ള കഥാപാത്രങ്ങള്‍, പെയിന്റിങ്ങുകളുടെ ചാരുതയുള്ള രംഗങ്ങൾ, വൈകാരികതയുണര്‍ത്തുന്ന കഥാസന്ദര്‍ഭങ്ങള്‍, സംഗീതാത്മക പ്രതിപാദനശൈലി... പഠനാര്‍ഹമായ ഒട്ടേറെ സവിശേഷത ഭരതന്‍ ചിത്രങ്ങൾക്കുണ്ട്. 'ഭരതന്‍ടച്ച്' എന്ന പ്രയോഗം തന്നെ ഭരതന് മുന്‍പും പിന്‍പും മറ്റാര്‍ക്കും ലഭിക്കാത്തതാണ്. ഭരതന്റെ സിനിമകള്‍ക്ക് വ്യാഖ്യാനങ്ങള്‍ ചമയ്‌ക്കേണ്ടതില്ല. അത് ആസ്വാദകമനസ്സുകളിലെ മായാത്ത മുദ്രയാണ്. ആ മുദ്ര ഹൃദയത്തില്‍ സൂക്ഷിക്കുന്നവർക്കുപോലും പക്ഷേ ഭരതന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഏറെയൊന്നും അറിയില്ല.

ചെമ്പക പൂക്കൾ (ഫയൽ ചിത്രം: മനോരമ)

ചെമ്പകം ഭരതന് ഏറെ ഇഷ്ടമായിരുന്നു. മരിക്കുന്നതിന് കുറച്ചുനാള്‍ മുന്‍പ് സ്വദേശമായ എങ്കക്കാട് വാങ്ങിയ പുരയിടത്തില്‍ ഭരതന്‍ കുറെ ചെടികൾ നട്ടു വളര്‍ത്തിയിരുന്നു. ആമ്പലും താമരയും ചെമ്പകവും എല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. തരിശായി കിടന്ന സ്ഥലം ഒരു ഉദ്യാനമാക്കി മാറ്റി ഭരതന്‍. 

എല്ലാ അര്‍ഥത്തിലും കലാകാരനായിരുന്നു ഭരതന്‍. വാക്കിലും നോക്കിലും പ്രവൃത്തിയിലും സംസാരത്തിലും അത് പ്രകടമായിരുന്നു. നിറങ്ങളും വര്‍ണങ്ങളും പാട്ടും കവിതയും ഭരതന്‍ സ്വപ്നം കണ്ടു. ഭരതന്റെ സ്വപ്നങ്ങള്‍ സ്വന്തം കയ്യൊപ്പുള്ള സിനിമകളിലൂടെ മലയാളിക്ക് അനുഭവവേദ്യമായി. ആയുസ്സിന്റെ പാതിവഴിയില്‍ മരണം കവര്‍ന്നെടുക്കുമ്പോള്‍ പ്രധാനമായും രണ്ട് മോഹങ്ങള്‍ ആ മനസ്സിനെ മഥിച്ചിരുന്നു. ഏറെക്കാലമായി മനസ്സില്‍ തയാറെടുപ്പുകള്‍ നടത്തിയിരുന്ന സ്വപ്ന പദ്ധതി കുഞ്ചന്‍ നമ്പ്യാര്‍, പിന്നെ എങ്കക്കാട്ടെ വീട്ടുവളപ്പില്‍ താന്‍ നട്ടു നനച്ച ചെമ്പകം പൂത്തു കാണണം. രണ്ടും ബാക്കി വച്ച് ഭരതന്‍ പോയി. പക്ഷേ സിനിമകളില്‍ ഭരതന്‍ തീര്‍ത്ത സവിശേഷമായ ഭരതന്‍ ടച്ച് ഗൃഹാതുരത്വമായി മലയാള മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നു. 

ഭരതന്റെ പൂന്തോട്ടത്തിലെ സ്മൃതി മണ്ഡപം (മനോരമ ആർക്കൈവ്സ്)

∙ ബാല്യം എഴുതിയ ചിത്രങ്ങള്‍

എങ്കക്കാട്ട് പരേതനായ പരമേശ്വരന്‍പിള്ളയ്ക്കും കാര്‍ത്ത്യായനിയമ്മയ്ക്കും രണ്ട് പെണ്‍മക്കള്‍ക്ക് ശേഷം ജനിച്ച കുഞ്ഞായിരുന്നു ഭരതന്‍. കുടുംബത്തിന്റെ പരിധിയില്ലാത്ത സ്‌നേഹം ഏറ്റുവാങ്ങിയാണ് ഭരതന്‍ വളര്‍ന്നത്. കുഞ്ഞായിരിക്കുമ്പോഴേ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ മുഖലക്ഷണം ഭരതനില്‍ പ്രകടമായിരുന്നു. തിളക്കമുള്ള വലിയ കണ്ണുകളും വിശാലമായ നെറ്റിത്തടവും ആകര്‍ഷകമായ പുഞ്ചിരിയുമെല്ലാം കൂടി ഓമനത്തമുള്ള കുഞ്ഞ്. പരമേശ്വരന് രണ്ട് അനുജന്മാരാണ്. എസ്.കെ പാലിശ്ശേരിയും പി.എന്‍ മേനോനും. ഭരതന് പേരിടാന്‍ ആലോചിക്കുന്ന സമയം പല നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിവിധ കോണുകളില്‍ നിന്നായി വന്നു. ഒന്നും പരമേശ്വരന് തൃപ്തികരമായില്ല. പെട്ടെന്ന് പാലിശ്ശേരി പറഞ്ഞു.

അമ്മ കാര്‍ത്ത്യായനിയമ്മയ്ക്കൊപ്പംസംവിധായകൻ ഭരതൻ (മനോരമ ആർക്കൈവ്സ്)

‘‘ലക്ഷണം കണ്ടിട്ട് ഇവന്‍ ഒരു കലാകാരനാവുമെന്ന് തോന്നുന്നു. നമുക്ക് ശിവനില്‍ നിന്നും നാട്യശാസ്ത്രം കരഗതമാക്കിയ ഭരതമുനിയുടെ പേരിട്ടാലോ?’’ പരമേശ്വരന് അത് ഇഷ്ടമായി. അങ്ങനെ ഭരതന്‍ എന്ന പേര് തീരുമാനമായി. പി.എന്‍. മേനോന്റെ മടിയിലിരുത്തിയാണ് ഭരതന്‍ എന്ന പേരിട്ടത്. കുടുംബത്തില്‍ ആദ്യമായി ചിത്രരചനാ പാടവം പ്രകടമാക്കിയത് പി.എന്‍. മേനോനായിരുന്നു. ഭരതനും ആ വഴിയില്‍ വരുമെന്ന് ആരും കരുതിയില്ല. പക്ഷേ ബാല്യകാലത്തു തന്നെ ചുമരില്‍ കരിക്കട്ടകൊണ്ട് വരച്ചും മറ്റും കലയുടെ ആദ്യ സ്പന്ദനങ്ങള്‍ ഭരതന്‍ പ്രകടമാക്കി.

നാട്ടിലെ കലാതൽപരരായ ചെറുപ്പക്കാർ അന്നൊക്കെ വൈകുന്നേരങ്ങളില്‍ എങ്കക്കാട്ടെ തറവാട്ടില്‍ ഒത്തു കൂടും. നാടകം, ഭജന, ശാസ്ത്രീയ സംഗീതം തുടങ്ങിയവ അരങ്ങേറും. കുട്ടിയായ ഭരതന്‍ ഏറെ ആകാംക്ഷയോടെ കൗതുകത്തോടെ ഇതെല്ലാം ശ്രദ്ധിച്ചിരിക്കും. ഭരതനില്‍ അടിസ്ഥാനപരമായുണ്ടായിരുന്ന കലാവാസനയെ പരിപോഷിക്കാൻ ഈ സന്ധ്യകളും കാരണമായി. 

∙ ഭരതന് ഉത്സാഹമായി വീട്ടിലെ പ്രോത്സാഹനം 

പി.എന്‍. മേനോന്‍ അറിയപ്പെടുന്ന ചിത്രകാരനാണ്. അദ്ദേഹം വരയ്ക്കുന്ന ചിത്രങ്ങള്‍ ഭരതന്‍ കാണുകയും പെന്‍സില്‍കൊണ്ട് സമാനമായ ചില ദൃശ്യങ്ങള്‍ കടലാസില്‍ കോറിയിടാനും തുടങ്ങി. ഇതുകണ്ട് കുടുംബത്തില്‍ എല്ലാവര്‍ക്കും വലിയ സന്തോഷം. കലയോടുള്ള ഭരതനിലെ താൽപര്യം കുടുംബാംഗങ്ങള്‍  തിരിച്ചറിയുന്നത് ആ സന്ദര്‍ഭത്തിലാണ്. വീട്ടുകാരുടെ പ്രോത്സാഹനം കുട്ടിയായ ഭരതനു കൂടുതല്‍ ഉത്സാഹമായി. ഭരതന്‍ നാലാം ക്ലാസിലായ സമയത്ത് പി. എന്‍. മേനോന്‍ ചലച്ചിത്ര ശ്രമങ്ങളുമായി ബന്ധപ്പെട്ട് മദിരാശിയിലേക്ക് വണ്ടി കയറി. അത് താൽകാലിക ശൂന്യത സമ്മാനിച്ചുവെങ്കിലും രക്തത്തില്‍ കലയുള്ള കുട്ടിക്ക് അടങ്ങിയിരിക്കാനാവുമോ?

ഭരതൻ ജനിച്ച പാലിശ്ശേരി തറവാട് (മനോരമ ആർക്കൈവ്സ്)

ഭരതന്‍ മറ്റൊരു ചിറ്റപ്പനായ പാലിശ്ശേരിയെ ഉപദേഷ്ടാവാക്കി. ഏത് ചിത്രം വരച്ചാലും അദ്ദേഹത്തോട് അഭിപ്രായം ആരായും. അദ്ദേഹം പറയുന്ന ഭേദഗതികള്‍ ശ്രദ്ധാപൂർവം കേട്ട ശേഷം മാറ്റി വരയ്ക്കും. ഭജന പാടുന്ന സന്ദര്‍ഭത്തില്‍ സാധാരണ കുട്ടികള്‍ വെറുതെ പാടി പോകും. ഭരതനാവട്ടെ ഓരോ രംഗങ്ങളെക്കുറിച്ചും പാലിശ്ശേരിയോട് അന്വേഷിക്കും. കേദാരഗൗളം, മോഹനം, ഹിന്ദോളം, മധ്യമാപതി... ഈ രാഗങ്ങളൊക്കെ കുട്ടിക്കാലത്തുതന്നെ പരിചിതമായി. വളരെ പ്രസരിപ്പുള്ള കുട്ടിയായിരുന്നു. എപ്പോഴും ചിരിച്ച മുഖം. ഏത് കാര്യം ചെയ്യാനും ഉത്സാഹം. കലാപരമായ കാര്യങ്ങളിലായിരുന്നു കൂടുതല്‍ താൽപര്യം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വാട്ടര്‍ കളര്‍ കൊണ്ടുള്ള ചിത്രരചനയും ഭരതൻ സ്വായത്തമാക്കി. 

ഭരതൻ ജനിച്ച പാലിശ്ശേരി തറവാട് (മനോരമ ആർക്കൈവ്സ്)

∙ സിനിമയിൽ പ്രകൃതി വന്ന വഴി

ഒരു ദിവസം എല്ലാവരെയും നടുക്കിയ സംഭവം ഭരതന്റെ കുഞ്ഞുന്നാളിലുണ്ടായി. വീട്ടിലെ മുറ്റത്ത് മതില്‍ കെട്ടാത്ത കിണറുണ്ടായിരുന്നു. ഭരതന്റെ മൂത്തസഹോദരി തങ്കം അതിലെ വെള്ളം കോരുകയാണ്. തൊട്ടി കിണറ്റിലേക്ക് വീഴുമ്പോള്‍ വെള്ളത്തിലുണ്ടാകുന്ന തിരകളും കുമിളകളും കൗതുകത്തോടെ വീക്ഷിച്ചുകൊണ്ട് വേലിയുടെ കുറ്റിയില്‍ പിടിച്ചിരിക്കുകയായിരുന്നു ഭരതന്‍. പെട്ടെന്ന് വേലി ഒടിഞ്ഞ് ബാലന്‍സ് തെറ്റി ഭരതന്‍ കിണറ്റിലേക്ക് വീണു. സഹായിക്കാന്‍ ആ സമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല. കരഞ്ഞ് ബഹളമുണ്ടാക്കാതെ തങ്കം വെള്ളം കോരുന്ന പാത്രം കെട്ടിയ കയറിലൂടെ കിണറ്റിലേക്കിറങ്ങി. പക്ഷേ രണ്ടു പേര്‍ക്കും കരകയറാനാകാത്ത അവസ്ഥയായി. ഒടുവില്‍ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഭരതനെയും തങ്കത്തെയും രക്ഷപ്പെടുത്തി.

ചിത്രരചനയ്ക്ക് സഹായകമാവുന്ന വെള്ളത്തിലെ ഓളങ്ങളെ നിരീക്ഷിക്കുമ്പോഴാണ് ഭരതന് ഈ അപകടമുണ്ടായത്. എന്തിനേയും നിരീക്ഷിക്കുക എന്നത് ഭരതന് ഏറ്റവും ഇഷ്ടമുള്ള കാര്യമായിരുന്നു. വൈകുന്നേരം സ്‌കൂള്‍ വിട്ട് വന്നാല്‍ മറ്റ് കുട്ടികള്‍ കളിക്കാന്‍ പോകും. എന്നാൽ ഭരതന്‍ അവർക്കൊപ്പം കൂടാതെ വീടിന്റെ തെക്കു വശത്തുള്ള പാടത്തേക്ക് പോകും. വരമ്പത്തിരുന്ന് ദൂരെ കാണുന്ന പ്രകൃതി ദൃശ്യങ്ങള്‍ നോക്കും. എന്നിട്ട് മടങ്ങി വന്ന് അതിന്റെ മനോഹാരിതയെക്കുറിച്ച് വര്‍ണിക്കും. എത്ര കണ്ടാലും മതിവരില്ലായിരുന്നു അത്തരം ദൃശ്യങ്ങള്‍. ഇങ്ങനെയാവാം ഭരതന്റെ ചിത്രങ്ങളിലും പിന്നീട് സിനിമയിലും പ്രകൃതി ഒരു കഥാപാത്രമായി നിറഞ്ഞുനിന്നത്.

സംവിധായകൻ ഭരതൻ (ഫയൽ ചിത്രം: മനോരമ)

∙  ശില്‍പകലയും പഥ്യം

സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ശില്‍പകലയോടു ഭരതൻ താൽപര്യം കാട്ടിതുടങ്ങി. പാടത്ത് നിന്നും ഉഴുതു പാകപ്പെടുത്തിയ മണ്ണ് കൊണ്ടു വന്ന് പ്രതിമകള്‍ നിര്‍മ്മിച്ചു. ആദ്യമായി നിര്‍മിച്ച രൂപം കുതിരകളാണ്. തീവണ്ടിക്കാവിലെ ദേവിയുടെ ഇഷ്ടഭാജനമായ കുതിരകള്‍... പിന്നീട് മുത്തശ്ശിയുടെ രൂപം. ഏറ്റവും ഒടുവില്‍, ഇടയ്ക്കിടെ വരാറുള്ള ഒരു ഭിക്ഷക്കാരന്‍.

ഏതോ ആഴ്ചപ്പതിപ്പില്‍ ഒരു ആദിവാസി യുവതിയുടെ ചിത്രം അച്ചടിച്ചു വന്നു. അത് കണ്ടമാത്രയില്‍ തന്നെ ആ രൂപത്തില്‍ ശില്‍പം ഉണ്ടാക്കണമെന്ന് മോഹം.  ഒരു അവധിദിവസം ഉണ്ണാതെ, ഉറങ്ങാതെയിരുന്ന് ഭരതന്‍ ആ രൂപം മണ്ണില്‍ പുനഃസൃഷ്ടിച്ചു. കുന്നിക്കുരു മാറില്‍ പതിച്ചൊരു കല്ലുമാല, കമ്മലായി  കാതില്‍ മഞ്ചാടിക്കുരു. മൊത്തത്തില്‍ ഫോട്ടോയില്‍ കണ്ടതിനേക്കാള്‍ മനോഹരമായ  രൂപം. യാഥാര്‍ഥ്യവും കലയും തമ്മിലുള്ള ദൂരവും അന്തരവും വ്യക്തമാക്കുന്ന ശില്‍പം. ഒരു ദിവസം അച്ഛന്റെ പ്രതിമയുണ്ടാക്കി മേശപ്പുറത്ത് വച്ചു. ജോലി കഴിഞ്ഞ് മടങ്ങി വന്ന അച്ഛന് അദ്ഭുതം. അദ്ദേഹം വല്ലാതെ വികാരാധീനനായി. മകന് തന്നോടുള്ള സ്‌നേഹത്തിന്റെ പ്രകാശനമായി അദ്ദേഹം ആ ശില്‍പത്തെ കണ്ടു. അവര്‍ തമ്മിലുള്ള വൈകാരിക ബന്ധം കൂടുതല്‍ ദൃഢമാകാന്‍ ആ സംഭവം കാരണമായി.

(വർണങ്ങളുടെ കുട്ടിക്കാലതത്തുനിന്ന് സിനിമയുടെ മായാലോകത്തേക്ക് എങ്ങനെയാണ് ഭരതൻ എത്തിപ്പെട്ടത്? വായിക്കാം രണ്ടാം ഭാഗത്തിൽ)

English Summary:

Bharathan Touch: The Master of Visual Storytelling in Malayalam Cinema‌