തകരയിലെ വിത്തുകാള, പ്രയാണത്തിലെ പശുക്കിടാവ്, ഗുരുവായൂര്‍ കേശവനിലെ ആന, ആരവത്തിലെയും ലോറിയിലെയും സര്‍ക്കസ് മൃഗങ്ങള്‍, രതിനിര്‍വേദത്തിലെ പാമ്പ്, ചാട്ടയിലെ കാളകള്‍, സന്ധ്യമയങ്ങും നേരത്തിലെയും കാറ്റത്തെ കിളിക്കൂട്ടിലെയും മാളൂട്ടിയിലെയും വളര്‍ത്തുപട്ടികള്‍, ഇത്തരിപ്പൂവിലെ വേട്ടനായ്ക്കള്‍, വൈശാലിയിലെയും താഴ്‌വാരത്തിലെയും കഴുകന്മാര്‍, നിദ്രയിലെയും മിന്നാമിനുങ്ങിലെയും ലൗ ബേര്‍ഡ്‌സ്, ഓര്‍മയ്ക്കായിലെ കുതിര... പ്രകൃതിപോലെ മൃഗങ്ങളും ഒരു കഥാപാത്രമായിത്തന്നെ ഭരതൻ സിനിമകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. ഈ ജന്തുസ്‌നേഹം സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മരണത്തിലും അദ്ദേഹത്തെ പിന്തുടര്‍ന്നു. മുന്‍പ് രണ്ടു തവണ ഭരതന്‍ മരണത്തിന്റെ തൊട്ടരികില്‍ വരെ എത്തിയിരുന്നു. രണ്ട് സന്ദര്‍ഭത്തിലും വീട്ടില്‍ ഓരോ വളര്‍ത്തുപട്ടി വീതം ചത്തു. വളരെ അദ്ഭുതകരമായി അദ്ദേഹം മരണവക്ത്രം പിന്നിട്ട് തിരികെ വന്നു. മൂന്നാം തവണ ആശുപത്രിയിലായപ്പോള്‍ വീട്ടില്‍ ഒരു പട്ടി മരണാസന്നനായി കിടന്നു. അദ്ദേഹത്തിന്റെ മരണശേഷം അത് ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തകരയിലെ വിത്തുകാള, പ്രയാണത്തിലെ പശുക്കിടാവ്, ഗുരുവായൂര്‍ കേശവനിലെ ആന, ആരവത്തിലെയും ലോറിയിലെയും സര്‍ക്കസ് മൃഗങ്ങള്‍, രതിനിര്‍വേദത്തിലെ പാമ്പ്, ചാട്ടയിലെ കാളകള്‍, സന്ധ്യമയങ്ങും നേരത്തിലെയും കാറ്റത്തെ കിളിക്കൂട്ടിലെയും മാളൂട്ടിയിലെയും വളര്‍ത്തുപട്ടികള്‍, ഇത്തരിപ്പൂവിലെ വേട്ടനായ്ക്കള്‍, വൈശാലിയിലെയും താഴ്‌വാരത്തിലെയും കഴുകന്മാര്‍, നിദ്രയിലെയും മിന്നാമിനുങ്ങിലെയും ലൗ ബേര്‍ഡ്‌സ്, ഓര്‍മയ്ക്കായിലെ കുതിര... പ്രകൃതിപോലെ മൃഗങ്ങളും ഒരു കഥാപാത്രമായിത്തന്നെ ഭരതൻ സിനിമകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്.

ഈ ജന്തുസ്‌നേഹം സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മരണത്തിലും അദ്ദേഹത്തെ പിന്തുടര്‍ന്നു. മുന്‍പ് രണ്ടു തവണ ഭരതന്‍ മരണത്തിന്റെ തൊട്ടരികില്‍ വരെ എത്തിയിരുന്നു. രണ്ട് സന്ദര്‍ഭത്തിലും വീട്ടില്‍ ഓരോ വളര്‍ത്തുപട്ടി വീതം ചത്തു. വളരെ അദ്ഭുതകരമായി അദ്ദേഹം മരണവക്ത്രം പിന്നിട്ട് തിരികെ വന്നു. മൂന്നാം തവണ ആശുപത്രിയിലായപ്പോള്‍ വീട്ടില്‍ ഒരു പട്ടി മരണാസന്നനായി കിടന്നു. അദ്ദേഹത്തിന്റെ മരണശേഷം അത് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

സംവിധായകൻ ഭരതൻ (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ കാത്തിരുന്നു കമൽഹാസനും ശിവാജിയും!

സംഗീതത്തില്‍ അവഗാഹമുണ്ടായിരുന്ന ഭരതന് സംഗീതസംവിധാനം നിര്‍വഹിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. പില്‍ക്കാലത്ത് ചിലമ്പ്, കാതോട് കാതോരം (ഔസേപ്പച്ചനുമായി ചേര്‍ന്ന്) എന്നീ ചിത്രങ്ങളിലൂടെ അത് സാക്ഷാൽക്കരിക്കപ്പെടുകയും ചെയ്തു. ഗ്രാഫിക്‌സും മറ്റും പാശ്ചാത്യര്‍പോലും സ്വപ്നം കണ്ട് തുടങ്ങും മുന്‍പ് സമാനമായ ദൃശ്യാനുഭൂതി ഭരതന്‍ സ്വന്തം കരവിരുതിലൂടെ സൃഷ്ടിച്ചെടുത്തു. തത്ത കൊത്തിയെടുക്കുന്ന ടൈറ്റിലുകളും മുത്തുകള്‍ നിരന്ന് ടൈറ്റിലാകുന്നതും മറ്റും ഭരതന്റെ സൃഷ്ടികളായിരുന്നു. 

ഭരതന്റെ മികവും ശൈലിയിലെ വിഭിന്നതയും കേരളത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്കും തിരിച്ചറിയപ്പെട്ടു. കമൽ ഹാസന്‍ തന്റെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും പ്രധാന ചിത്രമായ ‘തേവര്‍മകന്‍’ പദ്ധതിയിട്ടപ്പോള്‍ സംവിധായകനായി നിശ്ചയിച്ചത് ഭരതനെയായിരുന്നു. കമലും ശിവാജി ഗണേശനും പ്രധാന കഥാപാത്രങ്ങളായി വരുന്ന ചിത്രം. വര്‍ഷങ്ങള്‍ക്ക് മുൻപ് ശിവാജി അഭിനയിച്ച ‘വസന്തമാളികൈ’ എന്ന ചിത്രത്തിന്റെ സെറ്റ് പെയിന്ററായിരുന്നു ഭരതന്‍. സെറ്റില്‍ വരുന്ന പത്രക്കാര്‍ അടക്കമുള്ളവരോട് വലിയ അഭിമാനത്തില്‍ എന്ന മട്ടില്‍ ശിവാജി ഇത് അവതരിപ്പിക്കുമായിരുന്നു. അതില്‍ പരിഹാസത്തിന്റെ നേര്‍ത്ത ധ്വനിയുമുണ്ടായിരുന്നു. 

കമലും ശിവാജി ഗണേശനും അഭിനയിച്ച തേവര്‍മകനിൽ നിന്നൊരു രംഗം (മനോരമ ആർക്കൈവ്സ്)

‘‘അതെല്ലാം എന്ന കാലം. അന്തകാലത്തിലെ വന്തമാളിക സെറ്റിലെ പെയിന്റടിച്ച ആള് താന്‍ ഇപ്പോ ഇന്ത പടത്തിലെ എന്‍ ഡയറക്ടര്‍...’’ ശിവാജിയുടെ ഈ മനോഭാവം അവര്‍ക്കിടയില്‍ ചെറുതല്ലാത്ത വിധം ഒരു ഈഗോ ക്ലാഷിനും കാരണമായി. ഒരു ദിവസം രാത്രി വളരെ വൈകും വരെ ഷൂട്ട് ഉണ്ടായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ളതുപോലെ പിറ്റേന്ന് വൈകി മാത്രമേ ഷൂട്ടിങ് തുടങ്ങൂ. ശിവാജിക്കാവട്ടെ പണ്ട് മുതല്‍ ഒരു ചിട്ടയുണ്ട്. അദ്ദേഹം രാവിലെ 7 മണിക്ക് സെറ്റില്‍ എത്തിരിയിക്കും. സംവിധായകനും മറ്റ് നടീനടന്മാരും ആ സമയത്ത് എത്തിയിരിക്കണം. അത് തമിഴ് സിനിമയിലെ അലിഖിത നിയമമാണ്. 

ADVERTISEMENT

ഗ്രാമത്തിലെ ഒരു കവലയിലാണ് സെറ്റ്. ആല്‍ത്തറയില്‍ ഗ്രാമപഞ്ചായത്ത് കൂടുന്ന രംഗം. ശിവാജിയും പരിവാരങ്ങളും കൃത്യം 7 മണിക്കു തന്നെ എത്തി. പൊതുസ്ഥലമായതുകൊണ്ട് തമിഴ് സിനിമയിലെ നടികള്‍ തിലകം കണ്‍കണ്ടദൈവം സാക്ഷാല്‍ ശിവാജി ഗണേശനെ കാണാന്‍ ധാരാളം ആളുകള്‍ എത്തിയിരുന്നു. 5 മിനിറ്റിനുള്ളില്‍ കമൽ ഹാസനും എത്തി. ഭരതന്‍ മാത്രം വന്നിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ കാഴ്ച വസ്തുക്കളെപ്പോലെ ഭരതനെയും കാത്തിരിക്കുകയാണ് കമലും ശിവാജിയും.

ശിവാജി ഗണേശൻ. (ഫയൽ ചിത്രം: മനോരമ)

മണിക്കൂറുകള്‍ കടന്നു പൊയ്‌ക്കൊണ്ടേയിരുന്നു. ആളുകള്‍ അസ്വസ്ഥരാവാന്‍ തുടങ്ങി. തങ്ങളുടെ പ്രിയപ്പെട്ട ശിവാജിയെ കാത്തിരുത്തി അപമാനിക്കുന്ന ഈ മലയാളി ഡയറക്ടര്‍ ആര്? അഹിതമായി എന്തെങ്കിലും സംഭവിക്കുമെന്ന് വരെ ആളുകള്‍ ഭയന്നു. കമൽ ഹാസനും അസ്വസ്ഥത തോന്നിത്തുടങ്ങി. 10 മണി കഴിഞ്ഞാണ് ഭരതന്‍ വന്നിറങ്ങുന്നത്. എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക പങ്കു വച്ചവരോട് ഭരതന്‍ പറഞ്ഞു.

‘‘7 മണിക്ക് സെറ്റിലെത്തിയതുകൊണ്ട് മാത്രം സിനിമ ഉണ്ടാവില്ല. പിന്നെ 7 മണിക്ക് സെറ്റിലെത്താന്‍ ഞാന്‍ അവരോട് പറഞ്ഞിട്ടുമില്ല.’’ എന്തായാലും അന്ന് ശണ്ഠയൊന്നും ഉണ്ടായില്ല. പക്ഷേ, തേവര്‍മകന്റെ സെറ്റില്‍ വച്ചുതന്നെ കമലും ഭരതനും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായി. കമല്‍ അഭിനയിക്കുന്ന പടങ്ങളില്‍ സംവിധായകന് വലിയ പ്രാധാന്യം ഇല്ല. എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് കമലാണ്. സ്വന്തം കഴിവില്‍ വിശ്വസിക്കുന്ന, തനതായ വ്യക്തിത്വമുള്ള ഭരതന് അതുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. സ്വാഭാവികമായി അവര്‍ തമ്മില്‍ അകന്നു. എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ എല്ലാ പിണക്കങ്ങളും മറന്നു. കാരണം കവിതയും പെയിന്റിങ്ങും ചേര്‍ന്ന് സെല്ലുലോയ്ഡില്‍ വിരിഞ്ഞ ഒരു അപൂര്‍വസൃഷ്ടിയായിരുന്നു തേവര്‍മകന്‍.

∙ വൈശാലിയിലെ അദ്ഭുത മഴ

ADVERTISEMENT

കലയോടുള്ള ഭരതന്റെ സമര്‍പ്പണബുദ്ധിയെ പ്രകൃതിപോലും അനുഗ്രഹിച്ച സന്ദര്‍ഭങ്ങളുണ്ട്. വൈശാലിയുടെ ക്ലൈമാക്‌സില്‍ മഴ പെയ്യാനായി യാഗം നടക്കുന്ന സീനുണ്ട്. യാഗവേദിയിലെ ഹോമകുണ്ഡത്തില്‍ നിന്നുയരുന്ന പുക മേഘങ്ങളായി പെയ്യുന്നു എന്നുള്ളതാണ് ഇതിന്റെ മിത്ത്. ആ യാഗവേദി ഒരുക്കിയത് സംസ്‌കൃതപണ്ഡിതന്മാരുടെ നിർദേശാനുസരണമായിരുന്നു. യഥാർഥ മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ടാണ് യാഗം നടത്തിയത്. എള്ള്, നെയ്യ്, ചെമ്പ്, കുടങ്ങള്‍, മരപ്പാത്രങ്ങള്‍... തുടങ്ങി യാഗത്തിന് ഉപയോഗിച്ച വസ്തുവകകള്‍ പോലും യഥാര്‍ഥത്തില്‍ അത്തരം കര്‍മങ്ങള്‍ക്ക് ഉപയോഗിക്കുന്നതായിരുന്നു. 

ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് വെള്ളപൂശിയതുപോലെ തെളിഞ്ഞതായിരുന്നു ആകാശം. മന്ത്രജപം ഉയര്‍ന്നു, അഗ്നിജ്വലിച്ചു. പിന്നീട് ഹവിസായി ആകാശത്തേക്ക് പുക ഉയര്‍ന്നു. മൂന്ന് ക്യാമറ വച്ചാണ് ചിത്രീകരണം. കൃത്രിമ മഴ പെയ്യിക്കാനായി നിരവധി ഫയര്‍ എൻജിനുകളടക്കം എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. പുക ഉയര്‍ന്ന് മേഘങ്ങള്‍ വരുന്നതും കൃത്രിമമായി ക്യാമറയില്‍ പകര്‍ത്തണം. പക്ഷേ, യാഗവേദിയില്‍നിന്ന് പുക ഉയര്‍ന്നതും ആ കൊടും വേനല്‍ക്കാലത്ത് ശുഭ്രവര്‍ണ്ണം പടര്‍ന്ന ആകാശത്തില്‍ പൊടുന്നനെ എവിടെ നിന്നോ മേഘങ്ങള്‍ വന്നു നിറഞ്ഞു. 

പിന്നെ കോരിച്ചൊരിയുന്ന മഴയായിരുന്നു. തുള്ളിക്ക് ഒരു കുടം പേമാരി. യൂണിറ്റംഗങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് അത് സ്വീകരിച്ചത്. ഭരതനും തിരക്കഥാകൃത്ത് എംടിയും അടക്കമുള്ളവര്‍ക്ക് രോമാഞ്ചമുണ്ടായി. കലയോട് പ്രതികൂല കാലാവസ്ഥയിലും പ്രകൃതി ഗുണപരമായി പ്രതികരിക്കുന്നു. എഴുതി വച്ചത് അതുപോലെ ഈശ്വരന്‍ കനിഞ്ഞ് അരുളിയ സന്ദര്‍ഭം. ആ സമയമത്രയും മഴ നനഞ്ഞുകൊണ്ട് ധ്യാനനിരതനായി നില്‍ക്കുകയായിരുന്നു ഭരതന്‍. 

‘വൈശാലി’ സിനിമയുടെ സെറ്റിൽ ഭരതൻ (ഫയൽ ചിത്രം: മനോരമ)

സിനിമയിലായാലും നിലപാടുകളിലായാലും പൂര്‍ണതയ്ക്കായി തപസ്സ് ചെയ്ത ആ കലാകാരന്‍ ഒടുവിൽ ഒരുപാട് മികച്ച സൃഷ്ടികള്‍ ബാക്കി വച്ച് ഒരു അപൂര്‍ണ സ്വപ്നം പോലെ മാഞ്ഞുപോയി. കേവലം 51 -ാം വയസ്സില്‍...

ഭരതന്റെ സിനിമ ലോകം

ഭാഗം  1:  പ്രിയൻ പറഞ്ഞു: എന്റെ ഗുരുക്കന്മാരിൽ ഒരാൾ ഡേവിഡ് ലീൻ, പിന്നൊരാൾ...; ആ ചെമ്പകം പൂക്കും മുൻപേ നമ്മോട് യാത്ര പറഞ്ഞയാൾ...

ഭാഗം 2: ചേരിയിലെ കുടുസ്സുമുറിയില്‍ ആ കാഴ്ച, വന്നവർ സ്തബ്ധരായി; ഭരതന്റെ ജീവിതം മാറിയ നിമിഷം; പിന്നെ ‘ലളിത’സുന്ദരം

English Summary:

Beyond the Frames: Unveiling the Artistic Genius of Bharathan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT