പേരിൽത്തന്നെ കോമഡിയുള്ള ‘മിമിക്‌സ് ആക്‌ഷൻ‍ 500’ എന്ന സിനിമയിലൂടെയാണ് കോട്ടയം നസീർ ചലച്ചിത്രരംഗത്തേക്ക് ചിരിയെടുത്തു വയ്ക്കുന്നത്. ആ യാത്രയ്ക്ക് 2025ൽ മുപ്പതു വയസ്സാകും. ഇക്കാലത്തിനിടയ്ക്ക് സിനിമയില്‍ അഭിനയിക്കാത്ത ഒരു വർഷം പോലുമുണ്ടായിട്ടില്ല നസീറിന്റെ ജീവിതത്തിൽ. ആരാധകരുടെ പ്രിയപ്പെട്ട നസീറിക്കയ്ക്കു പക്ഷേ സിനിമയേക്കാളും ഒരു ഘട്ടത്തിൽ പ്രിയം മിമിക്രിയോടായിരുന്നു. എന്നാൽ ഇനി കുറച്ചുനാളത്തേക്കെങ്കിലും അങ്ങനെയായിരിക്കില്ല. അതിനു കാരണം സൂപ്പർ സ്റ്റാർ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ്. പുരികമൊന്നുയർത്തി, കണ്ണു തുറിപ്പിച്ച്, മീശയൊന്നു പിരിച്ച്, നെഞ്ചും വിരിച്ചു നിന്നാൽപ്പോലും കോട്ടയം നസീറിനെ കണ്ടാൽ കൊച്ചുകുട്ടികൾ വരെ ചിരിക്കുമായിരുന്നു. എന്നാൽ അടുത്തിടെ റോഷാക്കിൽ തുടങ്ങി വാഴയിലെത്തി നിൽക്കുമ്പോൾ ആ ചിരി കരച്ചിലിലേക്കും ഒരുപക്ഷേ ദേഷ്യത്തിലേക്കും വഴിമാറുകയാണ്. ഇത് നമ്മുടെ പഴയ കോട്ടയം നസീർ അല്ലേ എന്നു ചോദിക്കാൻ പോലും പലർക്കും മടി. കാരണം അഭിനയത്തിൽ അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു അദ്ദേഹം. കോമഡി കഥാപാത്രങ്ങളിൽനിന്ന് കാരക്ടർ വേഷങ്ങളിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച്, അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് കോട്ടയം നസീർ. എന്തുകൊണ്ടാണ് മിമിക്രിയിൽ ഇനി മുതൽ ഉമ്മൻ ചാണ്ടിയെ അവതരിപ്പിക്കില്ലെന്ന തീരുമാനമെടുത്തത്? സിനിമയില്‍ വന്നതുകൊണ്ട് എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ? 1990കളിൽനിന്ന് 2024ൽ എത്തുമ്പോൾ എന്താണ് സിനിമയിലുണ്ടായ വലിയ മാറ്റം? തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലുണ്ടായ വലിയ മാറ്റത്തിനു പിന്നിലെ കാരണം എന്താണ്?

പേരിൽത്തന്നെ കോമഡിയുള്ള ‘മിമിക്‌സ് ആക്‌ഷൻ‍ 500’ എന്ന സിനിമയിലൂടെയാണ് കോട്ടയം നസീർ ചലച്ചിത്രരംഗത്തേക്ക് ചിരിയെടുത്തു വയ്ക്കുന്നത്. ആ യാത്രയ്ക്ക് 2025ൽ മുപ്പതു വയസ്സാകും. ഇക്കാലത്തിനിടയ്ക്ക് സിനിമയില്‍ അഭിനയിക്കാത്ത ഒരു വർഷം പോലുമുണ്ടായിട്ടില്ല നസീറിന്റെ ജീവിതത്തിൽ. ആരാധകരുടെ പ്രിയപ്പെട്ട നസീറിക്കയ്ക്കു പക്ഷേ സിനിമയേക്കാളും ഒരു ഘട്ടത്തിൽ പ്രിയം മിമിക്രിയോടായിരുന്നു. എന്നാൽ ഇനി കുറച്ചുനാളത്തേക്കെങ്കിലും അങ്ങനെയായിരിക്കില്ല. അതിനു കാരണം സൂപ്പർ സ്റ്റാർ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ്. പുരികമൊന്നുയർത്തി, കണ്ണു തുറിപ്പിച്ച്, മീശയൊന്നു പിരിച്ച്, നെഞ്ചും വിരിച്ചു നിന്നാൽപ്പോലും കോട്ടയം നസീറിനെ കണ്ടാൽ കൊച്ചുകുട്ടികൾ വരെ ചിരിക്കുമായിരുന്നു. എന്നാൽ അടുത്തിടെ റോഷാക്കിൽ തുടങ്ങി വാഴയിലെത്തി നിൽക്കുമ്പോൾ ആ ചിരി കരച്ചിലിലേക്കും ഒരുപക്ഷേ ദേഷ്യത്തിലേക്കും വഴിമാറുകയാണ്. ഇത് നമ്മുടെ പഴയ കോട്ടയം നസീർ അല്ലേ എന്നു ചോദിക്കാൻ പോലും പലർക്കും മടി. കാരണം അഭിനയത്തിൽ അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു അദ്ദേഹം. കോമഡി കഥാപാത്രങ്ങളിൽനിന്ന് കാരക്ടർ വേഷങ്ങളിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച്, അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് കോട്ടയം നസീർ. എന്തുകൊണ്ടാണ് മിമിക്രിയിൽ ഇനി മുതൽ ഉമ്മൻ ചാണ്ടിയെ അവതരിപ്പിക്കില്ലെന്ന തീരുമാനമെടുത്തത്? സിനിമയില്‍ വന്നതുകൊണ്ട് എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ? 1990കളിൽനിന്ന് 2024ൽ എത്തുമ്പോൾ എന്താണ് സിനിമയിലുണ്ടായ വലിയ മാറ്റം? തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലുണ്ടായ വലിയ മാറ്റത്തിനു പിന്നിലെ കാരണം എന്താണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരിൽത്തന്നെ കോമഡിയുള്ള ‘മിമിക്‌സ് ആക്‌ഷൻ‍ 500’ എന്ന സിനിമയിലൂടെയാണ് കോട്ടയം നസീർ ചലച്ചിത്രരംഗത്തേക്ക് ചിരിയെടുത്തു വയ്ക്കുന്നത്. ആ യാത്രയ്ക്ക് 2025ൽ മുപ്പതു വയസ്സാകും. ഇക്കാലത്തിനിടയ്ക്ക് സിനിമയില്‍ അഭിനയിക്കാത്ത ഒരു വർഷം പോലുമുണ്ടായിട്ടില്ല നസീറിന്റെ ജീവിതത്തിൽ. ആരാധകരുടെ പ്രിയപ്പെട്ട നസീറിക്കയ്ക്കു പക്ഷേ സിനിമയേക്കാളും ഒരു ഘട്ടത്തിൽ പ്രിയം മിമിക്രിയോടായിരുന്നു. എന്നാൽ ഇനി കുറച്ചുനാളത്തേക്കെങ്കിലും അങ്ങനെയായിരിക്കില്ല. അതിനു കാരണം സൂപ്പർ സ്റ്റാർ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ്. പുരികമൊന്നുയർത്തി, കണ്ണു തുറിപ്പിച്ച്, മീശയൊന്നു പിരിച്ച്, നെഞ്ചും വിരിച്ചു നിന്നാൽപ്പോലും കോട്ടയം നസീറിനെ കണ്ടാൽ കൊച്ചുകുട്ടികൾ വരെ ചിരിക്കുമായിരുന്നു. എന്നാൽ അടുത്തിടെ റോഷാക്കിൽ തുടങ്ങി വാഴയിലെത്തി നിൽക്കുമ്പോൾ ആ ചിരി കരച്ചിലിലേക്കും ഒരുപക്ഷേ ദേഷ്യത്തിലേക്കും വഴിമാറുകയാണ്. ഇത് നമ്മുടെ പഴയ കോട്ടയം നസീർ അല്ലേ എന്നു ചോദിക്കാൻ പോലും പലർക്കും മടി. കാരണം അഭിനയത്തിൽ അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു അദ്ദേഹം. കോമഡി കഥാപാത്രങ്ങളിൽനിന്ന് കാരക്ടർ വേഷങ്ങളിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച്, അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് കോട്ടയം നസീർ. എന്തുകൊണ്ടാണ് മിമിക്രിയിൽ ഇനി മുതൽ ഉമ്മൻ ചാണ്ടിയെ അവതരിപ്പിക്കില്ലെന്ന തീരുമാനമെടുത്തത്? സിനിമയില്‍ വന്നതുകൊണ്ട് എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ? 1990കളിൽനിന്ന് 2024ൽ എത്തുമ്പോൾ എന്താണ് സിനിമയിലുണ്ടായ വലിയ മാറ്റം? തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലുണ്ടായ വലിയ മാറ്റത്തിനു പിന്നിലെ കാരണം എന്താണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരിൽത്തന്നെ കോമഡിയുള്ള ‘മിമിക്‌സ് ആക്‌ഷൻ‍ 500’ എന്ന സിനിമയിലൂടെയാണ് കോട്ടയം നസീർ ചലച്ചിത്രരംഗത്തേക്ക് ചിരിയെടുത്തു വയ്ക്കുന്നത്. ആ യാത്രയ്ക്ക് 2025ൽ മുപ്പതു വയസ്സാകും. ഇക്കാലത്തിനിടയ്ക്ക് സിനിമയില്‍ അഭിനയിക്കാത്ത ഒരു വർഷം പോലുമുണ്ടായിട്ടില്ല നസീറിന്റെ ജീവിതത്തിൽ. ആരാധകരുടെ പ്രിയപ്പെട്ട നസീറിക്കയ്ക്കു പക്ഷേ സിനിമയേക്കാളും ഒരു ഘട്ടത്തിൽ പ്രിയം മിമിക്രിയോടായിരുന്നു. എന്നാൽ ഇനി കുറച്ചുനാളത്തേക്കെങ്കിലും അങ്ങനെയായിരിക്കില്ല. അതിനു കാരണം സൂപ്പർ സ്റ്റാർ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ്.

പുരികമൊന്നുയർത്തി, കണ്ണു തുറിപ്പിച്ച്, മീശയൊന്നു പിരിച്ച്, നെഞ്ചും വിരിച്ചു നിന്നാൽപ്പോലും കോട്ടയം നസീറിനെ കണ്ടാൽ കൊച്ചുകുട്ടികൾ വരെ ചിരിക്കുമായിരുന്നു. എന്നാൽ അടുത്തിടെ റോഷാക്കിൽ തുടങ്ങി വാഴയിലെത്തി നിൽക്കുമ്പോൾ ആ ചിരി കരച്ചിലിലേക്കും ഒരുപക്ഷേ ദേഷ്യത്തിലേക്കും വഴിമാറുകയാണ്. ഇത് നമ്മുടെ പഴയ കോട്ടയം നസീർ അല്ലേ എന്നു ചോദിക്കാൻ പോലും പലർക്കും മടി. കാരണം അഭിനയത്തിൽ അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു അദ്ദേഹം. കോമഡി കഥാപാത്രങ്ങളിൽനിന്ന് കാരക്ടർ വേഷങ്ങളിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച്, അതിനു പിന്നിലെ കാരണങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് കോട്ടയം നസീർ.

കോട്ടയം നസീർ. (Photo: Special arrangement)
ADVERTISEMENT

എന്തുകൊണ്ടാണ് മിമിക്രിയിൽ ഇനി മുതൽ ഉമ്മൻ ചാണ്ടിയെ അവതരിപ്പിക്കില്ലെന്ന തീരുമാനമെടുത്തത്? സിനിമയില്‍ വന്നതുകൊണ്ട് എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ? 1990കളിൽനിന്ന് 2024ൽ എത്തുമ്പോൾ എന്താണ് സിനിമയിലുണ്ടായ വലിയ മാറ്റം? തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലുണ്ടായ വലിയ മാറ്റത്തിനു പിന്നിലെ കാരണം എന്താണ്? 

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രമല്ല, കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ ‘വാഴ’യിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും ഏറെ പറയാനുണ്ട് കോട്ടയം നസീറിന്. ഒപ്പം ഹേമ കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റിയും താരം നിലപാട് വ്യക്തമാക്കുന്നു. മലയാള മനോരമ സീനിയർ സബ് എഡിറ്റർ ജിനു ജോസഫുമായി കോട്ടയം നസീർ നടത്തിയ ദീർഘസംഭാഷണം; വായിക്കാം, ‘പ്രീമിയം ഓണവിരുന്നി’ൽ...

? കോമഡിയിൽനിന്നാണ് കോട്ടയം നസീറിന്റെ തുടക്കം. പ്രേക്ഷകരെ ചിരിപ്പിച്ച് ജീവിതം തുടങ്ങിയ ഒരാൾ ഇപ്പോൾ പ്രേക്ഷകരെ കരയിപ്പിക്കുകയും ദേഷ്യപ്പെടുത്തുകയുമൊക്കെയാണല്ലോ... കാരക്ടർ റോളുകളിലേക്ക് കൂടുതലായി മാറുകയാണോ

സ്കിറ്റുകളേക്കാൾ കൂടുതൽ അനുകരണങ്ങളായിരുന്നു ഞാൻ പ്രധാനമായും ചെയ്തിരുന്നത്. ശരിക്കും വൺമാൻ ഷോകൾ. പിന്നീട് സ്കിറ്റുകൾക്ക് സപ്പോർട്ടിങ് എന്ന രീതിയിലും ചെയ്തിരുന്നു. എന്നാൽ യഥാർഥത്തിൽ കോമഡി അവതരിപ്പിക്കുന്ന ആൾ അല്ലാതിരുന്നിട്ടും കൊമേഡിയൻ എന്ന ഒരു ഇമേജായിരുന്നു ഇത്രകാലവും എനിക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കിട്ടുന്നതിലേറെയും ഞാൻ ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ്. എല്ലാ അഭിനേതാക്കളെയും പോലെത്തന്നെ കുറച്ച് സീരിയസ് ആയിട്ടുള്ള കാരക്ടർ വേഷങ്ങൾ ചെയ്യാൻ എല്ലാക്കാലത്തും ഞാനും ആഗ്രഹിച്ചിരുന്നു. 

സിനിമകളിലെ സൗന്ദര്യ സങ്കൽപങ്ങളെ കീഴ്മേൽ മറിക്കാൻ സമൂഹമാധ്യമങ്ങളുടെ സ്വാധീനം വളരെ നിർണായകമായിട്ടുണ്ട്.

കോട്ടയം നസീർ

‘റോഷാക്ക്’ എന്ന സിനിമ ചെയ്യുന്നതിന് മുൻപ് വരെ ഞാൻ ചെയ്ത പല കഥാപാത്രങ്ങളിലും മുൻപ് പലപ്പോഴും ഞാൻ അനുകരിച്ചിട്ടുള്ള പല താരങ്ങളുടെയും എന്തെങ്കിലുമൊക്കെ ഭാവങ്ങൾ അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയിട്ടുണ്ടാകാം. അങ്ങനെ സംഭവിക്കരുതെന്നാണ് എല്ലാക്കാലത്തും ആഗ്രഹിച്ചിട്ടുള്ളതെങ്കിലും പലപ്പോഴും ഫലത്തിൽ അതിന് വിപരീതമായി സംഭവിച്ചിട്ടുണ്ട്. അനുകരണങ്ങളില്ലാത്ത ഒരു അഭിനേതാവ് മാത്രമേ ഒരു നല്ല നടനായി അംഗീകരിക്കപ്പെടുകയുള്ളൂ. അതിനു വേണ്ടിയുള്ള എന്റെ ശ്രമങ്ങൾ വിജയം നേടിയതിന്റെ ഫലമായുള്ള കഥാപാത്രങ്ങളാണ് ഈ അടുത്തകാലത്ത് പുറത്തിറങ്ങിയ ‘വാഴ’ ഉൾപ്പെടെയുള്ള സിനിമകളിൽ കാണാൻ സാധിക്കുന്നത്. അതിന് എനിക്ക് അതിയായ സന്തോഷവുമുണ്ട്. ഞാൻ ആഗ്രഹിച്ചിരുന്ന ഒരു മാറ്റമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 

കോട്ടയം നസീർ. (Photo: Special arrangement)
ADVERTISEMENT

? ഒരേസമയം ക്രൂരനെന്ന് തോന്നിപ്പിക്കുന്ന നല്ലവനായ അച്ഛൻ, ക്രൂരനായ പൊലീസുകാരൻ, സ്നേഹനിധിയായ അളിയൻ... വ്യത്യസ്തങ്ങളായ വേഷങ്ങളാണല്ലോ തേടി വരുന്നത്? എങ്ങനെയാണ് ആ കഥാപാത്രങ്ങളിലേക്കുള്ള വരവ്

∙ അവരവർ അവരവരെത്തന്നെ വിലയിരുത്തുന്നത് എപ്പോഴും നമ്മുടെ മുന്നോട്ടു പോക്കിന് വളരെയധികം സഹായിക്കും. സ്വയം വിമർശകരാകുന്നത് ഇതിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോക്ഡൗൺ വന്ന സമയത്താണ് ഞാൻ ശരിക്കും എന്റെ പോരായ്മകളെപ്പറ്റി കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത്. അതുവരെ ഉണ്ടായിരുന്ന തിരക്കുകളെല്ലാം പെട്ടെന്ന് ഇല്ലാതായി. വീടിനു പുറത്തു പോകാൻ പോലും കഴിയാത്ത സാഹചര്യം. ഞാൻ എന്നെപ്പറ്റി കൂടുതൽ ചിന്തിക്കാൻ തുടങ്ങി. പ്രധാനമായും എന്താണ് എന്റെ പോരായ്മകൾ എന്നതിൽ തന്നെയായിരുന്നു ഞാൻ കൂടുതൽ ശ്രദ്ധ നൽകിയത്. 

ഇടതുകൈ കൂടുതലായി ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ. സ്വാഭാവികമായും എന്റെ പല കഥാപാത്രങ്ങളിലും അത് വളരെ വ്യക്തവുമായിരുന്നു. അത് പലപ്പോഴും എനിക്ക് തന്നെ ഒരു മൈനസ് ആയി തോന്നിയിട്ടുണ്ട്. പലരും എന്നോട് അത് ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. പിന്നെ ഡയലോഗ് പറയുമ്പോഴും അഭിനയിക്കുമ്പോഴുമെല്ലാം കുറച്ച് കൂടുതൽ പെർഫോം ചെയ്യുന്ന പതിവ് എനിക്കുണ്ടായിരുന്നു. സ്റ്റേജുകളിൽ സ്ഥിരമായുള്ള ശൈലി ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴും വിട്ടുപോകാതിരുന്നതാണ് അതിന് കാരണം. പലപ്പോഴും പുരികം വളരെ അധികം ഉയർത്തിയും ശബ്ദം ഉയർത്തിയുമൊക്കെ ഡയലോഗുകൾ പറയുമായിരുന്നു. എന്നാൽ ഇന്നത്തെ സിനിമയ്ക്ക് വേണ്ടത് അതൊന്നുമല്ല എന്ന തിരിച്ചറിവ് എനിക്കുണ്ടായി. പലപ്പോഴും ഷോട്ടിന് അനുസരിച്ചുള്ള ചെറിയ ഭാവചലനങ്ങൾ മതി എന്നുള്ള കാര്യങ്ങൾ മനസ്സിലാക്കാനും ഈ സ്വയം വിലയിരുത്തൽ നന്നായി സഹായിച്ചു. എതിന്റെ ഫലമായി എന്റെ അഭിനയം ഒരുപാട് മാറേണ്ടിയിരിക്കുന്നു എന്ന് തോന്നിത്തുടങ്ങിയ സമയത്താണ് ‘റോഷാക്ക്’ എന്ന സിനിമ എന്നെത്തേടിയെത്തുന്നത്. 

കോട്ടയം നസീർ. (Photo: Special arrangement)

ആ സിനിമയിൽ എനിക്ക് ലഭിച്ച ഏറ്റവും പ്രധാന കാര്യം സിനിമയുടെ പൂർണ സ്ക്രിപ്റ്റ് എനിക്ക് വായിക്കാൻ തന്നു എന്നതാണ്. മുൻപ് പലപ്പോഴും മിക്ക സിനിമകളിലും രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ഷെഡ്യൂൾ മാത്രമാണ് എനിക്കുണ്ടായിരുന്നത്. അതിനാൽതന്നെ ആ കഥാപാത്രത്തിന് സിനിമയിലുള്ള ആകെയുള്ള റോള്‍ എന്താണെന്നതിനെപ്പറ്റിപ്പോലും നമുക്ക് വ്യക്തമായ ധാരണ ഉണ്ടാകുമായിരുന്നില്ല. എന്നാൽ, റോഷാക്കിന്റെ സ്ക്രിപ്റ്റ് പൂർണമായി ലഭിച്ചതോടെ ആ സിനിമയിൽ ആ കഥാപാത്രത്തിന്റെ റോൾ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചു. 

ADVERTISEMENT

കഥാപാത്രത്തെപ്പറ്റിയുള്ള കൃത്യമായ ധാരണ നൽകുന്നതിനൊപ്പം, അതുവരെ എന്നിൽ ഉണ്ടായിരുന്ന കുറവുകളും ആ സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമായി മനസ്സിലാക്കിയിരുന്നു. അതിനാൽതന്നെ അത് മറികടക്കാനുള്ള നിർദേശങ്ങളും സഹായങ്ങളും അവരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. നിസ്സാം ബഷീർ എന്ന സംവിധായകൻ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്ന കഥാപാത്രത്തെ എന്നിലൂടെ ശരിക്കും രൂപപ്പെടുത്തുകയായിരുന്നു. അതുവരെ എന്റെ കൈവശമുണ്ടായിരുന്ന ‘അഭിനയത്തിന്റെ സ്റ്റോക്ക്’ മാറ്റിവയ്പ്പിച്ച് അദ്ദേഹത്തിന്റെ കഥാപാത്രമാക്കി എന്നെ ശരിക്കും മാറ്റി. അത് ശരിക്കും എന്റെ മികച്ച ഒരു സ്കൂൾ തന്നെയായിര‌ുന്നു. ഇപ്പോഴുള്ള എന്റെ മാറ്റങ്ങളുടെ തുടക്കം അവിടെ നിന്നുതന്നെയാണ്.

? 1995 മുതൽ 2024 വരെ സിനിമയില്ലാത്ത ഒരു വർഷം പോലും നസീറിക്കയുടെ ജീവിതത്തിലുണ്ടായിട്ടില്ല. ഏറിയും കുറഞ്ഞും സിനിമ എന്നും ഒപ്പമുണ്ട്. ഒരിടവേള എടുക്കാൻ തോന്നിയിട്ടുണ്ടോ

തുടക്കക്കാലത്ത് ഞാൻ ചെയ്ത അരമനവീടും അഞ്ഞൂറേക്കറും, പട്ടഭിഷേകം, മാട്ടുപ്പെട്ടി മച്ചാൻ തുടങ്ങിയ സിനിമകളിലെല്ലാം മികച്ച വേഷങ്ങളാണ് എനിക്ക് കിട്ടിക്കൊണ്ടിരുന്നത്. പിന്നീട് ‘കഥപറയുമ്പോൾ’ എന്ന സിനിമ ചെയ്യുമ്പോൾ അതൊരു തരംഗമായി മാറുമെന്നും തുടർന്നുള്ള കാലത്തെ മലയാള സിനിമയിലെ കോമഡി വേഷങ്ങളിൽ ഞാൻ ഒരു തരംഗമായി മാറുമെന്നുമൊക്കെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതൊന്നും ഉണ്ടായിട്ടില്ല എന്നു പറയുന്നതാണ് ശരി. പിന്നെ ആ സമയത്തൊക്കെ സ്റ്റേജ് പ്രോഗ്രാമുകളുടെ വല്ലാത്ത ബാഹുല്യവും എനിക്കുണ്ടായിരുന്നു. സ്ഥിരം യാത്രകൾ, എല്ലാ ദിവസവും ഷോകൾ അങ്ങനെ ശരിക്കും തിരക്കായി. പിന്നെ നമുക്ക് നല്ല വരുമാനവും സ്വീകാര്യതയും ആ മേഖലയിൽ നിന്ന് ലഭിക്കുന്നുമുണ്ടായിരുന്നു. അങ്ങനെയുള്ളപ്പോൾ അവിടെനിന്ന് മാറി നിന്ന് സിനിമയിലേക്ക് വരാനുള്ള ഒരു സാഹചര്യമില്ലായിരുന്നു. 

കോട്ടയം നസീർ. (Photo: Special arrangement)

സ്റ്റേജുകളിൽ കിട്ടുന്ന അതേ സ്വീകാര്യത ലഭിക്കത്തക്ക തരത്തിലുള്ള കഥാപാത്രങ്ങളായിരുന്നുമില്ല എനിക്ക് അപ്പോൾ സിനിമയിൽ കിട്ടിക്കൊണ്ടിരുന്നത്. ഒരു വശത്ത് എല്ലാം മികച്ച രീതിയിൽ മുന്നോട്ടു പോകുമ്പോൾ അത് ഉപേക്ഷിച്ച് സിനിമയിൽ അവസരമുണ്ടാക്കാൻ ശ്രമിക്കുന്നത് മികച്ച തീരുമാനമായി തോന്നിയിരുന്നുമില്ല. എന്നിരുന്നാലും സിനിമയിൽ നിന്ന് പൂർണമായി വിട്ടുനിൽക്കാനും ഞാൻ ഒരുക്കമല്ലായിരുന്നു. കിട്ടിയ ചെറിയ വേഷങ്ങളുമായി മുന്നോട്ടു പോയി. അതിനിടയിലാണ് കോവിഡ് വ്യാപനം ഉണ്ടാകുന്നത്. അതോടെ എല്ലാത്തിൽ നിന്നും അവധിയെടുത്ത് വീട്ടിലേക്ക് ഒതുങ്ങി.

? സമൂഹമാധ്യമങ്ങൾ വ്യാപകമായതോടെ കോട്ടയം നസീർ എന്ന ചിത്രകാരനെയും കൂടുതൽ പേർ അറിയുന്നുണ്ടല്ലോ...

ലോക്ഡൗണിൽ വീട്ടിലിരിക്കാൻ തുടങ്ങിയതോടെയാണ് ജന്മസിദ്ധമായി കിട്ടിയ പെയിന്റിങ് വാസന വീണ്ടും പൊടിതട്ടിയെടുത്തത്. എന്റെ കരിയറിന്റെ തുടക്കവും വരയിൽ നിന്നു തന്നെയായിരുന്നു. ലോക്ഡൗണിന്റെ എല്ലാ ദിവസവും ഞാൻ ഓരോ ചിത്രങ്ങൾ വരച്ചു. അവയെല്ലാം സമൂഹമാധ്യമത്തിലൂടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതായിരുന്നു അന്നൊക്കെ മനസ്സിനെ സ്റ്റേബിളായി പിടിച്ചു നിർത്തിയിരുന്നത്. ഇനി അഭിനയവും അനുകരണവുമെല്ലാം പൂർണമായി നിർത്തി മുഴുവൻ സമയ ചിത്രകാരനാകുന്നതിനെപ്പറ്റി വരെ അന്നു ചിന്തിച്ചിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് റോഷാക്ക് എന്നെ തേടിയെത്തിയതും അഭിനയത്തിന്റെ പുതിയ തലങ്ങളിൽ ഞാൻ വീണ്ടും സജീവമാകുന്നതും. 

കോട്ടയം നസീർ അദ്ദേഹം വരച്ച ചിത്രത്തിനൊപ്പം. (Photo: Special arrangement)

? മിമിക്സ് ആക്ഷൻ 500ലൂടെ 1995ലാണ് കോട്ടയം നസീർ സിനിമയിലെത്തുന്നത്. 2025ൽ മൂന്നു പതിറ്റാണ്ട് തികയുകയാണ് ചലച്ചിത്രലോകത്ത്. സിനിമ നസീറിക്കയ്ക്ക് നൽകിയ ഏറ്റവും വലിയ സൗഭാഗ്യം എന്താണ്

ആദ്യം സിനിമയും മിമിക്രിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞാൽ മാത്രമേ അതിന്റ ഭാഗ്യങ്ങളെപ്പറ്റി പറയാൻ കഴിയൂ. മിമിക്രി എന്നത്, എന്നോ ഏതോ അഭിനേതാവ് അദ്ദേഹത്തിന്റെ വ്യക്തി മുദ്രപതിപ്പിച്ച ഒരു കഥാപാത്രത്തെ നമ്മൾ പുനരാവിഷ്കരിക്കുകയാണ്. അത് എത്ര മികച്ച രീതിയിൽ വന്നാലും അവിടെ നമ്മുടേത് എന്നുപറയാൻ ഒന്നുമുണ്ടാകില്ല. എന്നാൽ, സിനിമയിൽ നമ്മൾ ഒരു കഥാപാത്രം ചെയ്യുമ്പോൾ, ആ കഥാപാത്രത്തിനൊപ്പം നമ്മളും ചരിത്രത്തിന്റെ ഭാഗമാകുകയാണ്. എത്രകാലം ആ കഥാപാത്രം നിലനിൽക്കുന്നോ അത്രകാലവും ആ കഥാപാത്രത്തിലൂടെ നമ്മളും നിലനിൽക്കും. പണം, പ്രശസ്തി എന്നീ ബാഹ്യഘടകങ്ങളേക്കാൾ ഇത്തരത്തിൽ ലഭിക്കുന്ന ഒരു ഇടവും അതിന്റെ വലുപ്പവും വളരെ വലുതാണ്. അതുതന്നെയാണ് സിനിമ എനിക്ക് നൽകിയിട്ടുള്ള ഏറ്റവും വലിയ ഭാഗ്യവും. 

കോട്ടയം നസീർ. (Photo: Special arrangement)

? അതിനിടെ ഉമ്മൻ ചാണ്ടിയെ ഇനി മിമിക്രിയിൽ അവതരിപ്പിക്കില്ലെന്നു പറഞ്ഞു. അശോകനെ അവതരിപ്പിക്കില്ലെന്ന് അസീസ് നെടുമങ്ങാട് പറഞ്ഞു. എന്തുകൊണ്ടാണ് അങ്ങനെ ചില തീരുമാനങ്ങൾ കലാലോകത്തുള്ളവർക്ക് എടുക്കേണ്ടി വരുന്നത്

അതിന് രണ്ടുവശമുണ്ട്. നടൻമാരെ അനുകരിക്കുന്നത് ഞാൻ ഇപ്പോഴും തുടരുന്നുണ്ട്. അത് എല്ലാക്കാലത്തും തുടരുകയും ചെയ്യും. അതിന് കാരണം എന്താണെന്നുവച്ചാൽ, നടൻമാരെ അനുകരിക്കുമ്പോൾ നമ്മൾ മിക്കപ്പോഴും ചെയ്യുന്നത് അവർ അഭിനയിച്ചിട്ടുള്ള ഏതെങ്കിലും കഥാപാത്രങ്ങളെയാണ് അനുകരിക്കുന്നത് എന്നുള്ളതാണ്. എന്നാൽ രാഷ്ട്രീയ നേതാക്കൻമാരെ അനുകരിക്കുമ്പോൾ, അവരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതലായി തിരഞ്ഞെടുക്കാറുള്ളത്. 

ഒരാളുടെ മരണ ശേഷവും അവരുടെ ജീവിതത്തിലെ കാര്യങ്ങൾ പൊതുവേദികളിലേക്ക് ഹാസ്യത്തിന് വേണ്ടി മാത്രമായി കൊണ്ടുവരേണ്ട കാര്യമില്ലല്ലോ. അതിനാലാണ് ഇനി ഉമ്മൻ ചാണ്ടിയെ അനുകരിക്കില്ലെന്ന് ഞാൻ പറഞ്ഞത്. പിന്നെ പലരും നടൻമാരെ അനുകരിക്കുമ്പോൾ പോലും കയ്യടി കിട്ടാനും കോമഡി വർക്കാകാനുമായി കുറച്ച് കൂടുതലായി കയ്യിൽ നിന്നിടുന്ന പതിവുണ്ട്. അത് എല്ലാവർക്കും ഒരുപോലെ ഉൾക്കൊള്ളണമെന്നില്ല. എന്നെത്തന്നെ പലരും അനുകരിച്ചു കാണുമ്പോൾ, അയ്യേ ഞാൻ ഇങ്ങനെയാണോ എന്ന് എനിക്ക് തോന്നാറുണ്ട്. അത് ഒരിക്കലും ആരും വേണമെന്ന് കരുതി ചെയ്യുന്നതാകണമെന്നില്ല. 

? സിനിമയിൽ വന്നു എന്നതുകൊണ്ട് എന്തെങ്കിലും വലിയ നഷ്ടം ഉണ്ടായതായി തോന്നിയിട്ടുണ്ടോ

ഒരിക്കലുമില്ല. എനിക്ക് എല്ലാ സൗകര്യങ്ങളും തന്നത് മിമിക്രിയും സിനിമയും തന്നെയാണ്. ഇന്ന് ഞാൻ എന്താണോ അതെല്ലാം എനിക്ക് തന്നത് സിനിമയും മിമിക്രിയും തന്നെയാണ്.

? പല തലമുറ സംവിധായകരെ കണ്ട നടന്മാരിലൊരാളാണ് നസീറിക്ക. 1990കളിലെയും ഇപ്പോഴത്തെയും സിനിമാ ഇൻഡസ്ട്രിയെ വിലയിരുത്തിയാൽ കാണുന്ന ഒരു വ്യത്യാസം പറയാമോ

സിനിമയിൽ എല്ലാക്കാലത്തും മാറ്റങ്ങൾ കൊണ്ടുവരാൻ എല്ലാ സംവിധായകരും ശ്രമിച്ചിട്ടുണ്ട്. ഉദാഹരണത്തിന് സിദ്ധിഖ്–ലാൽ കൂട്ടുകെട്ടിന്റെ കാലത്ത് അവർ അവതരിപ്പിച്ച മൾട്ടി സ്റ്റാർ സിനിമകൾ തികച്ചും അന്ന് പുതിയ ഒരു മാറ്റത്തിനാണ് വഴിയൊരുക്കിയത്. ഇതുപോലെയുള്ള മാറ്റങ്ങളും പരീക്ഷണങ്ങളും എല്ലാക്കാലത്തും സിനിമയിൽ സംഭവിച്ചിട്ടുണ്ട്. പിന്നെ ഇപ്പോഴത്തെ സംവിധായകരിലേക്ക് വന്നാൽ, പണ്ടത്തെകാലത്തെ അപേക്ഷിച്ച് സെറ്റിൽ വളരെ സൗഹാർദപരമായ അന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ അവർ ശ്രദ്ധിക്കുന്നുണ്ട്. അനാവശ്യമായ ഏറ്റക്കുറച്ചിലുകൾ അവർ പ്രോൽസാഹിപ്പിക്കാറുമില്ല. എല്ലാവരും തോളോടുതോള്‍ ചേർന്ന് പ്രവർത്തിക്കുന്ന മേഖലയായി സിനിമയും മാറിയിട്ടുണ്ട്. 

കോട്ടയം നസീർ അദ്ദേഹം വരച്ച ചിത്രത്തിനൊപ്പം. (Photo: Special arrangement)

അച്ചിൽ വാർത്ത ഡയലോഗുകളും മറ്റും ഒഴിവാക്കി സ്വാഭാവികമായ അഭിനയം എന്ന രീതിയാണ് അവർ അവലംബിക്കുന്നത്. ഇത് സിനിമയെ കൂടുതൽ ലൈവാക്കാനും സഹായിക്കുന്നുണ്ട്. എല്ലാറ്റിനുമപ്പുറം പണ്ടുകാലത്ത് ഇംഗ്ലിഷ് സിനിമാ രംഗത്തൊക്കെ ഉണ്ടായിരുന്നതിന് സമാനമായ രീതിയിൽ പ്രീ പ്രൊഡക്‌ഷൻ വർക്കുകകളും പരിശീലന പരിപാടികളുമൊക്കെ ഷൂട്ടിങ്ങിന് മുന്നേ സംഘടിപ്പിക്കപ്പെടുന്നുണ്ട്. നല്ല സിനിമ എന്ന ഫൈനൽ ഉൽപന്നം പുറത്തിറങ്ങാൻ ഇത് നന്നായി സഹായിക്കുന്നുമുണ്ട്.  

? ഇതുവരെ അഭിനയിച്ചതിൽ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഏതാണ്

റോഷാക്കിലെ വേഷമാണ് എറ്റവും പ്രിയപ്പെട്ട കഥാപാത്രം ഏന്നു പറയേണ്ടിവരും. പിന്നെ തലവനിലെ പൊലീസ് ഉദ്യോഗസ്ഥൻ, അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലെ കഥാപാത്രവും വളരെ പ്രിയപ്പെട്ടവതാണ്. പിന്നെ റാണി ചിത്തിര മാർത്താണ്ഡ എന്ന സിനിമയിലെ കഥാപാത്രവും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. പിന്നെ തീർച്ചയായും, വാഴയിലെ അച്ഛൻ കഥാപാത്രം ഇപ്പോൾ എന്റെ ഏറ്റവും പ്രിയ കഥാപാത്രമായി മാറിയിട്ടുണ്ട്.

കോട്ടയം നസീർ അദ്ദേഹം വരച്ച ചിത്രത്തിനൊപ്പം. (Photo: Special arrangement)

? എപ്പോഴും ചിരിപ്പിക്കുന്ന ഒരാൾ പെട്ടെന്ന് പ്രേക്ഷകനെ കരയിപ്പിക്കുന്നു, ദേഷ്യം പിടിപ്പിക്കുന്നു.. ഇതിന് അഭിനയത്തിലും കുറച്ചേറെ അധ്വാനം വേണ്ടി വരുമല്ലോ... 

കഥാപാത്രത്തെ ഉൾക്കൊള്ളാൻ എന്തിനും തയാറാകുന്നു എന്നതാണ് ഞാൻ ആദ്യം തന്നെ സ്വീകരിക്കുന്ന ഒരു കാര്യം. സംവിധായകർ ആവശ്യപ്പെടുന്ന എന്ത് മാറ്റത്തിനും ഞാൻ തയാറാണ്. ഞാൻ കൃത്രിമ മുടി ഉപയോഗിക്കുന്ന ആളാണ്. ഇപ്പോൾ പല കഥാപാത്രങ്ങള്‍ക്കും വേണ്ടി ഞാൻ അത് ഉപേക്ഷിക്കുന്നുണ്ട്. തലവനിലെ കഥാപാത്രത്തിനും മറ്റും ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്. അതുതന്നെ എന്നിലെ വലിയ ഒരു മാറ്റമായി ഞാൻതന്നെ വിലയിരുത്തുന്നു. ഇതിന്റെ എല്ലാം ഫലം കഥാപാത്രങ്ങളിലും പ്രതിഫലിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

നമ്മൾ ഒരു തൊഴിലിടത്തു നിൽക്കുമ്പോൾ എല്ലാവരുടെ ഭാഗത്തു നിന്നും ഒരു പോലെയുള്ള അനുഭവങ്ങളാകില്ല ഉണ്ടാകുന്നത്. ചിലർ നമ്മളെ സ്നേഹിക്കുന്നവർ ഉണ്ടാകും ചിലർ നമ്മെ പിന്തുണയ്ക്കും. ചിലർ നമ്മുടെ നാശം ആഗ്രഹിക്കുന്നവരുമാകും. അതിൽ ആൺ–പെൺ വേർതിരിവുകൾ ഉണ്ടാകില്ല.

കോട്ടയം നസീർ

? വാഴയിലെ അഭിനയത്തെപ്പറ്റി പറയാമോ? എങ്ങനെയാണ് അത്തരമൊരു കഥാപാത്രത്തെ ഇത്രയേറെ ഇമോഷനൽ അച്ചടക്കത്തോടെ കൈകാര്യം ചെയ്യാനായത്

സംവിധായകൻ അദ്ദേഹത്തിന്റെ മനസ്സിലുള്ള കഥാപാത്രം എന്താണെന്ന് എനിക്ക് കൃത്യമായി പറഞ്ഞുതന്നിരുന്നു. അതിനൊപ്പം തന്നെ പൂർണമായ സ്ക്രിപ്റ്റും തന്നിരുന്നു. പിന്നെ 27 വർഷത്തോളമുള്ള മാറ്റങ്ങൾ ഈ സിനിമയിൽ വരുന്നുണ്ട്. മിമിക്രിയിലും മറ്റും നിമിഷനേരംകൊണ്ട് ഓരോ കഥാപാത്രങ്ങളായി അവതരിച്ചിട്ടുള്ളതിന്റെ അനുഭവ സമ്പത്തും അവിടെ വലിയ അളവിൽ സഹായിച്ചിട്ടുണ്ട്. പിന്നെ ദൈവാനുഗ്രഹത്താൽ മറ്റെല്ലാം ഇതിനോട് ചേർന്നുവരികയും ചെയ്തു. പല സീനുകളിലും സ്വന്തമായി നടത്തിയ ചില പരീക്ഷണങ്ങള്‍ നല്ല റിസൽട്ട് തരികയും ചെയ്തു. ഓരോ രംഗത്തും ഡയലോഗുകൾ പറയുന്നതിൽ വരെ കൊണ്ടുവന്ന നേർത്ത മാറ്റങ്ങൾ പോലും എൻഡ് പ്രോഡക്ടിനെ നന്നാക്കാൻ വളരെ സഹായിച്ചു. 

കോട്ടയം നസീർ അദ്ദേഹം വരച്ച ചിത്രത്തോടൊപ്പം. (Photo: Special arrangement)

വീടിനുള്ളിൽ വഴക്കു നടക്കുന്ന രംഗം ആദ്യം രണ്ട് ടേക്ക് ആയി എടുക്കാനാണ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ, റിഹേഴ്സൽ നോക്കിയപ്പോൾ അത് ഒന്നിച്ചു തന്നെ എടുക്കുന്നതാകും നല്ലതെന്നു തോന്നി. അതിൽ പല ഡയലോഗുകളും എനിക്ക് കയ്യില്‍ നിന്നിടാനും പറ്റി. ‘അടിയെടാ, നിനക്ക് അടിക്കണോ എന്നെ? അടിക്കണമെങ്കിൽ വാ...’ തുടങ്ങിയ ഡയലോഗുകളെല്ലാം അത്തരത്തിൽ വന്നതാണ്. എന്റെ ഭാഗത്തു നിന്ന് മികച്ച പ്രകടനം വന്നതോടെ കൂടെ ഉണ്ടായിരുന്നവരും കട്ടയ്ക്കു കൂടെ നിന്നു. അതിന്റെ ഇംപാക്ട് ആ രംഗത്തിനു കിട്ടുകയും ചെയ്തു. 

അതുപോലെത്തന്നെ മകൻ ജോലിക്കായുള്ള ഇൻർവ്യൂവിൽ പരാജയപ്പെട്ട് പുറത്തേക്ക് വരുമ്പോഴുള്ള സീനിലെ ഡയലോഗ് ശരിക്കും അൽപം ചിരിയോടെയാണ് ഞാൻ പറഞ്ഞിരിക്കുന്നത്. അൽപം നൊമ്പരം കലർന്ന ചിരിയുടെ മേമ്പൊടികൂടി ആയതോടെ ആ ഡയലോഗ് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, ആദ്യം ഞാൻ ആ ഡയലോഗ് പറഞ്ഞത് വളരെ ഗൗരവത്തോടെ കുറച്ച് ഡ്രാമയൊക്കെ കയറ്റിയായിരുന്നു. എന്നാൽ, ചെറിയ ചിരിയോടെ പറഞ്ഞു നോക്കിയാൽ കൂടുതൽ നന്നാകുമെന്ന് പറഞ്ഞത് സംവിധായകൻ വിപിൻ ദാസ് ആണ്. അത് നന്നായി വരികയും ചെയ്തു. 

? വാഴയിലെ കഥാപാത്രം വേറെ ലെവലിലേക്ക് പോയല്ലോ.. മറക്കാനാകാത്ത ഒരു അഭിനന്ദനം ഏതാണെന്നു പറയാമോ

സനൽകുമാർ എന്നു പേരുള്ള ഒരു വ്യക്തി ഫെയ്സ്ബുക്കിൽ എന്നെപ്പറ്റി ഒരു കുറിപ്പെഴുതിയിരുന്നു. പലരും എനിക്കത് അയച്ചു തരികയും ചെയ്തു. വളരെ വർഷങ്ങളായി എന്നപ്പറ്റി നന്നായി പഠിച്ച് മനസ്സിലാക്കി അദ്ദേഹം എഴുതിയ ആ കുറിപ്പാണ് എനിക്ക് ഏറ്റവും സന്തോഷം നൽകിയത്. പിന്നെ ദിലീപേട്ടൻ വിളിച്ചിരുന്നു. ആദ്യമായാണ് എന്റെ ഒരു സിനിമ കണ്ടിട്ട് അദ്ദേഹം വിളിക്കുന്നത്. മിമിക്രി രംഗത്തുനിന്നും കഴിവുള്ളവർ അവസാനിക്കുന്നില്ലെന്നതിനുള്ള തെളിവാണ് വാഴയിലെ എന്റെ കഥാപാത്രം എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ എംപി എ.എ.റഹിം വിളിച്ച് ഒരുപാടു നേരം സംസാരിച്ചു. അദ്ദഹവുമായി എനിക്ക് ഒരു മുൻപരിചയം പോലും ഉണ്ടായിരുന്നില്ല. എന്റെ ഒരു സുഹൃത്തിൽ നിന്ന് നമ്പർ വാങ്ങിയാണ് അദ്ദേഹം വിളിച്ചത്. പിന്നെയും ഒട്ടേറെപ്പേർ വിളിച്ചു. വിളിച്ചവരിൽ അധികംപേരും പറയുന്നത്. ആ കഥാപാത്രവും അവരുടെയൊക്കെ ജീവിതവുമായുള്ള സമാനതകളെപ്പറ്റിയാണ്. 

കോട്ടയം നസീർ കുടുംബത്തോടൊപ്പം. (Photo: Special arrangement)

? സിനിമയിലേക്കും മിമിക്രിയിലേക്കും മക്കൾ പോകുന്നത് സാധാരണ മാതാപിതാക്കൾക്ക് ഇഷ്ടമുണ്ടാകാറില്ല. നസീറിക്കയുടെ കാര്യത്തിൽ എങ്ങനെയായിരുന്നു വീട്ടിൽനിന്നുള്ള പിന്തുണ

വാഴയിലെ നോബി‌യെ പോ‌ലെ ഒരു അച്ഛനായിരുന്നു എന്റേത്. അതിലുണ്ട് ഈ ചോദ്യത്തിനുള്ള എല്ലാ ഉത്തരവും. കലാരംഗത്ത് ശോഭിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു ഞാൻ. എന്റെ ആ സ്വപ്നം സത്യമാക്കാനായി അദ്ദേഹം എനിക്കു നൽകിയ പിന്തുണ എത്ര പറഞ്ഞാലും മതിയാകില്ല. എനിക്കൊപ്പം അദ്ദേഹത്തിനും ഞാൻ അഭിനയ രംഗത്ത് തിളങ്ങണമെന്ന ആഗ്രഹം ശക്തമായിരുന്നു. എന്റെ വളർച്ചയുടെ പടവുകൾ എനിക്കൊപ്പം നിന്ന് അദ്ദേഹത്തിനു കാണാനും സാധിച്ചു എന്നതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ട്. പിന്നെ അന്നത്തെ കാലത്ത് കലാമേഖലയിലേക്ക് വരുമ്പോള്‍ വിജയ സാധ്യത എത്രത്തോളം എന്നതിൽ എന്റെ സഹോദരങ്ങൾക്കും മറ്റും ചെറിയ ആശങ്കയുണ്ടായിരുന്നു. എന്നിരുന്നാലും അവർ എല്ലാവരും എന്നെ പിന്തുണയ്ക്കുകയല്ലാതെ ഒരിക്കലും നിരുൽസാഹപ്പെടുത്തിയിട്ടില്ല. കുടുംബത്തോടൊപ്പം നാട്ടുകാരും എനിക്ക് വലിയ പിന്തുണയായിരുന്നു.

? മിമിക്രിയിൽനിന്ന് സിനിമയിലേക്കെത്തി സംസ്ഥാന–ദേശീയ അവാർഡുകൾ വരെ നേടുന്ന അഭിനയം പലരും കാഴ്ചവയ്ക്കുന്നു. മിമിക്രി അതിനൊരു അടിത്തറ ഒരുക്കിത്തന്നിരുന്നോ

മിമിക്രി ചെയ്യാന്‍ ഏറ്റവുമധികം ചെയ്തിരുന്ന കാര്യം മറ്റ് നടന്മാരെ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതായിരുന്നു. ആ അനുഭവം മുതൽക്കൂട്ടാക്കി നമ്മുടെ ചുറ്റുപാടുമുള്ള വ്യക്തികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവ കഥാപാത്രങ്ങളിലേക്ക് പകർത്തുകയും ചെയ്യാനായാൽ അതുതന്നെയാകും മികച്ച അഭിനയം. അങ്ങനെ ചെയ്യുന്നതിലൂടെ മാത്രമേ എനിക്ക് എന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കൂ എന്നാണ് എന്റെ വിശ്വാസം.

? കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് ഇത്തരത്തിൽ തുടർന്നാൽ നസീറിക്കയ്ക്കും ഒരു അവാർഡ് വൈകാതെ കിട്ടുമെന്നു പറ‍ഞ്ഞാൽ എന്താകും മറുപടി...

∙ ‘നാവ് പൊന്നാകട്ടെ’...

? ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദത്തെപ്പറ്റി എല്ലാ ചലച്ചിത്ര താരങ്ങളും ചോദ്യങ്ങൾ നേരിടുകയാണ്. മൂന്നു പതിറ്റാണ്ടിന്റെ അനുഭവത്തിന്റെ കരുത്തുണ്ട് നസീറിക്കയുടെ അഭിപ്രായത്തിന്. മലയാള സിനിമ വനിതകൾക്ക് സുരക്ഷിതമായ മേഖലയല്ലെന്നാണ് ചിലരെങ്കിലും പറയുന്നത്. അതിൽ എന്താണു തോന്നിയിട്ടുള്ളത്

നമ്മൾ ഒരു തൊഴിലിടത്തു നിൽക്കുമ്പോൾ എല്ലാവരുടെ ഭാഗത്തു നിന്നും ഒരു പോലെയുള്ള അനുഭവങ്ങളാകില്ല ഉണ്ടാകുന്നത്. ചിലർ നമ്മളെ സ്നേഹിക്കുന്നവർ ഉണ്ടാകും ചിലർ നമ്മെ പിന്തുണയ്ക്കും. ചിലർ നമ്മുടെ നാശം ആഗ്രഹിക്കുന്നവരുമാകും. അതിൽ ആൺ–പെൺ വേർതിരിവുകൾ ഇല്ല എന്നതും ശ്രദ്ധേയമാണ്. ഇതെല്ലാം സഹിച്ച് ആ തൊഴിലിടത്ത് തുടരണോ എന്ന് തീരുമാനിക്കേണ്ടത് അതതു വ്യക്തികളാണ്. ഇത് സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കാര്യമല്ല. എല്ലാ മേഖലകളിലും ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ട്. സിനിമ എന്നത് എല്ലാ മനുഷ്യരുമായി ചേർന്നു നിൽക്കുന്ന കാര്യമായതിനാൽ തന്നെ അതിൽ നടക്കുന്ന കാര്യങ്ങൾക്ക് കൂടുതൽ പ്രചാരം ലഭിക്കുന്നെന്ന് മാത്രം. 

കോട്ടയം നസീർ കുടുംബത്തോടൊപ്പം (Photo Arranged)

? തിരക്കുകളിൽനിന്ന് തിരക്കുകളിലേക്ക് വർഷങ്ങളായി ഓടുന്നു. കുടുംബത്തോടും കുട്ടികളോടുമെല്ലാം ഒപ്പം ഇപ്പോഴും സമയം ചെലവഴിക്കാനാകുന്നുണ്ടോ

ഒരു കലാകാരനാണെന്നതു പോലെത്തന്നെ ഞാൻ ഒരു ഫാമിലിമാനും ആണ്. പരമാവധി സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഇപ്പോള്‍ ഞാൻ കുടുംബത്തോടൊപ്പം കൊച്ചിയിലാണ് താമസം. അതിനാൽത്തന്നെ പണ്ടത്തേക്കാൾ ഇപ്പോൾ കൂടുതൽ സമയം കുടുംബവുമായി ചെലവഴിക്കാൻ കിട്ടുന്നുണ്ട്. ഒരു കാലത്ത് കുടുംബത്തിൽ ഞാൻ ഒരു അതിഥിയെപ്പോലെ ആയിരുന്നു വന്നുപോയിരുന്നത്. ഇപ്പോൾ അതു മാറി.

? ഇൻസ്റ്റഗ്രാമും മറ്റും വന്നതോടെ മിമിക്രിക്കാലം കഴിഞ്ഞോ, അതോ കൂടുതൽ സാധ്യതകൾ തുറന്നിടുകയാണോ? പലതരം കോമഡികൾ സമൂഹമാധ്യമങ്ങളിൽ നിറയുമ്പോൾ ഇനിയുള്ള കാലം ചിരിപ്പിക്കാൻ നല്ല പാടുപെടേണ്ടി വരില്ലേ

സമൂഹമാധ്യമം ശക്തമാകുന്നതിന് മുൻപ് ഇവിടെ ഒരു ലോകമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ സമൂഹമാധ്യമം ശക്തി പ്രാപിച്ചതോടെ ഇവിടെ ഒരു പാരലൽ ലോകം സ്ഥാപിക്കപ്പെട്ടു. സമൂഹത്തിന്റെ പല മേഖലകളിലും ഒതുങ്ങിക്കിടന്ന കഴിവുറ്റ താരങ്ങൾ പുറത്തേക്കുവന്നു. അതിൽ നിന്നെല്ലാം തിരഞ്ഞെടുക്കപ്പെടുന്നവർ സിനിമയിലേക്കും വരുന്നുണ്ട്. ഏതാനും മിനിറ്റുകൾക്കൊണ്ട് മാസ്മരിക കോമഡി പെർഫോമൻസുകൾ പുറത്തുവരുന്നതിനാൽ തന്നെ വലുപ്പമേറിയ സ്കിറ്റുകളുടെ കാലം ഏറക്കുറെ അവസാന പാതയിലാണ്. സമൂഹമാധ്യമങ്ങളിൽ വരുന്ന കോമഡികളെ വെല്ലുന്ന കോമഡി ഉണ്ടാക്കാനും വലിയ പ്രയാസമാണ്. പിന്നെ നിലവിലുള്ള കലാകാരൻമാർക്ക് അവരുടെ മുഖങ്ങൾ കാഴ്ചക്കാർക്കിടയിൽ മായാതെ നിലനിർത്താനും ഇതേ സമൂഹമാധ്യമങ്ങൾ സഹായിക്കുന്നുണ്ട്. സിനിമകളിലെ സൗന്ദര്യ സങ്കൽപങ്ങളെ കീഴ്മേൽ മറിക്കാനും സമൂഹമാധ്യമങ്ങളുടെ സ്വാധീനം വളരെ നിർണായകമായിട്ടുണ്ട്. 

കോട്ടയം നസീർ മമ്മൂട്ടിക്കൊപ്പം. കോട്ടയം നസീർ വരച്ച ചിത്രം പശ്ചാത്തലത്തിൽ (Photo: Special arrangement)

? അഭിനയത്തിൽ കിട്ടിയ ഏറ്റവും മികച്ച ഒരുപദേശം ആരുടേതായിരിക്കും

കുറേക്കാലമായി മമ്മൂക്ക എന്നോട് പറയാറുള്ള കാര്യമാണ് സിനിമയിൽ കൂടുൽ ശ്രദ്ധിക്കണമെന്നതും മിമിക്രിയിൽ ഇനി അധികം ശ്രദ്ധകൊടുക്കേണ്ട എന്നുള്ളതും. റോഷാക്കിന്റെ ഷൂട്ടിനിടയിലും അദ്ദേഹം അത് എടുത്ത് പറഞ്ഞിരുന്നു. കൂടുതൽ മികച്ച കഥാപാത്രങ്ങൾ എനിക്ക് കിട്ടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മമ്മൂക്കയെ പോലൊരാൾ അങ്ങനെ പറഞ്ഞത് എന്നെ സംബന്ധിച്ച് വലിയ അനുഗ്രഹമാണ്. അതിനാൽ തന്നെയാണ് റോഷാക്കിന് ശേഷം അനുകരണ രംഗത്തു നിന്നും ഞാൻ കുറച്ച് അകലം പാലിച്ചതും.

English Summary:

From Laughter to Depth: Kottayam Nazeer on Transitioning from Comedy to Serious Roles

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT