രവീന്ദ്രൻ മാഷിനെ കാണണം. സാധിക്കുമെങ്കിലൊന്ന് അനുഗ്രഹം വാങ്ങണം. തൃശൂരിലെ ചേതന സ്റ്റുഡിയോയിലേക്ക് സംഗീതജ്ഞൻ ഫിലിപ് ഫ്രാൻസിസ് ക്ഷണിക്കുമ്പോൾ ഗായിക ഗായത്രി അശോകന്റെ മനസ്സിൽ അത്രയൊക്കെ ആഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. രവീന്ദ്രൻ മാഷാകട്ടെ തന്റെ പുതിയ സിനിമയിലെ പാട്ടിനു വേണ്ടി ഒരു ഹിന്ദുസ്ഥാനി ഗായികയെ തേടി നടക്കുന്ന സമയം. അക്കാലത്ത് പുണെയിൽ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുകയാണ് ഗായത്രി. സ്റ്റുഡിയിയോയിലെത്തി, മാഷിനെ കണ്ടു. നിർബന്ധിച്ചപ്പോൾ ഒന്നുരണ്ട് പാട്ടു പാടി. മാഷ് എല്ലാം കേട്ടിരുന്നു. രവീന്ദ്രസംഗീതത്തിന്റെ മാജിക് അതുവരെ കേട്ടു മാത്രം അറിഞ്ഞിരുന്ന ഗായത്രി അത് ജീവിതത്തിലും പ്രാവർത്തികമാകുന്നത് തിരിച്ചറിയുകയായിരുന്നു. മാഷിനു മുന്നിൽ പാട്ടുപാടിയ അന്നുതന്നെ വൈകിട്ട് ആ ഹിറ്റ് ഗാനത്തിന്റെ റിക്കോർഡിങ് നടന്നു. രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും മലയാളിയുടെ നെഞ്ചിൽ ഭക്തിയുടെ ചിറകടിയൊച്ചയുമായി നിറയുന്നുണ്ട് ആ പാട്ട്– ‘ദീന ദയാലോ രാമാ...ജയ.. സീതാ വല്ലഭ രാമാ...’. ആദ്യഗാനം തന്നെ യേശുദാസിനൊപ്പം പാടാനുള്ള ഭാഗ്യവും ഗായത്രിക്കുണ്ടായി. പിന്നീട് പല പാട്ടുകൾ. 2003ൽ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. പിന്നീടെപ്പോഴോ സിനിമകളിൽ ഗായത്രിയുടെ പാട്ടുകൾ കേൾക്കാതായി! എന്താണ് സംഭവിച്ചത്? റിയാലിറ്റി ഷോകളിലും സ്റ്റേജ് ഷോകളിലും ഗസൽ സന്ധ്യകളിലും സജീവമായിരുന്ന ഗായത്രി സിനിമാപ്പാട്ട് പാടുന്നത് പൂർണമായും നിർത്തിയോ? നമ്മുടെ പാരമ്പര്യ സംഗീതത്തിനും സിനിമയിൽ സ്ഥാനം വേണമെന്നു പറയുന്നതിനൊപ്പം ഒരുപാട് കാര്യങ്ങൾ വ്യക്തമാക്കാനുണ്ട് ഗായത്രിക്ക്. എന്നും പരിശീലനം നടത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രവീന്ദ്രൻ മാഷിനെ കാണണം. സാധിക്കുമെങ്കിലൊന്ന് അനുഗ്രഹം വാങ്ങണം. തൃശൂരിലെ ചേതന സ്റ്റുഡിയോയിലേക്ക് സംഗീതജ്ഞൻ ഫിലിപ് ഫ്രാൻസിസ് ക്ഷണിക്കുമ്പോൾ ഗായിക ഗായത്രി അശോകന്റെ മനസ്സിൽ അത്രയൊക്കെ ആഗ്രഹങ്ങളേ ഉണ്ടായിരുന്നുള്ളൂ. രവീന്ദ്രൻ മാഷാകട്ടെ തന്റെ പുതിയ സിനിമയിലെ പാട്ടിനു വേണ്ടി ഒരു ഹിന്ദുസ്ഥാനി ഗായികയെ തേടി നടക്കുന്ന സമയം. അക്കാലത്ത് പുണെയിൽ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുകയാണ് ഗായത്രി. സ്റ്റുഡിയിയോയിലെത്തി, മാഷിനെ കണ്ടു. നിർബന്ധിച്ചപ്പോൾ ഒന്നുരണ്ട് പാട്ടു പാടി. മാഷ് എല്ലാം കേട്ടിരുന്നു. രവീന്ദ്രസംഗീതത്തിന്റെ മാജിക് അതുവരെ കേട്ടു മാത്രം അറിഞ്ഞിരുന്ന ഗായത്രി അത് ജീവിതത്തിലും പ്രാവർത്തികമാകുന്നത് തിരിച്ചറിയുകയായിരുന്നു. മാഷിനു മുന്നിൽ പാട്ടുപാടിയ അന്നുതന്നെ വൈകിട്ട് ആ ഹിറ്റ് ഗാനത്തിന്റെ റിക്കോർഡിങ് നടന്നു. രണ്ടു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും മലയാളിയുടെ നെഞ്ചിൽ ഭക്തിയുടെ ചിറകടിയൊച്ചയുമായി നിറയുന്നുണ്ട് ആ പാട്ട്– ‘ദീന ദയാലോ രാമാ...ജയ.. സീതാ വല്ലഭ രാമാ...’. ആദ്യഗാനം തന്നെ യേശുദാസിനൊപ്പം പാടാനുള്ള ഭാഗ്യവും ഗായത്രിക്കുണ്ടായി. പിന്നീട് പല പാട്ടുകൾ. 2003ൽ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. പിന്നീടെപ്പോഴോ സിനിമകളിൽ ഗായത്രിയുടെ പാട്ടുകൾ കേൾക്കാതായി! എന്താണ് സംഭവിച്ചത്? റിയാലിറ്റി ഷോകളിലും സ്റ്റേജ് ഷോകളിലും ഗസൽ സന്ധ്യകളിലും സജീവമായിരുന്ന ഗായത്രി സിനിമാപ്പാട്ട് പാടുന്നത് പൂർണമായും നിർത്തിയോ? നമ്മുടെ പാരമ്പര്യ സംഗീതത്തിനും സിനിമയിൽ സ്ഥാനം വേണമെന്നു പറയുന്നതിനൊപ്പം ഒരുപാട് കാര്യങ്ങൾ വ്യക്തമാക്കാനുണ്ട് ഗായത്രിക്ക്. എന്നും പരിശീലനം നടത്തി പാട്ടിനെ ഒപ്പം കൂട്ടുന്നതിനൊപ്പം അതിനെ ആഴത്തില്‍ പഠിക്കുന്ന അപൂര്‍വം ഗായകരിൽ ഒരാളു കൂടിയാണ് ഗായത്രി. പാട്ടിനോടുള്ള ഇഷ്ടത്തെ അക്കാദമിക് ആയി പരിഗണിച്ച്, അവലോകനം ചെയ്താണ് ഗായത്രി സംഗീതത്തെ മനസ്സിലാക്കിയിരിക്കുന്നത്. ഗായത്രി സംസാരിക്കുകയാണ്, സ്വപ്നങ്ങളെപ്പറ്റി, മറക്കാനാകാത്ത പാട്ടനുഭവങ്ങളെപ്പറ്റി, മലയാള സിനിമയിലെ ഇന്നത്തെ പാട്ടുകളെപ്പറ്റി, ഗസൽപ്രേമത്തെപ്പറ്റിയെല്ലാം മനോരമ ഓൺലൈൻ പ്രീമിയം ‘ഓണവിരുന്നി’ൽ...

∙ ഗായത്രിയുടെ ആദ്യത്തെ പാട്ട് ‘ദീന ദയാലോ രാമാ...’ മലയാളിക്ക് മറക്കാനാകുന്നില്ലല്ലോ...

ADVERTISEMENT

ആ പാട്ടിന്റെ പ്രാധാന്യം അതിന്റെ കേൾവിക്കാർ തന്നെയാണ് തീരുമാനിക്കുന്നത്. കാരണം 2024ലും സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി പലരും ആ പാട്ടുപാടി എന്നെ ടാഗ് ചെയ്യുന്നു. ആ പാട്ടിറങ്ങിയ സമയത്ത് രണ്ടോ മൂന്നോ വയസ്സുള്ള കുട്ടികൾക്ക് ഇപ്പോൾ 20 വയസ്സായിട്ടുണ്ട്. അവരിപ്പോഴും ആ പാട്ടു പാടി എന്നെ ടാഗ് ചെയ്യുകയാണ്. അതിന്റെ അർഥം അതൊരു ക്ലാസിക് ആണെന്നുള്ളതാണ്. അതിന്റെ എല്ലാ ക്രെഡിറ്റും അതിനു സംഗീതം നൽകിയ രവീന്ദ്രൻ മാഷിനും അത് എഴുതിയ ഗിരീഷ് സാറിനുമാണ്. അത് ഹിന്ദുസ്ഥാനി സ്റ്റൈലിൽ ചെയ്തതുകൊണ്ട് വ്യത്യസ്തമായ ഒരു ശബ്ദം അവർ ആ സമയത്ത് അന്വേഷിച്ചിരുന്നു. എനിക്ക് വേറിട്ടൊരു ശബ്ദം ഉണ്ട് എന്നുള്ളതു കൊണ്ടും എന്റെ ഹിന്ദുസ്ഥാനി അനുഭവപരിചയം അറിയുന്നതു കൊണ്ടുമാവാം എന്നെ തിരഞ്ഞെടുത്തത്.

ഗായത്രി അശോകന്‍. (Photo: gayatri_asokan/instagram)

∙ മലയാളത്തിലെ ഇപ്പോഴത്തെ മ്യൂസിക് ട്രെൻഡ്...

മലയാളത്തിൽ ഇപ്പോൾ കൂടുതലും ഒരു ഹിപ് ഹോപ് ട്രെൻഡാണ്. ഞാൻ ഈ അടുത്ത് കണ്ട സിനിമകളൊക്കെ വളരെ ഇംപ്രസീവ് ആയിരുന്നു. സിനിമ ആവശ്യപ്പെടുന്നത് അത്തരം പാട്ടുകളാണ്. പക്ഷേ സ്റ്റേജ് ഷോകൾ വരുമ്പോഴാണ് ഒരു എൺപതു ശതമാനം ഗായകരും ബുദ്ധിമുട്ടുന്നത്. കാരണം നമ്മുടെ എല്ലാവരുടെയും മേഖലയല്ല ഹിപ് ഹോപ്. പലരും പാടുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും ഹിപ് ഹോപ്പില്‍ സ്പെഷലൈസ് ചെയ്തവരല്ല. സ്റ്റേജിൽ പാടാൻ പാട്ടുകൾ കുറയുകയാണ്. അപ്പോൾ നമ്മൾ വീണ്ടും പഴയ പാട്ടുകളിലേക്ക് പോകുന്നു. രണ്ടായിരത്തിനു മുൻപേയുള്ള പാട്ടുകൾ ഞങ്ങൾക്ക് പാടേണ്ടി വരുന്നു. ‌‌

ഇന്ത്യക്കാർക്കു പ്രിയം മെലഡിയാണ്. നമ്മളെപ്പോഴും രാവിലെ ഇഡ്ഡലിയും സാമ്പാറും കഴിക്കാനായിരിക്കുമല്ലോ ആഗ്രഹിക്കുന്നത് അല്ലാതെ ഡോനട്ടും ബർഗറുമൊന്നുമല്ലല്ലോ. അതുപോലെ ഇത് നമ്മുടെ ജോണറേയല്ല. ഇലക്ട്രോണിക് ഹിപ് ഹോപ് ഞാനും കേൾക്കാറുണ്ട്. പക്ഷേ ഇതിനിടെ നമുക്ക് നമ്മുടേതായിട്ടുള്ള പാട്ടുകളും ആവശ്യമാണ്.

സിനിമാ സംഗീതത്തിൽ നിന്നു വ്യത്യസ്തമായ വിഭാ​ഗമാണു ഗസൽ. സിനിമയിൽ ഗസൽ ഒരുപാട് ഉപയോഗിച്ചിട്ടുണ്ട്. ജഗ്ദീപ് സിങ്ങിന്റെയും ഗുലാം അലി സാറിന്റെയുമൊക്കെ പാട്ടുകൾ സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്. അതുപോലെത്തന്നെ മലയാളത്തിൽ ബാബുരാജ് സാറിന്റെ പാട്ടുകൾ ഗസലുമായി സാമ്യം ഉള്ളവയാണ്. പോയട്രി വ്യത്യാസമുണ്ടെങ്കിലും സംഗീതപരമായി ഗസൽ ശാഖയിൽ പെടുത്താവുന്നതാണവ. പണ്ട് മലയാളസിനിമയിൽ ഗസൽ ഗാനങ്ങൾ ഉപയോഗിച്ചിരുന്നതു പോലെ ഇപ്പോൾ കാണാറില്ല. അതെന്തുകൊണ്ടാണെന്ന് ചോദിക്കേണ്ടത് ഫിലിം മേക്കേഴ്സിനോടാണ്. 

ADVERTISEMENT

കാരണം നമ്മൾ എല്ലാവരും ഇപ്പോഴും ഗസൽ ആസ്വദിക്കുന്നവരാണ്. സംവിധായകർക്കോ താരങ്ങൾക്കോ സംഗീതധാരണ ഇല്ലാത്തതു കൊണ്ടാണോ എന്നെനിക്കറിയില്ല. അത്തരം പാട്ടുകൾ തിരിച്ചു വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ വിഭാ​ഗങ്ങളൊക്കെ ഇന്ത്യയുടെ ആത്മാവാണ്. നമ്മളിപ്പോഴും ആഘോഷങ്ങളിൽ പരമ്പരാ​ഗതമായിട്ടുള്ള പട്ടുസാരിയും കാഞ്ചീപുരവും ഒക്കെ ഉടുക്കാറുണ്ടല്ലോ. അതു പോലെ നമ്മുടെ പരമ്പരാഗത സംഗീതത്തിനും സിനിമയിൽ സ്ഥാനം വേണം.

ഗായത്രി അശോകന്‍. (Photo: gayatri_asokan/instagram)

∙ സോഷ്യൽ മീഡിയയിലെ സംഗീതം

ഈയിടയ്ക്ക് റഹ്മാൻ സാർ അർജിത് സിങ് പാടിയ ‘മേനു വിദാ കരോ’ എന്ന മനോഹരമായ ഒരു പാട്ടിറക്കി. ഇന്‍സ്റ്റഗ്രാമിൽ ആ പാട്ട് അത്രയ്ക്കു ഹിറ്റ് ആയി. വളരെ മെലോഡിയസ് ആയിട്ടുള്ള, ഗസൽ പോലെയുള്ള പാട്ടാണത്. എത്രയോ ചെറുപ്പക്കാർ അതിന്റെ കവർ സോങ് ഇറക്കി. അതുകൊണ്ടാണ് ‘മെലഡി ഈസ് ദ് കിങ്’ എന്നു പറയുന്നത്. 

ഗായത്രി അശോകന്‍. (Photo: gayatri_asokan/instagram)

80കളിലും 90കളിലും ഒരേയൊരു വോയിസ് ടൈപ്പുള്ള ഗായകർക്കേ അവസരം കിട്ടിയിരുന്നുള്ളൂ. ഇപ്പോൾ അതൊക്കെ മാറി കഴിവ് ഉണ്ടെങ്കില്‍ നമുക്ക് നമ്മുടെ പാട്ട് പുറത്തിറക്കാം എന്നായി. അതൊരു വലിയ കാര്യം തന്നെയാണ്. പക്ഷേ മ്യൂസിക് ബ്രാൻഡുകൾ പുതിയ ആളുകളെ വേണ്ടത്ര പ്രമോട്ട് ചെയ്യുന്നില്ല. പാശ്ചാത്യ രാജ്യങ്ങളിൽ പുതിയ പാട്ടുകാർ വരികയാണെങ്കിൽ മ്യൂസിക് കമ്പനികൾ അവർക്കു വേണ്ടി മൽ‌സരിക്കും. ഇവിടെ മ്യൂസിക് കമ്പനികൾ കാര്യമായി പണം കൊടുത്തു തുടങ്ങിയിട്ടില്ല.. സ്വതന്ത്രമായി നിൽക്കുന്നവരൊക്കെ ബുദ്ധിമുട്ടുകയാണ്. 

ADVERTISEMENT

∙ ഇത്തരമൊരു പാട്ടു പാടണം എന്നു തോന്നിയ നിമിഷം?

എന്റെ പേരിൽ അറിയപ്പെടണം എന്നു തോന്നിയിട്ടുള്ള ഒരുപാട് പാട്ടുകൾ ഉണ്ട്. ഒരു പാട്ടായിട്ട് പറയാന്‍ ബുദ്ധിമുട്ടാണ്. പക്ഷേ ലതാജി (ലതാ മങ്കേഷ്കർ) പാടിയിട്ടുള്ള പല പാട്ടുകളും എനിക്കു പാടാൻ പറ്റിയിരുന്നെങ്കിൽ എന്നു തോന്നിയിട്ടുണ്ട്. പുതിയ പാട്ടുകൾ കേൾക്കുമ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. അതിൽ ഒരെണ്ണം എടുത്തു പറയാൻ പക്ഷേ ബുദ്ധിമുട്ടാണ്. 

ഭർത്താവ് പുർബയാൻ ചാറ്റർജിക്കൊപ്പം ഗായത്രി അശോകന്‍. (Photo: gayatri_asokan/instagram)

∙ സിനിമയിൽ അധികം പാടാറില്ലല്ലോ

സിനിമാ പാട്ടുകള്‍ പാടേണ്ട എന്ന് തീരുമാനിച്ചിട്ടില്ല. മുംബൈയിലേക്ക് മാറി ഇപ്പോൾ എട്ടു വർഷമായി. ഭർത്താവ് പുർബയാൻ ചാറ്റർജി ശാസ്ത്രീയ സംഗീതജ്ഞനാണ്. മുംബൈയിലായതു കൊണ്ട് മലയാളത്തിലെ സംഗീത സംവിധായകരെ കാണാനൊന്നും പറ്റാറില്ല. ഇവിടെ ആയതുകൊണ്ട് മലയാളത്തിൽ പണ്ടുള്ളതു പോലെ സജീവവുമല്ല. പ്രോഗ്രാമുകൾക്കൊക്കെ വരാറുണ്ട്. പാടാൻ വിളിച്ചാല്‍ ഞാൻ റെഡിയാണ്. മുംബൈയിലേക്ക് വന്നതുകൊണ്ട് ശ്രദ്ധ കൂടുതലും ഗസൽ ഫ്യൂഷന്‍ സംഗീതത്തിലേക്കൊക്കെ ആയി. നല്ല ആൽബങ്ങളിൽ പാടാൻ പറ്റി. ഒരുപാട് പ്രോഗ്രാമുകൾ ഡൽഹിയിലും യുഎസിലും ഒക്കെ ചെയ്യാൻ പറ്റി. അതുപോലെത്തന്നെ ഗസൽ റിക്കോർഡിങ്ങിലും ഞാൻ സജീവമാണ്. കോവിഡിന്റെ സമയത്ത് ഭർത്താവുമായി ചേർന്ന് ഒരു ആൽബം പുറത്തിറക്കിയിരുന്നു. അതിൽ ഗ്രാമി അവാർഡ് ജേതാക്കൾ ഉണ്ടായിരുന്നു. ഉസ്താദ് സാക്കിർ ഹുസൈൻ എന്റെ ഒരു ഗസലിനു വേണ്ടി വായിച്ചിരുന്നു.

ഗായത്രി അശോകന്‍. (Photo: gayatri_asokan/instagram)

∙ സംഗീതത്തിലെ ആ ഒരു സ്വപ്നം

എനിക്ക് എത്തിച്ചേരേണ്ട ഇടം എന്റെ മനസ്സിൽ വളരെ ക്ലിയറാണ്. എനിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു ഗസൽ സംഗീതജ്ഞ ആവണം. ഒരുപാട് ആൽബം ചെയ്യണം. കാരണം ​ഗസലിനോട് എനിക്ക് ഒരുപാട് പാഷൻ ഉണ്ട്. അതിനെ കൂടുതൽ ജനകീയമാക്കണം എന്നാണ് ഇപ്പോഴത്തെ ലക്ഷ്യം. ആദ്യത്തെ ഗസൽ ആൽബം ഏഴു വർഷം മുൻപ് പ്രിയപ്പെട്ട പങ്കജ് ഉദാസ് സാറാണ് ലോഞ്ച് ചെയ്തത്. അതിനു ശേഷം കുറേ ആൽബം ചെയ്തു. ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നു. 

∙ നാട്ടിലില്ലെങ്കിലും മനസ്സിൽ ഓണം

ഓണം എന്നു പറയുന്നത് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ടതും സന്തോഷം തരുന്നതുമായ ഉത്സവമാണ്. ഞാന്‍ ജനിച്ചു വളർന്നതു തൃശൂരാണ്. എന്റെ അച്ഛനും അമ്മയും ‍ഡോക്ടർമാരാണ്. അവർക്ക് സ്ഥലംമാറ്റം കിട്ടി ഞങ്ങൾ പല സ്ഥലത്തും താമസിച്ചിട്ടുണ്ട്. അവിടുത്തെ എല്ലായിടത്തെയും വ്യത്യസ്തമായ ഓണങ്ങൾ ആഘോഷിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. നമ്മുടെയൊക്കെ ചെറുപ്പക്കാലത്ത് മൊബൈൽ ഫോണും ഇന്റർനെറ്റും ഒന്നുമില്ല. അന്ന് പ്രകൃതിയുമായി ചേർന്നാണ് ഓണം ആഘോഷിച്ചിരുന്നത്. സ്വന്തമായി പൂക്കളം ഒക്കെ ഒരുക്കി ആസ്വദിച്ചിട്ടുള്ള ഒരു മലയാളിയാണ് ഞാനും.

ഗായത്രി അശോകന്‍. (Photo: gayatri_asokan/instagram)

∙ ഏറെ കേൾക്കാനിഷ്ടമുള്ള പാട്ടുകൾ?

പാട്ടു പാടുന്നതു പോലെ തന്നെ വളരെ കാര്യമായിട്ടുള്ളതാണ് പാട്ടു കേൾക്കുന്നതും. ഞാൻ എല്ലാവരുടെയും പാട്ട് കേൾക്കും. ഇന്‍സ്ട്രുമെന്റൽ മ്യൂസിക് ഒരുപാട് ഇഷ്ടമാണ്. ഒരുപാട് ഹിന്ദുസ്ഥാനി ക്ലാസിക്കുകൾ പ്രത്യേകിച്ചും ഫ്ലൂട്ട്, സിത്താർ ഇതൊക്കെ ഞാൻ കുറേ കേൾക്കും. വരികൾ ഇല്ലാതെ വരുമ്പോൾ ഒന്നു കൂടി ധ്യാനാത്മകമായിട്ടുള്ള അവസ്ഥ തോന്നാറുണ്ട്. ഗസലുകളും ഒരുപാട് കേൾക്കും. മെഹ്ദി ഹസൻ, ഗുലാം അലി, അമീർഖാൻ സാബ്, ഉസ്താദ് ബഡേ ഗുലാം അലി സാർ ഇവരുടെയൊക്കെ പാട്ടുകളാണ് ഞാൻ പ്രധാനമായും കേൾക്കാറുള്ളത്. 

∙ മറക്കാനാകാത്ത ആരാധക അനുഭവം

ഒരിക്കൽ ദോഹയിൽ ഒരു സംഗീത പരിപാടി കഴിഞ്ഞ് രാഴ്ച കഴിഞ്ഞപ്പോൾ എനിക്കൊരു കത്തു വന്നു. ജീവിതം തന്നെ അവസാനിപ്പിക്കാൻ ഇരുന്ന ആളായിരുന്നു. ഈ ഗസല്‍ കേട്ടപ്പോൾ ആ തീരുമാനത്തിൽ നിന്നു മാറി എന്നായിരുന്നു ആ കത്തിൽ ഉണ്ടായിരുന്നത്. അതൊക്കെ ഒരു ദൈവാനുഗ്രഹം ആണ്. നമുക്കൊരു ടാലന്റ് ദൈവം നൽകിയിരിക്കുന്നത് ബാക്കിയുള്ളവർക്ക് സന്തോഷം പകരാന്‍ മാത്രമായിട്ടാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഹൃദയങ്ങൾ തമ്മിലുള്ള ആശയവിനിമയം ഭാഷകൾക്കതീതമാണ്. അതുകൊണ്ടാണ് അതിന് ഒരു ആത്മീയ ഭാവം കൊടുക്കാൻ കഴിയുന്നത്. 

ഗായത്രി അശോകന്‍. (Photo: gayatri_asokan/instagram)

∙ പരിശീലനം

സംഗീതത്തിന് ഒരുപാട് സാധന ആവശ്യമാണ്. ഏതൊരു മേഖലയിലും ഏറ്റവും മികച്ചത് ആകണമെങ്കിൽ പരിശീലനം വേണം എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. അതിന് നമുക്ക് ‘സ്റ്റാമിന’ വേണ്ടത് വളരെ ആവശ്യമാണ്. ഞാൻ യോഗ ചെയ്യാറുണ്ട്. യോഗ അറിയാത്തവരാണെങ്കിൽ നടത്തം, നീന്തൽ ഇവ ചെയ്യണം. കോവിഡിന്റെ സമയത്ത് നമ്മൾ എല്ലാവരും കുറേ കഷ്ടപ്പെട്ടു. അതിനുശേഷം നമ്മൾ ആരോഗ്യം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. എന്റേത് സ്റ്റേജിൽ ഒരുപാട് ഇംപ്രവൈസേഷൻ ആവശ്യമുള്ള ശാഖയാണ്. സിനിമാ പാട്ടുകളിൽ കംപോസ് ചെയ്തു തരുന്ന പാട്ട് അതേപോലെ പാടിയാൽ മതി. പക്ഷേ ക്ലാസിക്കൽ അല്ലെങ്കിൽ ഗസലിൽ മസ്തിഷ്കം ഒരുപാട് പ്രയോഗിക്കേണ്ടി വരും. അതിനായി നമ്മൾ കുറച്ചു സമയം മാറ്റിവയ്ക്കേണ്ടത് വളരെ ആവശ്യമാണ്. 

∙ ഡബിങ് ആർട്ടിസ്റ്റുമാണല്ലോ ഗായത്രി...

പണ്ട് ഞാൻ ഒരു സിനിമയ്ക്കു വേണ്ടി ഡബ് ചെയ്തിരുന്നു. അതിനുശേഷം ഒരുപാട് അവസരങ്ങൾ വന്നിരുന്നു. ശബ്ദത്തിന് സ്ട്രെയിൻ വന്നതുകൊണ്ട് അത് വേണ്ടെന്നു വച്ചു. പരിശീലനത്തിനും സമയം കിട്ടില്ല. അതല്ലാതെ കുറേ ടിവി ഷോകൾ ആങ്കർ ചെയ്തിട്ടുണ്ട്. 

∙ നാടും വീടും പാട്ടും

ഞാൻ തൃശൂർക്കാരിയാണ് എന്നു പറഞ്ഞല്ലോ. എന്റെ ബന്ധുക്കളെല്ലാം തൃശൂരാണ്. മങ്ങാട് നടേശൻ സാറിന്റെ അടുത്തു നിന്ന് ഞാൻ കർണാടിക് സംഗീതം പഠിച്ചതും തൃശൂരിൽ നിന്നാണ്. അതു കഴിഞ്ഞ് ഹിന്ദുസ്ഥാനി പഠിക്കാൻ പുണെയിലേക്ക് പോയി. അതിനു ശേഷമാണ് ‘അരയന്നങ്ങളുടെ വീട്’ സിനിമയിൽ പാടാൻ അവസരം കിട്ടിയത്. പിന്നീട് കുറേ ഗാനമേളകളിലും പാടി. ബെംഗളൂരുവിലും മുംബൈയിലും പോയി ഹിന്ദുസ്ഥാനിയും ഗസലും പഠിച്ചിട്ടുണ്ട്. ഇത് പഠിച്ചതുകൊണ്ടാണ് ഇപ്പോൾ വലിയ വേദികളിലൊക്കെ പാടാൻ കഴിയുന്നത്. നിത അംബാനി കള്‍ചറൽ ഫെസ്റ്റിവൽ പോലുള്ള വേദികളിലും പാടാൻ കഴിഞ്ഞത് ഹിന്ദുസ്ഥാനി പഠിച്ചതു കൊണ്ടുമാത്രമാണ്. ഇന്നും പഠിക്കുകയാണ്. ഇനിയുമെത്രയോ ദൂരം പോകാനുണ്ട്.

English Summary:

Gayatri Ashokan: A Musical Journey from 'Deenadayalo Rama' to Ghazal

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT