മലയാളി സിനിമാതാരങ്ങളും അന്ന് ബാങ്കോക്കിലേക്ക് പറന്നു; ഇനി മുംബൈയിൽ ‘കോൾഡ് പ്ലേ’ മാജിക്; ഒപ്പം അപ്രതീക്ഷിത അതിഥിയും!
വെറും സംഗീതപ്രകടനമല്ല, മാജിക് ആണ് ‘കോൾഡ്പ്ലേ’ ലൈവ് മ്യൂസിക് അനുഭവം. അതുകൊണ്ടു തന്നെ കോൾഡ്പ്ലേ മുംബൈയിലെത്തുന്നുവെന്ന ആഹ്ലാദവാർത്തയെ ആവേശത്തോടെയാണ് ആരാധകർ എതിരേറ്റത്. സംഗീത പ്രേമികളുടെ ആവേശം വാനോളം ഉയർത്തി ലോക പ്രശസ്ത റോക്ക് ബാൻഡ് കോൾഡ്പ്ലേ (Coldplay) ഇന്ത്യയിലെത്തുന്നത്. 2025 ജനുവരിയിലാണ്. ജനുവരി 18, 19 തീയതികളിൽ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ബ്രിട്ടിഷ് ബാൻഡിന്റെ വേൾഡ് ടൂറിന്റെ ഭാഗമായുള്ള പരിപാടി നടക്കുക. ലൈവ് സംഗീതപ്രകടനത്തിന്റെ അവിസ്മരണീയ അനുഭവത്തിന് ഏതാനും മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരുമെങ്കിലും ടിക്കറ്റ് വിൽപന സെപ്റ്റംബർ 22നു തുടങ്ങും. ഉച്ചയ്ക്ക് 12നാണ് ഓൺലൈൻ ബുക്കിങ് വിൻഡോ തുറക്കുക. വൈകാതെതന്നെ ടിക്കറ്റ് സോൾഡ് ഔട്ട് ആയേക്കുമെന്ന ആശങ്കയിലാണ് ആരാധകർ. എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോം Bookmyshowയിലൂടെയാണ് ടിക്കറ്റുകൾ ലഭ്യമാകുക. വേറിട്ട സംഗീതത്തിനൊപ്പം മികച്ച കാഴ്ചയനുഭവം കൂടി സമ്മാനിക്കുന്നതാണ് ബാൻഡിന്റെ ലൈവ് കൺസേർട്ടുകൾ. ‘വൺസ് ഇൻ എ ലൈഫ് ടൈം’ അനുഭവമെന്ന് ആരാധകർ സ്വപ്നം കാണുന്ന ‘കോൾഡ്പ്ലേ’ ലൈവ് കൺസർട്ട് സ്വന്തം നാട്ടിലെത്തുന്നതിന്റെ ആവേശത്തിലാണ് പാശ്ചാത്യ സംഗീതപ്രേമികൾ.

വെറും സംഗീതപ്രകടനമല്ല, മാജിക് ആണ് ‘കോൾഡ്പ്ലേ’ ലൈവ് മ്യൂസിക് അനുഭവം. അതുകൊണ്ടു തന്നെ കോൾഡ്പ്ലേ മുംബൈയിലെത്തുന്നുവെന്ന ആഹ്ലാദവാർത്തയെ ആവേശത്തോടെയാണ് ആരാധകർ എതിരേറ്റത്. സംഗീത പ്രേമികളുടെ ആവേശം വാനോളം ഉയർത്തി ലോക പ്രശസ്ത റോക്ക് ബാൻഡ് കോൾഡ്പ്ലേ (Coldplay) ഇന്ത്യയിലെത്തുന്നത്. 2025 ജനുവരിയിലാണ്. ജനുവരി 18, 19 തീയതികളിൽ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ബ്രിട്ടിഷ് ബാൻഡിന്റെ വേൾഡ് ടൂറിന്റെ ഭാഗമായുള്ള പരിപാടി നടക്കുക. ലൈവ് സംഗീതപ്രകടനത്തിന്റെ അവിസ്മരണീയ അനുഭവത്തിന് ഏതാനും മാസങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരുമെങ്കിലും ടിക്കറ്റ് വിൽപന സെപ്റ്റംബർ 22നു തുടങ്ങും. ഉച്ചയ്ക്ക് 12നാണ് ഓൺലൈൻ ബുക്കിങ് വിൻഡോ തുറക്കുക. വൈകാതെതന്നെ ടിക്കറ്റ് സോൾഡ് ഔട്ട് ആയേക്കുമെന്ന ആശങ്കയിലാണ് ആരാധകർ. എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോം Bookmyshowയിലൂടെയാണ് ടിക്കറ്റുകൾ ലഭ്യമാകുക.
വേറിട്ട സംഗീതത്തിനൊപ്പം മികച്ച കാഴ്ചയനുഭവം കൂടി സമ്മാനിക്കുന്നതാണ് ബാൻഡിന്റെ ലൈവ് കൺസേർട്ടുകൾ. ‘വൺസ് ഇൻ എ ലൈഫ് ടൈം’ അനുഭവമെന്ന് ആരാധകർ സ്വപ്നം കാണുന്ന ‘കോൾഡ്പ്ലേ’ ലൈവ് കൺസർട്ട് സ്വന്തം നാട്ടിലെത്തുന്നതിന്റെ ആവേശത്തിലാണ് പാശ്ചാത്യ സംഗീതപ്രേമികൾ. ഓൺലൈൻ ബുക്കിങ് വിൻഡോ തുറക്കുന്നതു കാത്തിരിക്കുകയാണ് ഏറെപ്പേരും. 2500 രൂപ മുതൽ 35,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ആരാധകർക്കു കുറഞ്ഞനിരക്കിലും സംഗീതാനുഭവം ലഭ്യമാക്കാൻ 2000 രൂപയുടെ പരിമിതമായ ‘ഇൻഫിനിറ്റി’ ടിക്കറ്റുകളും ബാൻഡ് ഒരുക്കുന്നുണ്ട്.
ബുക്കിങ് നേരത്തേ തുടങ്ങുന്നതിനാൽ വൈകാതെ തന്നെ ടിക്കറ്റുകൾ സോൾഡ് ഔട്ട് ആകുമെന്നുറപ്പാണ്. ടിക്കറ്റുകൾ കരിഞ്ചന്തയിൽ വലിയ നിരക്കിൽ വാങ്ങേണ്ടി വരുന്ന ദുരനുഭവം ഒഴിവാക്കാൻ കർശന ഉപാധികളും ബുക്കിങ് പ്ലാറ്റ്ഫോം ഉറപ്പാക്കുന്നുണ്ട്. ഒരാൾക്ക് പരമാവധി എട്ടു ടിക്കറ്റ് മാത്രമാണ് വാങ്ങാനാകുക. 2500, 3000, 3500, 4000, 6500, 9000 എന്നിങ്ങനെ വിവിധ സീറ്റിങ്, സ്റ്റാൻഡിങ് ഘടനയാണ് വേദിയിലുണ്ടാകുക. ലോഞ്ച് സൗകര്യങ്ങളുള്ള സീറ്റിങ്ങിന് 12,500 മുതൽ. 2000 രൂപയുടെ ഇൻഫിനിറ്റി ടിക്കറ്റ് ‘പെയർ’ ആയി മാത്രമാണ് വാങ്ങാനാകുക. ഇതിന്റെ സീറ്റിങ് എവിടെയാകുമെന്നത് സർപ്രൈസ് ആണ്. കൺസർട്ടിന്റെ ദിവസം മാത്രം കൈപ്പറ്റാനാകുന്ന ടിക്കറ്റിലാണ് ഇതു വ്യക്തമാകുക.
∙ ആവേശം ഉയരങ്ങളിൽ
2023ൽ തായ്‌ലൻഡിൽ നടന്ന കോൾഡ്പ്ലേ ലൈവ് പ്രകടനം കാണാൻ ഇന്ത്യയിൽ നിന്ന് ഒട്ടേറെപ്പേരാണ് പുറപ്പെട്ടത്. മലയാള സിനിമയിലെ യുവതാരങ്ങളുൾപ്പെടെ ബാങ്കോക്കിലെ വേദിയിൽ നിന്നുള്ള വിഡിയോയും ചിത്രങ്ങളും ‘വൺസ് ഇൻഎ ൈലഫ് ടൈം’ എന്ന ടാഗോടെ പങ്കുവച്ചിരുന്നു. വിദേശരാജ്യങ്ങളിലേക്കു പോകാതെ തന്നെ പ്രിയ ഗായകസംഘത്തിന്റെ ലൈവ് പ്രകടനം അനുഭവിക്കാൻ ലഭിക്കുന്ന അസുലഭ അവസരം നഷ്ടപ്പെടാതെ സ്വന്തമാക്കാൻ കാത്തിരിക്കുകയാണ് ആരാധകർ.
ഇൻസ്റ്റഗ്രാം ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ കോൾഡ്പ്ലേ കൺസർട്ട് റീലുകൾ ട്രെൻഡിങ്ങാണിപ്പോൾ. Bookmyshow പോർട്ടൽ ടിക്കറ്റ് വിൻഡോ ഓപണാകുമ്പോൾ എങ്ങനെ മികച്ച സീറ്റിങ് തിരഞ്ഞെടുക്കാം എന്നതു സംബന്ധിച്ച റീലുകൾ നേരത്തെ തന്നെ ഇറങ്ങിക്കഴിഞ്ഞു. വിശാലമായ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലെ സീറ്റിങ് ഘടന ഇഴകീറി പരിശോധിച്ചുള്ള വിഡിയോകളാണ് ഇതിലേറെയും. ഏതു സീറ്റിങ് തിരഞ്ഞെടുത്താലാകും ഏറ്റവും മികച്ച രീതിയിൽ പരിപാടിയുടെ വർണക്കാഴ്ചകളും ക്രിസ് മാർട്ടിന്റെ പ്രകടനവും കാണാൻ സാധിക്കുക എന്നുള്ള കണക്കുകൂട്ടലാണ് ഈ റീലുകളുടെ ഉള്ളടക്കം. ജനുവരി 18, 19 തീയതികളിൽ മുംബൈയിലെത്തുമ്പോൾ താമസിക്കാവുന്ന ഹോട്ടലുകളുടെ വിശദാംശങ്ങൾ നൽകുന്ന റീലുകളും മുംബൈയിലെ മറ്റ് ടൂറിസ്റ്റ് സ്പോട്ടുകൾ ഈ യാത്രയുടെ ഭാഗമാക്കാനുള്ള നിർദേശങ്ങൾ നൽകുന്ന റീലുകളുമുണ്ട്.
∙ ‘മ്യൂസിക് ഓഫ് സ്ഫിയർ’
ആഗോള ഹിറ്റായി തുടരുന്ന ‘മ്യൂസിക് ഓഫ് സ്ഫിയർ’ ലോക ടൂറിങ്ങിന്റെ ഭാഗമായാണ് കോൾഡ്പ്ലേ മുംബൈയിലെ വേദിയിലെത്തുക. അബുദാബി, മുംബൈ, ഹോങ്കോങ്, സോൾ നഗരങ്ങളിലെ വേദികളാണ് നിലവിലെ ടൂറിന്റെ തുടർച്ചയായി 2025ൽ ബാൻഡ് പ്രഖ്യാപിച്ചിട്ടുള്ളത്. 2021ൽ ബാൻഡ് പുറത്തിറക്കിയ ആൽബമാണ് ‘മ്യൂസിക് ഓഫ് സ്ഫിയേഴ്സ്’. കോസ്മിക് തീം അടിസ്ഥാനമാക്കിയുള്ളതാണ് ഇതിലെ പാട്ടുകളും വേദിയിലെ അലങ്കാരങ്ങളും. പ്രശസ്ത കെ പോപ് ബാൻഡ് ബിടിഎസുമായി കൊളാബറേറ്റ് ചെയ്ത് ഒരുക്കിയ ‘മൈ യൂണിവേഴ്സ്’ എന്ന ഹിറ്റ് ഗാനവും ഈ ആൽബത്തിന്റെ ഭാഗമാണ്.
1997ൽ ബ്രിട്ടനിൽ തുടക്കമിട്ട ഈ നാലംഗ ബാൻഡ് ലീഡ് ഗായകൻ ക്രിസ് മാർട്ടിന്റെ നേതൃത്വത്തിൽ പിന്നീടുളള രണ്ടു വർഷത്തിനിടെ ലോകസംഗീതപ്രേമികളെ കീഴടക്കിയുള്ള ജൈത്രയാത്ര തുടങ്ങി. ഒട്ടേറെ ഗ്രാമി സംഗീതപുരസ്കാരങ്ങൾ നേടിയിട്ടുള്ള ബാൻഡ് 10 കോടി റിക്കോഡുകൾ വിറ്റഴിച്ചും നേട്ടങ്ങളുടെ പട്ടികയിൽ പേരെഴുതി. 2008ൽ ബാൻഡ് പുറത്തിറക്കിയ ‘വിവ ല വിദ’ ബിൽബോഡ് ഗ്ലോബൽ ലിസ്റ്റിൽ ഇടംപിടിച്ചു; യുകെയും യുഎസിലും ഒന്നാമതെത്തി റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു. ഗ്രാമി സോങ് ഓഫ് ദി ഇയർ പുരസ്കാരവും നേടി. ബാൻഡ് ആദ്യമായല്ല ഇന്ത്യയിലെത്തുന്നത്. 2016ൽ മുംബൈയിൽ നടന്ന ‘ഗ്ലോബൽ സിറ്റിസൻ’ മ്യൂസിക് ഫെസ്റ്റിവലിൽ ഇവർ പങ്കെടുത്തിരുന്നെങ്കിലും ബാൻഡിന്റെ മുഴുനീള കൺസേർട്ടിന് ഇന്ത്യ വേദിയാകുന്നത് ഇതാദ്യം. ഇന്ത്യൻ ആരാധകർക്കായി ഇത്തവണ ‘അപ്രതീക്ഷിത അതിഥി’യെ വേദിയിലെത്തിക്കുമെന്ന പ്രഖ്യാപനവുമുണ്ട്.
∙ പരിസ്ഥിതി സൗഹൃദം; വേദികളും ടൂറൂം
തങ്ങളുടെ സംഗീതപ്രകടന വേദികൾ പരിസ്ഥിതി സൗഹൃദമാക്കാനും സുസ്ഥിരമൂല്യങ്ങൾ പിന്തുടരാനും ശ്രദ്ധവയ്ക്കുന്നു കോൾഡ്പ്ലേ. ലൈവ് കൺസർട്ടുകളും വേൾഡ് ടൂറും സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണപ്രശ്നങ്ങൾക്ക് സ്വന്തം നിലയിൽ മാതൃക ഒരുക്കാനുള്ള ആത്മസമർപ്പണവും ബാൻഡിന്റെ പ്രത്യേകതയാണ്. കാർബൺ ബഹിർഗമനം കുറയ്ക്കാനായി കൂടുതൽ സംഗീതവേദികൾ ചെയ്യില്ലെന്ന തീരുമാനംപോലും അവർ സ്വീകരിച്ചിരുന്നു. പിന്നീട് സംഘത്തിന്റെ സഞ്ചാരം വൈദ്യുത വാഹനങ്ങളിലാക്കി.
സോളർ വൈദ്യുതി, കൈനറ്റിക് ഡാൻസ് ഫ്ലോറിൽ നിന്നുള്ള വൈദ്യുതി, പൂർണമായും റിന്യൂവബിൾ എനർജി ഉപയോഗിച്ചുള്ള ഇലക്ട്രിക് ബാറ്ററി സിസ്റ്റം എന്നിവ ഉപയോഗിച്ചാണ് വേദിയിലെ ലൈറ്റ്, ലേസർ, ശബ്ദസംവിധാനങ്ങൾ പ്രവർത്തിപ്പിക്കുക. ലൈവ് സംഗീതപ്രകടനം കാണാനെത്തുന്ന ഓരോ ആരാധകർക്കായും ഓരോ മരം നടുമെന്ന പ്രതിജ്ഞ പാലിച്ച് ഇതുവരെ 70 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് സംഘം.