രക്തത്തിൽ കുളിച്ച യാത്രക്കാരെ കാണിച്ച് ‘രക്ഷ’; ദുബായിലും അനുമതി കിട്ടിയില്ല; കാണ്ഡഹാറിലേക്ക് ഭീകരർക്ക് മന്ത്രിയുടെ ‘അകമ്പടി’
‘ഭീകരെ വെള്ളപൂശി അവതരിപ്പിച്ചിരിക്കുന്നു!’ റിലീസായ അന്നുമുതൽ നെറ്റ്ഫ്ലിക്സിൽ ഒന്നാം സ്ഥാനത്തു തുടരുന്ന അനുഭവ് സിൻഹയുടെ ‘ഐസി 814: കാണ്ഡഹാർ ഹൈജാക്ക്’ എന്ന മിനിസീരീസിനുനേരെ ആദ്യമുയർന്ന വിമർശനം, അതൊരു തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് പാക്കിസ്ഥാൻകാരായ ഭീകരരെ ഹിന്ദുക്കളായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും വസ്തുതകൾ വളച്ചൊടിച്ചെന്നും സീരിസിനുനേരെ ആരോപണങ്ങളുയർന്നു. എന്തിന്, ‘ബോയ്ക്കോട്ട് നെറ്റ്ഫ്ലിക്സ്’ ഹാഷ്ടാഗുകൾ സൃഷ്ടിക്കപ്പെട്ടു. ഒട്ടേറെപേർ നെറ്റ്ഫ്ലിക്സ് ഫോണുകളിൽ നിന്ന് നീക്കം ചെയ്തു. ഏറ്റവും ഒടുവിൽ, തങ്ങളുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് എഎൻഐ വാർത്താ ഏജൻസിയും സീരിസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇത്രയും വിവാദങ്ങളുയർന്ന സാഹചര്യത്തിൽ, തങ്ങളുടെ ട്രേഡ്മാർക്ക് അടക്കം കാണിക്കുന്നത് സൽപ്പേരിന് കളങ്കം ചാർത്തുമെന്നായിരുന്നു എഎൻഐയുടെ വാദം. സംഗതി വിവാദമായതോടെ സകലരും കാണ്ഡഹാർ ഹൈജാക്കിന്റെ ചരിത്ര വശങ്ങൾ അന്വേഷിച്ചിറങ്ങി. യഥാർഥ സംഭവം സിനിമാറ്റിക്കാകുമ്പോൾ ഉണ്ടാകുന്ന സൗന്ദര്യാത്മക കൂട്ടിച്ചേർക്കലുകൾക്കപ്പുറത്ത് യാഥാർഥ്യത്തോട് ഏറെ അടുത്ത നിൽക്കുന്ന ആഖ്യാനമാണ് തങ്ങളൊരുക്കിയിരിക്കുന്നതെന്ന് ‘ഐസി 814: കാണ്ഡഹാർ ഹൈജാക്ക്’ അണിയറക്കാർ ആവർത്തിക്കുന്നു. യഥാർഥത്തിൽ ആ ഡിസംബറിൽ സംഭവിച്ചതെന്താണ്?

‘ഭീകരരെ വെള്ളപൂശി അവതരിപ്പിച്ചിരിക്കുന്നു!’ റിലീസായ അന്നുമുതൽ നെറ്റ്ഫ്ലിക്സിൽ ഒന്നാം സ്ഥാനത്തു തുടരുന്ന അനുഭവ് സിൻഹയുടെ ‘ഐസി 814: കാണ്ഡഹാർ ഹൈജാക്ക്’ എന്ന മിനിസീരീസിനുനേരെ ആദ്യമുയർന്ന വിമർശനം, അതൊരു തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് പാക്കിസ്ഥാൻകാരായ ഭീകരരെ ഹിന്ദുക്കളായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും വസ്തുതകൾ വളച്ചൊടിച്ചെന്നും സീരിസിനുനേരെ ആരോപണങ്ങളുയർന്നു. എന്തിന്, ‘ബോയ്ക്കോട്ട് നെറ്റ്ഫ്ലിക്സ്’ ഹാഷ്ടാഗുകൾ സൃഷ്ടിക്കപ്പെട്ടു. ഒട്ടേറെപേർ നെറ്റ്ഫ്ലിക്സ് ഫോണുകളിൽ നിന്ന് നീക്കം ചെയ്തു. ഏറ്റവും ഒടുവിൽ, തങ്ങളുടെ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ച് എഎൻഐ വാർത്താ ഏജൻസിയും സീരിസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
ഇത്രയും വിവാദങ്ങളുയർന്ന സാഹചര്യത്തിൽ, തങ്ങളുടെ ട്രേഡ്മാർക്ക് അടക്കം കാണിക്കുന്നത് സൽപ്പേരിന് കളങ്കം ചാർത്തുമെന്നായിരുന്നു എഎൻഐയുടെ വാദം. സംഗതി വിവാദമായതോടെ സകലരും കാണ്ഡഹാർ ഹൈജാക്കിന്റെ ചരിത്ര വശങ്ങൾ അന്വേഷിച്ചിറങ്ങി. യഥാർഥ സംഭവം സിനിമാറ്റിക്കാകുമ്പോൾ ഉണ്ടാകുന്ന സൗന്ദര്യാത്മക കൂട്ടിച്ചേർക്കലുകൾക്കപ്പുറത്ത് യാഥാർഥ്യത്തോട് ഏറെ അടുത്ത നിൽക്കുന്ന ആഖ്യാനമാണ് തങ്ങളൊരുക്കിയിരിക്കുന്നതെന്ന് ‘ഐസി 814: കാണ്ഡഹാർ ഹൈജാക്ക്’ അണിയറക്കാർ ആവർത്തിക്കുന്നു. യഥാർഥത്തിൽ ആ ഡിസംബറിൽ സംഭവിച്ചതെന്താണ്?
∙ 1999. ഡിസംബർ 24, വൈകിട്ട് 6
ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് പിടിഐയുടെ ഒറ്റവരി ഫ്ളാഷ് ന്യൂസ് എത്തി. കഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇന്ത്യൻഎയർലൈൻസ് വിമാനം റാഞ്ചിയിരിക്കുന്നു!
ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് നാലോടെയാണ് 179 യാത്രക്കാരും (24 വിദേശികൾ) 11 ക്രൂ അംഗങ്ങളുമായി ഐസി 814 പറന്നുയരുന്നത്. നേപ്പാളിൽ മധുവിധു ആഘോഷിച്ചുമടങ്ങുന്ന ഒട്ടേറെ നവദമ്പതികളുണ്ടായിരുന്നു ആ വിമാനത്തിൽ. വൈമാനികനായ ദേവി ശരൺ ആയിരുന്നു ക്യാപ്റ്റൻ. ഫസ്റ്റ് ഓഫിസർ രജീന്ദർ കുമാറും ഫ്ളൈറ്റ് എൻജിനീയർ അനിൽ കുമാർ ജഗ്ഗിയയുമായിരുന്നു. നീണ്ടുയർന്നു നിൽക്കുന്ന ഹിമവാന്റെ തലയെടുപ്പ് വിമാനത്തിലെ ചെറിയ ചില്ലുജാലകത്തിലൂടെ കണ്ടാസ്വദിച്ചു തുടങ്ങിയ വിമാനയാത്ര. നാലുമണിക്കൂർ പറക്കാനുള്ള ഇന്ധനവുമായി ഏകദേശം രണ്ടരമണിക്കൂർ കൊണ്ട് ഡൽഹിയിലെത്തേണ്ട ആ യാത്ര അവസാനിച്ചത് അമൃത്‌സറിലും ലാഹോറിലും ദുബായിലും കയറിയിറങ്ങി താലിബാൻ നിയന്ത്രണത്തിലുള്ള കാണ്ഡഹാറിൽ ചെന്നാണ്. വിമാനത്തിൽ നിന്ന് യാത്രക്കാരും വൈമാനികരുമുൾപ്പെടെയുള്ള വിമാനജീവനക്കാരും പുറത്തിറങ്ങിയത് ആറു ദിവസങ്ങൾക്ക് ശേഷവും. ഇന്ത്യയെ അക്ഷരാർഥത്തിൽ മുൾമുനയിൽ നിർത്തിയ, ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ കറുത്ത അധ്യായമായി കാലം രേഖപ്പെടുത്തിയ 99ലെ കാണ്ഡഹാർ ആകാശ റാഞ്ചൽ.
വൈകിട്ട് 4.39 ആയതോടെ വിമാനം ഇന്ത്യൻ ആകാശത്തേക്ക് പ്രവേശിച്ചു. യാത്രക്കാർക്ക് എയർഹോസ്റ്റസുമാർ ഭക്ഷണം വിതരണം ചെയ്യാൻ തുടങ്ങിയിരുന്നു. പൊടുന്നനെയാണ് യാത്രക്കാരുടെ കൂട്ടത്തിൽ നിന്ന് അഞ്ചു പേർ പിസ്റ്റളും ഗ്രനേഡുമായി എഴുന്നേൽക്കുന്നത്. രണ്ടുപേർ കോക്പിറ്റിലേക്കും ഇടിച്ചുകയറി. മുഖംമൂടിയണിഞ്ഞ അവർ ഫോട്ടോക്രോമിക് ലെൻസും ധരിച്ചിരുന്നു. ‘‘കോയി ഹോഷിയാരി നഹി കരേഗാ. കോയി ഹിലേഗാ നഹി. തയ്യാര ഹമാരേ കബ്‌സേ മേ ഹേ’’ (ആരും ചലിക്കുകയോ, മിടുക്കന്മാരാകാൻ ശ്രമിക്കുകയോ വേണ്ട. വിമാനം ഞങ്ങൾ റാഞ്ചിയിരിക്കുന്നു). ഭീതിയുടെ ആറു ദിനങ്ങളുടെ തുടക്കം ഭീകരരുടെ ഈ വാചകത്തോടെയായിരുന്നു. 4.53ന്, വൈമാനികനായിരുന്ന ദേവി ശരൺ വിമാനം റാഞ്ചിയതായി യാത്രികരെ അറിയിച്ചു. വിമാനം റാഞ്ചിയതായി 4.56ന് ഡൽഹിയിലെ എയർ ട്രാഫിക് കൺട്രോളിനും വിവരം ലഭിച്ചു.
∙ പാഴാക്കിയ ഗോൾഡൻ അവർ
പാക്കിസ്ഥാനിലെ ലഹോറിൽ വിമാനമിറക്കാനായിരുന്നു ക്യാപ്റ്റനോട് ഭീകരർ ആവശ്യപ്പെട്ടത്. വിമാനമിറക്കാനുള്ള അനുമതി തേടണമെന്ന് ക്യാപ്റ്റൻ ഇന്ത്യൻ എടിസിയോട് അഭ്യർഥിച്ചതുപ്രകാരം എടിസി ലാഹോറിൽ ബന്ധപ്പെട്ടെങ്കിലും വിമാനമിറക്കാനുള്ള അനുമതി ലഭിച്ചില്ല. ഒരു മണിക്കൂർ കൂടി പറക്കാനുള്ള ഇന്ധനം മാത്രമേ വിമാനത്തിൽ അവശേഷിച്ചിരുന്നുള്ളൂ. ഇതോടെ അമൃത്‌സറിൽ അടിയന്തരമായി വിമാനമിറക്കാൻ ഭീകരർ നിർബന്ധിതരായി. 20 മിനിറ്റു കൊണ്ട് ഇന്ധനം നിറച്ച് ലഹോറിലേക്ക് മടങ്ങുക എന്നതായിരുന്നു ഭീകരരുടെ ലക്ഷ്യം. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഏഴുമണിയോടെ വിമാനം അമൃത്‌സറിലിറങ്ങി. റാഞ്ചലിലെ ഏറ്റവും നിർണായക നിമിഷമായിരുന്നു അത്. കമാൻഡോ ഓപറേഷനിലൂടെ ഭീകരരെ കീഴ്‌പ്പെടുത്തി വിമാനം മോചിപ്പിച്ചിരുന്നെങ്കിലെന്ന് പിന്നീട് വിമർശിക്കപ്പെട്ട ‘ഗോൾഡൻ അവർ’.
വിമാനത്തിന്റെ ടയർ പഞ്ചറാക്കുന്നതുൾപ്പെടെയുള്ള തന്ത്രങ്ങൾ സെൻട്രൽ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് ചർച്ച ചെയ്തെങ്കിലും നിർണായക നടപടികൾ ഒന്നും സംഭവിച്ചില്ല. “ആഭ്യന്തര മന്ത്രി വന്നു, പ്രിൻസിപ്പൽ സെക്രട്ടറി, എൻഎസ്എ (ദേശീയ സുരക്ഷാ ഉപദേഷ്ടാവ്) വന്നു... ആരും ഒന്നും തീരുമാനിച്ചില്ല, പിന്നെ ഞങ്ങൾ എല്ലാവരും ചേർന്ന് പഞ്ചാബ് ഡിജിപി സരബ്ജിത് സിങ്ങിനെ കുറ്റപ്പെടുത്തി. അമൃത്‌സറിൽ രക്തച്ചൊരിച്ചിൽ വേണ്ടെന്ന് തന്റെ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ പറഞ്ഞെന്നാണ് സിങ് അറിയിച്ചത്. പക്ഷേ ഡൽഹിയിൽ നിന്ന് തീരുമാനമൊന്നും ഉണ്ടായില്ലെന്നതാണ് വസ്തുത. അമൃത്‌സറിൽ നിന്ന് വിമാനം പറന്നുയർന്നതോടെ എല്ലാവരും എല്ലാവരെയും കുറ്റപ്പെടുത്താൻ തുടങ്ങി.’’ മുൻ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) മേധാവിയും സിഎംജി അംഗവുമായ എ.എസ്. ദുലത്ത് പറയുന്നു.
പ്രതീക്ഷിച്ച വേഗതയിൽ ഇന്ധനം നിറയ്ക്കൽ നടക്കുന്നില്ലെന്ന് കണ്ട ഭീകരർ അസ്വസ്ഥരായി. യാത്രക്കാരെ ഭീകരർ ആദ്യമായി ആക്രമിക്കുന്നത് അപ്പോഴാണ്. സത്നാം സിങ്, റുപിൻ കത്യാൽ എന്നിവർക്ക് ഗുരുതര മുറിവുകൾ പറ്റി. രക്തത്തിൽ കുളിച്ച യാത്രക്കാരെ ചൂണ്ടിക്കാണിച്ച് വിമാനം ഉടൻ അമൃത്‌സറിൽ നിന്നും ടേക്ക് ഓഫ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ അനുസരിക്കുകയല്ലാതെ പൈലറ്റിന് മുന്നിൽ മറ്റു വഴികളുണ്ടായിരുന്നില്ല. ഇന്ധനം നിറച്ചെത്തിയ ബൗസറുമായി വിമാനത്തെ തടയാൻ ഇന്ത്യ ചെറിയൊരു നീക്കം നടത്തിയെങ്കിലും ബൗസറെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ അമൃത്‌സറിൽ നിന്നും വിമാനം പറന്നുയർന്നു. ലഹോർ തന്നെയായിരുന്നു ലക്ഷ്യം. പക്ഷേ അനുമതി വീണ്ടും നിഷേധിക്കപ്പെട്ടു.
വിമാനത്തിൽ ഇന്ധനമില്ലെന്നും ഇടിച്ചിറക്കുമെന്നുമുള്ള പൈലറ്റിന്റെ അന്ത്യശാസനത്തിനൊടുവിൽ ലഹോർ റൺവേയിൽ ഐസി 814നായി വിളക്കുകൾ തെളിഞ്ഞു. 8.01ന് ഐസി 814ത്തിന്റെ മുൻചക്രം റൺവേയെ തൊട്ടു. പാക്കിസ്ഥാനിൽ നിന്ന് വിമാനത്തെ വീണ്ടും പറന്നുയരാൻ അനുവദിക്കരുതെന്ന് ഇന്ത്യ പാക്കിസ്ഥാനോട് അഭ്യർഥിച്ചിരുന്നെങ്കിലും പാക്ക് അധികൃതർ വഴങ്ങിയില്ല. ഐസി 814 വീണ്ടും പറന്നുയർന്നു. ഇത്തവണ കാബൂളിലേക്ക് പറക്കാനായിരുന്നു നിർദേശം.
∙ താലിബാന്റെ കാണ്ഡഹാറിലേക്ക്
കാബൂളിൽ അന്ന് രാത്രിയിൽ വിമാനം ലാൻഡ് ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലായിരുന്നു. പിന്നെ അവിടെയെങ്ങനെ നിലത്തിറക്കും? വിമാനം പടിഞ്ഞാറുദിശയിലേക്ക് യാത്ര തുടരുകയാണെന്നറിഞ്ഞതും പല ഗൾഫ് രാജ്യങ്ങളും തങ്ങളുടെ ആകാശപാത കൊട്ടിയടച്ചു. പുലർച്ചെ ഒന്നരയോടെയാണ് ദുബായിൽ വിമാനം ഇറങ്ങുന്നത്. നിറച്ച ഇന്ധനത്തിന് പകരമായി ആക്രമണത്തിൽ പരുക്കേറ്റ യാത്രക്കാരെയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന 27 യാത്രക്കാരെയും അവിടെയിറങ്ങാൻ ഭീകരർ അനുവദിച്ചു. ഭീകരവാദികൾ കഴുത്തുമുറിച്ച റുപിന്റെ മൃതദേഹവും അവർ പുറത്തേക്കിട്ടു. ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെ ഒരു രക്ഷാദൗത്യത്തിന് ഇന്ത്യ ശ്രമിച്ചെങ്കിലും ദുബായ് അനുമതി നൽകിയില്ല. രാവിലെ 6.20ഓടെ ദുബായിൽനിന്നും വിമാനം പറന്നുയർന്നു.
താലിബാൻ നിയന്ത്രണത്തിലുള്ള കാണ്ഡഹാറിൽ വിമാനം ഇറങ്ങുമ്പോൾ സമയം രാവിലെ എട്ടര. വിമാനം റൺവേയിലൂടെ മുന്നോട്ടുനീങ്ങുമ്പോൾ തന്നെ നിരവധി വാഹനങ്ങളിലായി സായുധ താലിബാൻ സൈന്യം വിമാനത്തെ വളഞ്ഞു. യാത്രക്കാരെ ആക്രമിക്കുന്നതിൽ നിന്ന് ഭീകരരെ പിന്തിരിപ്പിക്കുകയായിരുന്നു താലിബാൻ ലക്ഷ്യമിട്ടതെന്നാണ് അവർ വാദിച്ചത്. എന്നാൽ ഇന്ത്യൻ സൈനിക നടപടികൾ തടയുകയായിരുന്നു താലിബാന്റെ യഥാർഥ ലക്ഷ്യമെന്ന് പിന്നീട് വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
താലിബാനെ ഔദ്യോഗിക ഭരണകൂടമായി ഇന്ത്യ അംഗീകരിച്ചിരുന്നില്ല. താലിബാനുമായി ബന്ധപ്പെടാതെ വിമാന മോചനം സാധ്യവുമായിരുന്നില്ല. ‘‘ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഏറ്റവും ബുദ്ധിമുട്ടുള്ള അസൈൻമെന്റുകളിൽ ഒന്നായിരുന്നു അത്. താലിബാനുമായി ബന്ധം പോയിട്ട് ആശയവിനിമയം പോലും ഉണ്ടായിരുന്നില്ല.’’ വിദേശകാര്യ മന്ത്രാലയത്തിലെ (എംഇഎ) ഒരു മുതിർന്ന ഉദ്യോഗസ്ഥൻ 2000ൽ ഇന്ത്യ ടുഡേ മാഗസിന് നൽകിയ അഭിമുഖത്തിൽ അന്നത്തെ സാഹചര്യത്തെ കുറിച്ചുപറഞ്ഞ് ഇങ്ങനെയാണ്.
ഇതേസമയം ഇന്ത്യയിൽ യാത്രക്കാരുടെ ബന്ധുക്കളുടെ പ്രതിഷേധം അരങ്ങേറുകയായിരുന്നു. യാത്രക്കാരെ മോചിപ്പിക്കാത്തതിന് കേന്ദ്രസർക്കാരിനെ അവർ വിമർശിച്ചു, ചാനലുകൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. മന്ത്രിമാരുടെ പത്രസമ്മേളനങ്ങളിൽ ഇടിച്ചുകയറി അമർഷം രേഖപ്പെടുത്തി. ബന്ദികളാക്കപ്പെട്ടവർക്ക് കൃത്യസമയത്ത് ഭക്ഷണവും വെള്ളവും നൽകുന്നുണ്ടെന്നെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിരുന്ന വിവരം. ‘‘സീരിസിൽ കാണിച്ചിരുന്നത് പോലെ ഞങ്ങൾ അന്താക്ഷരിയെല്ലാം കളിച്ചിട്ടുണ്ട്. യാത്രക്കാർ ഭയന്ന് മാനസിക സമ്മർദ്ദത്താൽ ഹൃദയാഘാതം വരാതിരിക്കാനായി ഭീകരർ തന്നെ അതിനു മുൻകൈ എടുത്തിരുന്നു.’’ വിമാനത്തിലെ യാത്രക്കാരിയായ വനിത ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ബർഗർ എന്നു വിളിക്കപ്പെട്ടിരുന്ന ഭീകരനിൽനിന്ന് ഷാളിൽ ഓട്ടോഗ്രാഫ് വാങ്ങി സൂക്ഷിച്ചിട്ടുണ്ട് ഇവർ. വിമാന ടിക്കറ്റുൾപ്പെടെ ഒരുപാട് ഓർമകൾ ഇന്നും സൂക്ഷിക്കുന്നുമുണ്ട്. ആറുദിവസമാണ് വിമാനം കാണ്ഡഹാറിൽ കിടന്നത്.
∙ ഭീകരരുടെ വിലപേശൽ
ഇനിയും വൈകാൻ ഇന്ത്യ തയാറായിരുന്നില്ല. ഇസ്‌ലാമാബാദ് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ കാണ്ഡഹാറിലേക്കയച്ചു. ഐക്യരാഷ്ട്ര സംഘടനയിലെ ഉദ്യോഗസ്ഥരും അനുരഞ്ജന ചർച്ചകൾക്കായി സ്ഥലത്തെത്തിയിരുന്നു. ഡിസംബർ 27ന് ആഭ്യന്തര മന്ത്രാലയത്തിലെ അന്നത്തെ ജോയിന്റ് സെക്രട്ടറിയായിരുന്ന വിവേക് കട്‌ജുവിന്റെ നേതൃത്വത്തിൽ അജിത് ഡോവൽ, സിഡി സഹായ് എന്നീ ഉദ്യോഗസ്ഥർ കാണ്ഡഹാറിലെത്തി. ഇന്ത്യയിൽ തടവിൽ പാർപ്പിച്ചിരിക്കുന്ന മസൂദ് അസ്ഹർ ഉൾപ്പെടെയുള്ള 36 ഭീകരരെ മോചിപ്പിക്കണം, 20 കോടി യുഎസ് ഡോളറും ഹർകത് ഉൽ മുജാഹിദ്ദീന്റെ ശവപ്പെട്ടിയും കൈമാറണമെന്നായിരുന്നു ഭീകരരുടെ ആവശ്യം.
എന്നാൽ ശവപ്പെട്ടിയും പണവും ചോദിക്കുന്നത് ഇസ്‌ലാമിന് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയുളള താലിബാന്റെ ഇടപെടലിൽ അവർ ആവശ്യം ചുരുക്കി. ഒടുവിൽ മസൂദ് അസ്ഹർ, മുഷ്താഖ് സർഗർ, ഒമർ ഷെയ്ഖ് എന്നീ ഭീകരരെ വിട്ടുനൽകിയാൽ വിമാനം മോചിപ്പിക്കാമെന്ന കരാറിലേക്ക് ഭീകരരെ ഇന്ത്യ എത്തിച്ചു.
നാലുമാസത്തിനുശേഷം ഇതേ വിമാനത്തിൽ അനിൽ വീണ്ടും കയറി. ‘‘വിമാനം നവീകരിച്ചിരുന്നു. പെയിന്റ് ചെയ്ത് മനോഹരമാക്കിയിരുന്നു അത്... പക്ഷെ എനിക്ക് തെറ്റിയിട്ടില്ല. അത് ആ വിമാനമായിരുന്നു. ഞാനിരുന്ന സീറ്റിന് മുന്നിലെത്തി അവിടെയിരുന്ന് മുട്ടുകുത്തി പ്രാർഥിച്ചു.’’
∙ ഡിസംബർ 30, 1999
വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത് സിങ് ഡിസംബർ 30ന് വൈകുന്നേരം അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു. മസൂദ് അസ്ഹർ, മുഷ്താഖ്, ഒമർ ഷെയ്ഖ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവരെ കൈമാറി ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുകയായിരുന്നു മന്ത്രിയുടെ ലക്ഷ്യം. എന്നാൽ ഈ നടപടി വൻവിമർശനത്തിന് വഴിവെച്ചു. തീവ്രവാദികളെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി കടത്തുന്നതിന് പകരം പ്രധാനമന്ത്രിയുടെ പ്രത്യേക ബോയിങ്ങിൽ രാജകീയ അതിഥികളെ പോലെ ഒരു മുതിർന്ന മന്ത്രിയുടെ അകമ്പടിയിൽ കാണ്ഡഹാറിലെത്തിക്കുകയാണ് ചെയ്തതെന്നായിരുന്ന പ്രധാന വിമർശനം. എന്നാൽ അതിനേക്കാൾ തിരിച്ചടിയായത്, പാക്കിസ്ഥാനിലേക്ക് മടങ്ങിയ മൂവരും മൂന്ന് വ്യത്യസ്ത തീവ്രവാദ സംഘടനകൾ സൃഷ്ടിച്ചുവെന്നുള്ളതാണ്. ഇന്ത്യയ്ക്കു നേരെ പലപ്പോഴായി ആക്രമണവും നടത്തി അവർ.
ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ട സംഭവമായിരുന്നു കാണ്ഡഹാർ ഹൈജാക്കും അത് കൈകാര്യം ചെയ്ത രീതിയും. റാഞ്ചിയതിന് ശേഷം അമൃത്‌സറിലിറങ്ങിയ വിമാനത്തെ പറന്നുയരാൻ അനുവദിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് മുൻതൂക്കം കിട്ടുമായിരുന്നുവെന്നാണ് ഭൂരിപക്ഷം പേരും കുറ്റപ്പെടുത്തിയത്. തീരുമാനമെടുക്കുന്നതിലെ അനിശ്ചിതത്വം മൂലം വിമാനം പറന്നുയരുക മാത്രമല്ല, നാലുപേരുടെ ജീവനും നഷ്ടപ്പെട്ടു. കാർഗിൽ യുദ്ധ വിജയാഘോഷത്തിൽ അഭിരമിച്ച ഇന്ത്യയ്ക്ക് ഭീകരർക്കുമുന്നിൽ മുട്ടുമടക്കേണ്ടി വന്നത് വലിയൊരു അപമാനമായാണ് ഇന്നും കരുതിപ്പോരുന്നത്. നയതന്ത്ര പരാജയമെന്നാണ് ഭീകരരെ വിട്ടുകൊടുത്തതിനെ രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന അജിത് ഡോവൽ പോലും വിശേഷിപ്പിച്ചത്.
∙ ആരായിരുന്നു ആ അഞ്ചുപേർ?
2000ത്തിൽ വിമാനം റാഞ്ചിയവരുടെ പേരുകൾ സർക്കാർ പുറത്തുവിട്ടു. ഇബ്രാഹിം അക്തർ, ഷാഹിദ് അക്തർ സയ്യീദ്, സണ്ണി അഹമ്മദ് ഖാസി, മിസ്ത്രി സഹൂർ ഇബ്രാഹിം, ഷക്കിർ എന്നിവരായിരുന്നു അവർ. എല്ലാവരും പാക്കിസ്ഥാൻകാരാണെന്ന് ആഭ്യന്തരമന്ത്രിയായിരുന്ന എൽ.കെ.അദ്വാനി സ്ഥിരീകരിച്ചിരുന്നു. വിമാനത്തിനുള്ളിൽ ഷെഫ്, ഡോക്ടർ, ബർഗർ, ഭോല, ശങ്കർ എന്നീ പേരുകളിലാണ് ഇവർ പരസ്പരം അഭിസംബോധന ചെയ്തിരുന്നത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ഹർകത്ത്-ഉൽ-മുജാഹിദീനിൽ പെട്ടവരായിരുന്നു ഇവർ.
∙ മോചിതർ വെറുതെയിരുന്നില്ല
ഭീകരരുടെ മോചനത്തിന് പിന്നീട് ഇന്ത്യയ്ക്ക് വലിയ വിലയാണ് കൊടുക്കേണ്ടി വന്നത്. പാക്കിസ്ഥാനിലേക്ക് പോയ സൂദ് അസ്ഹർ, മുഷ്താഖ്, ഒമർ ഷെയ്ഖ് എന്നിവർ മൂന്നു തീവ്രവാദ സംഘടനകൾക്ക് രൂപം നൽകി. പല ഭീകരാക്രമണങ്ങളുടെയും സൂത്രധാരായത് ഇവരായിരുന്നു. 2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം, 40 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട 2019ലെ പുൽവാമ ആക്രമണം എന്നിവയ്‌ക്ക് പിന്നിൽ പ്രവർത്തിച്ച ജയ്‌ഷെ മുഹമ്മദ് എന്ന സംഘടനയുടെ സ്ഥാപകൻ മസൂദ് അസ്ഹറാണ്. അമേരിക്കൻ മാധ്യമപ്രവർത്തകൻ ഡാനിയേൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ അഹമ്മദ് ഒമർ സയീദ് ഷെയ്ഖ് അറസ്റ്റിലായിരുന്നു.