ലഹരിക്കടത്ത് നായകനെ പ്രണയിച്ച ‘നായിക’; എംഎൽഎയുടെ പാർട്ടിയിൽ നഗ്നനൃത്തം; ‘യോഗിനി’യായ താരറാണി!
മുംബൈയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി. തികഞ്ഞ ദൈവവിശ്വാസിയായിരുന്ന അവള്‍ക്ക് ചെറിയ സ്വപ്നങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ആത്മീയവഴികളോട് ചേര്‍ന്ന് ശാന്തമായ ഒരു ജീവിതമാണ് അവള്‍ തനിക്ക് വേണ്ടി സ്വപ്നം കണ്ടത്. പക്ഷേ, അവളുടെ അമ്മയ്ക്ക് അതിസുന്ദരിയായ മകളെ കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു, ബോളിവുഡിന്റെെ താരറാണിയാക്കുക എന്നതായിരുന്നു അമ്മ അവള്‍ക്കു വേണ്ടി കണ്ട, ഒടുവില്‍ യാഥാര്‍ഥ്യമായി മാറിയ ആ സ്വപ്നം. തൊണ്ണൂറുകളിലെ താരനായിക മമ്ത കുല്‍ക്കര്‍ണിയുടെ കഥയാണിത്. വെറും കഥയല്ല, ബോളിവുഡ് സിനിമാ കഥകളെ വെല്ലുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതകഥ. 2024 ജൂലൈയില്‍ ബോംബേ ഹൈക്കോടതി മമ്തയ്ക്ക് അനുകൂലമായി ഒരു കേസില്‍ വിധി പ്രസ്താവിച്ചതോടെയാണ് മമ്ത വീണ്ടും വാർത്തകളിൽ നിറഞ്ഞത്. 2000 കോടി രൂപയുടെ ലഹരി പിടിച്ചതുമായി ബന്ധപ്പെട്ട് അവര്‍ക്കെതിരെ ചാര്‍ജ് ചെയ്ത കേസ് കോടതി തള്ളി. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മമ്തയ്ക്ക് ആശ്വാസകരമായ ഈ വിധി എത്തിയിരിക്കുന്നത്. പക്ഷേ വിധി വരും മുന്‍പു തന്നെ മമ്ത ആശ്വാസതീരത്ത് എത്തിയിരിക്കണം. കാരണം കുട്ടിക്കാലം മുതല്‍ സ്വപ്നം കണ്ട ആത്മീയതയുടെ വഴിയിലാണ് അവരിന്ന്.

മുംബൈയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടി. തികഞ്ഞ ദൈവവിശ്വാസിയായിരുന്ന അവള്‍ക്ക് ചെറിയ സ്വപ്നങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. ആത്മീയവഴികളോട് ചേര്‍ന്ന് ശാന്തമായ ഒരു ജീവിതമാണ് അവള്‍ തനിക്ക് വേണ്ടി സ്വപ്നം കണ്ടത്. പക്ഷേ, അവളുടെ അമ്മയ്ക്ക് അതിസുന്ദരിയായ മകളെ കുറിച്ച് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു, ബോളിവുഡിന്റെെ താരറാണിയാക്കുക എന്നതായിരുന്നു അമ്മ അവള്‍ക്കു വേണ്ടി കണ്ട, ഒടുവില്‍ യാഥാര്‍ഥ്യമായി മാറിയ ആ സ്വപ്നം. തൊണ്ണൂറുകളിലെ താരനായിക മമ്ത കുല്‍ക്കര്‍ണിയുടെ കഥയാണിത്. വെറും കഥയല്ല, ബോളിവുഡ് സിനിമാ കഥകളെ വെല്ലുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞ ജീവിതകഥ.
2024 ജൂലൈയില്‍ ബോംബേ ഹൈക്കോടതി മമ്തയ്ക്ക് അനുകൂലമായി ഒരു കേസില്‍ വിധി പ്രസ്താവിച്ചതോടെയാണ് മമ്ത വീണ്ടും വാർത്തകളിൽ നിറഞ്ഞത്. 2000 കോടി രൂപയുടെ ലഹരി പിടിച്ചതുമായി ബന്ധപ്പെട്ട് അവര്‍ക്കെതിരെ ചാര്‍ജ് ചെയ്ത കേസ് കോടതി തള്ളി. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മമ്തയ്ക്ക് ആശ്വാസകരമായ ഈ വിധി എത്തിയിരിക്കുന്നത്. പക്ഷേ വിധി വരും മുന്‍പു തന്നെ മമ്ത ആശ്വാസതീരത്ത് എത്തിയിരിക്കണം. കാരണം കുട്ടിക്കാലം മുതല്‍ സ്വപ്നം കണ്ട ആത്മീയതയുടെ വഴിയിലാണ് അവരിന്ന്.
∙ 90കളുടെ സ്വപ്നറാണി
1993ല്‍ ഇറങ്ങിയ ‘തിരംഗ’യിലൂടെയാണ് മമ്ത ബോളിവുഡില്‍ തിരനോട്ടം നടത്തിയത്. നായികയായിരുന്നില്ലെങ്കിലും മമ്തയുടെ വേഷം ശ്രദ്ധിക്കപ്പട്ടു. തൊട്ടുപിന്നാലെ എത്തിയ ‘ആഷിഖ് ആവാരാ’ എന്ന ചിത്രം മുതല്‍ മമ്തയുടെ ജൈത്രയാത്രയാണ് ബോളിവുഡ് കണ്ടത്. അനേകം ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളില്‍ അവര്‍ നായികയായി. അമീര്‍ ഖാന്‍ - ഷാറൂഖ് ഖാന്‍ - സല്‍മാന്‍ ഖാന്‍ തുടങ്ങിയവരുടെയും അക്ഷയ് കുമാറിന്റെയും നായികാവേഷത്തില്‍ മമ്ത തിളങ്ങി. കരന്‍ അര്‍ജുന്‍, ക്രാന്തിവീര്‍, സബ്സേ ബഡാ ഖിലാഡി, ബാസി, ഘാതക്, ഛുപാരുസ്തം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. തെലുങ്കിലും തമിഴിലും കന്നടയിലുമായി ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചതോടെ ദക്ഷിണേന്ത്യയിലും മമ്തയ്ക്ക് ആരാധകരുണ്ടായി.
മലയാളത്തില്‍ ‘ചന്ദമാമ’ എന്ന ചിത്രത്തില്‍ ഒരു പാട്ടുസീനില്‍ മാത്രമായി അവര്‍ അഭിനയിച്ചിരുന്നു. പത്തു വര്‍ഷത്തോളം തിളങ്ങിനിന്ന കരിയര്‍ മെല്ലെമെല്ലെ പരാജയത്തിലേക്കു നീങ്ങിയതോടെ മമ്ത സിനിമയില്‍നിന്ന് അകന്നു. ആ സമയത്ത് ബോളിവുഡിനെ പിടിച്ചു കുലുക്കിയ, മുംബൈ അധോലോകവുമായുള്ള താരങ്ങളുടെ ബന്ധങ്ങളാണ് മമ്തയ്ക്കും തിരിച്ചടിയായതെന്ന് പറയപ്പെടുന്നു. അധോലോകനായകന്‍ ഛോട്ടാ രാജനുമായി മമ്ത അടുപ്പത്തിലാണെന്ന് അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. ‘ചൈന ഗേറ്റ്’ എന്ന ചിത്രത്തിലെ റോളുമായി ബന്ധപ്പെട്ട് ഇതു ശരിവയ്ക്കും വിധം ചില ആരോപണങ്ങള്‍ ചിത്രത്തിന്റെ സംവിധായകന്‍ രാജ്കുമാര്‍ സന്തോഷി ഉന്നയിക്കുകയും ചെയ്തു. എന്തായാലും അവസരങ്ങള്‍ കുറഞ്ഞുവന്നതോടെ മമ്ത അഭിനയരംഗം ഉപേക്ഷിച്ചു.
∙ ലഹരിരാജാവിന്റെ പ്രണയിനി
രാജ്യാന്തര ലഹരി കടത്ത് സംഘത്തലവന്‍ വിക്കി ഗോസ്വാമിയുമായുണ്ടായ പ്രണയമാണ് മമ്തയുടെ ജീവിതം മാറ്റിമറിച്ചത്. മമ്തയുടെ കരിയറിന്റെ ഉച്ചാവസ്ഥയിലാണ് അന്ന് മുംബൈ അധോലോകത്ത് വിലസിയിരുന്ന വിക്കിയുമായി മമ്ത അടുക്കുന്നത്. പിന്നീട് വിക്കി തന്റെ പ്രവര്‍ത്തനങ്ങള്‍ ദുബായിലേക്ക് മാറ്റി. ഇതിനിടെ യുഎഇയില്‍ ലഹരി ഇടപാട് കേസില്‍ വിക്കി അറസ്റ്റിലായി 25 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. ഈ സമയത്തും ബന്ധം തുടര്‍ന്ന മമ്ത വിക്കിയെ കൂടെക്കൂടെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ജയിലിലെ നല്ല പെരുമാറ്റത്തിന്റെ പേരില്‍ വിക്കിയെ 2012ല്‍ ശിക്ഷയിളവ് ചെയ്ത് മോചിപ്പിച്ചു. 2013ല്‍ ഇരുവരും വിവാഹിതരായി കെനിയയിലേക്ക് പോയി.
പിന്നീട് 2016ല്‍ മുംബൈയില്‍ 2000 കോടിയുടെ ലഹരി പിടിച്ച കേസുമായി ബന്ധപ്പെട്ടാണ് ഇരുവരുടെയും പേരുകള്‍ ഉയര്‍ന്നുവന്നത്. രാജ്യാന്തര വിപണിയില്‍ കൈമാറ്റം ചെയ്യാനായി മഹാരാഷ്ട്രയിലെ സോലാപുരിലെ ഫാക്ടറിയില്‍ ലഹരിമരുന്ന് ഉല്‍പാദിപ്പിച്ചെന്നായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് കേസില്‍ മമ്തയും വിക്കിയും പ്രതികളായത്. ഫാക്ടറിയില്‍ മമ്തയ്ക്ക് ഓഹരിയുണ്ടെന്നായിരുന്നു പൊലീസിന്റെ വാദം. മാത്രമല്ല ലഹരി ഇടപാടിനായി കെനിയയിലും ദുബായിലും മാഫിയ സംഘത്തലവന്മാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മമ്ത പങ്കെടുത്തു എന്നും ആരോപണമുണ്ടായി.
മമ്ത ഈ സമയത്ത് കെനിയയിലായിരുന്നു. വിക്കിയാകട്ടെ കെനിയയിലെ ഒരു ലഹരിമരുന്ന് കേസില്‍ പിടിയിലായതിനെ തുടര്‍ന്ന് യുഎസിന് കൈമാറി അവിടെ ജയിലിലായിരുന്നു. മുംബൈയിലെ കേസില്‍ പല തവണ സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനെ തുടർന്ന് ഇരുവരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നു വാദിച്ച് മമ്ത നിയമപോരാട്ടം തുടങ്ങി. ഒടുവില്‍ മമ്തയ്ക്കെതിരായി തെളിവുകളില്ലെന്നു കണ്ടെത്തി ബോംബേ ഹൈക്കോടതി അവര്‍ക്കെതിരായ കേസ് റദ്ദാക്കി.
കേസിലെ പ്രതിയായ വിക്കി ഗോസ്വാമിയുമായി ബന്ധമുണ്ടെന്നതൊഴിച്ചാല്‍ ലഹരികേസുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു മമ്തയുടെ വാദം. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസെടുത്തതെന്നും ആ സാക്ഷിയെ മൂന്നാംമുറയ്ക്ക് വിധേയനാക്കിയാണ് പൊലീസ് ഇതു ചെയ്യിച്ചതെന്നും മമ്ത പല വിഡിയോകളിലും വെളിപ്പെടുത്തിയിരുന്നു. കണ്ടുകെട്ടിയ സ്വത്തുക്കള്‍ തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് മമ്ത മുന്‍പ് നല്‍കിയ ഹര്‍ജിയില്‍ പക്ഷേ അനുകൂലവിധിയുണ്ടായിട്ടില്ല.
∙ വിവാദങ്ങളുടെ നായിക
കരിയറില്‍ കത്തിനിന്ന കാലം മുതല്‍ വിവാദങ്ങള്‍ മമ്തയെ വിടാതെ പിന്തുടര്‍ന്നിരുന്നു. നായികാപദവിയില്‍ തിളങ്ങിത്തുടങ്ങിയ കാലത്താണ് സ്റ്റാര്‍ഡസ്റ്റ് മാസികയുടെ കവറില്‍ അര്‍ധനഗ്നയായി പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ പേരില്‍ നടിക്കെതിരെ ചിലര്‍ കേസ് കൊടുക്കുക വരെ ചെയ്തു. ഈ കേസില്‍ ബോംബെ ഹൈക്കോടതി മമ്തയെ കുറ്റവിമുക്തയാക്കി. 90കളിൽ അധോലോകവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് ഒട്ടേറെ പേരുടെ പേരുകള്‍ ഉയര്‍ന്നുവന്നതില്‍ പ്രധാനി മമ്തയായിരുന്നു.
അധോലോക നായകന്‍ ഛോട്ടാ രാജനുമായും പിന്നീട് ഭര്‍ത്താവായി മാറിയ വിക്കി ഗോസ്വാമിയുമായും ചേര്‍ത്ത് ഇക്കാലത്ത് മമ്തയുടെ പേര് ഗോസിപ്പുകളിൽ നിറഞ്ഞു. ബിഹാറിലെ കാലിത്തീറ്റ കുംഭകോണക്കേസില്‍ ആരോപണവിധേയനായ ആര്‍ജെഡി എംഎല്‍എയുമായി മമ്തയ്ക്ക് ബന്ധമുണ്ടെന്നും അഴിമതിപ്പണം മമ്തയുടെ കയ്യിലെത്തിയെന്നും ആരോപണമുയര്‍ന്നിരുന്നു. എംഎല്‍എ നടത്തിയ വിരുന്നില്‍ നൃത്തം ചെയ്തതിനു നല്‍കിയ തുകയുടെ പേരിലാണ് മമ്തയ്ക്കെതിരെ ഈ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്.
എന്തായാലും കേസില്‍ മമ്തയ്ക്ക് എന്തെങ്കിലും പങ്കുള്ളതായി അന്വേഷണ ഏജൻസികൾക്ക് കണ്ടെത്താനായില്ല. പക്ഷേ, മമ്ത വിരുന്നില്‍ നഗ്നനൃത്തം ചെയ്താണ് വന്‍ തുക കൈപ്പറ്റിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. വിക്കി ഗോസ്വാമിയെ വിവാഹം ചെയ്ത് കെനിയയിലേക്ക് പോയ ശേഷം പൊതുരംഗത്തുനിന്ന് അകന്ന് ഏറെക്കുറെ ശാന്തമായ ജീവിതമാണ് മമ്ത നയിച്ചിരുന്നത്. പക്ഷേ, വിക്കിയുടെ ലഹരി ഇടപാടുകള്‍ മമ്തയെ പ്രശ്നങ്ങളുടെ നടുക്കടലിലേക്ക് തള്ളിയിടുകയായിരുന്നു.
∙ ‘യോഗിനി’ മമ്ത
സിനിമയില്‍ എത്തിയിരുന്നില്ലെങ്കില്‍ താന്‍ ആത്മീയതയുടെ വഴി പിന്തുടരുമായിരുന്നുവെന്ന് മമ്ത ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ബോളിവുഡില്‍ നിന്ന് അകന്നതിനു ശേഷം മമ്ത പലപ്പോഴും ആത്മീയതയുടെ വഴി തേടിയിട്ടുണ്ട്. 2012ല്‍ പുറത്തിറങ്ങിയ ഒരു ‘യോഗിനിയുടെ ആത്മകഥ’ എന്ന മമ്തയുടെ പുസ്തകത്തില്‍ ഗഗന്‍ഗിരി മഹാരാജ് എന്ന ഗുരുവിന്‍റെ പിന്തുണയോടെയുള്ള തന്‍റെ ആത്മീയയാത്രയാണ് അവർ വിവരിക്കുന്നത്.
പലപ്പോഴും മമ്ത സ്വയം ‘യോഗിനി’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇതിനിടെ വിക്കി ഗോസ്വാമിയെ വിവാഹം ചെയ്തപ്പോൾ ഇസ്ലാം മതം സ്വീകരിച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് ഹിന്ദുമതവിശ്വാസത്തിലേക്ക് തിരികെപ്പോയതായി അവരുടെ വിഡിയോകളില്‍ കാണാം. തന്റെ ആത്മീയവഴികളെ കുറിച്ചുള്ള വിഡിയോകള്‍ അവര്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.