ഇന്ത്യൻ സിനിമയെ വഴി നടത്തി ‘മോളിവുഡ്’; 9 മാസം, 100 കോടി കടന്നത് 4 സിനിമ; പുതിയ കുപ്പിയിലെ പഴയ വീഞ്ഞിനും ‘നല്ല വീര്യം’!
ദേശീയതലത്തിൽ മലയാള സിനിമ വൻശ്രദ്ധ നേടിയ വർഷമാണിത്. 2024ന്റെ ആദ്യമാസങ്ങളിൽ ഇന്ത്യൻ സിനിമരംഗത്തെ പിടിച്ചുകുലുക്കി നാലു മലയാളം സിനിമകൾ 100 കോടി ക്ലബിൽ ഇടംപിടിച്ചു. വൻ മുതൽമുടക്കിൽ ഇറങ്ങുന്ന ബോളിവുഡ് ചിത്രങ്ങൾക്കു കഴിയാതെ പോയ നേട്ടമാണ് തുടർച്ചയായ വിജയങ്ങളോടെ മലയാളം സ്വന്തമാക്കിയത്. മലയാളത്തിലെ പുതിയ റിലീസുകൾ ദേശത്തിന്റെയും ഭാഷയുടെയും പരിമിതികൾ മറികടന്ന് ഇന്ത്യൻ സിനിമയുടെ വിശാലമായ ക്യാൻവാസിലാണ് വിജയചരിത്രം സൃഷ്ടിക്കുന്നത്. റിലീസായി രണ്ടാഴ്ചയ്ക്കുള്ളിൽ ബോക്സോഫിസിൽ നേട്ടമുണ്ടാക്കിയ എആർഎമ്മിന്റെ വിജയക്കുതിപ്പ് നേരത്തെ പ്രതീക്ഷിച്ചതാണ് വിപണിയിലുള്ളവർ. എന്റർടെയ്ൻമെന്റ് വ്യവസായ രംഗത്ത് പ്രാദേശിക സിനിമയുടെ വളർച്ചാ സാധ്യതകളെക്കുറിച്ചും മലയാളം സിനിമയുടെ പ്രാധാന്യത്തെക്കുറിച്ചും എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോമായ ബുക്ക്മൈ ഷോ സിഒഒ ആശിഷ് സക്സേന സംസാരിക്കുന്നു

ദേശീയതലത്തിൽ മലയാള സിനിമ വൻശ്രദ്ധ നേടിയ വർഷമാണിത്. 2024ന്റെ ആദ്യമാസങ്ങളിൽ ഇന്ത്യൻ സിനിമരംഗത്തെ പിടിച്ചുകുലുക്കി നാലു മലയാളം സിനിമകൾ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. വൻ മുതൽമുടക്കിൽ ഇറങ്ങുന്ന ബോളിവുഡ് ചിത്രങ്ങൾക്കു കഴിയാതെ പോയ നേട്ടമാണ് തുടർച്ചയായ വിജയങ്ങളോടെ മലയാളം സ്വന്തമാക്കിയത്. മലയാളത്തിലെ പുതിയ റിലീസുകൾ ദേശത്തിന്റെയും ഭാഷയുടെയും പരിമിതികൾ മറികടന്ന് ഇന്ത്യൻ സിനിമയുടെ വിശാലമായ ക്യാൻവാസിലാണ് വിജയചരിത്രം സൃഷ്ടിക്കുന്നത്.
റിലീസായി രണ്ടാഴ്ചയ്ക്കുള്ളിൽ ബോക്സോഫിസിൽ നേട്ടമുണ്ടാക്കിയ എആർഎമ്മിന്റെ വിജയക്കുതിപ്പ് നേരത്തെ പ്രതീക്ഷിച്ചതാണ് വിപണിയിലുള്ളവർ. എന്റർടെയ്ൻമെന്റ് വ്യവസായ രംഗത്ത് പ്രാദേശിക സിനിമയുടെ വളർച്ചാ സാധ്യതകളെക്കുറിച്ചും മലയാളം സിനിമയുടെ പ്രാധാന്യത്തെക്കുറിച്ചും എന്റർടെയ്ൻമെന്റ് പ്ലാറ്റ്ഫോമായ ബുക്ക്മൈ ഷോ സിഒഒ ആശിഷ് സക്സേന സംസാരിക്കുന്നു.
∙ വിജയക്കുതിപ്പിന്റെ രണ്ടാം പാതി
2024 രണ്ടാംപകുതിയിലേക്കു കടക്കുമ്പോൾ ഇന്ത്യൻ സിനിമാ വ്യവസായ രംഗത്ത് അനിഷേധ്യ സാന്നിധ്യമായി മലയാള സിനിമ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ബ്ലോക്ക് ബസ്റ്ററുകളായ മഞ്ഞുമ്മൽ ബോയ്സ്, ആവേശം, ആടുജീവിതം, പ്രേമലു, ഗുരുവായൂർ അമ്പലനടയിൽ എന്നീ ചിത്രങ്ങൾ ചേർന്ന് ബുക്ക് മൈഷോയിലൂടെ മാത്രം വിറ്റഴിച്ചത് 16 മില്യൻ ടിക്കറ്റുകളാണ്. ഇതു പ്രാദേശിക സിനിമയുടെ വളർച്ചയ്ക്കുള്ള കരുത്താണ് തെളിയിക്കുന്നത്.
ഒരു ബ്ലോക്ക് ബസ്റ്ററിനു പിന്നാലെ തുടർച്ചയായി മറ്റൊന്ന് എന്ന രീതിയിൽ മറ്റൊരു ഭാഷാ സിനിമയ്ക്കും സാധിക്കാത്ത വലിയ വിജയമാണ് കേരളത്തിൽ നിന്നുള്ള സിനിമകൾ നേടിയത്. ഇതിൽ ഒരു സിനിമയും മറ്റൊന്നു പോലെ ആയിരുന്നില്ലെന്നത് മലയാള പ്രേക്ഷകരുടെ നിലവാരത്തിന്റെ തെളിവുകൂടിയാണ്. ഏതു വിഭാഗത്തിലുള്ള സിനിമയാണ്, താരങ്ങളുണ്ടോ എന്നു നോക്കാതെ നല്ല സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകരാണ് പ്രശംസ അർഹിക്കുന്നത്.
മലയാള സിനിമയ്ക്ക് ലഭിച്ച ദേശീയശ്രദ്ധ ഇനിയുള്ള നാളുകളിൽ ആകർഷകമായ കൊളാബറേഷനുകളും ഡിസ്ട്രിബ്യൂഷൻ ഡീലുകളും ഉൾപ്പെടെയുള്ള അവസരങ്ങൾക്കു തുടക്കമാകും. വരും വർഷങ്ങളിൽ മലയാളത്തിന്റെ റീച്ച് ഇനിയും വിശാലമാകും. വലിയ വിഭാഗം പ്രേക്ഷകരിലേക്കുമെത്തുന്ന നാളുകളാണ് കാത്തിരിക്കുന്നതെന്നുറപ്പാണ്.
∙ ഇന്ത്യയൊട്ടാകെ മാറ്റം; മലയാളത്തിലൂടെ
മലയാള സിനിമയുടെ ഈ വിജയക്കുതിപ്പ് ഇന്ത്യൻ പ്രേക്ഷകരുടെ മനോഭാവത്തിൽ കാതലായ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. ആഴത്തിലുള്ള, സാംസ്കാരിക മൂല്യങ്ങൾ പ്രതിധ്വനിക്കുന്ന ആധികാരികതയിലൂന്നിയുള്ള കഥ പറച്ചിലുകളിലേക്ക് പ്രേക്ഷകർ കൂടുതലായി ആകർഷിക്കപ്പെടുന്നതായാണ് കാണുന്നത്. മലയാളം സിനിമ സൃഷ്ടിച്ച ഈ ചലനം ആവേശകരമായ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. കഥ പറച്ചിലിൽ പുതുമ തേടാനും പരീക്ഷണം നടത്താനും സമ്പന്നമായ സിനിമ അനുഭവം ഒരുക്കാനും ഇന്ത്യയൊട്ടാകെയുള്ള സംവിധായകരെ ഇതു സ്വാധീനിക്കും.
∙ കണ്ണുനട്ട് വൻനിർമാതാക്കൾ
മലയാള സിനിമയുടെ വിജയം ദേശീയതലത്തിൽ വലിയ പ്രൊഡക്‌ഷൻ ഹൗസുകളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. അവരിവിടെ വലിയ സാധ്യതകൾ കാണുന്നു. കേരളത്തിൽ വൻ വിജയമായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ ഹിന്ദി റീമേക്കുകളും വലിയ വിജയമായിരുന്നല്ലോ. പ്രാദേശിക പരിമിതികളില്ലാതെ ദേശീയ തലത്തിൽ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള മലയാള സിനിമയുടെ കഴിവ്, പല കൊളാബറേഷൻ– കോ– പ്രൊഡക്‌ഷൻ താൽപര്യങ്ങൾ ഉയർത്തിയിട്ടുണ്ട്, അതുവഴി വിതരണത്തിലും അനുബന്ധ സൗകര്യങ്ങളിലും വലിയ കുതിപ്പുണ്ടാകും.
∙ സ്ക്രീനിൽ വീണ്ടും ‘ക്ലാസിക്’ ട്രെൻഡ്
പഴയ സിനിമകൾ വീണ്ടും തിയറ്റർ റിലീസിനെത്തുന്ന രസകരമായ ട്രെൻഡിന് രാജ്യത്തുടനീളം ആവേശകരമായ പ്രതികരണമുണ്ട്. ‘ദേവ് ആനന്ദ്’, ‘അമിതാഭ് ബച്ചൻ’ ഫിലിം ഫെസ്റ്റിവൽ ഇവന്റുകളും ജനത്തെ ആകർഷിച്ചിരുന്നു. അതേസമയം ക്ലാസിക് ഹിറ്റുകളായ ‘റോക്ക് സ്റ്റാർ’, ‘ലൈല മജ്നു’; തമിഴ്, തെലുങ്കു ഹിറ്റുകളായ ‘ഗില്ലി’, ‘മുരാരി’ എന്നിവയും തിയറ്ററിൽ പ്രേക്ഷകരെയെത്തിച്ചു. ഈ നൊസ്റ്റാൾജിക് ട്രെൻഡ് ഇനിയും തുടരും. പ്രേക്ഷകർക്കും തിയറ്ററുകൾക്കും എക്കാലത്തെയും ഹിറ്റുകൾ വീണ്ടും ആസ്വദിക്കാനും വരുമാനമുണ്ടാക്കാനും വഴിയൊരുക്കും.
ഈ ട്രെൻഡിലൂടെ പ്രതിഫലിക്കുന്ന മറ്റൊരു കാര്യമാണ് സുപ്രധാനം. സിനിമാരംഗം ശക്തമാണ്. തിയറ്ററിൽ വന്നു സിനിമ കാണാൻ പ്രേക്ഷകർ ഇപ്പോഴും താൽപര്യപ്പെടുന്നു. നല്ല കൺടെന്റ് നൽകിയാൽ അവർ സ്വീകരിക്കും. ഒടിടി പ്ലാറ്റ്ഫോമിൽ ധാരാളം സിനിമകൾ ലഭ്യമായിരിക്കുമ്പോൾ തന്നെ ‘ബിഗ് സ്ക്രീൻ’ അനുഭവത്തോടൊപ്പം നിൽക്കാൻ ഇന്ത്യ താൽപര്യപ്പെടുന്നു എന്നതാണ് ഇതിന്റെ അടിസ്ഥാനം.