ഒറ്റ മിനിറ്റിൽ ഇടിച്ചുകയറിയത് 13 ലക്ഷം പേർ; കരിഞ്ചന്തയിൽ ലക്ഷങ്ങൾ; ‘കോൾഡ്പ്ലേ’ ടിക്കറ്റിന് ഒരവസരം കൂടി
ഇന്ത്യയെ പിടിച്ചുകുലുക്കിയ ‘കോൾഡ്പ്ലേ’ സംഗീതവിപ്ലവത്തിന് ഒരാഴ്ച പിന്നിടുമ്പോൾ തുടർ പ്രകമ്പനങ്ങളുടെ അലയടങ്ങുന്നില്ല. ക്രിക്കറ്റ് കോഴയും രാഷ്ട്രീയ അഴിമതിക്കഥകളും മാത്രം പരിചയമുള്ള നാട്ടിൽ ആദ്യമായാണ് ഒരു ലൈവ് സംഗീതപരിപാടിക്കു പിന്നിലെ ഒരുക്കങ്ങൾ കരിഞ്ചന്തയുടെ ആരോപണത്തിൽപെടുന്നത്. 2025 ജനുവരിയിൽ മുംബൈയിൽ നടക്കാനിരിക്കുന്ന ബ്രിട്ടിഷ് റോക്ക് ബാൻഡ് ‘കോൾഡ്പ്ലേ’യുടെ സംഗീതപരിപാടിയാണ് അപ്രതീക്ഷിത വിവാദങ്ങളിലേക്ക് വഴിമാറിയത്. സംഗീതപരിപാടിയുടെ ടിക്കറ്റ്ബുക്കിങ്ങിനായി സെപ്റ്റംബർ 22ന് രാവിലെ കാത്തിരുന്നു നിരാശരായവർ രോഷം തീർക്കാൻ വേണ്ടിയും വിവിധ റീസെല്ലിങ് സൈറ്റുകൾ വഴി കൂടുതൽ വിൽപന സാധ്യത തേടിയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു അതിനുശേഷം. ആരാധകരുടെ രോഷമെല്ലാം അണപൊട്ടിയൊഴുകിയത് ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ‘ബുക്ക്‌മൈഷോ’യ്ക്ക് എതിരെയായിരുന്നു. ആരോപണങ്ങൾ കടുത്തപ്പോൾ ‘റീസെല്ലിങ്’ നിരോധിക്കാൻ നിയമനടപടിക്കായി ‘ബുക്ക്‌മൈഷോ’ തന്നെ അധികൃതരെ സമീപിച്ചു. എന്നാൽ ടിക്കറ്റ് കരിഞ്ചന്തയിൽ വ്യാപകമായതിനു പിന്നിലെ ഉത്തരവാദിത്തം

ഇന്ത്യയെ പിടിച്ചുകുലുക്കിയ ‘കോൾഡ്പ്ലേ’ സംഗീതവിപ്ലവത്തിന് ഒരാഴ്ച പിന്നിടുമ്പോൾ തുടർ പ്രകമ്പനങ്ങളുടെ അലയടങ്ങുന്നില്ല. ക്രിക്കറ്റ് കോഴയും രാഷ്ട്രീയ അഴിമതിക്കഥകളും മാത്രം പരിചയമുള്ള നാട്ടിൽ ആദ്യമായാണ് ഒരു ലൈവ് സംഗീതപരിപാടിക്കു പിന്നിലെ ഒരുക്കങ്ങൾ കരിഞ്ചന്തയുടെ ആരോപണത്തിൽപെടുന്നത്. 2025 ജനുവരിയിൽ മുംബൈയിൽ നടക്കാനിരിക്കുന്ന ബ്രിട്ടിഷ് റോക്ക് ബാൻഡ് ‘കോൾഡ്പ്ലേ’യുടെ സംഗീതപരിപാടിയാണ് അപ്രതീക്ഷിത വിവാദങ്ങളിലേക്ക് വഴിമാറിയത്. സംഗീതപരിപാടിയുടെ ടിക്കറ്റ്ബുക്കിങ്ങിനായി സെപ്റ്റംബർ 22ന് രാവിലെ കാത്തിരുന്നു നിരാശരായവർ രോഷം തീർക്കാൻ വേണ്ടിയും വിവിധ റീസെല്ലിങ് സൈറ്റുകൾ വഴി കൂടുതൽ വിൽപന സാധ്യത തേടിയും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു അതിനുശേഷം.
ആരാധകരുടെ രോഷമെല്ലാം അണപൊട്ടിയൊഴുകിയത് ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമായ ‘ബുക്ക്‌മൈഷോ’യ്ക്ക് എതിരെയായിരുന്നു. ആരോപണങ്ങൾ കടുത്തപ്പോൾ ‘റീസെല്ലിങ്’ നിരോധിക്കാൻ നിയമനടപടിക്കായി ‘ബുക്ക്‌മൈഷോ’ തന്നെ അധികൃതരെ സമീപിച്ചു. എന്നാൽ ടിക്കറ്റ് കരിഞ്ചന്തയിൽ വ്യാപകമായതിനു പിന്നിലെ ഉത്തരവാദിത്തം ‘ബുക്ക്‌മൈഷോ’ അധികൃതർക്കാണെന്നും ഇതിനു പിന്നിൽ ഒത്തുകളിയുണ്ടെന്നും ആരോപണം ഉയർന്നു. ഇതു സംബന്ധിച്ച പരാതി ലഭിച്ചതോടെ മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ബുക്ക്‌മൈഷോയുടെ മാതൃസ്ഥാപനമായ ‘ബിഗ്ട്രീ എന്റർടെയ്മെന്റ്’ മേധാവിയെയും കമ്പനിയുടെ സാങ്കേതിക വിഭാഗം തലവനെയും മൊഴിയെടുക്കാൻ വിളിപ്പിച്ചു.
ലോകസംഗീതരംഗത്ത് ശ്രദ്ധേയരായ ബ്രിട്ടിഷ് ബാൻഡ് വേൾഡ് ടൂറിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്നത് രാജ്യത്തെ ലൈവ് എന്റർടെയ്ൻമെന്റ് വ്യവസായത്തിനു വൻ കുതിപ്പു നൽകുമെന്ന ആഹ്ലാദത്തിനിടെയാണ് ഈ അപ്രതീക്ഷിത സംഭവവികാസങ്ങൾ. ഒൻപതുവർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള കോൾഡ്പ്ലേയുടെ ഈ രണ്ടാംവരവ് വിവാദങ്ങൾ സൃഷ്ടിച്ചു എന്നതു ദൗർഭാഗ്യകരം മാത്രം.
∙ മുംബൈ ടു അബുദാബി; കരിഞ്ചന്തയിലെ തീവില
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് ഗ്രൗണ്ടാണ് മുംബൈയിലെ ഡിവൈ പാട്ടിൽ സ്റ്റേഡിയം. ഏതാണ്ട് 55,000 പേരുടെ സീറ്റിങ് സൗകര്യമാണ് സ്റ്റേഡിയത്തിലുള്ളത്. ഇവിടെ കോൾഡ്പ്ലേ സംഗീതപരിപാടി നടക്കുമ്പോൾ വിവിധ വിഭാഗങ്ങളിലായുള്ള സീറ്റിങ് സംവിധാനത്തിനു പുറമേ, സ്റ്റാൻഡിങ് ഏരിയയും ഉൾപ്പെടുന്നുണ്ട്. അടുത്തു നിന്ന് സംഗീതപ്രകടനം ആസ്വദിക്കാനും ബാൻഡ് അംഗങ്ങളെ അടുത്തുകാണുവാനും സ്റ്റാൻഡിങ്ങാണ് കൂടുതൽ സൗകര്യപ്രദം. എന്നാൽ ഈ സ്റ്റേഡിയത്തിൽ നടക്കുന്ന സംഗീതപരിപാടിക്കായി ടിക്കറ്റെടുക്കാൻ 22ന് ബുക്ക്‌മൈഷോയുടെ വെർച്വൽ ക്യൂവിൽ ഇടിച്ചുകയറിയത് 13 ലക്ഷം പേരാണ്.
ലാപ്ടോപും മൊബൈലും നിരത്തിവച്ച് ആരാധകർ ആവേശത്തോടെ ലോഗ്‌ഇൻ ചെയ്തതോടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം തകർന്നു. സെപ്റ്റംബർ 22ന് ബുക്കിങ് വിൻഡോ ഓപ്പണായ 12 മണിക്ക് ബുക്ക്മൈഷോയുടെ ആപ്പും വെബ്സൈറ്റും ക്രാഷ് ആയി. ഇതു പുനഃസ്ഥാപിക്കാനായെങ്കിലും വെർച്വൽ ക്യൂവിലെത്തിയത് ലക്ഷങ്ങളാണ്. ഇതേത്തുടർന്ന് ജനുവരി 21ന് വീണ്ടുമൊരു ലൈവ് ഷോ നടത്തുമെന്ന് ‘കോൾഡ്പ്ലേ’ എക്സിൽ പ്രഖ്യാപിച്ചെങ്കിലും ഉച്ചയ്ക്ക് 2ന് ആരംഭിച്ച പുതിയ ബുക്കിങ്ങും നിമിഷങ്ങൾക്കകം സോൾഡ് ഔട്ട് ആയി. 2500 രൂപ മുതൽ 35,000 രൂപവരെയായിരുന്നു യഥാർഥ ടിക്കറ്റ് നിരക്ക്. ഇതു ‘വയോഗോഗോ’ പോലുള്ള റീസെല്ലിങ് സൈറ്റുകളിൽ ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയായി ഉയർന്നു.
സ്റ്റേഡിയത്തിനു സമീപത്തെ ഹോട്ടലുകളുടെ ബുക്കിങ് നിരക്ക് കുതിച്ചുയരുന്നതാണ് അടുത്ത ദിവസങ്ങളിൽ കണ്ടത്. അവയെല്ലാം ഇവന്റ് ദിവസങ്ങളിൽ സോൾഡ് ഔട്ട് ആയി. അതിനിടെ കോൾഡ്പ്ലേ അഹമ്മദാബാദിൽ ഒരു ഇവന്റ് നടത്തുമെന്ന് അഭ്യൂഹം പരന്നതിനു പിന്നാലെ അവിടെയും ഹോട്ടൽനിരക്ക് കുത്തനെ ഉയർന്നു. ഇങ്ങനെയൊരു വാർത്ത ബ്രിട്ടിഷ് ബാൻഡ് സ്ഥിരീകരിച്ചിരുന്നില്ല. അതിനുശേഷം ബാൻഡ് പ്രഖ്യാപിച്ച അബുദാബി ഇവന്റിന്റെ ടിക്കറ്റ് ബുക്കിങ്ങിനും ഇന്ത്യയിൽ നിന്നുള്ള ആരാധകരുടെ വൻപങ്കാളിത്തമുണ്ടായി. കരിഞ്ചന്തയിൽ വൻവില നൽകി ടിക്കറ്റ് വാങ്ങുന്നതിനേക്കാൾ ലാഭകരം അബുദാബിയിൽ പോയി മ്യൂസിക് ഇവന്റ് ആസ്വദിക്കുന്നതാണെന്ന റീലുകളും സോഷ്യൽമീഡിയയിൽ പ്രചാരം നേടി.
∙ ടെൻഷനടിച്ച് ബിടിഎസ് ആർമി
കോൾഡ്പ്ലേ മുംബൈയിൽ എത്തുന്ന വാർത്തയറിഞ്ഞപ്പോൾ ആദ്യം കൂളായിരുന്നവരാണ് ഇന്ത്യയിലെ കെപോപ് ആരാധകർ. ദക്ഷിണ കൊറിയയിലെ ശ്രദ്ധേയരായ പോപ് ബാൻഡുകൾ ഇവിടെ എത്തുന്ന ദിവസം ഉറ്റുനോക്കിയിരിക്കുന്നവരാണവർ. അതുകൊണ്ടു തന്നെ കോൾഡ്പ്ലേ ലൈവ് ഇവന്റ് വലിയ രീതിയിൽ ഇക്കൂട്ടരെ മോഹിപ്പിച്ചിരുന്നില്ല. പക്ഷേ ടിക്കറ്റ് സോൾഡ് ഔട്ട് ആയ വേളയിലാണ് ബുക്ക്‌മൈഷോ വെബ്സൈറ്റിൽ കോൾഡ്പ്ലേ ഇന്ത്യയിൽ ‘അപ്രതീക്ഷിത അതിഥി’യെ കൊണ്ടുവരുമെന്ന സന്ദേശം പലരും കണ്ടത്. ടിക്കറ്റ് കിട്ടാതെ നിരാശയിലായവർ ഇക്കാര്യം പരാമർശിച്ചതോടെ സമ്മർദത്തിലായത് കെപോപ് ആരാധകർ.
ബ്രിട്ടിഷ് ബാൻഡായ കോൾഡ്പ്ലേയുമായി നേരത്തെ കൊളാബറേറ്റ് ചെയ്തിട്ടുണ്ട് പ്രമുഖ കൊറിയൻ ബോയ് ബാൻഡായ ബിടിഎസ്. കോവിഡ് കാലത്തിനു ശേഷം ‘മൈ യൂണിവേഴ്സ്’ എന്ന ആൽബം ഇവർ ഒരുമിച്ചു പുറത്തിറക്കിയിരുന്നു. ചില വേദികളിൽ ബിടിഎസും കോൾഡ്പ്ലേയും ചേർന്ന് ഇതു പെർഫോം ചെയ്തിരുന്നു. ഇന്ത്യയിലെ കെപോപ് ആരാധകരുടെ ബാഹുല്യം അറിയുന്നതിനാൽ കോൾഡ്പ്ലേയുടെ പ്രകടനത്തിനിടെ അപ്രതീക്ഷിത അതിഥിയായി ‘ബിടിഎസ്’ അംഗം തന്നെ വരാനുള്ള സാധ്യതകൾ വലിയ തോതിൽ ചർച്ചയായി.
ദക്ഷിണ കൊറിയയിലെ നിയമനനുസരിച്ച് ബാൻഡ് അംഗങ്ങൾ സൈനിക സേവനത്തിലായതിനാൽ ബിടിഎസ് നിലവിൽ ഗ്രൂപ്പ് പെർഫോമൻസ് നടത്തുന്നില്ല. സേവനകാലാവധി പൂർത്തിയാക്കിയ മുതിർന്ന അംഗം ജിൻ തനിച്ചുള്ള വേദികളിൽ സംഗീതപരിപാടി നടത്തുന്നുണ്ട്. അർജന്റീനയിൽ നടന്ന കോൾഡ്പ്ലേ ലൈവ് ഇവന്റിൽ സർപ്രൈസ് ഗസ്റ്റായി ജിൻ എത്തിയിരുന്നു. ഇതുകൊണ്ടുകൂടിയാണ് മുംബൈയിലെ പരിപാടിക്കിടെ ‘ജിൻ’ വരുന്നതിനുളള സാധ്യതകൾ ഭാവനയിൽ കണ്ട് ഇന്ത്യയിലെ ആർമി (ബിടിഎസ് ആരാധകസംഘം) സമ്മർദത്തിലായത്. അതേസമയം ഏറെ ആരാധകരുള്ള രാജ്യമായതുകൊണ്ടുതന്നെ ബിടിഎസ് എന്നെങ്കിലും ഇന്ത്യയിൽ വരുമെങ്കിൽ അത് ഏഴ് അംഗങ്ങളും ചേർന്നുള്ള ബാൻഡ് പെർഫോമൻസ് ആകുമെന്നാണ് ഭൂരിപക്ഷത്തിന്റെ വിലയിരുത്തൽ.
∙ ഇനിയുമുണ്ട് അവസരം
കോൾഡ്പ്ലേ കൺസർട്ടിനായി ഒരവസരം കൂടി ആരാധകർക്കു ലഭ്യമാണ്. ബാൻഡിന്റെ പരിമിതമായ ‘ഇൻഫിനിറ്റി’ ടിക്കറ്റ് സെയിൽ നവംബർ 22ന് നടക്കും. ക്രിസ് മാർട്ടിനും കൂട്ടരും സംഗീത വിസ്മയം ഒരുക്കുന്ന രാവിലേക്ക് കോൾഡ്പ്ലേ ഫാൻസിനായി കുറഞ്ഞ നിരക്കിലുള്ള പരിമിതമായ ‘ഇൻഫിനിറ്റി’ ടിക്കറ്റുകളും ലഭ്യമാക്കുമെന്ന് ബാൻഡ് വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ സെയിൽ നവംബർ 22നാണ് നടക്കുക. 2000 രൂപയാണ് ഇൻഫിനിറ്റി ടിക്കറ്റ് നിരക്ക്. ഇതു പെയർ ആയാണ് വാങ്ങാനാകുക. അടുത്തടുത്തുള്ള സീറ്റുകൾ ലഭിക്കുമെങ്കിലും ഈ ടിക്കറ്റുകളുടെ സീറ്റിങ് എവിടെയെന്നു മുൻകൂട്ടി അറിയാനാകില്ല.
കൺസർട്ട് നടക്കുന്ന ദിനം സ്ഥലത്തെത്തി ബോക്സ് ഓഫിസിൽ നിന്നു കൈപ്പറ്റുന്ന ടിക്കറ്റിലാണ് വേദിയിൽ എവിടെയാകും സ്ഥാനമെന്ന് അറിയാനാകുക. ഗാലറിയിൽ ദൂരെയുള്ള സീറ്റോ, കോൾഡ്പ്ലേ താരങ്ങളെ അടുത്തുകാണാനാകുന്ന സ്റ്റാൻഡിങ് നിരയിലോ മറ്റേതെങ്കിലും പ്രീമിയം സീറ്റിലോ സ്ഥാനം ലഭിച്ചേക്കാം. ഇതൊരു സർപ്രൈസ് അനുഭവമാക്കുമെന്നതാണ് ബാൻഡിന്റെ ‘ഇൻഫിനിറ്റി’ വാഗ്ദാനം. ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച് നിരാശയിലാവർ ഇനി ഇതിനായുള്ള കാത്തിരിപ്പിലാണ്.