‘ഭൂലോകം സൃഷ്‌ടിച്ച കർത്താവിനു സ്‌തുതി പ്രേമത്തെ സൃഷ്‌ടിച്ച കർത്താവിനു സ്തുതി’ വരികൾ വായിക്കുമ്പോൾ മെലഡിയുടെ ഛായ ഉണ്ടെങ്കിലും ‘ബൊഗെയ്‌ൻവില്ല’ ചിത്രത്തിന്റെ വിവാദമായ പ്രമോ ഗാനം ‘സ്തുതി’ ലുക്കിലും ട്രെൻഡിലും ഒട്ടും മെലഡിയല്ല. ഹിപ്ഹോപ് പാട്ടിന്റെ താളവും ബീറ്റും മെലഡി വരികളിൽ കലർത്തി എടുത്ത നല്ല ഒന്നാന്തരം വൈബ് പാട്ട്. ചിത്രം ഇറങ്ങും മുൻപു തന്നെ പാട്ട് ചർച്ചാവിഷയമായി. ‘മാതാപിതാക്കളെ മാപ്പ്ഇഇനി അങ്ങോട്ട് തന്നിഷ്ട കൂത്ത് ഉന്നം മറന്നൊരു പോക്ക് ഗുണപാഠങ്ങളോ മതിയാക്ക് ഇത് എൻ പാത എൻ അധികാരം...’ ‘ആവേശം’ എന്ന സിനിമയിൽ 3 യുവാക്കൾ കോളജ് പഠനത്തിനായി വീടുവിട്ട് ഹോസ്റ്റലിൽ ചേരുമ്പോഴുള്ള പാട്ടാണ്. ‘സർവകലാശാല’, ‘യുവജനോത്സവം’, ‘സുഖമോ ദേവി’ തുടങ്ങിയ ചിത്രങ്ങളിലെ ഊഷ്മളമായ ക്യാംപസ് പാട്ടുകളിൽ നിന്ന് തുടങ്ങി, ‘ക്ലാസ്മേറ്റ്സും’, ‘പ്രേമ’വും ‘ഹൃദയ’വും കടന്ന് ‘ആവേശ’ത്തിലെത്തുമ്പോൾ തലമുറകൾക്കും കാലത്തിനുമൊപ്പം ക്യാംപസും കവിതയും കഥയും പാട്ടും പലകുറി മാറിമറിഞ്ഞു. കാലവും കവിതയും താരതമ്യം ചെയ്യാനാകില്ലെങ്കിലും പാട്ടിന്റെ കെട്ടിലും മട്ടിലും വന്ന മാറ്റങ്ങൾ കേട്ടറിയാനാകും. പറയാനുള്ളതെന്തും പാട്ടുംപാടി പറയാനുള്ള വഴിയൊരുക്കുന്ന റാപ് വരികളും ഹിപ്ഹോപ് സംഗീതവും മലയാളത്തിന്റെ പാട്ടുവഴികളിൽ ചുവടുറപ്പിച്ചിട്ട് അധികമായിട്ടില്ല. ഇടയ്ക്കിടെ മൂളിനടക്കാനും വീണ്ടും വീണ്ടും കേൾക്കാനും തോന്നിപ്പിക്കുന്ന പഴയ പാട്ടിന്റെ കുളിരില്ലെങ്കിലും പുതിയകാലത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഭൂലോകം സൃഷ്‌ടിച്ച കർത്താവിനു സ്‌തുതി
പ്രേമത്തെ സൃഷ്‌ടിച്ച കർത്താവിനു സ്തുതി’

വരികൾ വായിക്കുമ്പോൾ മെലഡിയുടെ ഛായ ഉണ്ടെങ്കിലും ‘ബൊഗെയ്‌ൻവില്ല’ ചിത്രത്തിന്റെ വിവാദമായ പ്രമോ ഗാനം ‘സ്തുതി’ ലുക്കിലും ട്രെൻഡിലും ഒട്ടും മെലഡിയല്ല. ഹിപ്ഹോപ് പാട്ടിന്റെ താളവും ബീറ്റും മെലഡി വരികളിൽ കലർത്തി എടുത്ത നല്ല ഒന്നാന്തരം വൈബ് പാട്ട്. ചിത്രം ഇറങ്ങും മുൻപു തന്നെ പാട്ട് ചർച്ചാവിഷയമായി.

‘മാതാപിതാക്കളെ മാപ്പ്
ഇനി അങ്ങോട്ട് തന്നിഷ്ട കൂത്ത്
ഉന്നം മറന്നൊരു പോക്ക്
ഗുണപാഠങ്ങളോ മതിയാക്ക്
ഇത് എൻ പാത എൻ അധികാരം...’

‘ആവേശം’ എന്ന സിനിമയിൽ 3 യുവാക്കൾ കോളജ് പഠനത്തിനായി വീടുവിട്ട് ഹോസ്റ്റലിൽ ചേരുമ്പോഴുള്ള പാട്ടാണ്. ‘സർവകലാശാല’, ‘യുവജനോത്സവം’, ‘സുഖമോ ദേവി’ തുടങ്ങിയ ചിത്രങ്ങളിലെ ഊഷ്മളമായ ക്യാംപസ് പാട്ടുകളിൽ നിന്ന് തുടങ്ങി, ‘ക്ലാസ്മേറ്റ്സും’, ‘പ്രേമ’വും ‘ഹൃദയ’വും കടന്ന് ‘ആവേശ’ത്തിലെത്തുമ്പോൾ തലമുറകൾക്കും കാലത്തിനുമൊപ്പം ക്യാംപസും കവിതയും കഥയും പാട്ടും പലകുറി മാറിമറിഞ്ഞു. കാലവും കവിതയും താരതമ്യം ചെയ്യാനാകില്ലെങ്കിലും പാട്ടിന്റെ കെട്ടിലും മട്ടിലും വന്ന മാറ്റങ്ങൾ കേട്ടറിയാനാകും. പറയാനുള്ളതെന്തും പാട്ടുംപാടി പറയാനുള്ള വഴിയൊരുക്കുന്ന റാപ് വരികളും ഹിപ്ഹോപ് സംഗീതവും മലയാളത്തിന്റെ പാട്ടുവഴികളിൽ ചുവടുറപ്പിച്ചിട്ട് അധികമായിട്ടില്ല. ഇടയ്ക്കിടെ മൂളിനടക്കാനും വീണ്ടും വീണ്ടും കേൾക്കാനും തോന്നിപ്പിക്കുന്ന പഴയ പാട്ടിന്റെ കുളിരില്ലെങ്കിലും പുതിയകാലത്തിന്റെ പാട്ടുകളും സൂപ്പർഹിറ്റാണ്. 

ആവേശം സിനിമയിലെ രംഗം (Photo Arranged)

പാശ്ചാത്യ സംഗീതത്തിൽ വലിയ സ്ഥാനമുണ്ട് ഹിപ്ഹോപ്–റാപ് പാട്ടുകൾക്ക്. 2019ൽ സോയ അക്തർ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘ഗലി ബോയ്’യിൽ രൺവീർ സിങ് അവതരിപ്പിച്ച മുറാദ് എന്ന കഥാപാത്രം ധാരാവിയിലെ തന്റെ മുഷിഞ്ഞ ജീവിതത്തെക്കുറിച്ച്, തനിക്കു ചുറ്റുമുള്ള സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് റാപ് പാട്ടുകളിലൂടെയാണു സംവദിക്കുന്നത്. തെരുവിൽ നിന്നുയർന്നു വരുന്ന റാപ്പറുടെ കഥയാണ് ഗലി ബോയ്. ചിത്രത്തിന്റെ വിജയം ഇന്ത്യയിൽ റാപ്പർമാരുടെ വളർച്ചയ്ക്കു പിന്തുണയേകി. കോവിഡ്‌കാലമായിരുന്നു കേരളത്തിൽ ഹിപ്ഹോപിന്റെ വളർച്ചാക്കാലം. അതിനും മുൻപ്, 2004ൽ ഇറങ്ങിയ ‘ഫോർ ദ് പീപ്പിൾ’ സിനിമയിലെ ‘ലജ്ജാവതിയെ..’ എന്ന പാട്ടിന്റെ തുടക്കത്തിലെ വരികളിലൂടെ ജാസി ഗിഫ്റ്റ് റാപ്പിങ് രീതി മനോഹരമായി മലയാളത്തിൽ അവതരിപ്പിച്ചിരുന്നു. വരികളിതാ:

‘വാച്ച് ഓൺ വാച്ച് ഓൺ വാച്ച് ഓൺ
വാച്ച് ദിസ് ഡപ് ഡപ് ഡപ് സ്റ്റൈൽ
ഐ ആം ഗോണ ഡിപ് ഡിപ് ഡിപ് ഇറ്റ് ഇൻടു യുവർ സ്മൈൽ
ഹോൾഡ് മി ബേബി ജസ്റ്റ് ഹോൾഡ് മൈ ഹാൻഡ് ഫോർ എവർ ആൻഡ് എവർ
എവരി ടൈം ഐ വാന്ന സീ യു മൈ ഗേൾ’

ADVERTISEMENT

∙ പണിപാളി ഗയ്സ്

എങ്കിലും 2020നു ശേഷമാണ് ഹിപ്ഹോപ് സംഗീതം മലയാളികൾക്ക് സുപരിചിതമായത്. തുടക്കത്തിൽ അത്ര പ്രചാരം കിട്ടിയില്ലെങ്കിലും ക്രമേണ പാട്ടുകൾ ഹിറ്റായി. ഈ കാലഘട്ടത്തിൽ തന്നെ തമിഴിലും ഹിപ്ഹോപ്പിനു വേരോട്ടമുണ്ടായി. ആദ്യം തമാശ രൂപേണയാണ് മലയാള സിനിമയിലേക്ക് ചേക്കേറിയതെങ്കിലും റാപ്പിന് ആരാധകരുണ്ടെന്ന് തിരിച്ചറിഞ്ഞ യുവ സംഗീത സംവിധായകർ മലയാള സിനിമാപ്പാട്ടിനെ സ്ഥിരം വഴിയിൽ നിന്ന് മാറ്റി നടത്തി. മലയാള സിനിമാപ്പാട്ടിനു വന്ന മാറ്റത്തിന് ആനുപാതികമായി റാപ് പാട്ടിന്റെ സ്ഥിരം രീതിക്കും മാറ്റം സംഭവിച്ചു. റാപ് കമേഴ്സ്യലൈസ് ചെയ്യപ്പെട്ടു. 2020ൽ കോവിഡിന്റെ തുടക്കകാലത്ത് ഒട്ടേറെ ആൽബം പാട്ടുകൾ യുട്യൂബിൽ റിലീസ് ചെയ്തിരുന്നു. നീരജ് മാധവിന്റെ ‘പണിപാളി’, ശ്രീനാഥ് ഭാസിയുടെ ‘കോഴിപങ്ക്’, സ്ട്രീറ്റ് അക്കാഡമിക്സ് എന്ന റാപ്പേഴ്സ് ഗ്രൂപ്പിന്റെ ‘ചത്ത കാക്ക’ എന്നിവയൊക്കെ ഹിറ്റുകളായി. ‘പണിപാളി’യിലെ വരികൾ ഇതാ;

‘മുറിയിൽ തനിച്ചാണു
കണ്ണടച്ചാൽ ഉറക്കം വരുന്നില്ല
വാട്സാപ്പിൽ ആരും ലൈവ് ഇല്ല
ലൈറ്റ് അണച്ചാൽ ഇരുട്ടത് ചിലപ്പോൾ
അരികത്തു വരുമോ ഭൂതം
കട്ടിലിനടിയിൽ കേട്ടു അനക്കം
ഇന്നലത്തെ പടത്തിലെ പ്രേതം’

‘പണി പാളി’ ആൽബത്തിലെ രംഗം (Photo credit: videograb/youtube)

‘കോഴിപങ്കി’ലെ വരികൾ;

‘എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷേ കൂർമ്പൻ കൊക്കെനിക്ക് തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷേ ചെമ്പിൻ പൂവ് എനിക്കു തരിൻ
കുന്നിക്കുരു കണ്ണെനിക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ
പക്ഷേ പൊന്നിൻ കാലെനിക്കു തരിൻ
എള്ളിൻ പൂ വിരൽ എനിക്കു തരിൻ
കരിമ്പിൻ നഖമെനിക്കു തരിൻ
എന്റെ കോഴിയെ നിങ്ങൾ പകുത്തോളിൻ’

സ്ട്രീറ്റ് അക്കാഡമിക്സിന്റെ ‘ചത്ത കാക്ക’യിലെ വരികൾ;

ADVERTISEMENT

‘തീപ്പൊരി വെയിലത്ത് തെണ്ടിത്തിരിഞ്ഞലഞ്ഞേ
ഓട്ടക്കാലണ പൈസവന്നു ചേർന്ന കാലം മറന്നേ
വിശന്നുവലഞ്ഞു കുടലു കരിഞ്ഞു
ഒട്ടിവയറ്റിലെ നിക്കർ നിലത്തഴിഞ്ഞു
മേലേക്കു നോക്കീപ്പൊ കണ്ടത്
വഴിനീളെ ഉടനീളം
ശീതളകാറിലെ ചീമപ്പന്നികൾ
ചുറ്റിലും നോക്കീപ്പൊ കണ്ടത്
എല്ലോട്ത്തും എല്ലാടത്തും തീയിൽ കുരുത്തോരാ തെരുവിന്റെ മക്കൾ’

‘സ്ട്രീറ്റ് അക്കാഡമിക്സിന്റെ’ ചത്ത കാക്കയിലെ രംഗം. (Photo credit: Videograb/youtube)

ഈ പാട്ടുകളുടെ വരികളും ഈണവും രാഷ്ട്രീയവും ഹിറ്റായിരുന്നു. ഡബ്സീ, തിരുമാലി, വേടൻ, ഇമ്പച്ചി, ഫെജോ, മർത്യൻ, എം.സി കൂപ്പർ തുടങ്ങിയ ഒരുപറ്റം മലയാളം റാപ്പേഴ്സിന്റെ ഉദയകാലമായിരുന്നു അത്. റാപ്പേഴ്സിനും റാപ്പേഴ്സ് കൂട്ടായ്മയായ സ്ട്രീറ്റ് അക്കാഡമിക്സിനും കേരളത്തിൽ ഒട്ടേറെ ആരാധകരുണ്ടായതും ഹിപ്ഹോപ് വാണിജ്യ സിനിമകളിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതും ഈ കാലത്തു തന്നെ. കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ 2021ൽ ഒരുക്കിയ ‘പറ’ ഡിജിറ്റൽ ഹിപ് ഹോപ് മ്യൂസിക് ഫെസ്റ്റിവൽ ഇവരുടെ സംഗീതത്തിന് യുവാക്കൾക്കിടയിൽ സ്വീകാര്യത നേടിക്കൊടുത്തു. ഈ വർഷം കൊച്ചിയിൽ നടന്ന ‘ഒച്ച’ മ്യൂസിക് ഫെസ്റ്റിവലും ഹിപ്ഹോപിന് വളക്കൂറുള്ള മണ്ണായി മലയാളത്തെ മാറ്റി. തല്ലുമാലയിലെ ഡബ്സിയുടെ ‘മണവാളൻ തഗ്’ സിനിമാറിലീസിനു മുൻപു തന്നെ ഹിറ്റായിരുന്നു. രാഷ്ട്രീയം വിട്ട് മലയാള സിനിമാ റാപ് സംഗീതം കമേഴ്സ്യലായി മാറിയത് ‘തല്ലുമാല’യ്ക്ക് ശേഷമാണ്. വരികളിതാ;

‘തല്ലുമാല’യിലെ രംഗം (Photo Arranged)

‘എല്ലാരും ചൊല്ലിണതല്ലവൻ
കജ്ജുക്കുള്ളൊരു കാര്യക്കാരൻ
മൊഞ്ചാണേൽ ലങ്കി മറിഞ്ഞൊരു
മാനത്തമ്പിളി പോലൊരു മാരൻ
കടലാണെൽ നീന്തി കയറിയ
പോരിശയുള്ളൊരു വാല്യക്കാരൻ’

രോമാഞ്ചം ചിത്രത്തിലെ ‘ആദരാഞ്ജലി’യിലെ വരികൾ;

ADVERTISEMENT

‘സുഖിക്കാം..വാ
മൂഷികരേ വരിവരി...
ഇനിമേൽ നാം
ഒറ്റ മുറി..
ഒറ്റ വിരി..
ഭജിക്കാം വാ..ഒത്തുചൊല്ലാം
ദൈവമൊഴി
വിളിച്ചോ നീ...
എത്തുകില്ലാ
രക്ഷയിനി’

മഞ്ഞുമ്മൽ ബോയ്സിലെ ‘കുതന്ത്ര’ത്തിലെ വരികളിതാ;

‘വിയർപ്പു തുന്നിയിട്ട കുപ്പായം- അതിൽ
നിറങ്ങളൊന്നുമില്ല, കട്ടായം
കിനാവുകൊണ്ടു കെട്ടും കൊട്ടാരം - അതിൽ
മന്ത്രി നമ്മൾ തന്നെ രാജാവും’

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ പോസ്റ്റർ (Photo Arranged)

ഈ പാട്ടുകൾ മാറ്റത്തിന്റെ ഉദാഹരണങ്ങളാണ്. സിനിമാപ്പാട്ടിന്റെ പഴയ ഊഷ്മളതയിൽ നിന്ന് റാപ്പിന്റെ വൈബിലേക്ക് പാട്ടുകൾ മാറി, എന്നാൽ റാപ്പിന്റെ സ്ഥിരം രാഷ്ട്രീയ അടിത്തറയിൽ മാത്രമായി ഉറച്ചുനിന്നുമില്ല. മിന്നൽ മുരളിയിലെ ‘തീ മിന്നൽ’, തല്ലുമാലയിലെ ‘കണ്ണിൽപെട്ടോളെ’, വെയിലിലെ ‘പച്ച’, മന്ദാകിനിയിലെ ‘വട്ടേപ്പം’, നായാട്ടിലെ ‘നരബലി’, നടികറിലെ ‘കിരീടം’, ‘കൊമ്പൻ’, നാരദനിലെ ‘നീയേതാ’, ചാവേറിലെ ‘പൊളിക്ക.. പൊളിക്ക’, കിങ് ഓഫ് കൊത്തയിലെ ‘കൊത്ത രാജു’, ഗുരുവായൂർ അമ്പലനടയിലെ ‘കെ ഫോർ കുരുക്ക്’ തുടങ്ങിയ പാട്ടുകൾ വൈബ് മാത്രമല്ല, സൂപ്പർഹിറ്റുകൾ കൂടിയാണ്. റാപ്പിനെ വാണിജ്യ– മുഖ്യധാരാ സിനിമയുടെ ഭാഗമാക്കിയപ്പോൾ വന്നത് ശ്രദ്ധേയമായ മാറ്റം. കഥയുമായി ചേർന്നു പോകുന്ന രീതിയിൽ പാട്ടുണ്ടാക്കുന്ന പഴയരീതി തുടർന്നെങ്കിലും കാവ്യാത്മക വരികളെഴുതുന്ന രീതി മാറി, പാട്ടിന്റെ വേഗം കൂടി.

പൊതുഇടങ്ങളിൽ ചർച്ചയായ പ്രശ്നങ്ങളെന്തും റാപ്പിനു വിഷയമാണ്. കാലത്തിന്റെ കഥകളെ പാട്ടിന്റെ രാഷ്ട്രീയത്തിൽ കലർത്തുകയാണ് റാപ്. പട്ടിണി മരണവും ദലിത് ആത്മഹത്യയും ആൾക്കൂട്ട–ദുരഭിമാനക്കൊലകളും ജാതിമത വേർതിരിവും വിശപ്പും തൊഴിലില്ലായ്മയും അടക്കം എന്തും റാപ്പിനു വിഷയമാണ്.

സിനിമയുടെ പ്രമോഷൻ ആവശ്യത്തിനു വേണ്ടി മാത്രമായി റിലീസ് ചെയ്യുന്ന ഹിപ്ഹോപ് പാട്ടുകളുമുണ്ട്. ‘സ്തുതി’ ഉദാഹരണം. ഇത്തരം പാട്ടുകൾക്ക് സിനിമയേക്കാൾ സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നുണ്ട്. റാപ് പാട്ടിന് യുവജനങ്ങൾ മാത്രമാണ് ആരാധകരെന്നു കരുതിയെങ്കിൽ തെറ്റി. പ്രായഭേദമില്ലാതെ പാട്ട് സ്വീകരിക്കപ്പെടുന്നു എന്നതിനുള്ള തെളിവാണ് യുട്യൂബ്, സ്പോട്ടിഫൈ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ പാട്ടുകേട്ടവരുടെ എണ്ണം. ആദ്യാവസാനം റാപ് പാട്ടുകളുമായി ഇറങ്ങിയ സിനിമകളുമുണ്ട്. ‘ആവേശം’ ഉദാഹരണം. സിനിമയ്ക്കുള്ളിൽ ഉൾപ്പെടുത്തിയില്ലെങ്കിലും ആദ്യമോ അവസാനമോ ആയി ഹിപ്ഹോപ് പാട്ടു ചേർത്തു കളർ ആക്കുന്നതാണ് മറ്റൊരു രീതി. ‘തല്ലുമാല’ ഉദാഹരണം. ബിജിഎമ്മിനു പകരമായും ഫൈറ്റ് സീനിനോട് ചേർന്നും കഥാപാത്രത്തിന്റെ ഇൻട്രോസീനിലും ഒക്കെയായി റാപ് വരികൾ ചേർക്കുന്ന രീതി വളരെ കാലമായി മലയാളത്തിലുണ്ട്. 

(Representative Image by Canva)

ദ് ഹിറ്റ്ലിസ്റ്റ്

സ്പോട്ടിഫൈയിലും യുട്യൂബ് മ്യൂസിക്കിലുമടക്കം മലയാളം ട്രെൻഡിങ് ലിസ്റ്റിലുള്ളത് പക്ഷേ, സിനിമാപ്പാട്ടുകൾ മാത്രമല്ല. ‘ബല്ലാത്ത ജാതി’, ‘മലബാറി ബാങ്ങർ’, ‘ഹബീബി ഡ്രിപ്’, ‘സാമ്പാർ’, ‘കൂടെ തുള്ള്’, ‘പടച്ചോർ’, ‘തലക്കനം’, ‘തെറിച്ചോ’, ‘മലയാളി ഡാ’, ‘കലപില’, ‘പമ്പരം’, ‘വോയിസ് ഓഫ് ദ് വോയിസ്‌ലെസ്’ തുടങ്ങിയ ഹിപ്ഹോപ്– റാപ് ആൽബം പാട്ടുകൾ കേട്ടത് കോടിക്കണക്കിന് ആളുകളാണ്. മലയാളികൾക്കിടയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ മലയാള സംഗീതത്തിന് ശ്രദ്ധകിട്ടിത്തുടങ്ങി. പാട്ടിനു പുറത്തേക്ക് സ്വീകാര്യത കിട്ടിയതോടെ റാപ്പർമാർ സ്കൂൾ കലാവേദികളിൽ പോലും മുഖ്യാതിഥികളായി. ഗായകനോടൊപ്പം ഒരു വരി വിടാതെ പാട്ടുമുഴുവൻ പാടുന്ന കുട്ടികളുടെ വിഡിയോ ഇഷ്ടം പോലെയുണ്ട്.

∙ എന്താണ് ഹിപ്ഹോപ്?

1970കളിൽ അമേരിക്കൻ തെരുവുകളിലുണ്ടായ സാംസ്കാരിക– കലാ വിപ്ലവമാണു ഹിപ്ഹോപ്. കറുത്ത വർഗക്കാരും ലാറ്റിനോകളും കരീബിയൻ കുടിയേറ്റക്കാരുമടങ്ങിയ അടിച്ചമർത്തപ്പെട്ടവരുടെ കല. റാപ്പിങ്, ഡിജെ സംഗീതം, ബ്രേക്ക് ഡാൻസ്, ഗ്രാഫിറ്റി എന്നിവ ഹിപ് ഹോപിന്റെ ഭാഗമാണ്. സംഗീതം എന്നതിനപ്പുറം ഒരു സംസ്കാരം കൂടിയാണിത്. ഫാഷൻ, ടെക്നോളജി, ഡാൻസ്, രാഷ്ട്രീയം കല എന്നിവയിലേക്കൊക്കെ ആ വിപ്ലവം കടന്നുകയറി. അമേരിക്കയിലാകെയും മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ച ഹിപ് ഹോപിന് അതതു രാജ്യങ്ങളുടെ സംസ്കാരത്തിനനുസരിച്ചു മാറ്റങ്ങളുണ്ടായി.

സ്പോട്ടിഫൈയിലെ ഹിപ് ഹോപ് പ്ലേലിസ്റ്റുകളിലൊന്ന് (Photo by Spotify)

വളരെ പതുക്കെയാണെങ്കിലും ഇന്ത്യയിലേക്കും ഹിപ്ഹോപ് എത്തി. അവ മലയാളത്തിലേക്കും ആവേശിച്ചു. പൊതുഇടങ്ങളിൽ ചർച്ചയായ പ്രശ്നങ്ങളെന്തും റാപ്പിനു വിഷയമാണ്. കാലത്തിന്റെ കഥകളെ പാട്ടിന്റെ രാഷ്ട്രീയത്തിൽ കലർത്തുകയാണ് റാപ്. പട്ടിണി മരണവും ദലിത് ആത്മഹത്യയും ആൾക്കൂട്ട–ദുരഭിമാനക്കൊലകളും ജാതിമത വേർതിരിവും വിശപ്പും തൊഴിലില്ലായ്മയും അടക്കം എന്തും റാപ്പിനു വിഷയമാണ്. അവതരണത്തിൽ സംഗീതം കൂടി കലരുന്നതോടെ ഹിപ് ഹോപ് വൈബാകുന്നു. 

English Summary:

How are rap songs and hip-hop taking over Malayalam film songs?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT