ഒൻപതു പതിറ്റാണ്ടു മാത്രം ദൈർഘ്യമുള്ള മലയാള സിനിമയുടെ ചരിത്രത്തിൽ ചുരുങ്ങിയ കാലം കൊണ്ട് വൈവിധ്യമാർന്ന നൂറിലേറെ ചലച്ചിത്ര സൃഷ്ടികൾ കാഴ്ചവയ്ക്കുകയും അസാമാന്യമായ കലാപാടവം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു കോഴിക്കോട് ഇരുപ്പം വീട്ടിൽ ശശിധരൻ എന്ന ഐ.വി.ശശി. ഇനി മലയാള സിനിമാ ലോകത്ത് അത്തരമൊരു ചലച്ചിത്ര നിർവഹണത്തിനോ വിജയ പ്രാപ്തിക്കോ മറ്റൊരാൾക്ക് ഇടം കിട്ടുമോ എന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ഐ.വി. ശശി കടന്നു പോയത്. ഫിലിം സംവിധായകൻ, ഫിലിം മേക്കർ എന്നീ വേർതിരിവുകളെ മായ്ച്ചുകളയുന്ന വിധം സ്വകീയമായിരുന്നു അദ്ദേഹത്തിന്റെ സർഗാത്മക ഇടപെടലുകൾ. മറ്റുള്ളവരുടെ കഥയോ തിരക്കഥയോ അവലംബമാക്കി സിനിമകൾ മെനഞ്ഞെടുക്കുമ്പോഴും അതിലൊക്കെ സ്വന്തം കയ്യൊപ്പ് ചാർത്താൻ അദ്ദേഹത്തിന് സാധ്യമായത് അതുകൊണ്ടാണ്. സിനിമയിലെ രചയിതാ സിദ്ധാന്തത്തെ (Author Theory) തിരിച്ചറിഞ്ഞ് ആ രീതി പിന്തുടർന്ന ഐ.വി.ശശിയെ പോലെ ഒരു സംവിധായകൻ മലയാള മുഖ്യധാര സിനിമയിൽ അത്യപൂർവമാണ്.

ഒൻപതു പതിറ്റാണ്ടു മാത്രം ദൈർഘ്യമുള്ള മലയാള സിനിമയുടെ ചരിത്രത്തിൽ ചുരുങ്ങിയ കാലം കൊണ്ട് വൈവിധ്യമാർന്ന നൂറിലേറെ ചലച്ചിത്ര സൃഷ്ടികൾ കാഴ്ചവയ്ക്കുകയും അസാമാന്യമായ കലാപാടവം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു കോഴിക്കോട് ഇരുപ്പം വീട്ടിൽ ശശിധരൻ എന്ന ഐ.വി.ശശി. ഇനി മലയാള സിനിമാ ലോകത്ത് അത്തരമൊരു ചലച്ചിത്ര നിർവഹണത്തിനോ വിജയ പ്രാപ്തിക്കോ മറ്റൊരാൾക്ക് ഇടം കിട്ടുമോ എന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ഐ.വി. ശശി കടന്നു പോയത്. ഫിലിം സംവിധായകൻ, ഫിലിം മേക്കർ എന്നീ വേർതിരിവുകളെ മായ്ച്ചുകളയുന്ന വിധം സ്വകീയമായിരുന്നു അദ്ദേഹത്തിന്റെ സർഗാത്മക ഇടപെടലുകൾ. മറ്റുള്ളവരുടെ കഥയോ തിരക്കഥയോ അവലംബമാക്കി സിനിമകൾ മെനഞ്ഞെടുക്കുമ്പോഴും അതിലൊക്കെ സ്വന്തം കയ്യൊപ്പ് ചാർത്താൻ അദ്ദേഹത്തിന് സാധ്യമായത് അതുകൊണ്ടാണ്. സിനിമയിലെ രചയിതാ സിദ്ധാന്തത്തെ (Author Theory) തിരിച്ചറിഞ്ഞ് ആ രീതി പിന്തുടർന്ന ഐ.വി.ശശിയെ പോലെ ഒരു സംവിധായകൻ മലയാള മുഖ്യധാര സിനിമയിൽ അത്യപൂർവമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒൻപതു പതിറ്റാണ്ടു മാത്രം ദൈർഘ്യമുള്ള മലയാള സിനിമയുടെ ചരിത്രത്തിൽ ചുരുങ്ങിയ കാലം കൊണ്ട് വൈവിധ്യമാർന്ന നൂറിലേറെ ചലച്ചിത്ര സൃഷ്ടികൾ കാഴ്ചവയ്ക്കുകയും അസാമാന്യമായ കലാപാടവം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു കോഴിക്കോട് ഇരുപ്പം വീട്ടിൽ ശശിധരൻ എന്ന ഐ.വി.ശശി. ഇനി മലയാള സിനിമാ ലോകത്ത് അത്തരമൊരു ചലച്ചിത്ര നിർവഹണത്തിനോ വിജയ പ്രാപ്തിക്കോ മറ്റൊരാൾക്ക് ഇടം കിട്ടുമോ എന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ഐ.വി. ശശി കടന്നു പോയത്. ഫിലിം സംവിധായകൻ, ഫിലിം മേക്കർ എന്നീ വേർതിരിവുകളെ മായ്ച്ചുകളയുന്ന വിധം സ്വകീയമായിരുന്നു അദ്ദേഹത്തിന്റെ സർഗാത്മക ഇടപെടലുകൾ. മറ്റുള്ളവരുടെ കഥയോ തിരക്കഥയോ അവലംബമാക്കി സിനിമകൾ മെനഞ്ഞെടുക്കുമ്പോഴും അതിലൊക്കെ സ്വന്തം കയ്യൊപ്പ് ചാർത്താൻ അദ്ദേഹത്തിന് സാധ്യമായത് അതുകൊണ്ടാണ്. സിനിമയിലെ രചയിതാ സിദ്ധാന്തത്തെ (Author Theory) തിരിച്ചറിഞ്ഞ് ആ രീതി പിന്തുടർന്ന ഐ.വി.ശശിയെ പോലെ ഒരു സംവിധായകൻ മലയാള മുഖ്യധാര സിനിമയിൽ അത്യപൂർവമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒൻപതു പതിറ്റാണ്ടു മാത്രം ദൈർഘ്യമുള്ള മലയാള സിനിമയുടെ ചരിത്രത്തിൽ ചുരുങ്ങിയ കാലം കൊണ്ട് വൈവിധ്യമാർന്ന നൂറിലേറെ ചലച്ചിത്ര സൃഷ്ടികൾ കാഴ്ചവയ്ക്കുകയും അസാമാന്യമായ കലാപാടവം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുകയും ചെയ്ത അപൂർവ പ്രതിഭയായിരുന്നു കോഴിക്കോട് ഇരുപ്പം വീട്ടിൽ ശശിധരൻ എന്ന ഐ.വി.ശശി. ഇനി മലയാള സിനിമാ ലോകത്ത് അത്തരമൊരു ചലച്ചിത്ര നിർവഹണത്തിനോ വിജയ പ്രാപ്തിക്കോ മറ്റൊരാൾക്ക് ഇടം കിട്ടുമോ എന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ഐ.വി. ശശി കടന്നു പോയത്.

ഫിലിം സംവിധായകൻ, ഫിലിം മേക്കർ എന്നീ വേർതിരിവുകളെ മായ്ച്ചുകളയുന്ന വിധം സ്വകീയമായിരുന്നു അദ്ദേഹത്തിന്റെ സർഗാത്മക ഇടപെടലുകൾ. മറ്റുള്ളവരുടെ കഥയോ തിരക്കഥയോ അവലംബമാക്കി സിനിമകൾ മെനഞ്ഞെടുക്കുമ്പോഴും അതിലൊക്കെ സ്വന്തം കയ്യൊപ്പ് ചാർത്താൻ അദ്ദേഹത്തിന് സാധ്യമായത് അതുകൊണ്ടാണ്. സിനിമയിലെ രചയിതാ സിദ്ധാന്തത്തെ (Author Theory) തിരിച്ചറിഞ്ഞ് ആ രീതി പിന്തുടർന്ന ഐ.വി.ശശിയെ പോലെ ഒരു സംവിധായകൻ മലയാള  മുഖ്യധാര സിനിമയിൽ അത്യപൂർവമാണ്.

ഐ.വി.ശശി (ഫയൽ ചിത്രം)
ADVERTISEMENT

കോഴിക്കോട് നഗരവുമായി ബന്ധപ്പെട്ടു കൊണ്ടാണ് അദ്ദേഹത്തിന്റെ സർഗപ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ചിത്രകലാപഠനം പൂർത്തിയാക്കിയ ശശി പിന്നീട് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സാഹിത്യ സൃഷ്ടികൾക്കു രേഖാചിത്രങ്ങൾ വരയ്ക്കുന്ന രേഖാചിത്രകാരനായും പത്രപ്രവർത്തകനായും പ്രവർത്തിച്ചു. അക്കാലങ്ങളിൽ തന്നെ വായനയുടെ വിശാലമായൊരു ലോകവും സ്വന്തമാക്കിയിരുന്നു. വായിച്ചു പൂർത്തിയാക്കുന്ന പുസ്തകങ്ങളിലെ കഥാപാത്രങ്ങളെയും അതിലെ ജീവിത പരിസരങ്ങളെയുമൊക്കെ മനസ്സിൽ വിഷ്വലൈസ് ചെയ്തു കൊണ്ടിരുന്നു. ഉറൂബിന്റെ ‘ഉമ്മാച്ചു’ എന്ന നോവൽ മലയാളത്തിലെ ആനുകാലികത്തിൽ പ്രസിദ്ധീകരിച്ചു വന്ന കാലത്ത് ഉറൂബിന്റെ വരികളേക്കാൾ ദേവന്റെ വരകളാണ് തന്നെ ആകർഷിച്ചതെന്ന് ശശി ഒരിക്കൽ പറയുകയുണ്ടായിട്ടുണ്ട്. ജനങ്ങളുമായി സംവദിക്കുന്ന കാര്യത്തിൽ ഇതര കലാമണ്ഡലങ്ങളെ അപേക്ഷിച്ച് ശക്തമായ മാധ്യമം സിനിമയാണെന്ന തിരിച്ചറിവും അതിന്റെ ഫലദായകത്വത്തെക്കുറിച്ചുള്ള ബോധവുമാണ് അദ്ദേഹത്തെ ചലച്ചിത്ര ലോകത്ത് കൊണ്ടെത്തിച്ചത്.

വൈക്കം മുഹമ്മദ് ബഷീർ തന്റെ ‘ഓർമകളുടെ അറകൾ’ എന്ന സ്മൃതി പരമ്പര 1971ൽ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ഐ.വി.ശശിയെയും പരാമർശിച്ചു. അക്കാലത്ത് ശശി മദ്രാസിലെത്തി പല പ്രമുഖ സംവിധായകരുടെയും സംവിധാന സഹായിയായും നിരവധി ചിത്രങ്ങളിൽ കലാ സംവിധായകനായും പ്രവർത്തിച്ചു കഴിഞ്ഞിരുന്നു. എ.ബി.രാജിന്റെ ‘കളിപ്പാവ’, ഫാദർ സുവിയുടെ ‘കാറ്റുവിതച്ചവർ’, വിജയ നിർമലയുടെ ‘കവിത’ തുടങ്ങിയ ചിത്രങ്ങളുടെ നിർമാണ പ്രവർത്തനങ്ങളുമായി സഹകരിക്കാനുള്ള അവസരം സിദ്ധിക്കുകയും ആ അനുഭവജ്ഞാനവും സാങ്കേതിക പരിജ്ഞാനവും അദ്ദേഹത്തിന് ഒരു സ്വതന്ത്ര സംവിധായകനായി മാറാനുള്ള ആത്മവിശ്വാസവും പ്രാപ്തിയും നൽകുകയും ചെയ്തു. ആറു വർഷത്തോളം ചലച്ചിത്ര ലോകത്ത് പ്രവർത്തിച്ചതിന്റെ അനുഭവം കൈമുതലാക്കി കൊണ്ടാണ് 1975ൽ ആദ്യ സിനിമയായ ‘ഉത്സവം’ ശശി സംവിധാനം ചെയ്തത്.

ഐ.വി.ശശിയെ പോലെ കലാത്മകവും സൗന്ദര്യാത്മകവുമായി ലൈംഗിക രംഗങ്ങൾ ആവിഷ്കരിച്ച സംവിധായകൻ മലയാള സിനിമയിൽ അപൂർവമാണ്. ശശി കയ്യാളിയ അത്തരം പ്രമേയങ്ങൾ മലയാളത്തിലെ മറ്റേതെങ്കിലും സംവിധായകനാണ് ദൃശ്യവത്കരിച്ചതെങ്കിൽ അതൊക്കെ രതിവൈകൃതങ്ങളുടെ പേക്കൂത്തുകളായി മാറി പോകുമായിരുന്നു.

∙ സിനിമയുടെ ഉത്സവം

തന്റെ സുഹൃത്തും കലാരംഗത്തെ സഹയാത്രികനുമായിരുന്ന ഷെറീഫിന്റെ ഒരു നോവലെറ്റിനെ അവലംബമാക്കിയുള്ളതായിരുന്നു ‘ഉത്സവം’. നിറയെ കായലും ജലാശയങ്ങളുമുള്ള ഒരു ഗ്രാമത്തിൽ കുടിനീർക്ഷാമം അനുഭവപ്പെടുന്നതിനെക്കുറിച്ചായിരുന്നു ആ സിനിമ. വള്ളത്തിൽ വെള്ളം എത്തിച്ചിരുന്ന ഗ്രാമമായ ഞാറയ്ക്കലിലെ ഗ്രാമീണ അന്തരീക്ഷത്തിലാണ് ഉത്സവത്തിന്റെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിച്ചത്. ഒരുപാട് യാതനകൾ സഹിച്ചും പ്രതിസന്ധികൾ തരണം ചെയ്തും പൂർത്തിയാക്കി തിയറ്ററിൽ എത്തിച്ച ‘ഉത്സവം’ കേരളത്തിലെ പ്രേക്ഷക സമൂഹം ഏറ്റുവാങ്ങി. പിന്നീട് ഷെറീഫ്–ഐ.വി.ശശി കൂട്ടുകെട്ടിൽ ചിത്രങ്ങളുടെ അനുസ്യൂത പ്രവാഹമായിരുന്നു.

ADVERTISEMENT

കന്നിചിത്രത്തിൽ തന്നെ ദൃശ്യബോധമുള്ള ഒരു ചലച്ചിത്രകാരന്റെ സാന്നിധ്യം അനുഭവപ്പെടുത്തിയ ഐ.വി.ശശി സിനിമ ലോകത്ത് തന്റെ ജൈത്ര യാത്ര ആരംഭിക്കുകയായിരുന്നു. മലയാള സിനിമയിൽ അതുവരെ അന്യമായിരുന്ന ചില അനുഭൂതികളെയാണ് ഐ.വി.ശശി പരിചയപ്പെടുത്തിയത്. അത് വിഷയ സ്വീകരണത്തിന്റെ കാര്യത്തിൽ പുലർത്തിയ വൈവിധ്യമോ പുരോഗമന കാഴ്ചപാടുകളോ മാത്രമായിരുന്നില്ല. സ്വകീയമായ ശൈലി വിശേഷവും പുതിയ ദൃശ്യകല്പനകളും കാഴ്ചവച്ചതിനാൽ ആ ചലച്ചിത്ര രചനകൾ  മലയാളികളുടെ ആസ്വാദന ശീലത്തെ പരിവർത്തനപ്പെടുത്തി.

സിനിമ ചിത്രീകരണ വേളയിൽ ഐ.വി.ശശി (ഫയൽ ചിത്രം: മനോരമ)

ഐ.വി.ശശി തന്റെ ചലച്ചിത്ര ജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ഒട്ടുമിക്ക സിനിമകളിലും പറയാൻ ശ്രമിച്ചത് കേരളത്തിലെ സാധാരണ മനുഷ്യരുടെ ജീവിതകാമനകളേയും അവരുടെ ധർമ സങ്കടങ്ങളെയും കുറിച്ചാണ്. പരിചിതമായ ആ ജീവിത പരിസരത്തു നിന്നു കൊണ്ട് കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളും ദാമ്പത്യ ജീവിതത്തിലെ താളക്കേടുകളും അപശ്രുതികളും പ്രണയവും വിരഹവും മനുഷ്യന്റെ അഭിനിവേശങ്ങളും ഏകാകിനികളും വിരഹിണികളുമായവരുടെ നിശബ്ദ ദു:ഖങ്ങളും അവരുടെ മാനസിക ഭാവങ്ങളും ചിത്രങ്ങളിൽ അനാവൃതമാക്കി.

ഐ.വി.ശശിയുടെ ചലച്ചിത്ര ജീവിതത്തിലെ ആദ്യ അധ്യായത്തിൽ ഷെറീഫ് കൂട്ടുകെട്ടിൽ നിന്ന് പിറവി കൊണ്ട ആ നിമിഷം, അംഗീകാരം, അഭിനന്ദനം, ആലിംഗനം, അനുഭവം, അഭിനിവേശം, ആശീർവാദം, അയൽക്കാരി, ഊഞ്ഞാൽ, ആറാട്ട്, തുടങ്ങിയ ചിത്രങ്ങളെല്ലാം കുടുംബാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന കഥകളായിരുന്നു. ചിത്രങ്ങളിൽ സന്ദർഭോചിതമായി ഉൾകൊള്ളിച്ച അർഥ സമ്പന്നമായ ഗാനങ്ങളും പ്രമേയത്തിന് അനുയോജ്യമാംവിധം ഇഴുകി ചേരുന്ന മലയാളിത്തം തുളുമ്പി നിൽക്കുന്ന നാമങ്ങളും ഈ സിനിമകളുടെ സവിശേഷതകളാണ്.

ഐ.വി.ശശിയുടെ ‘ഇണ’ എന്ന ചിത്രത്തിൽ നിന്നുള്ള രംഗം (Photo From Manorama Archives)

∙ ആ നിമിഷം, അങ്ങനെ സംഭവിച്ചുപോയി

ADVERTISEMENT

കുടുംബവും ദാമ്പത്യ ജീവിതവും ഏറെ പ്രാധാന്യത്തോടെയും ഗൗരവഭാവത്തോടെയും ഐ.വി.ശശിയുടെ ചിത്രങ്ങളിൽ കടന്നു വരാറുണ്ടെങ്കിലും പസ്പര ബന്ധിതവും വിശ്വാസത്തിൽ അധിഷ്ഠിതവുമായ ഭദ്രമായ ദാമ്പത്യ ജീവിതം പോലും ഒരാളുടെ തെല്ലു നേരത്തെ ചാപല്യം കൊണ്ട് തകർന്ന പോകാവുന്നതേയുള്ളു എന്നും  ഓർമിപ്പിക്കുന്നു. ‘ആ നിമിഷം’ പുറത്തിറങ്ങിയ കാലത്ത് ചിത്രത്തിന്റെ പരസ്യ വാചകത്തിലൂടെ അദ്ദേഹം പ്രസ്താവിച്ചതും ‘എന്തു ചെയ്യാം? ആ നിമിഷം അങ്ങനെ സംഭവിച്ചു പോയി’ എന്നാണ്.

‘ആ നിമിഷ’വും ‘ഊഞ്ഞാലും’ ഒരേ വർഷം പുറത്തിറങ്ങിയ ഐ.വി.ശശിയുടെ രണ്ടു ചിത്രങ്ങളാണ്. ആ നിമിഷം (1977) ശാന്തവും സുഖകരവുമായ ദാമ്പ്യത ജീവിതം നയിച്ചു പോന്നിരുന്ന ഒരു കുടുംബത്തിൽ ഭർത്താവിന്റെ ഭാഗത്തു നിന്നുമുണ്ടായ നിമിഷ നേരത്തെ അരുതായ്മയുടെ, വരുംവരായ്കയെക്കുറിച്ച് ചിന്തിക്കാതെ ചെയ്തുപോയ പ്രവൃത്തി മൂലം കുടുംബ ജീവിതം സംഘർഷഭരിതവും താളഭംഗം നിറഞ്ഞതുമായി മാറിയതിന്റെ ആഖ്യാനമായിരുന്നു. ഊഞ്ഞാലിൽ (1977) വിവാഹ ജീവിതത്തിലേക്ക് കടക്കാൻ കാലൂന്നി നിൽക്കുന്ന സുമിത്ര എന്ന പെൺകുട്ടിയെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ച് അവളുടെ ആലോലമാടുന്ന മനസ്സിന്റെ ആന്ദോളനങ്ങളും വിഹ്വലതകളുമാണ്  ആവിഷ്കരിച്ചത്.

വിവാഹത്തോടനുബന്ധിച്ച് ഒരുക്കിയ ദൃശ്യങ്ങൾ പ്രമേയത്തിന്റെ പ്രാധാന്യവും ഗൗരവവും ബോധ്യപ്പെടുത്തുന്ന തരത്തിൽ മിഴിവാർന്നതുമാണ്. പെണ്ണുകാണൽ ചടങ്ങിനുശേഷം സുമിത്രയുടെ മുറിയിലെത്തി പ്രതിശ്രുതവരൻ അവളോട് പറയുന്നത്; ‘‘എനിക്ക് സുമിത്രയെ ഇഷ്ടമായി. അതുകൊണ്ടായില്ലല്ലോ? സുമിത്രയ്ക്ക് എന്നെ ഇഷ്ടമായോ? ഇല്ലെങ്കിൽ പറയണം. വാക്കുകളിൽ ലുബ്ധ് കാണിക്കരുത്. നാം തമ്മിൽ ജീവിതമാണ് പങ്കുവയ്ക്കാൻ പോകുന്നത്’’ എന്നാണ്. ഒരു പക്ഷേ അതുവരെയുള്ള മലയാള സിനിമകളുടെ ചരിത്രത്തിൽ ആദ്യമാകാം ഇത്തരമൊരു രംഗം.

വീട്ടുകാരുടെ താൽപര്യ പ്രകാരം നടത്തുന്ന വിവാഹത്തോടനുബന്ധിച്ച് വരൻ വധുവിന്റെ സമ്മതം ആരായുന്നു. അതിനുശേഷം നാം കാണുന്നത് മുറിയിൽ നിന്നും ഇറങ്ങി വീടിനുപറത്ത് ഒറ്റയ്ക്കിരിക്കുന്ന സുമിത്രയെയാണ്. തനിയെ, ചിന്താകുലയായിരിക്കുന്ന അവളുടെ മുഖത്തേക്ക് ക്യാമറ സൂം ചെയ്യുന്നു. അന്നേരം പൊടുന്നനേ സ്ക്രീനിൽ നിറയെ തെളിയുന്നത് ഊഞ്ഞാലുകളാണ്. ആടുന്ന ഊഞ്ഞാലുകൾ – സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ദ്രുതഗതിയിലുള്ള ആ ഊഞ്ഞാലാട്ടം അവളുടെ മാനസിക ഭാവങ്ങളുടെ, പ്രതിശ്രുത വരനും മുറചെറുക്കനുമിടയിൽപ്പെട്ടുഴറുന്ന അവളുടെ മനസ്സാണ്.

ഊഞ്ഞാൽ എന്ന സിനിമ പുറത്തിറങ്ങിയ കാലത്ത് പ്രശസ്ത നോവലിസ്റ്റ് വിലാസിനി ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ ഒരു പരാതിയുമായി മുന്നോട്ടു വരികയുണ്ടായി. അതേ പേരിൽ അദ്ദേഹത്തിന്റെ ഒരു നോവൽ പ്രസിദ്ധീകരിച്ചിട്ടുള്ളതുകൊണ്ട് ആ പേര് ചിത്രത്തിന് ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു വാദം. ആ വാദത്തിൽ കഴമ്പില്ലെന്ന് മനസ്സിലാക്കിയ ശശി, ഊഞ്ഞാൽ എന്ന പേരിൽ തന്നെ ചിത്രം പുറത്തിറക്കി. പിന്നീട് ഐ.വി.ശശിയുടെ ഒരു സിനിമക്കുവേണ്ടി വിലാസിനി കഥയെഴുതി – ഒരിക്കൽകൂടി (1981). വിവാഹദിവസം കാമുകനോടൊപ്പം അപ്രത്യക്ഷമാകുന്ന പെൺകുട്ടി വർഷങ്ങൾക്കുശേഷം ഒരിക്കൽ കൂടി പ്രതിശ്രുത വരനെ കണ്ടുമുട്ടുന്നതും അവർ തമ്മിൽ തിരിച്ചറിയുന്നതും തുടർന്നുള്ള അവളുടെ ദയനീയ ജീവിതവുമാണ് ആ ചിത്രത്തിൽ അനാവൃതമാകുന്നത്. ഐ.വി.ശശിയുടെ ഏറ്റവും മികച്ച സിനിമകളുടെ ഗണത്തിൽപ്പെടുന്ന ഒരിക്കൽകൂടി അക്കാലത്ത് ഗാനങ്ങൾ ഉൾക്കൊള്ളിക്കാതെ പുറത്തിറങ്ങിയ ഒരു ചിത്രം കൂടിയായിരുന്നു.

∙ ‘അവളുടെ രാവുകൾ’

ഷെറീഫിന്റെ തിരക്കഥ അവലംബമാക്കി നാൽപതിൽപരം ചിത്രങ്ങൾ ഐ.വി.ശശി സംവിധാനം ചെയ്തു. ആ കൂട്ടുകെട്ടിൽ നിന്നും ഉടലെടുത്ത ഏറെ ശ്രദ്ധേയവും ധീരവുമായ ചുവടു വയ്പായിരുന്നു. 1978ൽ പുറത്തു വന്ന ‘അവളുടെ രാവുകൾ’. നിരാലംബയായ ഒരു പെൺകുട്ടിയുടെ ജീവിതം എങ്ങിനെയാണ് താറുമാറായി പോകുന്നതെന്ന് അതീവ വൈദഗ്ധ്യത്തോടെയാണ് ഐ.വി.ശശി നമ്മോട് പറഞ്ഞു തന്നത്. നിദ്രാവീഹീനങ്ങളായ രാത്രികൾ പിന്നിടേണ്ടി വരുന്ന രാജി എന്ന പെൺകുട്ടിയുടെ ജീവിതവ്യഥകളും ധർമ സങ്കടങ്ങളും സെല്ലുലോയ്ഡിൽ ആവാഹിച്ചെടുക്കുമ്പോൾ ഐ.വി.ശശി അനുപമമായ പ്രതിഭാ വിലാസം പ്രകടമാക്കുന്ന മാനവ കഥാനുഗായിയായി മാറുകയായിരുന്നു.

‘അവളുടെ രാവുകൾ’ എന്ന സിനിമയിൽ നിന്നുള്ള ദൃശ്യം. (Photo From Manorama Archives)

‘മനവും തനുവും മരുഭൂമിയായ’ നിരാലംബയായ രാജി എന്ന പെൺകുട്ടിയുടെ ആകുലതകളും വിഹ്വലതകളും സാമൂഹിക യാഥാർഥ്യത്തിന്റെ സത്യസന്ധമായ പ്രതിഫലനമായി തീരുകയായിരുന്നു. ചിത്രത്തിന്റെ പരസ്യ വാചകത്തിലുപോലുമുണ്ടായിരുന്നു ആ സത്യസന്ധത. ഇന്നത്തേതുപോലെ തെറ്റായ പരസ്യ വാചകം നൽകി പ്രലോഭനങ്ങളിൽ വീഴ്ത്തി കാണികളെ ആകർഷിക്കുന്ന വിദ്യയൊന്നും അക്കാലത്തില്ലായിരുന്നു. ആ പരസ്യ വാചകം ഇപ്രകാരമായിരുന്നു;
നിശയുടെ നിശബ്ദതയിൽ
മധു നുകരാൻ വണ്ടുകൾ വന്നണയുമ്പോൾ
അവളുടെ രാവുകൾ പൂവണിയുകയായി

ഈ ചിത്രം പുറത്തിറങ്ങിയ കാലത്ത് ഐ.വി.ശശി അവളുടെ രാവുകളിൽ ഉയർത്തിക്കാട്ടിയ ജീവിത മൂല്യങ്ങളെക്കുറിച്ച് എം. ഗോവിന്ദനെ പോലെയുള്ള ധിഷണശാലികൾ വളരെ മതിപ്പോടെ സംസാരിക്കുകയുണ്ടായിട്ടുണ്ട്. മലയാളത്തിൽ സ്ത്രീപക്ഷ സിനിമയുടെ ആദ്യ നിർത്ധരി കേൾപ്പിച്ചത് ‘അവളുടെ രാവുകൾ’ ആയിരുന്നു. ഐ.വി.ശശിയുടെ ചലച്ചിത്ര സൃഷ്ടികളെ മുൻ നിർത്തി ഉയർന്നു വരാറുള്ള പ്രധാന ആരോപണം ലൈംഗികത കൂടുതൽ കടന്നു വരുന്നുവെന്നാണ്. സ്ത്രീ പുരുഷ ബന്ധങ്ങളെ വ്യാഖ്യാനിക്കുമ്പോഴും വിശകലനം ചെയ്യുമ്പോഴും മനുഷ്യരിൽ പ്രകടമാകുന്ന ലൈംഗിക തൃഷ്ണകളുടെയും ആസക്തിയുടെയും മുഖങ്ങളും ഐ.വി.ശശി പലപ്പോഴും അനാവൃതമാക്കിയിട്ടുണ്ട്. അത് യുക്തിസഹവുമാണ്.

ഐ.വി.ശശിയും സീമയും വിവാഹ വേളയിൽ (ഫയൽ ചിത്രം: മനോരമ)

സെക്സ് ജീവിതത്തിന്റെ ഒരു ഭാഗമാണെന്നിരിക്കെ ആ സത്യത്തെ നിരാകരിക്കാതെ ഔചിത്യത്തോടെ കലാത്മകമായി അത്തരം സന്ദർഭങ്ങളെ ആവിഷ്കരിക്കുകയാണ് ശശി ചെയ്തത്. ഐ.വി.ശശിയെ പോലെ കലാത്മകവും സൗന്ദര്യാത്മകവുമായി ലൈംഗിക രംഗങ്ങൾ ആവിഷ്കരിച്ച സംവിധായകൻ മലയാള സിനിമയിൽ അപൂർവമാണ്. ശശി കൈയ്യാളിയ അത്തരം പ്രമേയങ്ങൾ മലയാളത്തിലെ മറ്റേതെങ്കിലും സംവിധായകനാണ് ദൃശ്യവത്കരിച്ചതെങ്കിൽ അതൊക്കെ രതിവൈകൃതങ്ങളുടെ പേക്കൂത്തുകളായി മാറി പോകുമായിരുന്നു.

∙ ആൾക്കൂട്ടങ്ങളിലേക്ക്

കുടുംബാന്തരീക്ഷത്തിലോ ബന്ധങ്ങളുടെ കെട്ടുപാടുകളിൽപെട്ടുഴറുന്നവരുടെ ജീവിത ചിത്രണങ്ങളിലോ മാത്രം ഒതുങ്ങി നിൽക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ചലച്ചിത്ര ലോകം. ആൾക്കൂട്ടങ്ങളിലേക്കും തെരുവോരങ്ങളിലേക്കും ശശി ക്യാമറ തിരിച്ചുവച്ചു. ആ ലോകത്ത് പലപ്പോഴും വമ്പിച്ച ജനാവലികളും തെരുവു വീഥികളും പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. സാമൂഹിക യാഥാർഥ്യങ്ങളെ യഥാതഥം ചിത്രങ്ങളിൽ ആവിഷ്കരിക്കാൻ സദാ തൽപരനായിരുന്നു ഈ സംവിധായകൻ. സമൂഹത്തിന്റെ അടിത്തട്ടിലുള്ള മനുഷ്യരുടെ ജീവിത പരിസരങ്ങളിലേക്ക് ക്യാമറ ചലിപ്പിക്കുകയും ജീവിതം കുരിശായവരുടെ ധർമസങ്കടങ്ങളും ജീവിത വിഹ്വലതകളും സത്യസന്ധമായി ആവാഹിച്ചെടുത്ത് അനുപമമായ പ്രതിപാദന ലാളിത്യത്തോടെ നമുക്ക് പകർന്നു തരികയും ചെയ്തു.

‘ഈ നാട്’ സിനിമയിൽ നിന്നുള്ള രംഗം (Photo from Manorama Archives)

മൂലധനാധിഷ്ഠിതവും അധികാരകേന്ദീകൃതവുമായി നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥിതികളെ അദ്ദേഹം ചലച്ചിത്ര സൃഷ്ടികളിലൂടെ ചോദ്യം ചെയ്തു. അധികാരി– അധികാര വൃന്ദത്തിലെ അന്യായ ബന്ധത്തിന്റെയും സഹകരണത്തിന്റെയും മേഖലകൾ തുറന്നുകാട്ടി. അനീതിക്കെതിരെ പടപൊരുതുന്നവരുടെയും എതിർപ്പിന്റെ മുഖങ്ങളും ഐ.വി.ശശിയുടെ ചിത്രങ്ങളിൽ അനവരതം കടന്നു വന്നു കൊണ്ടിരുന്നു. ധർമബോധവും നീതിബോധവും നഷ്ടപ്പെട്ട നാടിന്റെ ശോചനീയവസ്ഥയെ പുനരാലോചനയ്ക്ക് വിധേയമാക്കി.

∙ എംടിയും പത്മരാജനും വരുന്നു

ഐ.വി.ശശിയുടെ ചലച്ചിത്ര ജീവിതത്തിന്റെ രണ്ടാംഘട്ടത്തിൽ മലയാളത്തിലെ പ്രമുഖരായ പല എഴുത്തുകാരുടെയും സാഹിത്യ സൃഷ്ടികളും തിരക്കഥകളും അദ്ദേഹം ഉപയോഗിച്ചു. പാറപ്പുറത്ത്, വിലാസിനി, ഏകലവ്യൻ, എംടി. പത്മരാജൻ, ജോൺപോൾ, രാജാമണി, പി.വി.കുര്യാക്കോസ് തുടങ്ങിയവർ അക്കൂട്ടത്തിൽ പെടുന്നവരാണ്. നാടകീയതയും സാഹിത്യ സൗന്ദര്യവും നിറഞ്ഞു നിൽക്കുന്ന അത്തരം രചനകളെ സമീപിക്കുമ്പോൾ അതിന്റെ ദൃശ്യപരാവർത്തനം നടത്തുന്ന സാങ്കേതിക വിദഗ്ധനായി മാറുകയായിരുന്നില്ല ശശി ചെയ്തത്. ദൃശ്യബോധവും ചലച്ചിത്ര ഭാഷയും സ്വായത്തമാക്കിയ ഒരു ചലച്ചിത്രകാരന്റെ സാന്നിധ്യം അനുഭവപ്പെടുത്താൻ ശശിക്ക് കഴിഞ്ഞു. തിരക്കഥകൾ എല്ലാം തനിക്ക് ഒരു പോലെയാണെന്നും എംടിയുടെയും പത്മരാജന്റെയും തിരക്കഥകളും മറ്റുള്ളവരുടേതുപോലെ തന്നെയാണെന്നും പറയാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ഈ ആത്മവിശ്വാസമാണ്.

എം.ടി വാസുദേവൻ നായർ (ചിത്രം: മനോരമ)

എംടിയുടെയും പത്മരാജന്റെയും തിരക്കഥകൾക്ക് കമേഴ്സ്യൽ വിജയം നേടിയെടുക്കാൻ കഴിയുമെന്ന് തെളിയിച്ചതിന്റെ ക്രെഡിറ്റ് ഐ.വി.ശശിക്ക് അവകാശപ്പെട്ടതാണ്. മലയാളത്തിലെ മുഖ്യധാര സിനിമയുടെ ചരിത്രം വിശകലനം ചെയ്യുമ്പോഴും ഐ.വി.ശശിയുടെ ചലച്ചിത്ര ജീവിതത്തെ വിലയിരുത്തുമ്പോഴും പലരും ചില തെറ്റായ ധാരണകളിലും നിഗമനങ്ങളിലും എത്തിച്ചേർന്നിട്ടുള്ളതായി കാണാം. എംടിയുടേയും പത്മരാജന്റെയും തിരക്കഥകളുടെ പിൻബലത്തോടെയാണ് ഐ.വി.ശശി ഒരു സംവിധായകനെന്ന നിലയിൽ ശ്രദ്ധേയമായി തീർന്നതെന്ന അഭിപ്രായം പലരും മുന്നോട്ടു വയ്ക്കുകയുണ്ടായിട്ടുണ്ട്. ഈ അഭിപ്രായം ഒരിക്കലും ശരിയാകുന്നില്ലെന്നു തന്നെയല്ല അത് വാസ്തവ വിരുദ്ധവുമാണ്. 

കാരണം മലയാള സിനിമയിൽ ഐ.വി.ശശി ഒരു സംവിധായകന്റെ സാന്നിധ്യം അറിയിക്കുന്നതും അദ്ദേഹം മുഖ്യധാര സിനിമയിലെ പ്രമുഖമായ സ്ഥാനം നേടിയെടുക്കുന്നതും ഒരിക്കലും ഇവരുടെ തിരക്കഥകളെ ആശ്രയിച്ചുകൊണ്ടായിരുന്നില്ല. ശശിയുടെ ചലച്ചിത്ര ജീവിതത്തിലെ ആദ്യഘട്ടം പരിശോധിച്ചാൽ ഈ വസ്തുത ബോധ്യപ്പെടുന്നതാണ്. മറിച്ച് ചിന്തിച്ചാൽ ഐ.വി.ശശിയുടെ കരസ്പർശമേറ്റതു കൊണ്ടു മാത്രമാണ് എംടിയുടേയും പത്മരാജന്റേയും തിരക്കഥകൾ കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാൻ ഇടയായതും അവർ ജനകീയ സിനിമയുടെ എഴുത്തുകാരുമായി മാറിയതും എന്നതാണ് സത്യം. ‘തൃഷ്ണ’ മുതൽ ഐ.വി.ശശി ചെയ്ത എംടിയുടെ തിരക്കഥകളും ‘ഇതാ ഇവിടെ വരെ’യിൽ നിന്നു തുടങ്ങുന്ന പത്മരാജന്റെ തിരക്കഥകൾക്ക് അദ്ദേഹം നൽകിയ ദൃശ്യാവിഷ്കാരത്തിന്റെ ചരിത്രവും പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ.

പത്മരാജൻ (ഫയൽ ചിത്രം: മനോരമ ആർക്കൈവ്)

ജർമനിയിലെ രണ്ടാം നവതരംഗ സിനിമയിലെ പ്രമുഖ ചലച്ചിത്രകാരന്മാരിലൊരളായ വെർണർ ഫാസ്ബിൻഡർ സാഹിത്യ ലോകത്തെ പല പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികളും ഒരു ഘട്ടത്തിൽ ചലച്ചിത്രാവിഷ്കാരത്തിനു തിരഞ്ഞെടുത്തിട്ടുണ്ട്. അതിനു കാരണമായി അദ്ദേഹം പറഞ്ഞത് ഞാൻ ചിന്തിച്ച വിഷയങ്ങൾ തന്നെ അവരും കൈകാര്യം ചെയ്തു എന്നതാണ്. അഥവാ അതൊക്കെ എനിക്കും എഴുതാൻ പറ്റുമായിരുന്നു എന്നും വ്യാഖ്യാനിക്കാം. മലയാളത്തിലെ പ്രമുഖ ചലച്ചിത്രകാരനായ കെ.ജി.ജോർജും പലപ്പോഴും പരനിർമിത കഥകളും തിരക്കഥകളും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾക്ക് അവലംബമാക്കിയിട്ടുള്ളതായി കാണാൻ കഴിയും.

ഐ.വി.ശശി (ഫയൽ ചിത്രം: മനോരമ)

അതിന് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുമുണ്ടായ മറുപടി എനിക്ക് തിരക്കഥയെന്നത് സിനിമകളുടെ ഒരു ബ്ലൂപ്രിന്റ് മാത്രമാണെന്നാണ്. വിഷ്വൽ സെൻസ് ഉള്ള ഒരു സംവിധായകന് എഴുത്തു കുറവായിരിക്കും എന്നൊരു അഭിപ്രായവും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായിട്ടുണ്ട്. ഈ രണ്ട് അഭിപ്രായങ്ങളും ചേർത്ത് വായിച്ചാൽ ഐ.വി.ശശിയുടെ ചലച്ചിത്ര നിലപാടുകൾക്കും നിഗമനങ്ങൾക്കും സാധൂകരണം കണ്ടെത്താനാകും. ചലച്ചിത്ര വിദ്യാർഥികൾക്ക് സിനിമാലോകത്തെ പ്രമുഖ സംവിധായകരുടെ വ്യത്യസ്ത രചനാ രീതികളെകുറിച്ചുള്ള പഠനത്തിന് സാധ്യത നൽകുന്ന വിഷയം കൂടിയാണിത്.

∙ എന്നും സിനിമയ്ക്കൊപ്പം

ചെറുപ്പത്തിൽ അമ്മയോടൊപ്പമുള്ള ക്ഷേത്ര ദർശനവേളയിൽ പോലും വിഗ്രഹത്തെ ശ്രദ്ധിക്കാതെ ക്ഷേത്ര പരിസരത്തു വന്നു പോകുന്ന മനുഷ്യരുടെ ഭാവങ്ങളിലും ചലനങ്ങളിലും ശ്രദ്ധ ചെലുത്തുമായിരുന്നു ശശി. സെല്ലുലോയ്ഡിൽ മാനുഷിക ഭാവങ്ങളുടെ വൈവിധ്യമാർന്ന വലിയൊരു ക്യാൻവാസ് അന്നേ ഒരുക്കൂട്ടുകയായിരുന്നു അദ്ദേഹം. സർഗ ജീവിതത്തിന് ചെറിയ ഇടവേളകൾ ഉണ്ടായിരുന്നെങ്കിലും അന്ത്യകാലംവരെ കർമനിരതനുമായിരുന്നു. എപ്പോഴും പുതിയ സിനിമയെപ്പറ്റിയുള്ള സ്വപ്നങ്ങളിലും സങ്കല്പങ്ങളിലും അദ്ദേഹത്തിന്റെ മനസ്സ് വ്യാപരിച്ചു കൊണ്ടിരുന്നു. ജീവിതത്തിന്റ അന്ത്യഘട്ടത്തിൽ രണ്ടു സിനിമകളുടെ പണിപ്പുരയിലായിരുന്നു. കുവൈത്ത് യുദ്ധപശ്ചാത്തലത്തിൽ ബേണിങ് വെൽ (Buring Well) എന്ന ഹോളിവുഡ് സിനിമയായിരുന്നു അതിലൊന്ന്.

ഐ.വി.ശശിയെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിക്കുന്നു. (ഫയൽ ചിത്രം: മനോരമ)

മറ്റൊന്ന് തന്റെ സിനിമകളിൽ ഒരു നൊസ്റ്റാൾ‌ജിയ പോലെ കടന്നു വരാറുള്ള കോഴിക്കോട് നഗര അന്തരീക്ഷം പശ്ചാത്തലമായി രൂപം കൊള്ളേണ്ട ഒരു സിനിമയായിരുന്നു. പക്ഷേ ആ ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കാൻ അദ്ദേഹത്തിനായില്ല. അതിനിടയിലാണ് അദ്ദേഹം അസുഖബാധിതനായതും 2017 ഒക്ടോബർ 24ന് ചലച്ചിത്ര ലോകത്തോട് വിട പറഞ്ഞതും. ഐ.വി.ശശി ചലച്ചിത്ര ലോകത്ത് നൽകിയ സംഭാവനകളെ മാനിച്ച്  അദ്ദേഹത്തിന് 2014ലെ ജെ.സി.ഡാനിയേൽ പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. നന്നേ ചെറുപ്പത്തിലേ സിനിമയെന്ന മായികലോകത്ത് ആകൃഷ്ടനാവുകയും ഒരു ജന്മം മുഴുവൻ സിനിമ ലോകത്ത് സമർപ്പിക്കുകയും ചെയ്ത കലാകാരന് അർഹിക്കുന്നതായിരുന്നു ആ ബഹുമതി. 

English Summary:

Remembering I.V. Sasi: The Cinematic Genius Who Redefined Malayalam Cinema

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT