1978ലാണ് ‘ഗമൻ’ എന്ന സിനിമയ്ക്കു വേണ്ടി സംഗീതസംവിധായകൻ ജയ്ദേവ് ഈണം നൽകിയ ഒരു ഗാനം ഹരിഹരൻ പാടുന്നത്. ആ സിനിമ പുറത്തിറങ്ങുമ്പോൾ ഹരിഹരന് പ്രായം 23. ആദ്യഗാനത്തിന്, മികച്ച ഗായകനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ പുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരത്തിനുള്ള നോമിനേഷനും! അതു കഴിഞ്ഞുള്ള 14 വർഷങ്ങൾ ചലച്ചിത്ര പിന്നണിഗാനരംഗത്ത് ബോളിവുഡിലെ സംഗീതമഹാരഥന്മാർക്കൊപ്പം ഒട്ടനവധി സിനിമകൾക്കു വേണ്ടി പാടിയെങ്കിലും ഹരിഹരൻ എന്ന ഗായകൻ ആരാധകരെ സൃഷ്ടിച്ചത് ഗസൽ ആൽബങ്ങളിലൂടെയായിരുന്നു. എന്നാൽ പിന്നീട് എ.ആർ റഹ്മാൻ എന്ന സംഗീതമന്ത്രികൻ തന്റെ പ്രിയപ്പെട്ട ഗസൽ ഗായകനെ ഇന്ത്യൻ സിനിമയിലേക്ക് പുനരവതരിപ്പിച്ചു. അതിനുശേഷം ഇന്ത്യൻ ചലച്ചിത്രലോകം കണ്ടത് ഒരു പുതിയ യുഗമാണ്, ഹരിഹരയുഗം! കർണാടക സംഗീതവും ഹിന്ദുസ്ഥാനിയും ഗസലും പാശ്ചാത്യസംഗീതവും ഒരുപോലെ വഴങ്ങുന്ന ആ ഗായകനെ ജനകോടികൾ ആഘോഷിച്ചു, ആരാധിച്ചു. ‘സംഗതി’കളുടെ ബാഹുല്യമല്ല, ശബ്ദത്തിലെ വശ്യതയാണ് ഹരിഹരൻ എന്ന ഗായകനെ കഴിഞ്ഞ അരനൂറ്റാണ്ടായി ഇന്ത്യൻ സംഗീതലോകത്തിലെ അനിഷേധ്യശബ്ദമായി നിലനിർത്തുന്നത്. കരിയറിന്റെ തുടക്കക്കാലത്ത് വളരെ സങ്കീർണമായ ശൈലിയിൽ ഗസൽ ആലപിച്ചിരുന്ന ഹരിഹരനെ ചിലർ ഉപദേശിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1978ലാണ് ‘ഗമൻ’ എന്ന സിനിമയ്ക്കു വേണ്ടി സംഗീതസംവിധായകൻ ജയ്ദേവ് ഈണം നൽകിയ ഒരു ഗാനം ഹരിഹരൻ പാടുന്നത്. ആ സിനിമ പുറത്തിറങ്ങുമ്പോൾ ഹരിഹരന് പ്രായം 23. ആദ്യഗാനത്തിന്, മികച്ച ഗായകനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ പുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരത്തിനുള്ള നോമിനേഷനും! അതു കഴിഞ്ഞുള്ള 14 വർഷങ്ങൾ ചലച്ചിത്ര പിന്നണിഗാനരംഗത്ത് ബോളിവുഡിലെ സംഗീതമഹാരഥന്മാർക്കൊപ്പം ഒട്ടനവധി സിനിമകൾക്കു വേണ്ടി പാടിയെങ്കിലും ഹരിഹരൻ എന്ന ഗായകൻ ആരാധകരെ സൃഷ്ടിച്ചത് ഗസൽ ആൽബങ്ങളിലൂടെയായിരുന്നു. 

എന്നാൽ പിന്നീട് എ.ആർ റഹ്മാൻ എന്ന സംഗീതമന്ത്രികൻ തന്റെ പ്രിയപ്പെട്ട ഗസൽ ഗായകനെ ഇന്ത്യൻ സിനിമയിലേക്ക് പുനരവതരിപ്പിച്ചു. അതിനുശേഷം ഇന്ത്യൻ ചലച്ചിത്രലോകം കണ്ടത് ഒരു പുതിയ യുഗമാണ്, ഹരിഹരയുഗം! കർണാടക സംഗീതവും ഹിന്ദുസ്ഥാനിയും ഗസലും പാശ്ചാത്യസംഗീതവും ഒരുപോലെ വഴങ്ങുന്ന ആ ഗായകനെ ജനകോടികൾ ആഘോഷിച്ചു, ആരാധിച്ചു. ‘സംഗതി’കളുടെ ബാഹുല്യമല്ല, ശബ്ദത്തിലെ വശ്യതയാണ് ഹരിഹരൻ എന്ന ഗായകനെ കഴിഞ്ഞ അരനൂറ്റാണ്ടായി ഇന്ത്യൻ സംഗീതലോകത്തിലെ അനിഷേധ്യശബ്ദമായി നിലനിർത്തുന്നത്. 

ഹരിഹരൻ. (Picture courtesy: instagram /singerhariharana)
ADVERTISEMENT

കരിയറിന്റെ തുടക്കക്കാലത്ത് വളരെ സങ്കീർണമായ ശൈലിയിൽ ഗസൽ ആലപിച്ചിരുന്ന ഹരിഹരനെ ചിലർ ഉപദേശിച്ചു. കുറച്ചുകൂടെ ലളിതമായി പാടിക്കൂടെ, അങ്ങനെയെങ്കിൽ കൂടുതൽ പേരിലേക്ക് എത്താൻ കഴിയില്ലേ? അതിന് ഹരിഹരൻ നൽകിയ മറുപടിയിലുണ്ട് പിന്നീട് ആ ഗായകനെ തേടിയെത്തിയ ആരാധകബാഹുല്യത്തിന്റെ രഹസ്യം. അന്ന് ഹരിഹരൻ പറഞ്ഞു, ‘‘എനിക്ക് ഇത്രയും ആത്മവിശ്വാസമുള്ള കാര്യം ഞാൻ പാടിയിട്ടും ആളുകൾ കേൾക്കുന്നില്ലെങ്കിൽ എനിക്ക് ഒട്ടും ആത്മവിശ്വാസം ഇല്ലാത്ത ശൈലിയിൽ ലളിതമായി പാടിയാൽ ആരു കേൾക്കാനാണ്?’’

ലളിതമായ ഗസൽ പാടാൻ ആളുകളുണ്ട്. ആളുകൾക്ക് എന്റെ ശൈലി ഇഷ്ടമാകുന്ന കാലം വരും. അതുവരെ കാത്തിരിക്കാം.’ ഹരിഹരൻ കാത്തിരുന്നു. അതൊരു വെറുതെ ഇരിപ്പായിരുന്നില്ല. കഠിന പരിശീലനത്തിന്റെ കൂടെ നാളുകളായിരുന്നുവെന്ന് ഹരിഹരൻ ഓർക്കുന്നു. സംഗീതജീവിതത്തിലെ അപൂർവനിമിഷങ്ങൾ പങ്കുവച്ച് ഹരിഹരൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ. 

∙ ഉസ്താദ് നൽകിയ ഉപദേശം

സിനിമ യാദൃച്ഛികമായി സംഭവിച്ചതാണെങ്കിൽ ഗസൽ ഒരു തിരഞ്ഞെടുപ്പായിരുന്നു. യാദൃച്ഛികം എന്നു പറയാൻ കാരണമുണ്ട്. ഞാൻ ഉസ്താദ് ഗുലാം മുസ്തഫ ഖാനിനു കീഴിൽ ഖയാൽ സംഗീതം പഠിക്കുന്ന കാലം. അദ്ദേഹത്തിന്റെ ആലാപനം കേട്ട് ഭ്രാന്തു പിടിച്ച് അദ്ദേഹത്തെ തന്നെ ഗുരുവായി കിട്ടാൻ കുറെ അലഞ്ഞതിനു ശേഷമാണ് അദ്ദേഹത്തിനു കീഴിൽ സംഗീതം അഭ്യസിക്കാൻ തുടങ്ങുന്നത്. ആ സമയത്ത് ഒരു സംഗീതമത്സരത്തിൽ പങ്കെടുത്തു. അതിന് വിധികർത്താവായി എത്തിയത് ബോളിവുഡിലെ പ്രശസ്ത സംഗീതസംവിധായകൻ ജയ്ദേവ് ആയിരുന്നു. ആ മത്സരത്തിൽ ഞാൻ വിജയിച്ചു. 

ഹരിഹരൻ. (Picture courtesy: instagram /singerhariharana)

എന്റെ ശബ്ദം അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. സിനിമയിൽ പാടാമോ എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ സമ്മതിച്ചു. അങ്ങനെയാണ് ‘ഗമൻ’ എന്ന എന്റെ ആദ്യ സിനിമ സംഭവിക്കുന്നത്. അതിനുശേഷം പലരും എന്നെ വിളിക്കാൻ തുടങ്ങി. സംഗീതസംവിധായകരെ നേരിൽ കാണാനും വോയ്സ് ടെസ്റ്റിനുമൊക്കെ ഇടയ്ക്കിടെ വിളി വന്നുകൊണ്ടിരുന്നു. അതുവരെ സംഗീതം ഒരു ജോലിയായി കണ്ടിരുന്നില്ല. വീട്ടിൽ എല്ലാവരും പാട്ടും. പാടിയില്ലെങ്കിലാണ് ചോദ്യങ്ങൾ വരിക. സിനിമയ്ക്കു വേണ്ടി പാടാൻ തുടങ്ങിയപ്പോഴാണ് ജീവിതത്തിൽ ചില തിരക്കുകൾ ഒക്കെ വന്നു തുടങ്ങുന്നത്. അതുൾക്കൊള്ളാൻ എനിക്ക് അൽപം സമയമെടുത്തു. 

ADVERTISEMENT

എനിക്ക് ടൈം മാനേജ് ചെയ്ത് ശീലമില്ലായിരുന്നു. അങ്ങനെ ഉസ്താദിന്റെ ക്ലാസുകളിൽ ചിലത് മിസ്സ് ആയി. വീണ്ടും ചെന്നപ്പോൾ അദ്ദേഹം സാധാരണ പോലെ ക്ലാസുകൾ എടുത്തു. പാടുന്നതിന് ഇടയിൽ അദ്ദേഹം പറഞ്ഞു, ‘‘നീ നന്നായി പാടുന്നുണ്ട്. പക്ഷേ, നീ ഇനിയും പാട്ട് ഉറപ്പിക്കണം. നൂറല്ല 110 ശതമാനം പ്രധാന്യവും അതിനാണ്. ആദ്യം തലയുണ്ടാകണം. എന്നിട്ടു വേണം തൊപ്പി അന്വേഷിക്കാൻ!’’   

എല്ലാം പാടാൻ കഴിയും അല്ലെങ്കിൽ എല്ലാം തൊണ്ടയ്ക്ക് വഴങ്ങും എന്നത് വെറും തോന്നൽ ആണ്. ചിലപ്പോൾ ഒരു കുഞ്ഞ് പാടുന്നതു കൂടി തൊണ്ടയിൽ വരില്ല

ഹരിഹരൻ

∙ പഞ്ചംദാ പറഞ്ഞു, നിന്റെ സമയം വരും

വീട്ടിലെ കാരണവരെപ്പോലെയാണ് ജയ്ദേവ്ജി. ലളിതസംഗീതത്തിന്റെ പാഠം പഠിപ്പിച്ചത് അദ്ദേഹമാണ്. എന്നോട് ഉറുദു പഠിക്കാൻ പറഞ്ഞു. ശരിയായ സമയത്ത് ശരിയായ ഉപദേശം തന്നു. സിനിമയിൽ എന്നെക്കൊണ്ട് ഗസൽ, ഭജൻ എല്ലാം പാടിച്ചു. ആത്മവിശ്വാസം തന്നു. തുടക്കക്കാലത്ത് ബോളിവുഡിൽ ഒരുപാട് സംഗീതസംവിധായകർക്കു വേണ്ടി പാടിയിട്ടുണ്ട്. സലിൽ ചൗധരി, ആർ.ഡി ബർമൻ, ഉഷാ ഖന്ന, ലക്ഷ്മികാന്ത് പ്യാരേലാൽ, ശിവ് ഹരി തുടങ്ങി ഒരുപാടു പേർക്കു വേണ്ടി പാടി. പലതും നല്ല പാട്ടുകളായിരുന്നു. 

ഹരിഹരൻ. (Picture courtesy: instagram /singerhariharana)

ചെമ്മീൻ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്തപ്പോൾ മലയാളത്തിൽ മന്നാഡെ പാടിയ ‘മാനസമൈനേ വരൂ’ എന്ന ഗാനം ഹിന്ദിയിൽ പാടാൻ സലിൽദാ എന്നെ വിളിച്ചു. പിന്നെയും പല ട്രാക്കുകളും അദ്ദേഹത്തിനു വേണ്ടി പാടിയിട്ടുണ്ട്. പഞ്ചംദാ (ആർ.ഡി.ബർമൻ) എന്നെ കാണുമ്പോഴൊക്കെ പറയും, ‘പാടൂ, പരിശീലനം തുടരൂ, നിന്റെ സമയം വരും’. അദ്ദേഹത്തിനു വേണ്ടിയും ചില പാട്ടുകൾ ഞാൻ പാടി. സിനിമാസംഗീതത്തിനൊപ്പം ഗസൽ ആലാപനത്തിലും ഞാൻ ശ്രദ്ധ കൊടുത്തിരുന്നു. ആശാജിക്കൊപ്പം ഗസൽ ആൽബങ്ങൾ ചെയ്തു. ഗുൽഫാം, റിഫ്ലെക്ഷൻസ്, പൈഗാം, ഹൊറൈസൺ തുടങ്ങിയ ആൽബങ്ങൾ മികച്ച പ്രതികരണം നേടി. 

ADVERTISEMENT

∙ മാനസഗുരുവിനെ നേരിൽ കണ്ടപ്പോൾ

ഹിന്ദുസ്ഥാനിയിലെ ഖയാൽ ശൈലിയിൽ പരിശീലനം തുടങ്ങുന്നത് ഉസ്താദ് ഗുലാം മുസ്തഫ ഖാനിനു കീഴിലായിരുന്നുവെന്ന് പറഞ്ഞല്ലോ. അതുപോലെ എന്റെ മാനസഗുരുവായി കാണുന്നത് ഗസൽ സാമ്രാട്ട് മെഹ്ദി ഹസൻ സാബിനെയാണ്. 1975ലാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി നേരിൽ കാണുന്നത്. അദ്ദേഹം ബോംബെയിൽ വന്നിരുന്നു. ഞാൻ അന്ന് ലോ കോളജിൽ പഠിക്കുകയാണ്. നരിമാൻ പോയിന്റിലെ ഒബ്റോൺ ഹോട്ടലിലാണ് അദ്ദേഹം അന്ന് താമസിച്ചിരുന്നത്. ജീൻസും ജുബ്ബയും ആണ് എന്റെ വേഷം. തനി ഒരു വിദ്യാർഥി. കയ്യിലെപ്പോഴും കുറച്ചു പുസ്തകങ്ങൾ കാണും. 

മെഹ്ദി ഹസൻ. (Picture courtesy: wikipedia)

ആ വേഷത്തിൽ തന്നെ ഞാൻ ഹോട്ടലിൽ പോയി. മ്യൂസിക് ഇൻഡസ്ട്രി മൊത്തത്തിൽ അവിടെയുണ്ട്. കനത്ത സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ കണ്ടപ്പോൾ ഞാനോർത്തു, ഒരു രക്ഷയുമില്ല. സാറിനെ കാണാൻ കഴിയില്ല. രണ്ടും കൽപ്പിച്ച് ഞാൻ ഹോട്ടൽ റിസപ്ഷലിനേക്ക് വച്ചടിച്ചു. എന്നിട്ടു പറഞ്ഞു, ‘ഞാൻ ഹരിഹരൻ, ഇന്ത്യൻ എക്സ്പ്രസിൽ നിന്നാണ്. മെഹ്ദി ഹസൻ സാറിനെ അഭിമുഖം ചെയ്യാൻ വന്നതാണ്,’എന്ന്. എന്തോ ഭാഗ്യം കൊണ്ട് എന്നെ കടത്തി വിട്ടു. അങ്ങനെ ഞാൻ സാബിന്റെ മുറിയിലെത്തി. അവിടെ ഒരു സോഫയുണ്ടായിരുന്നു. ഞാൻ അതിൽ ഇരുന്നു. 

കുറച്ചു നിമിഷങ്ങൾക്കു ശേഷം മുരടനക്കുന്ന ശബ്ദം കേട്ടു. സിംഹം വരുന്നു... സാക്ഷാൽ മെഹ്ദി ഹസൻ എന്റെ മുന്നിൽ! അതു വരെ പിടിച്ചു വച്ചിരുന്ന ധൈര്യമെല്ലാം ചോർന്നു പോയി. ഞാൻ സാഷ്ടാംഗം അദ്ദേഹത്തിന്റെ കാലിൽ വീണു. എന്നിട്ട് സത്യം തുറന്നു പറഞ്ഞു. ഞാൻ ഉസ്താദ് ഗുലാം മുസ്തഫ ഖാൻ സാബിന്റെ ശിഷ്യനാണെന്നു പറഞ്ഞു. ആ പേരു കേട്ടതും മെഹ്ദി ഹസൻ സാബിന്റെ മൂഡ് മാറി. അങ്ങനെ ഉസ്താദിന്റെ പേരു പറഞ്ഞാണ് ഞാൻ ശരിക്കും രക്ഷപ്പെട്ടത്. അദ്ദേഹം എന്നോട് ഏറെ അനുകമ്പയോടെയാണ് പെരുമാറിയത്. എനിക്ക് ചായയും ബിസ്കറ്റുമൊക്കെ തന്നു. കുറച്ചു നേരം വർത്തമാനം പറഞ്ഞിരുന്നതിനു ശേഷമാണ് അന്ന് പിരിഞ്ഞത്.  

ഹരിഹരൻ. (Picture courtesy: instagram /singerhariharana)

∙ പഠിച്ചത് ഏകലവ്യനെപ്പോലെ

രണ്ടു മൂന്നു വർഷങ്ങൾക്കു ശേഷം എന്റെ ഒരു സുഹൃത്ത് കാനഡയിൽ നിന്നു വിളിച്ചു. എന്റെ ഗസൽ ആൽബം ഹൊറൈസൺ അദ്ദേഹം മെഹ്ദി ഹസൻ സാബിനെ കേൾപ്പിച്ചു എന്നു പറയാനാണ് വിളിച്ചത്. അതു കേട്ടതും ഞാൻ ആ സുഹൃത്തിനോട് തട്ടിക്കയറി. ‘താനെന്തു പണിയാടോ കാണിച്ചത്’ എന്ന മട്ടിൽ കുറച്ചു ചീത്ത വിളിച്ചു. കാരണം, മെഹ്ദി ഹസൻ സാബിന്റെ മുൻപിൽ എനിക്ക് എന്റെ ഇമേജ് അത്രയും പ്രധാനമായിരുന്നു. എന്റെ ചീത്തവിളി കേട്ട സുഹൃത്ത് ആകെ ടെൻഷനിൽ ആയിപ്പോയി. അദ്ദേഹം ക്ഷമാപണത്തോടെ എന്നോടു പറഞ്ഞു, ആ ഗസൽ മെഹ്ദി സാബ് രണ്ടു തവണ കേട്ടെന്ന്! അപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. 

പിന്നീട് അദ്ദേഹം എനിക്ക് സന്ദേശം അയച്ചു, ബോംബെയിൽ അടുത്ത തവണ വരുമ്പോൾ നേരിൽ കാണണം എന്ന്. ഞാൻ പോയി കണ്ടു. വലിയൊരു ആത്മബന്ധത്തിന്റെ തുടക്കം ആയിരുന്നു അത്. വേറിട്ട ഒരു ഗുരുശിഷ്യബന്ധമായിരുന്നു അത്, ഏകലവ്യനെപ്പോലെ! മെഹ്ദി ഹസൻ സാബ് പാടുമ്പോൾ അനുഭവിക്കുന്ന ഒരു മാജിക് ഇല്ലേ? അദ്ദേഹത്തിന്റെ ആ മ്യൂസിക് ഫിലോസഫി മനസിലാക്കാൻ ഞാൻ വർഷങ്ങൾ ചിലവഴിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ റെക്കോർഡിങ്ങുകൾ അത്രയാവർത്തി ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹത്തെ അനുകരിക്കാനല്ല. എന്താണ് അദ്ദേഹത്തിന്റെ ശബ്ദത്തിലുള്ള ഇന്ദ്രജാലം? ഇതു മനസിലാക്കാനാണ് ഞാൻ പരിശ്രമിച്ചത്. 

ഹരിഹരൻ. (Picture courtesy: instagram /singerhariharana)

∙ എല്ലാം തൊണ്ടയ്ക്ക് വഴങ്ങുമെന്നത് മിഥ്യ

മലയാളത്തിൽ ആദ്യം പാടുന്നത് ദേവരാജൻ മാഷിനു വേണ്ടിയാണ്. സ്വത്ത് എന്ന സിനിമയ്ക്കു വേണ്ടി ‘ജന്മജന്മാന്തര സുകൃതമടയാൻ’ എന്നു തുടങ്ങുന്ന ഗാനം. അദ്ദേഹം ബോംബെയിൽ വന്നു. അതിഗംഭീര മനുഷ്യനായിരുന്നു അദ്ദേഹം. എന്നെ അനുഗ്രഹിച്ചു. ഒരു ദിവസം മുഴുവൻ അദ്ദേഹത്തിനൊപ്പം ചെലവഴിക്കാനുള്ള ഭാഗ്യമുണ്ടായി. നല്ല ഓർമകളാണ് അദ്ദേഹത്തെക്കുറിച്ച്. സംഗീതം മാത്രമായിരുന്നു വർത്തമാനം. അതിപ്പോൾ ഞാൻ രാജ സാറിനെ കണ്ടാലും സംഗീതമായിരിക്കും ഞങ്ങളുടെ സംസാര വിഷയം. കാശി എന്ന സിനിമയ്ക്കു വേണ്ടി എന്നെക്കൊണ്ട് നല്ലോണം പണിയെടുപ്പിച്ചിട്ടുണ്ട്. 

എന്റെ ഉച്ചാരണം കൃത്യമാകണമെന്ന് അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുൻപിൽ ഞാൻ വിദ്യാർഥി ആകും. പുതിയ കാര്യങ്ങൾ പഠിക്കും. എല്ലാം പാടാൻ കഴിയും അല്ലെങ്കിൽ എല്ലാം തൊണ്ടയ്ക്ക് വഴങ്ങും എന്നത് വെറും തോന്നൽ ആണ്. ചിലപ്പോൾ ഒരു കുഞ്ഞ് പാടുന്നതു കൂടി തൊണ്ടയിൽ വരില്ല. എല്ലാ ദിവസവും തൊണ്ട ഒരുപോലെ ആകില്ല. ഓരോ തവണ പാടുമ്പോഴും നിങ്ങൾ നല്ലൊരു ഗായകനാണെന്ന് തെളിയിച്ചു കൊണ്ടേയിരിക്കണം. അതാണ് വെല്ലുവിളി. ആ ചിന്ത എപ്പോഴും ഉണ്ടാകണം. ഞാൻ എല്ലാം ആയെന്ന് ധരിച്ചാൽ ഉള്ളതു കൂടി പോകും. 

എ.ആർ. റഹ്‌മാൻ (ഫയൽ ചിത്രം)

∙ റഹ്മാനും വിദ്യാസാഗറും

മഹാനായ ഒരു മ്യൂസിക് പ്രൊഡ്യൂസറാണ് റഹ്മാൻ. ഒരു ആർടിസ്റ്റിന്റെ ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയും. അങ്ങനെയൊരു അഭിരുചിയുണ്ട് അദ്ദേഹത്തിന്. ലാളിത്യമുള്ള മനുഷ്യനാണ്. ജോലിയിൽ മാത്രമാണ് ശ്രദ്ധ. ഏറ്റവും മികച്ചത് ചെയ്യാനാണ് അദ്ദേഹം എപ്പോഴും ശ്രമിക്കുന്നത്. തമിഴാ തമിഴാ സിനിമയുടെ ഏറ്റവും അവസാനം വരുന്ന ക്രെഡിറ്റിലാണ് ഉപയോഗിച്ചത്. സിനിമ കണ്ടപ്പോൾ ആദ്യം ചെറിയ ആശയക്കുഴപ്പം ഉണ്ടായി. കാരണം, ആ പാട്ട് സിനിമയിൽ ഉപയോഗിച്ചില്ലേ എന്നു തോന്നി. പിന്നെയാണ് അവസാനം പേരെഴുതിക്കാണിക്കുമ്പോൾ ഈ പാട്ട് വന്നത്. 

ഇത്രയും നല്ല പാട്ട് സിനിമയിൽ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ലല്ലോ എന്നു തോന്നി. നല്ലൊരു പാട്ട് വേസ്റ്റ് ആയിപ്പോയല്ലോ എന്ന തോന്നലായിരുന്നു എനിക്ക്. പക്ഷേ, എന്റെ ധാരണ തെറ്റാണെന്ന് കാലം തെളിയിച്ചു. എന്റെ പ്രശസ്തമായ ഗാനങ്ങളിലൊന്നായി അതു മാറി. റിഹേഴ്സലിൽ പഠിക്കുന്നതല്ല. ടേക്കിന്റെ സമയത്ത് സംഭവിക്കുന്നതാണ്. ആ പാട്ടിന്റെ മൂഡിലേക്ക് വരുമ്പോൾ തൊണ്ടയിൽ വരുന്നതാണ്. അതിനെ സംഗതി എന്നു വിളിക്കാൻ പറ്റില്ല. അതൊരു വികാരമാണ്. ആ വാക്കിനു സംഗീതത്തിലൂടെ കൊടുക്കുന്ന ഒരു സ്പർശം! 

ഹരിഹരൻ. (Picture courtesy: instagram /singerhariharana)

അതിന്റെ ടെക്നിക് എന്താണെന്നു പറയാൻ പറ്റില്ല. ഒരു വാക്കിനെ പല രീതിയിൽ സംഗീതം കൊണ്ട് നിറം കൊടുക്കുന്നതു പോലുള്ള പരിപാടി! വിദ്യാസാഗറും അമ്പരപ്പിക്കുന്ന സംഗീതസംവിധായകനാണ്. ഞാനും അദ്ദേഹവുമായി രസമുള്ള ഒരു കോംബിനേഷനുണ്ട്. ബ്ലോക്ക് ബിൽഡിങ് പോലെയാണ് ഞങ്ങൾ വർക്ക് ചെയ്യുന്നത്. വിദ്യ ഒന്നു പറയും. ഞാൻ അതിനു മറുപടി പറയും. അങ്ങനെയാണ് അതു പുരോഗമിക്കുന്നത്. 

∙ കാണികളുടെ സ്നേഹമാണ് ഊർജം

ഓരോ വേദിയിൽ പെർഫോം ചെയ്യാൻ കയറുന്നതിനു തൊട്ടു മുൻപ് കുറച്ചു നേരത്തേക്ക് സമ്മർദം ഉണ്ടാകും. അത് നല്ലതാണ്. ഒരു സേഫ്റ്റി വാൽവാണ് അത്. ആ സമയത്ത് ഒരു അഡ്രിനാലിൻ ഫ്ലോ ഉണ്ട്. അതൊരു രാസപ്രവർത്തനമാണ്. എത്ര വർഷം പാടിയാലും ഈ ടെൻഷൻ ഉണ്ടാകും. സത്യത്തിൽ ഈ ടെൻഷൻ നല്ല പ്രകടനം കാഴ്ച വയ്ക്കാൻ സഹായിക്കും. അതുകൊണ്ട് അത് നല്ലതാണ്. കാണികളുടെ ഊർജമെടുത്ത് തിരിച്ചു അവരിലേക്കു തന്നെ അതു കൊടുക്കുകയാണ് ഒരു കലാകാരൻ ചെയ്യുന്നത്. അല്ലാതെ കലാകാരന്റെ ഊർജം മാത്രമല്ല ഒരു സംഗീതപരിപാടിയിൽ പ്രതിഫലിക്കുന്നത്. അങ്ങനെ ചെയ്യുമ്പോൾ ക്ഷീണം അനുഭവപ്പെടില്ല.

ഹരിഹരൻ ഗാനം ആലപിക്കുന്ന സമയത്ത് ആരാധകനായ ചിത്രകാരൻ വരച്ച പെയിന്റിങ്. (Picture courtesy: instagram /singerhariharana)

കാരണം, അവർക്ക് നിങ്ങളെ ഇഷ്ടമാണ്. അതൊരു പ്ലസ് പോയിന്റാണ്. പാടിയാൽ തന്നെ അവർക്കു സന്തോഷമാണ്. അവരിൽ മതിപ്പ് സൃഷ്ടിക്കാൻ ബോധപൂർവം ഒന്നും ചെയ്യേണ്ടതില്ല. നിങ്ങളെ അവർ ഇഷ്ടപ്പെടുന്നു എന്ന ആനുകൂല്യം നിങ്ങൾക്കുണ്ട്. നിങ്ങളൊരു തുടക്കക്കാരനോ തുടക്കക്കാരിയോ ആകട്ടെ, സ്നേഹപൂർവം പാടൂ! കാണികളുടെ ശ്രദ്ധ നേടാനും അവരിൽ മതിപ്പുണ്ടാക്കാനും ശ്രമിക്കുമ്പോൾ അതു സമ്മർദമുണ്ടാക്കും. അത്രയ്ക്കൊന്നും പോകേണ്ടതില്ല. 

ആയാസമില്ലാതെ ഇരിക്കൂ. അപ്പോൾ തന്നെ നല്ല പ്രകടനം കാഴ്ച വയ്ക്കാൻ കഴിയും. കൂടാതെ, ശാരീരികമായി നിങ്ങൾ നല്ല അവസ്ഥയിലായിരിക്കണം. ആരോഗ്യമുണ്ടാകണം, ആരോഗ്യത്തിന് സംഭവിക്കുന്ന എന്തു പ്രശ്നവും ആദ്യം ബാധിക്കുക ശബ്ദത്തെയാകും. പിന്നെ, മാനസികമായി കരുത്തരാകണം. ഗായകരെ ഉദ്ദേശിച്ചു മാത്രമല്ല ഞാൻ പറഞ്ഞത്. ജനങ്ങളുമായി നേരിട്ടു സംവദിക്കുന്ന എല്ലാവർക്കും ഇതു ബാധകമാണ്. കാണികൾക്കു മുൻപിൽ നിൽക്കുമ്പോൾ നിങ്ങളാണ് ഹീറോ. കാണികൾ സ്വീകർത്താക്കൾ മാത്രമാണ്. അങ്ങനെയൊരു ആത്മവിശ്വാസം വേണം. അല്ലെങ്കിൽ നിങ്ങൾക്ക് നല്ല പ്രകടനം കാഴ്ച വയ്ക്കാൻ പറ്റില്ല. 

∙ സംഗീതത്തിലെ ഭ്രാന്തുകൾ

പ്രാക്ടീസിന് ഇരിക്കുമ്പോൾ സമയം നോക്കില്ല. ക്ഷീണിക്കുന്നതു വരെ ഇരുന്നു പാടും. ചില ദിവസങ്ങളിൽ മുഴുവൻ സമയവും ഇരുന്ന് പാടും. മൂന്നു മണിക്കൂർ– നാലു മണിക്കൂർ അങ്ങനെ കണക്കൊന്നും വയ്ക്കാറില്ല. ചിലപ്പോൾ മൂന്നു മണിക്കൂർ പ്രോഗ്രാം ചെയ്തു തിരിച്ചു വന്നിട്ട് ഇരുന്ന് പ്രാക്ടീസ് ചെയ്യും. അങ്ങനെയും ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലർക്ക് ഭ്രാന്തായി തോന്നും. അങ്ങനെ ചില ഭ്രാന്തുകൾ എനിക്കുണ്ട്.

അടിസ്ഥാനപരമായി നാം സന്തോഷത്തോടെയിരിക്കണം. സംഗീതത്തിൽ പരീക്ഷണങ്ങൾ ആകാം. കൊളോണിയൽ കസിൻസ് അങ്ങനെ ഒന്നായിരുന്നു. ഇപ്പോഴും ആ ഗാനങ്ങൾക്ക് ആരാധകരുണ്ട്. പുതിയ ട്രാക്ക് ചെയ്യണമെന്നുണ്ട്. അതിന്റെ ആലോചനകൾ പുരോഗമിക്കുന്നു. പരീക്ഷണങ്ങൾ വേഷത്തിലും ചെയ്യാറുണ്ട്. ഒരാൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. അത് അവർക്ക് ഇഷ്ടപ്പെട്ടോ, ഇവർക്ക് ഇഷ്ടപ്പെട്ടോ എന്നൊന്നും ചിന്തിക്കേണ്ട കാര്യമില്ല. ഇഷ്ടപ്പെട്ടോ, സന്തോഷം! ഇല്ലെങ്കിൽ വേണ്ട. വിമർശനങ്ങളുണ്ടോ, സ്വാഗതം!  

English Summary:

Exclusive Interview with Indian Playback Singer and Film Composer and Ghazal Maestro Hariharan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT