മുടിയിൽ സൂര്യനെയും ചന്ദ്രനെയും അണിഞ്ഞ് ചുവടുവച്ച്, ഭരതനാട്യത്തെ ലോകത്തിനു മുന്നിൽ സൂര്യപ്രഭയോടെ അവതരിപ്പിച്ച നർത്തകി. ആ ഭാവ–താള–രാഗ–ലയങ്ങൾക്കു പുതുവ്യാഖ്യാനമെഴുതുന്ന കലാകാരി, ഡോ. ജാനകി രംഗരാജൻ. നൃത്യനികേതനെന്ന തന്റെ നൃത്ത വിദ്യാലയത്തിലൂടെ ഇന്ത്യൻ ക്ലാസിക് കലകളെ വിദേശത്തും പ്രശസ്തമാക്കിയ നൃത്താധ്യാപിക കൂടിയായ അവർക്കു പറയാനിത്രമാത്രം; അവസാന ശ്വാസം വരെ നൃത്തത്തിലലിയണം. നാലാം വയസ്സിൽ പാട്ടിയുടെ കൈ പിടിച്ചു ഭരതനാട്യ ലോകത്തെത്തിയ അവർ നാൽപതു വർഷത്തിലേറെയായി കീഴടക്കിയ വേദികളേറെ. നടനമാമണി, ഒറീസ നൃത്ത ശിരോമണി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്, അസോസിയേഷൻ ഓഫ് ഭരതനാട്യം ആർടിസ്റ്റ്സ് ഓഫ് ഇന്ത്യയിൽ അംഗമായ ജാനകി ‘മനോരമ ഓൺലൈൻ പ്രീമിയത്തോട്’ മനസ്സുതുറന്നപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുടിയിൽ സൂര്യനെയും ചന്ദ്രനെയും അണിഞ്ഞ് ചുവടുവച്ച്, ഭരതനാട്യത്തെ ലോകത്തിനു മുന്നിൽ സൂര്യപ്രഭയോടെ അവതരിപ്പിച്ച നർത്തകി. ആ ഭാവ–താള–രാഗ–ലയങ്ങൾക്കു പുതുവ്യാഖ്യാനമെഴുതുന്ന കലാകാരി, ഡോ. ജാനകി രംഗരാജൻ. നൃത്യനികേതനെന്ന തന്റെ നൃത്ത വിദ്യാലയത്തിലൂടെ ഇന്ത്യൻ ക്ലാസിക് കലകളെ വിദേശത്തും പ്രശസ്തമാക്കിയ നൃത്താധ്യാപിക കൂടിയായ അവർക്കു പറയാനിത്രമാത്രം; അവസാന ശ്വാസം വരെ നൃത്തത്തിലലിയണം.

നാലാം വയസ്സിൽ പാട്ടിയുടെ കൈ പിടിച്ചു ഭരതനാട്യ ലോകത്തെത്തിയ അവർ നാൽപതു വർഷത്തിലേറെയായി കീഴടക്കിയ വേദികളേറെ. നടനമാമണി, ഒറീസ നൃത്ത ശിരോമണി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്, അസോസിയേഷൻ ഓഫ് ഭരതനാട്യം ആർടിസ്റ്റ്സ് ഓഫ് ഇന്ത്യയിൽ അംഗമായ ജാനകി ‘മനോരമ ഓൺലൈൻ പ്രീമിയത്തോട്’ മനസ്സുതുറന്നപ്പോൾ.

ADVERTISEMENT

? മുത്തശ്ശിക്കഥകളാണോ കലയിൽ ചുവടുറപ്പിച്ചത്...

ജയലക്ഷ്മി എന്നാണു പാട്ടിയുടെ പേര്. ഇന്നു ജീവനോടെയില്ല. നല്ലൊരു വീണവാദകയായിരുന്നു. എന്നാൽ മുത്തശ്ശിയുടെ ജീവിത കാലഘട്ടത്തിൽ സ്ത്രീകൾ കലാകാരികളാകുന്നത് ചിന്തിക്കാനാകുമായിരുന്നില്ല. അതുകൊണ്ട് തന്നെ കല്യാണം കഴിഞ്ഞ് വീണവാദനം തുടരാനായില്ല. പാട്ടിയുടെ ആഗ്രഹമാണ് എന്നെ കലാകാരിയാക്കിയത്.

ഡോ. ജാനകി രംഗരാജൻ. (ചിത്രം: മനോരമ)

? പഴമയെ മറക്കാതെയാണോ ജീവിതം

എന്നെ ഞാൻ തന്നെ വിശേഷിപ്പിക്കുന്നത് ‘പുതിയ ശരീരത്തിലെ പഴയ ആത്മാവ്’ എന്നാണ്. പാട്ടി പറഞ്ഞുതന്ന ഒന്നുണ്ട്, ‘പാലിക്കാനാകാത്ത വാക്കു പറയരുത്. തലവെട്ടി വയ്ക്കുമെന്ന് ഉറപ്പുപറഞ്ഞാൽ അതു ചെയ്യണം’. സത്യസന്ധത, കൃത്യനിഷ്ഠ പോലുള്ള ചില പാട്ടി ഇഫക്ട് ഇപ്പോഴും കൂടെയുണ്ട്. 2024ലും ഞാൻ ജീവിക്കുന്നതു പഴമയുടെ ലോകത്താണ്.

ADVERTISEMENT

? കലയിലുമുണ്ടല്ലോ ട്രെൻഡുകളും റീലുകളും, എങ്ങനെ കാണുന്നു

കലയ്ക്ക് ഇന്ന് പിടിച്ചുനിൽക്കാൻ സമൂഹമാധ്യമങ്ങളിലെ സാന്നിധ്യം അനിവാര്യമാണ്. പക്ഷേ, ജോലിയുടെ ഭാഗമായി മാത്രമാണ് ഞാൻ അവ ഉപയോഗിക്കുന്നത്. വൈറൽ, ട്രെൻഡ്, റീൽ എല്ലാം എന്റെ പരിധിക്കു പുറത്താണ്. ചമയങ്ങളില്ലാതെ വിയർത്തൊലിച്ചു നൃത്തം ചെയ്യുന്ന വിഡിയോകൾ പോസ്റ്റ് ചെയ്യും. ക്യാമറ ആംഗിളോ പരിസരമോ അല്ല, നൃത്തമാണ് എനിക്കു പ്രധാനം. ലൈക്കിനല്ല...സംതൃപ്തിക്കാണ് അവിടെ റീച്ച്.

കലാകാരെപ്പോലെ ആസ്വാദകരും പ്രധാനമാണ്. അവരില്ലെങ്കിൽ ആടിയിട്ടോ പാടിയിട്ടോ കാര്യമില്ല. അഭിപ്രായവും വിമർശനവുമാണു കലയുടെ വളക്കൂട്ട്.

ഡോ. ജാനകി രംഗരാജൻ

? ഗുരുശിഷ്യ പരമ്പരയെക്കുറിച്ച്...

ലോകപ്രശസ്തരായ, അതിലുപരി നൃത്തത്തിന്റെ ആത്മാവു തൊട്ടറിഞ്ഞ പത്മ സുബ്രഹ്മണ്യത്തെയും മാധവി ചന്ദ്രശേഖറെയും ഗുരുക്കന്മാരായി ലഭിച്ചു. ഗുരുമുഖത്തുനിന്നാണ് അടവുകളും അഭിനയവും പഠിച്ചത്. ഇന്നത് അന്യമാണ്. ഇന്നു മത്സര ഇനങ്ങൾ പഠിക്കാനാണേവർക്കും ഇഷ്ടം. വർഷങ്ങളുടെ അടിസ്ഥാന പഠനമാണു കലയ്ക്ക് അനിവാര്യം. വീടു പണിയും പോലെയാണ് കലാപഠനവും. നന്നായി അടിത്തറകെട്ടാതെ മോടിപിടിപ്പിച്ചിട്ടു കാര്യമില്ല.

ADVERTISEMENT

? നവരാത്രിയിലെ നൃത്തം പെൺശക്തിയുടേതല്ലേ...

വർഷങ്ങളായി സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ നൃത്തത്തിനു വിഷയമാക്കാറുണ്ട്. അത്തരത്തിലൊന്നാണ് ഈ നവരാത്രിക്കാലത്ത് ചെയ്ത ‘വെൻ ഷാഡോസ് സിങ്’ എന്ന ഇനം. അധികം അറിയപ്പെടാത്തതും എന്നാൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ തമിഴ് കവിതയിലൂടെ അവതരിപ്പിക്കുകയാണതിൽ. നവരാത്രി, കൃഷ്ണാഷ്ടമി, ദീപാവലി എന്നിങ്ങനെ ആഘോഷമേതായാലും ചിലങ്കയുടെ നാദം കൂടെയില്ലെങ്കിൽ‌ എനിക്ക് അവ വെറും ദിവസങ്ങൾ മാത്രം. ന‍ൃത്തം എനിക്കു വെറുമൊരു കലയല്ല, ഭാഷയാണ്. പറയാനുള്ളത് ആസ്വാദക ഹൃദയങ്ങളിലേക്കെത്തിക്കാനുള്ള ശക്തമായ വിനിമയോപാധി.

ഡോ. ജാനകി രംഗരാജൻ. (Picture courtesy: instagram / drjanakirangarajan)

? നൃത്തത്തിനപ്പുറം....

രാവിലെ ഒരു മണിക്കൂർ യോഗ, നാലു മണിക്കൂർ ഡാൻസ് പ്രാക്ടിസ്. ഇതാണ് ദിനചര്യ. വീണ വായനയും സംഗീതവും മുടക്കാറില്ല. വളരെ വിരളമായി സിനിമകളും ആസ്വദിക്കാറുണ്ട്. മലയാള കൃതികളും സിനിമകളും എന്നെ പരിചയപ്പെടുത്തിയതു സൂര്യ കൃഷ്ണമൂർത്തിയാണ്. ആടുജീവിതവും ഉള്ളൊഴുക്കും പോലെയുള്ള സിനിമകൾ നന്നായി ആസ്വദിക്കാനും അവയെപ്പറ്റി ചർച്ചചെയ്യാനും ഇഷ്ടമാണ്. സമയം കിട്ടിയാൽ വായിക്കാറുണ്ട്. കൂടുതലും കവിതകളാണിഷ്ടം. അതിൽ എനിക്കുവേണ്ട ആശയങ്ങളും കഥാപാത്രങ്ങളും തിരയും. മലയാളത്തിൽ ഒഎൻവി കുറുപ്പിന്റെയും സുഗതകുമാരിയുടെയും കവിതകളുടെ ഇംഗ്ലിഷ് തർജമ ആവർത്തിച്ച് വായിക്കാറുണ്ട്.

? രാധ അരങ്ങിലേക്കെത്തുമോ 

സുഗതകുമാരിയാണു മലയാളത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരി. ‘രാധയെവിടെ’ പലപ്പോഴും വായിക്കാറുണ്ട്. മോഹിനിയാട്ടത്തിലൂടെ കേരളത്തിനകത്തും പുറത്തുമുള്ള വേദികളിൽ‌ രാധ നൃത്തമാടിക്കഴിഞ്ഞു. ഇനി അവശേഷിപ്പുകളുണ്ടോയെന്ന തിരച്ചിലിലാണ്. ചിലപ്പോൾ രാധ തന്നെയോ അല്ലെങ്കിൽ സുഗതകുമാരിയുടെ കവിതകളിലെ അപ്രതീക്ഷിത നായികമാരോ എന്നിൽ പരകായപ്രവേശം ചെയ്യാം. എന്ന്, എപ്പോൾ എന്നറിയില്ല.

ഡോ. ജാനകി രംഗരാജൻ. (Picture courtesy: instagram / drjanakirangarajan)

? ഭാവങ്ങളിൽ ഏറെയിഷ്ടം ഹാസ്യമാണല്ലോ

നവരസങ്ങളിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നു ഹാസ്യമാണ്. മനുഷ്യരെ ചിരിപ്പിക്കാൻ നല്ല പ്രയാസമാണ്. അതുകൊണ്ടു തന്നെ എനിക്കേറ്റവും ഇഷ്ടം കഷ്ടപ്പാടേറെയുള്ള ഹാസ്യം ചെയ്യാനാണ്. അരങ്ങിൽ ഭാവങ്ങൾ മാറിമറയുമെങ്കിലും അണിയറയിൽ എപ്പോഴും സന്തോഷത്തോടെ, സമാധാനത്തോടെ ഇരിക്കാനാണ് ഏറെയിഷ്ടം. ചിരി മാത്രമല്ല, യുദ്ധം, ആസിഡ് ആക്രമണം, അധിനിവേശ ചരിത്രം, സ്ത്രീകളുടെ പ്രശ്നങ്ങൾ എന്നിവയ്ക്കെതിരെ എന്റെ മാധ്യമത്തിന്റെ ആയുധമായ ചുവടുകളിലൂടെ ഞാൻ എന്നും പോരാടും.

? രസതന്ത്രത്തിൽ നിന്നു ചുവടുമാറിയത്

പഠനത്തിന്റെ ഭാഗമായി എന്തിനെന്നറിയാതെയാണു ഗവേഷണം ചെയ്തത്. മോളിക്കുലർ എനർജിയിൽ പഠനം പൂർത്തിയാക്കിയതോടെ ഒരു പാഠം മാത്രം മനസ്സിലുറപ്പിച്ചു. എനിക്കു നൃത്തത്തിലൂടെയേ ജീവിക്കാനാകൂ..എന്റെ വഴി നൃത്തച്ചുവടുകളുടേതാണ്.

? വഴി മാറി ടൈം ട്രാവൽ ചെയ്താൽ..

എന്തായാലും നാളെയെ ഇപ്പോഴേ അറിയണ്ട.. പോയി പോയി കലാകാരന്മാർക്കു പ്രാധാന്യമുണ്ടായിരുന്ന കാലത്തേക്കു പോകണം. രാജരാജ ചോളന്റെ കാലം.. കലാകാരന്മാർക്ക് അധികാരവും അംഗീകാരവും അഭിപ്രായ സ്വാതന്ത്ര്യവും ബഹുമാനവും ലഭിച്ചിരുന്ന കാലത്തേക്കു പോകണം.

ഡോ. ജാനകി രംഗരാജൻ. (Picture courtesy: instagram / drjanakirangarajan)

? എന്താണു സ്വപ്നം...

സ്വപ്നങ്ങളെക്കാൾ ഇന്നിന്റെ പ്രവൃത്തിയിലാണു വിശ്വസിക്കുന്നത്. പുതിയ തലമുറയിലെ കലാകാരെയും കലയുടെ ആസ്വാദകരെയും വേദിയിലെത്തിക്കുക എന്നതിനാണ് ഇപ്പോൾ യത്നിക്കുന്നത്. കല ഇനി വളരേണ്ടത് അവരിലൂടെയാണ്. കലാകാരെപ്പോലെ ആസ്വാദകരും പ്രധാനമാണ്. അവരില്ലെങ്കിൽ ആടിയിട്ടോ പാടിയിട്ടോ കാര്യമില്ല. അഭിപ്രായവും വിമർശനവുമാണു കലയുടെ വളക്കൂട്ട്.

English Summary:

Exclusive Interview with Bharatanatyam dancer, Nadanamamani Dr. Janaki Rangarajan