മലയാള ഭാഷയില്‍ ഒരു പുതിയ പദപ്രയോഗം തന്നെ രൂപാന്തരപ്പെടുന്ന തലത്തിലേക്ക് ഒരു സിനിമയുടെ ശീര്‍ഷകം എത്തിച്ചേരുക! ഭയാനകത തോന്നിക്കുന്ന ഒഴിഞ്ഞു കിടക്കുന്ന വലിയ വീടുകളും മറ്റും കാണുമ്പോള്‍ ഇന്നും ആളുകള്‍ പറയാറുണ്ട്, ‘കണ്ടിട്ട് ഒരു ഭാര്‍ഗവീനിലയം പോലെയുണ്ട്...’. സിനിമ റിലീസ് ചെയ്ത് ദശകങ്ങള്‍ പിന്നിട്ട ശേഷവും കാണികളില്‍ ഭീതിയുണര്‍ത്തിയ, ഇന്നും ഭീതിയുണർത്തുന്ന ആ ചിത്രമാണ് ഭാര്‍ഗവീനിലയം. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്തെ ഹൊറര്‍ ചിത്രമെന്ന് കരുതപ്പെടുന്ന സിനിമ. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയായിരുന്നു ഭാര്‍ഗവീനിലയത്തിന് ആധാരം. ഛായാഗ്രാഹകനായ എ.വിന്‍സന്റിന്റെ സംവിധായകന്‍ എന്ന നിലയിലുള്ള അരങ്ങേറ്റച്ചിത്രം കൂടിയായിരുന്നു ഭാര്‍ഗവീനിലയം. നീലക്കുയില്‍ അടക്കം അക്കാലത്ത് ചരിത്രം സൃഷ്ടിച്ച നിരവധി സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട് വിൻസന്റ് മാസ്റ്റർ. ഛായാഗ്രഹണം എന്നാല്‍ കേവലം ക്യാമറയില്‍ പകര്‍ത്തലും ചലിപ്പിക്കലും മാത്രമല്ലെന്നും സിനിമയ്ക്ക് ദൃശ്യാത്മകമായ ആഴവും സൗന്ദര്യവും നല്‍കുന്നതില്‍ അതിനുളള സ്ഥാനം അദ്വിതീയമാണെന്നും തെളിയിച്ച കലാകാരൻ. ഒരു സിനിമയുടെ മൂഡും ഭാവവും രൂപപ്പെടുത്തുന്നതില്‍ ഛായാഗ്രഹണകലയ്ക്കുളള സമുന്നതമായ പങ്കിനെക്കുറിച്ച് ബോധവാനായ അദ്ദേഹം ലൈറ്റിങ്ങിന്റെയും ഫ്രെയിമിങ്ങിന്റെയും സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിച്ച കലാകാരൻ കൂടിയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള ഭാഷയില്‍ ഒരു പുതിയ പദപ്രയോഗം തന്നെ രൂപാന്തരപ്പെടുന്ന തലത്തിലേക്ക് ഒരു സിനിമയുടെ ശീര്‍ഷകം എത്തിച്ചേരുക! ഭയാനകത തോന്നിക്കുന്ന ഒഴിഞ്ഞു കിടക്കുന്ന വലിയ വീടുകളും മറ്റും കാണുമ്പോള്‍ ഇന്നും ആളുകള്‍ പറയാറുണ്ട്, ‘കണ്ടിട്ട് ഒരു ഭാര്‍ഗവീനിലയം പോലെയുണ്ട്...’. സിനിമ റിലീസ് ചെയ്ത് ദശകങ്ങള്‍ പിന്നിട്ട ശേഷവും കാണികളില്‍ ഭീതിയുണര്‍ത്തിയ, ഇന്നും ഭീതിയുണർത്തുന്ന ആ ചിത്രമാണ് ഭാര്‍ഗവീനിലയം. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്തെ ഹൊറര്‍ ചിത്രമെന്ന് കരുതപ്പെടുന്ന സിനിമ. 

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയായിരുന്നു ഭാര്‍ഗവീനിലയത്തിന് ആധാരം. ഛായാഗ്രാഹകനായ എ.വിന്‍സന്റിന്റെ സംവിധായകന്‍ എന്ന നിലയിലുള്ള അരങ്ങേറ്റച്ചിത്രം കൂടിയായിരുന്നു ഭാര്‍ഗവീനിലയം. നീലക്കുയില്‍ അടക്കം അക്കാലത്ത് ചരിത്രം സൃഷ്ടിച്ച നിരവധി സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട് വിൻസന്റ് മാസ്റ്റർ. ഛായാഗ്രഹണം എന്നാല്‍ കേവലം ക്യാമറയില്‍ പകര്‍ത്തലും ചലിപ്പിക്കലും മാത്രമല്ലെന്നും സിനിമയ്ക്ക് ദൃശ്യാത്മകമായ ആഴവും സൗന്ദര്യവും നല്‍കുന്നതില്‍ അതിനുളള സ്ഥാനം അദ്വിതീയമാണെന്നും തെളിയിച്ച കലാകാരൻ. ഒരു സിനിമയുടെ മൂഡും ഭാവവും രൂപപ്പെടുത്തുന്നതില്‍ ഛായാഗ്രഹണകലയ്ക്കുളള സമുന്നതമായ പങ്കിനെക്കുറിച്ച് ബോധവാനായ അദ്ദേഹം ലൈറ്റിങ്ങിന്റെയും ഫ്രെയിമിങ്ങിന്റെയും സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിച്ച കലാകാരൻ കൂടിയാണ്. 

വൈക്കം മുഹമ്മദ് ബഷീർ (മനോരമ ആർക്കൈവ്സ്)
ADVERTISEMENT

∙ ‘ബഷീറിയൻ’ സാഹിത്യം ദൃശ്യവിസ്മയമായപ്പോൾ...

സാധാരണഗതിയില്‍ ഛായാഗ്രാഹകര്‍ സംവിധായകരാകുമ്പോള്‍ പരാജയപ്പെടുകയാണ് പതിവ്. ഒരു വിഭാഗം മാത്രം കൈകാര്യം ചെയ്തിരുന്നവരും പലപ്പോഴും സാങ്കേതികജ്ഞാനംകൊണ്ട് മാത്രം ഈ രംഗത്ത് നിലനിന്നവരും സംവിധായകരാവുമ്പോള്‍ സിനിമയുടെ ആകെത്തുക (ടോട്ടാലിറ്റി) സംബന്ധിച്ച തീവ്ര അവബോധത്തിന്റെ അഭാവം നല്ല സംവിധായകനാകാന്‍ വിഘാതമാവുകയാണു പതിവ്. ഈ പ്രതിസന്ധിയെ പില്‍ക്കാലത്ത് അതിജീവിച്ച ചിലരെങ്കിലുമുണ്ടായിട്ടുണ്ട്. ബാലു മഹേന്ദ്ര, ഗോവിന്ദ് നിഹലാനി, സന്തോഷ് ശിവന്‍... എന്നാല്‍ മറ്റ് ഏതൊരു മികച്ച ചലച്ചിത്രകാരനേക്കാള്‍ സംവിധാനപാടവം തന്നിലുണ്ടെന്ന് ആദ്യമായി തെളിയിച്ച ഛായാഗ്രാഹകരില്‍ ഒരാളായിരുന്നു വിന്‍സന്റ്. ഒരു കന്നിചിത്രത്തിന്റെ കൈക്കുറ്റപ്പാടുകളില്ലാതെയാണ് ഭാര്‍ഗവീനിലയം അദ്ദേഹം ഒരുക്കിയത്. 

സിനിമയുടെ സാങ്കേതികത്വത്തെ സംബന്ധിച്ചും മാധ്യമപരമായ സവിശേഷതകളെക്കുറിച്ചും അത്രയൊന്നും ഗ്രാഹ്യമില്ലാത്ത ബഷീറിനെക്കൊണ്ടു തന്നെ തിരക്കഥ എഴുതിച്ച വിന്‍സന്റ ് പരമാവധി സിനിമാറ്റിക്കായി ദൃശ്യാഖ്യാനം നിര്‍വഹിക്കാനും ശ്രമിച്ചു. തിരക്കഥ സ്‌ക്രീനിലേക്ക് വെറുതെ പകര്‍ത്തി വയ്ക്കുന്ന സംവിധായകനായിരുന്നില്ല അദ്ദേഹം. ഇംപ്രൊവൈസേഷന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയ അദ്ദേഹം വാക്കുകളില്‍ എഴുത്തുകാരന്‍ കോറിയിട്ട ഭാവപ്രപഞ്ചം എങ്ങനെ ദൃശ്യവിസ്മയങ്ങളാക്കി പരിവര്‍ത്തിപ്പിക്കാമെന്ന് നമുക്ക് കാണിച്ചു തന്നു. 

ഭാർഗവീനിലയം സിനിമയില്‍ മധുവും അടൂർ ഭാസിയും ഒരുമിച്ചുള്ള രംഗം (മനോരമ ആർക്കൈവ്സ്)

തിരക്കഥയിലെ കഥാംശത്തെയും പ്രമേയപരമായ സവിശേഷതകളെയും പൂര്‍ണമായും ഉള്‍ക്കൊളളുകയും, അതേ സമയം അതില്‍നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന വിഷ്വല്‍ മൗണ്ടിങ് നിര്‍വഹിക്കുകയും ചെയ്തു എന്നിടത്താണ് വിന്‍സന്റിലെ സംവിധായകന്റെ മികവ് നാം കാണുന്നത്. നീലക്കുയില്‍ നിർമിച്ച ടി.കെ.പരീക്കുട്ടി തന്നെയായിരുന്നു ഭാര്‍ഗവീനിലയത്തിനും പണം മുടക്കിയത്. അന്നത്തെ നിര്‍മാതാക്കള്‍ കേവലം കാശിറക്കുന്ന യന്ത്രങ്ങളായിരുന്നില്ല. കഥ കണ്ടെത്തുന്നത് മുതല്‍ സിനിമാ നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഒപ്പം നില്‍ക്കുകയും തങ്ങളുടേതായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പങ്കുവച്ചുകൊണ്ട് സിനിമയുടെ പൂര്‍ണതയ്ക്കായി യത്‌നിക്കുകയും ചെയ്തിരുന്നു അവർ.

കുതിരവട്ടം പപ്പു (മനോരമ ആർക്കൈവ്സ്)
ADVERTISEMENT

∙ കുതിരവട്ടം പപ്പുവായ പത്മദളാക്ഷന്‍

ഭാർഗവീനിലയത്തിലെ കുതിരവട്ടം പപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കോഴിക്കോട് സ്വദേശിയായ നാടകനടന്‍ പത്മദളാക്ഷനായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനത്തില്‍ സംതൃപ്തനായ ബഷീര്‍ വായില്‍ക്കൊള്ളാത്ത പത്മദളാക്ഷന്‍ എന്ന പേരിന് പകരം കഥാപാത്രത്തിന്റെ പേരു തന്നെ നല്‍കി. പിന്നീട് ആ നടന്‍ കുതിരവട്ടം പപ്പു എന്ന പേരില്‍ ആജീവനാന്തം അറിയപ്പെട്ടു. മൂടുപടം എന്ന ചിത്രത്തിലൂടെ സിനിമയില്‍ ഹരിശ്രീകുറിച്ച പപ്പുവിന് ഭാര്‍ഗവീനിലയം വഴിത്തിരിവായി. പിന്നീട് ആയിരത്തിലധികം സിനിമകളില്‍ അഭിനയിച്ച് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായും പപ്പു മാറി. 

ഭാര്‍ഗവീനിലയത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച താരങ്ങളും സാങ്കേതിക വിദഗ്ധരും ഏറക്കുറെ മണ്‍മറഞ്ഞു പോയെങ്കിലും നായക കഥാപാത്രമായി വന്ന നടന്‍ മധു ഇന്നും സജീവമായുണ്ട്. കഥാകൃത്ത് വൈക്കം മുഹമ്മദ് ബഷീറായാണ് അദ്ദേഹം ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുളളത്. വിജയ നിര്‍മലയായിരുന്നു ഭാര്‍ഗവിക്കുട്ടി എന്ന നായികയായി വന്നത്. ഇവര്‍ പിന്നീട് സംവിധാന രംഗത്ത് എത്തുകയും ലോകത്ത് ഏറ്റവുമധികം സിനിമകള്‍ (47) സംവിധാനം ചെയ്ത വനിത എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുകയും ചെയ്തു.

സംവിധായകന്‍ എ.വിന്‍സന്റ് (ഫയൽ ചിത്രം: മനോരമ)

പ്രേംനസീര്‍, പി.ജെ.ആന്റണി, അടൂര്‍ഭാസി എന്നിവരും ഭാര്‍ഗവീനിലയത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. നീലക്കുയിലില്‍ ഛായാഗ്രാഹകനായിരുന്ന വിന്‍സന്റ് ആദ്യമായി സംവിധായകനായപ്പോള്‍ അതിന് ഗാനരചന നിര്‍വഹിച്ചത് നീലക്കുയിലിന്റെ സംവിധായകനായിരുന്ന പി.ഭാസ്‌കരനായിരുന്നു എന്നതും ഒരു ചരിത്ര കൗതുകം. ബാബുരാജ് സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ പല പാട്ടുകളും ഇന്നും പ്രേക്ഷക മനസ്സില്‍ മായാതെ നില്‍ക്കുന്നു. ഏകാന്തതയുടെ അപാരതീരം, അറബിക്കടലൊരു മണവാളന്‍, താമസമെന്തേ വരുവാന്‍... എങ്ങനെ മറക്കും ബാബുക്കയുടെ ഈ ഗാനങ്ങൾ!

ADVERTISEMENT

ദൃശ്യവൽക്കരണത്തില്‍ നൂറുശതമാനം സിനിമാറ്റിക് സമീപനം പുലര്‍ത്തിയ ആദ്യകാല ചിത്രങ്ങളിലൊന്നായിരുന്നു ഭാര്‍ഗവീനിലയം. നാടകങ്ങളെയും സാഹിത്യകൃതികളെയും അവലംബമാക്കി സിനിമകള്‍ ഒരുക്കിയ പല സംവിധായകരും അതിനെ ദൃശ്യമാധ്യമത്തിലേക്ക് അതേപടി പകർത്തുകയാണു പലപ്പോഴും ചെയ്തത്. എന്നാൽ സിനിമയെ മൂലകൃതിയില്‍നിന്ന് വേറിട്ട അസ്തിത്വമുളള സൃഷ്ടിയായി പരിവര്‍ത്തിപ്പിക്കാനാണ് വിന്‍സന്റ് ശ്രമിച്ചത്. ചലച്ചിത്രത്തിന്റെ മാധ്യമപരമായ സവിശേഷതകളെക്കുറിച്ച് സമുന്നത ധാരണകളുളള അദ്ദേഹത്തിന് രണ്ടും തമ്മിലുളള ദൂരവും വ്യത്യാസവും എത്രയെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയേക്കാള്‍ വിന്‍സന്റിന്റെ ഭാര്‍ഗവീനിലയം അറിയപ്പെട്ടു. ഭാര്‍ഗവീനിലയവും ചെമ്മീനും പോലെ അപൂര്‍വം ചില സിനിമകള്‍ക്ക് ഒഴികെ മറ്റൊന്നിനും സാഹിത്യസൃഷ്ടിയുടെ ഔന്നത്യത്തെ മറികടക്കാനായിട്ടില്ല.

ഭാർഗവീനിലയം സിനിമയില്‍ വിജയ നിര്‍മലയും പ്രേം നസീറും ഒരുമിച്ചുള്ള രംഗം (മനോരമ ആർക്കൈവ്സ്)

∙ വെളളവസ്ത്രം ധരിക്കുന്ന പ്രേതങ്ങള്‍!

പ്രേത കഥാപാത്രങ്ങള്‍ വെളള വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്ന പ്രവണത തുടങ്ങിവച്ചതും ഈ സിനിമയാണെന്നാണ് കരുതപ്പെടുന്നത്. കാലുകൾ നിലത്തു തൊടാതെ നടക്കുന്ന പ്രേതാത്മാക്കള്‍, ഏകാന്തതയില്‍ മുഴങ്ങുന്ന ചിലങ്കകളുടെ ശബ്ദം, നിശ്ശബ്ദതയിലെ ഓരിയിടല്‍, പൊട്ടിച്ചിരി എന്നിങ്ങനെ പില്‍ക്കാലത്ത് ഏറെ പ്രചാരത്തിലായ പല ‘ഹൊറർ’ സമീപനങ്ങളുടെയും പ്രാരംഭം ഭാര്‍ഗവീനിലയത്തിലൂടെയാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഏറെ ദൈര്‍ഘ്യമുളള ചിത്രം കൂടിയായിരുന്നു ഭാര്‍ഗവീനിലയം. 2.15, 2.30 സമയപരിധിക്കുളളില്‍ അവസാനിക്കുന്ന കഥാചിത്രങ്ങളുണ്ടായിരുന്ന അക്കാലത്ത് 2 മണിക്കൂര്‍ 48 മിനിറ്റായിരുന്നു ഈ സിനിമയുടെ ദൈര്‍ഘ്യം.  ഫാന്റസിയുടെ ചെറുവിതാനമുളള കാല്‍പനികതയാല്‍ ശ്രദ്ധേയമായ ചിത്രം എന്ന് പി.പത്മരാജന്‍ പില്‍ക്കാലത്ത് ഭാര്‍ഗവീനിലയത്തെ നിരീക്ഷിക്കുകയുണ്ടായി.

അക്കാലത്ത് മലയാള സിനിമയ്ക്ക് തീര്‍ത്തും പരിചിതമല്ലാത്ത ഒരു കഥാതന്തു പരീക്ഷിക്കപ്പെട്ടു എന്നതായിരുന്നു ഈ സിനിമയുടെ കൗതുകം. പ്രേതാത്മാവുമായി സൗഹൃദത്തിലാകുന്ന കഥാനായകന്‍ എന്ന ആശയംതന്നെ വലിയ പുതുമയായി അനുഭവപ്പെട്ടു. സമീപകാലത്ത് ആഷിക്ക് അബു ‘നീലവെളിച്ചം’ എന്ന പേരില്‍ സമാനമായ കഥ പുനര്‍നിര്‍മിച്ചെങ്കിലും ശ്രദ്ധേയമായില്ല. 

നവകാലത്തിന്റെ സാങ്കേതിക സാധ്യതകളും മൂലധന സാധ്യതകളും പരിപൂര്‍ണമായിത്തന്നെ ഉപയോഗിച്ചിട്ടും ടൊവിനോയെ പോലെ വിപണിമൂല്യമുളള താരസാന്നിധ്യമുണ്ടായിട്ടും സിനിമ ഫലം കണ്ടില്ല. ഭാര്‍ഗവീനിലയം പോലെ ഒരു ക്ലാസിക്കിനെ അതിജീവിക്കാന്‍ കഴിയാതെ പോയതും ആ പരാജയത്തിന്റെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. രതിനിര്‍വേദം, നീലത്താമര എന്നീ സിനിമകള്‍ റീമേക്ക് ചെയ്തപ്പോഴും സംഭവിച്ചത് സമാനദുരന്തം തന്നെയായിരുന്നെങ്കിലും ആ സിനിമകള്‍ പോലും ചര്‍ച്ചകളില്‍ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നീലവെളിച്ചം ആരും ഗൗരവമായി എടുത്തില്ല.

ഭാർഗവീനിലയം സിനിമയില്‍ വിജയ നിര്‍മല (മനോരമ ആർക്കൈവ്സ്)

ആദ്യനിർമിതിയിലും പുനര്‍നിര്‍മിതിയിലും ഒരു പോലെ വിജയിച്ച സിനിമയും മലയാളത്തിലുണ്ട്. 1965ല്‍ ശശികുമാര്‍ സംവിധാനം ചെയ്ത തൊമ്മന്റെ മക്കള്‍  19 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം തന്നെ ‘സ്വന്തമെവിടെ ബന്ധമെവിടെ’ (1984) എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോഴും പ്രേക്ഷകര്‍ ഏറ്റെടുത്തു. രണ്ടു തവണയും സംവിധായകന്‍ ഒരാളായിരുന്നു എന്നതും ഈ സിനിമയുടെ സവിശേഷതയാണ്. എന്നാല്‍ ഈ സിനിമ  പിന്നീട് ചര്‍ച്ചകളില്‍ ഇടം പിടിച്ചില്ല. അതേസമയം എത്രയോ പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഭാര്‍ഗവീനിലയം ഇന്നും സജീവ ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കുന്നതും ഓര്‍മിക്കപ്പെടുന്നതും ആ സിനിമയുടെ ഗുണപരതയുടെ അളവുകോലായിത്തന്നെ വിലയിരുത്തപ്പെടുന്നു.

English Summary:

Bhargavi Nilayam: the Legacy of Malayalam Cinema's First Horror Film