‘കോൺജുറിങ്’ ഞാൻ കണ്ടിട്ടില്ല, പക്ഷേ ഈ ചിത്രം...’: ‘എന്റമ്മോ’ എന്നു ക്ലൈമാക്സിൽ ഞെട്ടിച്ച സിനിമകൾ
ഹാലോവീൻ. മരിച്ചവരുടെ ആത്മാക്കൾ അവരുടെ വേണ്ടപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാനെത്തുന്ന ദിനം. ഒക്ടോബർ 31ന് ലോകമെമ്പാടും ഈ ദിനം ആചരിക്കുമ്പോൾ അത് ആത്മാക്കളുടെയും ആഘോഷമാവുകയാണ്. സിനിമാലോകത്തിനും ഹാലോവീൻ പ്രിയപ്പെട്ടതാണ്. ഹൊറർ സിനിമകൾ ഹാലോവീൻ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്യാൻ കാത്തു നിൽക്കാറുണ്ട്. ഹാലോവീൻ എന്ന പേരിൽത്തന്നെയുണ്ട് ഹൊറർ ചിത്രങ്ങൾ പലത്. ഇന്നിപ്പോൾ ഒടിടി കൂടിയെത്തിയതോടെ പ്രേതചിത്രങ്ങൾ കണ്ട് ഹാലോവീന്‍ ആഘോഷിക്കാൻ ഒട്ടേറെ വഴികളുമായി. എന്നാൽ ഹാലോവീൻ ദിനത്തിൽ ഏതു ചിത്രം കാണും? ഇത്രയേറെ സിനിമകൾ കണ്മുന്നിലൂടെ നീങ്ങുമ്പോൾ വല്ലാത്ത കൺഫ്യൂഷൻ ഉറപ്പ്. ഞാനങ്ങനെ ഹൊറർ, സയൻസ് ഫിക്‌ഷൻ സിനിമകളുടെയും ദിനോസർ സിനിമകളുടെയും ആരാധകനല്ല. പക്ഷേ ദ് ഷൈനിങ് എന്ന സ്റ്റാൻലി കുബ്രിക് ചിത്രം എന്റെ പ്രിയപ്പെട്ടതാണ്. അതിന് കാരണം സിനിമയുടെ ഹൊറർ ഘടകങ്ങൾ മാത്രമല്ല. അത് എന്നെപ്പോലുള്ള അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഒരു പാഠപുസ്തകമാണ്. ഒന്നാമതായി കുബ്രിക് എന്ന മാസ്റ്റർ ഫിലിം മേക്കർ. രണ്ടാമത് ജാക്ക് നിക്കോൾസൻ എന്ന അഭിനേതാവിന്റെ സാന്നിധ്യവും. ലോകം കണ്ട ഏറ്റവും മികച്ച അഞ്ചു നടന്മാർ ആരെന്നു ചോദിച്ചാൽ

ഹാലോവീൻ. മരിച്ചവരുടെ ആത്മാക്കൾ അവരുടെ വേണ്ടപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാനെത്തുന്ന ദിനം. ഒക്ടോബർ 31ന് ലോകമെമ്പാടും ഈ ദിനം ആചരിക്കുമ്പോൾ അത് ആത്മാക്കളുടെയും ആഘോഷമാവുകയാണ്. സിനിമാലോകത്തിനും ഹാലോവീൻ പ്രിയപ്പെട്ടതാണ്. ഹൊറർ സിനിമകൾ ഹാലോവീൻ ദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്യാൻ കാത്തു നിൽക്കാറുണ്ട്.
ഹാലോവീൻ എന്ന പേരിൽത്തന്നെയുണ്ട് ഹൊറർ ചിത്രങ്ങൾ പലത്. ഇന്നിപ്പോൾ ഒടിടി കൂടിയെത്തിയതോടെ പ്രേതചിത്രങ്ങൾ കണ്ട് ഹാലോവീന്‍ ആഘോഷിക്കാൻ ഒട്ടേറെ വഴികളുമായി. എന്നാൽ ഹാലോവീൻ ദിനത്തിൽ ഏതു ചിത്രം കാണും? ഇത്രയേറെ സിനിമകൾ കണ്മുന്നിലൂടെ നീങ്ങുമ്പോൾ വല്ലാത്ത കൺഫ്യൂഷൻ ഉറപ്പ്.
മലയാള സിനിമയിലെതന്നെ അഞ്ച് പ്രമുഖർ തങ്ങളുടെ പ്രിയപ്പെട്ട ഹൊറർ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണിവിടെ. എന്തുകൊണ്ടാണ് അവർക്ക് ഈ ചിത്രങ്ങളോട് ഇത്രയേറെ ഇഷ്ടം (പേടിയും?). ആ കഥ പറയുകയാണവർ...
ഞാനങ്ങനെ ഹൊറർ, സയൻസ് ഫിക്‌ഷൻ സിനിമകളുടെയും ദിനോസർ സിനിമകളുടെയും ആരാധകനല്ല. പക്ഷേ ദ് ഷൈനിങ് എന്ന സ്റ്റാൻലി കുബ്രിക് ചിത്രം എന്റെ പ്രിയപ്പെട്ടതാണ്. അതിന് കാരണം സിനിമയുടെ ഹൊറർ ഘടകങ്ങൾ മാത്രമല്ല. അത് എന്നെപ്പോലുള്ള അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഒരു പാഠപുസ്തകമാണ്. ഒന്നാമതായി കുബ്രിക് എന്ന മാസ്റ്റർ ഫിലിം മേക്കർ. രണ്ടാമത് ജാക്ക് നിക്കോൾസൻ എന്ന അഭിനേതാവിന്റെ സാന്നിധ്യവും. ലോകം കണ്ട ഏറ്റവും മികച്ച അഞ്ചു നടന്മാർ ആരെന്നു ചോദിച്ചാൽ ഞാൻ ചൂണ്ടിക്കാട്ടുന്ന ഒരാൾ ജാക്ക് നിക്കോൾസനായിരിക്കും. അദ്ദേഹത്തിന്റെ പെർഫോമൻസ് കാണാനാണ് ഞാൻ ഷൈനിങ് കണ്ടത്.
ആളും ആരവവുമില്ലാത്ത ഒരു ഹോട്ടലിലേക്ക് കുടുംബത്തോടൊപ്പം എത്തുന്ന ജാക്ക് ടൊറൻസ് എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. ആ ഹോട്ടലിൽ അവിടെ മറ്റൊരു ജാക്ക് രൂപപ്പെടുകയായിരുന്നു. കുബ്രിക്കിന്റേത് അപാരമായ സ്റ്റോറി ടെല്ലിങ് രീതിയാണ്. ജാക്ക് നിക്കോൾസന്റേതാകട്ടെ അഭിനയത്തിലെ ആ ട്രാൻസ്ഫോർമേഷന്‍ അപാരമാണ്. ഓരോ ഷോട്ടിനു മുൻപും ജാക്ക് തയാറെടുപ്പ് നടത്തുന്ന വിഡിയോ ഒക്കെ ഇപ്പോൾ ഇന്റർനെറ്റിൽ ലഭ്യമാണ്. ചിത്രത്തിലെ പ്രശസ്തമായ പല ഡയലോഗുകളും ജാക്ക് ഇംപ്രവൈസ് ചെയ്തെടുത്തതാണ്. അങ്ങനെ രണ്ട് ഇതിഹാസ ചലച്ചിത്രകാരന്മാർ ഒന്നിച്ച ചിത്രമാണ് ദ് ഷൈനിങ്.
ദി ഓർഫൻ. എന്നെ ഏറ്റവുമധികം ഞെട്ടിച്ച, ഇനി എന്താണ് അടുത്തത് എന്നാലോചിച്ച് അത്രയും ആകാംക്ഷയോടെ നിർത്തിച്ച ചിത്രം. ഹൊറർ പലതരത്തിലുണ്ട്. പ്രേതപടം മാത്രമല്ല. ചിലതെല്ലാം മിസ്റ്ററിയായിട്ടു വരും; ഇത് പ്രേതമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ. പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കി പേടിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന തരം സിനിമകളാണവ. അത്തരത്തിലൊന്നാണ് ഓർഫൻ. ചിത്രത്തിന്റെ കഥ തന്നെയാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്.
ഓർഫന്റെ പോസ്റ്ററിൽത്തന്നെ കാണാം, ‘ദേർ ഈസ് സംതിങ് റോങ് വിത്ത് എസ്തർ’ എന്നെഴുതിയിരിക്കുന്നത്. ശരിയാണ്, ചിത്രത്തിലെ എസ്തറിന് എന്തൊ കുഴപ്പമുണ്ട്. ഒരു വലിയ വീട്ടിലേക്ക് ദത്തെടുത്തതാണ് അവളെ. എന്നാൽ മുതിർന്നവരെപ്പോലെയാണ് അവളുടെ പെരുമാറ്റം. കൂടെയുള്ളവരെ ഉപദ്രവിക്കുന്നതും അവൾ പതിവാക്കി. എന്തുകൊണ്ടാണിവൾ ഇങ്ങനെ പെരുമാറുന്നതെന്ന് ആ വീട്ടുകാരും ആലോചിച്ചു. ഇനി ഒരുപക്ഷേ പ്രേതബാധയാണോ? ഇത്തരത്തിൽ പലതരം ചോദ്യങ്ങൾ മനസ്സിലേക്ക് എത്തിച്ചാണ് ക്ലൈമാക്സിലേക്കുള്ള യാത്ര. എന്നാൽ ക്ലൈമാക്സിൽ എല്ലാം മാറിമറിയും. നമ്മൾ ഞെട്ടിപ്പോകും.
അത്തരമൊരു ക്ലൈമാക്സ് ഇനി മറ്റൊരു സിനിമയിലും ആലോചിക്കാനാകില്ല. അഥവാ ആരെങ്കിലും വികലമായിപ്പോലും ശ്രമിച്ചാൽ പ്രേക്ഷകൻ നിസ്സംശയം പറയും– ഇത് നമ്മുടെ ഓർഫന്റെ ക്ലൈമാക്സല്ലേ എന്ന്. അമേരിക്കൻ നടി ഇസബെല്ല ഫർമാൻ തന്റെ 12–ാം വയസ്സിൽ അഭിനയിച്ച ചിത്രമാണ് ഓർഫൻ. ഇസബെല്ലയുടെ പ്രായം എടുത്തുപറയാൻ കാരണമുണ്ട്. അതാണ് ആ സിനിമയിലെ രഹസ്യവും. അസാധാരണ അഭിനയംകൊണ്ട്, ക്ലൈമാക്സിൽ ‘എന്റമ്മോ’ എന്നു പറഞ്ഞുപോകുന്ന തരത്തിലുള്ള സിനിമയായിരുന്നു ഓർഫൻ. ഓരോ മിനിറ്റിലും ക്യൂരിയോസിറ്റി ജനിപ്പിക്കുന്ന, ഓരോ നിമിഷത്തിലും നിഗൂഢത നിറച്ച കൊറിയൻ ചിത്രം ഫോർഗോട്ടൻ, ഡോണ്ട് ബ്രീത്ത് എന്നിവയെല്ലാം എന്റെ പ്രിയപ്പെട്ട ഹൊറർ ചിത്രങ്ങളാണ്. പക്ഷേ ഓർഫനോട് ഇഷ്ടം അൽപം കൂടുതലാണെന്നു മാത്രം.
‘കുമാരേട്ടാ എന്റെ കുമാരാട്ടാ’ എന്ന ആ വിളി മലയാളികൾ അത്രപെട്ടെന്നൊന്നും മറക്കാനിടയില്ല. അത്രയേറെ കേരളത്തെ ഭയപ്പെടുത്തിയിട്ടുണ്ട് ശ്രീകൃഷ്ണ പരുന്ത് എന്ന ചിത്രം. പി.വി. തമ്പിയുടെ കൃഷ്ണപ്പരുന്ത് എന്ന നോവലിനെ ആസ്പദമാക്കി എ. വിൻസന്റ് സംവിധാനം ചെയ്ത ചിത്രം. 1984ൽ, ഇന്നത്തെപ്പോലെ സിനിമയിൽ സാങ്കേതികതയൊന്നുമില്ലാത്ത കാലത്തും ഒരു യഥാർഥ ഹൊറർ ചിത്രത്തിന്റെ ഫീൽ മലയാളിക്ക് സമ്മാനിച്ച ചിത്രം.
കഥാപരമായും മികവ് പുലർത്തിയ സിനിമ. ഇത് അന്ന് വിസിആറിൽ സുഹൃത്തുക്കൾക്കൊപ്പം കണ്ടതിന്റെ ഫീലൊന്നും എനിക്ക് മറക്കാനാകില്ല. മോഹൻലാലിന്റെ കുമാരൻ എന്ന മന്ത്രവാദി കഥാപാത്രത്തെയൊക്കെ എങ്ങനെ മറക്കും. യക്ഷികളും ഗരുഡനും ശാപവുമെല്ലാം നിറഞ്ഞ, ഹൊറർ അത്രയേറെ അനുഭവിപ്പിച്ച സിനിമ.
ഹൊറർ പടങ്ങളോട് നല്ല പേടിയുള്ള ആളാണ് ഞാൻ. പലപ്പോഴും അത്തരം ചിത്രങ്ങളെ ഒഴിവാക്കുകയും ചെയ്യും. എല്ലാവരും ആഘോഷിക്കുന്ന കോൺജുറിങ് പോലും ഞാൻ കണ്ടിട്ടില്ല. പക്ഷേ പ്രിയപ്പെട്ട പ്രേത ചിത്രമുണ്ട്. അതെന്റെ കുട്ടിക്കാലത്തു കണ്ട ഒരു സിനിമയാണ്– ദി ഒമൻ എന്ന ഇംഗ്ലിഷ് ചിത്രം. പിന്നീട് പല സീക്വലുകളും പ്രീക്വലുമെല്ലാം വന്ന ചിത്രം. ഹാർവി സ്റ്റീഫൻസ് തന്റെ ആറാം വയസ്സിൽ ഡാമിയൻ തോൺ എന്ന കുട്ടിക്കഥാപാത്രത്തിലൂടെ ലോകത്തെ ഞെട്ടിച്ച ചിത്രം.
കുട്ടികൾക്കൊപ്പം നമ്മൾ ചേർക്കുന്ന ‘ക്യൂട്ട്’ എന്ന പേരു പോലും ചേർക്കാൻ പറ്റില്ലായിരുന്നു ഡാമിയന്റെ കഥാപാത്രത്തിനൊപ്പം. അത്രയേറെ പേടിപ്പിക്കും. സാത്താന്റെ ജന്മമാണ് ഡാമിയൻ എന്ന കുട്ടി. അവനെ ഒരു ധനിക കുടുംബത്തിലേക്ക് ദത്തെടുക്കുന്നു. പക്ഷേ അതോടെ ആ വീട്ടിൽ പല അനിഷ്ട സംഭവങ്ങളും ദുരൂഹ മരണങ്ങളും ആരംഭിക്കുകയാണ്. അവനെ പരിചരിക്കാൻ എത്തുന്ന സ്ത്രീ പോലും ഒരു നാൾ വീടിനു മുകളിൽനിന്നു ചാടി മരിക്കുന്നു.
‘ഡാമിയൻ ദിസ് ഈസ് ഫോർ യു’ എന്നു പറഞ്ഞാണ് അവർ ചാടുന്നത്. അത്തരം ഡയലോഗുകളെല്ലാം കുറേക്കാലത്തേക്ക് എന്റെ ഉറക്കം കളയുന്നതായിരുന്നു. ഇപ്പോഴും അതൊന്നും മനസ്സിൽനിന്നു മാഞ്ഞിട്ടില്ല. ഇനിയുമുണ്ട് ഒരു പ്രിയപ്പെട്ട ഹൊറർ ചിത്രം കൂടി. അത് മണിച്ചിത്രത്താഴാണ്. സൈക്കളോജിക്കൽ ത്രില്ലർ എന്ന നിലയ്ക്ക് ക്ലാസിക്കാണ് ആ സിനിമ. തമിഴിലെ അശ്വിൻ ശരവണനും പ്രിയപ്പെട്ട സംവിധായകനാകാൻ കാരണം അദ്ദേഹം ചെയ്യുന്ന ഹൊറർ ത്രില്ലർ സിനിമകളാണ്. നയൻതാര അഭിനയിച്ച മായ, കണക്ട്, തപ്സിയുടെ പന്നുവിന്റെ ഗെയിം ഓവർ എന്നീ സിനിമകൾ മതി സംവിധായകൻ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ പ്രതിഭ തെളിയിക്കാൻ.
ഇന്നും എനിക്ക് മറക്കാനാകില്ല 1920 എന്ന ഹിന്ദി സിനിമയിലെ ആ ക്ലൈമാക്സ്. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തിലേക്ക് ഒരു പ്രേതം കടന്നു വരുന്നു. ഭാര്യയ്ക്കു വേണ്ടി സ്വന്തം വീട്ടുകാരെ വരെ ഉപേക്ഷിച്ചയാളാണ് നായകൻ അർജുൻ സിങ്. ആർക്കിടെക്ടാണയാൾ. ഭാര്യയാകട്ടെ ബ്രിട്ടിഷ് ഇന്ത്യൻ പെണ്‍കുട്ടിയായ ലിസയും. വിവാഹത്തിന് വീട്ടുകാർക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ഒരു ഘട്ടത്തിൽ ലിസയെ കൊലപ്പെടുത്താൻ പോലും വീട്ടുകാർ ശ്രമിക്കുന്നുണ്ട്. അതോടെ മതപരമായ എല്ലാം ഉപേക്ഷിച്ച് ലിസയോടൊപ്പം ജീവിക്കാൻ തീരുമാനിച്ചു അർജുൻ.
അതിനിടെ പാലംപുരിലെ ഒരു ബംഗ്ലാവിനെ ഹോട്ടലാക്കി മാറ്റാനുള്ള ജോലിക്കായി അർജുൻ പോകുന്നു. ഒപ്പം ലിസയുമുണ്ട്. പക്ഷേ ആ ബംഗ്ലാവിലേക്കു നേരത്തേ വന്ന രണ്ട് ആർക്കിടെക്ടുമാരും ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. അതൊന്നും അർജുനെ പിന്നോട്ടു വലിച്ചില്ല. അയാൾ ലിസയ്ക്കൊപ്പം അവിടെ താമസം തുടങ്ങി. അവരെ അവിടെ കാത്തിരുന്നതുപക്ഷേ ദുരന്തങ്ങളുടെ പരമ്പരയായിരുന്നു. 1920ലാണ് കഥ നടക്കുന്നത്. ആദാ ശർമയുടെ മികച്ച പെർഫോമൻസ് കൊണ്ടുകൂടി എനിക്ക് പ്രിയപ്പെട്ടതാണ് ഈ ചിത്രം. ലൈറ്റ്സ് ഔട്ട് എന്ന ഹോളിവുഡ് ചിത്രവും എന്റെ പ്രിയപ്പെട്ട പ്രേതചിത്രങ്ങളുടെ പട്ടികയിൽ മുന്നിൽത്തന്നെയുണ്ട്.