കാഴ്ചയായും രുചിയായും തലയുയർത്തി ‘മഹിഷ്മതി’; വിശപ്പകറ്റാൻ ‘ബാഹുബലിയും ദേവസേനയും’; ഒറ്റയ്ക്ക് തീർത്താൽ സമ്മാനമഴ!
കട്ടപ്പ ബട്ടൂര, ഭല്ലാദേവ ദോശ, ദേവ സേന ബിരിയാണി. ബാഹുബലി തട്ടുകട തുടങ്ങിയോ എന്നു സംശയിക്കേണ്ട. തുടങ്ങിയ കട പക്ഷേ തട്ടല്ല, തട്ടുപൊളിപ്പൻ!!! ഇവിടെ പേരു പോലെ തന്നെ എല്ലാം ബാഹുബലി മയമാണ്. ‘വീണാലും തണൽ ബാക്കി’ എന്ന പോലെ ഷൂട്ടിങ് കഴിഞ്ഞ് വർഷങ്ങളായിട്ടും ബാഹുബലി സിനിമയുടെ സെറ്റും കഥാപാത്രങ്ങളുടെ പേരുകളും കാഴ്ചയായും രുചിയായും ആരാധകരുടെ മനസ്സും വയറും നിറയ്ക്കുകയാണ്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച പണം വാരി പടങ്ങളിലൊന്നായ ബാഹുബലി വിപണിയിൽ ഉണ്ടാക്കിയ ചലനങ്ങൾ നിലയ്ക്കുന്നില്ല. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ ബാഹുബലി സിനിമ ചിത്രീകരിച്ച സെറ്റ് അതേ പടി ഇന്നുമുണ്ട്. റാമോജിയുടെ കവാടത്തിൽ നിന്ന് രാവിലെ 9ന് പുറപ്പെടുന്ന ബസിൽ കയറിയാൽ കാഴ്ചകൾ കണ്ട് ബസുകൾ മാറി മാറി കയറി ഒരു മണിയോടെ മഹിഷ്മതി സാമ്രാജ്യത്തിന്റെ കോട്ടയ്ക്ക് മുന്നിലെത്താം. രാവിലെ മുതൽ ആകെ ആറ് ബസുകൾ കയറിയിറങ്ങിയാലാണ് വൈകുന്നേരം റാമോജി ഫിലിം സിറ്റി കണ്ട് തീരുക.

കട്ടപ്പ ബട്ടൂര, ഭല്ലാദേവ ദോശ, ദേവ സേന ബിരിയാണി. ബാഹുബലി തട്ടുകട തുടങ്ങിയോ എന്നു സംശയിക്കേണ്ട. തുടങ്ങിയ കട പക്ഷേ തട്ടല്ല, തട്ടുപൊളിപ്പൻ!!! ഇവിടെ പേരു പോലെ തന്നെ എല്ലാം ബാഹുബലി മയമാണ്. ‘വീണാലും തണൽ ബാക്കി’ എന്ന പോലെ ഷൂട്ടിങ് കഴിഞ്ഞ് വർഷങ്ങളായിട്ടും ബാഹുബലി സിനിമയുടെ സെറ്റും കഥാപാത്രങ്ങളുടെ പേരുകളും കാഴ്ചയായും രുചിയായും ആരാധകരുടെ മനസ്സും വയറും നിറയ്ക്കുകയാണ്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച പണം വാരി പടങ്ങളിലൊന്നായ ബാഹുബലി വിപണിയിൽ ഉണ്ടാക്കിയ ചലനങ്ങൾ നിലയ്ക്കുന്നില്ല.
ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ ബാഹുബലി സിനിമ ചിത്രീകരിച്ച സെറ്റ് അതേ പടി ഇന്നുമുണ്ട്. റാമോജിയുടെ കവാടത്തിൽ നിന്ന് രാവിലെ 9ന് പുറപ്പെടുന്ന ബസിൽ കയറിയാൽ കാഴ്ചകൾ കണ്ട് ബസുകൾ മാറി മാറി കയറി ഒരു മണിയോടെ മഹിഷ്മതി സാമ്രാജ്യത്തിന്റെ കോട്ടയ്ക്ക് മുന്നിലെത്താം. രാവിലെ മുതൽ ആകെ ആറ് ബസുകൾ കയറിയിറങ്ങിയാലാണ് വൈകുന്നേരം റാമോജി ഫിലിം സിറ്റി കണ്ട് തീരുക.
∙ മഹിഷ്മതിയുടെ മുന്നിൽ
കൂറ്റൻ കിടങ്ങുകളും പനകളും അതിരിട്ട അതേ മഹിഷ്മതിയുടെ മുന്നിലാണ് മൂന്നാമത്തെ ബസ് കൊണ്ടിറക്കിയത്. പടുകൂറ്റൻ കോട്ടവാതിലുള്ള രംഗ സജ്ജീകരണങ്ങൾ കണ്ട് കൺമിഴിച്ച് കടന്നു ചെല്ലുമ്പോൾ മുൻകാലുയർത്തി കലിതുള്ളി വരുന്ന ആനകളും പറക്കാനെന്നപോലെ ആകാശത്തേക്ക് ഉയർന്ന കുതിരകളും വീറോടെ. നാലു വിരലിൽ കൊണ്ട് മൂന്ന് ബാണം തൊടുത്ത വില്ലാളികളായ ദേവസേനയുടെയും ബാഹുവിന്റെയും സ്മരണയിൽ ഫോട്ടോ എടുത്ത് നമുക്ക് അകത്തു കടക്കാം.
പമ്പരം പോലെ കറങ്ങുന്ന വാൾ കൊണ്ട് ശത്രു സൈനികരെ ശിരഛേദം ചെയ്ത് പാഞ്ഞ തേരുകളിൽ കയറിയും മുന്നിൽ നിന്നും ഫോട്ടോയെടുക്കാനുള്ള തിരക്ക്. ഭല്ലാദേവനു നേരെ പോരിനു വന്ന വെറിപൂണ്ട കാളക്കൂറ്റന്റെ വിവിധ പോസിലുള്ള ശിൽപങ്ങൾ. കൊമ്പിൽ പിടിച്ചും ചുമലിൽ കയ്യിട്ടും നമുക്ക് വേണ്ട പോലെ ചിത്രങ്ങളെടുക്കാം. പിന്നിലായി ഉയരത്തിൽ മഹിഷ്മതിയുടെ രാജ സിംഹാസനം. തിരക്കിൽ കാത്തു നിൽക്കാനുള്ള ക്ഷമയുണ്ടെങ്കിൽ സിംഹാസനത്തിലിരുന്ന് ആവശ്യം പോലെ പടം എടുക്കാം.
ദേവസേനയുടെ കാരാഗൃഹം. ദേവസേന ഉണക്കച്ചുള്ളികൾ പെറുക്കി കൂട്ടിയൊരുക്കിയ ചിത. ശിവഗാമി അഗ്നിയുമായി നടന്നു പോയ വഴി, ആന തടഞ്ഞു നിർത്തിയ തേര്. ഇങ്ങനെ ബാഹുബലി സിനിമയോളം തന്നെ തലയെടുപ്പിലാണ് ഷൂട്ടിങ് കഴിഞ്ഞ് 6 വർഷമായിട്ടും ലൊക്കേഷൻ ടൂറിസം മില്യൻ ക്ലബ്ബിൽ ഒടുന്നത്. (ബാഹുബലി 2015ലും ബാഹുബലി–2 2017ലുമാണ് പുറത്തിറങ്ങിയത്)
∙ മുളക് പാടം പറിച്ചിട്ട ബാഹുബലി ദർബാർ
ഇതെല്ലാം കണ്ടറിഞ്ഞ് ബാഹുബലി സിനിമ കണ്ട ഭൂതകാലക്കുളിരിൽ മഹിഷ്മതി കോട്ടയിലൂടെ സഞ്ചരിച്ച് പുറത്തേക്ക് വരുന്നിടത്ത് ബാഹുബലി ദർബാർ സ്വാഗതം ചെയ്യുന്നു. റാമോജിയിലെ ഫുഡ് കോർട്ട്. സമയം ഒന്നര കഴിഞ്ഞിരിക്കുന്നു. അവിടെ നമുക്ക് നാവിൽ രുചിയുടെ തേരോട്ടത്തിൽ പങ്കുചേരാം. ഇടതു വശത്തായി വലിയൊരു കാഴ്ചയുടെ വിസ്മയം, ഭല്ലാ ദേവന്റെ പടുകൂറ്റൻ പ്രതിമ രണ്ടായി മുറിഞ്ഞത് താഴെയിരിക്കുന്നു. ഇതിഹാസ തുല്യരായി വളർന്ന കഥാപാത്രങ്ങളെ കണ്ട് ഭക്ഷണം കഴിക്കാം. സിനിമയിൽ വീഴാനൊരുങ്ങുന്ന ലോഹ പ്രതിമയെ താങ്ങി നിർത്തിയ അമരേന്ദ്ര ബാഹുബലിയെ ഓർക്കാം. നിശബ്ദമായി പെയ്ത മഴയും ബാഹുബലി, ബാഹുബലി... എന്ന് മന്ത്രിക്കുന്നതു പോലെ..
∙ അമരേന്ദ്ര ബാഹുബലി ബിരിയാണി
അമരേന്ദ്ര ബാഹുബലിയാണ് ഇവിടുത്തെ അതികായൻ. ഒരു കോഴിയെ മുഴുവനായി ഒരുക്കിയ വലിയൊരു താലി മീൽ പ്ലേറ്റിലാണ് ബിരിയാണി വിളമ്പുന്നത്. നാലു പേർക്ക് സമൃദ്ധമായി കഴിക്കാം. കുടെയുള്ള മസാലച്ചാറിനും കുക്കുംബറിനുമായി ഓരോ ചെറു തൊട്ടികൾ, നാലു മുട്ടയും. ബാഹുവിനെ പോലെ മഹാശക്തിമാന് ഒരു നേരം തിന്നാനുള്ള വക ഇതിലുണ്ട്. ഒരു മുഴുവൻ ചിക്കൻ എന്നൊക്കെയാണ് പറയുന്നതെങ്കിലും ചെമ്പിൽ കിടന്ന് വെന്തുടഞ്ഞ് വരുന്നതിനാൽ അൽപം കുറഞ്ഞിരിക്കും എന്നു മാത്രം.1350 രൂപ കൊടുത്താൽ 4 പേർക്ക് വയർ നിറയ്ക്കാം.
കൂടെ രണ്ടു പേരാണെങ്കിലും വിഷമിക്കേണ്ട, അത് കഴിച്ചു തീർക്കാമെന്ന് ഉറപ്പുണ്ടെങ്കിൽ അമരേന്ദ്രനെ തന്നെ വാങ്ങാം. അല്ലെങ്കിൽ മഹേന്ദ്ര ബാഹുബലി ബിരിയാണിയുണ്ട്. 700 രൂപയ്ക്ക് രണ്ട് പേർക്കുള്ള ഹാഫ് ചിക്കൻ ബിരിയാണി. 700 രൂപ മുടക്കിയിട്ട് രണ്ട് കോഴിക്കാൽ പോലും മര്യാദയ്ക്കില്ലെന്ന് ഹിന്ദിയിൽ ഒരാൾ ചീത്തപറയുന്നുണ്ട്. അതിന്റെ ബലത്തിൽ ‘അച്ചാ പീസ് ലഗാവോ’ എന്നു പറഞ്ഞതു കൊണ്ടാവും, തരക്കേടില്ലാത്ത കോഴിയെയാണ് നമുക്ക് കിട്ടിയത്.
∙ ദേവസേന സസ്യാഹാരികളുടെ നായിക
പനീറിലാണ് അഴകിന്റെ നിലാവായ ദേവസേനയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. എത്ര തരള മനസ്സുകളെ അരയന്നത്തോണിയേറ്റിയ ദേവസേന! നീളൻ ബസുമതി അരിയിലും പനീർ മസാലയിലും രാജകുമാരിയെ പോലെ ഒരുങ്ങിയെത്തുന്ന ദേവസേന ബിരിയാണി 4 പേരുടെ മനസ്സു നിറയ്ക്കും, വിശപ്പടക്കും. വില 1110 രൂപ . രാജമാതാ ശിവഗാമി രണ്ട് പേർക്കുള്ള ബിരിയാണിയുമായി പ്രൗഢിയോടെ പിന്നിലുണ്ട്. പാതി അളവിലെത്തുന്നത് ശിവഗാമി ദേവിയുടെ പേരിലുള്ള ബിരിയാണി വില 600 രൂപ. ശിവഗാമിയുടെ അതേ തലയെടുപ്പോടെ കഴിച്ചിറങ്ങാം.
∙ കട്ടപ്പ ബട്ടൂര
കട്ടപ്പയുടെ പരന്ന പരിച പോലെ വിശാലമാണ് ഒരടി വലുപ്പത്തിൽ വീശിയടിച്ച ബട്ടൂര. പേർഷ്യയിൽ നിന്നെത്തിയ ആയുധ വ്യാപാരി ഷേഖ് അസ്‍ലം ഖാന്റെ വാൾ കീറി പിളർന്ന അതേ ആവേശത്തോടെ ബട്ടൂരയെ വിരലുകൾ കൊണ്ട് കീറിയെറിയണം. ഒരടിയുള്ള രണ്ട് ബട്ടൂര സ്പൈസി ചോളയും (ചന മസാല) ചീസുമായി കഴിക്കാനെത്തുന്നത് കൊടുത്ത വാക്കിന്റെയും വിശ്വസ്തതയുടെയും പര്യായമായ കട്ടപ്പയുടെ പേരിൽ. കട്ടപ്പ ബട്ടൂര വില 650 രൂപ. മഹിഷ്മതി പൊറോട്ട പരന്ന് വിസ്തൃതമായി പാത്രം നിറഞ്ഞിരിക്കുന്നു. തൊട്ടുകൂട്ടാൻ കുറുമയും. രണ്ടായിട്ടുള്ള പൊറോട്ട രണ്ട് മൂന്ന് പേർക്ക് കഴിക്കാം വില 650 രൂപ.
രാജമതാ ശിവഗാമിയുടെ ഭർത്താവും ഭല്ലാലദേവന്റെ പിതാവും എല്ലാ കുതന്ത്രങ്ങളുടെയും ആശാനുമായ ബിജ്ജല ദേവന് ദോശയാണ് പ്രിയം. ബിജ്ജല ദോശയ്ക്ക് രണ്ടടിയാണ് വിസ്താരം, നാസർ അവിസ്മരണീയമാക്കിയ ആ കഥാപാത്രത്തെയോർത്ത് ചീസുമായി രണ്ട് പേർക്ക് കഴിക്കാം വില 400 രൂപ. മഹിഷ്മതിയുടെ സാമന്തരാജ്യവും ദേവസേനയുടെ നാടുമായ കുന്തള ദേശത്തിന്റെ പേരിലും രണ്ടടി റവ ദോശയുണ്ട്, രണ്ട് പേർക്കാണ് കഴിക്കാം വില 400 രൂപ. അവന്തികയുടെയും കാകലേയന്റെയും ലമണേഡ് 200 രൂപയ്ക്ക് വാങ്ങി കുടിക്കാം.
ബാഹുബലിമാരായ അമരേന്ദ്രനും മഹേന്ദ്രനും മാത്രമാണ് മാസം വിളമ്പുന്നത്. ബാക്കിയെല്ലാവരും സസ്യാഹാരികൾ. പക്ഷേ മാംസമായാലും സസ്യമായാലും കഴിച്ചു കഴിഞ്ഞാൽ ആരുടെയും നാവ് ഒരു നുള്ള് പഞ്ചസാര തിരയും, മുളക് പാടങ്ങളുടെ നാട്ടിലെ എരിവ് അത്രയ്ക്കുണ്ട്. കൊട്ടാരമാണെങ്കിലും രാജാക്കന്മാരുടെ പേരിലാണ് വിഭവങ്ങളെങ്കിലും ദർബാറിൽ വിളമ്പാൻ പക്ഷേ പരിചാരകരില്ല, സെൽഫ് സർവീസ് മാത്രമേയുള്ളൂ.
പ്രതികാരത്തിന്റെയും അധികാരത്തിന്റെയും കഥയിലേക്ക് രുചിയുടെ തേരോടിച്ച് വരുന്ന ബാഹുബലി ദർബാർ. ഭാരതത്തിലെ ഇതിഹാസ കഥാപാത്രങ്ങൾ പോലെ വളർന്ന അമാനുഷിക കാഥാപാത്രമായ ബാഹുബലിക്ക് അസാധ്യമായി ഒന്നുമില്ല എന്നു പറയുന്നതു പോലെ കഴിക്കാൻ തയാറായാണ് നിങ്ങൾ വരുന്നതെങ്കിൽ ഒരു മുഴുവൻ കോഴിയും നാലു പേർക്ക് തിന്നാനുള്ള റൈസുമുണ്ട്. വലിയൊരു ഓഫറുമുണ്ട്! ഒറ്റയ്ക്ക് കഴിച്ചു തീർത്താൽ സമ്മാനങ്ങളും ബാബുബലി ഹാൾ ഓഫ് ഫെയിമിൽ ഫോട്ടോയും, അതും സിംഹാസനത്തിലിരുന്ന്. കാശും കൊടുക്കേണ്ട!!!