സൂപ്പർതാരമായ മോഹൻലാലിനെ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട നൊട്ടോറിയസ് ക്രിമിനലാക്കിയാൽ പ്രേക്ഷകര്‍ക്ക് അത് സഹിക്കാനാവില്ല! ഈ തിരക്കഥയുമായി മുന്നോട്ടുപോയാൽ സിനിമ പരാജയപ്പെടും. കിരീടം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച പലരും ഇങ്ങനെ വാദിച്ചെങ്കിലും ഒരു മാറ്റത്തിനും ലോഹി തയാറായില്ല. കിരീടത്തിലെ സേതുമാധവന്റെ ജീവിതത്തിലെ സ്വാഭാവികമായ കഥാന്ത്യം അതാണെന്ന് അദ്ദേഹം വാശിപിടിച്ചു. അദ്ദേഹത്തിന്റെ ആ കണ്ടെത്തല്‍ ശരിയാണെന്ന് കാലം തെളിയിച്ചു. ജീവിതത്തിന്റെ ദുരന്താത്മകതയെ അഭിവ്യഞ്ജിപ്പിക്കുന്നവയാണ് ലോഹി ചിത്രങ്ങളുടെ കഥാന്ത്യങ്ങളില്‍ ഏറെയും. ജീവിതത്തിനോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങൾ എങ്ങനെയാണ് കിരീടത്തിലും ഭരതത്തിലും ലോഹി വാർത്തെടുത്തതെന്ന് അടുത്തറിയാം. ലോഹിയുടെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് കഥാപാത്രത്തിന്റെ ജീവിതപശ്ചാത്തലത്തിലും സാഹചര്യങ്ങളിലും ചവുട്ടിനിന്നുള്ള തനി നാടന്‍ വാമൊഴിയിലാണ്. അതുപോലെ തറവാടുകളുടെയും വരേണ്യതയുടെയും കഥാകാരനായി പരിമിതപ്പെടാനും അദ്ദേഹം തയാറായില്ല. ബ്രാഹ്‌മണനും നായരും ഈഴവനും ക്രിസ്ത്യാനിയും മുസ്‍ലിമും ആശാരിയും മൂശാരിയും കൊല്ലനും തട്ടാനും അരയനും ദളിതനും എന്നിങ്ങനെ സമസ്തജാതിമതങ്ങളിൽ ഉള്ളവരുടെ ജീവിതവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന സിനിമകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. ഒരു പ്രത്യേക സമുദായത്തില്‍ പിറന്നവരെ അവതരിപ്പിക്കുമ്പോള്‍ സ്വാഭാവികമായ ആചാരപരമായ വൈജാത്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അവരെയെല്ലാം മനുഷ്യരായി പരിഗണിക്കാനാണ് ലോഹി ശ്രമിച്ചത്. കേവലമനുഷ്യന്‍ എന്ന നിലയില്‍ അവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും നിസ്സഹായതകളും ചിത്രീകരിക്കുന്നതിലായിരുന്നു എന്നും അദ്ദേഹത്തിന് കൗതുകം.

സൂപ്പർതാരമായ മോഹൻലാലിനെ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട നൊട്ടോറിയസ് ക്രിമിനലാക്കിയാൽ പ്രേക്ഷകര്‍ക്ക് അത് സഹിക്കാനാവില്ല! ഈ തിരക്കഥയുമായി മുന്നോട്ടുപോയാൽ സിനിമ പരാജയപ്പെടും. കിരീടം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച പലരും ഇങ്ങനെ വാദിച്ചെങ്കിലും ഒരു മാറ്റത്തിനും ലോഹി തയാറായില്ല. കിരീടത്തിലെ സേതുമാധവന്റെ ജീവിതത്തിലെ സ്വാഭാവികമായ കഥാന്ത്യം അതാണെന്ന് അദ്ദേഹം വാശിപിടിച്ചു. അദ്ദേഹത്തിന്റെ ആ കണ്ടെത്തല്‍ ശരിയാണെന്ന് കാലം തെളിയിച്ചു. ജീവിതത്തിന്റെ ദുരന്താത്മകതയെ അഭിവ്യഞ്ജിപ്പിക്കുന്നവയാണ് ലോഹി ചിത്രങ്ങളുടെ കഥാന്ത്യങ്ങളില്‍ ഏറെയും. ജീവിതത്തിനോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങൾ എങ്ങനെയാണ് കിരീടത്തിലും ഭരതത്തിലും ലോഹി വാർത്തെടുത്തതെന്ന് അടുത്തറിയാം. ലോഹിയുടെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് കഥാപാത്രത്തിന്റെ ജീവിതപശ്ചാത്തലത്തിലും സാഹചര്യങ്ങളിലും ചവുട്ടിനിന്നുള്ള തനി നാടന്‍ വാമൊഴിയിലാണ്. അതുപോലെ തറവാടുകളുടെയും വരേണ്യതയുടെയും കഥാകാരനായി പരിമിതപ്പെടാനും അദ്ദേഹം തയാറായില്ല. ബ്രാഹ്‌മണനും നായരും ഈഴവനും ക്രിസ്ത്യാനിയും മുസ്‍ലിമും ആശാരിയും മൂശാരിയും കൊല്ലനും തട്ടാനും അരയനും ദളിതനും എന്നിങ്ങനെ സമസ്തജാതിമതങ്ങളിൽ ഉള്ളവരുടെ ജീവിതവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന സിനിമകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. ഒരു പ്രത്യേക സമുദായത്തില്‍ പിറന്നവരെ അവതരിപ്പിക്കുമ്പോള്‍ സ്വാഭാവികമായ ആചാരപരമായ വൈജാത്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അവരെയെല്ലാം മനുഷ്യരായി പരിഗണിക്കാനാണ് ലോഹി ശ്രമിച്ചത്. കേവലമനുഷ്യന്‍ എന്ന നിലയില്‍ അവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും നിസ്സഹായതകളും ചിത്രീകരിക്കുന്നതിലായിരുന്നു എന്നും അദ്ദേഹത്തിന് കൗതുകം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർതാരമായ മോഹൻലാലിനെ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട നൊട്ടോറിയസ് ക്രിമിനലാക്കിയാൽ പ്രേക്ഷകര്‍ക്ക് അത് സഹിക്കാനാവില്ല! ഈ തിരക്കഥയുമായി മുന്നോട്ടുപോയാൽ സിനിമ പരാജയപ്പെടും. കിരീടം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച പലരും ഇങ്ങനെ വാദിച്ചെങ്കിലും ഒരു മാറ്റത്തിനും ലോഹി തയാറായില്ല. കിരീടത്തിലെ സേതുമാധവന്റെ ജീവിതത്തിലെ സ്വാഭാവികമായ കഥാന്ത്യം അതാണെന്ന് അദ്ദേഹം വാശിപിടിച്ചു. അദ്ദേഹത്തിന്റെ ആ കണ്ടെത്തല്‍ ശരിയാണെന്ന് കാലം തെളിയിച്ചു. ജീവിതത്തിന്റെ ദുരന്താത്മകതയെ അഭിവ്യഞ്ജിപ്പിക്കുന്നവയാണ് ലോഹി ചിത്രങ്ങളുടെ കഥാന്ത്യങ്ങളില്‍ ഏറെയും. ജീവിതത്തിനോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങൾ എങ്ങനെയാണ് കിരീടത്തിലും ഭരതത്തിലും ലോഹി വാർത്തെടുത്തതെന്ന് അടുത്തറിയാം. ലോഹിയുടെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് കഥാപാത്രത്തിന്റെ ജീവിതപശ്ചാത്തലത്തിലും സാഹചര്യങ്ങളിലും ചവുട്ടിനിന്നുള്ള തനി നാടന്‍ വാമൊഴിയിലാണ്. അതുപോലെ തറവാടുകളുടെയും വരേണ്യതയുടെയും കഥാകാരനായി പരിമിതപ്പെടാനും അദ്ദേഹം തയാറായില്ല. ബ്രാഹ്‌മണനും നായരും ഈഴവനും ക്രിസ്ത്യാനിയും മുസ്‍ലിമും ആശാരിയും മൂശാരിയും കൊല്ലനും തട്ടാനും അരയനും ദളിതനും എന്നിങ്ങനെ സമസ്തജാതിമതങ്ങളിൽ ഉള്ളവരുടെ ജീവിതവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന സിനിമകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. ഒരു പ്രത്യേക സമുദായത്തില്‍ പിറന്നവരെ അവതരിപ്പിക്കുമ്പോള്‍ സ്വാഭാവികമായ ആചാരപരമായ വൈജാത്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അവരെയെല്ലാം മനുഷ്യരായി പരിഗണിക്കാനാണ് ലോഹി ശ്രമിച്ചത്. കേവലമനുഷ്യന്‍ എന്ന നിലയില്‍ അവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും നിസ്സഹായതകളും ചിത്രീകരിക്കുന്നതിലായിരുന്നു എന്നും അദ്ദേഹത്തിന് കൗതുകം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർതാരമായ മോഹൻലാലിനെ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട നൊട്ടോറിയസ് ക്രിമിനലാക്കിയാൽ പ്രേക്ഷകര്‍ക്ക് അത് സഹിക്കാനാവില്ല! ഈ തിരക്കഥയുമായി മുന്നോട്ടുപോയാൽ സിനിമ പരാജയപ്പെടും. കിരീടം സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച പലരും ഇങ്ങനെ വാദിച്ചെങ്കിലും ഒരു മാറ്റത്തിനും ലോഹി തയാറായില്ല. കിരീടത്തിലെ സേതുമാധവന്റെ ജീവിതത്തിലെ സ്വാഭാവികമായ കഥാന്ത്യം അതാണെന്ന് അദ്ദേഹം വാശിപിടിച്ചു. അദ്ദേഹത്തിന്റെ ആ കണ്ടെത്തല്‍ ശരിയാണെന്ന് കാലം തെളിയിച്ചു. ജീവിതത്തിന്റെ ദുരന്താത്മകതയെ അഭിവ്യഞ്ജിപ്പിക്കുന്നവയാണ് ലോഹി ചിത്രങ്ങളുടെ കഥാന്ത്യങ്ങളില്‍ ഏറെയും. ജീവിതത്തിനോട് ചേർന്നുനിൽക്കുന്ന കഥാപാത്രങ്ങൾ എങ്ങനെയാണ് കിരീടത്തിലും ഭരതത്തിലും ലോഹി വാർത്തെടുത്തതെന്ന് അടുത്തറിയാം. 

ലോഹിയുടെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് കഥാപാത്രത്തിന്റെ ജീവിതപശ്ചാത്തലത്തിലും സാഹചര്യങ്ങളിലും ചവുട്ടിനിന്നുള്ള തനി നാടന്‍ വാമൊഴിയിലാണ്. അതുപോലെ തറവാടുകളുടെയും വരേണ്യതയുടെയും കഥാകാരനായി പരിമിതപ്പെടാനും അദ്ദേഹം തയാറായില്ല. ബ്രാഹ്‌മണനും നായരും ഈഴവനും  ക്രിസ്ത്യാനിയും മുസ്‍ലിമും ആശാരിയും മൂശാരിയും കൊല്ലനും തട്ടാനും അരയനും ദളിതനും എന്നിങ്ങനെ സമസ്തജാതിമതങ്ങളിൽ ഉള്ളവരുടെ ജീവിതവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന സിനിമകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായി. ഒരു പ്രത്യേക സമുദായത്തില്‍ പിറന്നവരെ അവതരിപ്പിക്കുമ്പോള്‍ സ്വാഭാവികമായ ആചാരപരമായ വൈജാത്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ അവരെയെല്ലാം മനുഷ്യരായി പരിഗണിക്കാനാണ് ലോഹി ശ്രമിച്ചത്. കേവലമനുഷ്യന്‍ എന്ന നിലയില്‍ അവര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും നിസ്സഹായതകളും ചിത്രീകരിക്കുന്നതിലായിരുന്നു എന്നും അദ്ദേഹത്തിന് കൗതുകം.

തിരക്കഥാകൃത്ത് ലോഹിതദാസ് (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

ജാതീയമായി മാത്രമല്ല തൊഴില്‍പരമായും വിവിധ ശ്രേണികളിലുളളവരുടെ കഥകള്‍ ലോഹി പറഞ്ഞു. അതില്‍ സിവിൽ സർവീസുകാർ മുതല്‍ ലോറി ഡ്രൈവര്‍മാരും ചെത്തുകാരും ചായക്കടക്കാരും കല്ലുവെട്ടുകാരും വേശ്യകളും വരെ ഉണ്ടായിരുന്നു. വച്ചുകെട്ടലുകളും തൊങ്ങലുകളും അലുക്കുകളുമില്ലാത്ത പച്ചമനുഷ്യരിലൂടെ കഥ പറയാന്‍ അദ്ദേഹം ശ്രമിച്ചു. അതുകൊണ്ടാണ് ആ സിനിമകളും കഥാപാത്രങ്ങളുമായി വേഗത്തില്‍ താദാത്മ്യം പ്രാപിക്കാന്‍ പ്രേക്ഷകന് സാധിച്ചത്. ഒരു സിനിമ കണ്ടുകൊണ്ടിരിക്കുന്നു എന്ന തോന്നലില്ലാതെ ചലച്ചിത്രാസ്വാദനം സാധ്യമാക്കുന്നതില്‍ ലോഹിതദാസ് വഹിച്ച പങ്ക് അനുപമമാണ്. അമരവും കിരീടവും അടക്കമുളള സിനിമകളില്‍ സൂപ്പര്‍താരങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവര്‍ അഭിനയിച്ചിട്ടും അവര്‍ തീര്‍ത്തും താരപരിവേഷം മാറ്റിവച്ച് സാധാരണമനുഷ്യരായി നമുക്ക് മുന്നിലേക്കെത്തി.

ഒരു പൂവ് വിടരുന്നത്ര സ്വാഭാവികതയോടെ നൈസര്‍ഗികതയോടെ സൂക്ഷ്മതയോടെയാണ് ലോഹി ഏറെ സങ്കീര്‍ണ്ണമായ ഈ പ്രമേയത്തെയും അവതരിപ്പിക്കുന്നത്. 

അത്തരം സിനിമകള്‍ക്ക് ബഹുജനസ്വീകാര്യത ലഭിക്കില്ലെന്ന പൊള്ളയായ വാദവും ലോഹി തകര്‍ത്തെറിഞ്ഞു. ആ നിലയില്‍ ഒരു വിഗ്രഹഭഞ്ജകന്‍ കൂടിയാണ് ലോഹിതദാസ്. അദ്ദേഹം പലപ്പോഴും പറയാറുള്ളതു പോലെ പടയിലും പന്തയത്തിലും തോറ്റു പോകുന്നവരാണ് എന്റെ നായകന്‍മാര്‍. അവര്‍ അമാനുഷരോ വിജയം വരിച്ചവരോ അല്ല. മനുഷ്യസഹജമായ സങ്കടങ്ങളിലും നിസ്സഹായതകളിലും അഭിരമിക്കുന്നവരാണ്.

കിരീടം സിനിമയിലെ രംഗം (മനോരമ ആർക്കൈവ്സ്)

കിരീടത്തില്‍ നീതിപാലകനാകാന്‍ ആഗ്രഹിച്ച സേതുമാധവന്‍ ക്രിമിനലാവുമ്പോള്‍ അമരത്തിലെ അച്ചൂട്ടി ജീവിതം മുഴുവന്‍ അനുഭവിച്ച ധര്‍മസങ്കടങ്ങള്‍ക്ക് പൂര്‍ണ്ണവിരാമമിട്ടു കൊണ്ട് കടലിന്റെ ആഴക്കയങ്ങളിലേക്ക് സ്വയം തുഴഞ്ഞ് മറയുകയാണ്. തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷുടെ സ്ഥിതിയും സമാനം. ശുഭപര്യവസായിയായി മാത്രം നിലകൊള്ളുന്ന മലയാള വാണിജ്യ-മധ്യവര്‍ത്തി സിനിമയില്‍ ലോഹിയുടെ തിരക്കഥകള്‍ മാത്രം പരാജിതന്റെയും നഷ്ടപ്പെടുന്നവന്റെയും കഥ പറയുന്നു. അത് സാധാരണ പ്രേക്ഷകര്‍ക്ക് കൂടി സ്വീകാര്യമാവുന്നു എന്നിടത്താണ് ലോഹിതദാസ് പുലര്‍ത്തുന്ന മാധ്യമപരമായ സത്യസന്ധതയുടെ മികവ് തെളിയിക്കപ്പെടുന്നത്.

∙ എം.ടിക്കും പത്മരാജനും സമശീര്‍ഷന്‍

ADVERTISEMENT

എം.ടി, പത്മരാജന്‍, അടൂര്‍, കെ.ജി.ജോര്‍ജ് എന്നിവരെ പോലെ വിശ്വസിനിമയുടെ സംസ്‌കാരവുമായി പരിചയപ്പെടാനോ അടുത്തിടപഴകാനോ ആഗോളതലത്തില്‍ ചലച്ചിത്രാഖ്യാനസമീപനങ്ങളില്‍ സംഭവിച്ച വികാസപരിണാമങ്ങള്‍ ഉൾക്കൊള്ളാനോ സാഹചര്യവശാല്‍ അവസരം സിദ്ധിച്ചയാളല്ല ലോഹിതദാസ്. അദ്ദേഹം ഒരു നാട്ടിന്‍പുറത്തുകാരന്റെ സാധാരണ വായനാനുഭവങ്ങളുടെയും നിരീക്ഷണങ്ങളുടെയും പിന്നെ സഹജവും സ്വതസിദ്ധവുമായ പ്രതിഭാവിലാസത്തിന്റെയും മാത്രം പിന്‍ബലത്തില്‍ സിനിമയെ സമീപിച്ച ഒരാളാണ്. എന്നിട്ടും പല ഘടകങ്ങളിലും ലോഹിതദാസ് തന്റെ പൂര്‍വസൂരികളെ അമ്പരപ്പിക്കുന്ന മികവുമായി തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നത് സൂക്ഷ്മവിശകലനത്തില്‍ കണ്ടെത്താന്‍ സാധിക്കും.

ലോഹിതദാസ് (ഫയൽ ചിത്രം: മനോരമ)

വിവിധ ജനുസിലുള്ള അന്‍പതിലധികം തിരക്കഥകള്‍ കുറഞ്ഞ കാലം കൊണ്ട് അദ്ദേഹം എഴുതി. അതില്‍ ഓരോന്നും ഏതെങ്കിലും ഘടകങ്ങളുടെ മികവ് കൊണ്ട് ശ്രദ്ധേയമാണ്. തീർത്തും പരാജിതമെന്ന് പറയാവുന്നവ താരതമ്യേന കുറവും. അപ്പോഴും ഏറ്റവും ആഴത്തിലുള്ള പഠനത്തിന് അര്‍ഹതയുളള പത്ത് സിനിമകളെങ്കിലും അക്കൂട്ടത്തിലുണ്ട്. അതില്‍ ഏറ്റവും പൂര്‍ണമെന്ന് ഉറപ്പിച്ച് പറയാവുന്ന ചിത്രമാണ് കിരീടം. കേരളത്തിലെ രണ്ട് മുഖ്യധാരാ ദിനപത്രങ്ങള്‍ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച പത്ത് സിനിമകള്‍ പ്രേക്ഷക പങ്കാളിത്തത്തോടെ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ പ്രഥമഗണനീയമായത് കിരീടമായിരുന്നു. ഭരതവും തനിയാവര്‍ത്തനവും ഉള്‍പ്പെടെ ലോഹിയുടെ മൂന്ന് സിനിമകള്‍ ആ പട്ടികയില്‍ ഇടം നേടുകയും ചെയ്തു.

ചലച്ചിത്രപണ്ഡിതന്‍മാര്‍ മൗനം പാലിച്ചാലും ചില സത്യങ്ങള്‍ സത്യമല്ലാതാവുന്നില്ല. യഥാര്‍ത്ഥത്തില്‍ മലയാള സിനിമാ ചരിത്രത്തില്‍ അര്‍ഹിക്കും വിധം അടയാളപ്പെടുത്താതെ പോയ ഒരു ചലച്ചിത്ര രചനയാണ്  കിരീടം. ഒരു ശരാശരി മധ്യവര്‍ത്തി സിനിമ എന്നതിനപ്പുറം ഈ ചിത്രം മുന്നോട്ട് വച്ച ദാര്‍ശനിക തലങ്ങളും അതിന്റെ സാര്‍വലൗകിക മാനങ്ങളും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. സൃഷ്ടാവ് പോലും സങ്കല്‍പ്പിച്ചതിനപ്പുറം കടന്ന് വളര്‍ന്ന് നില്‍ക്കുന്ന ത്രിമാനസ്വഭാവമുളള സിനിമയായിരുന്നു കിരീടം. നിരവധി അടരുകളും അർഥതലങ്ങളുമുള്ള ഈ ചിത്രം പല വീക്ഷണകോണുകളില്‍ നിന്ന് പല വിധത്തില്‍ വായിച്ചെടുക്കാം. അഗാധവും വിപുലവുമായ ജീവതവിചാരം നിര്‍വഹിക്കുന്ന ഒരു സൃഷ്ടിയെ അതിന്റെ ബാഹ്യതലത്തില്‍ നിന്നുകൊണ്ട് തീര്‍ത്തും ഉപരിപ്ലവമായി നോക്കി കാണുക എന്ന ദുരന്തത്തിന് പാത്രീഭവിച്ച ചിത്രം കൂടിയാണ് കിരീടം.

കിരീടം സിനിമയുടെ നിർമാതാക്കളിൽ ഒരാളായ കൃഷ്ണകുമാറിനൊപ്പം നടൻ മോഹൻലാൽ (മനോരമ ആർക്കൈവ്സ്)

∙ പൂര്‍ണ്ണതയുടെ കിരീടം

ADVERTISEMENT

ഒരു റൗഡിയുടെ കഥ പറയുന്ന ചിത്രം, സാഹചര്യങ്ങള്‍ റൗഡിയാക്കി തീര്‍ത്ത ഒരു സാധു യുവാവിന്റെ കദനകഥ എന്നിങ്ങനെ ഒരു പള്‍പ്പ് സിനിമയുടെ തലത്തിലും തരത്തിലുമാണ് പരിണിതപ്രഞ്ജരായ ചലച്ചിത്രകാരന്‍മാരും നിരൂപകരും അടക്കമുള്ളവര്‍ ഈ സിനിമയെ വിലയിരുത്തിയത്. യഥാര്‍ത്ഥത്തില്‍ ആ സിനിമ മുന്നോട്ട് വച്ച ആശയസംഹിത എന്തായിരുന്നു? വ്യക്തിയുടെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ അറിഞ്ഞോ അറിയാതെയോ സമൂഹത്തിനുള്ള പങ്ക് വളരെ വ്യക്തമായി വരച്ചു കാട്ടിയ സിനിമയാണ് കിരീടം. ഒരാള്‍ യഥാര്‍ത്ഥത്തില്‍ എന്തായിത്തീരാന്‍ ആഗ്രഹിച്ചുവോ അതിന് നേര്‍വിപരീതമായ ഒരവസ്ഥയിലേക്ക് സാഹചര്യങ്ങള്‍ അയാളെ കൊണ്ടെത്തിച്ച വൈരുദ്ധ്യാത്മകമായ ഒരവസ്ഥാവിശേഷത്തെ തീവ്രപ്രഹരശേഷിയുളള കഥാസന്ദര്‍ഭങ്ങള്‍ ഉപയോഗിച്ച് ആഖ്യാനം ചെയ്ത ചിത്രം.

സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില കീഴ്‌വഴക്കങ്ങളും പൊതുധാരണകളുമുണ്ട്. അത് നൂറ്റാണ്ടുകളായി രൂപപ്പെട്ട് വന്ന ഒന്നാണ്. അതില്‍ വ്യക്തിയുടെ ആന്തരികവ്യാപാരങ്ങള്‍ക്ക് തെല്ലും പ്രസക്തിയില്ല. അതുകൊണ്ടാണ് ചട്ടമ്പിത്തരത്തിന്റെ മൂര്‍ത്തിമദ്ഭാവമായ കീരിക്കാടന്‍ ജോസിനെ അടിച്ചിടുന്ന സേതുമാധവന്‍ അവനേക്കാള്‍ വലിയ ചട്ടമ്പിയായി മുദ്രകുത്തപ്പെടുന്നത്. ഒരു എറുമ്പിനെ പോലും അറിഞ്ഞു കൊണ്ട് കൊല്ലാന്‍ ആഗ്രഹിക്കാത്ത, അതിന് ശേഷിയില്ലാത്ത ഒരു സാധുവാണ് അടിസ്ഥാനപരമായി സേതുമാധവന്‍.

കിരീടം സിനിമയിലെ രംഗം (മനോരമ ആർക്കൈവ്സ്)

എന്നാല്‍ തന്റെ യഥാര്‍ത്ഥവ്യക്തിത്വത്തിന് നേര്‍വിപരീത ദിശയിലുളള ഒരു പ്രതലത്തില്‍ സാഹചര്യങ്ങള്‍ അയാളെ കൊണ്ടെത്തിക്കുന്നു. ജീവിതം ഒരു നേര്‍ത്ത നൂല്‍പ്പാലത്തിലുടെയുളള സഞ്ചാരമാണെന്ന് ഈ സിനിമ നമ്മോട് പറയുന്നു. സാഹചര്യങ്ങള്‍ തെല്ലൊന്ന് മാറി മറിഞ്ഞിരുന്നെങ്കില്‍  സേതുമാധവന്‍ എന്ന നായക കഥാപാത്രത്തിന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു. അപ്പോള്‍ മനുഷ്യന്റെ സ്വയംനിയന്ത്രണത്തിലും ബോധപൂര്‍വമായ പരിശ്രമങ്ങള്‍ക്കും ആസൂത്രണങ്ങള്‍ക്കുമപ്പുറം അയുക്തികമെന്ന് നമ്മള്‍ ആക്ഷേപിക്കാറുളള ഏതൊക്കെയോ അദൃശ്യസ്വാധീനങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നു. അതിനെ വിധി എന്ന് വിളിച്ച് രക്ഷപ്പെടുന്ന ഉപരിതലസ്പര്‍ശിയായ കഥാകാരനല്ല ലോഹിതദാസ്. അദ്ദേഹം പ്രകടമായി ഒന്നും പറയുന്നില്ല. വിവിധങ്ങളായ രീതിയില്‍ അതിനെ വായിച്ചെടുക്കാം. വിധിയില്‍ വിശ്വസിക്കുന്നവര്‍ക്ക് അങ്ങിനെ. സാഹചര്യങ്ങളുടെയും സാമൂഹ്യാന്തരീക്ഷങ്ങളുടെയും ദുസ്വാധീനവും ഇടപെടലുമായി വ്യാഖ്യാനിക്കുന്നവര്‍ക്ക് അങ്ങനെയും ഈ സിനിമയെ കാണാം. എന്ത് തന്നെയായാലും മനുഷ്യന്റെ പരിമിതികളും പരമമായ നിസ്സഹായതയും അഭിവ്യഞ്ജിപ്പിക്കുന്ന ചലച്ചിത്ര രചനയാണ് കിരീടം.

∙ സ്വയം രൂപപ്പെടുന്ന പ്രതിഛായ

പ്രതിച്ഛായാ നിര്‍മിതി എന്ന വിഷയം ഇന്ന് ഏറെ പ്രസക്തമാണ്. വളരെ ബോധപൂര്‍വമായ പരിശ്രമങ്ങളിലൂടെ മികച്ച  പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാന്‍ തത്രപ്പെടുന്നവരുടെ കാലമാണിത്. ഇത്തരം ആളുകള്‍ എക്കാലത്തുമുണ്ട്. തങ്ങളുടെ യഥാര്‍ത്ഥമുഖം മറച്ചു വച്ച് നന്മയുടെ പ്രതിരൂപമെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇത്തരക്കാര്‍ കിണഞ്ഞ് ശ്രമിക്കുന്നത്. എന്നാല്‍ അപാരമായ പരിശുദ്ധിയും നന്മയും മനസില്‍ സൂക്ഷിക്കുന്ന ഒരു മനുഷ്യന് കടകവിരുദ്ധമായ ഒരു പ്രതിച്ഛായ സമൂഹമധ്യേ വന്നുപെടുകയാണ് കിരീടത്തില്‍. അതും അയാളുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട്. അപ്പോള്‍ ചില സാഹചര്യങ്ങളും പുറമെ നിന്നുളള കാഴ്ചകളുമാണ് പ്രതിച്ഛായയുടെ മാനദണ്ഡം. ആരും ആഴത്തില്‍ തിരിച്ചറിയപ്പെടുന്നില്ല. വിലയിരുത്തപ്പെടുന്നില്ല. ബാഹ്യതലത്തില്‍ സംഭവ്യമായ ചില സന്ദര്‍ഭങ്ങളോട് പ്രതികരിച്ച രീതിയെ അവലംബമാക്കിയാണ് ഒരാളുടെ പ്രതിച്ഛായ രൂപപ്പെടുന്നത് അഥവാ നിര്‍ണയിക്കപ്പെടുന്നത്.

കിരീടം സിനിമയിലെ രംഗം (മനോരമ ആർക്കൈവ്സ്)

എല്ലാവരും ഭയക്കുന്ന കീരിക്കാടന്‍ ജോസ് എന്ന അമാനുഷനെ അടിച്ചു വീഴ്ത്തിയതു കൊണ്ട് സേതു എന്തിനും പോന്ന മറ്റൊരു ജോസായി. സ്വന്തം പിതാവിനെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതു കണ്ട് മനംനൊന്ത് മറ്റ് പോംവഴികളില്ലാതെ ജോസിനെ നേരിടാന്‍ ഇറങ്ങിത്തിരിച്ച സേതുവിന്റെ ധര്‍മസങ്കടങ്ങളോ ആന്തരികമായി അയാള്‍ എത്രത്തോളം സാധുവാണെന്നതോ ആരും അറിയുന്നില്ല. പരിഗണിക്കുന്നില്ല. അടുപ്പക്കാര്‍ പോലും അയാളെ ആഴത്തില്‍ അറിയുന്നില്ല. അപ്പോള്‍ ഓരോ മനുഷ്യനെ സംബന്ധിച്ചും അവന്റെ രക്തബന്ധുക്കള്‍ പോലും അന്യരാണെന്ന ധ്വനി വരുന്നു. ആരും ആരെയും ആഴത്തില്‍ മനസിലാക്കാത്ത ഉപരിതലത്തില്‍ നിന്നു കൊണ്ട് മാത്രം എന്തിനെയും നോക്കി കാണുന്ന ഒരു ലോകത്ത് മനുഷ്യജീവിതം എത്രമേല്‍ ഭീതിദവും അരക്ഷിതവും ദൈന്യവും നിസ്സഹായവുമാണെന്ന് ഈ സിനിമ നമ്മെ ബോധ്യപ്പെടുത്തുന്നു.

നന്മയും തിന്മയും തമ്മിലുള്ള ദൂരം ഒരു നൂലിഴയേക്കാള്‍ നേര്‍ത്തതാണെന്ന നിശ്ശബ്ദധ്വനി കൂടി ചിത്രം മുന്നോട്ടു വയ്ക്കുന്നു. നന്മയുടെ പ്രതീകമാകാന്‍ തീവ്രമായി അഭിലഷിച്ച ഒരാള്‍ ഒടുവില്‍ തിന്മയുടെ അപ്പോസ്തലനായി മാറുകയാണ്. മകന്‍ നീതിമാനായ ഒരു പൊലീസ് ഇന്‍സ്‌പെക്ടറായി കണ്ട് അവനെ സല്യൂട്ടടിച്ച് സര്‍വീസില്‍ നിന്ന് പിരിയാന്‍ ആഗ്രഹിച്ചയാളാണ് സേതുവിന്റെ പിതാവ് അച്ചുതന്‍ നായര്‍. ഒടുവില്‍ സ്റ്റേഷനിൽ ക്രിമിനലുകളുടെ ലിസ്റ്റില്‍ മകന്റെ ചിത്രം പതിപ്പിക്കുന്നതിന് അയാള്‍ക്ക് സാക്ഷിയാകേണ്ടി വരുന്നു. ബോധപൂര്‍വമല്ലാത്ത കാരണങ്ങള്‍ കൊണ്ടാണ് അയാള്‍ അങ്ങനെയായിത്തീരുന്നതെങ്കിലും നിയമം നിയമം തന്നെയാണ്. നിയമവ്യവസ്ഥയുടെ കണ്ണില്‍ അയാളൊരു കുറ്റവാളിയാണ്.

കിരീടം സിനിമയിലെ രംഗം (മനോരമ ആർക്കൈവ്സ്)

ഒരാള്‍ കുറ്റം ചെയ്യപ്പെടുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളോ മറ്റ് സാഹചര്യങ്ങളോ കൂടി ശിക്ഷ വിധിക്കും മുന്‍പ് ആഴത്തില്‍ അപഗ്രഥിക്കപ്പെടേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ സിനിമയില്‍ എന്ന് മാത്രമല്ല സമകാലിക നിയമസംഹിതയില്‍ പോലും ഇത് സംഭവിക്കുന്നില്ല. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കുന്നില്ല എന്ന പൊതുന്യായം നിരത്തി വാദിക്കുമ്പോഴും സ്വന്തം അച്ഛനെ കൊലപ്പെടുത്താന്‍ ഒരുങ്ങുന്നത് കണ്ട് ഒരു മകന്‍ നിസംഗത പാലിക്കേണ്ടതുണ്ടോ എന്ന ചോദ്യവും വളരെ പ്രസക്തമാണ്. നമ്മുടെ നിയമവ്യവസ്ഥയുടെ കാതലായ അഥവാ അടിസ്ഥാനപരമായ ദൗര്‍ബല്യങ്ങളിലേക്ക് കൂടി ഈ സിനിമ വിരല്‍ ചൂണ്ടുന്നു.

കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും ബാഹ്യസാഹചര്യങ്ങള്‍ക്കൊപ്പം ആന്തരിക സാഹചര്യങ്ങളും മാനസികാവസ്ഥയും തദനുബന്ധിയായ നൈതികതയും കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. കുറ്റം വിധിക്കും മുന്‍പ് ഇതെല്ലാം നിര്‍ബന്ധമായും പരിഗണിക്കപ്പെടേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ ഇതൊന്നും സംഭവിക്കുന്നില്ല. സമൂഹം, സാഹചര്യങ്ങള്‍, നിയമം, ബന്ധങ്ങളിലെ സ്വാർഥതയും പൊള്ളത്തരവും, പ്രതിച്ഛായാ നിര്‍മിതി, ജീവിതത്തിന്റെ വൈരുദ്ധ്യങ്ങള്‍ എന്നിങ്ങനെ ഒട്ടനവധിയായ പ്രശ്‌നങ്ങള്‍ വളരെ ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന കലാസൃഷ്ടിയാണ് കിരീടം.

∙ തിരക്കഥയുടെ പാഠപുസ്തകം

സിനിമയുടെ പ്രമേയം പോലെ തന്നെ സമുജ്ജ്വലമാണ് അതിന്റെ പരിചരണരീതിയും. തിരക്കഥയാണ് ഈ സിനിമയുടെ നട്ടെല്ല്. ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ സിബി മലയില്‍ ഒരിക്കല്‍ പറഞ്ഞു. ‘ലോഹിതദാസിന്റെ തിരക്കഥകളില്‍ ഏറ്റവും ശക്തവും സുന്ദരവും കിരീടമാണ്. തിരക്കഥയെക്കുറിച്ച് പഠിക്കുന്ന വിദ്യാർഥികൾക്ക് അതൊരു പാഠപുസ്തകമാണ്’ വാസ്തവത്തില്‍ ഈ പ്രസ്താവത്തില്‍ ഒരു ഭേദഗതി വേണ്ടതുണ്ട്. ലോഹിതദാസിന്റെ തിരക്കഥകളില്‍ വച്ച് മാത്രമല്ല, മലയാള സിനിമാ ചരിത്രം കണ്ട ഏറ്റവും മികച്ച തിരക്കഥകളില്‍ ഒന്ന് കൂടിയാണ് കിരീടം. യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു വടക്കന്‍ വീരഗാഥ, വൈശാലി...എന്നിങ്ങനെ അപൂര്‍വം തിരക്കഥകളില്‍ മാത്രം കണ്ടു ശീലിച്ച പെര്‍ഫക്‌ഷനിസം പ്രകടമായ രചനയാണ് കിരീടത്തിന്റെ തിരക്കഥ.

കിരീടം സിനിമയിലെ രംഗം (മനോരമ ആർക്കൈവ്സ്)

അടിസ്ഥാന ആശയവും കഥയുടെ അനുക്രമമായ വികാസപരിണാമങ്ങളും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ആദിമധ്യാന്തവും അടക്കം എല്ലാം തമ്മിലുള്ള അപാരമായ പാരസ്പര്യവും ജൈവസംശ്ലേഷണവും അമ്പരപ്പിക്കുന്നതാണ്. രൂപഭംഗിയുടെ എക്കാലത്തെയും മികച്ച മാതൃകയായ ഒരു കെട്ടിടത്തില്‍ നിന്ന് ഒരു ഇഷ്ടിക അടര്‍ത്തിയെടുത്താല്‍ എന്ത് സംഭവിക്കുമോ അതുപോലെയാണ് കിരീടം. ആവശ്യമില്ലാത്ത ഒരു മുഹൂര്‍ത്തമോ സംഭാഷണമോ കഥാസന്ദര്‍ഭമോ ചലനമോ പോലും ആ രചനയില്‍ ഇല്ല. കാച്ചിക്കുറുക്കിയെടുത്ത, വേണ്ടത് വേണ്ട പോലെ വേണ്ട രീതിയില്‍ മാത്രം സന്നിവേശിപ്പിച്ച ഒരു ഉജ്ജ്വല രചന. ലോഹിതദാസിന്  പോലും അതിന് മുന്‍പോ പിന്‍പോ ഈ തരത്തില്‍ കൈക്കുറ്റപ്പാട് തീര്‍ത്ത ഒരു സൃഷ്ടിക്ക് രൂപം കൊടുക്കാന്‍ സാധിച്ചില്ല എന്നതാണ് വസ്തുത.

‘വെല്‍എഡിറ്റഡ് സ്‌ക്രിപ്റ്റ്’ എന്ന് ഒറ്റ വാക്കില്‍ പറയാവുന്ന ഒന്നാണ് കിരീടം. തിരക്കഥാരചനയുടെ പ്രാഥമികവും ആത്യന്തികവുമായ എല്ലാ ഉദ്ദേശലക്ഷ്യങ്ങളെയും സാക്ഷാത്കരിക്കുകയും യാഥാർഥ്യവൽക്കരിക്കുകയും ചെയ്യുന്ന കിരീടം പുലര്‍ത്തുന്ന സൂക്ഷ്മത പഠനാര്‍ഹമാണ്. ഒരേ ഒരു രംഗത്തിലുടെ വിവിധ കഥാപാത്രങ്ങളുടെ മാനസികനില, കഥാപശ്ചാത്തലം, കഥാഗതിയുടെ സൂചനകള്‍ എന്നിവ വളരെ മൂര്‍ത്തമായി പ്രകടമാക്കാനുള്ള ചാതുര്യം അനിതരസാധാരണമാണ്. 

ഒരേ ഒരു രംഗത്തിലുടെ വിവിധ കഥാപാത്രങ്ങളുടെ മാനസികനില, കഥാപശ്ചാത്തലം, കഥാഗതിയുടെ സൂചനകള്‍ എന്നിവ വളരെ മൂര്‍ത്തമായി പ്രകടമാക്കാനുള്ള ചാതുര്യം അനിതരസാധാരണമാണ്. അച്ചുതന്‍ നായര്‍ വീട്ടിലേക്ക് കയറി വരുമ്പോള്‍ സേതു വ്യായാമം ചെയ്യാതെ മൂടിപ്പുതച്ച് ഉറങ്ങുന്ന രംഗം കൊണ്ടു തന്നെ ഒറ്റയടിക്ക് ഇതെല്ലാം ലോഹി കൃത്യമായി സാധിച്ചിരിക്കുന്നു. കഥാപാത്രവ്യക്തിത്വം, പാത്രരൂപീകരണം എന്നിവയില്‍ ലോഹിതദാസ് പുലര്‍ത്തുന്ന ആചാര്യസമാനമായ അവധാനതയും അസാധാരണമാണ്.

ഭരതം സിനിമയിലെ രംഗം (മനോരമ ആർക്കൈവ്സ്)

∙ പെരുന്തച്ചന്‍ കോംപ്ലക്‌സ് മാത്രമല്ല ഭരതം

ഭരതവും ഈ തരത്തില്‍ വിവിധങ്ങളായ അവസ്ഥാപരിണതികളെ ആഴത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ്. അസാധാരണമായ കയ്യൊതുക്കവും കൈത്തഴക്കവും അതിന്റെ പരിചരണരീതിയില്‍ കൈക്കൊളളുന്നുണ്ട് ലോഹിതദാസ്. കിരീടം പോലെ തന്നെ ദുര്‍മേദസുകളില്ലാത്ത ഭാവസുന്ദരവും സുസംഘടിതവുമായ തിരക്കഥാരൂപം. പെരുന്തച്ചന്‍ കോംപ്ലക്‌സ് എന്ന പേരില്‍ വിഖ്യാതമായ ഒരു മനോനിലയാണ് ഈ സിനിമയ്ക്ക് അടിസ്ഥാനമായി പൊതുവെ വിലയിരുത്തപ്പെടുന്നത്. ഹൈപ്പര്‍സെന്‍സിറ്റീവായ ഒരു കലാകാരന്‍ എല്ലായ്‌പോഴും മുന്തിയ പരിഗണനയും ലാളനയും ആഗ്രഹിക്കുന്ന ഒരു സവിശേഷ വ്യക്തിത്വത്തിന് ഉടമയാണ്. അവഗണന അയാള്‍ക്ക് അസഹ്യവും മരണതുല്യവുമാണ്.

ഒരിക്കല്‍ കൊടുമുടിയില്‍ വിരാജിച്ച കര്‍മമേഖലയില്‍ താന്‍ നിസ്സാരനായി പരിഗണിക്കപ്പെടുന്നുവെന്ന തിരിച്ചറിവ് കല്ലൂര്‍ രാമനാഥനെ (നെടുമുടി അവതരിപ്പിച്ച കഥാപാത്രം) വല്ലാത്ത ഒരു മനോനിലയിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നു. ഈ മാനസികനിലയിലൂടെ കടന്നു പോകുന്ന ഒരു കലാകാരന്റെ അവസ്ഥയും തന്റേതല്ലാത്ത തെറ്റിന്റെ പേരില്‍ തെറ്റുകാരനായി ഗണിക്കപ്പെടുന്ന ഗോപിനാഥന്‍ എന്ന അനുജന്‍ അനുഭവിക്കുന്ന ധര്‍മസങ്കടങ്ങളുടെയും മാത്രം കഥയല്ല ഭരതം. അത് കുറെക്കൂടി ഉയര്‍ന്ന പ്രതലത്തിലേക്ക് സ്വയം സഞ്ചരിക്കുന്ന സിനിമയാണ്. അവസ്ഥാപരിണതികളെ സംബന്ധിച്ച ആഴമേറിയ വിചിന്തനങ്ങള്‍ക്ക് ഈ സിനിമ വഴിയൊരുക്കുന്നു.

ഭരതം സിനിമയിലെ രംഗം (മനോരമ ആർക്കൈവ്സ്)

ഓരോ സംഭവവും അഥവാ അവസ്ഥയും ആപേക്ഷികമാണ്. തന്റെ നിസ്സഹായതയെ അനുജന്‍ മുതലെടുത്തതായി രാമനാഥന്‍ തെറ്റിദ്ധരിക്കുന്നു. ജ്യേഷ്ഠന്റെ മാനം കാക്കാന്‍ സാന്ദർഭികമായി ഇടപെട്ട് സംഗീതക്കച്ചേരി പൂര്‍ണമാക്കുകയായിരുന്നു ഗോപിനാഥന്‍. ആയിരകണക്കിന് കാണികളുടെ അസ്വാരസ്യം ഒഴിവാക്കാന്‍ അവസരോചിതമായി ഒരു പോംവഴി കണ്ടെത്തുകയായിരുന്നു സംഘാടകര്‍. ആരും ഒന്നും മനഃപൂര്‍വം ചെയ്യുന്നതല്ല. അങ്ങനെ നോക്കുമ്പോള്‍ എല്ലാവരുടെ ഭാഗത്തും നൈതികതയുണ്ട്. എന്നാല്‍ അപ്പുറത്തു നില്‍ക്കുന്നയാള്‍ക്ക് അത് ആ അര്‍ത്ഥത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നുമില്ല. ഇത്തരം വൈരുദ്ധ്യങ്ങളാണ് ജീവിതത്തെ പലപ്പോഴും സംഘര്‍ഷഭരിതവും ദുരന്തസമാനവുമാക്കി തീർക്കുന്നതെന്ന് ലോഹി ആനുഷികംഗമായി സൂചിപ്പിക്കുന്നു.

ഈ നിസ്സഹായതകള്‍ക്കിടയിലും അനുജത്തിയുടെ വിവാഹം ഭംഗിയായി നടത്താന്‍ നേതൃത്വം നല്‍കുകയാണ് ഗോപിനാഥന്‍. ഒരു വലിയ ദുരന്തം മറച്ചു വച്ച് വലിയ ഒരാഘോഷത്തിന് കോപ്പ് കൂട്ടേണ്ട നിസ്സഹായത. ഒരർഥത്തില്‍ ഓരോ ആഘോഷത്തിന് പിന്നിലും ഒരു ദുരന്തം ഒളിഞ്ഞിരിപ്പില്ലേ? ഓരോ ജീവിതത്തിന് പിന്നിലും മറഞ്ഞിരിക്കുന്ന മരണം പോലെ. ദാര്‍ശനികമായ ഒട്ടേറെ ചിന്താപദ്ധതികള്‍ക്ക് വഴിയൊരുക്കുന്ന ഇതിവൃത്തമാണ് ഭരതത്തിന്റേത്. ഒരു പൂവ് വിടരുന്നത്ര സ്വാഭാവികതയോടെ നൈസര്‍ഗികതയോടെ സൂക്ഷ്മതയോടെയാണ് ലോഹി ഏറെ സങ്കീര്‍ണ്ണമായ ഈ പ്രമേയത്തെയും അവതരിപ്പിക്കുന്നത്. പ്രത്യക്ഷത്തില്‍ അതീവലളിതമായ ആഖ്യാനസമീപനത്തിലൂടെ മുന്നോട്ട് പോകുന്ന സിനിമ ജീവിതത്തെ സംബന്ധിച്ച അവഗാഢമായ ചിന്തകള്‍ക്ക് വഴിമരുന്നിടുന്നു.

English Summary:

Brilliance of Lohithadas's Kireedam: Unveiling the Masterpiece Film in Malayalam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT