‘ആനിമേറ്ററാവാൻ അഭിനയവും പഠിക്കണം; സ്പിൽബർഗിനൊപ്പം നിൽക്കാനായത് നേട്ടം; മോദിയുടെ അഭിനന്ദനം പ്രതീക്ഷിച്ചതല്ല’
കാർട്ടൂണൊക്കെ എങ്ങനെയാ ഉണ്ടാവുന്നതെന്ന് അന്തം വിട്ടിരുന്ന് ആലോചിച്ച കുട്ടിയായിരുന്നു ഹരിനാരായണൻ. എത്ര കണ്ടിട്ടും അദ്ഭുതം മാറാത്ത ‘ആനിമേഷൻ’ തന്നെയാണ് തന്റെ പാഷനെന്ന് മനസ്സിലാക്കാൻ ഹരിനാരായണന് അധികം ആലോചിക്കേണ്ടിവന്നില്ല. ‘ജുറാസിക് പാർക്’ കണ്ട് അതിശയിച്ച കുട്ടി പിന്നീട് സ്പിൽബർഗ് സിനിമയിലെ ‘ഡൈനൊസറി’നെ ഒരുക്കിയതും ആനിമേഷനെക്കാൾ രസമുള്ള കഥ. ഇതാ ഏറ്റവുമൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്തി’ലും ഇടംപിടിച്ചിരിക്കുകയാണ് കാനഡയിൽ ആനിമേറ്ററായി ജോലി ചെയ്യുന്ന തിരുവനന്തപുരം പൂജപ്പുര സ്വദേശി ഹരിനാരായണൻ. പണ്ട് കണ്ടു ശീലിച്ച 2 ഡി, 3 ഡി ആനിമേഷൻ വികസിച്ച് കണ്ടാൽ അറിയാത്ത വിധം ‘നിജവും പൊയ്യും’ ചേർന്ന പല കാഴ്ചകളിൽ മതിമറന്ന് ആസ്വദിക്കുന്ന ആനിമേറ്റഡ് പ്രൊഡക്ടുകളുടെ അണിയറയിൽ എത്ര കഷ്ടപ്പാടുണ്ടാകും? ആശയും ആശങ്കയുമുണ്ടാകും? നല്ല ആനിമേറ്ററാവാൻ എളുപ്പവഴിയുണ്ടോ? എഐ കാലം എല്ലാത്തിനെയും മറികടക്കുമോ? വെർച്വൽ എഫക്ട്സ് സൊസൈറ്റി അവാർഡ് ജേതാവു കൂടിയായ ഹരിനാരായണൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.

കാർട്ടൂണൊക്കെ എങ്ങനെയാ ഉണ്ടാവുന്നതെന്ന് അന്തം വിട്ടിരുന്ന് ആലോചിച്ച കുട്ടിയായിരുന്നു ഹരിനാരായൺ. എത്ര കണ്ടിട്ടും അദ്ഭുതം മാറാത്ത ‘ആനിമേഷൻ’ തന്നെയാണ് തന്റെ പാഷനെന്ന് മനസ്സിലാക്കാൻ ഹരിനാരായണിന് അധികം ആലോചിക്കേണ്ടിവന്നില്ല. ‘ജുറാസിക് പാർക്’ കണ്ട് അതിശയിച്ച കുട്ടി പിന്നീട് സ്പിൽബർഗ് സിനിമയിലെ ‘ഡൈനൊസറി’നെ ഒരുക്കിയതും ആനിമേഷനെക്കാൾ രസമുള്ള കഥ. ഇതാ ഏറ്റവുമൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്തി’ലും ഇടംപിടിച്ചിരിക്കുകയാണ് കാനഡയിൽ ആനിമേറ്ററായി ജോലി ചെയ്യുന്ന തിരുവനന്തപുരം പൂജപ്പുര സ്വദേശി ഹരിനാരായൺ.
പണ്ട് കണ്ടു ശീലിച്ച 2 ഡി, 3 ഡി ആനിമേഷൻ വികസിച്ച് കണ്ടാൽ അറിയാത്ത വിധം ‘നിജവും പൊയ്യും’ ചേർന്ന പല കാഴ്ചകളിൽ മതിമറന്ന് ആസ്വദിക്കുന്ന ആനിമേറ്റഡ് പ്രൊഡക്ടുകളുടെ അണിയറയിൽ എത്ര കഷ്ടപ്പാടുണ്ടാകും? ആശയും ആശങ്കയുമുണ്ടാകും? നല്ല ആനിമേറ്ററാവാൻ എളുപ്പവഴിയുണ്ടോ? എഐ കാലം എല്ലാത്തിനെയും മറികടക്കുമോ? വെർച്വൽ എഫക്ട്സ് സൊസൈറ്റി അവാർഡ് ജേതാവു കൂടിയായ ഹരിനാരായൺ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു.
∙ ഹരിനാരായൺ എന്ന ആനിമേറ്റർ
കുഞ്ഞായിരിക്കുമ്പോൾ മുതൽ സിനിമയിൽ ജോലി ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പണ്ട് ഇംഗ്ലിഷ് സിനിമകൾ തിരുവനന്തപുരത്ത് ഇറങ്ങുമ്പോൾ അച്ഛൻ തിയറ്ററിൽ കൊണ്ടുപോകുമായിരുന്നു. അന്നൊരിക്കൽ ജുറാസിക് പാർക്ക് സിനിമ കണ്ട് കഴിഞ്ഞ് എല്ലാവരും ഇറങ്ങിയിട്ടും അച്ഛൻ ‘കിളി പോയി’ ഇരിക്കുകയാണ്. അന്നുവരെ നമ്മളാരും അങ്ങനെയൊരു വിസ്മയം കണ്ടിട്ടില്ലല്ലോ. അന്ന് സിനിമ കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞത് ‘നമ്മൾ ഒരു 50 കൊല്ലം പുറകിലാണ്’ എന്നാണ്. ഈ 50 കൊല്ലം എന്നുള്ള കാലദൂരം ഒന്ന് കുറയ്ക്കണമല്ലോ എന്നൊരു മിഷൻ ഏറ്റെടുക്കണമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് സിനിമ ചെയ്യണമെന്നും കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള സിനിമ മലയാളം ചലച്ചിത്ര മേഖലയിൽ കൊണ്ടുവരണം എന്നും തീരുമാനമെടുത്തത്.
ചെറുപ്പത്തിൽ കംപ്യൂട്ടർ ഗെയിമിങ്ങും എഡിറ്റിങുമെല്ലാം ഇഷ്ടമായിരുന്നു. പ്ലസ്ടുവിൽ പഠിക്കുമ്പോൾ സിനിമയും കംപ്യൂട്ടർ ചേർന്നൊരു വിഷയത്തിലാകണം എന്റെ ഭാവി എന്ന് ഞാൻ തീരുമാനിച്ചു. വീട്ടുകാർ എപ്പോഴും കൂടെനിന്നു. ഒരു പത്രത്തിൽ 2ഡി ആനിമേറ്റർമാരെ ക്ഷണിച്ച് വാർത്ത കണ്ടപ്പോൾ അതിനു ചേർന്നു. 2005ലാണ് ഞാൻ 2 ഡി ആനിമേഷൻ ചെയ്യാൻ തുടങ്ങിയത്. പിന്നെ അത് 3 ഡി ആയി. പഠിച്ചും പരീക്ഷിച്ചും മുന്നേറുന്നു. ഞങ്ങൾ പഠിച്ചും ചെയ്തും തുടങ്ങിയ സമയത്ത് ഞങ്ങൾക്കൊരു ജോലി കിട്ടുമോയെന്നു പോലും അറിയില്ലായിരുന്നു. അന്ന് തിരുവനന്തപുരത്തെ ‘ട്യൂൺസ്’ എന്ന സ്ഥാപനം മാത്രമാണ് ഇത്തരം ജോലികൾ ചെയ്തിരുന്നത്. അവിടെ ജോലിക്ക് എടുത്തില്ലെങ്കിൽ കേരളം വിട്ട് പോകേണ്ടി വരുമായിരുന്നു.
∙ ആനിമേറ്റർ എല്ലാം കാണണം
കാർട്ടൂണുകൾ കണ്ട് കൗതുകം കൊണ്ട് ഞാൻ അമേരിക്കയിലുള്ള എന്റെ ബന്ധുവിനോട് ഇത് എങ്ങനെയാ ഉണ്ടാക്കുന്നതെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് വരച്ച് വരച്ചാണ് ഉണ്ടാക്കുന്നത് എന്നാണ്. എനിക്ക് അദ്ഭുതം അടക്കാനായില്ല. ഒരു ചിത്രം വരയ്ക്കുന്നത് തന്നെ പാടാണല്ലോ. അപ്പോൾ ഒരു സെക്കൻഡിലേക്കുവേണ്ടി ഒരേ പോലെയുള്ള പന്ത്രണ്ട് ചിത്രം വരയ്ക്കുന്നത് ചിന്തിക്കുന്നതിനും അപ്പുറമായിരുന്നു. തുടക്കത്തിൽ ഞാൻ 2 ഡിയായിരുന്നു പഠിച്ചത്. 3 ഡി വന്നപ്പോഴേക്കും വരയ്ക്കാന്‍ കാര്യമായി അറിയണമെന്നൊന്നുമില്ല എന്ന് മനസ്സിലായി. വരയ്ക്കാൻ അറിഞ്ഞാൽ കൊള്ളാം എന്നുമാത്രം. അഭിനയം, നിരീക്ഷണം എന്നിവയാണ് അറിഞ്ഞിരിക്കേണ്ടത്. അതിന്റെ ഏറ്റക്കുറച്ചിലുകളാണ് നല്ല ആനിമേറ്റർമാരെ ഉണ്ടാക്കുന്നത്.
ഇവിടെ ജോലി തുടങ്ങുന്ന കാലത്ത് ഞങ്ങൾക്ക് ‘ആക്സന്റ് ട്രെയിനിങ്’ തരുമായിരുന്നു. നമ്മൾ വാ തുറന്നാണല്ലോ സംസാരിക്കുന്നത്. അതുപോലെ ആയിരിക്കരുത് നമ്മുടെ ആനിമേഷൻ. ആനിമേഷൻ ഡീറ്റെയിലിങ് അത്ര സൂക്ഷ്മമായിവേണം ചെയ്യാൻ. നമ്മുടെ ശരീരഭാഷ പോലും വ്യത്യാസമുണ്ടല്ലോ. അതിനായി പാശ്ചാത്യരുടെ രീതികളും നമ്മളെ പഠിപ്പിക്കും. സ്ത്രീയെയും പുരുഷനെയും ആനിമേറ്റ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ആണുങ്ങളും പെണ്ണുങ്ങളുടെയും ശരീരഭാഷയിലെ വ്യത്യാസം എന്താണെന്ന് അറിയണം. അതുപോലെ മൃഗങ്ങൾ, വാഹനങ്ങൾ എന്നിവയുടെയൊക്കെ ആനിമേഷനിൽ പ്രത്യേകം ശ്രദ്ധ വേണം.
ജോലി എളുപ്പമാക്കാൻ വേണ്ടി പലരും പ്രത്യേക വിഷയങ്ങളിൽ ശ്രദ്ധ കൊടുക്കും. ചില ഫീച്ചർ ആനിമേറ്റർമാർ ഫീച്ചർ ആനിമേഷൻ മാത്രം ചെയ്യും. മോവാന, ഫ്രെക്ക്, ഇൻക്രെഡിബിൾസ് തുടങ്ങിയ സിനിമകളിൽ ജോലി ചെയ്യുന്നവര്‍ അത്തരം ആനിമേഷനിൽ മാത്രം ശ്രദ്ധിക്കുന്നവരായിരിക്കും. അവഞ്ചേഴ്സ്, അവതാർ, ലയൺ കിങ് പോലുള്ള വിഎഫ്എക്സ് സിനിമകളിൽ ജോലി ചെയ്യുന്നവർ അതിൽ മിടുക്കരായിരിക്കും. രണ്ടിലും ഒരുപോലെ പിടിച്ചുനിൽക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എനിക്ക് അത് ഇഷ്ടമാണ്. ഞാൻ അങ്ങനെ ചെയ്ത ഒരാളാണ്. ഓരോ തവണയും പുതിയ ജോലി തുടങ്ങുമ്പോൾ പൂജ്യത്തിൽ നിന്ന് തുടങ്ങണം. അത്രയും നാൾ ചെയ്തത് മനുഷ്യനോ മൃഗങ്ങളോ ഒക്കെ ആയിരിക്കും. പെട്ടെന്ന് നമ്മൾ ചെയ്യാൻ തുടങ്ങുന്നതാവട്ടെ നാലു തലയുള്ള ഏലിയനും.
∙ ആനിമേറ്ററുടെ ജോലി
സിജിഐ, വിഎഫ് എക്സ്, ഗെയിമിങ് എന്നിവയൊക്കെയാണ് ഈ കാലത്തിന്റെ സാധ്യതകൾ. ലളിതമായി പറഞ്ഞാൽ കംപ്യൂട്ടർ ഉണ്ടാക്കുന്നതിനെ സിജിഐ എന്ന് വിളിക്കാം. ഇപ്പോൾ ഇൻക്രെഡിബിൾസ് എന്ന മുഴുവൻ സിജിഐ ഫീച്ചർ ആനിമേഷൻ പ്രൊഡക്ടുകളും ഉണ്ട്. ഉദാഹരണത്തിന് ലയൺ കിങ് എന്ന സിനിമ മുഴുവനായും കംപ്യൂട്ടർ ഉണ്ടാക്കിയതാണ്. പക്ഷേ അവർ അതിനെ വിഎഫ്എക്സിൽ ‘ലൈവ് ആക്‌ഷൻ’ എന്നാണ് വിളിക്കുന്നത്. എന്നാൽ അത് സിജിഐ ആണ്. നമ്മൾ ഒരു ക്യാമറ വച്ച് ഷൂട്ട് ചെയ്ത രംഗത്തേക്ക് ഒരു ഡൈനോസറിനെ കൊണ്ടു വയ്ക്കുകയാണെങ്കിൽ അതിനെ വിഷ്വൽ എഫക്ട്സ് എന്ന് പറയാം. ഇപ്പോൾ എആർ, വിആർ എന്നിങ്ങനെ പുതിയ രീതികളുമുണ്ട്. മെറ്റയുടെ ഒക്കുലസ് ഉപയോഗിച്ച് ചെയ്യുന്നവയും കാണുന്നുണ്ട്. അതൊക്കെ ഹിറ്റ് ആണോയെന്ന് അറിയില്ല. ഞാൻ ആ ജോലികൾ ചെയ്തിട്ടില്ല.
വിദേശപഠനം മാത്രമാണ് ഈ മേഖലയിലേക്ക് എത്താനുള്ള വഴി എന്നാണ് പലരും ചിന്തിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് ഇത് പറ്റില്ല എന്നൊരു ധാരണ ഈ മേഖലയിൽ ചിലർക്ക് ഉണ്ടുതാനും. ഞാൻ ഈ ജോലിയിലേക്ക് വന്നത് പാഷൻകൊണ്ടു മാത്രമാണ്. 18 കൊല്ലത്തിനു ശേഷം ആളുകൾ ഇപ്പോഴാണ് തിരിച്ചറിയുന്നതും. ലോകത്തിലെ മുഴുവൻ ആനിമേഷൻ പരിപാടികളുടെയും പ്രധാനപങ്കും ഇന്ത്യയിലാണ് നടക്കുന്നതെങ്കിലും ആനിമേഷൻ എന്ന സെക്‌ഷൻ ഇന്ത്യയിലേക്ക് കൂടുതലായി എത്തുന്നില്ല. ആനിമേഷന്റെ ഉപഭോക്താക്കൾ കൂടുതലും ഇന്ത്യക്കാരല്ലാത്തതുകൊണ്ടാണ് ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ ഈ ജോലിക്ക് സാധ്യത കൂടുന്നത്.
∙ സ്പിൽബെർഗ് സിനിമയും ഞാനും
സ്പിൽബർഗിന്റെ കൂടെ ‘റെഡി പ്ലെയർ’ എന്ന സിനിമ ചെയ്യാൻ ഏകദേശം ഒരു കൊല്ലം സമയമെടുത്തിരുന്നു. അന്ന് ഞാൻ ഐഎൽഎമ്മിലായിരുന്നു (ഇൻഡസ്ട്രിയൽ മാജിക് ആൻഡ് ലൈറ്റ്) ജോലി ചെയ്തിരുന്നത്. സ്പിൽ ബർഗ് അടുത്തു വന്ന് ഇരിക്കുകയൊന്നുമില്ല, വിഡിയോ കോളിലൂടെയാണ് ഞങ്ങൾ സംസാരിച്ചിരുന്നത്. അതൊരു വലിയ അനുഭവമായിരുന്നു. ‘റെഡി പ്ലെയർ’ എന്ന സിനിമയിൽ ഒരു ഡൈനോസര്‍ ഉണ്ടല്ലോ, അത് ഞാനാണ് ചെയ്തത്. ആ ഡൈനോസര്‍ ഷോട്ട് സ്പിൽ ബർഗിനെ കാണിക്കാൻ പറ്റി എന്നത് ജീവിതത്തിലെ വലിയ നേട്ടമായി കരുതുന്നു. അതേ സിനിമയിലെ റേസിങ് സീക്വന്‍സ് കണ്ടിട്ടില്ലേ. ഞങ്ങൾ പത്തുപേർ ചേർന്ന് ആനിമേഷന്‍ ചെയ്ത സീക്വൻസ് ആണ് അത്.
‘ഹൗസ് ഓഫ് ഡ്രാഗൺസി’ൽ വെർമിത്തോർ എന്നൊരു കഥാപാത്രമുണ്ട്. അതും വ്യക്തിപരമായി വളരെ ഇഷ്ടമുള്ളതാണ്. ‘കിങ്ഡം ഓഫ് ദ് പ്ലാനറ്റ് ഓഫ് ദി ഏപ്സ്’ എന്ന സിനിമയും നല്ല സംതൃപ്തി തന്നു. ഇൻ ടു ദ് സ്പൈഡർവേഴ്സ്, കുങ്ഫു പാണ്ട, അവഞ്ചേഴ്സ്, ഇന്‍ഫിനിറ്റി വാര്‍, വെനം 2 തുടങ്ങിയ സിനിമകളിലും ജോലി ചെയ്തിട്ടുണ്ട്. എനിക്ക് വലുതെന്ന് തോന്നിയ ഒരു നേട്ടം ‘ട്രാൻസ്ഫോർമേഴ്‌സ് റൈസ് ഓഫ് ദ് ബീസ്റ്റ്സി’ലെ സൂപ്പര്‍വൈസർ ആയി ജോലി ചെയ്തതാണ്. കാനഡയിലെ വാൻകൂവറിലെ 40 പേരുള്ള ടീമിനൊപ്പം ഇന്ത്യയിലെ 20 അംഗ ടീം കൂടി ഞാൻ ഏറ്റെടുത്തു. സമയവ്യത്യാസമുള്ളതുകൊണ്ട് പ്രധാന ഭാഗങ്ങൾ ഇന്ത്യയിലേക്ക് നൽകാൻ ചില കമ്പനികൾക്ക് വിമുഖതയുണ്ട്. അത് അൽപമെങ്കിലും മാറ്റാനായെന്നു ഞാൻ കരുതുന്നു.
∙ മോദി പറഞ്ഞപ്പോൾ ഞെട്ടിപ്പോയി
എന്റെ അമ്മയുടെ കൂടെ ജോലി ചെയ്തിരുന്ന ആരോ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നെപ്പറ്റി പറയുന്ന ‘മൻ കീ ബാത്തി’ന്റെ വിഡിയോ അയച്ചു തരുന്നത്. ട്രാൻസ്ഫോർമേഴ്സും സ്പൈഡർമാനും ഒക്കെ ഇറങ്ങിയ സമയത്ത് ഇന്ത്യയിലും കുറച്ച് വാർത്തകളൊക്കെ വന്നിരുന്നു. പക്ഷേ, മോദിയെപ്പോലുള്ള ആളുകളൊക്കെ ശ്രദ്ധിക്കാനുള്ള തരത്തിൽ എത്തിയോ എന്നൊക്കെ എനിക്ക് അദ്ഭുതം തോന്നി. അത് ഇനി ഈ മേഖലയിലേക്ക് വരുന്ന ആൾക്കാർക്ക് വലിയൊരു പ്രചോദനമാണ്. പാഷൻ ചിലപ്പോഴൊക്കെ വേദനയുള്ളതുമാണല്ലോ. രാജ്യത്തിന്റെ ഭാവിക്കും പുരോഗമനത്തിനും അത് ഏതെങ്കിലും തരത്തിൽ സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്. പിന്നെ എന്തൊക്കെ നേടിയാലും നമ്മുടെ രാജ്യം നമ്മളെ അംഗീകരിക്കുന്നു എന്നത് വളരെ പ്രധാനമാണല്ലോ.
‘ഫിഞ്ച്’ എന്ന സിനിമയ്ക്കാണ് എനിക്ക് പ്രശസ്തമായ ‘വെർച്വൽ എഫക്ട്സ് സൊസൈറ്റി അവാർഡ്’ ലഭിച്ചത്. ആ സിനിമയുടെ സൂപ്പർവൈസറായിരുന്നു ഞാൻ. ലോകത്ത് പലയിടത്തു നിന്നുള്ള 30 ആനിമേറ്റർമാരുണ്ടായിരുന്നു. ഞങ്ങളുടെ ടീമും ഓസ്ട്രേലിയയിലെ ടീമും ചേർന്നാണ് സിനിമ മുഴുവനാക്കിയത്. തൊട്ടടുത്ത വർഷം ആനി അവാർഡ് നോമിനേഷനും കിട്ടിയിരുന്നു. പെൻഗ്വിൻസ് ഓഫ് മഡഗാസ്കർ, ട്രോൾസ് എന്നീ സിനിമകളൊക്കെ ‘ഡ്രീം വർക്സി’ന് വേണ്ടിയാണു ചെയ്തത്. ഇപ്പോൾ ഞാൻ ‘വെറ്റ എഫ്എസ്ക്’ എന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
തിരുവനന്തപുരത്തെ പൂജപ്പുരയിലാണ് വീട്. അച്ഛനും അമ്മയും സർക്കാർ ജോലിക്കാരായിരുന്നു. അച്ഛൻ രാജീവ് ജി സെക്രട്ടേറിയറ്റിൽ സ്പെഷൽ സെക്രട്ടറിയായിരുന്നു, അമ്മ തങ്കമണി ഡിഎൻഎസ്എസ് കോളജിൽ കെമിസ്ട്രി പ്രഫസറും. എനിക്ക് ഒരു സഹോദരി കൂടിയുണ്ട്; ഹരിപ്രിയ. ഇപ്പോൾ തിരുവനന്തപുരത്തെ വിഎസ്എസ്‌സി സ്കൂളിൽ അധ്യാപികയാണ്.
∙ എഐ വില്ലനാണോ?
എഐ നമ്മളെ മുഴുവനായും മറികടക്കുമോ എന്നൊരു ഭയം എല്ലാവർക്കും ഉണ്ട്. കുറേ കുട്ടികൾ ഇൻസ്റ്റഗ്രാമിൽ എന്നോട് ചോദിക്കാറുണ്ട്, ‘ഇനി ഞങ്ങൾ പഠിച്ചിട്ട് കാര്യമുണ്ടോ? എല്ലാം എഐ ആവാൻ പോവുകയല്ലേ?’ എന്നൊക്കെ. അതിന് എനിക്കുള്ള ഉത്തരം ‘ഒരിക്കലുമില്ല’ എന്നതാണ്. എഐക്ക് നമ്മൾ നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ച് നേരെത്തെ എവിടെയൊക്കെയോ ഉള്ള വിവരങ്ങളെ ക്രോഡീകരിക്കാനേ സാധിക്കൂ. നമ്മുടെ ജോലിയുടെ വേഗം കൂട്ടാൻ സഹായിക്കും എന്നേയുള്ളൂ. ഒരിക്കലും കഴിവുള്ള മനുഷ്യനെ കവച്ചുവയ്ക്കാൻ നിർമിതബുദ്ധിക്കാവില്ല. അതുകൊണ്ട് പുതിയതായി ഈ മേഖലയിലേക്ക് വരുന്നവർക്ക് പേടി വേണ്ട എന്നാണ് എന്റെ തോന്നൽ. മനുഷ്യരുള്ള കാലത്തോളം കഥ പറച്ചിലും തുടരും. അതിന്റെ നൂതന സാധ്യതകൾ നമ്മൾ കണ്ടുപിടിച്ചാൽ മതി.