ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ വികസിച്ച ഇക്കാലത്ത് 60 വയസ്സ് ഒരു മനുഷ്യായുസിൽ വലിയ പ്രായമൊന്നുമല്ല. ബാലന്‍.കെ.നായരുടെ മകന്‍ മേഘനാദന്‍ അര്‍ബുദ ബാധയെത്തുടര്‍ന്ന് അകാലത്തില്‍ ജീവിതത്തിന്റെ ഷൂട്ടിന് പാക്കപ്പ് പറയുമ്പോള്‍ മലയാള സിനിമയ്ക്ക് വലിയ നഷ്ടം എന്നൊന്നും പറയാനില്ല. കാരണം നല്ല നടനായിട്ടും ജീവിച്ചിരുന്ന കാലത്ത് ചലച്ചിത്രവ്യവസായം അദ്ദേഹത്തെ അര്‍ഹിക്കുന്ന തലത്തില്‍ പരിഗണിച്ചില്ല. പഞ്ചാഗ്നിയും നിവേദ്യവും ഈ പുഴയും കടന്ന് അടക്കമുള്ള സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടും മേഘന്‍ തിരക്കുള്ള നടനായില്ല. പകരം നിലനില്‍പ്പിനായി കൃഷിയെ നെഞ്ചോട് ചേര്‍ക്കുകയും ഒപ്പം ടിവി സീരിയലുകളില്‍ അഭിനയിക്കുകയും അതിനിടയില്‍ അവിചാരിതമായി രോഗബാധിതനാവുകയും ചെയ്തു. മലയാള സിനിമയുടെ ഇന്നത്തെ കോടമ്പാക്കമായ കൊച്ചിയിലേക്ക് ചെറുതും വലുതുമായ എല്ലാ നടന്‍മാരും താമസം മാറ്റിയപ്പോഴും ഷൊര്‍ണ്ണൂരിലെ കുടുംബവീട്ടില്‍ അച്ഛന്റെ ഓര്‍മ്മകളും സ്വന്തം കൃഷിയിടങ്ങളുമായി മേഘനാദന്‍ ഒതുങ്ങിക്കൂടി. നാടിനെ അത്രകണ്ട് സ്‌നേഹിച്ച തനി പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. മണ്ണിന്റെ മണമറിഞ്ഞ് ജീവിക്കാന്‍ കൊതിച്ച കര്‍ഷകന്‍. മോശം നടനായിരുന്നില്ല മേഘനാദന്‍. എന്നാല്‍ സിനിമയില്‍ വലിയ വിജയങ്ങള്‍ തേടി വരാനുള്ള ടിപ്പണികളെക്കുറിച്ച് തീര്‍ത്തും അജ്ഞനായിരുന്നു അദ്ദേഹം. നേരെ വാ നേരെ പോ പ്രകൃതം. വരുന്ന വേഷങ്ങള്‍ ചെയ്യുക പോകുക. ഭരത് അവാര്‍ഡ് അടക്കം നേടിയ ബാലന്‍ കെ. നായരുടെ മകന്‍ എന്ന മേല്‍വിലാസം പോലും മേഘന്‍ ഒരിടത്തും ഉപയോഗിക്കാന്‍ ശ്രമിച്ചില്ല. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു; ‘ഓരോ ധാന്യമണിയിലും അത് ഭക്ഷിക്കേണ്ടവന്റെ പേര് എഴുതി വച്ചിട്ടുണ്ടെന്ന് ദാസേട്ടന്‍ പറയാറുണ്ട്. എനിക്ക് വരാനുള്ളത് എനിക്ക് വരും. എനിക്ക് വിധിച്ചിട്ടില്ലാത്തത് ശ്രമിച്ചാലും എനിക്ക് കിട്ടില്ല’.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ വികസിച്ച ഇക്കാലത്ത് 60 വയസ്സ് ഒരു മനുഷ്യായുസിൽ വലിയ പ്രായമൊന്നുമല്ല. ബാലന്‍.കെ.നായരുടെ മകന്‍ മേഘനാദന്‍ അര്‍ബുദ ബാധയെത്തുടര്‍ന്ന് അകാലത്തില്‍ ജീവിതത്തിന്റെ ഷൂട്ടിന് പാക്കപ്പ് പറയുമ്പോള്‍ മലയാള സിനിമയ്ക്ക് വലിയ നഷ്ടം എന്നൊന്നും പറയാനില്ല. കാരണം നല്ല നടനായിട്ടും ജീവിച്ചിരുന്ന കാലത്ത് ചലച്ചിത്രവ്യവസായം അദ്ദേഹത്തെ അര്‍ഹിക്കുന്ന തലത്തില്‍ പരിഗണിച്ചില്ല. പഞ്ചാഗ്നിയും നിവേദ്യവും ഈ പുഴയും കടന്ന് അടക്കമുള്ള സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടും മേഘന്‍ തിരക്കുള്ള നടനായില്ല. പകരം നിലനില്‍പ്പിനായി കൃഷിയെ നെഞ്ചോട് ചേര്‍ക്കുകയും ഒപ്പം ടിവി സീരിയലുകളില്‍ അഭിനയിക്കുകയും  അതിനിടയില്‍ അവിചാരിതമായി രോഗബാധിതനാവുകയും ചെയ്തു.

മലയാള സിനിമയുടെ ഇന്നത്തെ കോടമ്പാക്കമായ കൊച്ചിയിലേക്ക് ചെറുതും വലുതുമായ എല്ലാ നടന്‍മാരും താമസം മാറ്റിയപ്പോഴും ഷൊര്‍ണ്ണൂരിലെ കുടുംബവീട്ടില്‍ അച്ഛന്റെ ഓര്‍മ്മകളും സ്വന്തം കൃഷിയിടങ്ങളുമായി മേഘനാദന്‍ ഒതുങ്ങിക്കൂടി. നാടിനെ അത്രകണ്ട് സ്‌നേഹിച്ച തനി പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. മണ്ണിന്റെ മണമറിഞ്ഞ് ജീവിക്കാന്‍ കൊതിച്ച കര്‍ഷകന്‍. മോശം നടനായിരുന്നില്ല മേഘനാദന്‍. എന്നാല്‍ സിനിമയില്‍ വലിയ വിജയങ്ങള്‍ തേടി വരാനുള്ള ടിപ്പണികളെക്കുറിച്ച് തീര്‍ത്തും അജ്ഞനായിരുന്നു അദ്ദേഹം. നേരെ വാ നേരെ പോ പ്രകൃതം. വരുന്ന വേഷങ്ങള്‍ ചെയ്യുക പോകുക. ഭരത് അവാര്‍ഡ് അടക്കം നേടിയ ബാലന്‍ കെ. നായരുടെ മകന്‍ എന്ന മേല്‍വിലാസം പോലും മേഘന്‍ ഒരിടത്തും ഉപയോഗിക്കാന്‍ ശ്രമിച്ചില്ല. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു; ‘ഓരോ ധാന്യമണിയിലും അത് ഭക്ഷിക്കേണ്ടവന്റെ പേര് എഴുതി വച്ചിട്ടുണ്ടെന്ന് ദാസേട്ടന്‍ പറയാറുണ്ട്. എനിക്ക് വരാനുള്ളത് എനിക്ക് വരും. എനിക്ക് വിധിച്ചിട്ടില്ലാത്തത് ശ്രമിച്ചാലും എനിക്ക് കിട്ടില്ല’.

അപ്പൂപ്പൻതാടി എന്ന സിനിമയിലെ രംഗം (മനോരമ ആർക്കൈവ്സ്)
ADVERTISEMENT

∙ അരികിലൂടെ നടന്നു പോയ ഒരാള്‍

ബഹളം കൂട്ടുന്നവരും ഇടിച്ചു കയറ്റക്കാരും മേയുന്ന സിനിമയില്‍ ഒരു അരികു ചേര്‍ന്ന് നിശബ്ദനായി നടന്നു പോയ ഒരാള്‍. മേഘനാദന് ഇതിലും നല്ലൊരു നിര്‍വചനം നൽകാനാവില്ല. ഇടയ്ക്കിടെ ഒരു മിന്നായം പോലെ വന്ന് മറയുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. പ്രേക്ഷകര്‍ ഏറെക്കുറെ മറന്നു എന്ന് കരുതിയിരിക്കുമ്പോഴാണ് ആക്‌ഷൻ ഹീറോ ബിജു എന്ന വേറിട്ട സിനിമയിലെ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രത്തിലൂടെ വന്ന് കലക്കി മറിച്ച് നടന്നു പോയത്. കുറെക്കാലത്തേക്ക് പിന്നെയും അറിവൊന്നുമുണ്ടായിരുന്നില്ല.

1980ല്‍ പി.എന്‍.മേനോന്റെ അസ്ത്രം എന്ന സിനിമയിലൂടെയാണ് ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നത്. ആ കണക്കില്‍ സിനിമയില്‍ നാല് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു മേഘന്‍. എന്നാല്‍ ആ തലത്തില്‍ വിലയിരുത്താനുമാവില്ല. കാരണം തുടര്‍ച്ചയായ സാന്നിധ്യം ഒരു കാലത്തും ഉണ്ടായിരുന്നില്ല. നാലഞ്ച് പടങ്ങള്‍ ചെയ്ത് ഒരു ഗ്യാപ്പെടുക്കും. വീണ്ടും വന്ന് കുറേ പടങ്ങള്‍ ചെയ്തിട്ട് പോകും. പിന്നെയും വരും. പിന്നെയും പോകും. ഇടവിട്ട് ഇടവിട്ട് പെയ്യുന്ന മഴ പോലെയാണ് മേഘനാദന്‍ എന്ന് ഒരു സഹസംവിധായകന്‍ പണ്ട് തമാശ പറയുമായിരുന്നു. വന്‍ചര്‍ച്ചയാവുകയും 100 ദിവസം പിന്നിടുകയും ചെയ്ത പഞ്ചാഗ്നിയില്‍ അഭിനയിച്ചതിന് തൊട്ടുപിന്നാലെ മേഘന്‍ ഓട്ടമൊബീല്‍ എന്‍ജിനീയറിങിന് ചേർന്നു. എന്‍ജിനീയര്‍മാര്‍ അഭിനയിക്കാനായി പ്രഫഷന്‍ കളഞ്ഞ് വരുമ്പോഴാണ് ഈ മലക്കം മറിയല്‍.

മേഘനാദൻ (ഫയൽ ചിത്രം: മനോരമ)

സാങ്കേതിക മേഖലയോടുളള പ്രതിപത്തി മൂലമാണ് അങ്ങനെയൊരു ജംപ്കട്ട് നടത്തിയതെന്ന് മേഘന്‍ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞു. എന്നാല്‍ അത് മാത്രമായിരുന്നില്ല യാഥാർഥ്യം. ‘‘സിനിമ മാത്രം വിശ്വസിച്ച് പോയാല്‍ പട്ടിണി കിടക്കേണ്ടി വരും എന്ന ബോധ്യമുള്ളതു കൊണ്ടാണ് അച്ഛന്റെ താൽപര്യപ്രകാരം ഓട്ടമൊബീൽ എന്‍ജിനീയറിങ് പഠിക്കുന്നത്. അന്ന് ഞങ്ങള്‍ക്ക് സ്വന്തമായി വർക്‌ഷോപ് ഒക്കെയുണ്ട്. പഠിത്തം കഴിഞ്ഞ് വർക്ഷോപ്പിൽ പോകാന്‍ തുടങ്ങി. അത് നന്നായി നടക്കുമ്പോഴാണ് ചമയം എന്ന പടത്തിലേക്ക് വിളിക്കുന്നത്. പിന്നെ തുടര്‍ച്ചയായി കുറെ പടങ്ങള്‍ വന്നു.’’ എന്ന് മേഘൻ തന്നെ പിന്നീടൊരിക്കൽ തിരുത്തി.

ADVERTISEMENT

കാഴ്ചകൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും ആളുകള്‍ ഭയക്കുന്ന വില്ലന്‍ റോളുകള്‍ ചെയ്തിരുന്ന മേഘനാദന് മനുഷ്യനെ കരയിക്കാനും കഴിയുമെന്ന് തെളിയിച്ച വേഷമായിരുന്നു ആക്‌ഷൻഹീറോ ബിജുവിലേത്. മേഘനില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത റോള്‍. വ്യക്തിജീവിതത്തില്‍ പഞ്ചപാവമായ മേഘന് സിനിമയില്‍ ലഭിച്ചതേറെയും പക്കാ നെഗറ്റീവ് റോളുകള്‍. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതിനും മേഘന് ഉത്തരമുണ്ട്. ‘‘കാഴ്ചയില്‍ ഒരു ഭീകരലുക്ക് ഉള്ളതു കൊണ്ടാവാം കഥയെഴുതുമ്പോഴും സിനിമയുടെ ആലോചനാ ഘട്ടത്തിലും വില്ലന്‍ റോളുകളിലേക്ക് ഞാന്‍ പരിഗണിക്കപ്പെടുന്നത്. മാറ്റം സംഭവിക്കേണ്ടത് സംവിധായകരുടെയും നിർമാതാക്കളുടെയും ഭാഗത്തു നിന്നാണ്. ഞാന്‍ ആഗ്രഹിച്ചതു കൊണ്ട് അങ്ങനെ സംഭവിക്കണമെന്നില്ല’’.

ആക്‌ഷൻ ഹീറോ ബിജുവിലെ രംഗം (Photo Arranged)

കിട്ടുന്ന റോള്‍ പരമാവധി നന്നാക്കി ചെയ്യുക എന്നതായിരുന്നു പ്രായോഗിക ബുദ്ധിയുള്ള മേഘന്‍ അവലംബിച്ചു പോന്ന രീതി. 40 വര്‍ഷം നീണ്ട അഭിനയജീവിതത്തിനിടയില്‍ 50 സിനിമകള്‍ മാത്രം. ഒപ്പം വന്ന പലരും പതിന്‍മടങ്ങ് പടങ്ങളില്‍ അഭിനയിച്ച് തകര്‍ത്തപ്പോഴാണിത്. നീണ്ട ഇടവേളകള്‍ സംഭവിച്ചു എന്നതിനൊപ്പം സജീവമായ വര്‍ഷങ്ങളില്‍ പോലും പരമാവധി രണ്ടോ മൂന്നോ പടങ്ങള്‍ മാത്രം. ‘‘എത്ര ഗ്യാപ്പ് വന്നാലും ആളുകള്‍ എന്നെ മറന്നു പോയില്ല എന്നതാണ് ഒരു ഭാഗ്യം. ഒപ്പം സിനിമാക്കാരും. എനിക്ക് പറ്റിയ ഏതെങ്കിലുമൊരു റോള്‍ വന്നാലുടന്‍ വിളിക്കും. എല്ലാവരുടെയും മുന്നിലുള്ള റഫറന്‍സ് ‘ഈ പുഴയും കടന്ന്’ എന്ന സിനിമയിലെ കഥാപാത്രമായിരുന്നു. എനിക്ക് കിട്ടിയതില്‍ ഏറ്റവും ശക്തിയുള്ള കഥാപാത്രമായിരുന്നു അത്. ആളുകള്‍ ഓര്‍ത്തു വയ്ക്കുന്ന വേഷം’’. മേഘനാദന്‍ ഒരിക്കൽ പറഞ്ഞു.

∙ സിനിമയുടെ ഗ്ലാമറില്ലാത്ത വ്യക്തിജീവിതം

സിനിമയുടെ ഗ്ലാമർ താരങ്ങളുടെ ജീവിതശൈലിയിലേക്കും സംക്രമിക്കുന്നത് സര്‍വസാധാരണം. എന്നാല്‍ മേഘനാദന്‍ തൊടിയില്‍ നിന്ന് നന്നായി അധ്വാനിച്ച് കയറിവരുന്ന ഒരു തൊഴിലാളിയെ പോലെയായിരുന്നു എന്നും. ഒരു തരത്തിലുള്ള വച്ചുകെട്ടലുകളും താരപ്പകിട്ടും കൊണ്ടുനടക്കാത്ത നടന്‍. അതിന്റെ കാരണത്തെക്കുറിച്ചും അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്. ‘‘നൂറുകണക്കിന് പടങ്ങളില്‍ അഭിനയിച്ച് നിറഞ്ഞു നിന്നിട്ടും ഭരത് അവാര്‍ഡ് വരെ വാങ്ങിയിട്ടും അച്ഛന്‍ ഇങ്ങനെയായിരുന്നു. ആ ശീലം കണ്ട് വളര്‍ന്നതു കൊണ്ടാവാം ഞാനും ഇങ്ങനെയായത്. ഇടയ്ക്ക് കുറച്ച് പോസൊക്കെ കാണിച്ച് നോക്കും. പിന്നെ വീണ്ടും പഴയതിലേക്ക് തിരിച്ചു വരും. പിന്നീട് സിനിമാക്കാരന്‍ എന്ന വിചാരം തന്നെ ഇല്ലാതായി. തനി പച്ചമനുഷ്യനായി ജീവിച്ചു തുടങ്ങി. അതിന്റെ സുഖവും രസവും മനസ്സിലായപ്പോള്‍ പിന്നെ ഒരു ജാടയും കാണിക്കാന്‍ തോന്നിയിട്ടില്ല.’’

ചെന്താരം സിനിമയിൽ മേഘനാദനും മയൂരിയും (മനോരമ ആർക്കൈവ്സ്)
ADVERTISEMENT

അഭിനയത്തേക്കാള്‍ കൃഷിയെ സ്‌നേഹിക്കുന്ന ഒരു മനസ്സ് വളര്‍ന്നു വന്നതിനെക്കുറിച്ചും മേഘനാദന് പറയാനുണ്ട്. ‘‘സിനിമയില്‍ കത്തി നിന്ന കാലത്ത് മറ്റ് നടന്‍മാര്‍ സിറ്റികളില്‍ ഭൂമി വാങ്ങിയിട്ടു. അതില്‍ പലതിനും ഇന്ന് കോടികളാണ് വില. അച്ഛന്‍ ആ സമയത്ത് നാട്ടിന്‍പുറത്ത് പാടം വാങ്ങുകയാണ് ചെയ്തത്. കൃഷിയെയും മണ്ണിനെയും അച്ഛന്‍ അത്രയ്ക്ക് സ്‌നേഹിച്ചിരുന്നു. അന്ന് ഇത്ര പറ കണ്ടമുള്ളയാൾ എന്ന് പറയുന്നത് തന്നെ ഒരു പ്രൗഢിയായിരുന്നു. ഇന്ന് അതെല്ലാം മാറിമറിഞ്ഞു. പക്ഷേ കൃഷിയോടുള്ള എന്റെ ഇഷ്ടത്തിന് ഇന്നും മാറ്റമില്ല.’’. മണ്ണിനോടുളള പിതാവിന്റെ  സ്‌നേഹം തന്നിലേക്കും സംക്രമിച്ചതു കൊണ്ടാവും തൊഴിലാളികള്‍ക്ക് മേല്‍നോട്ടം നല്‍കി വെയിലേല്‍ക്കാതെ മാറി നിൽക്കാറില്ല മേഘന്‍. ‘‘പണിക്കാരെ കിട്ടാന്‍ പ്രയാസം വന്നപ്പോള്‍ കന്നൂപൂട്ടാന്‍ പറ്റാതെയായി. അങ്ങനെയാണ് ട്രാക്ടര്‍ വാങ്ങി ഞാന്‍ തന്നെ  ഓടിക്കാന്‍ തുടങ്ങിയത്. 1992 മുതല്‍ അത് ഉപയോഗിക്കുന്നു. മായമില്ലാത്ത ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നു എന്നതാണ് കൃഷി നല്‍കുന്ന വലിയ ഒരു നേട്ടം.’’ മേഘനാദന്‍ ഒരിക്കൽ പറഞ്ഞു.

∙ അച്ഛന്റെ ലേബല്‍ എന്നും അഭിമാനം

അഭിനയിച്ചതിലേറെയും വില്ലന്‍ കഥാപാത്രങ്ങളാണെങ്കിലും മലയാള സിനിമയുടെ പ്രതാപകാലത്ത് ശക്തമായി നിലനിന്ന അതിപ്രതാപിയായ നടന്‍ തന്നെയായിരുന്നു ബാലൻ കെ.നായര്‍. ആ കരുത്തോടെ പിന്തുടർച്ച നിലനിര്‍ത്താന്‍ കഴിയാതെ പോയതിനെക്കുറിച്ചും മേഘന് സ്വാഭിപ്രായമുണ്ട്. ‘‘ഞാന്‍ സിനിമയില്‍ വന്നത് തന്നെ അച്ഛന്റെ ലേബലിലാണ്. അതില്‍ ഞാനഭിമാനിക്കുന്നു. ഇത്രയും പടങ്ങള്‍ ചെയ്തശേഷവും പൊതുവേദിയില്‍ ആളുകള്‍ എന്നെ പരിചയപ്പെടുത്തുന്നത് നടന്‍ മേഘനാദന്‍ എന്നല്ല. ബാലന്‍ കെ.നായരുടെ മകനെന്നാണ്. അത് കേള്‍ക്കുമ്പോള്‍ സന്തോഷമേയുള്ളൂ. എന്നിലൂടെ അച്ഛന്‍ ഇന്നും ഓർമിക്കപ്പെടുന്നുണ്ടല്ലോ..’’

നടൻ മേഘനാദൻ (ഫയൽ ചിത്രം: മനോരമ)

ഷൊര്‍ണ്ണൂരില്‍ ജനിച്ച മേഘനാദന്റെ കൗമാരകാലം മദ്രാസിലായതിന് പിന്നിലും ചില കാരണങ്ങളുണ്ട്. ‘‘പഠിക്കാന്‍ സാമാന്യം നല്ല ഉഴപ്പനായിരുന്നതു കൊണ്ട് ഞാന്‍ നാട്ടില്‍ നിന്നാല്‍ ശരിയാവില്ലെന്ന് അച്ഛന് തോന്നി. അങ്ങനെ എന്റെ പത്താം ക്ലാസ് വിദ്യാഭ്യാസമൊക്കെ കോടമ്പാക്കത്തെ ഒരു സ്‌കൂളിലായി. അപ്പോഴും എന്റെ മനസ്സ് സിനിമയിലാണെന്ന് അച്ഛനും തോന്നിയിട്ടുണ്ടാവും. കാരണം വൈകിട്ട് സ്‌കൂള്‍ വിട്ടു കഴിഞ്ഞാല്‍ മറ്റ് കുട്ടികളെ പോലെ കളിസ്ഥലത്തേക്ക് ഓടുന്നതിന് പകരം മൂന്ന് ഫ്ലോറുകളിൽ ഷൂട്ടിങ് നടക്കുന്ന വാഹിനി സ്റ്റുഡിയോയിലാവും ഞാന്‍. അങ്ങനെ സകല സിനിമാക്കാരുമായും പരിചയത്തിലായി. ജോഷി സാര്‍ അന്ന് ജയനെ നായകനാക്കി മൂര്‍ഖന്‍ എന്ന പടമെടുക്കുകയാണ്. അന്ന് മദ്രാസില്‍ ഞാന്‍ താമസിച്ചിരുന്നത് ഡയറക്ടര്‍ പി.കെ.രാജശേഖരന്റെ വീട്ടിലാണ്. ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ പോകുന്നത് പി.എന്‍.മേനോന്റെ വീട്ടിലും. 

ആ സമയത്ത് അദ്ദേഹം അസ്ത്രം എന്ന പടത്തിന്റെ ഒരുക്കങ്ങളിലായിരുന്നു. ഊണ് കഴിക്കാന്‍ പോകുന്ന ഞാന്‍ അദ്ദേഹത്തിന്റെ സിനിമകളുടെ ആല്‍ബം കണ്ട് കൊതിയോടെ മറിച്ചു നോക്കും. അതുകണ്ട് അദ്ദേഹം ചോദിച്ചു; ‘നിനക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ?’ ഉള്ള സത്യം തുറന്ന് പറഞ്ഞു. അങ്ങനെയാണ് അസ്ത്രത്തില്‍ മുഖം കാണിക്കുന്നത്. ‘‘അന്ന് സിനിമയില്‍ അഭിനയിക്കുക എന്നത് അപൂര്‍വം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. ഇന്നത്തെ പോലെ അവസരം കിട്ടുക എളുപ്പമല്ല. വളരെ കുറച്ച് അഭിനേതാക്കള്‍ മാത്രമേ അക്കാലത്തുള്ളൂ. ഇന്ന് ഞങ്ങളുടെ അസോസിയേഷനില്‍ തന്നെ നാനൂറോളം താരങ്ങളുണ്ട്.

ലാലു അലക്സ്, ജോഷി, പ്രേം നസീർ, ബാലൻ കെ. നായർ, സുകുമാരൻ, കൊച്ചിൻ ഹനീഫ തുടങ്ങിയവർ ( (ഫയൽ ചിത്രം: മനോരമ) )

അന്ന് നടന്‍മാര്‍ തമ്മില്‍ വലിയ സ്‌നേഹമായിരുന്നു. രണ്ടു പേര്‍ ഒരേ റൂം ഷെയര്‍ ചെയ്യും. വൈകുന്നേരം എല്ലാവരും കൂടിയിരുന്ന് റമ്മി കളിക്കും. അങ്ങനെ ആഘോഷമയമായിരുന്നു. ഒരു വിനോദയാത്ര പോകുന്ന അനുഭവം. പിന്നീട് നാട്ടില്‍ വന്ന ശേഷവും ഷൊര്‍ണ്ണൂരിലെ തിയറ്ററില്‍ വരുന്ന പടങ്ങള്‍ മുടങ്ങാതെ കാണും. നസീര്‍ സര്‍ കത്തിനില്‍ക്കുന്ന കാലമാണ്. ഫസ്റ്റ്‌ഷോ കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നത് സൈക്കിളിലാണ്. സൈക്കിള്‍ ചവിട്ടിക്കൊണ്ട് തന്നെ ഞാന്‍ സിനിമയിലെ ചില സീനുകള്‍ അഭിനയിച്ച് നോക്കും.’’

∙ അഭിനയമോഹം അച്ഛന്‍ എതിര്‍ത്തില്ല

അഭിനയിക്കാനുള്ള ആഗ്രഹം ആദ്യമായി തുറന്ന് പറഞ്ഞപ്പോള്‍ അച്ഛന്റെ മറുപടി ഇതായിരുന്നു. ‘‘സിനിമ ശാശ്വതമായി അന്നം തരുന്ന മേഖലയല്ല. ആര്‍ക്കും അതില്‍ സ്ഥിരമായി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. നീ സ്വന്തം കാലില്‍ നില്‍ക്കാനുളള പഠിപ്പും മാര്‍ഗവും കണ്ടെത്തിയ ശേഷം എന്ത് വേണമെങ്കിലും ചെയ്‌തോ’’. നടനാകുന്നതില്‍ ഒരിക്കലും അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നില്ല. അന്ന് നസീര്‍ സാറിന്റെ മകന്‍ ഷാനവാസും ഉമ്മറിന്റെ മകന്‍ റഷീദുമൊക്കെ സിനിമയിലേക്ക് വന്ന കാലമാണ്. പഞ്ചാഗ്നിയിലാണ് ആദ്യമായി ഡെപ്തുള്ള ഒരു ക്യാരക്ടര്‍ മേഘനാദന് കിട്ടുന്നത്. ബാലന്‍ കെ.നായരുടെ മകന്‍ എന്നത് തന്നെയായിരുന്നു അതിലേക്കുള്ള വാതില്‍ തുറന്ന് തന്നത്. എം.ടിയുടെയും ഹരിഹരന്‍ സാറിന്റെയുമൊക്കെ മനസിലേക്ക് വരുന്നത് പോലും അച്ഛന്റെ ലേബലിലായിരുന്നുവെന്ന് മേഘനാദൻ ഓർക്കുന്നു.

ബാലൻ കെ. നായർ ( (ഫയൽ ചിത്രം: മനോരമ) )

കാഴ്ചയില്‍ പരുക്കന്‍ ഭാവങ്ങളുളള മേഘന്‍ ജീവിതത്തില്‍ വളരെ സരസമായി സംസാരിക്കുന്നയാളാണ്. ബാലന്‍ കെ.നായര്‍ക്ക് ‘ബാലന്‍സ് കെ. നായര്‍’ എന്ന ഇരട്ടപ്പേര് വീണകഥ പോലും നര്‍മ മധുരമായാണ് മേഘന്‍ വിവരിക്കുന്നത്. ‘‘സിനിമയില്‍ ഏറ്റവും കൂടുതല്‍ വണ്ടിച്ചെക്കുകള്‍ കിട്ടിയ  നടനാണ് അച്ഛന്‍. മറ്റ് പലരും പണത്തിന് വേണ്ടി പിടിവാശി പിടിക്കുകയും ഡബിങിൽ സഹകരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ എങ്ങനെയും സിനിമ നടന്നു പോകട്ടെ എന്ന് കരുതി വിട്ടുവീഴ്ച ചെയ്യുന്ന കൂട്ടത്തിലായിരുന്നു അച്ഛന്‍. പണത്തേക്കാള്‍ അച്ഛന് ഹരം അഭിനയിക്കുക എന്നതിലായിരുന്നു. ആരും വിശ്വസിക്കാത്തത്ര വണ്ടിചെക്കുകള്‍ വീട്ടില്‍ അട്ടിയടുങ്ങിയിരുന്നു. ഈ കഥ സിനിമാരംഗത്ത് പാട്ടായി. അങ്ങനെ പാവം ബാലന്‍ കെ.നായര്‍ ബാലന്‍സ് കെ നായരായി. ആ അനുഭവം മനസിലുള്ളതു കൊണ്ട് ഞാന്‍ ചെക്ക് വാങ്ങാറില്ല.

ഉള്ള പണം എത്ര കുറവാണെങ്കിലും കാശായി തന്നെ വാങ്ങും. എത്രയോ പടങ്ങളില്‍  നയാപൈസ പ്രതിഫലം വാങ്ങാതെ അച്ഛന്‍ അഭിനയിച്ചിട്ടുണ്ട്. അവസാനകാലത്ത് രോഗം ബാധിച്ച് കിടപ്പിലായപ്പോള്‍ അന്ന് സഹായിച്ചവരാരും തിരിഞ്ഞു നോക്കിയില്ല. ഈ അനുഭവങ്ങളൊക്കെ എന്നും മനസ്സിലുണ്ടായിരുന്നു. അന്ന് ഇന്നത്തെ പോലെ വലിയ പ്രതിഫലമൊന്നുമുണ്ടായിരുന്നില്ല. ഒരു പടം ഫ്ലോപ്പായി നിർമാതാവിന് നഷ്ടം വന്നാല്‍ അഭിനേതാക്കള്‍ തന്നെ പറയും; അടുത്ത പടം നമുക്ക് ഫ്രീയായി ചെയ്യാം. അങ്ങനെ നിർമാതാവിനെ കരകയറ്റുക എന്ന ഒരു മനസ്സും കൂടെയുണ്ടായിരുന്നു അന്ന്.’’

മേഘനാദൻ ( (ഫയൽ ചിത്രം: മനോരമ) )

∙ ഓര്‍മിക്കപ്പെടാന്‍ ഒരു സീന്‍ മതി

‘‘എല്ലാ വേഷവും എല്ലാവര്‍ക്കും ചെയ്യാമെന്ന് വിശ്വസിക്കുന്നവരുണ്ട്. ഞാന്‍ അക്കൂട്ടത്തിലുളള ഒരാളല്ല. ആര് ഡയറക്ട് ചെയ്യുന്ന പടമായാലും ഞാന്‍ എന്റെ കഥാപാത്രം എന്താണെന്ന് ചോദിക്കും. അത് അഹങ്കാരം കൊണ്ടല്ല. ആത്മവിശ്വാസക്കുറവ് കൊണ്ടാണ്. എനിക്ക് ചെയ്യാന്‍ പറ്റുന്ന റോളാണെന്ന് തോന്നിയാല്‍ മാത്രമേ ഏറ്റെടുക്കാറുള്ളൂ. ഇല്ലെങ്കില്‍ ഒഴിഞ്ഞു കളയും. പിന്നെ ചില കാര്യങ്ങളില്‍ ചില വിധിയുണ്ടെന്നും തോന്നാറുണ്ട്. പ്രജ എന്ന പടത്തില്‍ ബാബുരാജ് ചെയ്ത വേഷം എനിക്ക് വന്നതാണ്. ആ സമയത്ത് കുടമാറ്റത്തിന്റെ ഷൂട്ടിങിനിടയിൽ പാറപ്പുറത്തു നിന്ന് വീണ് ലിഗ്‌മെന്റ് കട്ടായി നില്‍ക്കുകയാണ്. കാലിലൊക്കെ ആകെ നീരും മറ്റുമുണ്ട്. അങ്ങനെ സ്വയം ഒഴിവാകേണ്ടി വന്നു.

ചെന്താരം സിനിമയിൽ മേഘനാദനും മയൂരിയും (ഫയൽ ചിത്രം: മനോരമ)

പ്രായിക്കര പാപ്പാന്റെ ഷൂട്ടിങ് സമയത്തും ഒരു അപകടമുണ്ടായി 6 മാസം കിടപ്പിലായി. നെഗറ്റീവ് റോളുകള്‍ മാത്രം ചെയ്തിരുന്ന എനിക്ക് ആളുകളെ കരയിപ്പിക്കാനും  പറ്റുമെന്ന് നാലാള്‍ക്ക് തോന്നിത്തുടങ്ങിയത് ആക്‌ഷൻ ഹീറോ ബിജുവിന് ശേഷമാണ്. ആ സിനിമ കണ്ട് ഒരുപാട് പേര്‍ വിളിച്ചു. വിവാഹച്ചടങ്ങുകളിലൊക്കെ പങ്കെടുക്കുമ്പോള്‍ ആളുകള്‍ ആ വേഷത്തെക്കുറിച്ച് പറയും. ആകെ ഒരു സീനില്‍ മാത്രം വന്നു പോകുന്ന കഥാപാത്രത്തിന്റെ ഇംപാക്ട് ഓര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടു.’’ ഓർമിക്കപ്പെടാന്‍ ഒരുപാട് കഥാപാത്രങ്ങള്‍ വേണ്ട. ഒരു സിനിമയോ ഒരു സീനോ മതിയെന്നതും മേഘനാദന്റെ അനുഭവസാക്ഷ്യമാണ്.

ബാലന്‍ കെ.നായര്‍ മരണശേഷം ഓര്‍മിക്കപ്പെടുന്നതിനെ മേഘന്‍ ഇങ്ങനെ വിലയിരുത്തുന്നു. ‘‘അച്ഛന്‍ മരിച്ചസമയത്ത് നികത്താനാവാത്ത നഷ്ടം എന്നൊക്കെ പറഞ്ഞ് ആളുകള്‍ ബഹളം വച്ചു. പിന്നീട് മൂന്ന് വര്‍ഷം തുടര്‍ച്ചയായി ജന്മനാടായ കോഴിക്കോട് അനുസ്മരണ സമ്മേളനം നടന്നു. പിന്നീടാരും അച്ഛനെ ഓര്‍ത്തില്ല. അതില്‍ ഞാനവരെ കുറ്റപ്പെടുത്തില്ല. കാരണം സ്വന്തം മക്കള്‍ പോലും മാതാപിതാക്കളെ ഓര്‍മിക്കാത്ത വേഗതയുടെ കാലത്ത് അന്യരെ കുറ്റം പറയുന്നതില്‍ അര്‍ഥമുണ്ടോ? പക്ഷേ, ഒരു കാര്യമുണ്ട്. ഷൊര്‍ണ്ണൂര്‍ ശരിക്കും അച്ഛന്‍ വന്നു താമസിച്ച നാടാണ്. ഇവിടെ എല്ലാ വര്‍ഷവും ഭരത് ബാലന്‍ കെ. നായര്‍ നാടകോത്സവം നടത്തുന്നുണ്ട്. അപ്പോള്‍ മരിച്ചാലും നമ്മെ ഓർമിക്കുന്ന ചിലരെങ്കിലുമുണ്ടാവും.

ബാലൻ കെ. നായർ (മനോരമ ആർക്കൈവ്സ്)

കോഴിക്കോട് ഒരു പ്രതിമ സ്ഥാപിക്കുന്നു എന്ന് പറഞ്ഞ് ചാനലില്‍ ചില വാര്‍ത്തകള്‍ കണ്ടിരുന്നു. അതേക്കുറിച്ച് പിന്നീട് ഒന്നും കേട്ടില്ല. പിന്നെ ഞങ്ങളുടെ വീടിന് മുന്നിലൂടെയുള്ള റോഡിന്റെ പേര് ബാലന്‍ കെ നായര്‍ റോഡ് എന്നാണ്. എന്തായാലും ആ റോഡ് ഉള്ളിടത്തോളം കാലം അച്ഛന്‍ ഓർമിക്കപ്പെടും. അതിലെ സഞ്ചരിക്കുന്നവരെങ്കിലും അച്ഛനെ മറന്നു പോവില്ല എന്നതില്‍ സന്തോഷം.’’. ഇപ്പോള്‍ ഓർമകൾ അന്യമായ ഒരു ലോകത്ത് അച്ഛന് കൂട്ടായി മേഘനാദനും പോകുമ്പോള്‍ അദ്ദേഹം അടയാളപ്പെടുത്തിയ അഭിനയമുഹൂര്‍ത്തങ്ങള്‍ മാത്രം ബാക്കി.

English Summary:

Beyond the Villain : Remembering The Cinematic Journey of Meghanadan