‘കരീന കിടക്കുമ്പോഴാണ് അന്ന് ലൈറ്റ് അപ് ചെയ്തത്, ആലിയയ്ക്കും മുഖ്യം സുരക്ഷ: അയാളെ സെറ്റിൽ നിന്ന് പുറത്താക്കി’
‘‘ബോളിവുഡിലെ അഭിനേതാക്കൾ ജോലി കഴിഞ്ഞ് മുംബൈയിലെ വീട്ടിലേക്കും തമിഴ് സിനിമക്കാർ ചെന്നൈയിലെ വീട്ടിലേക്കും കന്നഡ സിനിമക്കാർ ബെംഗളൂരുവിലെ വീട്ടിലേക്കും തെലുങ്ക് സിനിമക്കാർ ഹൈദരാബാദിലേക്കും മടങ്ങുമ്പോൾ മലയാള സിനിമയിലുള്ളർ വീട്ടിലേക്കല്ല മടങ്ങുന്നത്. അങ്ങനെ ഒറ്റയിടമല്ല അവിടെ, അവർ പോകുന്നത് ചിലപ്പോൾ തിരുവന്തപുരത്തേക്കാകാം കൊച്ചിയിലേക്കാകാം അല്ലെങ്കിൽ കോഴിക്കോട്ടേക്ക് ആകാം. ഇതിനിടയിലുള്ള സാഹചര്യങ്ങളിലാണ് അടുത്തിടെ സംഭവിച്ചതുപോലെ മര്യാദയുടെ സീമ ലംഘിക്കുന്ന പ്രശ്ങ്ങളുണ്ടാകുന്നത്’’– നടി സുഹാസിനിയുടേതാണ് വാക്കുകൾ. ഇന്ത്യയുടെ അൻപത്തിയഞ്ചാം രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയ സുഹാസിനി സിനിമാരംഗത്തെ സ്ത്രീസുരക്ഷയെക്കുറിച്ചു നടന്ന ചർച്ചയിൽ പങ്കെടുത്ത് പങ്കുവച്ചതും ഇക്കാലമത്രയും നിരീക്ഷിച്ച കാര്യങ്ങളുടെ വെളിച്ചത്തിൽനിന്നുള്ള നിരീക്ഷണങ്ങളായിരുന്നു. ‘‘മറ്റ് തൊഴിൽമേഖലകളിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങളുണ്ടാകുന്നുണ്ടെങ്കിലും സിനിമാരംഗവുമായി അതു താരതമ്യപ്പെടുത്താനാവില്ല. സിനിമയുടെ പശ്ചാത്തലവും സാഹചര്യവും വ്യത്യസ്താണ്. സാധാരണ മറ്റു ജോലികൾ ചെയ്യുന്നവർ അതു കഴിഞ്ഞ്

‘‘ബോളിവുഡിലെ അഭിനേതാക്കൾ ജോലി കഴിഞ്ഞ് മുംബൈയിലെ വീട്ടിലേക്കും തമിഴ് സിനിമക്കാർ ചെന്നൈയിലെ വീട്ടിലേക്കും കന്നഡ സിനിമക്കാർ ബെംഗളൂരുവിലെ വീട്ടിലേക്കും തെലുങ്ക് സിനിമക്കാർ ഹൈദരാബാദിലേക്കും മടങ്ങുമ്പോൾ മലയാള സിനിമയിലുള്ളർ വീട്ടിലേക്കല്ല മടങ്ങുന്നത്. അങ്ങനെ ഒറ്റയിടമല്ല അവിടെ, അവർ പോകുന്നത് ചിലപ്പോൾ തിരുവന്തപുരത്തേക്കാകാം കൊച്ചിയിലേക്കാകാം അല്ലെങ്കിൽ കോഴിക്കോട്ടേക്ക് ആകാം. ഇതിനിടയിലുള്ള സാഹചര്യങ്ങളിലാണ് അടുത്തിടെ സംഭവിച്ചതുപോലെ മര്യാദയുടെ സീമ ലംഘിക്കുന്ന പ്രശ്ങ്ങളുണ്ടാകുന്നത്’’– നടി സുഹാസിനിയുടേതാണ് വാക്കുകൾ.
ഇന്ത്യയുടെ അൻപത്തിയഞ്ചാം രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയ സുഹാസിനി സിനിമാരംഗത്തെ സ്ത്രീസുരക്ഷയെക്കുറിച്ചു നടന്ന ചർച്ചയിൽ പങ്കെടുത്ത് പങ്കുവച്ചതും ഇക്കാലമത്രയും നിരീക്ഷിച്ച കാര്യങ്ങളുടെ വെളിച്ചത്തിൽനിന്നുള്ള നിരീക്ഷണങ്ങളായിരുന്നു. ‘‘മറ്റ് തൊഴിൽമേഖലകളിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങളുണ്ടാകുന്നുണ്ടെങ്കിലും സിനിമാരംഗവുമായി അതു താരതമ്യപ്പെടുത്താനാവില്ല. സിനിമയുടെ പശ്ചാത്തലവും സാഹചര്യവും വ്യത്യസ്താണ്. സാധാരണ മറ്റു ജോലികൾ ചെയ്യുന്നവർ അതു കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്നു. പക്ഷേ സിനിമയുടെ കാര്യം പറഞ്ഞാൽ ഏതാണ്ട് 200 – 300 പേർ വീടും നാടും വിട്ട് മറ്റൊരു സ്ഥലത്ത് തമ്പടിക്കുകയാണ്, ഒരു കുടുംബം പോലെ കഴിയുകയാണ്.
ചില സമയത്ത് സമ്മതത്തോടെയോ സമ്മതമില്ലാതെയോ മര്യാദ ലംഘിക്കുന്ന കാര്യങ്ങൾ ഉണ്ടാകാം. നമ്മൾ സംസാരിക്കുന്നത് സമ്മതമില്ലാതെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചാണ്. പ്രത്യേകിച്ച് നിയമാവലികളില്ലാത്തൊരു ഗ്രാമം പോലെ കുറേപ്പേർ ഒരുമിച്ചു താമസിക്കുമ്പോൾ, ആ സാഹചര്യം മുതലെടുക്കുന്നവരുണ്ടാകാം’’– സുഹാസിനി തുടരുന്നു. ‘‘സിനിമാരംഗത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാൻ വേണ്ടത് തെറ്റു ചെയ്യുന്നവരെ മാറ്റിനിർത്തിയുള്ള ശിക്ഷയാണ്.
ഞാൻ രാവിലെ എന്റെ ഭർത്താവിനോട് സംസാരിച്ചു. അദ്ദേഹം ഒരു വ്യക്തിയുടെ പേരു പറഞ്ഞു, അയാളെ സെറ്റിൽ നിന്ന് പുറത്താക്കുകയാണെന്നും വ്യക്തമാക്കി. എല്ലാവരും അതാണ് ചെയ്യേണ്ടത്. പക്ഷേ ഇതെല്ലാം എത്രത്തോളം നടക്കുന്നുണ്ട് എന്നു പറയാനാകില്ല’’.
∙ ‘ആ 150 ആൺകുട്ടികൾക്ക് നന്ദി’
അഡയാറിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച കാലത്തെ അനുഭവങ്ങളും സുഹാസിനി പങ്കുവച്ചു. ‘‘43 വർഷം മുൻപ് ഛായാഗ്രഹണം പഠിക്കാൻ അഡയാറിലെത്തുമ്പോൾ ക്ലാസിലെ ഏക പെണ്‍കുട്ടി ഞാനായിരുന്നു. ഒപ്പം 150 ആൺകുട്ടികളും. ഞാനിന്ന് വളരെ ആത്മവിശ്വാസമുള്ള സ്ത്രീയായിരിക്കുന്നതിന് ആ 150 ആൺകുട്ടികളോട് ഞാന്‍ നന്ദി പറയുന്നു, എനിക്കവിടെ ലഭിച്ചത് പരസ്പര ബഹുമാനവും മര്യാദയുമാണ്. ഞാൻ ഒരിക്കലും സ്ത്രീയാണെന്ന മുൻവിധിയോടെ കാര്യങ്ങൾ ചെയ്തിട്ടില്ല; ജീവിതത്തിലായാലും അഭിനയിക്കുമ്പോഴായാലും. അതങ്ങനെയാണ് വേണ്ടതും. ഞാൻ സ്ത്രീയാണ്, എന്നെ നോക്കിക്കാണുന്നത് വേറിട്ട രീതിയിലാകും എന്നചിന്ത സ്ത്രീകൾ തലയിൽ നിന്നു കളയണം’’– സുഹാസിനി വ്യക്തമാക്കി.
സിനിമാ സെറ്റ് പൊതുവേ സ്ത്രീകൾക്ക് സുരക്ഷിതമായ സ്ഥലമാണെന്നാണ് നടി ഖുശ്ബു പറയുന്നത്. ‘‘പണ്ട് വാനിറ്റിവാനുകളില്ലാതിരുന്ന കാലത്ത് വസ്ത്രം മാറാൻ വരെ സെറ്റിലുള്ളവരാണ് സൗകര്യം ചെയ്തുതരിക. അവർ മോശമായി പെരുമാറുമോയെന്നു സംശയിക്കേണ്ടതു പോലുമില്ലായിരുന്നു. ഇപ്പോഴും ഷൂട്ടിങ് സെറ്റുകളിലല്ല, അതിനു പുറത്തുള്ള ഇടങ്ങളിലാണ് പ്രശ്നങ്ങളുണ്ടാകുന്നത്.
ബാലതാരമായി വന്ന കാലം മുതൽ സിനിമാരംഗത്തുള്ള പുരുഷന്മാർ സെറ്റിലുള്ള സ്ത്രീകളെ ബഹുമാനിക്കുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്. ഹിന്ദി ചിത്രം ‘ദേശ്പ്രേമി’യിൽ അഭിനയിക്കുന്ന സമയത്ത് നായികയായ ഹേമമാലിനി സെറ്റിലെത്തുമ്പോൾ സംവിധായകൻ മാത്രമല്ല, അമിതാഭ് ബച്ചൻ പോലും എഴുന്നേറ്റു നിന്നാണ് അവരെ സ്വീകരിക്കുന്നത്. സ്ത്രീകളെ ബഹുമാനിക്കേണ്ടതിന്റെ ആദ്യപാഠം വീട്ടിൽനിന്നാണ് പഠിക്കേണ്ടത്- ഖുശ്ബു വ്യക്തമാക്കുന്നു.
∙ ‘ആ ബിഗ് ബജറ്റ് സിനിമ ഞാന്‍ ഒഴിവാക്കി’
ബോളിവുഡ് നടി ഭൂമി പഡ്നേക്കറുടെ വാക്കുകളിങ്ങനെ: ‘‘സിനിമയിൽ അതിർവരമ്പുകൾ വയ്ക്കാനാകില്ല, എല്ലാത്തരം കഥാപാത്രങ്ങളും സിനിമയിൽ വേണ്ടതാണ്. നല്ലതും മോശവും േവണം. പക്ഷേ ഏതു രീതിയിലാണ് നമ്മൾ അതു കാണിച്ചുകൊടുക്കുന്നതെന്ന് ചിന്തിക്കണം. ഒരു പക്ഷേ പാട്ടുസീനിൽ നായികയുടെ പിൻഭാഗത്ത് അടിക്കുന്ന നായകനെ കാണിക്കുമ്പോൾ, ഹീറോ അങ്ങനെ ചെയ്യാമെങ്കിൽ പിന്നെ അത് ഓകെയാണെന്നു ചിന്തിക്കുന്ന 10 പേരുണ്ടാകും. സ്ത്രീകഥാപാത്രങ്ങൾ ഉൾപ്പെടുന്ന രംഗങ്ങൾ മര്യാദയോടു കൂടി വേണം ചിത്രീകരിക്കാൻ.
ആ രീതിയിൽ കഥാപാത്രങ്ങളെ ഏതു രീതിയിൽ അവതരിപ്പിക്കുന്നു എന്നു ചിന്തിക്കേണ്ടത് അഭിനേതാക്കളുടെ കൂടി ഉത്തരവാദിത്തമാണ്. എനിക്ക് ആശയപരമായി യോജിക്കാനാകുന്ന വേഷങ്ങളേ എനിക്ക് ചെയ്യാനാകൂ. അത് എന്റെ നിലപാടാണ്. എനിക്കു ചില ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഓഫർ വന്നു. അതു വലിയ വിജയമാകും, വലിയ നമ്പറുകൾ സൃഷ്ടിക്കും, കോടികളുണ്ടാക്കും എന്നെല്ലാം എനിക്കറിയാം, പക്ഷേ അതു സ്വീകരിച്ചില്ല. ഞാൻ എന്തുതരം ലെഗസിയാണ് ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത്’’– ഭൂമി നയം വ്യക്തമാക്കി.
∙ ‘സുരക്ഷിതമാണെന്ന് അവർക്ക് തോന്നണം’
ഹൈവേ, ജബ് വി മെറ്റ്, തമാശ ഉൾപ്പെടെ കരുത്തുറ്റ, സാമൂഹിക യാഥാര്‍ഥ്യങ്ങളോടു കലഹിക്കുന്ന വനിതാ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയുള്ള സിനിമകൾ ഒരുക്കിയ സംവിധായകൻ ഇംതിയാസ് അലിക്കും സ്ത്രീ സുരക്ഷാ വിഷയത്തിൽ കൃത്യമായ അഭിപ്രായമുണ്ട്. ‘‘സമൂഹവും സിനിമയും തമ്മിലുള്ളത് പൊക്കിൾകൊടി ബന്ധമാണ്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളോട് ‘നോ ടോളറൻസ്’ പോളിസിയാണ് സ്വീകരിക്കേണ്ടത്. എന്റെ സെറ്റുകളിൽനിന്ന് മൂന്നു പേരെ മാറ്റിനിർത്തിയിട്ടുണ്ട്. ഇതുവരെ മൂന്നു േപരെ മാത്രമേ പുറത്താക്കേണ്ടി വന്നിട്ടുള്ളൂവെന്നത് സന്തോഷകമായ കാര്യമായി തോന്നുന്നു.
സിനിമാസെറ്റുകൾ പൊതുവേ സുരക്ഷിതമായ ഇടമാണ്. റോഡ് മൂവിയായ ‘ഹൈവേ’ ചെയ്തപ്പോൾ നടി ആലിയ ഭട്ടിന് വസ്ത്രം മാറാനും മറ്റ് ആവശ്യങ്ങൾക്കുമെല്ലാം സെറ്റിലുള്ളരെ ആശ്രയിക്കേണ്ടിയിരുന്നു. പലപ്പോഴും സൗകര്യം കുറവായിരുന്നു. പക്ഷേ സുരക്ഷിതമായ ഇടം നൽകാൻ കഴിഞ്ഞിട്ടുണ്ട്. അതുപോലെ ‘ജബ് വി മെറ്റ്’ ചിത്രീകരണത്തിനിടെ നായിക കരീന കപൂർ ട്രെയിൻ ബർത്തിൽ കിടക്കുന്ന സീൻ ചെയ്യുമ്പോഴാണ് അവിടെ ചെറുതായി ലൈറ്റ് അപ് ചെയ്യേണ്ടിവന്നത്. കരീനയോട് ഞാൻ താഴെയിറങ്ങാൻ പറഞ്ഞു. അവർ പറഞ്ഞു അതു േവണ്ട. അവർ അവിടെ കിടക്കുമ്പോൾ തന്നെയാണ് ലൈറ്റ് അപ് ചെയ്യുന്ന മൂന്നുപേർ അവിടെ നിന്നു ജോലി ചെയ്തത്. അവർക്ക് അത് ബുദ്ധിമുട്ടുണ്ടാക്കിയില്ല. സെറ്റിലെ സാഹചര്യവും വർക്ക് കൾചറും സുരക്ഷിമായി അവർക്കു തോന്നിയതുകൊണ്ടാണത്– ഇംതിയാസ് കൂട്ടിച്ചേർത്തു.