ഓരോ വർഷവും ദേശാടനപ്പക്ഷികളെപ്പോലെ ഏഷ്യയിലെങ്ങുമുള്ള ചലച്ചിത്രപ്രേമികൾ ചേക്കേറുന്ന അറബിക്കടലിന്റെ കൊങ്കൺതീരം! നഗരത്തെ തൊട്ടൊഴുകി കടലിലേക്കെത്താൻ െവമ്പുന്ന മണ്ഡോവിനദിയെപ്പോലെ, കലയുടെ ഗോവൻതീരത്തെ ലോകസിനിമയുടെ കാണാക്കാഴ്ചകളിലേക്ക് ഒഴുകിയെത്തുന്നവർ. 55–ാം ഇഫിയുടെ (International Film Festival of India- IFFI) പ്രധാന പ്രത്യേകത മേളയിലെ സ്ത്രീസാന്നിധ്യമായിരുന്നു. രാജ്യാന്തര മത്സരവിഭാഗത്തിൽ എത്തിയ 15 ചലച്ചിത്രങ്ങളിൽ ഒൻപതും ഒരുക്കിയത് വനിതാ സംവിധായകർ. പ്രദർശനത്തിനെത്തിയ 80 രാജ്യങ്ങളിൽ നിന്നുള്ള 180 ചിത്രങ്ങളില്‍ കൂടുതൽ വനിതാപ്രാതിനിധ്യം. ഇതുവരെയുള്ള മേളകളിൽ നിന്ന് 55–ാം പതിപ്പിനെ വേറിട്ടു നിർത്തിയത് ഇതേ വനിതാ പങ്കാളിത്തം തന്നെ. ഇത്തവണ മേളയ്ക്കെത്തിയ ചലച്ചിത്രാസ്വാദകര്‍ ആദ്യം മനസ്സില്‍ കുറിച്ചിട്ടതും ഒരു വനിതാ സംവിധായികയുടെ പേരാണ്– പായൽ കപാഡിയ. കാൻ ചലച്ചിത്രമേളയിൽ രാജ്യത്തിന്റെ അഭിമാനമായി ‘ഗ്രാൻപ്രി’ പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിലെ ഒരു മേളയിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന േവദി കൂടിയായിരുന്നു ഗോവ.

ഓരോ വർഷവും ദേശാടനപ്പക്ഷികളെപ്പോലെ ഏഷ്യയിലെങ്ങുമുള്ള ചലച്ചിത്രപ്രേമികൾ ചേക്കേറുന്ന അറബിക്കടലിന്റെ കൊങ്കൺതീരം! നഗരത്തെ തൊട്ടൊഴുകി കടലിലേക്കെത്താൻ െവമ്പുന്ന മണ്ഡോവിനദിയെപ്പോലെ, കലയുടെ ഗോവൻതീരത്തെ ലോകസിനിമയുടെ കാണാക്കാഴ്ചകളിലേക്ക് ഒഴുകിയെത്തുന്നവർ. 55–ാം ഇഫിയുടെ (International Film Festival of India- IFFI) പ്രധാന പ്രത്യേകത മേളയിലെ സ്ത്രീസാന്നിധ്യമായിരുന്നു. രാജ്യാന്തര മത്സരവിഭാഗത്തിൽ എത്തിയ 15 ചലച്ചിത്രങ്ങളിൽ ഒൻപതും ഒരുക്കിയത് വനിതാ സംവിധായകർ. പ്രദർശനത്തിനെത്തിയ 80 രാജ്യങ്ങളിൽ നിന്നുള്ള 180 ചിത്രങ്ങളില്‍ കൂടുതൽ വനിതാപ്രാതിനിധ്യം. ഇതുവരെയുള്ള മേളകളിൽ നിന്ന് 55–ാം പതിപ്പിനെ വേറിട്ടു നിർത്തിയത് ഇതേ വനിതാ പങ്കാളിത്തം തന്നെ. ഇത്തവണ മേളയ്ക്കെത്തിയ ചലച്ചിത്രാസ്വാദകര്‍ ആദ്യം മനസ്സില്‍ കുറിച്ചിട്ടതും ഒരു വനിതാ സംവിധായികയുടെ പേരാണ്– പായൽ കപാഡിയ. കാൻ ചലച്ചിത്രമേളയിൽ രാജ്യത്തിന്റെ അഭിമാനമായി ‘ഗ്രാൻപ്രി’ പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിലെ ഒരു മേളയിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന േവദി കൂടിയായിരുന്നു ഗോവ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ വർഷവും ദേശാടനപ്പക്ഷികളെപ്പോലെ ഏഷ്യയിലെങ്ങുമുള്ള ചലച്ചിത്രപ്രേമികൾ ചേക്കേറുന്ന അറബിക്കടലിന്റെ കൊങ്കൺതീരം! നഗരത്തെ തൊട്ടൊഴുകി കടലിലേക്കെത്താൻ െവമ്പുന്ന മണ്ഡോവിനദിയെപ്പോലെ, കലയുടെ ഗോവൻതീരത്തെ ലോകസിനിമയുടെ കാണാക്കാഴ്ചകളിലേക്ക് ഒഴുകിയെത്തുന്നവർ. 55–ാം ഇഫിയുടെ (International Film Festival of India- IFFI) പ്രധാന പ്രത്യേകത മേളയിലെ സ്ത്രീസാന്നിധ്യമായിരുന്നു. രാജ്യാന്തര മത്സരവിഭാഗത്തിൽ എത്തിയ 15 ചലച്ചിത്രങ്ങളിൽ ഒൻപതും ഒരുക്കിയത് വനിതാ സംവിധായകർ. പ്രദർശനത്തിനെത്തിയ 80 രാജ്യങ്ങളിൽ നിന്നുള്ള 180 ചിത്രങ്ങളില്‍ കൂടുതൽ വനിതാപ്രാതിനിധ്യം. ഇതുവരെയുള്ള മേളകളിൽ നിന്ന് 55–ാം പതിപ്പിനെ വേറിട്ടു നിർത്തിയത് ഇതേ വനിതാ പങ്കാളിത്തം തന്നെ. ഇത്തവണ മേളയ്ക്കെത്തിയ ചലച്ചിത്രാസ്വാദകര്‍ ആദ്യം മനസ്സില്‍ കുറിച്ചിട്ടതും ഒരു വനിതാ സംവിധായികയുടെ പേരാണ്– പായൽ കപാഡിയ. കാൻ ചലച്ചിത്രമേളയിൽ രാജ്യത്തിന്റെ അഭിമാനമായി ‘ഗ്രാൻപ്രി’ പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിലെ ഒരു മേളയിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന േവദി കൂടിയായിരുന്നു ഗോവ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ വർഷവും ദേശാടനപ്പക്ഷികളെപ്പോലെ ഏഷ്യയിലെങ്ങുമുള്ള ചലച്ചിത്രപ്രേമികൾ ചേക്കേറുന്ന അറബിക്കടലിന്റെ കൊങ്കൺതീരം! നഗരത്തെ തൊട്ടൊഴുകി കടലിലേക്കെത്താൻ െവമ്പുന്ന മണ്ഡോവിനദിയെപ്പോലെ, കലയുടെ ഗോവൻതീരത്തെ ലോകസിനിമയുടെ കാണാക്കാഴ്ചകളിലേക്ക് ഒഴുകിയെത്തുന്നവർ. 

55–ാം ഇഫിയുടെ (International Film Festival of India- IFFI) പ്രധാന പ്രത്യേകത മേളയിലെ സ്ത്രീസാന്നിധ്യമായിരുന്നു. രാജ്യാന്തര മത്സരവിഭാഗത്തിൽ എത്തിയ 15 ചലച്ചിത്രങ്ങളിൽ ഒൻപതും ഒരുക്കിയത് വനിതാ സംവിധായകർ. പ്രദർശനത്തിനെത്തിയ 80 രാജ്യങ്ങളിൽ നിന്നുള്ള 180 ചിത്രങ്ങളില്‍ കൂടുതൽ വനിതാപ്രാതിനിധ്യം. ഇതുവരെയുള്ള മേളകളിൽ നിന്ന് 55–ാം പതിപ്പിനെ വേറിട്ടു നിർത്തിയത് ഇതേ വനിതാ പങ്കാളിത്തം തന്നെ. ഇത്തവണ മേളയ്ക്കെത്തിയ ചലച്ചിത്രാസ്വാദകര്‍ ആദ്യം മനസ്സില്‍ കുറിച്ചിട്ടതും ഒരു വനിതാ സംവിധായികയുടെ പേരാണ്– പായൽ കപാഡിയ. 

കാൻ ചലച്ചിത്രമേളയിൽ രാജ്യത്തിന്റെ അഭിമാനമായി ‘ഗ്രാൻപ്രി’ പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിലെ ഒരു മേളയിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന േവദി കൂടിയായിരുന്നു ഗോവ. 

ADVERTISEMENT

രാജ്യാന്തര േവദിയിൽ സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്ന് കയ്യടിച്ച ചിത്രം; അതുകൊണ്ടുതന്നെ പ്രതീക്ഷകളേറെയായിരുന്നു. രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള മാധ്യമ പ്രതിനിധി സംഘത്തിന്റെ ഭാഗമായതിനാൽ സിനിമയുടെ വിശദാംശങ്ങളും സീറ്റ് റിസർവ് ചെയ്യുന്നതിനു വേണ്ടിയുള്ള മൊബൈൽ ആപും മുൻകൂട്ടി ലഭ്യമായിരുന്നു. ഓൺലൈൻ ബുക്കിങ് ഓപൺ ആയ ദിവസം തന്നെ ‘സീറ്റ്’ ഉറപ്പിച്ചു. മേള തുടങ്ങുന്നതിനു തലേന്ന് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ പ്രദർശനം സോൾഡ് ഔട്ട് ആയിരുന്നു.

∙ പ്രഭയായ് നിനച്ചതെല്ലാം 

പനജിയിലെ മുഖ്യപ്രദർശന വേദിയായ ഇനോക്സ് വൺ തിയറ്റർ പരിസരത്ത് സിനിമാപ്രേമികള്‍ തിരക്കുകൂട്ടിയത് രണ്ടാം ദിനത്തിലാണ്. മേളയുടെ ഉദ്ഘാടന ദിനമായ 20ന് റെഡ് കാർപറ്റ് പ്രീമിയറായി പ്രദർശിപ്പിച്ചത് ‘ഫോക്കസ് രാജ്യമായ’ ഓസ്ട്രേലിയയിൽ നിന്നുള്ള മൈക്കൽ ഗ്രേസിയുടെ ചിത്രം ‘ബെറ്റർമാൻ’. 

സംവിധായിക പായൽ കപാഡിയ. (ചിത്രം: മനോരമ)

രണ്ടാം ദിനത്തിലെ ആദ്യ ഷോ ആയിരുന്നു ഏവരും കാത്തിരുന്ന ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’! സിനിമയുടെ ഇന്ത്യൻ റിലീസിന് ഒരു ദിവസം മുൻപേയായിരുന്നു ‘ഇഫി’ വേദിയിലെ പ്രദർശനം. രാവിലെ ഒൻപതിന് ഷോ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപുതന്നെ ഇനോക്സിനു മുന്നിൽ നീണ്ട ക്യൂ. സീറ്റ് മുൻകൂട്ടി റിസർവ് ചെയ്യാൻ കഴിയാത്തവരും ഒഴിവു വന്നേക്കാവുന്ന സീറ്റിൽ അവസരം ലഭിക്കുമെന്നു പ്രതീക്ഷിച്ച് തിയറ്ററിനു മുന്നിൽ കാത്തുനിന്നു. 

ADVERTISEMENT

പ്രദർശന സമയത്തിന് അഞ്ചു മിനിറ്റു മാത്രം മുൻപായിരുന്നു പ്രവേശനം. സ്ക്രീനിൽ ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് െതളിഞ്ഞപ്പോൾ പ്രേക്ഷകർ വരവേറ്റത് നിറഞ്ഞ കയ്യടിയോടെ. 30 വർഷത്തിനു ശേഷം കാനിൽ എത്തുന്ന ഇന്ത്യൻ സിനിമ, ഗ്രാൻപ്രി പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമ, രാജ്യാന്തര തലത്തിൽ വിവിധ പുരസ്കാരങ്ങൾ നേടിയ സിനിമ – ഇഫി വേദിയിൽ പായൽ കപാഡിയയുടെ ചലച്ചിത്രത്തെ ആഘോഷത്തോടെ വരവേൽക്കാൻ കാരണങ്ങളേറെ. പക്ഷേ സിനിമ തുടങ്ങും മുൻപേ തിയറ്ററിൽ മുഴങ്ങിയ കയ്യടി, അവസാന ഭാഗത്ത് ഉണ്ടായില്ലെന്നത് ശ്രദ്ധേയമായി. കാണികൾ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമായ ആഴമുള്ള ചലച്ചിത്രാസ്വാദനമോ, കഥാപാത്രങ്ങളുമായുള്ള വൈകാരിക ബന്ധമോ സമ്മാനിക്കാൻ സിനിമയ്ക്കായില്ലേ? അതിന്റെ പ്രതിഫലനമായിരുന്നോ തിയറ്ററിൽ കണ്ടത്?

കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ സംവിധായിക പായൽ കപാഡിയ, ദിവ്യ പ്രഭ, കനി കുസൃതി തുടങ്ങിയവർ (Photo by Christophe SIMON / AFP)

∙ മുംബൈ: ഇരമ്പുന്ന നഗര ജീവിതം

ഉറങ്ങാത്ത മുംൈബ നഗരം; പകലോ രാത്രിയോ എന്നു തിരിച്ചറിയാൻ കഴിയാതെ ഇരുട്ടിലും ചലിച്ചുകൊണ്ടിരിക്കുന്ന നഗരം; ആകാശം മുട്ടുന്ന അംബരചുംബികളും വഴിവിളക്കിനപ്പുറത്തെ ഇരുണ്ട, അഴുക്കുപുരണ്ട തെരുവുകളും; പേരില്ലാത്ത, മുഖമില്ലാത്ത, പലഭാഷകളിൽ സംസാരിക്കുന്നവരുടെ വാക്കുകളിൽ ഈ നഗരം അവർക്കെന്താണെന്നതിലേക്ക് ക്യാമറ ഓടിത്തുടങ്ങുന്നു. 

നിർത്താതെ ചലിക്കുന്ന മുംബൈ സബർബൻ ട്രെയിനുകളിലെ ജീവിതക്കാഴ്ചകളില്‍ അവസാന ഭാഗത്തെത്തുമ്പോൾ, കപാഡിയയുടെ നായികമാരിലേക്ക് – പാതിയൊഴിഞ്ഞ സീറ്റിൽ ചരിഞ്ഞു കിടക്കുന്ന അനുവും (ദിവ്യപ്രഭ), ട്രെയിനിലെ തൂണിൽ മുഖം അമർത്തി നിൽക്കുന്ന പ്രഭയും (കനി കുസൃതി); കഥാപാത്രങ്ങളുടെ സ്വഭാവമെന്തെന്ന് ആദ്യ ദൃശ്യത്തിൽ തന്നെ സംവിധായിക വ്യക്തമാക്കുന്നുമുണ്ട്; കാരണമില്ലാത്ത സങ്കടത്തിൽ സ്വയം തളച്ചിട്ടതുപോലെ പ്രഭയുടെ മുഖത്ത് പ്രതീക്ഷകളില്ലാത്ത ഇരുളിമ; കണ്ണിലും ചുണ്ടിലും ചലനങ്ങളിലും ചെറുപ്പത്തിന്റെ ജീവിതത്തുടിപ്പാണ് അനു!

ലൈംഗികതയുടെ ആഹ്ലാദവും ശരീരങ്ങളുടെ സ്വാതന്ത്ര്യാഘോഷവും അതിലുണ്ട്. ആ രംഗങ്ങൾ അശ്ലീലതയില്ലാതെ അതിമനോഹരമായിത്തന്നെ ചിത്രീകരിച്ചിട്ടുമുണ്ട്.

ADVERTISEMENT

മുംബൈയിലെ ആശുപത്രിയിൽ മലയാളി നഴ്സുമാരായ പ്രഭയുടെയും അനുവിന്റെയും ജീവിതത്തിന്റെ അരികുപിടിച്ചാണ് പായൽ കപാഡിയയുടെ കഥ പറച്ചിൽ. ഇന്ത്യൻ സമൂഹത്തിന്റെ നേർക്കാഴ്ചയായി വൻകിട നിർമാണ പ്രവൃത്തികൾ കയ്യേറുന്ന സാധാരണ ജീവിതങ്ങളും പ്രണയബന്ധങ്ങളിലെ ജാതിമത ചിന്തകളും ആശുപത്രിക്കാഴ്ചകളും സ്ത്രീമനസ്സിന്റെ അലട്ടലുകളും ലൈംഗിക ചോദനകളും യഥാർഥമായിത്തന്നെ അനാവരണം ചെയ്യുന്നുണ്ട് സിനിമ.

∙ അനുവും പ്രഭയും ഉടലാഴങ്ങളും

മുപ്പതുകളുടെ മധ്യത്തിലാണെങ്കിലും ജീവിതത്തോട് പുറന്തിരിഞ്ഞു നിൽക്കുന്ന പ്രഭയിൽ പ്രായത്തിന്റെ അടയാളങ്ങളേറെ മുഖത്തുണ്ട്. ആശുപത്രിയിലെ നഴ്സുമാർ ഡ്യൂട്ടി കഴിഞ്ഞ് സിനിമയ്ക്കു പോകാൻ വിളിക്കുമ്പോൾ താൽപര്യം പ്രകടിപ്പിക്കാറില്ല അവൾ. ആശുപത്രിയിലെ ഹെഡ് നഴ്സിന്റെ ജോലി കഴിഞ്ഞാൽ കുടുസ്സുമുറി അപാർട്മെന്റിലെത്തി പാചകവും പൂച്ചക്കുട്ടിയെ ലാളിക്കലും മാത്രമാണ് ലോകം. ഹോസ്പിറ്റലിലെ താൽക്കാലികക്കാരനായ മലയാളി ഡോക്ടറെ ഹിന്ദി പഠിക്കാൻ പ്രോത്സാഹിപ്പിക്കാറുണ്ടെങ്കിലും അയാൾക്കു തന്നോടുള്ള ഇഷ്ടത്തെ നേരിടാനും തയാറല്ല പ്രഭ. അവളുടെ ജീവിതസാഹചര്യം മനസ്സിലാക്കിക്കൊണ്ടുതന്നെ പ്രണയം തുറന്നുപറയാൻ അയാൾ തയാറാകുമ്പോഴും, മറുപടിയില്ലാതെ തിരിഞ്ഞുനടക്കുകയാണ് പ്രഭ.

ദിവ്യ പ്രഭ. (ചിത്രം: മനോരമ)

ജീവിതത്തോടുള്ള അടങ്ങാത്ത പ്രണയമാണ് അനു; തുറന്ന പെരുമാറ്റം! ആശുപത്രിയിൽ നിന്ന് നേരത്തെ ഇറങ്ങുമെങ്കിലും പ്രഭയോടൊപ്പം താമസിക്കുന്ന മുറിയിലെത്തുന്നത് ഏറെ വൈകിയാണ്. ജോലി വിട്ടു നേരത്തേ ഇറങ്ങുന്നത് കാമുകനെ കാണാനും സമീപത്തെ കെട്ടിടത്തിന്റെ ഇരുട്ടുകോണുകളിൽ നിന്ന് അവനെ പുണരാനും ഉമ്മ വയ്ക്കാനും വേണ്ടിയാണ്. പ്രായത്തിന്റേതായ ലൈംഗികത തേടാനും അനുഭവിക്കാനും ആഗ്രഹിക്കുന്നവൾ, വലിയ നഗരം നൽകുന്ന സ്വാതന്ത്ര്യം ആവോളം ആസ്വദിക്കുന്ന പെൺകുട്ടി; സ്വാതന്ത്ര്യമാണ് അവളുടെ മതം; കാമുകൻ ‘ഷിയാസ്’ മുസ്‌ലിമാണെന്നത് അനുവിനെ അലട്ടുന്നില്ല. വീട്ടിൽ നിന്ന് വിവാഹക്കാര്യം പറയാൻ അമ്മ വിളിക്കുമ്പോൾ ആ കോളുകൾ എടുക്കാതെ അവഗണിക്കും അവൾ; മുടിയിൽ എണ്ണതേച്ച് നീളം വയ്പ്പിക്കണമെന്ന് അമ്മ പറയുമ്പോൾ, ഇതാണ് ഇപ്പോഴത്തെ ഫാഷൻ; എനിക്കല്ലെങ്കിലും ചെറിയ മുടിയാണ് ഇഷ്ടം എന്നു പറയുന്നവൾ. 

പരുക്കൻ ജീവിത യാഥാർഥ്യങ്ങളിൽ തട്ടിത്തടഞ്ഞുള്ള സ്ത്രീജീവിതക്കാഴ്ചകളിൽ പലപ്പോഴായി ചേർത്തു പിടിക്കലുകളുടെ സന്ദർഭങ്ങൾ സംവിധായിക കൊണ്ടുവരുന്നുണ്ടെങ്കിലും, ‘സ്ത്രീസാഹോദര്യ’ത്തിന്റെ ആഴക്കടൽ ചുഴികൾ (സിസ്റ്റർഹുഡ്) കഥാപാത്രങ്ങൾ തമ്മിലെ ബന്ധത്തിൽ വൈകാരികമായി പ്രതിഫലിപ്പിക്കാനോ, പ്രേക്ഷകരിലേക്ക് പകരാനോ കഴിയുന്നില്ലെന്നത് പോരായ്മയായി.

‘‘ചേച്ചി ഇത്തവണ കൂടി എന്റെ പങ്ക് (റെന്റ്) എടുക്കാമോയെന്ന് അനു ചോദിക്കുമ്പോൾ, അതേൽക്കാൻ മടിയില്ല പ്രഭയ്ക്ക്. ‘‘നീ ശ്രദ്ധിച്ചല്ലേ ചെലവാക്കുന്നത്’’ എന്ന മറുചോദ്യമേയുള്ളൂ; മറ്റൊരു പ്രധാന കഥാപാത്രമായ പാർവതിയുടെ (കന്റീൻ കുക്ക്) താമസസ്ഥലം നഷ്ടപ്പെടുമെന്ന സാഹചര്യത്തിൽ അഭിഭാഷകനോട് സംസാരിക്കാനും സ്ഥലം ഏറ്റെടുക്കുന്ന ബിൽഡറുടെ പരസ്യബോർഡിൽ രാത്രി ആരും കാണാതെ കല്ലെറിയാനും പ്രഭയുണ്ട്. പ്രഭയുടെ വിവാഹജീവിതത്തിലെ ഒറ്റപ്പെടൽ വെളിപ്പെടുന്നത്, പാർവതിയുമായുള്ള സംഭാഷങ്ങളിലാണ്. വിവാഹശേഷം ജർമനിയിലേക്കു പോയ ഭർത്താവ് വിളിക്കാതാകുന്നതും യാതൊരു വിവരമില്ലാതെയാകുന്നതും ഇവിടെയാണ് വെളിപ്പെടുത്തുന്നത്.

ആശുപത്രിയിൽ മറ്റ് നഴ്സുമാർ അനുവിനെക്കുറിച്ച് മോശമായി സംസാരിക്കുമ്പോൾ, ‘‘അവൾ അങ്ങനെയുള്ള കുട്ടിയല്ല, എനിക്കറിയാം’’ എന്നു പറയുന്നുണ്ട് പ്രഭ. എന്നിട്ടും ഒരിക്കൽ ഡോക്ടറോടുള്ള അനുവിന്റെ തുറന്ന പെരുമാറ്റം പ്രഭയെ ചൊടിപ്പിക്കുന്നുണ്ട്. ഇതേക്കുറിച്ച് ശാസിച്ച ശേഷം പിന്നീട് വീട്ടിലെത്തുമ്പോൾ അനുവിന് ഇഷ്ടപ്പെട്ട മീൻകറി ഉണ്ടാക്കിവച്ചിട്ടുണ്ടെന്നു പറഞ്ഞ് അതിനുവേണ്ടി ക്ഷമ ചോദിക്കുന്നുമുണ്ട് പ്രഭ.

കനി കുസൃതി. (ചിത്രം: മനോരമ)

നിയമത്തിന് ആവശ്യമായ രേഖകൾ കയ്യിലില്ലാത്തതിനാൽ പതിറ്റാണ്ടുകൾ ജീവിച്ച നഗരത്തിൽനിന്ന് കുടിയിറങ്ങുകയാണ് പാർവതി. തീരദേശഗ്രാമത്തിലെ വീട്ടിലേക്കുള്ള യാത്രയിൽ പാർവതിയെ സഹായിക്കാൻ അനുവും പ്രഭയും കൂടെച്ചേരുന്നു. ഈ യാത്രയിൽ മുൻകൂട്ടി തീരുമാനിച്ചതു പോലെ അനുവിനെ പിന്തുടർന്നെത്തുന്നു കാമുകൻ ഷിയാസ്; ഇരുവരുടെയും പ്രണയവും ലൈംഗികതയും നേരിട്ടു കാണുന്നുണ്ട് പ്രഭ. ഇവിടെ വച്ചാണ് ജീവിതത്തിലെ വെളിച്ചം േതടാൻ; വെളിച്ചത്തിലേക്ക് കണ്ണുതുറക്കാൻ പ്രഭ തീരുമാനമെടുക്കുന്ന ക്ലൈമാക്സ്! 

പ്രഭയെന്ന കഥാപാത്രത്തിന്റെ ‘ഷേഡുകളും’ മാനസിക വ്യാപാരങ്ങളും പകർത്താൻ നായിക കനി കുസൃതിക്ക് അതിമനോഹരമായി സാധിച്ചിട്ടുണ്ടെങ്കിലും കഥാപാത്രത്തിന്റെ പരിണാമം, പ്രേക്ഷകർക്ക് ബോധ്യപ്പെടും വിധം സിനിമയിലൂടെ സംവേദിപ്പിക്കുന്നതിൽ സംവിധായിക പരാജയപ്പെടുന്നതായാണ് അനുഭവപ്പെട്ടത്. നാട്ടിലെ സാഹചര്യങ്ങളിൽ പെട്ടെന്ന് ഇഴുകിച്ചേരുന്ന പാർവതിയാണോ, സാമൂഹികയാഥാർഥ്യങ്ങളിൽ ആശങ്കപ്പെടാത്ത അനുവിന്റെയും ഷിയാസിന്റെയും പ്രണയമാണോ, തീരത്തടിയുന്ന അർധപ്രാണനായ യുവാവിനെ കൃത്രിമശ്വാസോച്ഛാസം നൽകി രക്ഷിക്കുമ്പോൾ അയാളിൽ ഭർത്താവിനെ കണ്ടെത്തുന്ന ഭ്രമാത്മകമായ കാഴ്ചയും സംഭാഷണവുമാണോ പ്രഭയില്‍ മാറ്റം വരുത്തുന്നതെന്ന് വ്യക്തമല്ല.

ഓൾ വി ഇമാജിൻ ആസ് ലൈറ്റിലെ രംഗം.

∙ ശരീരത്തിന്റെ രാഷ്ട്രീയവും നഗ്നസത്യങ്ങളും

രണ്ടു സ്ത്രീകൾ മാത്രം താമസിക്കുന്നയിടത്ത് വസ്ത്രം മാറുമ്പോൾ വെളിപ്പെടുന്ന നഗ്ന മാറിടം; അവിടെ തറ തുടയ്ക്കുമ്പോൾ തുടയുടെ മാംസളത മുഴുവനായും വെളിപ്പെടുത്തിയുള്ള വസ്ത്രധാരണം; കുറിയർ വഴി ലഭിച്ച ‘ജർമൻ’ റൈസ് കുക്കർ തുടകൾക്കിടയിലേക്കു ചേർത്തു പിടിച്ചുള്ള ലൈംഗികദാഹ പ്രകടനം! ജീവിതത്തെ ‘റിയൽ ആൻഡ് റോ’ ആയി ചിത്രീകരിക്കുന്ന സിനിമയെന്ന ടാഗ് ഉള്ളപ്പോൾ ഇത്തരം രംഗങ്ങളിൽ എത്രത്തോളം യാഥാർഥ്യം കടന്നുവരുന്നുണ്ടെന്നത് ചിന്തനീയം!

മുംബൈ നഗരത്തിന്റെ ജീവിതത്തിരക്കുകളിൽ, വ്യക്തിസാഹചര്യങ്ങളിൽ, സ്വയം തേടുന്ന രണ്ടു സ്ത്രീകളുടെ ‘സൗഹൃദം’ പറയുമ്പോൾ എത്രത്തോളം നഗ്നത വേണം? നഗ്നമായ ഉടലുകളിലാണോ കലാമൂല്യമുള്ള സിനിമയുടെ മൂല്യവർധന? പ്രണയജോടികളുടെ ലൈംഗികവേഴ്ച നേരിട്ടു കാണുമ്പോഴാണോ ‘സ്വയം സങ്കൽപിക്കുന്ന വെളിച്ച’ത്തില്‍ നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്കു മാറിനിൽക്കാനുള്ള പ്രേരണയാവുക? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് സംവിധായികയാണെന്നതു ശരിതന്നെ! പക്ഷേ ശരാശരി പ്രേക്ഷകരെ ബോധ്യപ്പെടുത്തും വിധം കഥാഗതിയോ കഥാപാത്രങ്ങളോ അത് ആവശ്യപ്പെടുന്നില്ലെന്നത് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന്റെ മുന്നോട്ടുള്ള യാത്രയില്‍ വ്യക്തമാണ്.

കാൻ ഫിലിം ഫെസ്റ്റിവലിൽ വച്ച് സംവിധായിക പായൽ കപാഡിയയെ ചുംബിക്കുന്ന ദിവ്യപ്രഭ (File Photo by Stephane Mahe/ REUTERS)

പ്രഭയോടുള്ള പ്രകടമായ നീരസത്തോടെ എത്തുന്ന അനു, അനുവിനോട് മാപ്പു ചോദിക്കുന്ന പ്രഭ– ഈ രംഗത്തിൽ ഇരുകഥാപാത്രങ്ങളുടെയും സ്വഭാവം കുറേക്കൂടി വ്യക്തമാക്കാനാകാം അനു കൂസലില്ലാതെ വസ്ത്രം അഴിക്കുമ്പോൾ, പ്രഭ പെട്ടെന്നു മുഖം തിരിക്കുന്നത് സംവിധായിക ചിത്രീകരിക്കുന്നത്. പ്രഭ കാണാത്ത നഗ്നത ഏതാനും സെക്കൻഡുകൾ മാത്രമാണെങ്കിലും പ്രേക്ഷകർ കാണട്ടെ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പായൽ കപാഡിയയ്ക്കുണ്ടെന്നതിൽ തർക്കമില്ല. വിവാഹത്തിന് തൊട്ടുപിന്നാലെ ജർമനിയിലേക്കു പോയ ഭർത്താവിനെക്കുറിച്ചുള്ള ഓർമയിൽ നിർവികാരത നിലനിർത്തി ജീവിക്കുന്ന പ്രഭയ്ക്ക് ലൈംഗിക ആഗ്രഹങ്ങളുണ്ടാവുക സ്വഭാവികം! പക്ഷേ തറ തുടയ്ക്കുമ്പോൾ വെളിപ്പെടുന്ന തുടകളിലും റൈസ് കുക്കർ ചേർത്തുവച്ചുള്ള ആഗ്രഹപ്രകടനത്തിലും കഴിയുന്നത്ര സ്വാഭാവികത കൊണ്ടുവരാൻ അഭിനേത്രി ശ്രമിച്ചിട്ടുണ്ടെങ്കിലും അതിൽ കൃത്രിമത്വം നിഴലിക്കുന്നത് കാണാതിരിക്കാനാവില്ല പ്രേക്ഷകർക്ക്.

പ്രണയജോടികളായ അനുവും ഷിയാസും തുറന്ന സ്ഥലത്ത് കുറ്റിച്ചെടികൾക്കിടയിൽ ലൈംഗികവേഴ്ചയിൽ ഏർപ്പെടുമ്പോൾ, പല തലങ്ങളിൽ അതവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം തന്നെയാണ്. മുംബൈ നഗരത്തിന്റെ വലിയ നിർമിതികളുടെ ഇരുണ്ടകോണുകൾ തേടിച്ചെന്ന് തമ്മിൽ പുണരുകയും, ബന്ധുക്കൾ വീട്ടിലില്ലാത്ത സമയത്ത് ഒരുമിക്കാൻ ആഗ്രഹിച്ചിട്ടു നടക്കാതെ പോകുന്നതുമെല്ലാം പിന്നിട്ട് ‘കമിതാക്കൾ’ കാത്തിരുന്ന നിമിഷങ്ങൾ; സമൂഹത്തിന്റെ ‘ജാതിമത’ വേലിക്കെട്ടുകളും പ്രഭയുടെ ‘മോറൽപൊലീസ്’ മേൽനോട്ടവും മറികടന്നുള്ള ഒരുമിക്കൽ; ൈലംഗികതയുടെ ആഹ്ലാദവും ശരീരങ്ങളുടെ സ്വാതന്ത്ര്യാഘോഷവും അതിലുണ്ട്. ആ രംഗങ്ങൾ അശ്ലീലതയില്ലാതെ അതിമനോഹരമായിത്തന്നെ ചിത്രീകരിച്ചിട്ടുമുണ്ട്.

എന്നാൽ നഗ്നതയുടെ ഇത്രേയറെ പ്രകടനപരതയില്ലാതെ തന്നെ ഒടിടി പ്രോജക്ടായ ‘ലസ്റ്റ് സ്റ്റോറീസ് 2’ന്റെ ഭാഗമായി കൊങ്കണ സെൻ ശർമ സംവിധാനം ചെയ്ത ‘ദ് മിറർ’ എന്ന സിനിമയിൽ സ്ത്രീസൗഹൃദവും ലൈഗികതയുമെല്ലാം അർഥശങ്കയ്ക്കിടയില്ലാതെ ചിത്രീകരിച്ചിട്ടുണ്ടെന്നത് കൂടി ഓർമയിൽ എത്തുന്നു.

നഗരത്തിലെ കുടുസ്സു താമസകേന്ദ്രത്തിൽ ഒരുപാട് അംഗങ്ങളുടെ സാന്നിധ്യത്തിൽ സ്വന്തം ഭർത്താവുമായി ഇണചേരാൻ പറ്റാത്ത വീട്ടുജോലിക്കാരി, കോർപറേറ്റ് ലോകത്തു തിരക്കിൽ വിട്ടുമാറാത്ത തലവേദന അനുവഭിക്കുന്ന ഫ്ലാറ്റ് ഉടമ! അവർ ജോലിസ്ഥലത്തേക്കു പോകുന്ന ഇടവേളയിൽ അവരുടെ മുറിയിൽ ഭർത്താവിനെ വിളിച്ചുവരുത്തുകയാണ് വീട്ടുജോലിക്കാരി. അവിചാരിതമായി ഇതു കണ്ടെത്തുന്നുണ്ടെങ്കിലും അക്കാര്യം പുറത്തറിയിക്കാതെ ഓരോ ദിവസവും ആ നേരത്ത് ഫ്ലാറ്റിലെത്തി ലൈംഗികത കണ്ട് ആസ്വദിക്കുകയാണവർ. അഭിനേതാക്കളായ തിലോത്തമ ഷോമും വീട്ടുജോലിക്കാരിയായി അമൃത സുഭാഷും അതിഗംഭീരപ്രകടനം നടത്തിയ രംഗങ്ങൾ. 

ദിവ്യപ്രഭയുടെ മാറിടങ്ങളും കനി കൃസൃതിയുടെ തുടകളും കണ്ട് ‘വിറളി പിടിക്കുന്ന’ മലയാളികളുടെ ‘ശരാശരി മനോനില’യെ അവഗണിക്കേണ്ടതുതന്നെ. പക്ഷേ കലാമൂല്യമുള്ള സിനിമയെടുക്കുമ്പോൾ അതു രാജ്യാന്തര വേദികളിൽ കയ്യടി നേടണമെങ്കിൽ നഗ്നശരീരം കൂടി വേണമെന്നുണ്ടോ എന്ന് പ്രേക്ഷകർ സംശയിക്കേണ്ടി വരുന്നയിടത്ത്  പായൽ കപാഡിയയുടെയും ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെയും ശോഭ മങ്ങുന്നുണ്ടോ?

English Summary:

Movie Review: Love, Nudity, and Existence: The Intriguing Politics Behind the Film 'All We Imagine as Light'