അന്ന് മധു പറഞ്ഞു, ‘ഇവിടെ, ഈ തൃശൂരിൽ ഒരു സാബു ഉണ്ടായിരുന്നു’; ചലച്ചിത്ര ലോകത്ത് നിശ്ശബ്ദനായിപ്പോയ താരകം!
2015ലെ സംഭവമാണ്. ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനയ്ക്ക് തൃശൂർ ചലച്ചിത്ര കേന്ദ്രം നൽകുന്ന ജോസ് കാട്ടൂക്കാരൻ അവാർഡ് നടൻ മധു ഏറ്റുവാങ്ങുന്നതാണ് സന്ദർഭം. പുരസ്കാരം സ്വീകരിച്ചുകൊണ്ട് മധു ഏതാനും വാക്കുകൾ മാത്രമാണ് സംസാരിച്ചത്. സെന്റ് തോമസ് കോളജ് വേദിയിൽ രണ്ട് കാര്യങ്ങൾ തൃശൂരിനെക്കുറിച്ചുള്ള ഓർമകളായി അദ്ദേഹം പങ്കു വച്ചു. ‘കുട്ടിക്കുപ്പായം’ സിനിമ റിലീസായ കാലത്ത് ആ ചിത്രം കാണാനായി തൃശൂരിലെ ഒരു തിയറ്ററിൽ എത്തിയപ്പോൾ അവിടെ കാഴ്ചക്കാരായി വന്ന ആരൊക്കെയോ അദ്ദേഹത്തിന്റെ മെലിഞ്ഞ ശരീരം കണ്ട് ‘ആരാണ് ഈ ടിബി പേഷ്യന്റ്’ എന്ന് കളിയാക്കിയത്രേ. ‘ആ വാശിയാണ് ഇപ്പോഴത്തെ തടി’ എന്ന് മധു തമാശ പറഞ്ഞു. പിന്നെ മറ്റൊന്നു കൂടി അദ്ദേഹം ഓർത്തു– ‘‘ഇവിടെ ഈ തൃശൂരിൽ ഒരു സാബു ഉണ്ടായിരുന്നു. ഒരു എ.സി.സാബു...’’ പിന്നെ അദ്ദേഹം അധികമൊന്നും സംസാരിച്ചില്ല. പൊടുന്നനെ സംസാരം നിർത്തി.

∙ സാബു എന്ന പ്രതിഭ
പ്രതിസന്ധികളെ തരണം ചെയ്യാനാവാതെ ചലച്ചിത്ര ലോകത്തു നിഷ്ക്രിയമാകുകയും പിന്നീട് നിശ്ശബ്ദരാവുകയും ചെയ്ത ഒട്ടേറെപ്പേരുണ്ട്. പലരും ചില്ലറക്കാരല്ല. ഇവരിൽ പലരും സാഹിത്യ ലോകത്തും നാടകരംഗത്തും തങ്ങളുടെ സിദ്ധിയും പ്രാവീണ്യവും കൊണ്ട് സ്വന്തം ഇരിപ്പിടം നേടിയവരായിരുന്നു. പക്ഷേ അനിശ്ചിതാവസ്ഥയിൽ അകപ്പെട്ടുപോയ സംഘർഷഭരിതമായ അവരുടെ കലാജീവിതത്തിന്റെ നാൾ വഴികൾ മലയാള സിനിമ ചരിത്രത്തിലെ അടഞ്ഞുകിടക്കുന്ന ഒരധ്യായമാണ്. അങ്ങനെ ചരിത്രം രേഖപ്പെടുത്താതെ പോയ ഒരു അധ്യായമാണ് സാബുവിന്റെ കഥ.
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ജനിച്ച അക്കരക്കാരൻ ചാക്കപ്പായിയുടെ മകൻ സെബാസ്റ്റ്യൻ ആണ് എ.സി.സാബു ആയത്. ഫിലിം ജേണലിസ്റ്റ്, രാമുകാര്യാട്ടിന്റെ സംവിധാന സഹായി എന്നൊക്കെ എ.സി. സാബു മലയാള സിനിമാലോകത്ത് അറിയപ്പെട്ടിരുന്നു. എന്നാൽ ഒട്ടേറെ സിനിമകൾക്ക് തിരക്കഥയെഴുതിയ, രണ്ടു ഫീച്ചർ സിനിമകളുടെ സംവിധാനം നിർവഹിച്ച സാബുവിനെ ഒരു തിരക്കഥാകൃത്തായോ സംവിധായകൻ എന്ന നിലയിലോ ചലച്ചിത്ര ലോകം ഇന്ന് ഓർക്കുന്നില്ല. ഫിലിം ജേണലിസ്റ്റ്, സംവിധാന സഹായി എന്നൊക്കെയുള്ള ഓർമപ്പെടുത്തലുകളിൽ സാബു ഒതുങ്ങിപ്പോകുമ്പോൾ അദ്ദേഹത്തിന്റെ സർഗ പ്രവർത്തനങ്ങളുടെ വലിയൊരു അധ്യായം കൂടിയാണ് വിസ്മൃതമാക്കപ്പെടുന്നത്.
സിനിമാ രംഗത്തേക്ക് ചുവടുമാറ്റം നടത്തുന്നതിനു മുൻപേ സാബു തന്റെ സർഗജീവിതത്തിലെ ഒരു സുവർണദശ പിന്നിട്ടിരുന്നു. 15 വയസ്സു മുതൽ കഥാരചന തുടങ്ങി. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചു വരികയുമുണ്ടായി. നല്ലൊരു വായനാവൃന്ദത്തെ സൃഷ്ടിച്ചെടുക്കാനും കഴിഞ്ഞിരുന്നു. ആശകൾ, പ്രേമം വെള്ളിയാഴ്ച ആരംഭിക്കുന്നു, ഓമനേ നിന്നെ ഞാൻ സ്നേഹിക്കുന്നു, ആത്മാവുകൾ തുടങ്ങിയ കഥാസമാഹാരങ്ങളിലും മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങളിലുമായി ചിതറി കിടക്കുന്ന അസംഖ്യം കഥകളും ആശകൾ അഭിലാഷങ്ങൾ, അഭിലാഷങ്ങളെ വിട, മുക്കുവനും ഭൂതവും, ആത്മാവിന്റെ കിനാവ്, നിന്റെ എന്നീ നോവലുകളും സാബു എന്ന എഴുത്തുകാരന്റെ രചനാ വൈഭവവും സർഗസിദ്ധിയും ബോധ്യപ്പെടുത്തുന്നവയാണ്.
പക്ഷേ അദ്ദേഹത്തിന്റെ സാഹിത്യസപര്യ ശരിയാംവണ്ണം വിലയിരുത്തപ്പെടുകയോ പരിഗണനാർഹമാകുകയോ ചെയ്തില്ല. എന്തെങ്കിലും ബഹുമതിയോ അംഗീകാരമോ അദ്ദേഹത്തെ തേടിവന്നുമില്ല. മലയാള ചെറുകഥാ ചരിത്രം അവലോകനം ചെയ്യുന്ന ഡോ. എം.അച്യുതന്റെ ചെറുകഥ ഇന്നലെ ഇന്ന് എന്ന പുസ്തകത്തിലും അദ്ദേഹത്തിന്റെ പേര് പരാമർശിച്ചു കണ്ടിട്ടില്ല. സാബു എഴുതിയ എണ്ണമറ്റ കഥകളിൽ ഒരെണ്ണം മതി അദ്ദേഹത്തിന് മലയാള ചെറുകഥാ സാഹിത്യ ചരിത്രത്തിൽ ഇടം കിട്ടാൻ.
ആ പ്രവൃത്തി അയാൾക്ക് വീണ്ടും ശിക്ഷ അനുഭവിക്കാൻ ഇടയാകുമെന്നിരിക്കെ, അത് അയാളുടെ ബുദ്ധിശൂന്യതയിൽ നിന്ന് ഉടലെടുത്തതായി തോന്നാമെങ്കിലും തടവുപുള്ളി അതിബുദ്ധിമാനാണെന്ന് സമർഥിക്കുകയാണ് കഥാകൃത്ത്. കിടക്കാൻ സ്വന്തമായൊരു കൂരയോ ഭക്ഷണം കഴിക്കാൻ എന്തെങ്കിലും പണിയോ കിട്ടാത്ത മഴക്കാലത്ത് ജയിലിൽ നിന്ന് പുറത്തു കടന്നാൽ നേരിടേണ്ടി വരുന്ന സ്ഥിതിയും അതിന്റെ അനന്തരഫലവും ഓർമിപ്പിച്ചു കൊണ്ട് അവസാനിക്കുന്നതാണ് ഈ കഥ. എ.സി. സാബു എന്ന കഥാകൃത്തിന്റെ പ്രതിഭയും രചനാ വൈഭവവും പ്രതിഫലിക്കുന്നതാണ് ഈ രചന.
∙ സിനിമയിലേക്ക് ‘ചെമ്മീൻ’വഴി
പ്രശസ്ത ചലച്ചിത്രകാരൻ രാമു കാര്യാട്ടുമായുള്ള പരിചയവും സമ്പർക്കവുമാണ് സാബുവിന് സിനിമാലോകത്തേക്ക് പ്രവേശിക്കാനുള്ള പ്രചോദനവും പ്രേരണയുമായത്. സാബുവിന്റെ ജ്യേഷ്ഠൻ എ.സി. ജോർജിന്റെ പങ്കാളിത്തത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘സൗണ്ട്’ മാസികയിൽ ആർ. കാര്യാട്ട് എന്ന പേരിൽ രാമു കാര്യാട്ട് എഴുതിയിരുന്നു. 1962ൽ പ്രസിദ്ധീകരിച്ച സാബുവിന്റെ ‘ആത്മാവുകൾ’ എന്ന ചെറുകഥാ സമാഹാരത്തിന് അവതാരിക എഴുതിയത് രാമു കാര്യാട്ടായിരുന്നു. അവതാരികയിൽ കാര്യാട്ട് ഇങ്ങനെ കുറിച്ചിട്ടു – ‘ഇന്നു നീ അറിയപ്പെടുന്ന ഒരു കഥാകൃത്താണ്. നിന്റെ കാലഘട്ടത്തിൽ എഴുതി തുടങ്ങിയ മറ്റു യുവകാഥികന്മാരുടെ കൂട്ടത്തിൽ സ്വന്തമായ മേൽവിലാസമുള്ള അപൂർവം ചിലരിൽ ഒരാളാണ് നീ. ഒരു ചെറുകഥയ്ക്കു വേണ്ട ആവിഷ്കാര രീതി നീ സ്വന്തമാക്കിയിട്ടുണ്ട്.
നീ ഇതിനകം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളത് നിന്റെ കൊച്ചു ചെറുകഥകളിലാണെങ്കിലും ഈ സമാഹാരത്തിലുള്ള നീണ്ട ചെറുകഥകളിലും എനിക്ക് നിന്റെ കൈവിരുതും കലാകൗശലവും കാണാൻ കഴിഞ്ഞു. നോവൽ സാഹിത്യരംഗത്തിലും നീ ധീരമായ പരീക്ഷണങ്ങൾ നടത്തി കാണാൻ അധികം താമസിക്കേണ്ടി വരില്ലെന്ന് ഞാനാശിക്കുന്നു. നിനക്കു വല്ല നേട്ടവും ഉണ്ടായിട്ടുണ്ടെങ്കിൽ അത് സ്ഥിരപരിശ്രമം കൊണ്ടു മാത്രമാണെന്ന് എനിക്കറിയാം. നീ െചറുപ്പമാണ്. നിന്റെ മുന്നിൽ ജീവിതം നീണ്ടു കിടക്കുന്നു. കൈരളിക്കു വിലപ്പെട്ട സാഹിത്യ സംഭാവനകൾ നൽകാൻ സാധിക്കുമാറാകട്ടെ. എപ്പോഴും വലുതാവാൻ ശ്രമിക്കുക. വലുതായാൽ അടുത്ത പടി മുരടിയ്ക്കലായിരിക്കും. അതിനിട കൊടുക്കാതെ വളരുക, വളർന്നു കൊണ്ടേയിരിക്കുക’.
കാര്യാട്ടിന്റെ പ്രശസ്തങ്ങളായ ‘ചെമ്മീൻ’ ‘ഏഴുരാത്രികൾ’ തുടങ്ങിയ സിനിമകളിൽ അദ്ദേഹത്തിന്റെ സംവിധാനസഹായി എന്ന നിലയിലാണ് പ്രവർത്തിച്ചതെങ്കിലും കാര്യാട്ടിന്റെ മിക്ക സിനിമകളുടെയും തിരക്കഥാരചനയിലും സാബു പങ്കു വഹിച്ചിരുന്നു. മലയാളത്തിലെ മറ്റു പലരുടെയും പ്രശസ്തങ്ങളായ പല സിനിമകളുടെയും തിരക്കഥയുടെയും വിജയത്തിന്റെയും പിന്നിൽ സാബുവിന്റെ കരങ്ങളുണ്ടായിരുന്നു. ടൈറ്റിലിൽ ഒരിടത്തും അദ്ദേഹത്തിന്റെ പേര് പ്രത്യക്ഷപ്പെട്ടില്ലായിരുന്നുവെങ്കിലും.
പക്ഷേ അതിലൊന്നും അദ്ദേഹത്തിന് പരിഭവമോ പരാതിയോ ഇല്ലായിരുന്നു. അതിന്റെ പേരിൽ ആരോടും പകയോ വിദ്വേഷമോ വെച്ചു പുലർത്തിയിരുന്നുമില്ല. അതൊക്കെ അവരുടെ തലമുറയുടെ ആത്മാർഥതയുടെയും സഹവർത്തിത്വത്തിന്റെയും കൂട്ടായ്മയുടെയുമൊക്കെ നന്മകളായിരുന്നു. ആ കാലഘട്ടത്തിന്റെ മഹിമയുമായിരുന്നു. ഇന്നത്തെ തലമുറയിലെ ഏതെങ്കിലും സിനിമാ നിർമാണഘട്ടത്തിലാണ് അത്തരം സംഭവങ്ങൾ നടന്നതെങ്കിൽ കോടതിവരെ എത്തുമായിരുന്നില്ലേ കാര്യങ്ങൾ എന്നു ചിന്തിക്കുമ്പോഴാണ് ആ പഴയ തലമുറയുടെ കൂട്ടായ്മയിടെ നന്മകൾ നാം തിരിച്ചറിയുക.
∙ സംവിധാനത്തിലെ കറുപ്പും വെളുപ്പും
ജനയുഗം പ്രസിൽ ജോലി ചെയ്തിരുന്ന സാബു അറുപതുകളിലാണ് ജനയുഗം ഗ്രൂപ്പ് തുടങ്ങിയ ‘സിനിരമ’യുടെ പ്രതിനിധിയായി മദ്രാസിൽ പോകുന്നത്. എഴുപതുകളിൽ മടങ്ങിയെത്തി. 1973 നു ശേഷമാണ് സാബു ഒരു സ്വതന്ത്ര സംവിധായകനും തിരക്കഥാകൃത്തുമായി മാറുന്നത് – ഇക്കാലത്ത് അദ്ദേഹം രണ്ടു സിനിമകൾ സംവിധാനം ചെയ്യുകയുണ്ടായി. ‘മുക്കുവനും ഭൂതവും’ ‘എനിക്കു നീ മാത്രം’. രണ്ടു സിനിമകളും സ്വന്തം തിരക്കഥയെ അവലംബമാക്കിയുള്ളതായിരുന്നു.
കെ. എസ്. സേതുമാധവന്റെ സംവിധാന സഹായിയായി പ്രവർത്തിച്ച ‘മനസ്സ്’ എന്ന സിനിമയുമായി സംവിധാന രംഗത്തേക്ക് കടന്നു വന്ന ഹമീദ് കാക്കശ്ശേരിയുടെ ‘യതിഭംഗം’ ‘മേഘം സാക്ഷി’ എന്നീ രണ്ടു സിനിമകളുടെയും തിരക്കഥയും സംഭാഷണവും രചിച്ചത് സാബുവായിരുന്നു. തുടർന്ന് ‘ഗൾഫ് വിസ’ ‘ശ്രീനാരായണ ഗുരു’ തുടങ്ങി പൂർണ രൂപത്തിലുള്ള പത്തിൽപരം തിരക്കഥകൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറവികൊള്ളുകയുണ്ടായി (നാമകരണം ചെയ്യാത്ത, പൂർത്തിയാക്കിയ മറ്റു പല തിരക്കഥകളുമുണ്ടായിരുന്നു)
സാമ്പത്തികം അടക്കമുള്ള ചലച്ചിത്ര നിർമാണഘട്ടത്തിലെ പല പ്രതിസന്ധികളാലും പലതും പാതിയിൽ വച്ച് ഉപേക്ഷിക്കേണ്ടി വന്നു. ചിത്രീകരണം പൂർത്തിയാക്കിയ ഒരു ചിത്രം പോലും വെളിച്ചം കണ്ടതുമില്ല. എഴുപതുകളുടെ മധ്യത്തിനു ശേഷമുള്ള ചലച്ചിത്ര നിർമാണ കാലത്ത് പലർക്കും നേരിടേണ്ടി വന്ന ഒരു ദുരന്തമായിരുന്നു അത്. എഴുപതുകളുടെ അവസാനമായപ്പോഴേക്കും കറുപ്പും വെളുപ്പും ചിത്രങ്ങളിൽ നിന്ന് മലയാള സിനിമ വർണ ചിത്രങ്ങളിലേക്ക് പയ്യെ പയ്യെ മാറികൊണ്ടിരുന്നു. വർണ ചിത്രങ്ങളുടെ കാലത്ത് കറുപ്പും വെളുപ്പിലും പൂർത്തീകരിച്ച ചിത്രങ്ങൾക്ക് വിതരണക്കാരെ ലഭ്യമായിരുന്നില്ല. ചിത്രങ്ങൾ പലതും തകരപ്പെട്ടിയിൽ ഒതുങ്ങി.
പ്രദർശനശാലകൾ പോലും മുൻകൂട്ടി ഉറപ്പാക്കി സാമ്പത്തിക നിലയും ഭദ്രമാക്കി സുരക്ഷിതമായി ചലച്ചിത്രനിർമാണം നടക്കുന്ന ഈ കാലഘട്ടത്തിൽ മുൻതലമുറ എത്ര സുരക്ഷിതത്വമില്ലായ്മയിലും അപകടാവസ്ഥയുടെ പശ്ചാത്തലത്തിലുമാണ് ഒരു ചലച്ചിത്ര സൃഷ്ടി രൂപപ്പെടുത്തിയിരുന്നതെന്ന കാര്യം സിനിമാലോകത്തു പുതുതലമുറയ്ക്കു അപരിചിതവും അചിന്തനീയവുമായിരിക്കാം. കല, കാലവുമായാണ് നിബന്ധിക്കപ്പെട്ടിരിക്കുന്നതെന്നിരിക്കലും.
തന്റെ ആദ്യ സംവിധാന സംരംഭം വിജയകരമായി പൂർത്തീകരിക്കപ്പെട്ടിരുന്നെങ്കിൽ എ.സി. സാബു എന്ന ചലച്ചിത്രപ്രവർത്തകൻ മലയാളസിനിമയിലെ ശ്രദ്ധേയനായ ഒരു ചലച്ചിത്രകാരനായി മാറുമായിരുന്നു. അദ്ദേഹം ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന ചിത്രങ്ങളായിരുന്നു. സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മുക്കുവനും ഭൂതവും’ ‘എനിക്കു നീ മാത്രം’ എന്നീ രണ്ടു സിനിമകൾ. പക്ഷേ വർണചിത്രങ്ങളുടെ വേലിയേറ്റകാലത്ത് ബ്ലാക്ക് ആൻഡ് വൈറ്റിൽ നിർമിച്ച ആ രണ്ടു ചിത്രങ്ങൾക്കും വിതരണക്കാരെ ലഭിക്കാതെ വന്നതുകൊണ്ട് തകരപ്പെട്ടിയിൽ ഒതുങ്ങുകയായിരുന്നു.
∙ വിജയരാജിന്റെ വിയോഗം
എഴുപതുകളുടെ ആദ്യത്തിലായിരുന്നു സംസ്ഥാനനാടകമത്സരത്തിൽ അവാർഡ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുടയിലെ വിജയരാജിന്റെ ‘വിഷ്ണുമായ’ എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിനുള്ള പ്രാരംഭനടപടികളും തയ്യാറെടുപ്പുകളും നടന്നത്. കൈമാപറമ്പിൽ കോരുവിന്റെ മകൻ കെ.കെ. വിജയൻ ആണ് വിജയരാജ് എന്ന പേരിൽ എഴുത്തുകാരനായത്. പുരോഗമനപരമായ ആശയവും കാഴ്ചപ്പാടും മുന്നോട്ടുവെക്കുന്ന പ്രസ്തുത നാടകത്തിന് ലഭിക്കുന്ന അവാർഡ് (ചന്ദ്രന്റെ യുദ്ധഭൂമി എന്ന നാടകവുമായാണ് അവാർഡ് പങ്കിട്ടത്) ഒരു പക്ഷേ ഇരിങ്ങാലക്കുടയിൽ ആദ്യമായി ലഭിക്കുന്ന നാടകപുരസ്കാരമായിരുന്നു.
ഐ.ജെ.കെ. അമച്വേഴ്സിന്റെ പ്രസ്തുത നാടകം കേരളത്തിലെ നിരവധി സ്റ്റേജുകളിൽ അരങ്ങേറുകയും ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. ‘വിഷ്ണുമായ’ നാടകത്തിന്റെ അഭ്രാവിഷ്കാരത്തിന് ഒരുങ്ങിയപ്പോൾ നാടകകൃത്ത് വിജയരാജ് തന്നെയാണ് തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതിയത്. സംവിധായകനായി നിയോഗിച്ചത് തന്റെ ബാല്യകാല സുഹൃത്തും കലാരംഗത്തെ സഹയാത്രികനും സമാനചിന്താഗതിക്കാരനുമായ എ.സി. സാബുവിനെയാണ്. പ്രധാന റോൾ അഭിനയിക്കാൻ നിശ്ചയിച്ചത് മധുവിനെയും. എഫ്.എഫ്.സിയുടെ (ഫിലിം ഫിനാൻസ് കോർപറേഷൻ) ധനസഹായത്തിനുള്ള അനുമതിക്കായി ‘വിഷ്ണുമായ’യുടെ തിരക്കഥ ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം നടത്തുകയുണ്ടായി.
പ്രധാന കഥാപാത്രമായി അഭിനയിക്കാൻ മധു സമ്മതനായിരുന്നു. എഫ്.എഫ്.സിയുടെ ധനസമാഹരണത്തിനുള്ള അനുമതിയും ലഭ്യമായിരുന്നു. പക്ഷേ പാതിവഴിയിൽ വച്ച് തിരക്കഥാരചയിതാവും നിർമാതാവുമായ വിജയരാജ് അസുഖബാധിതനായി. വൈകാതെ തന്നെ അദ്ദേഹത്തിന്റെ മരണം സംഭവിച്ചു.
അതോടെ അവരുടെ ചലച്ചിത്ര സങ്കൽപങ്ങളുടെ ആവാഹനമാകേണ്ടിയിരുന്ന ‘വിഷ്ണുമായ’ എന്ന സിനിമയും ഒരു സങ്കൽപം മാത്രമായി അവശേഷിച്ചു. ചിത്രത്തിന്റെ സംവിധാന നിർവഹണ ചുമതല ഏറ്റെടുത്തിരുന്ന എ.സി. സാബുവിന് വേണമെങ്കിൽ വിജയരാജിന്റെ അസാന്നിധ്യത്തിലും ആ ചലച്ചിത്ര സംരംഭവുമായി മുന്നോട്ടു പോകാമായിരുന്നു. പക്ഷേ അദ്ദേഹത്തിന് അത് സാധ്യമാകുമായിരുന്നില്ല. കാരണം ആ മരണം സാബുവിനെ വല്ലാതെ ഉലച്ചു കളഞ്ഞിരുന്നു. സുദീർഘവും അതിഗാഢവുമായിരുന്ന ഒരു ബന്ധമായിരുന്നു അത്– സാബു പിന്നെ ആ സ്ക്രിപ്റ്റ് സ്പർശിച്ചതേയില്ല.
തുടർന്ന് സാബു ചലച്ചിത്ര ലോകത്ത് പല സംരംഭങ്ങളിലും മുഴുകുകയുണ്ടായെങ്കിലും അദ്ദേഹത്തിന്റെ യത്നങ്ങളത്രയും വൃഥാവിലായി പോവുകയാണുണ്ടായത്. പലതും അപൂർണമായി, പാതിവഴിയിൽവെച്ച് നിലച്ചു പോയി. അതൊന്നും തന്നെ അദ്ദേഹത്തിന്റെ വ്യക്തിപരമായതോ സർഗാത്മകതയുടെയോ പ്രശ്നങ്ങൾ കാരണമായിരുന്നില്ല. എന്നിരിക്കിലും ഒരു തിരക്കഥാകൃത്ത് എന്ന നിലയിലോ സംവിധായകൻ എന്ന നിലയ്ക്കോ പ്രേക്ഷകരുമായി സംവദിക്കാനുള്ള ഇടമോ ഭാഗ്യമോ സിദ്ധിക്കാതെയും പോയി. ദുരന്തങ്ങളുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു സാബുവിന്റെ ചലച്ചിത്ര ജീവിതം.
(എ.സി. സാബു എന്ന ചെറുകഥാകൃത്തിനെയും നോവലിസ്റ്റിനെയും നമുക്ക് നഷ്ടമായത് എങ്ങനെ? വായിക്കാം, രണ്ടാം ഭാഗത്തിൽ...)