ദേശാടനപ്പക്ഷികളെപ്പോലെ ഏഷ്യയിലെങ്ങുമുള്ള ചലച്ചിത്ര പ്രേമികൾ ചേക്കേറുന്ന അറബിക്കടലിന്റെ കൊങ്കൺ തീരം! നഗരത്തെ തൊട്ടൊഴുകി കടലിലേക്കെത്താൻ വെമ്പുന്ന മണ്ഡോവി നദിയെപ്പോലെ, കലയുടെ ഗോവൻതീരത്തെ ലോകസിനിമയുടെ കാണാക്കാഴ്ചകളിലേക്ക് ഒഴുകിയെത്തുന്നവർ. പനജിയിലെ പ്രധാന വേദിയായ ഇനോക്സ് വൺ പരിസരത്തെ കെട്ടിടത്തിലാണ് 55–ാം രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്ഐ) ഡയറക്ടർ ശേഖർ കപൂറിനെ കണ്ടത്. മിസ്റ്റർ ഇന്ത്യയും ബൻഡിറ്റ് ക്വീനും എലിസബത്തും ഒരുക്കിയ പ്രതിഭാധനനായ സംവിധായകൻ; 78–ാം വയസ്സിലും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് ഒട്ടും മങ്ങലില്ല! വിവിധ വേദികളിൽ ചുറുചുറുക്കോടെ ഓടിയെത്തിയും ഉൾക്കാഴ്ചയുള്ള വീക്ഷണങ്ങൾ പങ്കിട്ടും മേളയുടെ നടത്തിപ്പ് മുന്നിൽനിന്നു നയിക്കുകയാണ് അദ്ദേഹം. മേളയ്ക്കിടെ, വിവിധ ദിവസങ്ങളിലെ ശ്രമങ്ങൾക്കൊടുവിൽ 15 മിനിറ്റു മാത്രമേ എടുക്കാവൂയെന്നു പറഞ്ഞാണ് അഭിമുഖ സംഭാഷണത്തിനായി അദ്ദേഹം ഇരുന്നത്. വിശദമായിത്തന്നെ സംസാരിക്കുകയും ചെയ്തു. ആ വാക്കുകളിലേക്ക്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശാടനപ്പക്ഷികളെപ്പോലെ ഏഷ്യയിലെങ്ങുമുള്ള ചലച്ചിത്ര പ്രേമികൾ ചേക്കേറുന്ന അറബിക്കടലിന്റെ കൊങ്കൺ തീരം! നഗരത്തെ തൊട്ടൊഴുകി കടലിലേക്കെത്താൻ വെമ്പുന്ന മണ്ഡോവി നദിയെപ്പോലെ, കലയുടെ ഗോവൻതീരത്തെ ലോകസിനിമയുടെ കാണാക്കാഴ്ചകളിലേക്ക് ഒഴുകിയെത്തുന്നവർ. പനജിയിലെ പ്രധാന വേദിയായ ഇനോക്സ് വൺ പരിസരത്തെ കെട്ടിടത്തിലാണ് 55–ാം രാജ്യാന്തര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്ഐ) ഡയറക്ടർ ശേഖർ കപൂറിനെ കണ്ടത്.

മിസ്റ്റർ ഇന്ത്യയും ബൻഡിറ്റ് ക്വീനും എലിസബത്തും ഒരുക്കിയ പ്രതിഭാധനനായ സംവിധായകൻ; 78–ാം വയസ്സിലും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് ഒട്ടും മങ്ങലില്ല! വിവിധ വേദികളിൽ ചുറുചുറുക്കോടെ ഓടിയെത്തിയും ഉൾക്കാഴ്ചയുള്ള വീക്ഷണങ്ങൾ പങ്കിട്ടും മേളയുടെ നടത്തിപ്പ് മുന്നിൽനിന്നു നയിക്കുകയാണ് അദ്ദേഹം. മേളയ്ക്കിടെ, വിവിധ ദിവസങ്ങളിലെ ശ്രമങ്ങൾക്കൊടുവിൽ 15 മിനിറ്റു മാത്രമേ എടുക്കാവൂയെന്നു പറഞ്ഞാണ് അഭിമുഖ സംഭാഷണത്തിനായി അദ്ദേഹം ഇരുന്നത്. വിശദമായിത്തന്നെ സംസാരിക്കുകയും ചെയ്തു. ആ വാക്കുകളിലേക്ക്...

ഐഎഫ്എഫ്ഐയുടെ പ്രധാന വേദിയായ പനജിയിലെ ഇനോക്സ് വണ്ണിൽ നിന്നുള്ള ദൃശ്യം. (Picture courtesy: iffigoa)
ADVERTISEMENT

? ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയുടെ 55–ാം പതിപ്പാണിത്. എന്താണ് ഇത്തവണ ‘ഇഫി’യെ (International Film Festival of India) വ്യത്യസ്തമാക്കുന്നത്

∙ ഞാൻ ഐഎഫ്എഫ്ഐ ഡയറക്ടറായി ജോയിൻ ചെയ്തിട്ടു രണ്ടുമാസം ആയതേയുള്ളൂ. എന്നാലും പുതിയ കുറച്ചുകാര്യങ്ങൾ ചെയ്യാനായി. ഗോവയുടെ പശ്ചാത്തലം കൂടുതലായി ഉപയോഗപ്പെടുത്തി കാർണിവലും മറ്റും നടന്നു. യുവതലമുറയിലേക്ക് ഫോക്കസ് കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ഇത്തവണ മേളയിൽ മികച്ച പുതുമുഖ സംവിധായകനെ തിരഞ്ഞെടുക്കുന്നുണ്ട്. ‘നാളെയുടെ പ്രതിഭകൾ’ (ക്രിയേറ്റിവ് മൈൻഡ്സ് ഓഫ് ടുമോറോ) വിഭാഗത്തിൽ പ്രാതിനിധ്യം കൂട്ടി, ഇത്തവണ 100 പേരാണ് പങ്കെടുക്കുന്നത്.

സിനിമാരംഗത്ത് ജനാധിപത്യം കൊണ്ടുവരാൻ ‘എഐ’ക്ക് സാധിക്കും. സാമ്പത്തികഭാരമില്ലാതെ ആർക്കും സിനിമയെടുക്കാൻ കഴിയുന്ന കാലം വിദൂരത്തല്ലെന്ന് പ്രതീക്ഷിക്കാം.

ശേഖർ കപൂർ, ഐഎഫ്എഫ്ഐ ഡയറക്ടർ

സാങ്കേതികവിദ്യയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകി കൂടുതൽ മാസ്റ്റർ ക്ലാസുകളും നടത്തുന്നുണ്ട്. സിനിമാട്ടോഗ്രഫി മാസ്റ്റർ ക്ലാസ് എടുത്തത് ഹാരി പോട്ടർ, മാഡ് മാക്സ് ഉൾപ്പെടെയുള്ള സിനിമകൾ ചെയ്ത ജോൺ സീൽ ആണ്. ശാരീരിക വെല്ലുവിളികളുള്ളവരെ കൂടി ഉൾപ്പെടുത്തക്കവിധം ‘ഇൻക്ലൂസിവിറ്റി’ ഉറപ്പാക്കിയതും ഇത്തവണയാണ്. അവിടെയുമിവിടെയുമെല്ലാം എങ്ങനെ മെച്ചപ്പെടുത്താമെന്ന് എല്ലാവരുമായും ഇരുന്നു ചർച്ച ചെയ്തു. ഞാൻ വന്നപ്പോൾ മേള നന്നായെന്നല്ല, കാണാൻ എത്രപേർ വന്നുവെന്നതിലാണ് മേളയുടെ വിജയം.

ഐഎഫ്എഫ്ഐ വേദിയിൽ നിന്ന്. (Picture courtesy: iffigoa)

? സിനിമകളെയല്ല, പ്രേക്ഷകരെയാണ് ആഘോഷിക്കേണ്ടതെന്ന് ഉദ്ഘാടന ചടങ്ങിൽ താങ്കൾ പറഞ്ഞു. മേളയിലെ പ്രേക്ഷകന്റെ പ്രാധാന്യം..?

ADVERTISEMENT

∙ നമ്മൾ സിനിമകളെ ആഘോഷിക്കുന്നവരാണ്; പക്ഷേ പ്രേക്ഷകരെക്കൂടി ആഘോഷിക്കണമെന്നാണ് ഞാൻ പറയുക; എസി പ്രവർത്തിക്കാത്ത, സീറ്റുകൾക്കിടയിൽ എലികൾ ഓടി നടക്കുന്ന സ്ഥലത്തിരുന്നും കരയുന്ന കുഞ്ഞുങ്ങളെ നോക്കിയും സിനിമ ആസ്വദിക്കുന്നവരുണ്ട്. അവർ കാരണമാണ് സിനിമകൾ ആഘോഷിക്കപ്പെടുന്നത്, ചലച്ചിത്രമേളകൾ ഇതുപോലെ നടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ  കോണ്ടന്റ് നിർമാതാക്കളും കോണ്ടന്റ് ഉപയോക്താക്കളും നമ്മളാണ്. ഫെയ്സ്ബുക് പോലൊരു ആപ് ഇവിടെയാണ് ഉണ്ടായതെങ്കിൽ യഥാർഥ ഫെയ്സ്ബുക് തന്നെ താഴെപ്പോകും. ഇത്തവണ മേള വലുതാണ്. കൂടുതൽ സിനിമകൾ കൊണ്ടുവന്നിട്ടുണ്ട്.

ഫിലിം ബസാറിൽ നിന്നുള്ള കാഴ്ച. (Picture courtesy: iffigoa)

? ഇത്തവണ ‘ഇഫി’യുടെ ഭാഗമായി ഫിലിം ബസാറിന് കൂടുതൽ പ്രാധാന്യം ലഭിച്ചതായി കാണുന്നു. അതേക്കുറിച്ച്...

∙ സിനിമയുടെ മാർക്കറ്റ് പ്ലേസാണ് ‘ഫിലിം ബസാർ’. വിവിധ തലത്തിലുള്ള പ്രോജക്ടുകളെ പരിചയപ്പെടാനും അതിന്റെ വാണിജ്യ സാധ്യതകളും സാമ്പത്തികവശങ്ങളും സാങ്കേതികതയും കൊളാബറേഷനുകളും ഉൾപ്പെടെയുള്ള മേഖലകൾ തേടി, പ്രോജക്ടുകൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്നതാണ് ഫിലിം ബസാർ സാധ്യമാക്കുന്നത്. സിനിമയുണ്ടാക്കാൻ വേണ്ടതെല്ലാം അവിടെ ഒരു കുടക്കീഴിൽ ഒരുക്കിയിട്ടുണ്ട്. ഇത്തവണ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ കൂടിയ പങ്കാളിത്തമുണ്ട്. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഒരുപാട് കമ്പനികളുമെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഇതുണ്ടായിട്ടില്ല. വരും വർഷങ്ങളിൽ ഫിലിം ബസാർ ഇനിയും ഒരുപാട് വളരും.

? ടെക്നോളജിയുടെ വളർച്ച വളരെ മുൻപു തന്നെ താങ്കളുടെ സിനിമകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് (മിസ്റ്റർ ഇന്ത്യയിൽ അനിൽകപൂർ അപ്രത്യക്ഷനാകുന്നത് ഉൾപ്പെടെ) പുതിയ കാലത്ത് ‘എഐ’ സിനിമാ മേഖലയെ എങ്ങനെ സ്വാധീനിക്കും

ADVERTISEMENT

∙ എഐ വ്യത്യസ്തമായ സാങ്കേതികവിദ്യയാണ്. പ്രോംപ്റ്റിങ്ങിലൂടെ എന്തും സാധ്യമാകും. ഷാറുഖ് ഖാനെയും സൽമാൻ ഖാനെയും ഒരുമിച്ച് അഭിനയിപ്പിക്കാൻ, അല്ലെങ്കിൽ ലഡാക്കിന്റെ പശ്ചാത്തലത്തിൽ കുതിരപ്പുറത്തെ പാട്ടുസീൻ എടുക്കണമെങ്കിൽ അവിടെ പോകാതെതന്നെ ലഡാക്കിന്റെ പശ്ചാത്തലവും കുതിരയും വരെ എഐ സൃഷ്ടിക്കും. വൻകിട സിനിമയെടുക്കാൻ കോടികൾ വേണമെന്നുള്ളപ്പോൾ അത്തരം വലിയ ബജറ്റുകൾ തകർത്തെറിയാൻ എഐക്കു കഴിയും. സാമ്പത്തികഭാരമില്ലാതെ ആർക്കും സിനിമയെടുക്കാൻ കഴിഞ്ഞേക്കും, അല്ലേ?

‘യുവാക്കളും സിനിമയും’ എന്ന വിഷയത്തിൽ ഐഎഫ്എഫ്ഐയിൽ സംഘടിപ്പിക്കപ്പെട്ട മാസ്റ്റർ ക്ലാസിൽ സംസാരിക്കുന്ന നടി കിരൺ ജുനേജ സിപ്പി. (Picture courtesy: iffigoa)

സിനിമാരംഗത്ത് ആ രീതിയിൽ ജനാധിപത്യം കൊണ്ടുവരാൻ കഴിയും. എഐയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി തുടങ്ങിയിട്ടേയുള്ളൂ. ഇതു നല്ലതാണോ ചീത്തയാണോ എന്നല്ല, വ്യത്യസ്ത സാധ്യതയാണ്. ധാരാവിയിലെ ചേരിയിൽ മറ്റു റിസോഴ്സുകളൊന്നും ലഭ്യമല്ലാത്ത ഒരു പതിനഞ്ചുകാരിക്ക് സിനിമയെടുക്കാൻ എഐ സഹായിക്കും. ഈയടുത്ത് ഒരു എഐ സിനിമാ മത്സരത്തിന്റെ ജഡ്ജ് ആയി പോയിരുന്നു. അര മണിക്കൂറിൽ സിനിമയൊരുക്കുന്നു. ഞാൻ ചോദിച്ചു, ‘‘ഈ സിനിമയുടെ പിന്നണിയിൽ ആരൊക്കെയാണ്, സംവിധായകനും മറ്റു രണ്ടുപേരും മാത്രമേയുള്ളൂ, സിനിമ റെഡിയാണ്!’’

? അത്ര ശ്രദ്ധ ലഭിക്കാത്ത സംസ്ഥാനങ്ങളിൽ നിന്നുള്ള സിനിമാ പ്രവർത്തകർക്ക് എങ്ങനെ വെല്ലുവിളികളെ അതിജീവിക്കാനാകും

വിവിധ സംസ്ഥാനങ്ങളിലെ സർക്കാരുകൾ നൽകുന്ന സബ്സിഡികളുണ്ട്. കേരളത്തിൽ ഇതിന്റെ ആവശ്യം തന്നെയില്ല; അവിടെനിന്ന് ഒരുപാട് നല്ല പ്രോജക്ടുകൾ വരുന്നുണ്ട്. ബോളിവുഡിനെ അനുകരിക്കാത്ത സിനിമകളാണ് ഉണ്ടാക്കേണ്ടത്. മറ്റുള്ളവർക്ക് ഇക്കാര്യത്തിൽ മലയാള സിനിമയെ മാതൃകയാക്കാവുന്നതാണ്.

സിനിമ ചെയ്യാൻ ആഗ്രഹമുള്ളവർ വെല്ലുവിളികളെക്കുറിച്ച് പേടിക്കാതെ സിനിമ ഉണ്ടാക്കണം. ക്യാമറയും ഫിലിമും വാങ്ങാൻ പണം മുടക്കാതെ സിനിമയുണ്ടാക്കാവുന്ന കാലമാണ്. ഇന്ന് ഐഫോണിൽ ഷൂട്ട് ചെയ്യാം, അതിൽ തന്നെ എഡിറ്റ് ചെയ്യാം, യുട്യൂബിൽ റിലീസ് ചെയ്യാം. ശ്രദ്ധകിട്ടേണ്ടതിനു കിട്ടുക തന്നെ ചെയ്യും. സിനിമയുണ്ടാക്കൂ, മേളയ്ക്ക് അയയ്ക്കൂ.

? മുംബൈയിലെ ധാരാവിയിൽ നടത്തുന്ന ഫിലിം സ്കൂളിനെക്കുറിച്ച് പറയാമോ

∙ ഞാനും എ.ആർ. റഹ്മാനും ചേർന്നാണ് ‘ധാരാവി പ്രോജക്ട്’ നടത്തുന്നത്. റാപ്, ഹിപ്ഹോപ് സ്കൂളാണത്. അടുത്തുള്ള കുട്ടികൾ അവിടെ പഠിക്കാൻ വരുന്നു. ചിലരൊക്കെ ദേശീയതലത്തിൽ തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. എഐ കേന്ദ്രീകരിച്ചുള്ള ഫിലിം സ്കൂൾ ഉടനെ ആരംഭിക്കും. നേരത്തേ പറഞ്ഞതുപോലെ അവിടെയുള്ള ഒരു പതിനഞ്ചുകാരി സിനിമയെടുത്ത് ലോകത്തെ ഞെട്ടിക്കുന്ന ദിവസം വരും.

എ.ആർ. റഹ്മാനൊപ്പം ശേഖർ കപൂർ. (Picture courtesy: iffigoa)

? പനോരമയിലെ ഉദ്ഘാടന ചിത്രമായി വീർ സവർക്കർ പ്രദർശിപ്പിച്ചതിൽ വിമർശനവും പ്രതിഷേധവുമുണ്ടായല്ലോ. സിനിമ തിരഞ്ഞെടുപ്പിൽ മറ്റെന്തെങ്കിലും സ്വാധീനമുണ്ടായിരുന്നോ?

∙ ആണോ, പ്രതിഷേധമുണ്ടായോ? മേളയിൽ സിനിമ തിരഞ്ഞെടുക്കുന്നതിന് വിവിധ കമ്മിറ്റികളുണ്ട്, ഓരോന്നിനും അധ്യക്ഷൻമാരുണ്ട്. ഇന്ത്യൻ പനോരമയുടെ അധ്യക്ഷൻ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയാണ്. ഈ തിരഞ്ഞെടുപ്പ് തെറ്റാണെന്ന് എനിക്ക് അദ്ദേഹത്തോട് പറയാനാകില്ല, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പനോരമ കമ്മിറ്റിയെടുക്കുന്ന തീരുമാനം ഞാൻ അംഗീകരിച്ചേപറ്റൂ. ഈ ചോദ്യത്തിന് ഉത്തരം തരാൻ അദ്ദേഹത്തിനാണ് കഴിയുക.

ശേഖർ കപൂർ ഐഎഫ്എഫ്ഐ 55–ാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങളിൽ നടൻ നാഗാർജുനയ്ക്കൊപ്പം (Picture courtesy: iffigoa)

? താങ്കളുടെ പുതിയ ചിത്രത്തെക്കുറിച്ച് 

മസൂം 2 ആണ് പുതിയ ചിത്രം, ഷൂട്ടിങ് 2025ന് തുടങ്ങാനിരിക്കുന്നു. 10 വർഷമെടുത്താണ് ഇതിന്റെ തിരക്കഥയെഴുതിയത്. അങ്ങനെ സമയമെടുത്ത് എഴുതി പാകപ്പെടുത്തിയ സ്ക്രിപ്റ്റാണ്. പുതിയ തലമുറയെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്, ഗ്രാൻഡ് പാരന്റ്സും പേരക്കുട്ടികളും തമ്മിലുള്ള ബന്ധത്തിലൂന്നിയുള്ളതാകും സിനിമ.

English Summary:

"AI Will Empower a 15-Year-Old Filmmaker from Dharavi" : Exclusive Interview With Shekhar Kapur, the Director of the International Film Festival of India (IFFI)