മഹേഷ് ബാബുവിനെ ‘സൈഡാക്കിയ’ നടി; പുഷ്പയിലെ ഡാൻസിങ് ‘ഫയർ’; 21–ാം വയസ്സിൽ ദത്തെടുത്തത് 2 കുട്ടികളെ; ആരാണ് ശ്രീലീല?
തിയറ്ററിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ജയിൽശിക്ഷയുടെ തൊട്ടടുത്തു വരെയെത്തിയാണ് രക്ഷപ്പെട്ടത്. അതോടെ പുഷ്പ2 വീണ്ടും ചർച്ചകളിൽ സജീവമായിരിക്കുന്നു. ഏറ്റവും വേഗത്തിൽ 1000 കോടി രൂപ സ്വന്തമാക്കിയ സിനിമയെന്ന റെക്കോർഡ് ആ വിവാദത്തിനും തൊട്ടുമുൻപാണ് പുഷ്പ2 സ്വന്തമാക്കിയത്. ഇത്തരത്തിൽ ആഘോഷങ്ങളിലും വിവാദങ്ങളിലും ആറാടുമ്പോൾ പുഷ്പയെ ‘ഫയർ’ ആക്കിയ ഒരാൾ കൂടിയുണ്ട് ചിത്രത്തിൽ. അവർക്കൊരു കഥ പറയാനുമുണ്ട്. ഏഴ് വർഷത്തിൽ അഭിനയിച്ചത് വിരലിലെണ്ണാവുന്ന സിനിമകൾ. അതിൽ പലതും വൻ പരാജയവും. എന്നാൽ രണ്ട് പാട്ടുകൾ ഈ ഇരുപത്തിമൂന്നുകാരിയെ പാൻ ഇന്ത്യൻ താരമാക്കി. പറഞ്ഞുവരുന്നത് യുവനടി ശ്രീലീലയുടെ കാര്യമാണ്. പുഷ്പ ഒന്നാം ഭാഗത്തിൽ ഐറ്റം ഡാൻസിലൂടെ തിയറ്ററിനു തീകൊളുത്തിയത് സമാന്ത ആയിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ അതിനുള്ള അവസരം ലഭിച്ചത് ശ്രീലീലയ്ക്കായിരുന്നു. ചെറുപ്രായത്തിൽ തന്നെ രണ്ട് കുട്ടികളുടെ ‘അമ്മ’ കൂടിയാണ് ഈ നടി. അമേരിക്കയിൽ ജനിച്ചു വളർന്ന ശ്രീലീല എങ്ങനെയാണ് തെന്നിന്ത്യയുടെ ‘ഡാൻസിങ് ക്വീൻ’ ആയത്? എന്താണ് അവരുടെ ജീവിതകഥ?

തിയറ്ററിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ജയിൽശിക്ഷയുടെ തൊട്ടടുത്തു വരെയെത്തിയാണ് രക്ഷപ്പെട്ടത്. അതോടെ ‘പുഷ്പ2: ദ് റൂൾ’ വീണ്ടും ചർച്ചകളിൽ സജീവമായിരിക്കുന്നു. ഏറ്റവും വേഗത്തിൽ 1000 കോടി രൂപ സ്വന്തമാക്കിയ ഇന്ത്യൻ സിനിമയെന്ന റെക്കോർഡ് ആ വിവാദത്തിനും തൊട്ടുമുൻപാണ് പുഷ്പ2 സ്വന്തമാക്കിയത്. ഇത്തരത്തിൽ ആഘോഷങ്ങളിലും വിവാദങ്ങളിലും ആറാടുമ്പോൾ പുഷ്പയെ ‘ഫയർ’ ആക്കിയ ഒരാൾ കൂടിയുണ്ട് ചിത്രത്തിൽ. അവർക്ക് ഒട്ടേറെ കഥ പറയാനുമുണ്ട്.
ഏഴ് വർഷത്തിൽ അഭിനയിച്ചത് വിരലിലെണ്ണാവുന്ന സിനിമകൾ. അതിൽ പലതും വൻ പരാജയവും. എന്നാൽ രണ്ട് പാട്ടുകൾ ഈ ഇരുപത്തിമൂന്നുകാരിയെ ‘പാൻ ഇന്ത്യൻ’ താരമാക്കി. പറഞ്ഞുവരുന്നത് യുവനടി ശ്രീലീലയുടെ കാര്യമാണ്. പുഷ്പ ഒന്നാം ഭാഗത്തിൽ ഐറ്റം ഡാൻസിലൂടെ തിയറ്ററിനു തീകൊളുത്തിയത് സമാന്ത റുത്ത്പ്രഭു ആയിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ അതിനുള്ള അവസരം ലഭിച്ചത് ശ്രീലീലയ്ക്കായിരുന്നു. ചെറുപ്രായത്തിൽ തന്നെ രണ്ട് കുട്ടികളുടെ ‘അമ്മ’ കൂടിയാണ് ഈ നടി. അമേരിക്കയിൽ ജനിച്ചു വളർന്ന ശ്രീലീല എങ്ങനെയാണ് തെന്നിന്ത്യയുടെ ‘ഡാൻസിങ് ക്വീൻ’ ആയത്? എന്താണ് അവരുടെ ജീവിതകഥ?
∙ അമ്മയുടെ മകൾ
2001 ജൂലൈ 14ന് അമേരിക്കയിലെ മിഷിഗനിലെ ഡെട്രോയിറ്റിലാണ് ശ്രീലീലയുടെ ജനനം. അമ്മ സ്വർണലത ബെംഗളൂരുവിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ്. പിതാവ് വ്യവസായിയായ ശുഭാകർ റാവു സുരപനേനി; ചാംപ്യന്‍ ഇൻഫോമെട്രിക്സിന്റെ സ്ഥാപക സിഇഒ. ശ്രീലീല ജനിക്കുന്നതിനു തൊട്ടുമുന്‍പേ മാതാപിതാക്കൾ വേർപിരിഞ്ഞിരുന്നു. ശ്രീകർ, ശ്രീദീപ് എന്നീ സഹോദരങ്ങളുമുണ്ട് ശ്രീലീലയ്ക്ക്. അമ്മയ്‌ക്കൊപ്പമായിരുന്നു ജീവിതം. വൈകാതെതന്നെ ഭരതനാട്യം അഭ്യസിച്ചു. ചെറുപ്പത്തിൽത്തന്നെ നൃത്തത്തിൽ പേരെടുക്കുകയും ചെയ്തു. അമ്മയെപ്പോലെ ഒരു ഡോക്ടറാകണമെന്നായിരുന്നു ശ്രീലീലയുടെയും ആഗ്രഹം. അങ്ങനെ എംബിബിഎസിനു ചേർന്നു. എന്നാൽ പഠനകാലത്തിനിടെയായിരുന്നു സിനിമ ശ്രീലീലയെ തേടിയെത്തിയത്. ഒരു നിയോഗം പോലെ.
കന്നഡ–തെലുങ്ക് സിനിമയിലെ പ്രമുഖ താരം യാഷിന്റെ കുടുംബവുമായി ഏറെ അടുപ്പമാണ് ശ്രീലീലയുടെ അമ്മയ്ക്ക്. ഗർഭിണിയായിരുന്ന സമയത്ത് യാഷിന്റെ ഭാര്യ രാധിക പണ്ഡിറ്റിനെ ചികിത്സിച്ചത് സ്വർണലതയായിരുന്നു. കന്നഡയിലെ നിരവധി താരങ്ങളുടെ പ്രിയപ്പെട്ട ഗൈനക്കോളജിസ്റ്റായിരുന്നു സ്വർണലത. അതിനാൽത്തന്നെ സിനിമാലോകത്ത് അത്യാവശ്യം ബന്ധങ്ങളുമുണ്ടായിരുന്നു. വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് വിശ്വസിച്ച സ്വർണലത മക്കളുടെ പഠനത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. പഠനത്തിനിടെ മകൾ സിനിമയിലേക്ക് കടന്നെങ്കിലും വിദ്യാഭ്യാസം പൂർത്തിയാക്കണമെന്നത് സ്വർണലതയ്ക്ക് നിർബന്ധമായിരുന്നു.
∙ സിനിമാ‘പാഠ’ങ്ങളിലൂടെ...
2017ൽ, തന്റെ പതിനാറാം വയസ്സിൽ, തെലുങ്ക് ചിത്രമായ ‘ചിത്രാംഗഥ’യിലൂടെയാണ് ശ്രീലീല സിനിമയിലേക്ക് വരുന്നത്. അശോക്. ജിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ഈ ഹൊറർ ചിത്രത്തിലെ ശാലിനി ദേവി എന്ന കഥാപാത്രത്തിന്റെ കൗമാരകാലത്തെയാണ് ശ്രീലീല അവതരിപ്പിച്ചത്. എന്നാൽ സിനിമയ്ക്കു പിന്നാലെ പോകാനായിരുന്നില്ല ശ്രീലീലയുടെ തീരുമാനം, സിനിമയെ പൂർണമായും കൈവിട്ടതുമില്ല. പഠനവും സിനിമയും ഒരുമിച്ചുകൊണ്ടുപോയി.
രണ്ട് വർഷത്തിനിപ്പുറം കന്നഡയിൽ ‘കിസ്’ എന്ന സിനിമയിൽ നായികയായി ശ്രീലീല വരവറിയിച്ചു. ചലച്ചിത്ര നിരൂപകർക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നെങ്കിലും ബോക്സ് ഓഫിസിൽ ചിത്രം വിജയമായിരുന്നു. എ.പി. അർജുൻ സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള സൈമ പുരസ്കാരവും (2021) ശ്രീലീലയെ തേടിയെത്തി. 2022, 23 വർഷങ്ങളിലും വിവിധ വിഭാഗങ്ങളിലായി ശ്രീലീല സൈമ പുരസ്കാരം സ്വന്തമാക്കിയിരുന്നു. നായികയായുള്ള ആദ്യചിത്രത്തിൽ ശ്രീലീലയ്ക്കൊപ്പം മറ്റൊരു താരം കൂടി അരങ്ങേറ്റം കുറിച്ചു. വിരാട് എന്ന നായക നടൻ.
∙ പാൻ ഇന്ത്യൻ ഡാൻസർ
എല്ലാതരത്തിലും ശ്രീലീലയെ താരമാക്കിയ വർഷമായിരുന്നു 2024. മഹേഷ് ബാബു നായകനായുള്ള ഇരുപത്തിയെട്ടാമത്തെ ചിത്രം ‘ഗുണ്ടൂർ കാരം’ റിലീസ് ചെയ്തത് 2024 ജനുവരിയിലായിരുന്നു. ചിത്രത്തിലെ നായിക അമ്മുവായി കസറിയ ശ്രീലീലയുടെ ഭാഗ്യം തെളിഞ്ഞത് പക്ഷേ ഒരു പാട്ടിലായിരുന്നു. അതുവരെ തെലുങ്കിന്റെ നാലതിരുകളിൽ മാത്രം ഒതുങ്ങിക്കിടന്നിരുന്ന ശ്രീലീല എന്ന പേര് പാൻ ഇന്ത്യൻ ലെവലിലേക്ക് ഉയർന്നു. ‘കുർച്ചി മടത്തപ്പെട്ടി’ എന്ന പാട്ട് അത്രയേറെയായിരുന്നു ഹിറ്റായത്.
ഗുണ്ടൂരിലെ നല്ല സ്പൈസി ഡാൻസായി ‘കുർച്ചി’ മാറിയപ്പോൾ ശ്രീലീലയുടെ ഗ്രാഫും കുത്തനെ ഉയർന്നു. ഗുണ്ടൂർ കാരം സിനിമയേക്കാൾ പ്രശസ്തമായി ആ പാട്ടും അതിലെ നായികയും. കേരളത്തിൽപ്പോലും കോളജ്–സ്കൂൾ മേളകളിൽ നിറസാന്നിധ്യമായി ആ പാട്ട്. ‘കുർച്ചി’പ്പാട്ടുമായുള്ള റീലുകളും വൈറലായി. ഇൻസ്റ്റഗ്രാമിൽ പ്രമുഖ താരങ്ങളുൾപ്പെടെയാണ് ഈ പാട്ടിനൊപ്പം ഡാൻസ് ചെയ്ത് റീലിട്ടത്. ഇതോടെ ശ്രീലീലയെക്കുറിച്ച് ആളുകൾ തിരഞ്ഞുതുടങ്ങി. നേരത്തേ അവർ അഭിനയിച്ച സിനിമകളിലെ യുട്യൂബ് വ്യൂസ് കുത്തനെ കൂടാൻ തുടങ്ങി. പഴയ ഡാൻസ് വിഡിയോകളും വൈറലായി.
∙ പുഷ്പ ‘ഭരിക്കാൻ’
സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ–ദ് റൈസ്’ എന്ന ആദ്യഭാഗം രണ്ട് ദേശീയ പുരസ്കാരവും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്. ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സമാന്ത ചെയ്ത ‘ഊ ആണ്ടവ’ എന്ന ഐറ്റം നമ്പറായിരുന്നു. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിനുശേഷം സമാന്ത ചെയ്യുന്ന ആദ്യ സിനിമ കൂടിയായിരുന്നു അത്. വിഷമഘട്ടത്തിലൂടെ കടന്നുപോകുന്നതിനാൽ ഈ അതിഥി വേഷം ചെയ്യരുതെന്ന് അടുത്ത സുഹൃത്തുക്കൾ വരെ സമാന്തയെ അന്ന് ഉപദേശിച്ചിരുന്നു. എന്നാൽ അതിനെയെല്ലാം നിരാകരിച്ച തീരുമാനം ഹിറ്റായിരുന്നെന്ന് പിന്നീട് ആ പാട്ടിനു ലഭിച്ച പ്രശസ്തിതന്നെ തെളിയിച്ചു. അത്രയേറെ ഹിറ്റായിരുന്നു ‘ഊ ആണ്ടവ’; അതും എല്ലാ ഭാഷകളിലും.
പുഷ്പ ഒന്നാം ഭാഗത്തിനു ലഭിച്ച പ്രചാരത്തിലും വിജയത്തിലും നിർണായക പങ്കുണ്ടായിരുന്നു സമാന്തയുടെ ഐറ്റം ഡാൻസിന്. ഒരു കൊള്ളിയാൻ പോലെ വന്ന് പാട്ടിനൊടുവിൽ കത്തിയമരുകയായിരുന്നു സമാന്ത. ചിത്രത്തിലെ മറ്റൊരു രംഗത്തിലും ഒരു കഥാപാത്രമായി അവരെത്തിയില്ല. ഒരു സീനിലെങ്കിലും സമാന്തയെ പ്രതീക്ഷിച്ച ആരാധകരേറെയായിരുന്നു. അതോടെ പുഷ്പ2ലും സമാന്ത ഉണ്ടാവില്ലെന്ന് ഉറപ്പായി. പക്ഷേ ഒരു ഐറ്റം ഡാൻസ് വേണ്ടേ? അതിനെപ്പറ്റിയും ചർച്ചകൾ കനത്തു. ആരായിരിക്കും രണ്ടാം ഭാഗത്തിൽ പുഷ്പരാജിനൊപ്പം ആടിത്തിമിർക്കാൻ എത്തുകയെന്ന ചോദ്യം അന്തരീക്ഷത്തിൽ അലയടിച്ച നാളുകൾ.
ഒരൊറ്റപ്പാട്ടിനു വേണ്ടി അഞ്ചു കോടിയാണ് സമാന്ത ‘പുഷ്പ: ദ് റൈസി’ൽ പ്രതിഫലം കൈപ്പറ്റിയത്. അതിനെയും മറികടക്കുന്ന ആരെങ്കിലുമായിരിക്കുമോ രണ്ടാം ഭാഗത്തിലേക്കു വരികയെന്നാണ് എല്ലാവരും ഉറ്റുനോക്കിയത്. അങ്ങനെയിരിക്കെയാണ് ‘കുർച്ചി മടത്തപ്പട്ടി’ എന്ന പാട്ടിലൂടെ മഹേഷ്ബാബുവിനെ ‘സൈഡാക്കി’ക്കൊണ്ടുള്ള ശ്രീലീലയുടെ ഡാൻസിന്റെ വരവ്. അധികം വൈകിയില്ല, പുഷ്പയുടെ അണിയറ പ്രവർത്തകർ ശ്രീലീലയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റർ പുറത്തിറക്കി. അതോടെ സിനിമാപ്രേമികൾക്കിടയിൽ ആകാംക്ഷയേറി. വൈകാതെ അവർ ഉറപ്പിച്ചു, ‘പുഷ്പ 2 ദ് റൂൾ’ അടക്കിഭരിക്കാൻ വരുന്നത് ശ്രീലീലയാണ്.
‘കിസിക്’ എന്ന ഗാനത്തിനാണ് ശ്രീലീലയും അല്ലുവും ചേർന്ന് ചുവടുവച്ചത്. ഗാനം ശ്രദ്ധിക്കപ്പെട്ടെങ്കിലും പുഷ്പയുടെ ആദ്യഭാഗത്തെ പാട്ടുകളുടെയത്ര ശോഭിച്ചില്ലെന്ന ആരോപണങ്ങൾ ഉയർന്നു. 2024 ഡിസംബർ 5നായിരുന്നു പുഷ്പ 2 റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിൽ അല്ലു അർജുൻ ‘ഡാൻസിങ് ക്വീൻ’ എന്നാണ് ശ്രീലീലയെ വിശേഷിപ്പിച്ചത്. കിസിക് ഡാൻസിന് വാങ്ങിയ പ്രതിഫലത്തിന്റെ കാര്യത്തിൽ പക്ഷേ ശ്രീലീലയ്ക്ക് സമാന്തയെ കടത്തിവെട്ടാനായില്ല. 2 കോടി രൂപയാണ് പുഷ്പ2ലെ ഐറ്റം ഡാൻസിന് ശ്രീലീലയ്ക്ക് പ്രതിഫലമായി ലഭിച്ചത്.
∙ 21–ാം വയസിൽ ‘അമ്മ’
അച്ഛനും അമ്മയും പരസ്പരം വേർപിരിഞ്ഞ ലോകത്തേക്കായിരുന്നു കുഞ്ഞുശ്രീലീല ജനിച്ചു വീണത്. അതിനാൽത്തന്നെ കുട്ടികളുടെ കാര്യത്തിൽ ഏറെ സ്നേഹംകാണിച്ചിരുന്നു അവർ. അനാഥാലയങ്ങളിലെ സന്ദർശനവും പതിവാക്കിയിരുന്നു. അങ്ങനെയിരിക്കെ, 2022ൽ ഒരു അനാഥാലയം സന്ദർശിക്കുന്നതിനിടെയായിരുന്നു ആ ചിന്ത മനസ്സിലേക്ക് പിച്ചവച്ചെത്തിയത്. രണ്ട് കുട്ടികളെ ദത്തെടുക്കാനാകുമോ? അന്ന് സിനിമയിൽ തിളങ്ങി വരുന്നതേയുള്ള ശ്രീലീല. പക്ഷേ ഡോക്ടറാണ്, കന്നഡയിലെയും തെലുങ്കിലെയും ഗ്ലാമർ താരമാണ്, പുതിയ പ്രോജക്ടുകൾ ഏറെ കിട്ടുന്നുണ്ട്. പിന്നെയൊട്ടും ചിന്തിച്ചുനിന്നില്ല.
ഭിന്നശേഷിയുള്ള 10 മാസം പ്രായമുള്ള ഗുരു എന്ന ആൺ കുഞ്ഞിനെയും ശോഭിത എന്ന പെൺകുട്ടിയെയുമാണ് ശ്രീലീല ഒരു അനാഥാലയത്തിലെത്തി ദത്തെടുത്തത്. അവരുടെ ചെലവുകളെല്ലാം വഹിക്കുന്നതു സംബന്ധിച്ച രേഖകളിൽ ഒപ്പിടുമ്പോൾ രണ്ടാമതൊന്നും ചിന്തിക്കേണ്ടി കൂടി വന്നില്ല ശ്രീലീലയ്ക്ക്. കുട്ടികൾക്കൊപ്പമുള്ള ശ്രീലീലയുടെ നിമിഷങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും ചർച്ചയ്ക്കിടയാക്കി. അതുപക്ഷേ അനാഥാലയത്തിലെ ആരോ പകർത്തിയ വിഡിയോ ആയിരുന്നു. മുഖ്യധാരാ മാധ്യമങ്ങളെയൊന്നും ഇക്കാര്യം അറിയിച്ചിരുന്നില്ല. ട്വിറ്ററിൽ ഈ വിഡിയോ കണ്ട എല്ലാവരും പക്ഷേ ഒരേസ്വരത്തിൽ പറഞ്ഞു– ‘കണ്ടുപഠിക്കണം ഈ പെൺകുട്ടിയെ’. കുട്ടികൾക്കായി ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളും ശ്രീലീല നടത്തുന്നുണ്ട്.
കന്നഡയിൽനിന്നും തെലുങ്കിൽനിന്നും പറന്നുയരാൻ ഒരുങ്ങുകയാണ് ശ്രീലീല. ബോളിവുഡിലേക്കുള്ള വരവിനെപ്പറ്റി ടിവി ഷോ ആയ ‘റാണ ദഗ്ഗുബതി ഷോ’യിലാണ് ശ്രീലീല വ്യക്തമാക്കിയത്. വരുൺ ധവാൻ, മൃണാൾ ഠാക്കുർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ വൈകാതെതന്നെ ശ്രീലീലയേയും കാണാം. ബൽവീന്ദർ സിങ് ജാൻജുവ സംവിധാനം ചെയ്യുന്ന മിട്ടി എന്ന ചിത്രത്തിൽ സിദ്ധാർഥ് മൽഹോത്രയുടെ നായികയായും അഭിനയിക്കും. സെയ്ഫ് അലിഖാന്റെ മകൻ ഇബ്രാഹിമിനൊപ്പവും ശ്രീലീല അഭിനയിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. ഒന്നുറപ്പ്, ശ്രീലീലയുടെ ദിനങ്ങൾ തുടങ്ങിയിട്ടേയുള്ളൂ.